പ്രവാചകന്മാരുടെ സത്യസന്ധത തെളിയിക്കുന്ന അമാനുഷിക
സിദ്ധികളില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്ന വിഭാഗമാണ് അവരുടെ ബസ്വീറത്ത് (ദീര്‍ഘദര്‍ശനം).
സത്യദൂതന്മാരെ മിഥ്യ ദൂതന്മാരില്‍ നിന്നും വേര്‍തിരിക്കുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ള
ഒരു മാനദണ്‌ഡമാണ് പ്രസ്‌തുത പ്രവചനങ്ങള്‍. അവര്‍ പലി വിപത്ത് കാര്യങ്ങളെ
കുറിച്ചും പ്രവചിക്കാറുണ്ട്. അക്കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായി പുലരുന്നുവെങ്കില്‍
അവരുടെ ദൗത്യത്തിലുള്ള വിശ്വാസം ശക്തവത്താവും. പ്രത്യേകിച്ച് അവ പ്രവചിത സമയത്ത്
സംഭവിക്കുന്നില്ലെങ്കില്‍ അവ വ്യാജത്വത്തിനെയും തെളിയിക്കുന്നു.
എന്നാല്‍ ഒരു
പ്രവാചക വാദിയുടെ സത്യസന്ധതക്ക് തെളിവുകള്‍ അന്വേഷിക്കുന്നതിന് മുമ്പ് പ്രസ്‌തുത
വ്യക്തിയുടെ നിയോഗ സാദ്ധ്യതയെ കുറിച്ച് സുപ്രധാനമായി ചിന്തിക്കേണ്ടതാണ്. ഒരം
അംശം ഗജത്തെ വിഴുങ്ങിയെന്ന് ഒരാള്‍ പ്രചരിപ്പിച്ചാല്‍ വല്ല വിഡ്ഡിയും ആ
അപവാദത്തിന്റെ ശുദ്ധത അന്വേഷിക്കന്‍ കച്ചകെട്ടി ഇറങ്ങുമോ? അതിലേറെ അസംഭവ്യമാണ് മുഹമ്മദ് നബി (സ) ക്ക് ശേഷം ഒരു
പുതിയ പ്രവാചകന്റെ ആഗമനം. കാരണം തിരു മുസ്ഥഫാ (സ) യുടെ പ്രവാചകത്വത്തില്‍
വിശ്വസിക്കുന്നവന് പ്രവാചകത്വ വിരാമത്തിലും വിശ്വസിക്കാതെ നിര്‍വ്വാഹമില്ല.
മുഹമ്മദ് നബി (സ) അന്ത്യപ്രവാചകനാണ്, പ്രവാചകത്വത്തിന്റെ കവാടം അന്ത്യപ്രവാചകനായ മുഹമ്മദ് നബി
(സ) യോട് കൂടി കൊട്ടി അടക്കപ്പെട്ടു പോയി. ഇനി അത് ഒരു വ്യക്തിക്കും
തുറക്കപ്പെടുകയില്ല. ``മുഹമ്മദ് നബി (സ) പുരുഷനായ നിങ്ങളില്‍ ഒരാളുടെയും
പിതാവായിട്ടില്ല. പക്ഷെ നബി (സ) തങ്ങള്‍ അല്ലാഹുവിന്റെ ദൂതരും അന്ത്യപ്രവാചകനുമാണ്.
സര്‍വ്വജ്ഞനാണ് അല്ലാഹു'' (അഹ്‌സാബ് 40).
എഴുത്തും
വായനയും അഭ്യസിക്കാതെ നബി (സ) ക്ക് അല്ലാഹു ദിവ്യസന്ദേശം നല്‍കി തുടങ്ങിയപ്പോള്‍
ജൂതരും നസ്വാറാക്കളുമായ ശത്രുക്കള്‍ ഭയപ്പെട്ടു. അവര്‍ വലിയ കിംവദന്തികളും നബി (സ)
ക്ക് എതിരെ ഉന്നയിച്ചു. അതല്ല, മുഹമ്മദ് വേദക്കാരില്‍ നിന്നും മറ്റും പഠിച്ചു
പറയുന്നതാണെന്ന് അവര്‍ പ്രചരിപ്പിച്ചു. സത്യനിഷേധികള്‍ ഇത്തരം അപവാദം ഉന്നയിച്ചു
കൊണ്ട് ദിവ്യവചനങ്ങളെ നിരസിച്ചു.
