`റൗള' എന്ന പദത്തിന്റെ അര്‍ത്ഥം ഉദ്യാനം, പൂ ന്തോപ്പ് എന്നൊക്കെയാണ്. `ശരീഫ്' എന്നാല്‍ ഉത്തമം എന്നും അര്‍ത്ഥം. അപ്പോള്‍ റൗളാശരീഫ്
എന്നതി ന്റെ അര്‍ത്ഥം `ഉത്തമഉദ്യാനം' എന്നായി. എല്ലാവിധ വിഷമങ്ങളും ഇറക്കിവെച്ച് ഉല്ലസിക്കാനും
ആഹ്ലാ ദിക്കാനുമുള്ളതാണ് ഉദ്യാനമെന്നത് ഏവര്‍ക്കും അ റിയാമല്ലോ? അത് തന്നെയാവണമല്ലോ പ്രവാചക പൂന്തോപ്പ് അഥവാ റൗളാശരീഫ്.
ആ ഉദ്യാനത്തിലു ള്ളത് സൃഷ്‌ടികളില്‍ ഏറ്റവും ഉത്തമരായത് കൊണ്ട് അവിടം ലോകത്തിലെ
ഏറ്റവും ഉത്തമമായി. അതെ, അല്ലാഹുവിന്റെ അര്‍ശിനേക്കാളും ഉത്തമം. അ വിടെ വന്നണഞ്ഞ്
സായൂജ്യമണയുന്നവരും ഉത്തമരാവാന്‍ അത് തന്നെ ധാരാളം. ചാരിയാല്‍ ചാരിയത്
മണക്കുമെന്നാണല്ലോ?.
`മദീന' എന്ന പുണ്യഭൂമിയില്‍ തിരുനബി(സ) തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന പവിത്രസ്ഥല ത്തിനാണ് റൗളാശരീഫ് എന്ന് പറയുന്നത്. സൃഷ്‌ടിക ളില്‍ പ്രഥമരും പ്രമുഖരുമായ പൂമേനി പള്ളിയുറ ങ്ങുന്ന ഉദ്യാനത്തെ ഇങ്ങനെയല്ലാതെ മറ്റെന്ത് വിളിക്കാനാണ്! ലോകത്ത് മഹത്തുക്കള്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഒരൊറ്റ സ്ഥലത്തിനും റൗളാ ശരീഫ് എന്ന് വിളിക്കപ്പെടുന്നതായി അറിയപ്പെട്ടി ട്ടില്ല. ഭൂമിയിലെ പുണ്യപുന്തോപ്പായ തിരുദൂതരുടെ കിടപ്പാടത്തിനടുത്ത് മറ്റൊരു സ്വര്‍ഗ്ഗീയ പൂന്തോപ്പ് ഒരുക്കി വെച്ച നാഥനായ റബ്ബ് എത്ര തന്ത്രജ്ഞനാണ്.
തിരുദൂതരുടെ പാദസ്‌പര്‍ശനമേറ്റ മദീന മണ്ണിനോട്, അവിടെയുള്ള പൊടിപടലങ്ങളോട് പോലും നമുക്ക് കടപ്പാടുണ്ട്. പാദരക്ഷ പോലും ധരിക്കാതെ മദീന യിലെ പരിശുദ്ധ മണ്ണിലൂടെ ഉത്തമ ഉദ്യാനത്തിലെത്ത ണം നമ്മുടെ പാപം ഇറക്കി വെക്കാന്‍. അവിടെ ചെന്ന് വിതുമ്പുന്ന മനസ്സോടെ തിരുനബി(സ)ക്ക് സലാം ചൊല്ലണം. ഖിയാമം നാളില്‍ കഅ്‌ബാലയം പോലും തിരുനബി(സ)ക്ക് സലാം ചൊല്ലുമെന്നാ ണല്ലോ? പാപമോചനത്തിനായി നബി (സ)യെ മുന്‍ നിറുത്തി നീ കെഞ്ചണം. അത് നിന്റെ ഉള്ളില്‍ നിന്നാ വണം. അതിന്റെ സാക്ഷിയായി നിന്റെ ഇരു നയന ങ്ങളിലൂടെ ഒഴുകി വരട്ടെ നിന്റെ കണ്ണുനീര്‍. അവി ടെയാണ് കണ്ണുനീര്‍ ഒഴുക്കപ്പെടേണ്ട ഇടം. വേണ്ടിവ ന്നാല്‍ നിന്റെ മുഖം വെച്ച് കരയാം. ബറകത്ത് ഉദ്ദേശിച്ച് നിന്റെ കൈകള്‍ കൊണ്ട് തലോടുകയും ആവാം. നിന്റെ പാപങ്ങള്‍ ഇറക്കിവെക്കുന്ന തിനായി റൗളാശരീഫിന്റെ സമീപത്തെത്തുമ്പോള്‍ നിന്റെ ആദ്യപിതാവായ ആദമി(അ)ന്റെ പാതയി ലായി നീ എന്ന് മനസ്സിലാക്കുക. നിന്റെയും നിന്റെ പിതാവിന്റെയും മദ്ധ്യവര്‍ത്തിയായ തിരുനബി (സ) യെ അഭിമുഖീകരിക്കുന്നതില്‍ എന്താണ് തടസ്സമുള്ള ത്? ഒന്നും തടസ്സമാവാന്‍ പാടില്ല. ശാരീരികമായി ചെന്നണയാന്‍ സൗഭാഗ്യമില്ലാത്തവര്‍ക്ക് മനസ്സ് കൊണ്ട് പോകാം മദീനാ മണ്ണിലേക്ക്. അതിന് ഒരു മുതല്‍ മുടക്കുമില്ലല്ലോ? മനസ്സ് കേന്ദ്രീകരിച്ച് നബി (സ)യുടെ മേല്‍ നീ സ്വലാത്ത് ചൊല്ലുക. നിന്റെ സ്വലാത്ത് കേട്ട് നബി(സ) സന്തോഷിക്കുകയും നിനക്ക് വേണ്ടി പാപമോചനവും തേടട്ടെ.
