പട്ടിക്കൊതി
ഭക്ഷണം കഴിക്കുന്നത് പട്ടികള്‍ നോക്കിയിരുന്നാല്‍ കൊതി കിട്ടാതിരിക്കാന്‍ അല്‍പമെങ്കിലും ഇട്ടുകൊടുക്കണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. പഴമക്കാരുടെ വാക്കുകള്‍ പറ്റെ നിരസിക്കല്‍ ശരിയല്ല. അവരുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനം കണ്ടേക്കാം. പുതുതലമുറകള്‍ പഴമക്കാരുടെ വാക്കുകള്‍ പാടെ തള്ളുന്ന പ്രവണതയാണ് ഇന്നു കൂടുതലും കണ്ടുവരുന്നത്.സന്ധ്യസമയമായാല്‍ പഴമക്കാര്‍ കുട്ടികളെ വഴക്ക് പറഞ്ഞു വീടിനകത്ത് കയറ്റുന്നത് കാണാം.കുട്ടികളെ ശല്യപ്പെടുത്തുന്ന ശൈത്വാന്‍ വിഹരിക്കുന്ന സമയമാണത്.ഇതിനു ഹദീസുകള്‍ തെളിവുണ്ട്. ഇതുപോലെയാണ് പട്ടിക്കൊതിയുടെ കാര്യവും.ഇബ്നു അബ്ബാസ് (റ) പറയുന്നു.ഭക്ഷണ സമയം പട്ടികള്‍ നിങ്ങളെ സമീപിച്ചാല്‍ അതിനു നിങ്ങള്‍ ഭക്ഷണം കൊടുക്കുക. കാരണം അതിനു കൊതിയുണ്ട്.(കണ്ണേറുണ്ട്). ഇതു ഇമാം സുയൂതിയുടെ (റ) ലുഖത്തുല്‍ മര്‍ജാന്‍ പേജ് 22 ലും, തമ്ഹീതിലും കാണാവുന്നതാണ്.
No comments:
Post a Comment