നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday, 30 October 2015

തിരുപ്രകാശം ഗര്‍ഭാശയത്തിലൂടെ ഭൂമിലോകത്തേക്ക്‌

         പുണ്യറസൂലിന്റെ നിയോഗം പ്രപഞ്ചത്തിന്റെ അനിവാര്യതയാണ്‌. ഈ അനിവാര്യതക്ക്‌ മാത്രമോ പ്രപഞ്ചം എന്ന്‌ സംശയിക്കുമാറ്‌ അത്ഭുതങ്ങളും അ തിശയോക്തി നിറഞ്ഞ ആശ്ചര്യങ്ങളുമാണ്‌ അവിടു ന്നിന്റെ ഈ ലോകത്തേക്കുള്ള വരവിന്റെ ആമുഖം തന്നെ. ആ ആശ്ചര്യം പ്രപഞ്ചം ഒന്നടങ്കം നിറഞ്ഞു എന്ന്‌ തന്നെ പറയാം. ഏകദൈവാരാധനയുമായി കട ന്നുവരുന്നവര്‍ക്ക്‌ മുഖ്യകേന്ദ്രമാകേണ്ട കഅ്‌ബാ ശരീഫ്‌ നശിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ട അബ്‌റഹ ത്തിനെയും പടയാളികളെയും പരാജയപ്പെടുത്തി യത്‌ അതില്‍ ഒരു അത്ഭുതമത്രെ..!! കേവലം ഒരു നശീ കരണം മാത്രമായിരുന്നില്ലല്ലോ, അത്ഭുതം നിറഞ്ഞ അന്ധാളിപ്പ്‌ മാത്രം നിര്‍ഗ്ഗളിക്കുന്ന നശീകരണം. ``എ ങ്ങനെയാ താങ്കളുടെ റബ്ബ്‌ ആനപ്പടയാളികളോട്‌ പ്ര തികരിച്ചതെന്ന്‌ താങ്കള്‍ക്ക്‌ അറിയുമോ'' (വി.ഖു. സൂറത്തുല്‍ ഫീല്‍). 
       ആശ്ചര്യത്തിന്റെയും അത്ഭുതത്തിന്റെയും ധ്വനി നിറയുന്ന ചോദ്യപദങ്ങളിലൂടെയാണ്‌ പ്രവാചക തിരുമേനിയുടെ വരവിന്റെ ആമുഖത്തെ ഖുര്‍ആന്‍ തന്നെ വിവരിച്ചത്‌. മുഹമ്മദ്‌നബിയുടെയും അറബികളുടെയും മുസ്‌ ലിംകളായ എല്ലാവരുടെയും പുണ്യഗേഹമായിട്ടാണ്‌ ലോകമനസ്സുകളില്‍ വിശുദ്ധ കഅ്‌ബാലയം ഓടിയെ ത്തുന്നത്‌. ഈ വിശുദ്ധത നിലനിര്‍ത്താന്‍ വേണ്ടി ഈ ഗേഹത്തെ സംരക്ഷിക്കപ്പെട്ടിരുന്നു എന്ന്‌ പഴയകാല അറബി ചരിത്രങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും വ്യക്ത മാക്കുന്നുണ്ട്‌. അത്ഭുതം നിറഞ്ഞ ഒരു സംരക്ഷണ വലയം ഈ ഗേഹത്തിന്‌ തരപ്പെടുത്തിയിട്ടുണ്ട്‌ എന്ന്‌ വ്യക്തമാക്കുന്നതായിരുന്നു ക്രിസ്‌താബ്‌ദം 571 മുഹര്‍റം മാസത്തില്‍ നടന്നത്‌. യമന്‍ ഭരിച്ചിരുന്ന എത്യോപ്യക്കാരനായിരുന്ന അബ്‌റഹത്ത്‌ ആനയും പടയാളികളുമായി വന്ന്‌ മക്കയിലെ കഅ്‌ബ തകര്‍ക്കാന്‍ ശ്രമിച്ചു. അത്ഭുതവും ആശ്ചര്യവും ഉളവാക്കുന്ന തരത്തില്‍ ക്രൂരമായ പ്രതികാരത്തോ ടെ അബാബീല്‍ പക്ഷികള്‍ രംഗപ്രവേശനം നടത്തി. ആനപ്പടകളെ തുരത്തി. കഅ്‌ബക്ക്‌ സുരക്ഷാവലയം തീര്‍ത്തു.
