തിരുപ്രകാശം
ഉമ്മുല്‍ മുഅ്‌മിനീന്‍ ആഇശ(റ)യില്‍ നിന്ന് : ``മലക്കുകളെ സൃഷ്‌ടിക്കപ്പെട്ടത് പ്രകാശത്തിനാലാണ്'' (അഹ്‌മദ്, മുസ്‌ലിം). അവരെ പ്രകാശ രൂപത്തില്‍ ദര്‍ശിക്കാന്‍ സാധാരണ മനുഷ്യനാല്‍ സാധ്യമല്ല. ഓരോ മനുഷ്യന്റെയും വാക്കുകളും പ്രവര്‍ത്തികളും രേഖപ്പെടുത്തി വെക്കുന്ന മലക്കുകള്‍ അവരോടൊപ്പമുണ്ട്. അല്ലാഹു പറയുന്നു : ``തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. അതെ, രേഖപ്പെടുത്തി വെക്കുന്ന മാന്യന്മാരായ മലക്കുകളുണ്ട്'' (ഇന്‍ഫിത്വാര്‍ 10,11). വിജ്ഞാനസദസ്സുകളിലും മലക്കുകളുടെ സാന്നിദ്ധ്യമുണ്ട്. എന്നാല്‍ അവരെയൊന്നും നാം കാണുന്നില്ല. പ്രകാശമാകുന്ന മലക്കുകള്‍ നായ, പന്നി ഒഴികെയുള്ള ഏതു രൂപത്തിലും രൂപാന്തരപ്പെടാം. പുണ്യറസൂലിന് നേരെ തിരിഞ്ഞ അബൂജഹല്‍, ജിബ്‌രീലിനെ കണ്ടത് കടിച്ചു കീറാന്‍ വരുന്ന തേറ്റകളുള്ള ഒട്ടകത്തിന്റെ രൂപത്തിലായിരുന്നു. ആ രൂപത്തെ കുറിച്ച് നബി (സ) തങ്ങള്‍ പറഞ്ഞത് അത് ജിബ്‌രീലാണ ്‌എന്നാണ്. അബൂജഹല്‍ എന്നിലേക്ക് ഒന്നു കൂടി അടുത്തിരുന്നെങ്കില്‍ ജിബ്‌രീല്‍ അവനെ കടിച്ചു കീറുമായിരുന്നു. (ഇബ്‌നു ഇസ്‌ഹാഖ്, ബൈഹഖി, അബൂ നുഐം).
``പുണ്യറസൂലും സ്വഹാബതും ബനൂ ഖുറൈളയിലേക്കുള്ള യാത്രാമധ്യേ പുണ്യറസൂല്‍ ചോദിച്ചു: നിങ്ങള്‍ക്കരികിലൂടെ ആരെങ്കിലും കടന്ന് പോയോ..? സ്വഹാബത്ത് പറഞ്ഞു: വെളുത്ത കോവര്‍കഴുതയുടെ പുറത്ത് ദിഹ്‌യത്ത് ബ്‌നു ഖലീഫ എന്ന സ്വഹാബി വരുന്നതായി കണ്ടു. അവിടുന്ന് അവരോട് പറഞ്ഞു: അത് ജിബ്‌രീലാണ്'' (ഇബ്‌നുഹിശാം). പുണ്യറസൂലും സ്വഹാബത്തും ഇരിക്കുന്ന സദസ്സിലേക്ക് കടന്നുവന്ന് ഈമാന്‍ ഇസ്‌ലാം ഇഹ്‌സാന്‍ തുടങ്ങിയവയെ കുറിച്ച് ചോദിച്ച ഗ്രാമീണനെ കുറിച്ച് പുണ്യറസൂല്‍ പറഞ്ഞത് അത് ജിബ്‌രീലാണ് (ബുഖാരി) എന്നാണ്. ഇബ്‌നു ഉമര്‍ (റ) ല്‍ നിന്ന് : ``ജിബ്‌രീല്‍ പുണ്യറസൂലിന്റെ അരികില്‍ ദിഹ്‌യത്തുല്‍ കല്‍ബി എന്ന സ്വഹാബിയുടെ രൂപത്തില്‍ വരാറുണ്ടായിരുന്നു'' (നസാഈ). ഇതേ വിഷയം ത്വബ്‌റാനി അനസ് (റ) നിന്നും ഉദ്ധരിച്ചിരിക്കുന്നു.
