നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday, 21 September 2015

ബുദ്ധിമാനായ ഭ്രാന്തന്‍

ബുദ്ധിമാനായ ഭ്രാന്തന്‍
     മുഹമ്മദ്‌ ബ്‌നു അജീഫ്‌ പറയുന്നു: ഞങ്ങളുടെ ഗ്രാമത്തിലെ ഭ്രാന്തനെന്നറിയപ്പെടുന്ന ഒരാള്‍ ഒരു ദിവസം രാവിലെ എന്റെ വീടിന്‌ മുന്നില്‍ കാണാനിടയായി. 
     രാവിലെ കണികണ്ടത്‌ ഇയാളെയാണല്ലോ? എന്ന്‌ മനസ്സില്‍ ശപിച്ചു. ഞാനയാളോട്‌ ചോദിച്ചു: ഏയ്‌ ഭ്രാന്തനെന്താ ഈ വഴി കാര്യം?
അയാള്‍ എന്റെ നേരെ തിരിഞ്ഞ്‌ പറഞ്ഞു: ഞാന്‍ ഭ്രാന്തനും നീ ബുദ്ധിമാനുമാണെന്നാ വിചാരം? ഞാന്‍ പറഞ്ഞു : അതെ അദ്ദേഹം പ്രതിവചിച്ചു: നിങ്ങള്‍ക്ക്‌ തെറ്റി. കാര്യം നേരെ തിരിച്ചാണ്‌. ഞാന്‍ ചില ദിവസങ്ങളില്‍ കുളിക്കാറില്ല. അഴുക്കും പൊടിപടലങ്ങളും എന്റെ ശരീരവസ്‌ത്രങ്ങളില്‍ പറ്റിപ്പിടിക്കാറുണ്ട്‌. 
     മറ്റു ചിലയവസരങ്ങളില്‍ എന്റെ വസ്‌ത്രങ്ങളെല്ലാം അഗ്നിയിലിടുന്നു. നല്ല ഭക്ഷണ സാധനങ്ങളില്‍ ഒന്നു പോലും കഴിക്കാതെ ദൂരേക്കെറിയുന്നു. പക്ഷി, മൃഗങ്ങള്‍ വന്ന്‌ അത്‌ കഴിക്കുന്നു. ഇതിനെയാണ്‌ നിങ്ങള്‍ ഭ്രാന്തനെന്ന്‌ വ്യാഖ്യാനിക്കുന്നത്‌. നമ്മുടെ ഈ ജീവിതവും ജീവിതവിഭവങ്ങളും സുഖവുമെല്ലാം ശാശ്വതമല്ലെന്ന സത്യമാണ്‌ എന്നെ ഇത്തരം ചെയ്‌തികള്‍ക്ക്‌ പ്രേരിപ്പിക്കുന്നത്‌. 
     യഥാര്‍ത്ഥ ഭ്രാന്തന്‍ നിങ്ങളെപ്പോലെയുള്ളവരാണ്‌. നിങ്ങളുടെ ഈ ഭവനങ്ങളും വിഭവങ്ങളുമെല്ലാം ശാശ്വതമെന്ന നിഗമനത്തോടെ അല്ലാഹുവിനുള്ള ആരാധനകളില്‍ പോലും വീഴ്‌ച വരുത്തി നിങ്ങള്‍ നശ്വരമായ ഭൗതികതയെ പൂജിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...