റൗളാശരീഫിന്റെ മണ്ണ് അനുഗൃഹീതമാണ്. അതാണ് ബറക്കത്തെടുക്കാന്‍ പറ്റിയതും. പുണ്യ പൂമേനിയെ പുല്‍കിയ പുണ്യസ്ഥലത്തിന് ബറക്ക ത്തില്ലാതിരിക്കുമോ? മദീനയിലെ പൊടിപടലങ്ങള്‍ പോലും നിനക്ക് രോഗശാന്തിയാണെങ്കില്‍ മണ്ണ് നിനക്ക് ബര്‍ക്കത്തുള്ളത് തന്നെയാണ്. റൗളാശ രീഫില്‍ നിനക്ക് സുഗന്ധദ്രവ്യങ്ങള്‍ പുകക്കുകയും പുരട്ടുകയും ആവാം. അതില്‍ യാതൊരു പ്രശ്‌നവു മില്ല. അതാണ് സച്ചരിതരുടെ മാര്‍ഗ്ഗം. അതാണല്ലോ നാം പിന്‍പറ്റേണ്ടതും. അവിടെ വെച്ച് നിനക്ക് എന്തും ചോദിക്കാം. അന്നമെങ്കില്‍ അന്നവും ആ വാം. അന്നം നിനക്ക് എത്തുക തന്നെ ചെയ്യും. അതാ ണല്ലോ ചരിത്രം പഠിപ്പിക്കുന്നത്.
റൗളാശരീഫിലെത്തി തിരുനബി (സ) യുടെ മൗലിദ് പോലും നിനക്ക് പാരായണം ചെയ്യാം. അപ്പോള്‍ എഴുപതിനായിരം മലക്കുകളോടൊപ്പം ചെയ്യുന്ന ഒരു വലിയ സല്‍കര്‍മ്മമാവും അത്. ബറക്കത്ത് ഉദ്ദേ ശിച്ച് നിന്റെ ഗ്രന്ഥരചന പോലും ആവാം ആ തിരു സവിധത്തില്‍. ദൈര്‍ഘ്യമുള്ള യാത്ര എളുപ്പമാവാ നും അവിടേക്ക് ചെല്ലാം. അതിനായി പ്രാര്‍ത്ഥിക്കാം,. തീര്‍ച്ചയായും ഏത് വിദൂരമായ യാത്രയും നിനക്ക് എളുപ്പമാവും. യാത്ര കഴിഞ്ഞ് നീ ആദ്യം ചൊല്ലേ ണ്ടതും അവിടേക്ക് തന്നെയാണ്. അവിടെച്ചെന്ന് നീ സലാം പറയണം. തിരുദൂതര്‍ സലാം മടക്കുകയും ചെയ്യും. നീ ശുദ്ധമനസ്‌ക്കനാണെങ്കില്‍ തിരുദൂതരുടെ സലാം നീ കേള്‍ക്കും. തിരുനബി (സ) യുടെ സലാം പലരും കേട്ടതല്ലേ? ആ റൗളയില്‍ നിന്നും പലതും കേട്ടതല്ലേ? പലര്‍ക്കും തൃക്കരം നീട്ടിക്കൊടുത്തിട്ടില്ലേ? ആ ഉത്തമ ഉദ്യാനത്തിന്റെ വാതില്‍ പലര്‍ക്കും അവിടുന്ന് തുറന്ന് കൊടുത്തിട്ടില്ലേ ? തിരുനബിയുടെ ശരീരത്തിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നല്ലേ നാം വിശ്വസിക്കേണ്ടത്. ഇത് കൊണ്ടെല്ലാം തന്നെ ആ പുണ്യഭൂമി റൗളാശരീഫ് എന്നറിയപ്പെടുന്നതില്‍ എന്താണ് തെറ്റ്? കാലങ്ങള്‍ക്ക് മുമ്പേ തിരുനബി(സ്വ) ക്ക് വിവരം നല്‍കപ്പെട്ട ആ ഉത്തമ ഉദ്യാനത്തില്‍ ആഹ്ലാദിച്ച് നമുക്കും നേടാം തിരുനബി(സ)യുടെ പൊരുത്തം. നാഥന്‍ തുണക്കട്ടെ...! ഇവിടെ പ്രതിപാദി ക്കപ്പെട്ട ഏതാനും ചില കാര്യങ്ങള്‍ വിശദീകരിക്കുക യാണ് ചുവടെ.