     ഏകദൈവാരാധനയുടെ മുഖ്യഗേഹം കഅ്‌ബ... ഏകദൈവാരാധനയുടെ പ്രബോധനവുമായി കടന്നു വന്ന വ്യക്തി മുഹമ്മദ്‌ നബി(സ്വ).... ആനപ്പടയാ ളികളെ തുരത്തിയ വര്‍ഷം ക്രിസ്‌താബ്‌ദം 571. മുഹ മ്മദ്‌ നബി(സ്വ)യുടെ ജന്മം അതേ വര്‍ഷത്തില്‍ തന്നെ. ഈ ബാന്ധവത്തെ സുസ്ഥിരപ്പെടുത്തുന്നതായിരുന്നു ഗര്‍ഭസ്ഥശിശുവായിരുന്നപ്പോള്‍ തന്നെ സംഭവിച്ച അബാബീല്‍ പ്രതിരോധം. ഇങ്ങനെയുള്ള ഒരു ബന്ധ ത്തിന്റെ ചിന്തോദ്ദീപകമായ വഴികളിലേക്കാണ്‌ മാനവകുലത്തെ വിശുദ്ധഖുര്‍ആന്‍ ക്ഷണിക്കുന്നത്‌. ``ആനപ്പടകളോട്‌ എങ്ങനെയാണ്‌ താങ്കളുടെ റബ്ബ്‌ പ്രവര്‍ത്തിച്ചതെന്ന്‌ താങ്കള്‍ക്കറിയുമോ?'' (ഇബ്‌നു കസീര്‍) 
      ഈ ബന്ധത്തിന്റെ അസ്ഥിവാരത്തിന്‌ വേണ്ടി മാ ത്രമായിരുന്നോ അബ്‌ദുല്‍മുത്ത്വലിബിന്റെ മകനായ അബ്‌ദുല്ലയുടെ ജന്മം എന്ന്‌ ചരിത്രം വിളിച്ചു ചോദി ക്കുന്നുണ്ട്‌. ദൈവമാര്‍ഗ്ഗത്തില്‍ എല്ലാം ത്യജിച്ച ഇബ്‌ റാഹീം നബി(അ) ``മകനെ അറുക്കുക'' എന്ന സ്വപ്‌ന നിര്‍ദ്ദേശം നിറവേറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇസ്‌മാഈല്‍ സന്താന പരമ്പരയിലൂടെ വരാനിരിക്കുന്ന മുഹമ്മദ്‌ (സ്വ) കാരണമായി ആ ശ്രമം പരാജയപ്പെടുകയാണുണ്ടായത്‌. ഈ ബലികര്‍മ്മം നടക്കാതിരിക്കാനുണ്ടായ വസ്‌തുതാപരവും വിശ്വാസപരവുമായ ഒരു രഹസ്യം അബ്‌ദുല്‍ മുത്ത്വലിബിന്റെ മകനായ അബ്‌ദുല്ലയുടെ ജീവിത കാലത്ത്‌ തന്നെ വളരെ വ്യക്തമായിരുന്നു. ഇസ്‌മാ ഈല്‍ സന്താന പരമ്പരയിലാണ്‌ അബ്‌ദുല്ല ജന്മം.
