Tuesday, 25 December 2012

കുന്നത്തേരി മഖാം ഉറൂസ്

കുന്നത്തേരി മഖാം ഉറൂസ് 


                 പങ്കെടുക്കുക.......പുണ്യം കൈവരിക്കുക 

Wednesday, 19 December 2012

നൂറുല്‍ ഇര്‍ഫാന്‍ മാസിക
നൂറുല്‍ ഇര്‍ഫാന്‍ മാസിക 

 
plz contact,

സര്‍ക്കുലേഷന്‍ മാനേജര്‍,,,നൂറുല്‍ ഇര്‍ഫാന്‍ മാസിക
മദ്രസ നൂറുല്‍ ഇര്‍ഫാന്‍ അറബിക്കോളേജ്
കുന്നത്തേരി
തായിക്കാട്ടുകര
ആലുവ-6

Thursday, 13 December 2012

മാതൃത്വം വില്‍ക്കാനുണ്ട്.....ശ്രദ്ധിക്കുക|!!!!!!

മാതൃത്വം വില്‍ക്കാനുണ്ട്.....

ഇസ്ലാമിക സമൂഹം കമ്പോള വ്യവസ്ഥിതിയെ ഒരു ഞെട്ടലോടെയാണ് കാണുന്നത്.യന്ത്രം വാഴുന്ന യജ്ഞ രഹിത യുഗത്തില്‍ എന്തിനേയും വിപണി മൂല്യമുള്ള കച്ചവടച്ചരക്കാക്കി മാറ്റാന്‍ ഈ കമ്പോള വത്കരണത്തിന് കഴിഞ്ഞിട്ടുണ്ട്. വില്‍ക്കാന്‍ ഇനിയെന്ത് ബാക്കി എന്ന് ചോദിച്ച് പ്രപഞ്ചമായ പ്രപഞ്ചത്തെയൊക്കെ അരിച്ചുപെറുക്കുകയും അതിനെ ഏതിര്‍ത്തവരെ അടിച്ചു വീഴ്ത്തുകയും ചെയ്യുന്ന സാമ്രാജ്യത്വ കഴുകന്മാര്‍ ലോകവ്യവസ്ഥിതിക്ക് മുകളില്‍ വട്ടമിട്ട് പറക്കുമ്പോള്‍ വികാരങ്ങളും വിചാരങ്ങളും വരെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണിവിടെ. അവസാനമായി കമ്പോളവത്കരണം  ഗര്‍ഭത്തിന്‍റെയും പ്രസവത്തിന്‍റെയും അല്ലലുകള്‍ അറിയാതെ മാതൃത്വം പുല്‍കാന്‍ പണം നല്‍കുന്നവരെയും അത് പോക്കറ്റിലിട്ട് അന്യന്‍റെ കുഞ്ഞിനെ നൊന്ത് പ്രസവിച്ചു പറഞ്ഞുറപ്പിച്ച കരാര്‍ പ്രകാരം തിരികെ നല്‍കാനും മാതൃ ഹൃദയമുള്ളവരെ  തന്നെ രൂപപ്പെടുത്തിയിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല കമ്പോള വാര്‍ത്ത‍....,..
       