അര്‍ശിനേക്കാളും ഉത്തമം
നബി(സ്വ)യുടെ തിരുശരീരം മറവ് ചെയ്യപ്പെട്ട സ്ഥ ലം അര്‍ശിനേക്കാളും ഉത്തമമാണ്.(തുഹ്‌ഫ,ബുജൈരിമി)
റൗളക്കരികിലെ സ്വര്‍ഗ്ഗ റൗളയില്‍
നബി(സ) തങ്ങള്‍ അരുള്‍ ചെയ്യുന്നു: ``എന്റെ ഖബ് റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളില്‍ പെട്ട ഒരു തോപ്പാണ്''. ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം ഖസ്‌ത്വല്ലാ നി(റ) പറഞ്ഞത് ചുരുക്കത്തില്‍ ഇങ്ങനെ മനസ്സി ലാക്കാം: ``കഅ്‌ബാലയത്തിലുള്ള ഹജറുല്‍ അസ്‌വദ് എന്ന കല്ല് സ്വര്‍ഗ്ഗത്തിലെ കല്ലാണ്. അതുപോലെ ഭൂമിയിലെ ചില പഴങ്ങളും. അപ്പോള്‍ ഈ ഹദീസ് ആലങ്കാരികമാകാതെ ഇതിന്റെ പ്രത്യക്ഷാര്‍ത്ഥം തന്നെ ഉദ്ദേശിക്കാം. അഥവാ സ്വര്‍ഗ്ഗത്തോപ്പില്‍ പെട്ട ഒരു തോപ്പ്‌് തന്നെയാണ് അല്ലാഹു നബി(സ)യുടെ റൗളക്കരികില്‍ സ്ഥാപിച്ചിരിക്കുന്നത്''. അതെ, അബ്‌ദുല്‍ അസീസുദ്ദബ്ബാഗ് (റ) പറഞ്ഞതു പോലെ തിരുനബി (സ) യെ പുല്‍കാനുള്ള സ്വര്‍ഗ്ഗത്തിന്റെ അതിയായ ആഗ്രഹം നേരത്തെ തന്നെ കുറച്ചെങ്കിലും സാധിച്ചു കൊടുത്തു. (ജവാഹിറുല്‍ബിഹാര്‍)
പാദരക്ഷ ധരിക്കാതെ
മദീന എന്ന പുണ്യഭൂമി തിരുനബി(സ)യുടെ പാദസ്‌പര്‍ശനം കൊണ്ട് അനുഗൃഹീതമാണ്. മദീനയിലൂടെ സഞ്ചരിക്കുന്നവര്‍ ഒരിക്കലെങ്കിലും നബി(സ)യുടെ പാദസ്‌പര്‍ശനമേറ്റ സ്ഥലത്ത് കാല് കുത്താനിടയുണ്ട്. ബറക്കത്ത് ഉദ്ദേശിക്കുന്നവര്‍ അത് തന്നെയാണ് ചെയ്യേണ്ടതും.ബറക്കത്ത് ഉദ്ദേശിച്ചു ഇമാം മാലിക്(റ)് മദീനയില്‍ ചെരുപ്പ് ധരിക്കാറില്ലാ യിരുന്നു.
പാപമോചനത്തിനായി
തെറ്റു ചെയ്യാത്തവര്‍ വിരളമാണ്. ചില സാഹചര്യ ങ്ങളില്‍ ഇബ്‌ലീസിന്റെ ചതിക്കുഴികളില്‍ വീണു പോകുന്നത് കൊണ്ടാവാം തെറ്റ് ചെയ്‌തുപോ കുന്നത്. അല്ലാതെ തെറ്റാണെന്ന് അറിയാഞ്ഞിട്ടല്ല. അല്ലാഹുവിന്റെ മുമ്പില്‍ തെറ്റുകള്‍ ഏറ്റ് പറഞ്ഞാ ല്‍ ഒരു പക്ഷേ, അവന്‍ അത് സ്വീകരിച്ചേക്കാം. എന്നാ ല്‍ പാപിയായ ഒരടിമയുടെ പശ്ചാത്താപം തിരുന ബി(സ)യുടെ സവിധത്തിലാവുകയും തിരുനബി(സ) പാപിയായ അടിമക്ക് വേണ്ടി പാപമോചനം തേടു കയും ചെയ്‌താല്‍ അല്ലാഹു ആ പശ്ചാത്താപം സ്വീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ``സ്വശരീരങ്ങളോട് അക്രമം കാണിച്ച് (തെറ്റ് ചെയ് തു കൊണ്ട്) അങ്ങയുടെ സവിധത്തില്‍ അവര്‍ വരി കയും അവര്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും അവര്‍ക്ക് വേണ്ടി താങ്കള്‍ പാപമോചനം തേടുകയും ചെയ്‌താല്‍ അല്ലാഹു തആല അവരുടെ പശ്ചാത്താപത്തെ സ്വീകരിക്കുക തന്നെ ചെയ്യുന്ന താണ്'' (സൂറ:നിസാഅ് 64). അതുകൊണ്ട് തന്നെയാണ് ഉമര്‍(റ) അടക്കമുള്ള പല സ്വഹാബികളും ചെയ്‌തു പോയ തെറ്റ് ജീവിതകാലത്ത് തിരുമുമ്പില്‍ ഏറ്റ് പറഞ്ഞത്. വഫാത്തിന് ശേഷം അതബി(റ)യെ പോ ലെയുള്ള മഹത്തുക്കളും... ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, തിരുനബി(സ) തങ്ങള്‍ പൊറുക്കലിനെ തേടുന്നത്. അത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കു ന്നു. തിരുനബി(സ)പറയുന്നു: ``എന്റെ ജീവിതവും മരണവും നിങ്ങള്‍ക്ക് ഉത്തമമാണ്. ഞാന്‍ വഫാ ത്തായാല്‍ നിങ്ങളുടെ സത്‌കര്‍മ്മങ്ങള്‍ എനിക്ക് കാ ണിക്കപ്പെടും. അപ്പോള്‍ ഞാന്‍ സന്തോഷവാനാകും. നിങ്ങളുടെ തെറ്റുകള്‍ കാണിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പൊറുക്കലിനെ തേടും'' (ബസ്സാര്‍).ഈ ഹദീസിന്റെ നിവേദന പരമ്പര ശരി തന്നെയാണെന്ന് ഇമാം ഹൈസമി(റ) രേഖപ്പെടു ത്തിയിട്ടുണ്ട്. വരാന്‍ പോകുന്ന തിരുനബി(സ)യെ മുന്‍നിറുത്തി പ്രാര്‍ത്ഥിച്ചത് കൊണ്ട് ആദം നബി (അ)യുടെ പാപം പൊറുത്തു കൊടുത്തു എന്ന് ഹദീസുകള്‍ വ്യക്തമാക്കുമ്പോള്‍ പിതാവിന്റെ പാത പിന്‍പറ്റി, `വന്ന പ്രവാചക'ന്റെ അരികില്‍ ചെന്ന് പ്രാര്‍ത്ഥിച്ചാല്‍ എന്താണ് തെറ്റ്? ചെല്ലണ മെന്നല്ലേ ഖുര്‍ആനിന്റെ അദ്ധ്യാപനം.