ജിബ്‌രീല്‍ (അ) പൂര്‍ണ്ണ മനുഷ്യരൂപത്തില്‍ അവതരിച്ചതിനെ കുറിച്ച് അല്ലാഹു പറയുന്നു: ``നാം മര്‍യമിന്റെ അരികിലേക്ക് ജിബ്‌രീലിനെ നിയോഗിച്ചു, അങ്ങനെ അദ്ദേഹം ആ മഹതിയുടെ അരികില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു''. (മര്‍യം 17). ഇബ്‌റാഹിം നബി (അ)യുടെ അരികില്‍ മനുഷ്യരൂപത്തില്‍ മലക്കുകള്‍ വന്നിരുന്നതായി സൂറത്ത് ഹൂദില്‍ കാണാം. ഹാറൂത്ത്, മാറൂത്ത് എന്ന പേരുള്ള രണ്ട് മലക്കുകള്‍ ബാബിലോണില്‍ മനുഷ്യ രൂപത്തില്‍ അവതരിച്ചതായി അല്‍ ബഖറ 102 ല്‍ കാണാം. ചുരുക്കത്തില്‍ പ്രകാശമാകുന്ന മലക്കുകള്‍ മനുഷ്യ രൂപത്തില്‍ അവതരിച്ചതിന് നിരവധി പ്രമാണങ്ങള്‍ ഉണ്ട്. അബ്‌ദുര്‍റസാഖ്(റ) ജാബിര്‍ (റ)ല്‍ നിന്നും നിവേദനം: പുണ്യറസൂല്‍ (സ) പറഞ്ഞു: ``ഓ ജാബിര്‍, നിശ്ചയം സകല വസ്‌തുക്കളുടെയും മുമ്പ് അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്നും നിന്റെ പ്രവാചകന്റെ പ്രകാശത്തെ അല്ലാഹു സൃഷ്‌ടിച്ചു. പിന്നീട് മറ്റു സൃഷ്‌ടികളെ സൃഷ്‌ടിക്കാനുദ്ദേശിച്ചപ്പോള്‍ പ്രവാചകന്റെ പ്രകാശത്തെ നാലായി അംശയിച്ചു. അതിലെ ആദ്യഅംശത്തില്‍ നിന്നും ഖലമിനെയും രണ്ടാമത്തേതില്‍ നിന്നും ലൗഹുല്‍ മഹ്‌ഫൂളിനെയും മൂന്നാമത്തേതില്‍ നിന്ന് അര്‍ശിനെയും സൃഷ്‌ടിച്ചു. പിന്നീട് നാലാമത്തെ അംശത്തെ നാലായി വിഭജിച്ചു. അതിലെ ആദ്യത്തേതില്‍ നിന്നും അര്‍ശിന്റെ വാഹകരായ മലക്കുകളെയും രണ്ടാമത്തേതില്‍ നിന്നും കുര്‍സിയ്യിന്റെ വാഹകരായ മലക്കുകളെയും മൂന്നാമത്തേതില്‍ നിന്നും മറ്റു മലക്കുകളെയും സൃഷ്‌ടിച്ചു (മുസ്വന്നഫ്).അല്ലാമാ ഫാസി ഇമാം അബുല്‍ ഹസനുല്‍ അശ്‌അരി (റ) യില്‍ നിന്നും ഉദ്ധരിക്കുന്നു: ``അല്ലാഹു ഒരു പ്രകാശത്തിനോടും തുല്യതയില്ലാത്ത പ്രകാശമാണ്. പുണ്യറസൂലിന്റെ പരിശുദ്ധമായ റൂഹ് അല്ലാഹുവിന്റെ പ്രകാശത്തിന്റെ ഒളിവാണ്. മലക്കുകള്‍ പുണ്യറസൂലിന്റെ പ്രകാശത്തിന്റെ കിരണങ്ങള്‍ മാത്രമാണ്. നബി (സ) തങ്ങള്‍ പറഞ്ഞു; ``ആദ്യമായി പടച്ചത് എന്റെ പ്രകാശമാണ്. എന്റെ പ്രകാശത്തില്‍ നിന്നാണ് സകലതും പടച്ചത്'' (മത്വാലിഉല്‍ മസര്‍റാത്ത്). പുണ്യറസൂലിന്റെ പ്രകാശ കിരണങ്ങളില്‍ നിന്നും പടക്കപ്പെട്ട മലക്കുകള്‍ പൂര്‍ണ്ണ മനുഷ്യരൂപത്തില്‍ അവതരിച്ചപ്പോള്‍ ബാഹ്യമായി മനുഷ്യ രൂപത്തിലാണെങ്കിലും ആന്തരികമായി പ്രകാശം തന്നെയായിരുന്നു. തീര്‍ത്തും മനുഷ്യരൂപമെടുത്ത പ്രകാശം. ഇതുപോലെ പുണ്യറസൂലാകുന്ന പ്രകാശം മനുഷ്യ രൂപമെടുത്ത പ്രകാശം തന്നെയാണ്. പ്രത്യക്ഷത്തില്‍ മനുഷ്യരൂപമായതിനാലാണ് നിങ്ങളെ പോലെ മനുഷ്യനാണ് ഞാനെന്ന് പുണ്യറസൂല്‍(സ) പറഞ്ഞത്. എന്നാല്‍ പുണ്യറസൂലിന്റെ ആന്തരിക അവസ്ഥ വിശദീകരിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: ``ഞാന്‍ നിങ്ങളില്‍ നിന്ന് ഒരാളെ പോലെയും അല്ല'' (ബുഖാരി). മറ്റൊരിക്കല്‍ നബി(സ) തങ്ങള്‍ പറഞ്ഞു; ``എനിക്ക് ഒരു സമയമുണ്ട്. ആ സമയം പരിശുദ്ധനായ എന്റെ രക്ഷിതാവല്ലാതെ എനിക്ക് വിശാലമല്ല''(കശ്‌ഫുല്‍ഖഫാ). ബാഹ്യമായി മനുഷ്യരൂപത്തിലാണെങ്കിലും ആന്തരികമായി തീര്‍ത്തും പ്രഥമ സൃഷ്‌ടിയാകുന്ന പ്രവാചകന്‍ പ്രകാശം തന്നെയാണ്. മലക്കുകള്‍ പോലും അതിന്റെ കിരണങ്ങള്‍ മാത്രമാണ് . അവിടുന്നിന്റെ യഥാര്‍ത്ഥ രൂപത്തില്‍ അവതരിച്ചിരുന്നെങ്കില്‍ ഒരാള്‍ക്കും താങ്ങാന്‍ സാധിക്കുമായിരുന്നില്ല. ശൈഖ് അബ്‌ദുല്‍അസീസ് ദുബ്ബാഗ്(റ) പറയുന്നു: പുണ്യറസൂലിന്റെ പുര്‍ണ പ്രകാശത്തെ അര്‍ശിന് മേല്‍ വച്ചാല്‍ അത് ഉരുകിപ്പോകുമായിരുന്നു. അര്‍ശിന് മുകളിലുള്ള പ്രകാശങ്ങളുടെ ഏഴുപത് മറകളുടെ മേല്‍ വെച്ചാല്‍ മറകള്‍ ദ്രവിച്ച് വിഭ്രമിച്ചു പോകും. മുഴുവന്‍ സൃഷ്‌ടികളെയും ഒരുമിച്ചു കൂട്ടി അവകളുടെ മുകളില്‍ ആ പ്രകാശം വെച്ചാല്‍ അവകള്‍ മുഴുവനും പരിഭ്രമിച്ചു വീണുപോകും. (ഇബ്‌രീസ്).
ഇമാം നബ്‌ഹാനി (റ) എഴുതുന്നു; ``നമുക്ക് അവിടുന്നിന്റെ പൂര്‍ണ്ണമായ ഭംഗി വ്യക്തമാക്കിയിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവിടുന്നിനെ കാണാന്‍ നമ്മുടെ കണ്ണുകള്‍ അപര്യാപ്‌തമാകുമായിരുന്നു'' (അന്‍വാറുല്‍ മുഹമ്മദിയ്യ). ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും രാത്രിയില്‍ പുണ്യറസൂലുമായി സിദ്‌റത്തുല്‍ മുന്‍തഹാ വരെയെത്തിയ ജിബ്‌രീല്‍(അ) പ്രകാശത്തിന്റെ മറകള്‍ കടന്നു പോവാന്‍ പുണ്യറസൂലി(സ) നോട് ആവശ്യപ്പെട്ടു. നബി(സ) തങ്ങള്‍ ജിബ്‌രീലിനോട് തന്റെ കൂടെ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജിബ്‌രീല്‍(അ) പറഞ്ഞത് എനിക്ക് അതിന് സാധിക്കില്ല. ഇനി ഒരു അടി മുന്നോട്ട് വെച്ചാല്‍ ഞാന്‍ കത്തിച്ചാമ്പലായി പോവുന്നതാണ്.