നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday, 24 September 2013

മാതൃ സ്നേഹം


മാതൃ സ്നേഹം               
                 
                 തന്നെ കെട്ടിച്ചയക്കാന്‍ വെച്ച പണ്ടത്തിന്‍റെ താക്കോല്‍ നോക്കി നടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി തീവ്ര തിരച്ചിലിനൊടുവില്‍ അത് ലഭിച്ചു.              
            
  പാടത്ത് വാഴക്ക്‌ ഇടാന്‍ വെച്ചിരുന്ന കീടനാശിനി പാലില്‍ ചേര്‍ത്തവള്‍ തന്‍റെ മാതാവിന് നല്‍കി. അവള്‍ ഭൂമി കാണുന്നതിനു മുമ്പ് പിതാവ് ഈ ലോകം വിട്ടതുകൊണ്ട് അതുമുഴുവന്‍ കഴിക്കാന്‍ അമ്മക്കായിരുന്നു വിധി.മകള്‍ നല്‍കിയ പാനപാത്രം മാതാവ് കാലിയാക്കിയപ്പോള്‍, അലമാരയിലെ പണ്ടവും എടുത്തവള്‍ ജനാലയില്‍ കാത്തു നിന്നിരുന്ന കാമുകന് കൈകാണിച്ചു . .... പോകാമെന്ന്...                         

                          അവശയായ ആ മാതാവിനെ നോക്കി പെട്ടന്ന് മുറ്റത്തേക്കിറങ്ങിയ അവള്‍ എന്തിലോ തട്ടിവീണു. ആ ശബ്ദം കേട്ട മാതൃഹൃദയം ആ പ്രാണവേദനയിലും മന്ത്രിച്ചു.                      

                 എന്‍റെപോന്നുമോള്‍ക്കൊന്നും പറ്റല്ലേ.......

6 comments:

  1. മാതൃഹൃദയം അങ്ങനെയായിരിക്കേണ്ടേ?

    ReplyDelete
  2. എന്‍റെപോന്നുമോള്‍ക്കൊന്നും പറ്റല്ലേ.......

    ReplyDelete
  3. കഥ കാര്യമാകാതിരിക്കട്ടെ..

    ReplyDelete
  4. കാലം ഇതല്ലേ....

    ReplyDelete
  5. എന്‍റെപോന്നുമോള്‍ക്കൊന്നും പറ്റല്ലേ.......

    ReplyDelete

Related Posts Plugin for WordPress, Blogger...