നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday, 21 May 2021

ഒരു സ്വൂഫിയുംഒമ്പത് ലക്ഷം ഖലീഫമാരും!!!




ഒരു സ്വൂഫിക്ക് എത്ര മുരീദൻമാരുണ്ടാകും?
എത്ര ഖലീഫമാരുണ്ടാകും? 

ഒട്ടും സംശയിക്കണ്ട
ഒരു  സ്വൂഫിക്ക് എത്രയും മുരീദന്മാരും ഖലീഫമാരും ഉണ്ടാകും

ഇങ്ങനെയൊക്കെ ഉണ്ടാവുമോ? ഏയ്, അങ്ങനെയൊന്നും ഉണ്ടാവില്ല.അതുകൊണ്ട് അദ്ദേഹം യഥാർത്ഥ സ്വൂഫിയല്ല.

മുൻകാല സ്വൂഫികളുടെ ചരിത്രം പഠിക്കാത്തതിന്റെ പേരിൽ വരുന്ന ചില സംശയങ്ങളാണതല്ലാം.

അഹ്മദ് സ്സ്വയ്യാദ് (റ) എന്ന ഉന്നതനായ ഒരു സ്വൂഫിവര്യനെ ഖിലാദത്തുൽ ജവാഹിറിൽ പരിചയപ്പെടുത്തുന്നുണ്ട്.

قد كان رضي الله عنه في نهاية أمره كثير الفكر والبكاء والأحزان مشغولا بالله عن الأكوان يقطع الأوقات بالأذكار والتلاوات ،  ومع إعراضه عن الخلق بلغت مريدوه إلى مائتي ألف في حياته ، وعم تفعة الخام والعام وأيد الله بیركة إرشاده الإسلام ،

അദ്ദേഹത്തിന്റെ തർബിയ്യത്തിന്റെ അവസാന കാലഘട്ടത്തിൽ ചിന്തയിലും കരച്ചിലിലും ദിക്റുകളിലും ഖുർആൻ പാരായണത്തിലുമായി അദ്ദേഹം കഴിച്ച് കൂട്ടി. അദ്ദേഹം തർബിയത്ത് ചെയ്തിരുന്ന മുരീദുമാർ രണ്ട് ലക്ഷം എത്തിയിരുന്നു. അദ്ദേഹത്തിന്റെ തർബിയത്തിന്റെ ഉപകാരം സാധാരണക്കാർക്കും അല്ലാത്തവർക്കും ലഭിച്ചിരുന്നു. അദ്ദേഹത്തിന്റ തർബിയ്യത്തന്റെ ബർക്കത്ത് കൊണ്ട് ആ കാലഘട്ടത്തിൽ അല്ലാഹു ഇസ് ലാമിനെ ശക്തിപ്പെടുത്തി.

ഇമാം യൂസുബ്ന്നബ്ഹാനി (റ) പറയുന്നു.

قال الإمام الشعراني في كتابه المنن: كان له بالعراق خمسون ألف مريد ، فورد عليه فقير فقال 
: *كيف يقدر هذا على تربية هؤلاء ومعرفتهم ؟ فلما دخل على الشيخ وجد عليه قميصا أزرق وطاقية زرقاء ، فقال له مكاشفة*
*ليس علي تعب في تربيتهم ، لأن الله تعالى جعل قلوب الكل بيدي،
ثم قام جاء حتى لم يبق في الرواق واحد ، فلا هو كلمهم ولا هم كلموه .

ഇമാം ശഅ്റാനി (റ) മിന നിൽ പറയുന്നു:

ഇബ്റാഹീമ് ബ്നുൽ അഅ്സബ് (റ) വിന് ഇറാഖിൽ മാത്രം അമ്പതിനായിരം മുരീദൻ മാരുണ്ടായിരുന്നു. അദ്ദേത്തോട് ഒരിക്കൽ ഒരു ഫഖീർ ചോദിച്ചു. ഇത്രയധികം മുരീദൻമാരെ തർബിയ്യത്ത് ചെയ്യാനും അവരെ അറിയാനും എങ്ങനെ സാധിക്കുന്നു. മഹാനവർകൾ പറഞ്ഞു: എനിക്കത് പ്രയാസകരമൊന്നുമല്ല. അല്ലാഹു മുഴുവൻ മുരീദുമാരുടെയും ഹൃദയങ്ങളെ എന്റെ കയ്യിലാക്കിത്തന്നിരിക്കുന്നു........ (ജാമിഉ കറാമാത്ത്)

മഹാരഥൻമാർ പറയുന്നു

الإمام الرياني مجدد الألف الثاني الشيخ أحمد الفاروقي السرهندي قدس سره ولد سنة إحدى وسبعين و تسعمائة و نشأ في حجر والده العارف الصمداني الشيخ عبد الأحد السررهندي قدس سره تلقى العلوم كلها معقولها و منقولها عن والده المشار إليه و عن غيره من محققي زمانه و اشتغل بالطرق الثلاث القادرية و السهروردية و الجشتية على والده قدس سره حتى أذن له بالإرشاد بتلك الطرق و هو ابن سبع عشرة سنة فما زال مشتغلا بنشر العلوم و المعارف و تربية السالكين و هداية المريدين و إرشاد الطالبين*(إرغام المريد)