           ആമിന ബീവി(റ)യുമായി വിവാഹാലോചന നടക്കുന്നതിന്‌ മുമ്പ്‌ പല ഖുറൈശി സ്‌ത്രീകളും അ ബ്‌ദുല്ലയെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെട്ടിരു ന്നുവെന്നും അവര്‍ ഒരുപാട്‌ ആഗ്രഹിച്ചിരുന്നുവെ ന്നും അന്നത്തെ സമകാലീന സംഭവങ്ങള്‍ വ്യക്ത മാക്കുന്നുണ്ട്‌. ആമിന ബീവി(റ) യുമായുള്ള വിവാ ഹത്തിന്‌ ശേഷം തന്നോടുള്ള താല്‍പര്യമോ ഇഷ്‌ടഭാ വങ്ങളോ സ്‌ത്രീകളില്‍ നിന്നും പ്രകടമാകാതിരുന്ന പ്പോള്‍ കാരണമെന്തെന്ന്‌ അന്വേഷിച്ച അബ്‌ദുല്ലക്ക്‌ കിട്ടിയ മറുപടി: വിവാഹത്തിന്‌ മുമ്പ്‌ താങ്കളുടെ മുഖത്തുണ്ടായിരുന്ന അസൂയാവഹമായ ഒരു അ ത്ഭുത സൗന്ദര്യം വിവാഹശേഷം കാണാന്‍ കഴിയു ന്നില്ല എന്നതായിരുന്നു. 
      ഏതാനും മാസങ്ങള്‍ മാത്രമേ മഹാനവര്‍കള്‍ക്ക്‌ ഈ ലോകത്ത്‌ താമസിക്കാന്‍ അവസരമുണ്ടായുള്ളൂ. ആമിന ബീവി(റ)യുടെ ഗര്‍ഭാശയത്തിലേക്ക്‌ ഈ പു ണ്യപ്രകാശത്തെ എത്തിക്കാന്‍ വേണ്ടി എന്നു തോന്നു മാറുള്ള അത്ഭുതവിയോഗം. 
     അസൂയാവഹമായ സൗന്ദര്യമുള്ള ഈ അബ്‌ദുല്ല എന്ന മകനേയും ഒരു നേര്‍ച്ച മുഖേനെ അറുക്കപ്പെ ടേണ്ടതായിരുന്നു. എന്നാല്‍ മഹാനവര്‍കളിലുള്ള പുണ്യചൈതന്യം കെട്ടുപോകാതിരിക്കാന്‍ ആ അറ വ്‌ കര്‍മ്മവും നടന്നില്ല എന്നത്‌ ചരിത്രത്തിലെ മറ്റൊ രു വസ്‌തുതയാണ്‌. ഇബ്‌നുദ്ദബീഹൈന്‍ (അറുക്ക പ്പെടേണ്ടതായിരുന്ന വ്യക്തികളുടെ മകന്‍) എന്ന നാമ കരണം നബി(സ്വ)ക്കുണ്ടായത്‌ ഈ ഒരു രഹസ്യത്തെ യാണ്‌ നമുക്ക്‌ പറഞ്ഞുതരുന്നത്‌. 
      അബ്‌ദുല്ല (റ) യില്‍ നിന്നും ഈ പുണ്യപ്രകാശം ആമീന ബീവി (റ) യുടെ ഗര്‍ഭാശയത്തില്‍ എത്തിയ പ്പോള്‍ ആമിന ബീവി (റ) യിലും അത്ഭുത വ്യത്യാസ ങ്ങള്‍ ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. ഗര്‍ഭധാരണ വുമായി ബന്ധപ്പെട്ട്‌ സാധാരണ സ്‌ത്രീകള്‍ക്ക്‌ ഉണ്ടാ കാറുള്ള യാതൊരു പ്രയാസങ്ങളും ആമിന ബീവിക്കുണ്ടായിരുന്നില്ല. മകനെ സംബന്ധിക്കുന്ന സ്വപ്‌നങ്ങളും സുവാര്‍ത്തകളും ഗര്‍ഭധാരണാ വസ്ഥയെ വലിയ ഒരു സന്തോഷ നിമിഷങ്ങളിലേ ക്കാണ്‌ ആമിന ബീവിയെ കൊണ്ടുപോയത്‌. ആ പ്രകാശമാകുന്ന പൊന്നോമന മകന്‍ പുറത്ത്‌ വന്നാല്‍ അധികനാള്‍ തനിക്ക്‌ ജീവിക്കാനോ കാത്തിരുന്ന്‌ അവന്റെ സദ്‌ഗുണസമ്പന്നത കാണുവാനോ കഴിയാ ത്ത വേര്‍പാട്‌ തനിക്ക്‌ വരുന്നത്‌ പോലും സന്തോഷ മാക്കി തീര്‍ക്കുന്ന നല്ല അത്ഭുതം നിറഞ്ഞ സ്വപ്‌നങ്ങ ളാണ്‌ ആമിന ബീവി (റ)ക്ക്‌ ലഭിച്ചു കൊണ്ടിരുന്നത്‌. പ്രസവം കഴിഞ്ഞ്‌ 6 വര്‍ഷം മാത്രമേ ആമിന ബീവി ജീവിച്ചിരുന്നുള്ളൂ.പിതാവ്‌ അബ്‌ദുല്ലയെ പോലെ മാതാവ്‌ ആമിന ബീവിയുടെ ജീവിതവും ഈ ഒര ത്ഭുതത്തിന്റെ പൂര്‍ത്തീകരണത്തിനെന്നേ ചരിത്ര ത്തിന്‌ പറയാന്‍ കഴിയുന്നുള്ളൂ. ഇത്രമാത്രമേയുള്ളൂ ഈ രണ്ട്‌ ജീവിതത്തിലും. 
