നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Wednesday, 10 October 2012

ദുല്‍ ഹജ്ജ്‌ . നമ്മോട് പറയുന്നത്.......



ദുല്‍ ഹജ്ജ്‌ .......
നമ്മോട് പറയുന്നത്.......


ദുല്‍ ഹജ്ജ്‌ ........അത് നമ്മോട് പറയുന്നത് ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ആത്മീയഉന്നതിയുടേയും പ്രഭാപൂരിതമായ കഥകളാണ്. ഇബ്രാഹീംനബി (അ) യുടേയും ഇസ്മാഈല്‍ നബി (അ ) യുടെയും ഹാജറ ബീവിയുടെയും ജീവചരിതം .....

ഈ ചരിതങ്ങള്‍ കേട്ട് മനം പുളകിതമായാല്‍ മാത്രം പോര. സമര്‍പ്പണ മനോഭാവത്തിന്‍റെ മൂര്‍ദ്ധന്യതയിലേക്ക് ഇറങ്ങിചെല്ലണം. അപ്പോളാണ് ദുല്‍ ഹജ്ജും ബലിപെരുന്നാളും നമ്മെ ഉണര്‍ത്തുന്ന ത്യാഗകഥകള്‍ പ്രഭാപൂരിതവും അര്‍ഥവത്തുമാകുന്നത്.................

ആറ്റുനോറ്റ് ഉണ്ടായ പുത്രനെ ബലിയറുക്കാന്‍ മാത്രം സൃഷ്ടാവിന്‍റെ കല്‍പ്പനക്കുമുന്നില്‍ മനസ്സിനെ പരുവപ്പെടുത്താന്‍ ഇബ്രാഹീം നബി (അ) ക്ക് കഴിഞ്ഞു. തന്‍റെ പുത്രനെ  ബലിയറക്കുമെന്ന് അറിഞ്ഞിട്ടും പിടക്കാത്ത ഹൃദയത്തോടെ റബ്ബിന്‍റെ തീരുമാനത്തിനോട് ഇണങ്ങിചേരാന്‍ മഹതിയായ ഹാജറ ബീവിക്ക് കഴിഞ്ഞു. തന്‍റെ കഴുത്തില്‍ മൂര്‍ച്ചയുള്ള കത്തി ആഴ്ന്നിറങ്ങുന്നതും മനസ്സില്‍ ദര്‍ശിച്ച് ബലികല്ലില്‍ പിടക്കാത്ത ഹൃദയവുമായി കണ്‍ചിമ്മി കിടക്കാന്‍ ഇസ്മായീല്‍ (അ) യെ പ്രേരിപ്പിച്ചത് സൃഷ്ടാവിന്‍റെ സാമിപ്യത്തിലേക്ക് നടന്നു കയറിയ സമര്‍പ്പണത്തിന്‍റെ ത്യാഗപൂര്‍ണ്ണതയുടെ നിമിഷങ്ങളായിരുന്നു......


മഹിതമായ ഈ യൊരു സന്ദേശമാണ് ബലിപെരുന്നാള്‍ നമുക്ക് നല്‍കുന്നത്.. ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഇലാഹിസാമിപ്യം മുറ്റിനില്‍ക്കുന്ന സന്ദേശം..

പലിശയിലൂടെയും വഞ്ചനയിലൂടെയും പണം സമ്പാദിച്ച് പവിത്രമായ ഹജ്ജ്‌ കര്‍മ്മത്തിന് ആകാശയാത്ര നടത്തുന്നവര്‍ ഏത് സമര്‍പ്പണത്തിന്‍റെ മേലാണ് ഈ യാത്ര ?..... താന്‍ വലിയ ഹാജിയാണെന്ന പേര് നേടാന്‍ മാത്രമായി ഈ മഹിതമായ ഇബാദത്തിനെ സമീപിക്കുമ്പോള്‍ സമര്‍പ്പണത്തിനും ത്യാഗത്തിനും പകരം അഹങ്കാരവത്കരണത്തിന്‍റെ മോഡലുകളാണ് ഇത്തരക്കാര്‍ സമ്മാനിക്കുന്നത്..

 ഇബ്രാഹീംനബി (അ) യുടേയും ഇസ്മാഈല്‍ നബി (അ ) യുടെയും ജീവിതം നമ്മെ പഠിപ്പിച്ച ത്യാഗസമര്‍പ്പണസന്ദേശം നമ്മുടെ സമൂഹവും അതിന്‍റെ അര്‍ത്ഥതലത്തില്‍ ഉള്‍കൊള്ളട്ടെ . എന്നാല്‍ നമ്മുടെ സമൂഹവും ഇസ്ലാമിക സാമൂഹിക പര്യവേഷത്തില്‍ പുനസ്ഥാപിക്കപ്പെടും.. അതിനായി നമുക്ക് കാത്തിരിക്കാം...

 ഏവര്‍ക്കും ത്യാഗസമര്‍പ്പണത്തിന്‍റെ
    ഈദ്‌ ആശംസകള്‍ ..................

8 comments:

  1. ജസാകല്ലഹു ഖൈരന്‍ ആല്‍ഫ് ജസാ

    നല്ല എഴുത്ത്.. നല്ല ഉദ്ധ്യേശം.. അല്ലാഹു ഈ സത്പ്രവര്‍ത്തി സ്വീകരിക്കട്ടെ..

    ReplyDelete
  2. ആമീന്‍ ....നന്ദി അബൂതി.... ഞാന്‍ ഒരു തുടക്കകാരന്‍...... ...,,, അബൂതിയെ പോലുള്ള നല്ല മനസുകളുടെ പ്രോത്സാഹനമാണ് എന്നെപോലുള്ളവരെ വളരാന്‍ സഹായിക്കുന്നത്....

    ReplyDelete
  3. നന്നായിരിക്കുന്നു....

    ReplyDelete
    Replies
    1. ശുക്ക്രന്‍........,,,,, ഇര്‍ഫാനി

      Delete
  4. جزاك اللهُ خيراً

    ReplyDelete

Related Posts Plugin for WordPress, Blogger...