                                       യഥാര്‍ത്ഥത്തില്‍ കമ്പോള സമസ്ക്കാരം രൂപപ്പെടുത്തിയ വാടക മാതൃത്വം തകര്‍ക്കുന്നത് കുടുംബത്തെയാണ്. ആധുനീക മുതലാളിത്വത്തിന്‍റെ സന്തതികളായ അനിയന്ത്രിതമായ ഭോഗതൃഷ്ണയും സ്വാര്‍ത്ഥതയുമാണ്. കുടുംബ വിരോധത്തിന്‍റെ യഥാര്‍ത്ഥ പ്രചോദനം. സ്വന്തം സുഖത്തിനു വിഘ്നം നില്‍ക്കുന്ന എന്തിനേയും മുച്ചൂടും നശിപ്പിക്കുന്ന മനുഷ്യര്‍ ഏറി വരുമ്പോള്‍ മൂല്യങ്ങളും ദര്‍മ്മവും വലിച്ചെറിയപ്പെടുന്ന മാതാപിതാക്കളും മക്കളും ദമ്പതിമാരും രൂപപ്പെടും. ഇങ്ങനെ രൂപപ്പെടുന്ന കുടുംബങ്ങളും വ്യക്തികളുമാണ് പ്രജനന കച്ചവട വത്കരണ ത്തെ പ്രോത്സാഹിപ്പിക്കുന്നതും .. പണമുള്ളവന് കുട്ടിയെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും ഒന്നും സമയമില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറല്ല. സമ്പത്തിന്‍റെ ഒരംശം കൊടുത്താല്‍ പത്തുമാസം ചുമക്കാനും നൊന്ത് പ്രസവിക്കാനും വേറെ ആളെ കിട്ടുമെങ്കില്‍ എന്തിനീ പൊല്ലാപ്പ് ഏറ്റെടുക്കണം എന്ന ചിന്താഗതി . വാടക ഗര്‍ഭധാരണം വന്‍ വേതനം ലഭിക്കുന്ന തൊഴിലായി മാറിയിരിക്കുന്നു . പണക്കാര്‍ക്കിനി പട്ടിയെയും പന്നിയും പോലെ മക്കളെയും പണം കൊടുത്ത് വാങ്ങാം..
മൂല്യങ്ങളെയും മാനങ്ങളെയുംമുഴുവന്‍ മാറ്റി നിര്‍ത്തി  വാടക മാതൃത്വ വിപണനം ഇന്നു ആര്‍ഷഭാരതത്തിലാണ് തകൃതിയായി നടക്കുന്നത്. എന്ന വസ്തുത തിരിച്ചറിയുമ്പോഴാണ് ഞെട്ടലിന്‍റെ കനം ഏറുന്നത് . അസന്മാര്‍ഗീകതയുടെ കൂത്തരങ്ങായി മാറിയ വിദേശ രാജ്യങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ വാടക മാതൃത്വത്തിന് പ്രിയം ഏറുകയാണ്. ഈ വസ്തുത ഇന്ത്യന്‍ സമസ്കാരത്തിന്‍റെ സര്‍വ്വനാശത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഗര്‍ഭധാരണവും , ചുമക്കലും , പ്രസവവുമെല്ലാം ഭാരമായി കണ്ട യുവ തലമുറ ഈ രംഗത്തേക്ക് പാഞ്ഞുവരുകയാണ്.
                 
                                കൃത്രിമ ബീജ സങ്കലനത്തിലൂടെയാണ് ഈ ഗര്‍ഭധാരണം നടക്കുന്നത് . ചില സാഹചര്യങ്ങളില്‍ ഏതെങ്കിലും  ദമ്പതിമാരുടെ ഭ്രൂണത്തെ സ്വന്തം ഗര്‍ഭാശയത്തിലേക്ക് സ്വീകരിച്ചും വാടക മാതാക്കള്‍ പ്രസവം നടത്താറുണ്ട്. സ്വവര്‍ഗരതിക്കാരായ ദമ്പതിമാരും സന്താന ലബ്ദിക്കായി വാടക ഗര്‍ഭപാത്രത്തെയാണ് ആശ്രയിക്കുന്നത് ഇത്തരം സ്വവര്‍ഗരതിക്കാര്‍ക്ക് ബീജവും അണ്ഡവും നല്‍കുന്ന വില്‍ക്കുന്ന വൃത്തികെട്ട വിപണനക്കാരെയും ഈ മേഖലയില്‍ കാണാം. നൊന്തുപെറ്റവളാണ് അമ്മ എന്ന സത്യം ഇന്നു ഉള്‍കൊള്ളാന്‍ പറ്റാത്ത തരത്തിലേക്ക് ഇന്നു കാര്യങ്ങള്‍ ചെന്നെത്തി . പ്രസവം കഴിഞ്ഞു ഒരുമാസത്തെയോ രണ്ടുമാസത്തെയോ പരിചരണ ശേഷം കുഞ്ഞിനെ  ആര്‍ക്കു വേണ്ടിയാണോ ഗര്‍ഭം ധരിച്ചത് അവര്‍ക്ക് തിരികെ നല്‍കിയെ മതിയാകു. അല്ലാതെ മറ്റു ശാരീരീക  വൈകാരിക ബന്ധങ്ങള്‍ക്കൊന്നും ഇവിടെ സ്ഥാനമില്ല. എന്നല്ല അത് അര്‍ത്ഥ ശൂന്യമാണ്. 1986-ല്‍ അമേരിക്കയില്‍ ഇത്തരം ഒരു സംഭവം ഉണ്ടായി.കരാര്‍ പ്രകാരം കുഞ്ഞിനെ തിരികെ നല്‍കേണ്ട സമയമായപ്പോള്‍ നല്കാന്‍ വിസമ്മതിച്ച വാടക മാതാവിനെതിരെ കേസ് നല്‍കിയ കരാറുകാര്‍ക്ക് അനുകൂലമായിട്ടായിരുന്നു കോടതി വിധി. പറഞ്ഞ പണം കിട്ടിയാല്‍ പിന്നെ അതിനപ്പുറം വാടക മാതൃത്വത്തിന് എന്ത് അവകാശം എന്നായിരുന്നു കോടതി ഭാഷ്യം. പെറ്റുനോവിനെ പട്ടി കരാറില്‍ പരാമര്‍ശിക്കാത്തതിനാലാവാം കോടതി അത്തരം ഒരു നിലപാടെടുത്തത്.
                       