പക്ഷെ, തൗറാത്തും ഇഞ്ചീലും തുടങ്ങിയ വേദഗ്രന്ഥങ്ങളൊന്നും നബി (സ)
തങ്ങള്‍ക്ക് അറിയുമായിരുന്നില്ല. എങ്കിലും നബി (സ) തങ്ങള്‍ ദിവ്യസന്ദേശത്തിലൂടെ
തൗറാത്ത്, ഇഞ്ചീല്‍
തുടങ്ങിയവയിലെ ചരിത്രവസ്‌തുതകളും നിയമങ്ങളും തത്വസംഹിത ജ്ഞാനങ്ങളും
വെളിപ്പെടുത്തുകയും അനുയായികളെ പഠിപ്പിക്കുകയും ചെയ്‌തു.
നബി (സ) യുടെ
പ്രവാചകത്വത്തിന്റെ അനിഷേധ്യമായ ദൃഷ്‌ടാന്തമാണിത്. അല്ലാഹുവില്‍ നിന്നല്ലാതെ ഈ വക
വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാന്‍ നബി (സ) തങ്ങള്‍ക്ക് വേറൊരു മാര്‍ഗ്ഗം
ഉണ്ടായിരുന്നില്ല. മറ്റെവിടെന്നെങ്കിലും നബി (സ) പഠിക്കുന്നുണ്ടായിരുന്നെങ്കില്‍
ശത്രുക്കള്‍ക്ക് അത് കാണാനും കേള്‍ക്കാനും സാധിക്കുമായിരുന്നു. പക്ഷെ, അതും സംഭവിച്ചിട്ടില്ല. ``നിങ്ങളുടെ കൂട്ടുകാരന്‍ (മുഹമ്മദ് നബി (സ) വഴി
തെറ്റിയിട്ടില്ല, വ്യതിചലിച്ചിട്ടുമില്ല.
തന്നിഷ്‌ടത്തിനൊത്ത് നബി (സ) തങ്ങള്‍ സംസാരിക്കുന്നുമില്ല. നബി (സ) ക്ക്
ലഭിക്കുന്ന ദിവ്യബോധനമാണ് പ്രവാചക വചനങ്ങള്‍, സര്‍വ്വശക്തനാണ് പഠിപ്പിച്ചു കൊടുക്കുന്നത്'' (നജ്‌മ് 2-5). അതേസമയം നബി (സ) ജീവിച്ച കാലഘട്ടത്തെ കുറിച്ച് ചിന്തിച്ചു
നോക്കുമ്പോള്‍ പരസ്‌പരം കീഴ്‌പ്പെടാത്ത രീതിയില്‍ അറബി സാഹത്യത്തിലും പദ്യത്തിലും
ഗദ്യത്തിലും മത്സരിക്കുകയും അതിനു വേണ്ടി സമ്പത്തും ജീവിതവും മാറ്റി വെച്ച -നാവെടുത്താല്‍
സാഹിത്യമേ വരൂ- അങ്ങനെയുള്ളവരുടെ ഇടയിലാണ് നബിതിരുമേനി (സ) ജനിക്കുന്നതും
ജീവിക്കുന്നതും. അവരിലേക്കാണ് ഒരു സമുദായത്തിന്റെയും ലോകത്തിന്റെയും വഴികാട്ടിയും
ഏകദൈവ വിശ്വാസത്തിന്റെ പ്രചാരകനായി അയക്കപ്പെടുന്നത്. പ്രവാചകന്‍ (സ) പറഞ്ഞത്
അല്ലാഹുവില്‍ നിന്നുള്ളതാണ്. ആ പ്രവാചകന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവനും
അല്ലാഹുവിന്റെ പ്രത്യേക സന്ദേശം മൂലം മാത്രമാണ് എന്ന് ഇതിനകം നമുക്ക്
മനസ്സിലായി.
