ഡാര്‍വിനിസം
എന്തുകൊണ്ട് എതിര്‍ക്കപെടുന്നു....?
ഇന്ന് കാണുന്ന രൂപത്തിലുള്ള സസ്യങ്ങളും ജന്തുക്കളും മനുഷ്യരും ഒന്നും ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമിയിലുണ്ടായിരുന്ന വസ്‌തുക്കള്‍ക്ക് മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. ആ മാറ്റങ്ങളിലൂടെയാണ് ഭൂമിയും ജീവജാലങ്ങളും ഇന്നത്തെ അവസ്ഥയിലെത്തിയത്, 600 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യനില്‍ നിന്ന് പൊട്ടിത്തെറിച്ചതാണ് ഭൂമി. കത്തികാളുന്ന ഒരു തീപ്പന്തമായിരുന്നു അന്ന് ഭൂമി. ആ ചൂടില്‍ ഒരു ജീവിയും ഉണ്ടായിരുന്നില്ല. ഒരു ചെടിയും വളര്‍ന്നില്ല. ക്രമേണ ഭൂമി തണുത്തു. പലതരം രാസമാറ്റങ്ങളും ഭൂമിയിലെ പദാര്‍ത്ഥങ്ങളിലുണ്ടായി. ഇതിന്റെ ഫലമായി പ്രോട്ടീനുകള്‍ എന്ന പദാര്‍ത്ഥമുണ്ടായി. ഈ പ്രോട്ടീനുകള്‍ ചേര്‍ന്ന് ജീവവസ്‌തുവുണ്ടായി. ആ ജീവ വസ്‌തുവാണ് പ്രോട്ടോപ്ലാസം. തുടര്‍ന്ന് നൂറുകോടിയലധികം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മനുഷ്യന്‍ രൂപം പ്രാപിക്കുന്നത്. മനുഷ്യന് മുമ്പ് ആയിരക്കണക്കിന് സസ്യലദാതികളും മരങ്ങളും വെള്ളത്തിലും കരയിലും ജീവിക്കുന്ന ജീവജാലങ്ങളും രൂപം പ്രാപിച്ചു. ജീവികളുടെ വികാസത്തില്‍ പല ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടത്തിലും ജീവികളുടെ ശരീരഘടനയും, സ്വഭാവ വിശേഷങ്ങളും മാറുന്നു. ഇടക്കിടക്ക് പുതിയ ജാതി ജീവികള്‍ തനിയെ, ഇതാണ് പരിണാമം. മത്സ്യങ്ങള്‍, ഇഴജന്തുക്കള്‍, പക്ഷികള്‍, സ്ഥലജല പ്രാണികള്‍, കുരങ്ങുകള്‍, മനുഷ്യര്‍ എന്നിവയെല്ലാം ഇങ്ങനെ പരിണമിച്ച് ഉണ്ടായതാണ്. മനുഷ്യന്‍ കുരങ്ങിന്റെ ജാതിയില്‍ നിന്നാണ് ഉത്ഭവിച്ചത്. എന്നാല്‍ ഇത് ഒറ്റ ദിവസം കൊണ്ടല്ല സംഭവിച്ചത്. ഒരു കുരങ്ങും മനുഷ്യനെ പ്രസവിച്ചിട്ടില്ല. കുരങ്ങില്‍ നിന്ന് മനുഷ്യന്‍ പരിണമിച്ച് ഉണ്ടായതാണ്. അതിന് ദശലക്ഷ കണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വന്നു. (ബാലവിജ്ഞാന കോശം).
കുരങ്ങുകള്‍ രൂപഭേദം സംഭവിച്ച് മനുഷ്യനായി എന്ന ഡാര്‍വിന്റെ വാദം സ്‌കൂളുക ള്‍ മുതല്‍ കോളേജുകളിലും വന്‍ സര്‍വ്വകലാശാലകളിലും പഠിപ്പിക്കപ്പെടുമ്പോഴും ഡാര്‍വിനിസത്തെ അപ്പാടെ വിഴുങ്ങാന്‍ ഖുര്‍ആന്‍ വിശ്വസിക്കുന്നവര്‍ക്കാകില്ല. ഖുര്‍ആന്‍ പറയുന്നു: ``മനുഷ്യരെ! ഏക ആളില്‍ നിന്ന് നിങ്ങളെ സൃഷ്‌ടിക്കുകയും അതില്‍ നിന്ന് അനേകം പുരുഷന്മാരെയും സ്‌ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്‌ത നിങ്ങളുടെ നാഥനെ നിങ്ങള്‍ സൂക്ഷിക്കുക'' (അന്നിസാഅ്). ഇതിലും വലിയ എന്ത് തെളിവാണ് ഡാര്‍വിനിസം എതിര്‍ക്കപ്പെടാന്‍ വിശ്വാസികള്‍ക്ക് വേണ്ടത്. ആദ്യമായി ആദം നബി (അ) യെയാണ് സൃഷ്‌ടിക്കപ്പെട്ടത്. പിന്നീട് ഹവ്വാഅ് ബീവിയെയും അവിടെ നിന്നാണ് മനുഷ്യ കുലത്തിന്റെ തുടക്കം. ആദമിനെ സൃഷ്‌ടിച്ചതാകട്ടെ മണ്ണില്‍ നിന്നും. ഇങ്ങനെ ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് മനുഷ്യനെ സൃഷ്‌ടിച്ചത് എന്ന് ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഈ വിശുദ്ധ ഖുര്‍ആന്റെ മുന്നില്‍ ഡാര്‍വിനിസത്തിന്റെ മുഴുവന്‍ പുച്ചും ഉടഞ്ഞ് വീഴും.
