അനേകം പവിത്രതയും മഹത്വവുമുള്ളതാണ് റജബ് മാസം.റജബിന്‍റെ ചന്ദ്രക്കല മാനത്ത് കണ്ടത് മുതല്‍ പുണ്യങ്ങളുടെ മഴവര്‍ഷം ആരംഭിക്കുന്നു . വിശ്വാസിയുടെ ജീവിതത്തിലെ ഒരു സുവര്‍ണ്ണ അധ്യായം സമാഗതമാകുന്നു.വിശ്വാസിയുടെ ആത്മീയ ആരോഹണമായ നിസ്ക്കാരം നിര്‍ബന്ധമാക്കപ്പെട്ട മാസം, യുദ്ധം നിഷിദ്ധമാക്കിയ മാസം,ചരിത്ര പ്രസിദ്ധമായ ആകാശയാത്ര നടന്ന മാസം. പുണ്യ റസൂലിന്റെ ആഗ്രഹത്തിനോത്ത് ഖിബ്‌ല കഅബ ശരീഫിലേക്ക് മാറ്റപെട്ട മാസം, അനുഗ്രഹ വര്‍ഷം നടത്തുന്ന മാസം, ഹബ്ശയിലെക്കുള്ള ആദ്യ ഹിജ്റ നടന്ന മാസം,സമുദ്ര സമാന പാപങ്ങളെ തീര്‍ത്തും കഴുകികളയുന്ന മാസം. പുണ്യങ്ങളുടെ പൂക്കാലമായ റമളാനിലേക്കുള്ള മുന്‍വിരുന്നാണ് റജബ്. ഇങ്ങനെ എണ്ണിയാല്‍ ഒതുങ്ങാത്ത മേന്മയും പുണ്യവും പവിത്രതയുമുള്ള പുണ്യ റജബ് യഥാര്‍ത്ഥ വിശ്വാസിയുടെ ഹൃദയം പുളകിതമാക്കുന്നു.
വേണ്ടവിധത്തിൽ സ്വീകരിക്കാൻ നമുക്കാവട്ടെ
ReplyDeleteആമീന്‍
Deletepakarnnu thanna arivinu nandhi
ReplyDeleteനല്ല വര്‍ത്തമാനങ്ങള്‍ തുടരുക.
ReplyDeleteഇന്ഷ അല്ലാഹ്....
Delete