(യവാഖീത്). പ്രകാശത്താല്‍ സൃഷ്‌ടിക്കപ്പെട്ട ജിബ്‌രീലിന് പോലും കടന്നുചെല്ലാന്‍ പറ്റാത്തിടത്തേക്ക് പ്രകാശങ്ങളുടെ പ്രഭവകേന്ദ്രമാകുന്ന പ്രവാചകന്‍ കടന്നു ചെല്ലുന്നു. കാരണം പ്രകാശത്തിന്റെ ആ എഴുപത് മറകള്‍ പോലും സൃഷ്‌ടിച്ചത് പുണ്യറസൂലിന്റെ പ്രകാശത്തില്‍ നിന്നാണ്. ഇമാം സുയൂഥി(റ) ഇമാം ഇബ്‌നു സബഇല്‍ നിന്നും ഉദ്ധരിക്കുന്നു: ``നബി(സ) തങ്ങളുടെ പ്രത്യേകതയില്‍ പെട്ടതാണ് അവിടുന്നിന് നിഴലില്ലായിരുന്നു എന്നത്. കാരണം അവിടുന്ന് പ്രകാശമാണ്''. (ഖസാഇസുല്‍ കുബ്‌റ). ശക്തമായ പ്രകാശത്തിലേക്ക് മറ്റൊരു പ്രകാശം അടിച്ചാല്‍ നിഴലുണ്ടാവില്ല എന്നത് വ്യക്തം. പുണ്യറസൂലാകുന്ന പ്രകാശത്തിന്റെ കിരണം ചിലര്‍ക്ക് ചിലപ്പോള്‍ കാണുന്ന രൂപത്തില്‍ പ്രകടമായിരുന്നു. ഉമ്മുല്‍ മുഅ്‌മിനീന്‍ ആഇശ(റ)യില്‍ നിന്ന്: ഞാന്‍ രാത്രിയില്‍ വസ്‌ത്രം തുന്നുമ്പോള്‍ എന്റെ കൈയില്‍ നിന്നും സൂചി താഴെ വീഴുകയും വിളക്ക് അണയുകയും ചെയ്‌തു. ആ സമയം കടന്നുവന്ന മുത്ത് നബി(സ)യുടെ വദനത്തിന്റെ പ്രഭയാല്‍ നിലത്തുവീണ സൂചി എനിക്ക് എടുക്കാന്‍ സാധിച്ചു. (ജവാഹിറുല്‍ ബിഹാര്‍). ഇസ്‌റാഉം മിഅ്‌റാജും കഴിഞ്ഞ് മക്കയിലെത്തിയ നബി(സ) തങ്ങള്‍ തന്റെ ആകാശാരോഹണത്തെ കുറിച്ച് അബൂത്വാലിബിന്റെ മകളായ ഉമ്മുഹാനിഇനോട് വിശദീകരിച്ചു കൊടുക്കുകയും ഈ വിഷയം താന്‍ തന്റെ ജനതയോട് പറയാന്‍ പോകുകയാണെന്നും അറിയിച്ചു. അത് കേട്ട മഹതി അവിടുന്നിന്റെ മേല്‍വസ്‌ത്രത്തിന്റെ അറ്റം പിടിച്ചു കൊണ്ട് പറഞ്ഞു: ഈ വിഷയം അവിടുന്ന് അവരോട് പറഞ്ഞാല്‍ : അവിടുന്നിനെ അംഗീകരിച്ചവര്‍ പോലും അവിടുന്നിനെ തള്ളിപ്പറയും. പുണ്യറസൂല്‍(സ) തന്റെ വസ്‌ത്രാഗ്രം മഹതിയില്‍ നിന്ന് ഊരിയെടുത്തു. മഹതി പറയുന്നു: പുണ്യറസൂലി(സ)ന്റെ അധരങ്ങളില്‍ നിന്നും കണ്ണിനെ ത്രസിപ്പിക്കുന്ന ഒരു പ്രകാശം പരക്കുന്നതായി കണ്ട ഞാന്‍ സുജൂദില്‍ വീണു. തല ഉയര്‍ത്തിയപ്പോല്‍ പുണ്യറസൂല്‍ പോയിരുന്നു '' (സൈനീ ദഹ്‌ലാന്‍ - സീറത്തുന്നബവിയ്യ).
ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു: ``പുണ്യറസൂലിന്റെ മാതാവ് ആമിന ബീവി(റ) അവിടുന്നിനെ പ്രസവിച്ച സമയം ശാമിലെ മാളികകള്‍ തെളിയുന്ന രൂപത്തില്‍ പ്രകാശം പരക്കുന്നതായി കണ്ടു. (ദലാഇലുന്നുബുവ്വ). ആഇശ(റ) യില്‍ നിന്ന് നിവേദനം; നബി(സ) തങ്ങള്‍ പകല്‍ കാണുന്നത് പോലെ രാത്രിയും കാണുമായിരുന്നു. (ഇബ്‌നു അസാകിര്‍). താന്‍ പ്രകാശമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് പുണ്യറസൂല്‍(സ) പലതവണ സൂചിപ്പിക്കുമായിരുന്നു. അബൂഹുറൈറ(റ) യില്‍ നിന്ന് : ``അല്ലാഹുവാണേ സത്യം! നിങ്ങളുടെ റുകൂഉം ഭക്തിയും ഞാന്‍ അറിയും. എന്റെ പിറകിലൂടെയും ഞാന്‍ നിങ്ങളെ കാണും'' (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ``മുന്നിലൂടെ ഞാന്‍ കാണുന്നത് പോലെ പിറകിലൂടെയും കാണും'' (ഹാകിം). പിറകില്‍ നില്‍ക്കുന്ന സ്വഹാബത്തിന്റെ ബാഹ്യപ്രവര്‍ത്തനമാകുന്ന റുകൂഉം മനസ്സിന്റെയുള്ളിലുള്ള ഭക്തിയും പുണ്യറസൂല്‍ (സ) കാണുമായിരുന്നു. പിറകിലേക്ക് കാണാന്‍ അവിടുന്നിന് ഒട്ടും പ്രയാസമില്ലായിരുന്നു. കാരണം അവിടുന്ന് പ്രകാശമാണ്. ആധുനിക യുഗത്തില്‍ മനുഷ്യന്റെ ഉള്ളിലുള്ള കൊച്ചു കൊച്ചു രോഗങ്ങള്‍ വരെ കണ്ടുപിടിക്കാന്‍ ലേസര്‍(പ്രകാശ രശ്‌മികള്‍) ആണ് ഉപയോഗിക്കുന്നത്. പുണ്യറസൂലാകുന്ന പ്രകാശത്തിന്റെ പ്രഭവകേന്ദ്രത്തിന് കാണാന്‍ ഒന്നും തടസ്സമായിരുന്നില്ല. പുണ്യറസൂല്‍(സ) ഒരിക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആരാലും ശ്രദ്ധിക്കപ്പെടാതിരുന്നവരുമായ ഉവൈസുല്‍ഖറനിയെ കുറിച്ച് അവിടുന്ന് സ്വഹാബതിന് വിശദീകരിച്ച് കൊടുത്തു. നബിതങ്ങള്‍ പറഞ്ഞു: നിങ്ങള്‍ ഉവൈസിനെ കണ്ടാല്‍ അദ്ദേഹത്തോട് നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിനര്‍ത്ഥിക്കാന്‍ പറയുക. കാരണം, അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കപ്പെടും (മുസ്‌ലിം) അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്ന വെള്ളപ്പാണ്ടും അത് മാറി ഇപ്പോള്‍ ഒരു നാണയത്തിന്റെ വലിപ്പത്തില്‍ മാത്രം ബാക്കിയുള്ളതും എല്ലാം നബി(സ്വ) തങ്ങള്‍ വിശദീകരിച്ചു. അകലങ്ങളോ കാലങ്ങളോ അവിടുന്നിന്റെ പ്രകാശദര്‍ശനത്തിന് മുന്നില്‍ തടസ്സങ്ങളായിരുന്നില്ല. അന്ത്യനാളില്‍ സംഭവിക്കാനിരിക്കുന്ന എത്രയെത്ര വിഷയങ്ങളാണ് അവിടുന്നിന്റെ പ്രകാശദര്‍ശനത്തിന് മുന്നില്‍ തിരശ്ശീല നീക്കി പുറത്ത് വന്നത്. അബൂഹുറൈറയില്‍ നിന്ന് : പുണ്യ റസൂല്‍ ജിബ്‌രീലിനോട് ചോദിച്ചു: താങ്കളുടെ പ്രായം എത്രയാണ്.? ജീബ്‌രീല്‍ എനിക്കറിയില്ല. എങ്കിലും എഴുപതിനായിരം വര്‍ഷത്തിലൊരിക്കല്‍ ഒരു നക്ഷത്രം ഉദിക്കാറുണ്ട്. ആ നക്ഷത്രത്തെ എഴുപത്തിരണ്ട് തവണ ഞാന്‍ കണ്ടിരിക്കുന്നു. പുണ്യറസൂല്‍ പറഞ്ഞു: ഓ, ജിബ്‌രീല്‍ എന്റ രക്ഷിതാവിന്റെ യോഗ്യതയെ തന്നെയാണ് സത്യം. ആ നക്ഷത്രം ഞാനായിരുന്നു.