        ആദം നബി(അ)മുതല്‍ അല്ലാഹുവിനെ അനു സരിച്ചവരായ മഹദ്‌ വ്യക്തിത്വങ്ങളുടെ മുതുകി ലൂടെയാണ്‌ നബി(സ്വ) തങ്ങളുടെ പ്രകാശം സഞ്ചരി ച്ച്‌ സഞ്ചരിച്ച്‌ അബ്‌ദുല്ല(റ) വരെയും അവിടുന്ന്‌ ആമിന ബീവി(റ)യുടെ ഗര്‍ഭാശയത്തിലൂടെ പുറത്ത്‌ വരികയും ചെയ്‌തത്‌. തങ്ങളുടെ ബീജമാകുന്ന പ്രകാശത്തെ വഹിക്കുന്നവര്‍ തീര്‍ത്തും മുസ്‌ലിം കളും പരിശുദ്ധരും ആയിരിക്കണമെന്നത്‌ അല്ലാഹു വിന്റെ തീരുമാനമാണ്‌. ``സാഷ്‌ടാംഗം ചെയ്യുന്നവ രുടെ കൂട്ടത്തില്‍ താങ്കളുടെ ചലനവും കാണുന്ന അജയ്യനായ അല്ലാഹുവില്‍ താങ്കള്‍ ഭരമേല്‍പിക്കു ക'' (വി.ഖു. സൂറ 29). അഥവാ ഗര്‍ഭധാരണത്തിന്‌ ഭാഗ്യം കിട്ടിയവരും തിരുപ്രകാശം സഞ്ചരിച്ചവരൊ ക്കെയും തിരുപ്രകാശവാഹികള്‍ എന്ന നിലക്ക്‌ പരി ശുദ്ധരാകാന്‍ ഭാഗ്യം കിട്ടിയ അത്ഭുത്തിന്റെ ഉടമക ളാണെന്നതാണ്‌ വിശുദ്ധ ഖുര്‍ആനിന്റെ സമര്‍ത്ഥനം.