നബി (സ) തങ്ങള്‍
പറഞ്ഞിട്ടുള്ള മുഴുവന്‍ കാര്യങ്ങളും പ്രവചനങ്ങളും അതിന്റെ അവലംബം
അദൃശ്യജ്ഞാനങ്ങളാണ്. പ്രത്യുത അല്ലാഹുവിനെ സംബന്ധിച്ചും അവനോടുള്ള കടമകളെ
സംബന്ധിച്ചും അതില്‍ വീഴ്‌ച വരുത്തിയാല്‍ എന്താണ് അനന്തരഫലം? കല്‍പനകള്‍ക്ക് വഴിപ്പെട്ടാല്‍ എന്താണ് പ്രതിഫലം? ഇങ്ങനെ തുടങ്ങി നിരവധി അനവധി കാര്യങ്ങളാണവ.. ഇത് തന്നെയാണ്
പ്രവചനം അഥവാ പഞ്ചേന്ദ്രിയങ്ങളെ തൊട്ടും ബുദ്ധിയെ തൊട്ടും അവ്യക്തമായ ചിന്തിച്ചു
മനസ്സിലാക്കാന്‍ കഴിയാത്ത ഭൗതികമോ അഭൗതികമോ ആയ കാര്യങ്ങള്‍ പ്രബോധിക്കുക.
ഇത് ഒരു സാധാരണ മനുഷ്യന് സാധ്യമല്ല, നബി (സ) തങ്ങള്‍ ഒരു സാധാരണ മനുഷ്യനല്ല. തികച്ചും
അല്ലാഹുവിന്റെ അസാധാരണ മനുഷ്യസൃഷ്‌ടിയാണ് എന്ന് നമുക്ക് ഇതിനകം മനസ്സിലാക്കാന്‍
സാധിക്കും. കാരണം സമീപ കാല ഭാവിയിലും വിദൂര ഭാവിയിലും ലോകത്ത് നടക്കാനിരുന്ന
എത്രയെത്ര കാര്യങ്ങളെ കുറിച്ചാണ് തിരുദൂതര്‍ (സ) ദീര്‍ഘവീക്ഷണം ചെയ്‌തിട്ടുള്ളഥത്.
അവയില്‍ നിരവധി കാര്യങ്ങള്‍ തക്കസമയങ്ങളില്‍ നിശ്ചിത സ്ഥലങ്ങളില്‍ സത്യമായി പുലര്‍ന്നു
കഴിഞ്ഞു. പലതും സൂര്യപ്രകാശം പോലെ ഇന്നും പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
അവശേഷിക്കുന്നവയുടെ പ്രവചിത സമയങ്ങളെയും വീക്ഷിച്ചു നില്‍ക്കുന്നു എന്ന കാര്യം ഒരു
നിക്ഷ്‌പക്ഷ വാദിക്ക് മനസ്സിലാക്കാന്‍ കുറെ അകലെയല്ല.
അവിടുത്തെ പ്രവചനങ്ങള്‍ അധികവും അന്ത്യദിനത്തെ സംബന്ധിച്ചാണ്.
കാരണം അല്ലാഹു തിരുനബി (സ) യെ സത്യദീനിന്റെ പതാകയും കൊടുത്ത് കല്‍പനകള്‍ക്ക്
വഴിപ്പെടുന്നവര്‍ക്ക് അവന്റെ അനുഗ്രഹങ്ങളെ കൊണ്ട് സുവിശേഷം
അറിയിക്കുന്നവരായിട്ടും അവന് എതിരില്‍ കാണിക്കുന്നവരെയും പാപികളെയും അവന്റെ
വേദനാജനകമായ ശിക്ഷകളെ കൊണ്ട് പേടിപ്പിച്ച് മുന്നിറിയിപ്പുകാരനായിട്ടുമാണ്
അന്ത്യദിനത്തിന്റെ മക്കള്‍ക്ക് മുമ്പിലേക്ക് അയച്ചിട്ടുള്ളത്. നന്മയോ തിന്മയോ
ആയ ഒരു കാര്യത്തിലേക്കും ഉദ്‌ബോധനം ചെയ്‌തിട്ടില്ലാതെ ഇല്ല.