മുജദ്ദിദായ ഇമാം സർഹിന്ദി (റ) പിതാവായ അബ്ദുൽ അഹദ് സ്സർഹിന്ദി (റ) വിൽ നിന്ന് ഖാദിരിയ്യ, സുഹ്റവർദിയ്യ, ചിശ്തിയ്യ എന്നീ ത്വരീഖത്തിൽ പ്രവേശിച്ച് ഖലീഫയായ മഹാനാണ്. പതിനേഴാം വയസ്സിൽ ഈ മാർഗ്ഗങ്ങളിലൂടെ തർബി യ്യത്ത് ചെയ്യാനും സമ്മതം ലഭിച്ചു. മഅ് രിഫത്തന്റെ ജ്ഞാനങ്ങൾ പ്രചരിപ്പിച്ചും മുരീദുമാരെ തർബിയ്യത്ത് ചെയ്തും സൻമാർഗ്ഗത്തിലാക്കിയും മഹാനവർകൾ പ്രസിദ്ധിയാർജ്ജിച്ചു.
(ഇർ ആമുൽ മുരീദ്)

തുടർന്ന് പറയുന്നു:

ولد سیدنا عروة الوثقى محمد المعصوم بن الإمام الرباني السهرندي سنة سبع و ألف و نشأ في حجر والده أخذ العلوم الظاهرة عن محقق علماء عصره ثم اشتغل بإفادة الطالبين و لقنه والده الطريقة حين بلغ عمره إحدى عشرة سنة و أمره بالذكر و المراقبة فواظب عليها حتى صار ابن بجدتها و جمع بين القال و الحال وصعد أعلى مدارج الكمال و ارتضع ثدي العرفان من والده المرفع الشان و لما بلغ ذروة الكمالات و نهاية المقامات و تشرف بالأحوال و الواردات شرفه والده بإجازة الإرشاد و البسه خلعة الخلافة و أمره بهداية العباد وأحاله إلى تسليك المريدين في حياته و أكرمه بفيوضه و هباته حتى ارتفع صيته و انتشرت طريقته إلى أن صار أكثر سادات هذه الطريقة أتباعا له حتى يروى أن خلفاءه بلغت تسعمائة ألف و ذلك أن الأولياء المأمورين بإرشاد الخليفة على قدم نبي من الأنبياء فسهم من اشتغل بارشاد رجل و منهم من اشتغل بإرشاد قوم و منهم من اشتغل بارشاد الثقلين جميعا على تفاوت أقدامهم في ذلك*(إرغام المريد)

അദ്ദേഹത്തിന്റെ മകനാണ് മുഹമ്മദുൽ മഅ് സൂം (റ). പിതാവിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ചു. പിതാവ് ഖിലാഫത്തിന്റെ പട്ടം ധരിപ്പിക്കുകയും ജനങ്ങളെ തർബിയ്യത്ത് ചെയ്യാനും സൻമാർഗ്ഗത്തിലേക്ക് നയിക്കാനും സമ്മതം നൽകി. പിന്നീട് അദ്ദേഹം പ്രശസ്തനാവുകയും അദ്ദേഹത്തിന്റെ ത്വരീഖത്ത് വ്യാപിക്കുകയും ചെയ്തു. ഈ ത്വരീഖത്തിന്റെ അധിക നേതാക്കളും അദ്ദേഹത്തിന്റെ അനുയായികളായി മാറി. അവസാനം അദ്ദേഹത്തിന്റെ ഖലീഫമാർ ഒമ്പത് ലക്ഷം വരെ എത്തി. കാരണം ജനങ്ങളെ നൻമയിലേക്ക് നയിക്കാൻ കൽപ്പിക്കപ്പെട്ട മഹാൻമാർ ഏതെങ്കിലും ഒരു നബിയുടെ സ്ഥാനത്തായിരിക്കും. അപ്പോൾ അവരിൽ ഒരാളെ തർബിയ്യത്ത് ചെയ്യുന്നവരും ഒരു സമൂഹത്തെ തർബിയത്ത് ചെയ്യുന്നവരുമുണ്ടാകും. ജിന്ന്- മനുഷ്യവിഭാഗത്തെ മുഴുവനും തർബിയത്ത് ചെയ്യുന്നവരുമുണ്ടാകും.

ചുരുക്കത്തിൽ മുറബ്ബിയായ സ്വൂഫികൾക്ക് എത്രയും മുരീദുമാരും ഖലീഫമാരും ഉണ്ടാകും. അതിൽ അതിശയോക്തി പ്രകടിപ്പിച്ച് അവരെ ആരോപണത്തിന് വിധേയരാക്കേണ്ട ആവശ്യമില്ല.

           എം പി ഹസൻ ഇർഫാനി      


No comments:

Post a Comment

Related Posts Plugin for WordPress, Blogger...