ഇബ്‌നു അബ്ബാസ്‌(റ)നെ തൊട്ടുള്ള ഹദീസില്‍ അബൂ നുഐം ഉദ്ധരിക്കുന്നു:``ഗര്‍ഭധാരണത്തിന്റെ ആറാം മാസം മലക്കുകള്‍ വന്ന്‌ ആമിന ബീവി(റ)യോട്‌ പറയുന്നു. നിങ്ങള്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന കുഞ്ഞ്‌ ലോകത്തിന്‌ അനുഗ്രഹമായി വരുന്നയാളാണ്‌. നിങ്ങള്‍ ഈ കുഞ്ഞിന്‌ മുഹമ്മദ്‌ എന്ന്‌ നാമകരണം ചെയ്യണം. ഈ വിഷയം പ്രസവശേഷമല്ലാതെ പുറത്തറിയുകയും ചെയ്യരുത്‌. ഗര്‍ഭാശയത്തിലുള്ള കുട്ടിയുടെ കാര്യത്തില്‍ വ്യാകുലതയില്ലാതിരിക്കാനു ള്ള മുന്നറിയിപ്പ്‌ ബീവിക്ക്‌ അത്ഭുതവും സന്തോഷ വും നല്‍കി. ഗര്‍ഭധാരണം 8 മാസമാണെന്നും 9 മാസമാണെന്നും അഭിപ്രായമുള്ളതോട്‌ കൂടെ തന്നെ ഓരോ മാസവും പ്രത്യേകം പ്രത്യേകം സ്വപ്‌നദര്‍ശ നങ്ങള്‍ മഹതിയായ ആമിന ബീവി(റ)ക്കുണ്ടാ വുകയും ചെയ്യുമായിരുന്നു. ഉദ്ദേശ്യങ്ങളൊക്കെ സാധ്യമാകുമെന്ന സന്തോഷവാര്‍ത്തയാണ്‌ ഗര്‍ഭം ചുമന്ന ശഅ്‌ബാന്‍ മാസത്തില്‍ ലഭിച്ചത്‌. റമളാ നിലായപ്പോള്‍ ഭൗതികവും ആത്മീയവുമായ ചേറുകളില്‍ നിന്ന്‌ ശുദ്ധീകരിക്കുന്നയാളാണ്‌ തന്റെ മകനെന്ന്‌ പറയപ്പെടുകയുണ്ടായി. 
     ശവ്വാലായപ്പോള്‍ അങ്ങേയറ്റത്തെ വിജയമാണ്‌ നിങ്ങള്‍ക്കുള്ളത്‌ എന്ന്‌ മലക്കുകള്‍ പറയുന്നതും മഹതി കേള്‍ക്കുകയുണ്ടായി. ദുല്‍ ഖഅദ്‌ മാസമായപ്പോള്‍ ഖലീലുല്ലാഹി ഇബ്രാഹിം നബി (അ) യെയും ഇസ്‌മാഈല്‍ നബി (അ) യെയും ഹൂദ്‌ നബിയേയും കാണുകയുണ്ടായി. പ്രകാശങ്ങളുടെ ഉടമയാണ്‌ മകന്‍ എന്ന സന്തോഷവാര്‍ത്ത അറിയി ക്കപ്പെടുകയുണ്ടായി. ദുല്‍ ഹജ്ജ്‌ മാസത്തില്‍ മൂസാ നബി (അ) വരികയും തന്റെ മകന്റെ സ്ഥാനമാന ങ്ങളെ അറിയിക്കുകയും ചെയ്‌തു. മുഹര്‍റം മാസമാ യപ്പോള്‍ ജിബ്‌രീല്‍ വിളിച്ച്‌ പറയുകയുണ്ടായി. പ്രസവം അടുത്തിരിക്കുകയാണെന്നും സ്വഫര്‍ മാസത്തില്‍ മലക്കുകള്‍ വീട്ടില്‍ നിറഞ്ഞിട്ടുണ്ട്‌ എന്നും അറിയിക്കപ്പെട്ടപ്പോള്‍ മഹതി ആമിന ബീവിക്ക്‌ മനസ്സിലായി സന്തോഷത്തിന്റെ കരാര്‍ പൂര്‍ത്തീകരിക്കാന്‍ സമയമായി എന്ന്‌. റബീഉല്‍ അവ്വല്‍ ആയപ്പോള്‍ ആകാശ ഭൂമികള്‍ അവക്കിടയിലുള്ള സര്‍വ്വതും പ്രകാശിക്കുന്നതായും മഹതിക്ക്‌ അനുഭവപ്പെട്ടു. 
