അമ്മിഞ്ഞപ്പാല്‍
ഞാന്‍ പിറന്നു വീണു......
പൂക്കള്‍ വിടരാന്‍ അറയ്ക്കുന്ന, തുമ്പികള്‍ വിരുന്നെത്താത്ത, മതത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും പേരില്‍ പരസ്പരം തമ്മില്‍തല്ലി വെട്ടിക്കീറുന്ന സംഘര്‍ഷ ഭൂമിയില്‍ .....
അവിടം കീഴടക്കിയ ആ കലാപകാരികള്‍ എന്‍റെ വീടായ ചായ്പ്പിലും കയറി ക്കൂടി . ചൂടിലും പൊടിയിലും വരണ്ട തൊണ്ട നനയ്ക്കാന്‍ അടഞ്ഞ കണ്ണുകളുമായി ചുണ്ടുകള്‍ കൊണ്ട് ഞാന്‍ അമ്മയുടെ മാറിടത്തില്‍ പരതുമ്പോള്‍ .... ആ കലാപകാരികളുടെ തീ പാറുന്ന കണ്ണുകള്‍ എന്‍റെ മാതാവിനുമേല്‍ പതിഞ്ഞു. പ്രസവ വേദനയാല്‍ പുളയുന്ന ചോരയില്‍ കുതിര്‍ന്ന എന്‍റെ മാതാവിന്‍റെ കഴുത്തിലും ആ കാപാലിക ഖഡ്ഗം ആഴ്ന്നിറങ്ങി... എന്‍റെ ചുണ്ടിലേക്ക് ചൂടുള്ള ഒരു തുള്ളി രക്തം ഇറ്റുവീണു . എന്‍റെ മനം മന്ത്രിച്ചു.
ഇതായിരിക്കും അമ്മിഞ്ഞപ്പാല്‍..........................,................
കൊള്ളാം
ReplyDeleteതുടര്‍ന്നും എഴുതുക
ആശംസകള്‍
നന്ദി ... അജിത്തേട്ടാ ...
Deleteനന്നായിട്ടുണ്ട്
ReplyDeleteഒരയിരം നന്ദി.....
Deleteകഥ കൊള്ളാം.
ReplyDeletethank you dear
Deleteഗുഡ്
ReplyDeleteനന്ദി മനോജ്
ReplyDeleteപിറവിക്ക് വിഷം നല്‍കുന്ന പുതിയ സമൂഹത്തിനു മുന്നില്‍ വെക്കാന്‍ ഉള്ള ശക്തമായ വരികള്‍ ആശംസകള്‍ സുഹൃത്തെ
ReplyDeleteഅമ്മിഞ്ഞച്ചോര...
ReplyDeleteനന്നായിട്ടുണ്ട് കഥ. "വിടരാന്‍ അറയ്ക്കുന്ന,,....തൊണ്ട നനയ്ക്കാന്‍" എന്നിങ്ങനെയാക്കുക.
ReplyDeleteആശംസകള്‍
നന്ദി
Delete