ഇത് അവസാന സമുദായവും
മുഹമ്മദ് നബി (സ) അന്ത്യപ്രവാചകനുമായത് കൊണ്ട് തന്നെ ദൂതരിലൂടെ വിവിധ മത പൈതൃകങ്ങളെ
പരിപൂര്‍ണ്ണവും സമ്പൂര്‍ണ്ണമാവുകയും അനവധി കാര്യങ്ങള്‍ ഇരുലോകത്തും ഇനിയും
സംഭവിക്കാനിരിക്കുന്നുവെന്നും അല്ലാഹു പ്രത്യേകമായ ഈ സമുദായത്തിന് അറിയിച്ചു
കൊടുത്തു.
തിരുദൂതര്‍ (സ) തങ്ങളുടെ
ഏറ്റവും വലിയ മുഅ്‌ജിസത്ത് വിശുദ്ധ ഖുര്‍ആന്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും
അതിന്റെ പുതുമക്ക് യാതൊരു കോട്ടവും ന്യൂനതയും സംഭവിച്ചിട്ടില്ല. അത് അല്ലാഹു
ഏറ്റെടുത്ത ദൗത്യമാണ് അതിനെ കുറിച്ച് ഖുര്‍ആന്‍ തന്നെ പറയട്ടെ. ``നിശ്ചയമായും ഖുര്‍ആനിനെ അവതരിപ്പിച്ചിട്ടുള്ളത് നാമാണ്.
നാം അതിനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും. തീര്‍ച്ച'' (ബഖറ 59).
ആ പരിശുദ്ധ ഖുര്‍ആനിലൂടെ പറഞ്ഞ ഒരു പറഞ്ഞ പ്രധാന സംഭവമാണ് റോം
ആധിപത്യം. നബി (സ) തിരുമേനി മക്കയില്‍ മതപ്രബോധനം നടത്തിക്കൊണ്ടിരിക്കുന്ന വേളയില്‍
റോമും പേര്‍ഷ്യയും തമ്മില്‍ ഏറ്റുമുട്ടി. ആ യുദ്ധത്തില്‍ പേര്‍ഷ്യക്കാര്‍ക്കാണ്
വമ്പിച്ച വിജയമുണ്ടായത്. റോമിന് കടുത്ത പരാജയവും. ഈ അവസരത്തില്‍ മക്കാ മുശ്‌രിക്കുകള്‍
മുസ്‌ലിംകളോട് വീമ്പിളക്കി. ``തങ്ങള്‍ വേദക്കാരെന്നത്രെ റോമക്കാര്‍ പറയുന്നത്. എന്നാല്‍
മജൂസികളായ പേര്‍ഷ്യക്കാര്‍ അവരെ പരാജയപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ വാദം, നിങ്ങളുടെ പ്രവാചകന് അവതീര്‍ണ്ണമായ ഗ്രന്ഥത്തിന്റെ പേരില്‍
ഞങ്ങളെ അതിജയിക്കപ്പെടുമെന്നാണല്ലോ നിങ്ങളുടെ വാദം. അപ്പോള്‍ അതിന് മറുപടിയായി
അല്ലാഹു ഖുര്‍ആനിലൂടെ പ്രവചിച്ചു: ``(അറേബ്യയുടെ) സമീപപ്രദേശത്താണ് ഉണ്ടായത്. എന്നാല്‍ ഈ
പരാജയത്തിന് ശേഷം അവര്‍ വിജയികളാഖുന്നതാണ്'' (റൂം 3). ശേഷം അത് ഉണ്ടായി.