    അബ്‌ദുല്ലയുടെ മകള്‍ ഫാത്വിമ പറയുന്നതായി ബൈഹഖി രേഖപ്പെടുത്തുന്നു: ``നബി സ) തങ്ങളുടെ പ്രസവ സമയത്തുള്ള വീട്‌ പ്രകാശത്താല്‍ നിറഞ്ഞതായും നക്ഷത്രങ്ങള്‍ എന്റെ മേല്‍ വീഴുമോ എന്ന്‌ തോന്നുന്ന തരത്തില്‍ അടുത്തടുത്ത്‌ വരുന്ന തായും ഞാന്‍ കണ്ടു.ആമിന ബീവി (റ) പറയു ന്നു:``പ്രസവത്തോടടുത്ത സമയം ആകാശ ലോകത്ത്‌ നിന്ന്‌ ഒരു പക്ഷി വന്ന്‌ എന്റെ പള്ളയുടെ മേല്‍ അതിന്റെ ചിറകുകളെ കൊണ്ട്‌ തലോടി അത്ഭുത ത്തിന്റെ പിറവി നടക്കുകയും ചെയ്‌തു. പ്രസവ ത്തിന്റെ സമയത്ത്‌ സാധാരണ സ്‌ത്രീകള്‍ക്ക്‌ ഉണ്ടാ കുന്നത്‌ പോലെ ഭയം എനിക്കും ഉണ്ടായി. ഞാന്‍ വീട്ടില്‍ തനിച്ചായിരുന്നു. അബ്‌ദുല്‍മുത്ത്വലിബ്‌ കഅ്‌ബ ത്വവാഫിലുമായിരുന്നു. അപ്പോള്‍ തന്നെ ഞാനൊരു ഭയങ്കര ശബ്‌ദം കേട്ടു ഭയപ്പെട്ടു പോയി. അപ്പോള്‍ ഒരു വെളുത്ത പക്ഷിയുടെ ചിറക്‌ എന്റെ ഹൃദയത്തിന്മേല്‍ തഴുകുന്നു. എന്റെ ഭയമെല്ലാം നീങ്ങാന്‍ അത്‌ മതിയായി. പിന്നെ ഞാന്‍ കുറെ സ്‌ത്രീകളെയും കണ്ടു. അവരുടെ കൂട്ടത്തില്‍ ഫിര്‍ ഔനിന്റെ ഭാര്യയായ ആസിയ(റ)യേയും ഇംറാ ന്റെ മകള്‍ മര്‍യമി(റ)നെയും കണ്ടു. അവര്‍ എനിക്ക്‌ സന്തോഷവാര്‍ത്ത നല്‍കുകയും ചെയ്‌തു. അങ്ങനെ റബീഉല്‍ അവ്വല്‍ എന്ന മാസത്തിനും തിങ്കള്‍ എന്ന ദിവസത്തിനും പ്രഭാതത്തിനും പ്രത്യേകത നല്‍കി ക്കൊണ്ട്‌ മുത്ത്‌ നബി തങ്ങള്‍(സ്വ) ഭൂജാതനായി. 
നബി(സ്വ) തങ്ങളെ പ്രസവിച്ചപ്പോള്‍ ശാമിന്റെ കൊട്ടാരം പ്രകാശിക്കുന്ന തരത്തിലുള്ള ഒരു പ്രകാ ശം ഞാന്‍ കണ്ടു എന്ന്‌ ആമിന ബീവി(റ) പറയുകയു ണ്ടായി. നബിയേ, താങ്കളുടെ കാര്യത്തിന്റെ തുട ക്കമെന്താണ്‌? എന്ന്‌ അബീഉമാമത്തുല്‍ ബാഹിലി എന്നവരുടെ ചോദ്യത്തിന്റെ മറുപടിയില്‍, എന്റെ ഉമ്മ കണ്ടിരുന്ന ശാമിനെ പ്രകാശിപ്പിക്കുന്ന പ്രകാശം എന്ന്‌ നബി(സ്വ) മറുപടി പറയുന്നുണ്ട്‌. ആമിന ബീ വി(റ) പറയുന്നു: ഞാന്‍ എന്റെ കുഞ്ഞിനെ കാണാ ന്‍ ആദ്യം ശ്രമിച്ചപ്പോള്‍ എനിക്ക്‌ കാണാന്‍ കഴിഞ്ഞി ല്ല. പിന്നെ ഞാന്‍ കണ്ടത്‌ ഒരു പ്രത്യേക പെട്ടിയിലാ യിട്ടാണ്‌. സുറുമ ഇടപ്പെട്ട നിലയിലും എണ്ണ പൂശപ്പെ ട്ടതായും വെളുത്ത പട്ടുവസ്‌ത്രത്തില്‍ പൊതിഞ്ഞ തായും അതിന്റെ പാര്‍ശ്വങ്ങളില്‍ നിന്നും സുഗന്ധം അടിച്ചുവീശുന്നതായും കണ്ടു. ഞാനതിലേക്ക്‌ എത്തി നോക്കുമ്പോള്‍ ആരോ വിളിച്ചു പറയുന്നു: ജന ദൃഷ്‌ടിയില്‍ നിന്നും കുട്ടിയെ മാറ്റുവീന്‍. ആമിന ബീ വി(റ) പറയുന്നു: ``കുട്ടിയെ കാണാതായതും കണ്ടെ ത്തിച്ചതും വളരെ വേഗത്തിലായിരുന്നു. ഇത്തരം ആദരവുകള്‍ ഒരു വിശ്വാസിക്ക്‌ മാത്രമേ ഉണ്ടാകൂ എന്നത്‌ നബി(സ്വ)യുടെ മാതാപിതാക്കളെ നരക ത്തിലിടാന്‍ ശ്രമിക്കുന്നവരുടെ മര്‍മ്മത്താണ്‌ കുത്തു ന്നത്‌.
