കുളിപ്പിക്കാതെ മയ്യിത്ത് നിസ്ക്കരിക്കൽ
കുളിപ്പിക്കാൻ കഴിയാത്ത ജനാസകളുടെ മേൽ മയ്യിത്ത് നിസ്ക്കരിക്കാമോ എന്ന ചോദ്യം ഈ അടുത്തായി പലരും ഉന്നയിക്കുകയുണ്ടായി.
ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായ പ്രകാരം കുളി, അല്ലെങ്കിൽ തയമ്മുംവഴി ശുദ്ധിയാക്കപ്പെടാത്ത മയ്യിത്തുകളുടെ മേൽ നമസ്ക്കരിക്കാൻ പാടില്ല.
(فلومات بهَدْمٍ ونحوِه وتَعذَّرَ إخراجُه وغسله وتيمُّمُه لم يُصَلَّ عليه) لِفواتِ الشرطِ
(تحفة٣/١٨٩)
("ഇടിഞ്ഞ് വീഴൽപോലെയുള്ള കാരണങ്ങളാൽ മരിച്ചയാളെ കുളിപ്പിക്കാനോ അല്ലെങ്കിൽ തയമ്മും ചെയ്യിക്കാനോ കഴിയാതെ വരുന്ന പക്ഷം അയാളുടെ മേൽ മയ്യിത്ത് നിസ്ക്കരിക്കരുത്. ശുദ്ധി വരുത്തണമെന്ന നിബന്ധന പൂർത്തിയാക്കാൻകഴിയാത്തതാണ് കാരണം." )
(തുഹ്ഫ 3/189 )
എന്നാൽ അത്തരം സാഹചര്യത്തിലും മയ്യിത്ത് നിസ്ക്കരിക്കാമെന്ന് ശാഫിഈ മദ്ഹബിലെ ചിലഇമാമീങ്ങൾഅഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാംഅദ്റഈ (റ) യും മറ്റും അങ്ങനെ പറഞ്ഞവരാണ്. "ജനാസ നിസ്ക്കരിക്കണമെങ്കിൽ മയ്യിത്തിന് ശുദ്ധിയുണ്ടായിരിക്കണമെന്ന നിബന്ധന പക്ഷേ കുളിപ്പിക്കാനോ മറ്റോ കഴിയുന്ന സാഹചര്യത്തിലേപരിഗണനീയമാകൂ " എന്നാണവരുടെ ന്യായം.
إن الشرط إنما يعتبر عند القدرة(تحفة ٣/١٨٩)
ഇമാം അ : ഹമീദുശ്ശർവാനി (റ) എഴുതുന്നു.
[لم يُصَلَّ عليه]هذا هو المعتمد،خلافا لجمع من المتأخِّرين....ويَنبغي تقليدُ ذلك الجمعِ ....تَحَرُّزًا عن إِزْراءِ الميِّتِ وجَبْرًالخاَطِرِ أَهلِه(شرواني ٣/١٨٩)
ശുദ്ധി വരുത്താതെ നിസ്ക്കരിക്കരുതെന്നതാണ് പ്രബലം. എന്നാൽപിൽക്കാലക്കാരായ ഒരുസംഘം ഉലമാക്കൾ ഇതി നെതിരായ നിലപാടുള്ളവരാണ്. അവരെ തഖ്ലീദ് ചെയ്തു കൊണ്ട് അത്തരംമയ്യിത്തുകളുടെ മേൽ നിസ്ക്കരിക്കാം.മയ്യിത്തിനെ മോശപ്പെടുത്താതിരിക്കാനും കുടുംബക്കാരുടെ മനസ്സ് വേദനിക്കാതിരിക്കാനും വേണ്ടി.) ( ശർവാനി 3 / 189)
ഹനഫീ മദ്ഹബ് പ്രകാരവും മയ്യിത്ത് നമസ്ക്കരിക്കാൻ ശുദ്ധിയുണ്ടായിരിക്കൽ അനിവാര്യമാണ്.
وشروطها الاسلام والطهارة
وهذا الشرط عند الإمكان
(شرنبلالي)
പക്ഷേഏതെങ്കിലും സാഹചര്യത്തിൽ ശുദ്ധി വരുത്താതെ ഖബ്ർ അടക്കപ്പെട്ടു പോയാൽ ഖബ്റിന്നരികിൽ നിസ്ക്കരിക്കാം.
എന്നാൽ ശുദ്ധിയാക്കാനുള്ളഒരുവഴിയുമില്ലാതെ - ഒരുനിലക്കും കഴിയാതെ വരികയാണെങ്കിൽ ശുദ്ധിയില്ലാതെ തന്നെ മയ്യിത്ത് നമസ്ക്കരിക്കാം. (ഫതാവാ ദാറുൽ ഉലും. നമ്പർ : 178745 )
ഇന്നത്തെ സാഹചര്യത്തിൽ പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളുംഉണ്ടാകുമ്പോൾ മദ്ഹബിലെ ഇത്തരം ഇളവുകൾ ഉപയോഗപ്പെടുത്താവുന്ന വും ആ നിലക്ക് നമസ്ക്കരിക്കാവുന്നതുമാണ്.
No comments:
Post a Comment