നബി (സ) തങ്ങളുട പ്രവചന
ഹദീസുകള്‍ മഹാസമുദ്രം പോലെ വ്യാപിച്ചു കിടക്കുന്നു. അതിന്റെ ആഴവും വ്യാപ്‌തിയും
പരിമിതമല്ല. എങ്കിലും പ്രഗത്ഭരായ പണ്‌ഡിതന്മാര്‍ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍
ഇങ്ങനെ കാണാം. നബി (സ) തങ്ങള്‍ ഒരു വേള ഞങ്ങളോട് പ്രസംഗിച്ചു. പ്രസ്‌തുത പ്രസംഗത്തില്‍
നബി (സ) തങ്ങള്‍ ഖിയാമത്ത് നാള്‍ വരെയുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടല്ലാതെ ആ പ്രസംഗം
അവസാനിപ്പിച്ചിട്ടില്ല. അന്ന് സ്വഹാബത്തില്‍ നിന്ന് ഓര്‍ത്ത് വെച്ചവര്‍ ഓര്‍ത്ത്
വെച്ചു. മറന്നു പോയവര്‍ മറന്നു പോവുകയും ചെയ്‌തു. പ്രവചിത കാര്യങ്ങള്‍ ഓരോന്നായി
പുലര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ കണ്‍മുന്നില്‍ നിന്ന് മറഞ്ഞ് മറന്നു പോയ ഒരു
വ്യക്തിയെ ശേഷം കാണുമ്പോള്‍ അവന്റെ മുഖത്തെ ഓര്‍ത്തെടുക്കും പോലെ ആ കാര്യങ്ങള്‍
ഞാന്‍ ഓര്‍ക്കുകയും മനസ്സിലാക്കുകയും ചെയ്‌തു. ശേഷം ഈ ഹദീസിന്റെ നിവേദകര്‍ ഹുദൈഫ
(റ) പറയുന്നു: സ്വഹാബത്ത് മറന്നതാണോ മറവി നടിച്ചതാണോ എന്ന് എനിക്കറിയില്ല.
അല്ലാഹുവാണേ, അന്ത്യദിനം
വരെയുള്ള മുന്നൂറില്‍ അധികം വരുന്ന പുത്തന്‍വാദികളുടെ തലവന്മാരുടെ പേരും അവരുടെ
തന്തമാരുടെയും തറവാടിന്റെയും പേരുകള്‍ പറയുക തന്നെ ചെയ്‌തു.
നബി (സ) ഒരിക്കല്‍ ഇപ്രകാരം
പ്രവചിച്ചു: ``ജൂതന്മാര്‍ 71 വിഭാഗമായി ഭിന്നിച്ചു. അവയില്‍ ഒരു വിഭാഗം മാത്രം സ്വര്‍ഗ്ഗത്തിലും
ബാക്കി 70 വിഭാഗവും
നരകത്തിലാണ്. ക്രിസ്‌ത്യാനികള്‍ 72 വിഭാഗമായി ഭിന്നിച്ചു. അവയില്‍ ഒരു വിഭാഗം മാത്രം സ്വര്‍ഗ്ഗത്തിലും
ബാക്കി 71 വിഭാഗവും
നരകത്തിലാണ്. എങ്കില്‍ എന്റെ ശരീരം ഏതൊരുവന്റെ കൈയിലാണോ അവനെ തന്നെ സത്യം എന്റെ
സമുദായം 73
വിഭാഗമായി ചിതറും. അതില്‍ ഒരു വിഭാഗം മാത്രമേ സ്വര്‍ഗ്ഗത്തില്‍
പ്രവേശിക്കുകയുള്ളൂ. അതല്ലാത്ത 72 വിഭാഗവും നരകത്തിലാണ്'' (ഇബ്‌നു മാജ).
ഈ പ്രവചനം നമുക്കിന്ന് പുലര്‍ന്നു കൊണ്ടിരിക്കുന്നത്
നഗ്നനേത്രങ്ങളെ കൊണ്ട് ദര്‍ശിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്.