കണ്ണുനീര്‍ ഒഴുക്കി
തിരുനബി(സ) യുടെ ഉത്തമ ഉദ്യാനം കാണുമ്പോള്‍ കരയാത്തവര്‍ ആരുമില്ല. യഥാര്‍ത്ഥ വിശ്വാസിയുടെ കണ്ണുകള്‍ താനറിയാതെ കരഞ്ഞു പോവും. അവന്റെ മനസ്സ് ആയിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് പായും. നബി (സ) യുടെ കാലഘട്ടവുമായി ആ മനസ്സ് ഇണങ്ങിച്ചേരും. അ പ്പോള്‍ താനറിയാതെ തന്റെ കണ്ണില്‍ നിന്നും കണ്ണു നീര്‍ ഒഴുകും. ഒഴുക്കണം. ഇമാം ബൈഹഖി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ``മുഹമ്മദ് ബ്‌നുല്‍ മുന്‍കദിര്‍ (റ) പറയുന്നു: ``ജാബിര്‍ (റ) തിരുനബി (സ) യുടെ ഖബ്‌റിന്നരികില്‍ ഇരുന്ന് കരയുന്നതായി ഞാന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുന്നു ണ്ടായിരുന്നു. ``ഇവിടെയാണ് കണ്ണുനീര്‍ ഒഴുക്കേണ്ട ഇടം. നബി (സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: എന്റെ ഖബറിന്റെയും മിമ്പറിന്റെയും ഇടയി ലുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളില്‍ പെട്ട ഒരു തോപ്പാണ്''. തിരുനബി (സ) യുടെ റൗളാശരീഫി നരികിലിരുന്ന് കണ്ണുനീര്‍ വീഴ്‌ത്തിയ സംഭവങ്ങള്‍ നിരവധിയുണ്ട്. മുആദ് ബ്‌നു ജബല്‍ (റ) തിരുനബി (സ)യുടെ ഖബറുശരീഫിനരികിലിരുന്ന് കരയുന്ന തായി ഉമര്‍ (റ) കണ്ട സംഭവം ഇബ്‌നു കസീര്‍ തന്റെ തഫ്‌സീറിലും ത്വബ്‌റാനി മുഅ്‌ജമിലും മറ്റു പലരും ഉദ്ധരിച്ചിട്ടുണ്ട്.
മുഖം വെച്ച് കരയണം
``ഒരിക്കല്‍ മര്‍വാന്‍(റ) നബി(സ) യുടെ ഖബറുശ രീഫിനരികില്‍ വന്നു. തിരുനബി (സ)യുടെ ഖബ്‌റി ന്റെ മേല്‍ മുഖം വെച്ച് നില്‍ക്കുന്ന ഒരാളെ കണ്ടപ്പോ ള്‍ ആളറിയാതെ പിരടിക്ക് പിടിച്ച് ചോദിച്ചു: എന്താ ണ് നീ ചെയ്യുന്നതെന്ന് നിനക്കറിയുമോ? അപ്പോള്‍ അദ്ദേഹം മുഖമുയര്‍ത്തി. മര്‍വാന്‍(റ) നോക്കുമ്പോള്‍ അത് അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) ആയിരുന്നു. മര്‍വാന്റെ ചോദ്യത്തിന് സ്വഹാബി വര്യര്‍ അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) ചുട്ട മറുപടി തന്നെ നല്‍ കി. ഞാന്‍ കല്ലിന്റെയടുക്കലല്ല വന്നത്. ഞാന്‍ നബി (സ)യുടെ അടുക്കലാണ് വന്നത്.'' (അഹ്‌മദ്, മജ്‌മ ഉസ്സവാഇദ്). ഇമാം ഹാകിം(റ) മുസ്‌തദ്‌റകില്‍ പറയുന്നു. ഈ ഹദീസിന്റെ പരമ്പര ശരിയാണ്. സ്വ ഹാബി വര്യരുടെ ഈ വിശ്വാസമാണ് വിശ്വാസി കള്‍ക്കുണ്ടാകേണ്ടത്. മറ്റൊരു സംഭവം കാണുക: ``തിരുദൂതര്‍(സ) വഫാത്തായ ശേഷം മദീനത്തെ പള്ളിയില്‍ വാങ്ക് കൊടുത്തിരുന്ന ബിലാല്‍(റ) മദീനയില്‍ നിന്നും ശാമിലേക്ക് പോയി. നബി(സ) യുടെ വിരഹദുഃഖമാണ് അതിന് കാരണം. അങ്ങനെയിരിക്കെ ഒരു ദിനം നബി(സ്വ) തങ്ങള്‍ സ്വപ്‌നത്തില്‍ വന്ന് പറഞ്ഞു. എന്താണ് ബിലാലേ! എന്നോട് പിണക്കമാണോ? കുറച്ച് നാളായല്ലോ നിന്നെ ഞാന്‍ കണ്ടിട്ട്? ഉറക്കില്‍ നിന്നും ഉണര്‍ന്നപ്പോ ള്‍ ബിലാല്‍ (റ) ന് തിരുനബി (സ്വ) യെ കാണാനുള്ള ആഗ്രഹം വര്‍ദ്ധിച്ചു. നബി(സ്വ) യെ സന്ദര്‍ശിക്കാന്‍ യാത്രയായി. റൗളാശരീഫിലെത്തിയപ്പോള്‍ ബിലാല്‍ (റ) കരയാന്‍ തുടങ്ങി. തിരുനബി (സ്വ) യുമായി തൊട്ടുരുമ്മി നടന്നിരുന്ന ബിലാലിന് കരയാതിരി ക്കാന്‍ കഴിയുമോ?. അവസാനം തന്റെ മുഖം ഖബ് റിന്റെ മേല്‍ വെച്ച് കരയാന്‍ തുടങ്ങി. അപ്പോള്‍ ഹസന്‍, ഹുസൈന്‍(റ) ബിലാലിന്റെ അടുക്കലെത്തി. അവരെ കണ്ട മാത്രയില്‍ അവരെ ചേര്‍ത്തുപിടിച്ച് ചുംബിച്ചു കൊണ്ടിരുന്നു. നബി(സ്വ)യുടെ പേരമ ക്കള്‍ക്ക് ഒരാഗ്രഹം. അവര്‍ പറഞ്ഞു: ബിലാലേ! അങ്ങയുടെ വാങ്ക് കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് കൊതിയാ വുന്നു. നബി(സ്വ)യുടെ പേരമക്കളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാതിരിക്കാന്‍ ബിലാലിന് കഴിയുമോ? മസ്‌ജിദിന്റെ മുകളിലേക്ക് കയറിയ ബിലാല്‍ വാങ്ക് കൊടുത്തു. ഏതാനും വരികള്‍... മദീ ന പൊട്ടിക്കരഞ്ഞുപോയി''. ഈ സംഭവം വഫാഉല്‍ വഫായിലും ശിഫാഇലും ഇബ്‌നു അസാകിര്‍ താരീ ഖിലും ഉദ്ധരിക്കുന്നുണ്ട്. ഇബ്‌നു അസാകിര്‍ ഉദ്ധരി ച്ച പരമ്പര നല്ലതാണെന്ന് സുബുലുല്‍ ഹുദായില്‍ വ്യക്തമാക്കുന്നുണ്ട്.
മറ്റൊന്ന് കൂടി കാണുക: ``താബിഉകളില്‍ പെട്ട ഇബ്‌നുല്‍ മുന്‍കദിര്‍(റ)ന് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ അദ്ദേഹം തിരുനബി(സ്വ)യുടെ ഖബ്‌റു കൊള്ളെ തന്റെ കവിള്‍ കൊണ്ട് വെക്കും. എന്നിട്ട് നബി(സ്വ) യുടെ ഖബ്‌ര്‍ കൊള്ളേ സഹായം തേടുകയും ചെയ്യുമായിരുന്നു''. ഇമാം ദഹബിയുടെ താരീഖിലും സിയറു അഅ്‌ലാമിന്നുബലാഅ് - ലും മറ്റും ഈസംഭവം കാണാവുന്നതാണ്. ഇബ്‌നു ഉമര്‍(റ) തന്റെ വലതുകരം സിയാറത് വേളയില്‍ നബി(സ)യുടെ ഖബ്‌റില്‍ വെക്കുമായിരുന്നു.
പിതാവിന്റെ മദ്ധ്യവര്‍ത്തി
ഖലീഫ മന്‍സ്വൂര്‍ ഹജ്ജ് നിര്‍വ്വഹിച്ചതിന് ശേഷം നബി(സ്വ)യുടെ ഖബറുശ്ശരീഫിനരികില്‍ വന്നു. ആ സന്ദര്‍ഭത്തില്‍ ഇമാം മാലിക്(റ)നോട് ഖലീഫ ചോദിച്ചു: ഞാന്‍ ഖിബ്‌ലക്ക് അഭിമുഖമായാണോ തിരുനബി(സ്വ)ക്ക് അഭിമുഖമായാണോ പ്രാര്‍ത്ഥി ക്കേണ്ടത്. അപ്പോള്‍ മാലിക്(റ) പറഞ്ഞു: താങ്കളു ടെയും താങ്കളുടെ പിതാവ് ആദമിന്റെയും ഇടയാ ളനായ പ്രവാചകന്റെ മുഖത്തെയും വിട്ട് എന്തിന് താങ്കള്‍ തിരിയണം. താങ്കള്‍ നബി(സ്വ)ക്ക് അഭിമു ഖമാകുക. എന്നിട്ട് ശഫാഅത്ത് ചോദിക്കുക. ഈ വിഷയം ഖാളി ഇയാള്(റ) ശിഫാഇലും സയ്യിദു സ്സുംഹൂദി(റ) ഖുലാസത്തുല്‍ വഫാഇലും ഖസ്‌ത്വല്ലാനി(റ) മവാഹിബിലും ഇബ്‌നു ഹജര്‍(റ) ജൗഹറുല്‍ മുനള്ളമിലും ഉദ്ധരിച്ചിട്ടുണ്ട്.
ഗ്രന്ഥരചന
ഇമാം ബുഖാരി(റ) തന്റെ താരീഖുല്‍ കബീര്‍ എ ന്ന ഗ്രന്ഥം രചിച്ചത് റൗളാശരീഫില്‍ വച്ചായിരുന്നു വെന്ന് ഇബ്‌നുഹജര്‍(റ) തന്റെ ഫത്‌ഹുല്‍ബാരി യില്‍ വ്യക്തമാക്കുന്നുണ്ട്.
