അറവിന്‍റെ മര്യാദകള്‍
മൃഗത്തെ അറുക്കുമ്പോള്‍ ബിസ്മിക്കു മുമ്പും ശേഷവും മൂന്നു തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട് . (ബുഷ്റല്‍ കരീം) മൂന്നാമത്തേതിനു ശേഷം 'വലില്ലാഹില്‍ ഹംദ്' എന്നതിനെ അതികരിപ്പിക്കല്‍ സുന്നത്താണ്. (ബാജൂരി ) അറവിന്‍റെ സമയത്ത് ബിസ്മിയോടൊപ്പം നബി (സ ) തങ്ങളുടെ മേല്‍സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്. " അറവിന്‍റെ സമയത്ത് 'അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ സയ്യിദിനാ മുഹമ്മദിന്‍ 'എന്ന് ചൊല്ലല്‍ സുന്നത്താണ്.". അറവ് മൃഗത്തെ ഖിബ് ലയിലേക്ക് നേരിടീക്കലും അറവുകാരന്‍ ഖിബ് ലയിലേക്ക് മുന്നിടലും സുന്നത്താണ്. (ബാജൂരി). അറുക്കുമ്പോള്‍ കഴുത്ത് ഖിബ് ലയിലേക്ക് നേരിടീക്കണം. മുഖം നേരിടീക്കേണ്ടതില്ല.
കത്തി നല്ലതുപോലെ മൂര്‍ച്ചയുള്ളതായിരിക്കണം. " ഒരിക്കല്‍ നബി (സ ) ഒരു മനുഷ്യന്‍റെ അരികിലൂടെ നടക്കാന്‍ ഇടയായി . ആ മനുഷ്യന്‍ അറുക്കാന്‍ വേണ്ടി ആടിനെ മറിച്ചിട്ട് ആടിന്‍റെ ഊരയുടെ മേല്‍ തന്‍റെ കാല്‍ കയറ്റി വെച്ച് കത്തി തേക്കുകയാണ്. ഇതു കണ്ട നബി (സ) പ്രിതികരിച്ചു. മറിച്ചിടുന്നതിന് മുമ്പ് നിനക്ക് കത്തി തേക്കാമായിരുന്നില്ലേ . എന്തിനാണ് അതിനെ രണ്ടു പ്രാവശ്യം കൊല്ലുന്നത്. (ഹാക്കിം).
അറുക്കുന്ന സ്ഥലത്തേക്ക് മയത്തോടെ കൊണ്ടുപോകലും അറുക്കുന്നതിനു മുമ്പ് വെള്ളം കൊടുക്കലും ഉത്തമമാണ്.ആടിനേയും മാടിനേയും ഇടതു ഭാഗത്തിന്‍റെ മേല്‍ ഖിബ് ലയിലേക്ക് നേരിടീച്ച് ചരിച്ചു കിടത്തണം.വലത്തേ കാല്‍ ഒഴികെയുള്ള കാലുകള്‍ തമ്മില്‍ കെട്ടുക. കഴുത്തിലൂടെ അറുക്കാതെ പിരടിയിലൂടെ അരുത്താലും മൃഗം ഹലാലാകുമെങ്കിലും അങ്ങനെ ചെയ്യുന്നവന്‍ വന്‍ പാപിയായി തീരുന്നതാണ്. നബി (സ ) പറയുന്നു. നിങ്ങള്‍ അറുക്കുകയാണെങ്കില്‍ നല്ല രീതിയില്‍ അറുക്കുക . (ത്വബ്റാനി).
അറവു മൃഗം കാണുന്ന രീതിയില്‍ കത്തിക്ക് മൂര്‍ച്ചവെക്കാനോ മറ്റു മൃഗം കാണുന്ന രീതിയില്‍ ഒരു മൃഗത്തെ അറുക്കാനോ പാടില്ല. അത് കറാഹത്താനെന്നു ഹാശിയതുല്‍ ഇഖ്‌നാഇല്‍ കാണാം .
thank you subi
ReplyDeletewelcome dear..............
ReplyDeleteNinte ee blog lokam muzhuvan vishalamakatte
ReplyDeletejazakallahu akairan alf jaza'a
ReplyDeleteഅബൂതിക്കും മൈദീന്‍ നും ഒരായിരം നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നേയും ഉള്‍പെടുത്തിയല്ലോ ....... ആമീന്‍ .........
Deleteجزاك الله خيرا
ReplyDelete