മതകാര്യങ്ങളില്‍ ഏക സമൂഹമായി പ്രശോഭിച്ചിരുന്ന മുസ്‌ലിം സമുദായത്തില്‍
കാലാന്തരത്തില്‍ അവരുടെ വിശ്വാസത്തിലും മറ്റും മാര്‍ഗ്ഗഭ്രംശം സംഭവിക്കുകയും പല
പ്രസ്ഥാനങ്ങള്‍ ഉല്‍ഭവിക്കുകയും ചെയ്‌തു. മുഅ്‌തസില, ശീഅ, ഖവാരിജ്, മുര്‍ജിഅ, മുഅത്തില, മുശബ്ബിഹ എന്നിവയാണ് പ്രധാന ബിദ്‌ഈ കക്ഷികള്‍. ഇവരില്‍
നിന്നോരോന്നിനും 12
ശാഖാ ബിദ്‌ഈകളും ഉണ്ട്. അങ്ങനെ മൊത്തം 72 വിഭാഗങ്ങളാണ്. അവരില്‍ പെട്ട വിഭാഗങ്ങളാണ് ഇന്നത്തെ
മുജാഹിദ്, ജമാഅത്ത്
തുടങ്ങിയ കക്ഷികള്‍.
ബദര്‍യുദ്ധത്തിന്റെ
തലേ രാത്രി ശത്രുപക്ഷത്തിലെ ഓരോ വ്യക്തികളുടെയും പതനസ്ഥലം ഓരോന്നോരോന്നായി
സ്വഹാബത്തിന് കാണിച്ചു കൊടുത്തതും, പ്രവാചകന്‍ ഉബയ്യ് ബ്‌ന്‍ ഖലഫിനെ കൊല്ലുമെന്നും എനിക്ക്
എന്റെ ഖലീഫമാര്‍ അബൂബക്കര്‍, (റ), ഉമര്‍ (റ), ഉസ്‌മാന്‍ (റ) എന്നിവരാണെന്ന് പറഞ്ഞതും മുആവിയ (റ)
അധികാരമേല്‍ക്കുമെന്ന് പറഞ്ഞതും ഉസ്‌മാന്‍ ബ്‌നു അഫ്‌ഫാന്‍ (റ) ഖുര്‍ആന്‍
ഓതിക്കൊണ്ടിരിക്കേ വധിക്കപ്പെടുമെന്നതും ഉമര്‍ (റ) യും അലി (റ) യും ശഹീദാകുമെന്ന്
പറഞ്ഞതും അമ്മാര്‍ ബിന്‍ യാസറിനെ മുആവിയ (റ) ന്റെ അനുചരന്മാര്‍ വധിക്കുമെന്നും ബനൂ
ഉമയ്യക്ക് ഭരണാധികാരം ഉണ്ടാകുമെന്നും തുടങ്ങഇ നബി (സ) യുടെ സമീപ/ഭാവി കാല
പ്രവചനങ്ങള്‍ നടത്തുകയും അത് പുലരുകയും ചെയ്‌തു.
മനുഷ്യരില്‍ നിന്ന് ശ്രേഷ്‌ഠരായ
അല്ലാഹുവിന്റെ ഇഷ്‌ടദാസന്മാര്‍ക്ക് പിറകെ ഇഷ്‌ടദാസന്മാര്‍
പോയിക്കൊണ്ടിരിക്കുമെന്നും സമയം (ഒരു വര്‍ഷം ഒരു മാസമായും ഒരു മാസം ഒരു ജുമുഅ ആയും
ഒരു ജുമുഅ ഒരു ദിവസമായും ഒരു ദിവസം ഒരു മണിക്കൂറായും) ചുരുങ്ങുമെന്ന് പറഞ്ഞതും
അറിവിനെ ഉയര്‍ത്തപ്പെടുമെന്നും ഫിത്‌ന വ്യാപിക്കുമെന്നും പറഞ്ഞ കാര്യങ്ങള്‍
റസൂലുല്ലാഹി (സ) യുടെ സമീപ ഭാവിയില്‍ പുലരുമെന്ന പ്രവചിച്ച കാര്യങ്ങള്‍ പുലര്‍ന്നതും
പുലര്‍ന്നു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളില്‍ ചിലതാണ്.
ഇമാം മഹതി, യഅ്‌ജൂജ് മഅ്‌ജൂജ്, ദാബ്ബത്തുല്‍ അര്‍ള് തുടങ്ങിയ വരാനിരിക്കുന്ന
അന്ത്യദിനത്തിന്റെ അടയാളങ്ങള്‍ അടക്കമുള്ള പല കാര്യങ്ങളും തീര്‍ച്ചയായും പുലരുക
തന്നെ ചെയ്യും.
No comments:
Post a Comment