                                  അമേരിക്കകാരനായ നോയല്‍ കീനും, വാറന്‍ ജെറിന്‍ ഗോള്‍ഡും ചേര്‍ന്ന് 1981-ലാണ് വാടക മാതൃത്വം എന്നാ ആശയത്തിനു പ്രയോഗവത്കരണം നടത്തിയത്. അക്കാലത്ത് മതനേതാക്കളും മറ്റും ശക്തമായി എതിര്‍ത്തെങ്കിലും പിന്നീട് പല യൂറോപ്യന്‍ രാജ്യങ്ങളിലും അത് നിയമ പ്രാബല്യമുള്ള സംഗതിയായി മാറി.ചില രാജ്യങ്ങളില്‍ പണം വാങ്ങി വാടകക്ക് നല്‍കല്‍ നിയമവിരുദ്ധമാണ്. എന്നാല്‍ 2002 മുതല്‍ ഇന്ത്യയില്‍ ഗര്‍ഭപാത്ര വില്‍പനക്കും മാതൃത്വ വിപണനത്തിനും യാതൊരു തടസവുമില്ല. ഇന്നു ലോകത്ത് ഏറ്റവും കൂടുതല്‍ വാടക മാതൃത്വം ഉള്ള നാട് ഇന്ത്യ ആയി മാറിയിരിക്കുന്നു. കുറഞ്ഞ ചിലവില്‍ ഇവിടെ കാര്യം നടക്കുമെന്നതിനാല്‍ വാടക മാതൃത്വം തേടി ഇവിടെ എത്തുന്ന വിദേശികളുടെ എണ്ണം കൂടിവരുകയാണ്. ചുരുക്കത്തില്‍ ഒരു രസത്തിനു കുട്ടികളെ വേണമെന്ന് തോന്നുന്നവര്‍ക്കും സ്വവര്‍ഗ്ഗരതിക്കാര്‍ക്കും,ഗര്‍ഭധാരണ ശേഷി ഇല്ലാത്തവര്‍ക്കും മക്കളെ കിട്ടുന്ന ഒററമൂലിയായി മാറിയിരിക്കുന്നു. വാടക മാതൃത്വം.