കഅ്‌ബയുടെ സലാം
ഖിയാമത്ത് നാളായാല്‍ കഅ്‌ബാശരീഫ് ബൈത്തു ല്‍മുഖദ്ദസിലേക്ക് ഉയര്‍ത്തപ്പെടും. നബി(സ്വ) യുടെ റൗളക്ക് സമീപമെത്തുമ്പോള്‍ കഅ്‌ബാശരീഫ് തിരു നബി(സ്വ)ക്ക് സലാം ചൊല്ലും. തിരുനബി(സ്വ) സലാം മടക്കി തന്റെ സമുദായത്തിന്റെ അവസ്ഥ അന്വേഷി ക്കും. അപ്പോള്‍ കഅ്‌ബ പറയും. എന്നെ സമീപിച്ച വരുടെ കാര്യം ഞാനേറ്റു. വരാത്തവരുടെ കാര്യം അങ്ങ് ഏറ്റുകൊള്ളുക. ഇമാം സുയൂഥി(റ) തന്റെ തഫ്‌സീറില്‍ ഇത് ഉദ്ധരിക്കുന്നുണ്ട്.
റൗളയുടെ മണ്ണ്
ഇബ്‌നുസ്സംആനി (റ) അലി (റ) യില്‍ നിന്നും ഉദ്ധരിക്കുന്നു: നബി (സ) യെ ഞങ്ങള്‍ മറമാടി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഗ്രാമീണനായ മനുഷ്യന്‍ നബി (സ) യുടെ ഖബ്‌റിനരികിലേക്ക് വന്നു വീണു. എന്നിട്ട് അവിടെ നിന്നും മണ്ണെടുത്ത ശേഷം നിസാഅ് സൂറത്തിലെ 64 ാം ആയത്ത് ഓതി. അപ്പോള്‍ ``താങ്കള്‍ക്ക് പാപമോചനം നല്‍കപ്പെട്ടിരിക്കുന്നു'' എന്ന് ഖബറില്‍ നിന്നും വിളിച്ചു പറയപ്പെട്ടു. (സുബുലുല്‍ ഹുദാ).
തിരുനബി(സ്വ) യുടെ റൗളാശരീഫിലെ ശറഫാക്ക പ്പെട്ട മണ്ണെടുത്ത് അത് കൊണ്ട് മുഖം തടവുന്നവരാ ണവര്‍ (തഫ്‌സീര്‍റാസി - സൂറത്തുല്‍ ഫത്‌ഹിന്റെ വിശദീകരണത്തില്‍).
നബി(സ്വ) യെ മറമാടിക്കഴിഞ്ഞപ്പോള്‍ ഫാത്വിമ ബീവി(റ) റൗളക്കരികില്‍ വന്ന് അവിടുത്തെ മണ്ണെ ടുത്ത് തന്റെ ഇരുകണ്ണുകളില്‍ വെച്ച് കരഞ്ഞ സംഭ വം ഇബ്‌നുല്‍ ജൗസി(റ) തന്റെ അല്‍വഫാ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
മഹത്തുക്കളെ മറമാടപ്പെട്ട ഇടത്തില്‍ നിന്നും മണ്ണെടുക്കുന്നത് നബി(സ്വ) പോലും അംഗീക രിച്ചിട്ടുണ്ട്. സഅ്‌ദ് ബ്‌നു മുആദ്(റ)ന്റെ ഖബ്‌റിട ത്തില്‍ നിന്നും ഒരുപിടി മണ്ണ് ഒരാള്‍ എടുത്തുവെച്ചു. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ അത് കസ്‌തൂരി യായി മാറി. ഇത് കണ്ട തിരുനബി (സ) അത്ഭുതത്തോ ടെ `സുബ്‌ഹാനല്ലാഹ്!' എന്ന് പറയുകയുണ്ടായി.
മദീനയിലെ പൊടിപടലങ്ങള്‍
പുണ്യമദീനയിലെ പൊടിപടലങ്ങള്‍ രോഗശാന്തി യാണെന്ന് നിരവധി ഹദീസുകള്‍ വിളിച്ചോതുന്നുണ്ട്. അതിലൊന്ന് മാത്രം കുറിക്കുന്നു. നബി (സ) തങ്ങള്‍ പറഞ്ഞു: ``മദീനത്തെ പൊടിപടലം കുഷ്‌ഠരോഗ ത്തിന് ശാന്തിയാണ്''.
സിയാറത്ത്
നബി (സ) തങ്ങള്‍ പറയുന്നു: ``എന്റെ ഖബ്‌ര്‍ ആര് സന്ദര്‍ശിച്ചുവോ അവന് എന്റെ ശഫാഅത്ത് നിര്‍ബന്ധമായി'' (ഹാകിം, തുര്‍മുദി, ബസ്സാര്‍, ഇബ്‌നുഖുസൈമ). ഇമാം ത്വബ്‌റാനി (റ) ഉദ്ധരിക്കു ന്നു: നബി (സ) തങ്ങള്‍ പറഞ്ഞു: ``എന്റെ ഖബ്‌ര്‍ സന്ദര്‍ശനം ഉദ്ദേശിച്ച് മാത്രം എന്നെ സന്ദര്‍ശിക്കാന്‍ വന്നവന് ഖിയാമത്ത് നാളില്‍ ഞാന്‍ ശിപാര്‍ശ ക്കാരനാകും''. ഇമാം ബൈഹഖി(റ) യും ദാറുഖുത്വ് നിയും ഉദ്ധരിക്കുന്നു: ``ഒരാള്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വ ഹിച്ചതിന് ശേഷം എന്റെ ഖബ്‌ര്‍ സന്ദര്‍ശനം നടത്തി യാല്‍ എന്നെ ജീവിത കാലത്ത് സന്ദര്‍ശിച്ചവനെ പോ ലെയായി''.
