പാല്‍ കുടിക്കുന്ന
പ്രായത്തില്‍ പൂച്ചക്കുട്ടിയെ തള്ളയില്‍ നിന്നും വേര്‍പെടുത്താമോ?
സാധാരണ നമ്മുടെ
നാടുകളില്‍ കണ്ടുവരുന്ന ഒരു രീതിയാണ് പൂച്ചകുട്ടിയെ അല്ലെങ്കില്‍ അതിന്‍റെ തള്ളയെ
മറ്റേതെങ്കിലും സ്ഥലത്തേക്ക്കൊണ്ടുപോയി കളയല്‍. ഇതിന്‍റെ ഗൗരവം മനസിലാക്കാത്തതാണ്
ഈ പ്രവണതയ്ക്ക് പലരും മുതിരുന്നത്. ”മുലകുടിക്കുന്ന കുട്ടിയേയും അതിന്‍റെ
തള്ളയേയും മുലകുടി അനിവാര്യമായ സമയത്ത് വില്‍പ്പന മുഖേനയോ മറ്റോ വേര്‍പ്പെടുത്തല്‍
അനുവദനീയമല്ല. ഹറാമാണ്.മുലകുടി അനിവാര്യമല്ലാതിരിക്കുകയും അതോടൊപ്പം മുലകുടി
തുടരുകയും ചെയ്യുന്ന സമയം വേര്‍പെടുതല്‍കറാഹത്തുമാണ്. (അസ്നല്‍ മത്വാലിബ് )
ഇമാം അഹമദ്(റ) തന്‍റെ
മുസ്നദിലും ബൈഹക്കി (റ ) തന്‍റെ സുനനിലും മറ്റും ഉദ്ധരിച്ച ഹദീസ്
കാണുക.ആരെങ്കിലും ഒരു കുട്ടിയുടേയും അതിന്‍റെ മാതാവിന്‍റെയുംഇടയില്‍ വിട്ടു
പിരിച്ചാല്‍ ഖിയാമം നാളില്‍ അവന്‍റെയും അവന്‍റെ ഇഷ്ടക്കാര്‍ക്കിടയിലും അള്ളാഹു
വേര്‍തിരിക്കുന്നതാണ്. ഒരു അടിമ സ്ത്രീയേയും മുലകുടിക്കുന്ന തന്‍റെ കുട്ടിയുടേയും
തമ്മില്‍ വേര്‍പ്പെടുത്തിയതിന്റെ പേരില്‍ അള്ളാഹു യഅക്കൂബ് നബി (അ ) യെയും തന്‍റെ
മകന്‍ യൂസുഫ് നബി (അ )യേയും വേര്‍പ്പെടുത്തിയ ചരിത്രം പ്രസിദ്ധമാണല്ലോ?അപ്പോള്‍
പാല്‍ കുടിക്കുന്ന പ്രായത്തില്‍ ഒരുജീവിയേയും അതിന്‍റെ മാതാവില്‍ നിന്നും വേര്‍പ്പെടുത്തരുത്.
ബന്ധങ്ങള്‍ നിലനിക്കെട്ടെ
ReplyDeleteആരും ആരെയും വേര്‍പ്പെടുത്താതിരിക്കുകയും ചെയ്യട്ടെ !
നന്മയും സ്നേഹയും നിലനിക്കെട്ടെ .... :)
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/