നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday, 26 October 2015

പ്രവാചക നിന്ദ


        പ്രവാചക നിന്ദ       

      ഒരു പ്രസ്ഥാനത്തെ താത്വികവും സൈദ്ധാന്തികവും ചെറുത്തുതോല്‍പിക്കാന്‍ അശക്തരാവുന്ന പ്രാസ്ഥാനികശത്രുക്കള്‍ സ്വീകരിക്കുന്ന വൃത്തിഹീനമായ തന്ത്രമാണ്‌ പ്രസ്ഥാന നായകന്മാര്‍ക്ക്‌ നേരെയുള്ള വ്യക്തിഹത്യ. ജീവഹത്യ,  സ്വഭാവഹത്യ, സാംസ്‌കാരിക ഹത്യ തുടങ്ങി നാനോന്മുഖമായ ഇകഴ്‌ത്തലുകളാണ്‌ ഇതിന്റെ ശൈലി. മാനവചരിത്രം വിശകലന വിധേ യമാക്കുമ്പോള്‍ നൂഹ്‌ നബി (അ) യാണ്‌ തൗഹീദ്‌ വിരുദ്ധര്‍ക്ക്‌ മദ്ധ്യേ ആശയം പ്രചരണം ചെയ്‌ത പ്രഥമ പ്രവാചകന്‍. ഹസ്രത്ത്‌ ആദം നബി (അ) മുതല്‍ തൗഹീദ്‌ തന്നെയാണ്‌ പ്രധാന പ്രചരണം. എന്നാല്‍ തൗഹീദ്‌ വിരുദ്ധസിദ്ധാന്തം നിലവിലില്ലായിരുന്നത്‌ കൊണ്ട്‌ താത്വികമായ എതിര്‍പക്ഷം ഇല്ലായിരുന്നു. നൂഹ്‌ നബി (അ) യുടെ പ്രബോധന കാലത്ത്‌ തൗഹീദ്‌ വിരുദ്ധ വിശ്വാസം ജനമനങ്ങളില്‍ രൂഢമൂലമാക്കുക നിമിത്തം തൗഹീദിനെ സൈദ്ധാന്തികമായി സ്ഥാ പിക്കേണ്ടതും മറ്റുള്ളവയെ പ്രാമാണികമായി ഖണ്‌ഡിക്കേണ്ടതും അനിവാര്യമായി തീര്‍ന്നു.               പ്രവാചകധൈഷണികപ്രബോധനത്തിന്‌ മു ന്നില്‍ പ്രാമാണികമായി പരാജയപ്പെട്ട പ്രതിപക്ഷം നൂഹ്‌ നബി(അ)യെ പ്രതിരോധിച്ച രീതി ദുരാരോ പണവും ദുഷ്‌പ്രചരണവും വ്യക്തിഹത്യയുമായി രുന്നു. കൊച്ചുമക്കള്‍ വിനോദത്തിലേര്‍പ്പെട്ടു കൊ ണ്ടിരിക്കെ നൂഹ്‌ നബി(അ) വന്നാല്‍ പ്രായമുള്ളവര്‍ ആര്‍ത്തുവിളിക്കും ``അതാ ഭ്രാന്തന്‍! അങ്ങോട്ട്‌ അടുക്കരുത്‌!''. അദ്ദേഹം ഭ്രാന്തനാണ്‌. ചിത്തഭ്രമത്തി ന്റെ ഉന്മത്തദയില്‍ ഉണ്ടാകുന്ന പിറുപിറുക്കലു കളാണ്‌ തൗഹീദിന്റെ സംസാരം. അതൊന്നും കാര്യ മാക്കേണ്ട. ഭ്രാന്തന്മാര്‍ക്കെന്താണ്‌ പറഞ്ഞുകൂടാ ത്തത്‌. നേതാക്കളുടെ ഗൂഢാലോചനയില്‍ നിന്നു ണ്ടായ പ്രചാരണത്തിന്‌ പൊതുജനമദ്ധ്യേ സ്വീകാ ര്യത നേടി. സത്യത്തിന്‌ മുമ്പില്‍ താത്വികമായി പരാജയപ്പെട്ട തിന്മയുടെ വക്താക്കള്‍ വ്യക്തിഹത്യ യിലൂടെ താല്‍ക്കാലിക നേട്ടം കൊയ്‌തെടുത്തു. എന്നാല്‍ അന്തിമ വിജയം സത്യത്തിന്‌ തന്നെയായിരുന്നു. 