      നബി(സ്വ) പറയുന്നു: ``അല്ലാഹു എന്നെ ബഹു മാനിച്ച കാര്യങ്ങളില്‍ പെട്ടതാണ്‌ എന്നെ ചേലാ കര്‍മ്മം ചെയ്യപ്പെട്ടതായി പ്രസവിക്കപ്പെട്ടു എന്നതും എന്റെ നഗ്നത ആരും കണ്ടിട്ടില്ല എന്നതും'' (അല്‍ബി ദായത്തു വന്നിഹായ 2/344). അബ്‌ദുര്‍റഹ്‌മാന്‌ ബ്‌നുഔഫ്‌ എന്നവരുടെ ഉമ്മയായ ഉമ്മു ഐമന്‍ പറയുന്നു; എന്റെ കൈയിലേക്ക്‌ കുഞ്ഞിനെ പ്രസ വിക്കപ്പെട്ടപ്പോള്‍ കുഞ്ഞ്‌ തുമ്മുകയും അല്‍ഹം ദുലില്ലാഹ്‌ പറയുകയും ചെയ്‌തു. അപ്പോള്‍ നിനക്ക്‌ റഹ്‌മത്ത്‌ ചെയ്യട്ടെ എന്ന്‌ ആരോ പറയുന്നത്‌ കേട്ടു (നസീമുര്‍റിയാള്‌ 3/276).
              പ്രവാചകരുടെ പിറവിയുടെ സമയത്ത്‌ പ്രതി മകള്‍ തല കുത്തിവീണതും സാവാ തടാകം വറ്റിയ തും കിസ്‌റ കോട്ട ഞെട്ടിവിറച്ചതും ആരാധനാ മൂര്‍ ത്തിയായ അഗ്‌നി അണഞ്ഞുപോയതും പ്രശസ്‌ത മായ അത്ഭുതങ്ങളാണ്‌. ഇത്‌ സംബന്ധമായി ബൈ ഹഖി റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``നബി(സ്വ) ജന്മം കൊണ്ട രാത്രി കിസ്‌റാ കൊട്ടാരം തകര്‍ന്നു. പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്നതും ആയിരം വര്‍ഷത്തിലധികമായി അണയാതെ കത്തിജ്ജ്വലിച്ചിരുന്നതുമായ തീ അണഞ്ഞുപോയി. പേര്‍ഷ്യാപട്ടണത്തിലെ സാവാ പ്രദേശത്തെ 10 മൈലോളം നീളവും വീതിയുമുള്ള വലിയ തടാകം പെട്ടെന്ന്‌ തന്നെ വെള്ളമില്ലാതെ വറ്റിവരണ്ടു. (അസ്സീറത്തുന്നബവിയ്യ 1/215, ഫത്‌ഹു ല്‍ബാരി, ദലാഇലുന്നുബുവ്വ,സുബുലുല്‍ഹുദാ.)