(സീറത്തുല്‍ഹലബിയ്യ) ഉമര്‍(റ)ല്‍ നിന്ന്: നബി(സ്വ) ചോദിച്ചു: ഓ ഉമര്‍, ഞാന്‍ ആരാണെന്ന് അറിയുമോ..? പിന്നീട് നബി(സ്വ) തന്നെ വിശദീകരിച്ചു. അല്ലാഹു എല്ലാത്തിനും മുമ്പ് എന്റെ പ്രകാശത്തെ സൃഷ്‌ടിച്ചു. ആ പ്രകാശം എഴുന്നൂറ് വര്‍ഷം അല്ലാഹുവിന് സുജൂദിലായി കിടന്നു. എല്ലാത്തിനും മുമ്പ് അല്ലാഹുവിന് സുജൂദ് ചെയ്‌തത് എന്റെ പ്രകാശമായിരുന്നു.(ജവാഹിറുല്‍ ബിഹാര്‍) ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ) പറയുന്നു: മലക്കുകളോട് ആദമിന് സുജൂദ് ചെയ്യാന്‍ കല്‍പിക്കപ്പെട്ടത് തന്നെ പുണ്യറസൂലിന്റെ പ്രകാശം ആദമിലുള്ളത് കൊണ്ടാണ് (തഫ്‌സീറുല്‍ കബീര്‍). താബിഉകളില്‍ പ്രമുഖനായ ഇമാം അബൂഹനീഫ(റ) പറയുന്നു: ``പുണ്യറസൂലേ! അവിടുന്നിന്റെ പ്രകാശത്തില്‍ നിന്നാണ് പൗര്‍ണ്ണമിക്ക് പ്രകാശം ലഭിച്ചത്. സൂര്യന്‍ ജ്വലിക്കുന്നതും അവിടുന്നിന്റെ പ്രകാശത്തില്‍ നിന്ന് തന്നെ'' (ഖസീദുത്തുന്നുഅ്‌മാന്‍). പുണ്യറസൂല്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു എന്നതിന് പകരം അല്ലാഹു പറയുന്നത്, നിങ്ങള്‍ക്ക് പ്രകാശം വന്നിരിക്കുന്നു എന്നാണ്. ``നിശ്ചയമായും അല്ലാഹുവില്‍ നിന്ന് പ്രകാശവും വ്യക്തമായ കിതാബും വന്നിരിക്കുന്നു.''(മാഇദ-15) ഇമാം സുയൂത്വി(റ) ഇവിടെ പ്രകാശം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകനെയാണെന്ന് വിശദീകരിക്കുന്നു. ഇബ്‌നുഅബ്ബാസ് (റ) പറയുന്നു: പുണ്യറസൂല്‍ സംസാരിച്ചാല്‍ അവിടുന്നിന്റെ വായില്‍ നിന്നും പ്രകാശം പരക്കുന്നത് കാണാമായിരുന്നു.(സുര്‍ഖാനി)
അല്ലാഹു തന്നെ മറ്റൊരിടത്ത് പുണ്യറസൂലിനെ പരിചയപ്പെടുത്തുന്നത് ജ്വലിക്കുന്ന വിളക്ക് എന്നാണ്. നിശ്ചയം താങ്കളെ നാം നിയോഗിച്ചത്, സാക്ഷിയും സുവിശേഷകനും താക്കീതുകാരനും അല്ലാഹുവിന്റെ അനുമതിയോടെ അവനിലേക്ക് ക്ഷണിക്കുന്നവനും ജ്വലിക്കുന്ന വിളക്കുമായിട്ടാണ്.(അഹ്‌സാബ് 46) ഏതെങ്കിലും ഒരു കാലത്ത് മാത്രം നാഥനിലേക്ക് ക്ഷണിക്കുന്നവരെന്നോ സ്വഹാബത്തിന്റെ കാലത്ത് അവര്‍ക്ക് മാത്രം ജ്വലിക്കുന്ന വിളക്കെന്നോ അല്ല ഇതിനര്‍ത്ഥം. മറിച്ച്, എക്കാലത്തും ജ്വലിക്കുന്ന, പ്രഭ പരത്തുന്ന വിളക്കെന്നാണ്. തന്നിലേക്ക് അടുക്കുന്നവര്‍ക്ക് വിശ്വാസത്തിന്റെയും ആത്മജ്ഞാനത്തിന്റെയും പ്രകാശം അവിടുന്ന് ചൊരിഞ്ഞ് കൊണ്ടേയിരിക്കുന്നു.