           നൈല്‍, യൂഫ്രട്ടീസ്‌ തുടങ്ങിയ നദികളാല്‍ സമ്പദ്‌ സമൃദ്ധവും ജനസാന്ദ്രവുമായ പ്രദേശം ഫറോവ എന്ന ആള്‍ദൈവത്തിന്റെ കരിനിയമങ്ങളാല്‍ ചക്ര ശ്വാസം വലിക്കുകയാണ്‌. ആ ജനതയെ മോചിപ്പിച്ച്‌ തൗഹീദ്‌ ഊട്ടിയുറപ്പിക്കാനും മൂസാ നബി(അ) പ്രവാ ചകനായി നിയോഗിക്കപ്പെട്ടു. അവിടുന്ന്‌ തന്റെ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു. മൂസാ നബി (അ) യുടെ മുമ്പില്‍ പരാജയം ഏറ്റുവാങ്ങിയ ഫറോവ യും സംഘവും പ്രവാചകരെ നിഷ്‌കാസനം ചെയ്യു ന്നതിന്‌ പല മാര്‍ഗ്ഗങ്ങളും പയറ്റി. എല്ലാം പരാജയ പ്പെട്ടു. തന്നിമിത്തം ഒരു വേശ്യയെ വശീകരിച്ച്‌ അപവാദ പ്രചരണത്തിലൂടെ തന്റെ പ്രാസ്ഥാനിക വളര്‍ച്ചയെ തടുത്തു നിര്‍ത്താനുള്ള പാഴ്‌ശ്രമം നട ത്തുകയായിരുന്നു ശത്രുക്കള്‍. ആശയത്തെ സൈദ്ധാ ന്തികമായി നേരിടാന്‍ കഴിയാതിരിക്കുമ്പോള്‍ നിരാശയില്‍ നിന്നുണ്ടാകുന്ന ഇച്ഛാഭംഗം കുതന്ത്ര ങ്ങളിലേക്ക്‌ നയിക്കുന്നു. അതാണ്‌ വ്യക്തിഹത്യയില്‍ പര്യവസാനിക്കുന്നത്‌. മൂസാ നബി (അ) യുടെ പ്രബോധനത്തിന്റെ ആണിക്കല്ലായിരുന്ന തൗഹീ ദില്‍ മായം കലര്‍ന്നു തുടങ്ങിയപ്പോള്‍ അത്‌ ശുദ്ധീ കരിക്കുവാന്‍ നിയുക്തരായ ഹസ്രത്ത്‌ ഈസാ നബി (അ) വ്യക്തി ഹത്യയുടെ ഇരയായിരുന്നു. 
     അന്ത്യപ്രവാചകനായ തിരുദൂതര്‍ മുഹമ്മദ്‌ (സ്വ) സര്‍വ്വഗുണസമ്പൂര്‍ണ്ണരും അവിടുത്തെ പ്രബോധനം കുറ്റമറ്റതും ബൗദ്ധികവും താത്വികവുമായ ഏറ്റവും മികവുറ്റതുമാണ്‌. അതുകൊണ്ട്‌ സൈദ്ധാന്തികമായി തത്വങ്ങള്‍ക്ക്‌ മുന്നില്‍ വിരോധികള്‍ക്ക്‌ പരാജയം സമ്മതിക്കേണ്ടിവന്നു. അതുകൊണ്ടൊന്നും സത്യം അംഗീകരിക്കാന്‍ തയ്യാറാകാത്ത പ്രതിയോഗികള്‍ തിരുദൂതരെ വ്യക്തിഹത്യ ചെയ്യുന്നതില്‍ വ്യാപൃ തരായി. പ്രബോധനത്തിന്റെ പ്രാരംഭ കാലത്ത്‌ മക്കയിലെത്തുന്ന വിദേശികളോട്‌ ശത്രുക്കള്‍ പറയു മായിരുന്നു. ഇവിടെ മുഹമ്മദ്‌ എന്ന ആളുണ്ട്‌. അദ്ദേഹം മാരണക്കാരനാണ്‌. അദ്ദേഹത്തിന്റെ ശബ്‌ദം കേള്‍ക്കാതെ സൂക്ഷിക്കണം. ഈ പ്രചരണം വ്യാപകമായിരുന്നു. ഒരു സംഭവം ശ്രദ്ധിക്കുക. 
