പൂട്ടുകള്‍.......................,.....
പൂട്ടാനുപയോഗിക്കുന്ന വസ്തുവാണ് പൂട്ട്.. .... .......... വിലപിടിപ്പുള്ള വസ്തുക്കള്‍ പലതും നാം ഭദ്രമായി സൂക്ഷിക്കുന്നു . പൂട്ടാനുപയോഗിക്കുന്ന താഴും താക്കോലും അനുസരിച്ചിരിക്കും പൂട്ടിന്‍റെ ഉറപ്പ്.
മുറികള്‍,പെട്ടികള്‍,കടകള്‍,വാഹനങ്ങള്‍ ഇവയൊക്കെ നാം പൂട്ടാറുണ്ട്. എന്നാല്‍ എത്ര വലിയ പൂട്ട് പൂട്ടിയാലും അതെല്ലാം തകര്‍ക്കാന്‍ പഠിച്ച കള്ളന്മാരും നമുക്കിടയിലുണ്ട്. അതിനര്‍ത്ഥം ഭൗതീക വസ്തുക്കളിലെ ഭൗതീക പൂട്ടുകള്‍ എല്ലാം സുരക്ഷിതമല്ലെന്നാണ്.
എന്നിരുന്നാലും സാധാരണ ഗതിയില്‍ ഒരു മുറി അല്ലെങ്കില്‍ ഒരു പെട്ടി ഇത്തരത്തില്‍ പരിപൂര്‍ണ്ണമായി പൂട്ടിയാല്‍ അതിലേക്കു യാതൊന്നിനും പ്രവേശനമില്ല . പൂട്ട് അതിഭദ്രവും അമൂല്യവുമാകാന്‍ ശ്രദ്ധിക്കണം. എന്നാല്‍ കുറെ ചപ്പുചവറുകളും ചീമുട്ടകളും വെച്ച് എത്ര ഉറപ്പോടെ പൂട്ടിയിട്ടും ഒരുകാര്യവും ഇല്ല, ഇപ്രകാരമാണ് ചില ആളുകളുടെ ഹൃദയവും.അഥവാ സത്യം നിറയേണ്ട ഹൃദയം അസത്യം നിറഞ്ഞു പൂട്ടപെട്ടു പോയി. ഇത്തരം ഹൃദയവാഹകരോട് സത്യവും ദര്‍മ്മവും ഏതൊക്കെ രീതിയില്‍ പറഞ്ഞാലും അവര്‍ ഉള്‍കൊള്ളുകയില്ല . കാരണം കറകള്‍ കൊണ്ട് മൂടപെട്ട , പൂട്ടപെട്ട ഹൃദയങ്ങളാണ് അവരുടേത്.എത്ര വ്യക്തമായിട്ടും സത്യം ഗ്രഹിക്കാത്തവരെ സംബന്ധിച്ച് അള്ളാഹു ചോദിക്കുന്നു.
"അവരുടെ ഹൃദയങ്ങളുടെ മേല്‍ പൂട്ടുകളാണോ?"
ഇനിയാണ് നാം വിചിന്തനം നടത്തേണ്ടത് . സത്യദര്‍മ്മവാഹകരെന്നഭിമാനിക്കുന്ന നമ്മില്‍ പലരുടേയും അവസ്ഥ എന്താണ്?.... അള്ളാഹുവിന്‍റെ ചോദ്യം നമുക്കുമേല്‍ പലപ്പോളും വന്നുചേരുന്നില്ലേ. ഇവിടെയാണ് ചിന്ത.. നന്മകള്‍ നിറച്ചു പൂട്ടി തിന്മകള്‍ കടക്കാതെ സൂക്ഷിക്കേണ്ട ഹൃദയം തിന്മകള്‍ നിറച്ചു നന്മകള്‍ കടക്കാതെ പൂട്ടിയത് കൊണ്ടാണ്. അതുകൊണ്ട് സത്യത്തിന്‍റെവാള്‍ കൊണ്ട് തിന്മയുടെ പൂട്ട് അറുത്തുമാറ്റിയേ മതിയാകൂ...
തിന്മയുടെ പൂട്ട് തുറക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ആദ്യം വേണ്ടത്.സ്വയം തുറന്നുകിട്ടുന്നില്ലെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം തേടണം. ഉദാഹരണത്തിന് പൂട്ടിയ മുറി തുറക്കാന്‍ കഴിയാതെ വന്നാല്‍ അത് തുറന്നു കിട്ടാന്‍ നാം ആശരിയുടെയോ കൊല്ലന്‍റെയോ സഹായം തേടുമല്ലോ... അതുപോലെ ഹൃദയമാകുന്ന അതുല്യ കേന്ദ്രത്തിനുമേല്‍വീണുപോയ തിന്മയുടെ പൂട്ട് തുറക്കാന്‍ അതില്‍ നൈപുണ്യവും അര്‍ഹതയുമുള്ള വഴികാട്ടിയായ ഗുരുവിന്‍റെ സഹായം തേടുക. ആ മാര്‍ഗദര്‍ശിയുടെ ഉപദേശങ്ങള്‍ മനസിലാക്കി പൂട്ട് തുറക്കാന്‍ ശ്രമിക്കുക . തീര്‍ച്ചയായും തുറന്നുകിട്ടും. ആ ഹൃദയത്തില്‍ നിന്നും തിന്മകളെ പൂര്‍ണമായും തുടച്ചു മാറ്റാനും കഴിയും.,,......,,..
കൊള്ളാലൊ ഈ പൂട്ടുകഥ :)
ReplyDeletethank you aboothi
Deleteനന്നായിട്ടുണ്ട് മാഷേ..
ReplyDeleteഒരു പൂട്ട് വേണമായിരുന്നൂ
ReplyDeleteഎന്തിനാണാവോ
Delete