റൗളാശരീഫ് പുകക്കല്‍
താബിഉകളില്‍ പ്രസിദ്ധനായ നുഐമുബ്‌നു അബ്‌ദില്ലാഹ് എന്നവര്‍ അറിയപ്പെട്ടിരുന്നത് മുജ്‌മിര്‍ എന്ന പേരിലാണ്. `പുകക്കുന്നയാള്‍' എന്നാണ് ഇതിന് അര്‍ത്ഥം. നബി(സ്വ)യുടെ ഖബ്‌ര്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ച് പുകക്കുക ഇദ്ദേഹത്തിന്റെ പതിവായിരുന്നു. അതുകൊണ്ടത്രേ ഇദ്ദേഹം `മുജ്‌മിര്‍' (പുകക്കുന്നയാള്‍) എന്ന പേരിലറിയപ്പെടാന്‍ കാരണമെന്ന് ഇമാം ത്വബ്‌റാനി(റ) തന്റെ മുഅ്‌ജമുസ്സഗീറിലും മുഅ് ജമുല്‍ ഔസത്വിലും വ്യക്തമാക്കിയിട്ടുണ്ട്.
റൗളാശരീഫില്‍ മലക്കുകളുടെ മൗലിദ്
കഅ്‌ബുല്‍ അഹ്‌ബാര്‍(റ) പറയുന്നു: ``ഏതൊരു പ്രഭാതം ഉദിക്കുമ്പോഴും എഴുപതിനായിരം മലക്കുകള്‍ നബി(സ്വ)യുടെ റൗളാശരീഫില്‍ ഇറങ്ങുന്നതാണ്. നബി(സ്വ)യുടെ സാമിപ്യവും ബറകത്തും പ്രതീക്ഷിച്ച് ഖബ്‌റുശ്ശരീഫിന് മുകളിലും ചുറ്റുഭാഗങ്ങളിലുമായും അവര്‍ പറന്ന് നടക്കും. അവര്‍ നബി(സ്വ)യുടെ മദ്‌ഹുകള്‍ പാരായണം ചെയ്യുകയും ചെയ്യുന്നതാണ്. അങ്ങനെ വൈകുന്നേരമാകുമ്പോള്‍ അവര്‍ ആകാശത്തേക്ക് ഉയരുകയും രാത്രിയായാല്‍ വേറെ എഴുപതിനായിരം മലക്കുകള്‍ നബി(സ)യുടെ റൗളാശരീഫില്‍ വന്നണഞ്ഞ് അവിടെ വെച്ച് നബി(സ)യുടെ മദ്‌ഹുകള്‍ അവര്‍ പറയുകയും ബറകത്തുദ്ദേശിക്കുകയും ചെയ്യുന്നതാണ്. (ശുഅ്‌ബുല്‍ ഈമാന്‍, മിര്‍ഖാത്).
നോക്കൂ സഹോദരങ്ങളേ..., നബി(സ്വ) യുടെ റൗളാശരീഫിലേക്ക് അല്ലാഹു തആല പകലിലും രാവിലുമായി എഴുപതിനായിരം മലക്കുകളെ വീതം നിയോഗിക്കുന്നു. അവിടെ വെച്ച് അവര്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ നടത്തുകയും ബറകത്ത് പ്രതീക്ഷിക്കുകയും ചെയ്യുന്നു!!
റൗളാശരീഫില്‍ നിന്നും കേട്ടത്
ഇസ്‌ലാമിന്റെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ) മരണ സമയം ഒരാഗ്രഹം പ്രകടിപ്പിച്ചു:`ജീവിതകാലത്ത് നബി(സ്വ) യോടൊപ്പം തൊട്ടുരുമ്മി നടന്നതു പോലെ മരണശേഷവും നബി (സ) യോടൊപ്പം കിടക്കണം. പക്ഷെ, അദ്ദേഹം പറഞ്ഞു: എന്റെ ജനാസ നിങ്ങള്‍ നബി (സ) യുടെ റൗളാശരീഫിനരികില്‍ കൊണ്ടുവെക്കണം. അതിന് ശേഷം നബി(സ്വ) യുടെ അനുവാദത്തോടെ നബി(സ്വ)യുടെ ചാരത്തായി എന്നെ മറമാടണം. അങ്ങനെ ഖലീഫയുടെ വസ്വിയ്യത്ത് പ്രകാരം മഹാനരുടെ ജനാസ റൗളാശരീഫിന്റെ അരികില്‍ കൊണ്ടുവെച്ച് സ്വഹാബാക്കള്‍ വിളിച്ചു പറഞ്ഞു: ``അല്ലയോ പ്രവാചകരേ! ഇത് അങ്ങയുടെ സ്‌നേഹിതന്‍ അബൂബക്‌റാണ്. അപ്പോള്‍ റൗളാശരീഫിന്റെ വാതില്‍ തുറക്കപ്പെടുകയും അവിടെ നിന്ന് ഒരു അശരീരി കേള്‍ക്കുകയും ചെയ്‌തു. `ഹബീബിനെ ഹബീബിലേക്ക് നിങ്ങള്‍ കടത്തിക്കൊള്ളുക''.(തഫ്‌സീറുറാസി, സിറാജുല്‍മുനീര്‍)
പോറല്‍ പോലും സംഭവിച്ചിട്ടില്ല
അമ്പിയാക്കളുടെ ശരീരം ഭൂമിക്ക് തിന്നല്‍ ഹറാമാക്കിയിരിക്കുന്നു എന്ന് തിരുനബി(സ്വ) പഠിപ്പിച്ചതാണ്. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ തിരുനബി(സ്വ) യുടെ ശറഫാക്കപ്പെട്ട ശരീരത്തിന് ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല എന്ന് വളരെ വ്യക്തമാണ്. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക: റൗളയുടെ പുനര്‍നിര്‍മ്മാണം നടന്നപ്പോള്‍ ഒരു കാല്‍പാദം അവര്‍ക്ക് കാണാന്‍ സാധിച്ചു.അത് കണ്ടവര്‍ ഭയവിഹ്വലരാവുകയും ചെയ്‌തു. തിരുനബി(സ)യുടെ കാലാണോ എന്നായിരുന്നു അവര്‍ക്ക് പേടി. സ്വഹാബികളില്‍ പെട്ട ഉര്‍വത്ത്(റ) തിരുനബി(സ്വ)യുടെ കാലല്ല, ഇത് ഉമര്‍(റ)ന്റെ കാലാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തു. നബി(സ്വ) യിലൂടെ ശ്രേഷ്‌ഠരായ ഉമര്‍(റ) ന്റെ അവസ്ഥ ഇതാണെങ്കില്‍ തിരുനബി (സ) യുടെ അവസ്ഥ എന്തായിരിക്കും?