      ഒരിക്കല്‍ ഒരു വൃദ്ധയായ സ്‌ത്രീ വിറക്‌ ചുമന്നു കൊണ്ടുപോകുമ്പോള്‍ അമിതഭാരത്താല്‍ വഴി യോരത്ത്‌ വിറക്‌കെട്ട്‌ ഇറക്കിവെച്ച്‌ വിശ്ര മിക്കുക യായിരുന്നു. തുടര്‍ന്ന്‌ യാത്ര ചെയ്യാന്‍ പ്രയാസ പ്പെടുന്ന വൃദ്ധയെ കണ്ട തിരൂദൂതര്‍(സ്വ) വിറക്‌കെട്ട്‌ ചുമന്ന്‌ വൃദ്ധയുടെ വീട്ടിലെത്തിച്ചു കൊടുത്ത്‌ വിട പറയുമ്പോള്‍ ആ വൃദ്ധയുടെ ഉപദേശം:``മകനേ, നിന്നെ ദൈവം അനുഗ്രഹിക്കട്ടെ! മനുഷ്യരെ വഴി തെറ്റിക്കുന്ന മുഹമ്മദിന്റെ കെണിയില്‍ പെടാതെ സൂക്ഷിക്കുക. നോക്കൂ! തിരുദൂതരെ കുറിച്ചുള്ള ദുഷ്‌പ്രചരണത്തിന്റെ ആഴം. അടുത്ത ബന്ധുക്കളെ ഭയപ്പെടുത്തി അറിയിക്കുക എന്ന വാക്യം അവതീര്‍ ണ്ണമായപ്പോള്‍ തിരുദൂതര്‍(സ്വ) മക്കയിലെ പ്രമുഖരെ സമ്മേളിപ്പിച്ച്‌ സത്യദീന്‍ വിളംബരം ചെയ്‌തപ്പോള്‍ പിതൃസഹോദരന്‍ അബൂലഹബ്‌ ശാപവാക്കുകള്‍ കൊണ്ടാണ്‌ പ്രതികരിച്ചത്‌.
       ഇതൊക്കെ പൂര്‍വ്വകാല ചരിത്രം. എന്നാല്‍ ഇന്ന്‌ ഗവേഷണങ്ങള്‍ പുരോഗതി പ്രാപിക്കന്തോറും തിരുദൂതരുടെ തിരുവചനങ്ങള്‍ ശാസ്‌ത്രീയ അംഗീ കാരം നേടിക്കൊണ്ടിരിക്കുന്ന കാഴ്‌ച ഇസ്‌ലാമിക വിരുദ്ധ ലോബിയെ വിറളി പിടിപ്പിച്ചു കൊണ്ടിരി ക്കുന്നു. അതിന്‌ ബുദ്ധിപരമായി പ്രതിരോധം തീര്‍ ക്കാന്‍ അശക്തരായ ഇസ്‌ലാമിക വിരുദ്ധ ലോബി യുടെ ഏറ്റവും നീച പ്രവണതയുടെ ഭാഗമാണ്‌ തിരുദൂതരെ വികൃതമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂ ണുകള്‍. 
മാനവ ചരിത്രത്തില്‍ തിരുനബി(സ്വ)യെ പോലെ വിശ്വാസം, കര്‍മ്മം, സ്വഭാവം, ശരീര പ്രകൃതി തുടങ്ങി സര്‍വ്വതും സമ്പൂര്‍ണ്ണമായി വിശദീക രിക്കപ്പെട്ട വേറൊരു വ്യക്തി ചരിത്രത്തി ലില്ല. അവിടുത്തെ നിറം, കണ്ണിന്റെ നിറം, കവിള്‍ത്തടം, കൈവിരലുകള്‍, കാല്‍വിരലുകള്‍, അതിന്റെ പ്രകൃതി, വലിപ്പം തുടങ്ങി നരമുടിയുടെ എണ്ണം പോലും കൃത്യമായി രേഖപ്പെടുത്തപ്പെട്ട പ്രവാചക രെ വികൃതമായും കൊള്ളരുതാത്തതായും ചിത്രീ കരിക്കുന്ന കാര്‍ട്ടൂണുകള്‍, സിനിമകള്‍ തത്വങ്ങളെ സൈദ്ധാന്തികമായി നേരിടാന്‍ കഴിയാതെ വന്ന പ്പോള്‍ ``കഴുത കാമം കരഞ്ഞു തീര്‍ക്കും'' എന്ന ചൊല്ല്‌ പോലെയാണ്‌.
