ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിർണ്ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍)
ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്൪ റമാദാനിലാണെന്ന കാര്യം നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ
നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം (റമളാന്‍) വന്നെത്തിയിരിക്കുന്നു. അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ)
لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. (ഖൂ൪ആൻ)
ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണ്ണയത്തിന്റെ രാത്രിയില്‍) ഇബാദത്ത് ചെയ്യുന്നവ൪ക്ക് ആയിരം മാസത്തില്‍ അധികം ഇബാദത്ത് ചെയ്തതിന്റെ പ്രതിഫലം ലഭിക്കും. റമദാനിലെ അവസാന പത്തില്‍ ഏത് ദിവസവും ലൈലത്തുല്‍ ഖദ്൪ വരാവുന്നതാണ്.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: الْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ لَيْلَةَ الْقَدْرِ فِي تَاسِعَةٍ تَبْقَى، فِي سَابِعَةٍ تَبْقَى، فِي خَامِسَةٍ تَبْقَى
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: റമദാനിലെ ഒടുവിലത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുവിൻ, (മാസത്തിലെ) അവശേഷിക്കുന്ന ഒമ്പതാം നാളിലും ഏഴാം നാളിലും അഞ്ചാം നാളിലും കാത്തിരിക്കുക.(ബുഖാരി)
عَنْ عَائِشَةَعَنِ النَّبِيِّ صلى الله عليه وسلم قَالَ : تَحَرَّوْا لَيْلَةَ الْقَدْرِ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: റമളാനിലിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാത്രികളില്‍ നിങ്ങള്‍ ലൈലത്തുല്‍ ഖദ്റിനെ തേടുവീന്‍. (ബുഖാരി)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ رِجَالاً، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أُرُوا لَيْلَةَ الْقَدْرِ فِي الْمَنَامِ فِي السَّبْعِ الأَوَاخِرِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الأَوَاخِرِ، فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബിയുടെ(സ്വ) സ്വഹാബിമാരില്‍ ചിലർക്ക് ലൈലത്തുൽ ഖദ്ർ അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി സ്വപ്നദർശനമുണ്ടായി. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: അത് അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി നിങ്ങളുടെ സ്വപ്നം ഒത്തുവന്നിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ അതിനെ ആരെങ്കിലും പ്രതീക്ഷിച്ച് ഒരുങ്ങിയിരിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴുനാളുകളിൽ കാത്തിരിക്കട്ടെ. (ബുഖാരി)
مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: സത്യവിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്‌കരിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി)
عَنْ أَنَسِ بْنِ مَالِكٍ، قَالَ دَخَلَ رَمَضَانُ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ " إِنَّ هَذَا الشَّهْرَ قَدْ حَضَرَكُمْ وَفِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَهَا فَقَدْ حُرِمَ الْخَيْرَ كُلَّهُ وَلاَ يُحْرَمُ خَيْرَهَا إِلاَّ مَحْرُومٌ " .
അനസിബ്നു മാലികിൽ(റ) നിന്നും നിവേദനം: റമളാൻ സമാഗതമായപ്പോൾ നബി(സ്വ) പറഞ്ഞു: നിശ്ചയം ഈ മാസം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. ആയിരം മാസത്തേക്കാൾ ഉത്തമമായ ഒരു രാത്രി അതിലുണ്ട്. അത് തടയപ്പെട്ടവൻ ഖൈറ് മുഴുവൻ തടയപ്പെട്ടിരിക്കുന്നു. ആ രാത്രിയുടെ ഖൈറ് മഹ്റൂമിനല്ലാതെ (ജീവിതമാർഗം തടയപ്പെട്ടവൻ) തടയപ്പെടുകയില്ല. (ഇബ്നുമാജ)
ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രിയില്‍ വ൪ദ്ധിപ്പിക്കേണ്ട പ്രാ൪ത്ഥന
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫുവ ഫഅ്ഫു അന്നീ
അല്ലാഹുവേ, നീ പാപമോചനം നല്‍കുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ്, എന്നോട് നീ പൊറുക്കേണമേ
، عَنْ عَائِشَةَ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُو قَالَ : تَقُولِينَ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
ആയിശയിൽ(റ)നിന്ന് നിവേദനം: അവ൪ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ... ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന രാത്രികളില്‍ ഞാന്‍ ഉരുവിടേണ്ടതെന്താണ്? റസൂൽ(സ്വ) പറഞ്ഞു: നീ (ഇപ്രകാരം) പറയുക:اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي (ഇബ്നുമാജ:)
അല്ലാഹു ലൈലത്തുൽ ഖദ്റിനെ വരവേൽക്കുന്ന അടിമകളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ...ആമീൻ
ഹസ്സൻ ഇർഫാനി എടക്കുളം.
No comments:
Post a Comment