കവാടങ്ങള്‍
"നിങ്ങള്‍ ഭവനങ്ങളിലേക്ക് അവയുടെ കവാടങ്ങളിലൂടെ ചെല്ലുക "(വി .ഖു.)"
മനുഷ്യ ജീവിതത്തിന്‍റെ നിഖില മേഖലകളിലും പാവനമായ നിയമങ്ങള്‍ നിഷ്കര്‍ഷിച്ച ഇസ്ലാം വീടുകളില്‍ എപ്രകാരം പ്രവേശിക്കണമെന്ന് പഠിപ്പിക്കുകയാണ് ഉപരിസൂചിത സൂക്തത്തിലൂടെ .
ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ തോന്നിയ പോലെ ചെല്ലാന്‍ പാടില്ല.അതിന് മര്യാദകളും ചട്ടങ്ങളും വിശുദ്ധമതം പറഞ്ഞിട്ടുണ്ട്. ഏതൊരു കാര്യവും ഇങ്ങനെ തന്നെയാണ്. എല്ലാത്തിനും അതാതിന്‍റെ കവാടങ്ങളില്‍ കൂടി കടക്കേണ്ട നിയമമനുസരിച്ച് കടക്കണം. എന്നാല്‍ മാത്രമേ ഗുണകര മാകൂ.അല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും.
രോഗിക്ക് രോഗം മാറാനുള്ള കവാടമാണ് വൈദ്യന്‍.., സുഖപ്പെടുത്തുക എന്ന ലക്ഷ്യം രോഗി നേടണമെങ്കില്‍ അതിന്‍റെ കവാടമായ വൈദ്യനെ വേണ്ട രീതിയില്‍ സമീപിച്ചേ മതിയാകൂ. വൈദ്യനെന്ന കവാടം കൂടാതെ സുഖപ്പെടുത്തുക എന്ന ഭവനത്തില്‍ പ്രവേശിക്കാന്‍ രോഗിക്ക് സാധ്യമല്ല . അത് പോലെ അറിവ് എന്ന വീട്ടില്‍ കടക്കാന്‍ ഗുരുനാഥന്‍ എന്ന കവാടം അനിവാര്യമാണ്.ശരിയായ ഗുരുവിനെ കൂടാതെ പ്രയോജനപ്രദമായ അറിവ് ലഭ്യമല്ല. ഗുരുമുഖത്തുനിന്ന് അറിവ് കരസ്ഥമാക്കുന്നതിനു ചില ചിട്ടകള്‍ ഉണ്ട്. അത് കൂടെ അനുവര്‍ത്തിക്കല്‍ അറിവ് ആര്ജ്ജിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.
ആത്മീയ ഗുരുക്കള്‍....,.. അവര്‍ അല്ലാഹുവിലേക്കുള്ള വഴികാട്ടികളും കവാടങ്ങളുമാണ്. അല്ലാഹുവിനെ ഉദ്ദേശിക്കുന്നവര്‍ അവനെ അറിയുന്നതിനും സാമിപ്യം സിദ്ധിക്കുന്നതിനും അവനിലേക്ക് ആത്മീയ ഗുരുക്കളായ കവാടങ്ങളിലൂടെ തന്നെ കടക്കണം. കാരണം അല്ലാഹുവിലേക്ക് ഉള്ള ശരിയായ കവാടങ്ങള്‍ അവര്‍ തന്നെയാണ്. ഇതു ഹദീസുകൊണ്ടും ഖുര്‍ആന്‍ കൊണ്ടും തെളിയിക്കപ്പെട്ട കാര്യവുമാണ്. മറ്റു പലതും കരുതിയാല്‍ ലക്ഷ്യത്തിനു പകരം പരാജയമായിരിക്കും ഫലം. അതുകൊണ്ടാണല്ലോ മഹാനായ ശൈഖു മുഹിയദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു. സി) യെ പോലെ ഉള്ളും പുറവും അനുഭവിച്ചറിഞ്ഞ മഹത്തുക്കള്‍ പറഞ്ഞത്. അല്ലാഹുവിനെ ഉദ്ദേശിക്കുന്നവര്‍ക്കൊക്കെ അവനെ അറിഞ്ഞ അര്‍ഹനായ ഒരു ആത്മീയ ഗുരു (ശൈഖ്) അനിവാര്യമാണെന്ന്. അതിനാല്‍ അല്ലാഹുവിനെ ലക്ഷ്യം വെക്കുന്നവര്‍ അതിന്‍റെ കവാടമായ ആത്മീയ ഗുരുക്കളെ കണ്ടെത്തി അവരുടെ ശിക്ഷണത്തില്‍ ലക്ഷ്യം വരിക്കാന്‍ ശ്രമിക്കുക .
" നിങ്ങള്‍ ഭവനങ്ങളിലേക്ക് അവയുടെ കവാടങ്ങളിലൂടെ ചെല്ലുക "(വി .ഖു.)"
കവാടങ്ങള്‍ നന്മാകളുടെത് തന്നെ ആകട്ടെ
ReplyDeleteനിസാറിന്‍റെ ആശംസകള്‍ക്ക് നന്ദി
ReplyDelete" നിങ്ങള്‍ ഭവനങ്ങളിലേക്ക് അവയുടെ കവാടങ്ങളിലൂടെ ചെല്ലുക "(വി .ഖു.)"
ReplyDeleteകവാടങ്ങളിലൂടെ ചെല്ലുക
ReplyDeleteകവാടങ്ങളിലൂടെ ചെല്ലുക
ReplyDelete