കുഞ്ഞ് ജനിച്ച ഉടനെ
എന്തെല്ലാമാണ് സുന്നത്തുള്ളത്? ബാങ്കും
ഇഖാമത്തും കൊടുക്കുന്നതിന് ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ?
ഇമാം
നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു : ആണായാലും പെണ്ണായാലും വലതു ചെവിയില്‍
ബാങ്കും ഇടത് ചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്. മഹാനായ ഉമര്‍ ബ്‌നു
അബ്‌ദുല്‍ അസീസ് (റ) തനിക്ക് കുഞ്ഞ് ജനിച്ചപ്പോള്‍ അതിനെ ഒരു ശീലയില്‍ എടുത്ത്
വലതു ചെവിയില്‍ ബാങ്കും ഇടതില്‍ ഇഖാമത്തും കൊടുത്തു. (മുസന്നഫു അബ്‌ദുറസ്സാഖ്).
ഇആനത്തിന്റെ രചയിതാവായ സയ്യിദുല്‍ ബകരി (റ) പറയുന്നു : കുട്ടിയുടെ വലതു ചെവിയില്‍
സൂറത്തുല്‍ ഇഖ്‌ലാസ് ഓതല്‍ സുന്നത്താണ്. നബി (സ) തങ്ങള്‍ ഹുസൈന്‍ (റ) ന്റെ
ചെവിയില്‍ സൂറത്തുല്‍ ഇഖ്‌ലാസ് ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. അതു പോലെ
കുട്ടിയുടെ വലതു ചെവിയില്‍ `' (സൂറത്തുല്‍ ഖദ്‌ര്‍) ഓതലും സുന്നത്തുണ്ട്. ആലു ഇംറാനിലെ 32-മത്തെ ആയത്ത് ഓതലും
സുന്നത്താണ്. അതു പോലെ തന്നെ `തഹ്‌നീക്' സുന്നത്താണ് (ഇആനത്ത് 2/338). തഹ്‌നീക് എന്നാല്‍ ഈത്തപ്പഴമോ
മറ്റോ ചവച്ചരച്ചതിനു ശേഷം കുട്ടിയുടെ വായില്‍ വെച്ചു കൊടുക്കുക. ഈത്തപ്പഴം
അല്ലെങ്കില്‍ മധുരമുള്ള എന്തുമാവാം. എന്നാല്‍ തീയില്‍ വേവിക്കാത്തതാവണം. തേനാണ്
മറ്റുള്ളതിനേക്കാള്‍ നല്ലത്. ഇമാം നവവി (റ) പറയുന്നു: മധുരം കൊടുക്കുന്നവന്‍
സ്വാലിഹീങ്ങളില്‍ പെട്ടവനും ബറക്കത്ത് പ്രതീക്ഷിക്കുന്നവരില്‍ ഉള്‍പ്പെട്ടവനുമാകലാണ്
സുന്നത്ത്. അത് സ്‌ത്രീയോ പുരുഷനോ ആകാം. അവര്‍ കുട്ടിയുടെ അരികിലുള്ളവര്‍
തന്നെയാകണമെന്നില്ല. (ശറഹു മുസ്‌ലിം).
വായിക്കുന്നുണ്ട്.. വിജ്ഞാനപ്രദം..
ReplyDeleteവിലയേറിയ ഈ പ്രോത്സാഹനത്തിനു നന്ദി
Delete