അവിടുന്നിലേക്ക് അടുക്കാത്തവര്‍ക്ക് ഭൗതികജീവിതകാലത്തും പുണ്യറസൂലില്‍ നിന്ന് പ്രവഹിക്കുന്ന പ്രകാശകിരണങ്ങള്‍ പ്രാപിക്കാന്‍ പ്രയാസമായിരുന്നു. അബൂജഹ്‌ല്‍, ഉത്‌ബത് അടക്കമുള്ളസത്യനിഷേധികള്‍ അവിടുന്നുമായി ഇടപഴകിയിരുന്നു. അവര്‍ക്കൊന്നും അവിടുന്നിന്റെ പ്രകാശം ദര്‍ശിക്കുവാനോ അനുഭവിക്കുവാനോ സാധിച്ചിരുന്നില്ല. പുണ്യറസൂലിന്റെ വിയോഗത്തോടെ പുണ്യറസൂലാകുന്ന വിളക്കിന്റെ പ്രകാശം മങ്ങിയെന്ന് വിശ്വസിക്കുന്നത് ഭീമാബദ്ധമാണ്. സകല സൃഷ്‌ടികളിലേക്കും നിയോഗിക്കപ്പെട്ട അല്ലാഹുവിന്റെ റസൂലാകുന്ന പ്രകാശം മനുഷ്യരൂപത്തിലുള്ള അല്ലാഹുവിന്റെ ഒളിവ് തന്നെയാണ്. ലോകജനതയുടെ നന്മക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ കലാമാകുന്ന വിശുദ്ധഖുര്‍ആന്‍ അക്ഷരരൂപത്തില്‍ നിലനില്‍ക്കുന്നത് പോലെ പുണ്യറസൂലാകുന്ന അല്ലാഹുവിന്റെ പ്രഭ മനുഷ്യരൂപത്തില്‍ എന്നെന്നും നിലനില്‍ക്കുന്നതാണ്. ഭൗതികലോകത്തെ ജീവിതകാലത്ത് ആ പുണ്യറസൂലാകുന്ന പ്രകാശത്തില്‍ നിന്ന് വന്ന പ്രകാശകിരണങ്ങളാകുന്ന ഹദീസുകള്‍ക്ക് ഇന്നും പ്രകാശമുണ്ട്. ആ കിരണങ്ങള്‍ നോക്കിയിട്ടാണ് ആത്മജ്ഞാനികള്‍ തങ്ങള്‍ക്ക് മുന്നില്‍ വരുന്ന വാക്കുകള്‍ പ്രവാചകന്‍ പറഞ്ഞത് തന്നെയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. പ്രവാചകന്‍ പറഞ്ഞു എന്ന് പറയുന്ന ഒരു വചനത്തിന് പ്രകാശമില്ലെങ്കില്‍ അവര്‍ ഉറപ്പിച്ച് പറയും, അത് പ്രവാചകവചനമല്ല. പ്രത്യക്ഷത്തില്‍ ഒരു അദ്ധ്യാപകനില്‍ നിന്നോ പുസ്‌തകത്തില്‍ നിന്നോ അറിവ് പഠിക്കാത്ത അബ്‌ദുല്‍ അസീസുല്‍ ദബ്ബാഗ്(റ)വിനോട് തന്റെ ശിഷ്യന്‍ ചോദിച്ച ചില ഹദീസുകളെ കുറിച്ച് മഹാന്‍ വ്യക്തമായും അത് ഹദീസ് അല്ല എന്ന് പറഞ്ഞു. ശിഷ്യന്‍ ചോദിച്ചു: അവിടുന്നിന് എങ്ങനെയാണ് അത് അറിയാന്‍ സാധിക്കുന്നത്. മഹാന്റെ മറുപടി: പുണ്യറസൂലില്‍ നിന്ന് വന്ന വാക്കുകള്‍ക്ക് പ്രകാശമുണ്ടാകും. ഈ വാക്കുകള്‍ക്ക് ആ പ്രകാശം ഞാന്‍ കാണുന്നില്ല. ഈമാനും ഇഹ്‌സാനും നിറകവിഞ്ഞൊഴുകുന്ന പുണ്യറസൂലാകുന്ന പ്രകാശത്തിന്റെ പ്രഭവകേന്ദ്രത്തിലേക്ക് അടുക്കാനും അതില്‍ നിന്നും സ്വീകരിക്കാനും ഭാഗ്യം സിദ്ധിച്ചവര്‍ എത്ര ഉന്നതര്‍... ആ കേന്ദ്രത്തിന് ചുറ്റുമുണ്ടായിരുന്നവരെ കുറിച്ച് പുണ്യറസൂല്‍(സ്വ) പറഞ്ഞു: എന്റെ സ്വഹാബത് നക്ഷത്ര തുല്യരാണ്. അവരില്‍നിന്നാരിലേക്കടുത്താലും നിങ്ങളും പ്രകാശിതരാകും. അവിടുന്നിലേക്ക് അടുക്കാത്തവര്‍ക്ക് ഭൗതികജീവിതകാലത്തും പുണ്യറസൂലില്‍ നിന്ന് പ്രവഹിക്കുന്ന