നേരത്തെ അറിയിക്കപ്പെട്ട വിശ്രമകേന്ദം
മദീനാ ശരീഫിലാണ് തന്റെ ഖബറിടമെന്ന് നബി(സ) തങ്ങള്‍ ഉറപ്പിച്ചിരുന്നു. നബി (സ) തങ്ങള്‍ അന്‍സ്വാരികളോട് (മദീനയില്‍ നബി (സ) യെ സഹായിച്ചവര്‍) ഒരിക്കല്‍ പറഞ്ഞു:എന്റെ ജീവിതവും മരണവും നിങ്ങളുടെ അടുക്കലായിരിക്കും. ഈ ഹദീസ് ഇമാം മുസ്‌ലിം ഉദ്ദരിക്കുന്നുണ്ട്. ഇമാം അഹ്‌മദ്‌ബ്‌നു ഹന്‍ബല്‍(റ) മുആദ് ബ്‌നു ജബല്‍(റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു: അദ്ദേഹത്തെ യമനിലേക്ക് ഗവര്‍ണറായി നബി(സ്വ) പറഞ്ഞയച്ചപ്പോള്‍ അദ്ദേഹത്തി നോടൊപ്പം (കുറച്ച് ദൂരം) നബിയും പുറപ്പെട്ടു. എന്നിട്ട് നബി (സ) അദ്ദേഹത്തിനോട് പറഞ്ഞു: അല്ലയോ മുആദേ! ഈ കൊല്ലത്തിന് ശേഷം നീ എന്നെ കണ്ടില്ലെന്ന് വന്നേക്കാം. മാത്രമല്ല, എന്റെ മസ്‌ജിദിന്റെയും ഖബറിന്റെയും അടുക്കല്‍ നീ എത്തിയേക്കാം എന്നും പറഞ്ഞു. നബി (സ) യുടെ വഫാത്ത് അടുത്ത കൊല്ലമുണ്ടാകുമെന്നും ഖബറിടം മദീനയിലായിരിക്കുമെന്നും തിരുനബി അറിഞ്ഞതാ യി ഈ ഹദീസില്‍ നിന്നും വ്യക്തമാകുന്നു.
എവിടെയാണ്? ഏത് ദിവസത്തിലാണ്? നബി (സ) തങ്ങളുടെ വഫാത്തെന്ന് വളരെ വ്യക്തമായി നബി (സ) തങ്ങള്‍ക്ക് അറിയുമായിരുന്നെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇമാം സുയൂഥി (റ) തന്റെ അല്‍ ഖസാഇസുല്‍ കുബ്‌റാ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു അസാകിര്‍ ഉദ്ധരിക്കുന്ന ഒരു ഹദീസ് പറയുന്നുണ്ട്. അത് ഇപ്രകാരമാണ്. അവിടുന്ന് പറഞ്ഞു: ഞാന്‍ തിങ്കളാഴ്‌ച ദിവസം വഫാത്താകും. അതുപോലെ അബൂ നുഐം (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീ സില്‍ ഇങ്ങനെയും കാണാം. മദീന എന്റെ പലായന സ്ഥലമാണ്. എന്റെ ഖബറിടവും അവിടെയാണ്. ഇത് ഫൈളുല്‍ ഖദീറില്‍ 8268-ാമത്തെ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ത്വബ്‌റാനി ഉദ്ധരിച്ചതായി പറയു ന്നുണ്ട്. അതുപോലെ സുംഹൂദിയുടെ ഖുലാസത്തുല്‍ വഫാഇലും സഖാവിയുടെ തുഹ്‌ഫത്തുല്ലത്വീഫ യിലും ഇത് വിവരിക്കുന്നുണ്ട്.
പ്രവാചകന്റെ വീടിന്റെയും പ്രസംഗ പീഠത്തിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗളാ ശരീഫ് എന്നറിയപ്പെടുന്നത്. മസ്ജിദ് പുതുക്കി പണിതപ്പോൾ ഇത് മസ്ജിദിൻറെ ഏകദേശം മധ്യത്തിലായി. പ്രവാചകൻ മുഹമ്മദ്‍നബിയുടെ ഖബറിടം, ഈ പള്ളിക്കടുത്തുള്ള ആയിശയുടെ വീട്ടിലാണ്.
ReplyDelete