നിരീശ്വര- ഭൗതിക സംസ്‌കാരത്തിന് ദാര്‍ശനികവും ശാസ്‌ത്രീയവുമായ പരിവേഷം നല്‍കുക എന്ന ചരിത്ര പരമായ ദൗത്യം നിറവേറ്റിയതു കൊണ്ടാണ് ഡാര്‍വിനും ഡാര്‍വിന്‍ സിദ്ധാന്തവും ഇത്ര സ്വീകാര്യത നേടിയത് എന്നതാണ് വാസ്‌തവം. എന്നാല്‍ ഖുര്‍ആന്റെ മുന്നില്‍ മാത്രമല്ല ആധുനിക ശാസ്‌ത്രത്തിന്റെ മുന്നിലും ഈ പൊട്ട സിദ്ധാന്തത്തിന്റെ കാപട്യം വ്യക്തമായിട്ടുണ്ട്. 1809-ല്‍ ജനിച്ച ചാള്‍സ് ഡാര്‍വിന്‍ കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയില്‍ നിന്ന് പഠനം കഴിഞ്ഞ് 1859 ല്‍ ആണ് പരിണാമ സംബന്ധമായ നിരീക്ഷണങ്ങള്‍ പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് (ഒര്‍ജിന്‍ ഓഫ് സ്‌പീഷിസ്). അപ്പോള്‍ തന്നെ ക്രൈസ്‌തവസഭകള്‍ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ പുറത്ത് കാട്ടി രംഗത്ത് വന്നിരുന്നു. ഈ കൃതിയുടെ പ്രസിദ്ധീകരണ ശേഷം നടന്ന ചര്‍ച്ചകളിലും വിവാദങ്ങളിലും പ്രമുഖമായത് 1860 ജൂണ്‍ 30 ന് ബിഷപ്പ് വില്‍ബര്‍ ഫോഴ്‌സും പ്രമുഖ ജീവശാസ്‌ത്രജ്ഞനായ ഹക്‌സലിയും തമ്മിലായിരുന്നു. അവിടെ തുടങ്ങിയ പരാജയം പിന്നീട് ആവര്‍ത്തിക്കപ്പെടുകയായിരുന്നു. പിന്നീട് അടിസ്ഥാന പരമായ തെളിവുകളോടെ നൂറുകണക്കിന് ശാസ്‌ത്രജ്ഞന്മാര്‍ ഇതിനെതിരെ രംഗപ്രവേശനം ചെയ്‌തു. ഡാര്‍വിന്റെ നിരീക്ഷണ യാത്രയിലെ സഹയാത്രികനായിരുന്ന ഫ്രിറ്റ്‌സ്‌റോയ് പോലും ഈ വാദത്തെ എതിര്‍ത്തിരുന്നു. ഒരു കൈയില്‍ ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ച് നിങ്ങള്‍ മനുഷ്യന്‍ പറയുന്നതോ ദൈവം പറയുന്നതോ വിശ്വസിക്കുക എന്ന് ചോദിച്ചത് അദ്ദേഹമായിരുന്നു. ഇതേ സമയം തന്നെ ഭൗമശാസ്‌ത്ര പരമായി അന്ന് പ്രചാരം നേടിയിരുന്ന പുസ്‌തകങ്ങളില്‍ ഫോസിലുകളുടെ രൂപീകരണത്തെ കുറിച്ച് പറഞ്ഞിരുന്ന കാര്യങ്ങളും, ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ടിട്ടുള്ള വിശദീകരണങ്ങളും ഡാര്‍വിന്റെ ഈ സിദ്ധാന്തത്തിനെതിരെ ശബ്‌ദമുയര്‍ത്താന്‍ പ്രേരണ നല്‍കിയിരുന്നു.
