ദീനിനെ ജീവിപ്പിച്ചവന്‍........................
വിശുദ്ധ ദീനിന്റെ
ആത്മീയാദര്‍ശങ്ങള്‍ വാരിവിതറിയ സൂഫീവര്യന്മാര്‍ ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. ``ദീനിനെ ജീവിപ്പിച്ചവന്‍'' മുഹ്‌യിദ്ദീന്‍ എന്ന പേരില്‍ തന്നെ സ്വൂഫീലോകത്ത് നിസ്‌തുല്യ
സംഭാവനകള്‍ നല്‍കിയ ശൈഖ് മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി.) അവര്‍കള്‍
അതില്‍ പ്രധാനിയാണ്. മുസ്‌ലിം ജനമനസ്സുകളില്‍ വളരെയധികം സ്വാധീനം ചെലുത്തിയ
ഔലിയാക്കളില്‍ പ്രധാനിയാണ് ശൈഖ് ജീലാനി (ഖു.സി.). കിഴക്കും പടിഞ്ഞാറും മാത്രമല്ല, ലോകത്താകമാനം ആത്മീയോതക്കര്‍ഷത്തിന്റെ പുതുപുത്തന്‍
പ്രഭാവങ്ങള്‍ വിശ്വാസീ ലോകത്തിന് സമര്‍പ്പിച്ച കെല്‍പ്പുള്ള ഒരുപറ്റം ആത്മീയ
ജ്ഞാനികളെ വാരിവിതറിയാണ് മഹാനവര്‍കള്‍ കടന്നുപോയത്. അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ
ഇന്നും നിരവധി കലുഷ ഹൃദയങ്ങള്‍ സ്രഷ്‌ടാവിന്റെ സമക്ഷത്തിലേക്ക് പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നു
എന്നതാണ് സത്യം.
അസൂയയും കുശുമ്പും മറ്റ് ഹൃദയ രോഗങ്ങള്‍ കൊണ്ടും പൊറുതിമുട്ടിയവര്‍ക്ക് മഹാനുഭാവന്റെ പ്രസംഗങ്ങള്‍ എന്നും സിദ്ധൗഷധങ്ങളായിരുന്നു. ആധുനിക പ്രാസംഗികരുടെ വാക്‌ധോരണികളായിരുന്നില്ലത്. മറിച്ച് കര്‍ണ്ണ പുടങ്ങളിലൂടെ തുളച്ച് കയറി മനതാരില്‍ പ്രഹരം നടത്തി നിസ്സ്വാര്‍ത്ഥവും നിഷ്‌ക്കളങ്കവുമായി സ്രഷ്‌ടാവിന്റെ സമക്ഷത്തിലേക്ക് കടന്നുചെല്ലാന്‍ പാകപ്പെട്ട ഹൃദയങ്ങളാക്കി മാറ്റാന്‍ കഴിയുന്ന അതുല്യ വചസ്സുകളായിരുന്നു. ഈ മഹിതവചസ്സുകളുടെ പ്രശോഭ ഇന്നും കെടാതെ നില്‍ക്കുന്നു എന്നത് അവിടുത്തെ മഹത്വത്തിന് പ്രസക്തിയേറ്റുന്നു.
ശരീഅത്തില്ലാത്ത ത്വരീഖത്ത് കൊണ്ട് നമുക്കൊരാവശ്യവുമില്ലെന്ന മഹാനുഭാവന്റെ വചസ്സുകള്‍ ശരീഅത്തുല്‍ ഇസ്‌ലാമിന്റെ സുന്ദരമായ സീമകളെ വിസ്‌മരിച്ച് ത്വരീഖത്തിന്റെ ലേബലില്‍ സുഖാസ്വാദനത്തിന്റെ മെത്തകള്‍ തേടുന്ന കള്ള ശൈഖുമാരുടെയും കള്ള ത്വരീഖത്തുകാരുടെയും മര്‍മ്മത്തേല്‍ക്കുന്ന പ്രഹരമാണ്.
ഇസ്‌ലാമിന്റെ സൂക്ഷ്‌മ തലങ്ങളെ പോലും വലിയ ഉത്തരവാദിത്വത്തോടെ സമീപിച്ച ജീവിതാനുഭവമാണ് മഹാനുഭാവന്‍ നമുക്ക് സമ്മാനിച്ചത്. പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ തന്നെ വിശുദ്ധ റമളാനിന്റെ പകലുകളില്‍ തന്റെ മാതാവിന്റെ മുലപ്പാല്‍ കുടിക്കാന്‍ വിസമ്മതം കാണിച്ച ചരിത്രപാഠം കണ്ടില്ലെന്ന് നടിക്കാന്‍ ഇവര്‍ക്കെങ്ങനെ കഴിയും?
വിശ്വാസി ഹൃദയങ്ങള്‍ റബീഉല്‍ ആഖിറിന്റെ വരവോടെ മഹാന്റെ സ്‌മരണകളിലും മദ്‌ഹുകളിലും മുഴുകുമ്പോള്‍ നമ്മുടെ ഹൃദയാന്തരാളങ്ങളും അവിടുത്തെ പ്രഭയില്‍ പ്രകാശിക്കട്ടെ.. അതിനുതകുന്നതാകട്ടെ നമ്മുടെ ജീവിതം..

No comments:
Post a Comment