     ഈ ഹൈടെക്‌ യുഗത്തില്‍ പ്രവാചക നിന്ദക്ക്‌ നവരീതികളാണ്‌ മോഡേണിസ്റ്റുകളായ ഇസ്‌ലാം വിരോധികള്‍ അവലംബിക്കുന്നത്‌. പ്രവാചക നിന്ദയുടെ ഏറ്റവും പുതിയരൂപം ഇങ്ങനെ ഗ്രഹിക്കാം.
നെറ്റിലെ ഒരു ക്വിസ്‌: താഴെ പറയുന്നവരില്‍ നിങ്ങള്‍ ഏറ്റവും ഇഷ്‌ടപ്പെടുന്ന വ്യക്തി ആര്‌? ഉത്തര ത്തിനുള്ള ഒപ്‌ഷനുകള്‍ ഇങ്ങനെ : 1. എബ്രഹാം ലിങ്കണ്‍ 2. സോക്രട്ടീസ്‌ 3. യേശുക്രിസ്‌തു 4. നീല്‍ ആംസ്‌ട്രോങ്‌ 5.കാറല്‍ മാര്‍ക്‌സ്‌ 6. മുഹമ്മദ്‌ നബി (സ്വ) 7. മഹാത്മാഗാന്ധി 8. മറഡോണ 9. സച്ചിന്‍ 10. സദ്ദാം ഹുസൈന്‍ . ഇന്റര്‍നെറ്റ്‌ ഉപയോഗി ക്കുന്നവര്‍ ഈ ചോദ്യത്തിന്‌ മാര്‍ക്ക്‌ നല്‍കുമ്പോള്‍ തിരുനബി (സ്വ) ക്ക്‌ ഏത്‌ സ്ഥാനം കിട്ടുമെന്ന്‌ ഊഹിക്കാമല്ലോ? മാത്രമല്ല, തിരുദൂതര്‍ പട്ടികയിലെ സാധാരണ വ്യക്തികളെ പോലെ ഒരാള്‍ മാത്രമാ ണെന്ന ധാരണ സാധാരണക്കാരന്റെ മനസ്സില്‍ അംഗുരിപ്പിക്കുകയാണ്‌. 
     ഇതേ നബി നിന്ദയുടെ മറ്റൊരു പതിപ്പാണ്‌ തിരുദൂതരുടെ മാതാപിതാക്കള്‍ നരകത്തിലാണ്‌, തിരുദൂതര്‍ സാധാരണ മനുഷ്യന്‍ ആണ്‌ തുടങ്ങിയ പ്രയോഗങ്ങള്‍. ഓറിയന്റലിസ്റ്റുകളുടെ കുപ്ര ചരണങ്ങള്‍ ഏറ്റുപിടിക്കുന്നവരാണ്‌ ഇക്കൂട്ടര്‍. 
അനന്തരഫലം
     തിരുദൂതരെ നിന്ദിച്ച്‌ കൊണ്ട്‌ ഒരു പ്രാവശ്യം ശപിച്ച അബൂലഹബിനെ വിശുദ്ധഖുര്‍ആനില്‍ രണ്ട്‌ തവണ ശപിച്ചുവെന്ന്‌ മാത്രമല്ല, ഖുര്‍ആന്‍ പാരാ യണം ചെയ്യപ്പെടുന്ന കാലത്തെല്ലാം അത്‌ ആവര്‍ ത്തിക്കപ്പെടുകയും ചെയ്യുന്നു. വര്‍ത്തമാന കാലത്ത്‌ തിരുനബി നിന്ദയില്‍ ആനന്ദം കണ്ടെത്തിയ സല്‍മാന്‍ റുഷ്‌ദിയും തസ്‌ലീമ നസ്‌റിനും മറ്റ്‌ കലാകാരന്മാരം മാനവ സമൂഹത്തില്‍ നിന്ദ്യരായി തീരുന്നു. മാത്രമല്ല, മനുഷ്യരുടെ സൈ്വര്യ ജീവിതത്തിന്‌ വിഘ്‌നം വരുത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ തിരി കൊളുത്തി ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്ത്‌ പാകി. 
    പ്രവാചകനിന്ദ കൊണ്ട്‌ മാനവന്‌ ഒന്നും നേടാനി ല്ലെന്ന്‌  മാത്രമല്ല, വിനാശത്തിന്റെ വിത്ത്‌ പാകാനേ അതുകൊണ്ട്‌ ഉപകരിക്കുകയുള്ളൂ. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...