ശഅബാന്‍ മാസവും
ബറാഅത്ത് രാവും
അല്ലാഹു വിശുദ്ധി നല്‍കി ആദരിച്ച മാസങ്ങളില്‍ ഒന്നാണ് ശഅബാന്‍ പരിശുദ്ധ റമളാനിനെ സ്വാഗതം ചെയ്യുന്ന മാസങ്ങളില്‍ രണ്ടാമത്തേതും. നബി (സ) തങ്ങള്‍ക്കു വളരെ ഇഷ്ടപ്പെട്ട മാസമായിരുന്നു ശഅബാന്‍ . ഇമാം ഖത്തീബും ഇബ്നുന്നജ്ജ്റാനും (റ) ആയിഷ (റ )യെ തൊട്ടു ഉദ്ധരിക്കുന്നു : മഹതി പറഞ്ഞു. റമളാന്‍ എത്തുവോളം നബി (സ ) ശഅബാന്‍ മാസം നോമ്പുനോക്കും . ശഅബാന്‍ ഒഴിച്ച് മറ്റൊരു മാസവും നബി (സ ) പൂര്‍ണമായി നോമ്പ് നോക്കാറണ്ടായിരുന്നില്ല.അതിനാല്‍ ഞാന്‍ ചോദിച്ചു.അല്ലാഹുവിന്‍റെ തിരുദൂതരെ! നോമ്പ് നോക്കാന്‍ തങ്ങള്‍ക്കു വളരെ താല്പര്യമുള്ള മാസങ്ങളില്‍ പെട്ടതാനല്ലേ ശഅബാന്‍ ? നബി (സ) തങ്ങള്‍ പറഞ്ഞു.അതെ ആയിഷ ! ഒരു വര്‍ഷം മരണപ്പെടുന്നവരുടെ കണക്കവതരിപ്പിക്കപ്പെടുന്നത് ശഅബാന്‍ മാസത്തിലാണ്. അതിനാല്‍ എന്‍റെ അവധി രേഖപ്പെടുത്തുന്നത് ഞാന്‍ എന്‍റെ റബ്ബിന്‍റെ ആരാധനയിലും സല്‍പ്രവര്‍ത്തനങ്ങളിലുമായിരിക്കെ ആകാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു .( ദുര്‍റല്‍ മന്‍സൂര്‍ 4/402 )
ശഅബാന്‍ മാസത്തിലെ വളരെ മഹത്തായപതിനഞ്ചാം രാവ് അഥവാ ബറാഅത്ത് രാവ് എത്തിച്ചേരുന്നതിനു മുന്‍പ് തൗബ ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടപ്പാടാണ്.വിശേഷിച്ചും ആ രാവില്‍ വര്ഷിക്കപ്പെടുന്ന പ്രത്യേക അനുഗ്രഹങ്ങളെ തൊട്ടു തടയപ്പെടാന്‍ കാരണമായി ഹദീസില്‍ വന്നിട്ടുള്ള പാപങ്ങളില്‍ നിന്നും നാം മുക്തരായി തൗബ ചെയ്തു അല്ലാഹുവിലേക്ക് മടങ്ങല്‍ അത്യാവശ്യമാണ്. ഏത് ദോഷങ്ങളെ തൊട്ടും ഏത് സമയത്തും തൗബ അനിവാര്യമായിരിക്കെ ബറാഅ ത്ത് രാവ് , റമളാന്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ നല്‍കപ്പെടുന്ന പ്രത്യേക അനുഗ്രഹങ്ങളും ബറക്കത്തുകളും തൗബ ചെയ്യാത്തവര്‍ക്ക് തടയപ്പെടുന്നു എന്നത് കൊണ്ടാണ്.
മുആദുബിനു ജബല്‍
(റ)നെ തൊട്ടു നിവേദനം : നബി (സ) പറഞ്ഞു. അള്ളാഹു അവന്‍റെ മുഴുവന്‍ അടിമകളിലേക്കും
ശഅബാന്‍ പതിനഞ്ചിന്‍റെ രാത്രിയില്‍ (അവന്‍റെ
അനുഗ്രഹത്തിന്‍റെനോട്ടം ) നോക്കും. അങ്ങനെ മുശ്രിക്കും മുശാഹിനും അല്ലാത്ത മുഴുവന്‍
ആളുകള്‍ക്കും അവന്‍ പൊറുത്തു നല്‍കും. (ബൈഹഖി). നബി (സ) പറഞ്ഞു. മലക്ക് ജിബിരീല്‍
(അ) എന്നെ സമീപിച്ച് പറഞ്ഞു. ഈ രാത്രിയില്‍ ബനു കല്‍ബ് ഗോത്രത്തിലെ ആട്ടിന്‍
പറ്റങ്ങളുടെ രോമങ്ങളുടെ എണ്ണം കണ്ട് ജനങ്ങള്‍ക്ക് അള്ളാഹു പാപമോചനം നല്‍കുന്നു.
എന്നാല്‍ ബഹുദൈവ ആരാധകര്‍, കുടുംബകലഹി , വസ്ത്രം വലിച്ചിഴച്ചു നടക്കുന്നവര്‍,
മുശാഹിര്‍,മാതാപിതാക്കളെ കഷ്ടപ്പെടുതുന്നവര്‍, മയക്കുമരുന്നുകള്‍ക്ക്
അടിമപ്പെട്ടവര്‍ എന്നിവരിലേക്ക് അള്ളാഹു നോക്കുകയില്ല.. (ബൈഹക്കി)
വായിച്ചു..
ReplyDeleteشكرا
Delete