ഖുറൈശികളുടെ ഉത്സവദിനമായിരുന്ന അന്ന്‌ ബിംബങ്ങളെ ആരാധിക്കുകയും അതിന്‌ വേണ്ടി ബലി നടത്തുകയും മാംസവും മദ്യവും മതിവരു വോളം സേവിക്കുകയും ചെയ്യല്‍ പതിവായിരുന്നു. പതിവനുസരിച്ച്‌ ബിംബത്തിന്‌ അരികിലെ ത്തിയവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌ ബിംബങ്ങള്‍ മറിഞ്ഞു കിടക്കുന്നതായിട്ടാണ്‌. പലതവണ നിവര്‍ ത്തിവെച്ചിട്ടും മറിഞ്ഞ്‌ വീഴുന്നത്‌ കണ്ടപ്പോള്‍ പുതുതായി എന്തോ സംഭവിച്ചത്‌ കൊണ്ടാണെന്ന്‌ എല്ലാവരും കണക്കാക്കി. ഈ സമയത്ത്‌ ആമിന ബീവി (റ) കുഞ്ഞിനെ പ്രസവിച്ചിരുന്നു (അല്‍ ബിദായത്തു വന്നിഹായ).
       പ്രവാചകരുടെ ജന്മത്തോട്‌ ബന്ധപ്പെട്ട്‌ ഉണ്ടായ ആനക്കലഹ സംഭവം മുതലുള്ള കാര്യങ്ങള്‍ നബി (സ്വ) തങ്ങള്‍ക്ക്‌ വേണ്ടി അല്ലാഹുതആല തയ്യാറാ ക്കിയവയായിരുന്നു. ഒരു കുഞ്ഞിന്റെ ജന്മത്തോട്‌ ബന്ധപ്പെട്ട്‌ ഇത്രമാത്രം അത്ഭുതങ്ങള്‍ ഒരുക്കുന്നതില്‍ ബുദ്ധിയുള്ളവര്‍ക്ക്‌ ഒരുപാട്‌ പാഠങ്ങള്‍ നല്‍കു ന്നുണ്ട്‌. പണ്‌ഡിതന്മാര്‍ പറയുന്നു: ``പിറവിയെടുത്ത സമയം എല്ലാ രാത്രിയിലും ദുആക്ക്‌ ഉത്തരം കിട്ടുന്ന സമയമാണ്‌. ആദം നബി (അ) യെ സൃഷ്‌ടിക്കപ്പെട്ട വെള്ളിയാഴ്‌ചയിലുള്ള ഒരു സമയം ദുആക്ക്‌ ഉത്തരം കിട്ടുന്ന സമയമാണെന്ന്‌ നബി (സ്വ) പഠിപ്പി ച്ചതാണ്‌. അല്ലാഹു പാവനമാക്കിയ കാര്യങ്ങളെ ആരെങ്കിലും ആദരിക്കുന്നുവെങ്കില്‍ അതവന്‌ തന്റെ നാഥന്റെ പക്കല്‍ ഉത്തമമായതാണ്‌ (ഹജ്ജ്‌ 30).
ദിനങ്ങളില്‍ ഏറ്റവും മഹത്വമേറിയത്‌ മാസങ്ങളില്‍ മാഹാത്മ്യമുള്ളതുമായ റബീഉല്‍ അവ്വലിനെ ബഹു മാനിക്കലും ആദരിക്കലും ദാനധര്‍മ്മങ്ങളെ കൊ ണ്ടും മൗലിദ്‌ കീര്‍ത്തനങ്ങളെ കൊണ്ടും ആ ബഹുമാ ന്യതയെ അംഗീകരിക്കലും മേല്‍പറയപ്പെട്ട ഖുര്‍ആന്‍ വചനത്തിന്റെ അര്‍ത്ഥരൂപമാണ്‌. നിങ്ങ ളുടെ നേതാക്കള്‍ക്ക്‌ നിങ്ങള്‍ എഴുന്നേല്‍ക്കുവിന്‍ എന്ന നബി (സ്വ) തങ്ങളുടെ വചനം ശ്രദ്ധേയമാണ്‌.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...