പ്രകാശകിരണങ്ങള്‍ പ്രാപിക്കാന്‍ പ്രയാസമായിരുന്നു. അബൂജഹ്‌ല്‍, ഉത്‌ബത് അടക്കമുള്ളസത്യനിഷേധികള്‍ അവിടുന്നുമായി ഇടപഴകിയിരുന്നു. അവര്‍ക്കൊന്നും അവിടുന്നിന്റെ പ്രകാശം ദര്‍ശിക്കുവാനോ അനുഭവിക്കുവാനോ സാധിച്ചിരുന്നില്ല. പുണ്യറസൂലിന്റെ വിയോഗത്തോടെ പുണ്യറസൂലാകുന്ന വിളക്കിന്റെ പ്രകാശം മങ്ങിയെന്ന് വിശ്വസിക്കുന്നത് ഭീമാബദ്ധമാണ്. സകല സൃഷ്‌ടികളിലേക്കും നിയോഗിക്കപ്പെട്ട അല്ലാഹുവിന്റെ റസൂലാകുന്ന പ്രകാശം മനുഷ്യരൂപത്തിലുള്ള അല്ലാഹുവിന്റെ ഒളിവ് തന്നെയാണ്. ലോകജനതയുടെ നന്മക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ കലാമാകുന്ന വിശുദ്ധഖുര്‍ആന്‍ അക്ഷരരൂപത്തില്‍ നിലനില്‍ക്കുന്നത് പോലെ പുണ്യറസൂലാകുന്ന അല്ലാഹുവിന്റെ പ്രഭ മനുഷ്യരൂപത്തില്‍ എന്നെന്നും നിലനില്‍ക്കുന്നതാണ്. ഭൗതികലോകത്തെ ജീവിതകാലത്ത് ആ പുണ്യറസൂലാകുന്ന പ്രകാശത്തില്‍ നിന്ന് വന്ന പ്രകാശകിരണങ്ങളാകുന്ന ഹദീസുകള്‍ക്ക് ഇന്നും പ്രകാശമുണ്ട്. ആ കിരണങ്ങള്‍ നോക്കിയിട്ടാണ് ആത്മജ്ഞാനികള്‍ തങ്ങള്‍ക്ക് മുന്നില്‍ വരുന്ന വാക്കുകള്‍ പ്രവാചകന്‍ പറഞ്ഞത് തന്നെയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. പ്രവാചകന്‍ പറഞ്ഞു എന്ന് പറയുന്ന ഒരു വചനത്തിന് പ്രകാശമില്ലെങ്കില്‍ അവര്‍ ഉറപ്പിച്ച് പറയും, അത് പ്രവാചകവചനമല്ല. പ്രത്യക്ഷത്തില്‍ ഒരു അദ്ധ്യാപകനില്‍ നിന്നോ പുസ്‌തകത്തില്‍ നിന്നോ അറിവ് പഠിക്കാത്ത അബ്‌ദുല്‍ അസീസുല്‍ ദബ്ബാഗ്(റ)വിനോട് തന്റെ ശിഷ്യന്‍ ചോദിച്ച ചില ഹദീസുകളെ കുറിച്ച് മഹാന്‍ വ്യക്തമായും അത് ഹദീസ് അല്ല എന്ന് പറഞ്ഞു. ശിഷ്യന്‍ ചോദിച്ചു: അവിടുന്നിന് എങ്ങനെയാണ് അത് അറിയാന്‍ സാധിക്കുന്നത്. മഹാന്റെ മറുപടി: പുണ്യറസൂലില്‍ നിന്ന് വന്ന വാക്കുകള്‍ക്ക് പ്രകാശമുണ്ടാകും. ഈ വാക്കുകള്‍ക്ക് ആ പ്രകാശം ഞാന്‍ കാണുന്നില്ല. ഈമാനും ഇഹ്‌സാനും നിറകവിഞ്ഞൊഴുകുന്ന പുണ്യറസൂലാകുന്ന പ്രകാശത്തിന്റെ പ്രഭവകേന്ദ്രത്തിലേക്ക് അടുക്കാനും അതില്‍ നിന്നും സ്വീകരിക്കാനും ഭാഗ്യം സിദ്ധിച്ചവര്‍ എത്ര ഉന്നതര്‍... ആ കേന്ദ്രത്തിന് ചുറ്റുമുണ്ടായിരുന്നവരെ കുറിച്ച് പുണ്യറസൂല്‍(സ്വ) പറഞ്ഞു: എന്റെ സ്വഹാബത് നക്ഷത്ര തുല്യരാണ്. അവരില്‍നിന്നാരിലേക്കടുത്താലും നിങ്ങളും പ്രകാശിതരാകും.

നൂര്‍ മുഹമ്മദ് എന്നതിനെ തിരു ഒളിവ് എന്നുപ്രയോഗിചെ്ച ങ്കില്‍ നന്നായിരുന്നേനെ രണ്ടും ഒരേ അര്ഥം ആണെങ്കിലും തിരു നബിയിലേക്ക് ചേര്‍ത്ത് പറയുമ്പോള്‍ അതാണ് മുന്‍ഗാമികളുടെ വഴക്കം
ReplyDelete