1987 കാലങ്ങളില്‍ അമേരിക്കന്‍ സുപ്രീം കോടതി സ്‌കൂളുകളില്‍ ജീവപരിണാമം പഠിപ്പിക്കുന്നതിനോടൊപ്പം ജീവനും ലോകവും ദൈവം സൃഷ്‌ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ് എന്ന് കൂടി പഠിപ്പിക്കണം എന്ന് വിധി പുറപ്പെടുവിച്ചിരുന്നു.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ബയോ സയന്‍സ് സംഘടിപ്പിച്ച ചാള്‍സ് ഡാര്‍വിന്‍ ജന്മശതാബ്‌ദി ആഘോഷ സെമിനാര്‍ പരമ്പരയില്‍ പങ്കെടുത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്കോളജിക്കല്‍ സയന്‍സിലെ ഫെലോയും പ്രൊഫസറുമായ ഡോ. രാഘവേന്ദ്ര ഗഡാഗ്‌ക്കര്‍ പറഞ്ഞു: ഡാര്‍വിനിയന്‍ സിദ്ധാന്ത പ്രകാരം സ്വാര്‍ത്ഥതയും മത്സര ക്ഷമതയും പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് മാത്രമേ നിലനില്‍പുള്ളൂ. ആള്‍ജിബ്ര, ജെനറ്റിക്‌സ്, ബയോളജി ശാസ്‌ത്ര ശാഖകളുടെ സഹായത്തോടെ അദ്ദേഹം തന്റെ സിദ്ധാന്തം അവതരിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഇവിടെ മതാവേശത്തിന്റെ വിത്തുകള്‍ പാകുന്നു എന്ന് കൊട്ടിഘോഷിക്കുന്ന റഷ്യയിലും ചൈനയിലും ചത്തൊടുങ്ങിയ കമ്മ്യൂണിസത്തിന്റെ അസ്ഥിര പഞ്ചരങ്ങളായി ഇന്ത്യയില്‍ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികളാണ് ഈ പരിണാമ സിദ്ധാന്താത്തത്തിന്റെ പുതിയ പ്രചാരകര്‍ എന്ന നഗ്ന സത്യം മറച്ചു വെക്കപ്പെടാവതല്ല. കാരണം ശാസ്‌ത്രം ഇത്രയധികം വികസിച്ച ഈ കാലഘട്ടത്തിലും, പരിണാമ സിദ്ധാന്തത്തിന്റെ അവ്യക്തത ശാസ്‌ത്രജ്ഞന്മാര്‍ തുറന്നു കാട്ടി കൊണ്ടിരിക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന എത്രയോ ആളുകളും മാസികകളും നമുക്കിടയില്‍ തന്നെയുണ്ട്.
പരിണാമസിദ്ധാന്തം ഒരു സിദ്ധാന്തം മാത്രമാണ്.
ReplyDeletethank you
ReplyDeleteനിരീശ്വര- ഭൗതിക സംസ്‌കാരത്തിന് ദാര്‍ശനികവും ശാസ്‌ത്രീയവുമായ പരിവേഷം നല്‍കുക എന്ന ചരിത്ര പരമായ ദൗത്യം നിറവേറ്റിയതു കൊണ്ടാണ് ഡാര്‍വിനും ഡാര്‍വിന്‍ സിദ്ധാന്തവും ഇത്ര സ്വീകാര്യത നേടിയത് എന്നതാണ് വാസ്‌തവം.
ReplyDeleteപരിണാമ സിദ്ധാന്തത്തിന്റെ അവ്യക്തത ശാസ്‌ത്രജ്ഞന്മാര്‍ തുറന്നു കാട്ടി കൊണ്ടിരിക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന എത്രയോ ആളുകളും മാസികകളും നമുക്കിടയില്‍ തന്നെയുണ്ട്.
ReplyDeleteആധുനിക നിഗമനങ്ങൾ അനുസരിച്ച് ഏതാണ്ട് 370 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ഒരു പൊതുപൂർവികജീവിയിൽ നിന്നാണ് ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന ജൈവവൈവിധ്യം ഉടലെടുത്തത്. വിവിധ ജീവികൾ തമ്മിലുള്ള ശരീരപരമായ സാദൃശ്യങ്ങളും ജൈവരാസപ്രക്രിയാ (biochemical) സാദൃശ്യങ്ങളും പൊതുവായ DNA ഭാഗങ്ങളും സൂചിപ്പിക്കുന്നത് പൊതുവായ ഒരു തുടക്കത്തിനു ശേഷം തുടരെയുള്ള വൈവിധ്യവത്കരണവും സ്പീഷീസ് വേർപിരിയലും വഴി പിൽക്കാലത്തെ ജീവജാതികൾ ഉണ്ടായി എന്നാണ്.
ReplyDelete