നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday, 4 August 2012

വിശുദ്ധ റമളാന്‍


ആത്മീയ വിപ്ലവത്തിന്‍റെ  ഉഡഡയന ഭൂമിക

വിശുദ്ധ റമളാന്‍



                                             
                                                റമളാനിന്‍റെ പിറവി പടിഞ്ഞാറെ ചക്രവാളത്തില്‍ പ്രത്യക്ഷപെട്ടതോടെ ലോക മുസ്ലീംകള്‍ ആഹ്ലാദഭരിതരായി . ഭൂമിയിലെ ചെളിയിലും ചേറിലും ഊന്നിനിന്നിരുന്ന അവരുടെ ദൃഷ്ടികള്‍ മനോഹരമായ വിണ്ണിലേക്കുയര്‍ത്തി നാഥനോടായി കേഴുന്നു . അതിന്‍റെ അനുഭൂതിയും മനോഹാരിതയും അവരുടെ മനസുകളിലേക്കിരങ്ങിവന്ന്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കുകളും മാലിന്യങ്ങളും കഴുകി വൃത്തിയാക്കി കൊണ്ടിരിക്കുന്നു .
                                              കഴിഞ്ഞ പതിനൊന്നു മാസങ്ങള്‍ നാം ഭൌതിക    ജീവിതത്തിലെ എല്ലാം ആസ്വദിച്ചു കഴിയുകയായിരുന്നു. പ്രവര്‍ത്തിക്കുന്നതോക്കെയും കൃത്യമായി ശെരിയാണോ ? അനുഭവിക്കുന്നതോക്കെയും അര്‍ഹമയതാണോ? എന്നൊന്നും അത്ര കണിശമായി പരിശോധിക്കാന്‍ സൗകര്യപെട്ടിട്ടുണ്ടാവില്ല. എന്നാല്‍ റമളാന്‍ ഒരു കണക്ക് നോക്കലിന്‍റെ മാസമാണ് . കച്ചവടത്തിന്‍റെയോ കൃഷിയുടെയോ കണക്കല്ല . മറിച്ച് ഏതൊരു ജീവിതത്തിന്‍റെ വിജയ മൂല്യങ്ങള്‍ക്കായാണോ കച്ചവടവും കൃഷിയും കഠിനാധ്വാനവും ചെയ്യുന്നത് ആ ജീവിതത്തിന്‍റെ ലാഭ നഷ്ട കണക്ക് അഥവാ തെറ്റിന്‍റെയും ശരിയുടെയും കണക്ക് . സ്വയം പരിശോദിച്ചു തെറ്റുകള്‍ തിരുത്താനും കുറവുകള്‍ നികത്താനും ഉള്ള ഒരവസരമാണ് വിശുദ്ധ റമളാന്‍ . അതിനാലാണ് സത്യവിശ്വാസികള്‍  റമളാന്‍ മാസത്തിന്‍റെ ആഗമനത്തെ ആഹ്ലാദ പുരസ്സരം സ്വാഗതം ചെയ്യുന്നത്.    


                                             
  റമളാന്‍ എന്നാല്‍ കേവലം  ഭഷണ പാനീയങ്ങള്‍ ഉപേഷിക്കാനുള്ള നാളുകള്‍ അല്ല . പതിനൊന്നു മാസത്തെ ശരീര പ്രധാനമായ ജീവിതം ആത്മീയ രംഗത്തു സൃഷ്ടിച്ചിട്ടുള്ള തേയ്മാനനങ്ങള്‍ പരിഹരിക്കാനുള്ള സുവര്‍ണകാലമാണിത് . ശാരീരീകേചഛകളുടെ മേല്‍ആത്മീയ വിചാരങ്ങള്‍ക്ക് ആധിപത്യം നല്‍കാനുള്ള ഒരു ഉപാധി മാത്രമാണ് വ്രെതദിനങ്ങളിലെ അന്ന പാനീയങ്ങളുടെ വര്‍ജ്ജനം.  ശാരീരീകേചഛകളെ കീഴ്പെടുത്തിയ പശ്ചാത്തലത്തില്‍ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കുകയും, തന്നെ സ്രിഷ്ടിച്ചതിന്‍റെ ലക്ഷ്യങ്ങള്‍ പഠിക്കുകയും സൃഷ്ടാവിന്‍റെ സമക്ഷത്തിലേക്ക് നിസ്വാര്‍ത്ഥ മനസോടെ അടുക്കാന്‍ ശ്രമിക്കുകയും ചെയ്താലേ നോമ്പ് ഇസ്ലാം കല്പിച്ച നോമ്പാവുകയുള്ളൂ.
                                                         

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍ വര്‍ജ്ജിക്കുകയും ആ പശ്ചാത്തലത്തില്‍ ജീവിത സംസ്കരണത്തിനും നാഥനിലേ ക്കുള്ള സാമിപ്യത്തിനും ശ്രെമിക്കാതെ സാധാരണ പോലെ പാപപങ്കിലമായ ജീവിതം നയിക്കുകയും ചെയ്താല്‍ ആ നോമ്പ് ഫല ശൂന്യവും വെറും പട്ടിണിയുമാണ്. അത്തരം നോമ്പുകാരെ പറ്റി പ്രവാചകന്‍ (സ ) പറഞ്ഞത് "എ ത്രയോ  നോമ്പുകാരുണ്ട്‌ വിശപ്പും ദാഹവും അല്ലാതെ അവര്‍ ഒന്നും നേടുന്നില്ല ". യഥാര്‍ത്ഥ നോമ്പുകാരന്‍റെ വയര്‍ വിശക്കുമ്പോള്‍ അവന്‍ നേടുന്ന ആത്മീയ ഉന്നതിയും ചൈതന്യവും അവനെ ഒരു പക്ഷെ പൂര്‍ണ മനുഷ്യന്‍ ആക്കിയേക്കാം..
                                   

1 comment:

  1. കാരുണ്ണ്യവാന്റെ കരുണ നമ്മളിൽ ഈ പരിശുദ്ധിയിൽ ചൊരിയട്ടെ

    ReplyDelete

Related Posts Plugin for WordPress, Blogger...