                                                 മൂല്യ സങ്കല്‍പ്പങ്ങളും  ധാര്‍മ്മീകതയും നഷ്ടമായ ലോകത്ത് പുതിയ പുതിയ വിദ്യകള്‍ ഉടലെടുക്കുമ്പോള്‍ ധാരാളം പ്രിതിസന്ധികള്‍ രൂപപ്പെടുന്നുണ്ട്. വാടക മാതൃത്വവും ഇവിടെ ഒട്ടനവതി പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുന്നുണ്ട്.
ആരാണ് കുഞ്ഞിന്‍റെ യഥാര്‍ത്ഥ മാതാവ്‌?
പ്രസവിക്കുന്നവളോ... അണ്ഡത്തിന്‍റെ ഉടമയോ?
കരാര്‍ പ്രകാരം കുഞ്ഞിനെ പ്രസവിച്ചു കരാറുകാരന് കുഞ്ഞിനെ നല്‍കുമ്പോള്‍ മാതാവിന് കുഞ്ഞിന്‍റെ മേലുള്ള അധികാരംതീരുമോ?
അണ്ഡം തന്‍റെതാണെന്ന കാര്യത്തില്‍ ആ കുഞ്ഞുമായി മാതൃത്വത്തിന്‍റെ വൈകാരിക ബന്ധം പുലര്‍ത്താനാകുമോ?
കര്‍മ്മശാസ്ത്ര പരമായ മറ്റു പ്രശ്നങ്ങള്‍ , അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങള്‍ ,നൊന്തുപെറ്റ മാതാവ് ജീവിച്ചിരിക്കുമ്പോള്‍ കുഞ്ഞ് തിരിച്ചറിഞ്ഞാല്‍ ആ കുഞ്ഞിനുണ്ടാകുന്ന മാനസീക പ്രശ്നങ്ങള്‍,ഇങ്ങനെ നൂറുനൂറു പ്രശ്നങ്ങളാണ് വാടക മാതൃത്വം ഉയര്‍ത്തിപിടിക്കുന്നത്‌...,.വാടക മാതാവും കരാറുകാരനും തമ്മിലുള്ള ഉടമ്പടി ഇസ്ലാം അംഗീകരിച്ച ഏത് കരാറിലാണ് ഉള്‍പെടുത്തുക.? സത്യത്തില്‍ മനുഷ്യകുലത്തിന്‍റെ  ധാര്‍മ്മീകമായ  നല്ല നടത്തിപ്പിനെ തന്നെ ഇത് ബാധിക്കും എന്നതില്‍ സംശയമില്ല.
വാടക മാതൃത്വത്തിന്‍റെ സന്തതിക്ക് ഭ്രൂണ അവസ്ഥയില്‍ തന്നെ അവന്‍ കുടുംബത്തില്‍ നിന്നും പിഴുതെറിയുന്നു. അവന്‍ രൂപം പ്രാപിക്കുന്നത് വാടക ഗര്‍ഭ പത്രത്തില്‍ , വളരുന്നത് ഡേ കെയറിലും നേഴ്സറി കളിലും , പിന്നെ സ്കൂള്‍,ഉന്നതപഠനം , ഹോസ്റ്റല്‍ ,തൊഴില്‍, വൃദ്ധസദനം ഈ പ്രിക്രിയയില്‍ മാതാപിതാക്കള്‍ വെറും ഉടമകള്‍ മാത്രമായി മാറുന്നു. അവരുമായുള്ള ബന്ധങ്ങള്‍ വെറും യാന്ത്രികം.ഇങ്ങനെ രൂപപ്പെടുന്ന കുടുംബത്തിലെവിടെ മൂല്യങ്ങള്‍.,. .സ്നേഹവും ഉത്തരവാദിത്വവും ധര്‍മ്മവും സദാചാരവും എല്ലാം ഇവിടെ അന്യമാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന കുടുംബവ്യവസ്ഥിതി മാന്യവും മഹിതവുമാണ്. അതില്‍ പരസ്പര പൂരകങ്ങളായ കടമകളും കര്‍ത്തവ്യങ്ങളും ഉണ്ട്. അത് പ്രായോഗികവത്കരിക്കാത്ത കുടുംബം ഇസ്ലാമീക കാഴ്ചപ്പാടില്‍ കുടുംബമല്ല.നരകമാണ് നരകം.

                                       വാടകമാതൃത്വം ഇസ്ലാമിക വിരുദ്ധമാണെന്നതില്‍ ഏക അഭിപ്രായമാണ് ഇസ്ലാമീക പണ്ഡിതന്മാര്‍ക്കിടയില്‍ . കാരണം മനുഷ്യ വംശത്തിന്‍റെ നിലനില്‍പ്പിന് അള്ളാഹു ഏര്‍പ്പെടുത്തിയ സര്‍വ്വ മാര്‍ഗ്ഗങ്ങളും  അട്ടിമറിക്കുന്നുണ്ട് ഈ പ്രിക്രിയ. ഒരു പുരുഷന്‍റെ ബീജം അയാളുടെ ഭാര്യ അല്ലാത്ത മറ്റൊരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിക്കല്‍ വ്യഭിചാര തുല്യമാണ്. അള്ളാഹു വിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നു. സത്യ വിശ്വാസികള്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുന്നവരാകുന്നു. അവരുടെ ഭാര്യമാരിലും ഉടമസ്ഥതയിലുള്ള സ്ത്രീകളിലും ഒഴിച്ച് . ഇസ്ലാമിക തത്വസംഹിതയില്‍ വാടകമാതാവും ഉടമയും തമ്മിലുള്ള കരാര്‍ ബാത്വിലായ കരാറാണ്. കാരണം ഒരു കുഞ്ഞിനെ കുറിച്ചാണ് കരാര്‍ സ്വതന്ത്രയായ കുഞ്ഞിനെ വില്‍ക്കുന്ന കരാര്‍ ഇസ്ലാമില്‍ പാഴായകരാറാണ്.
എന്നാല്‍ വന്ധ്യത അനുഭവിക്കുന്നവരെ ഇസ്ലാം അവഗണിക്കുന്നില്ല . സന്താന ഭാഗ്യം ഇല്ലാത്തവരുടെ വേദന ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ഇസ്ലാമീക മൂല്യങ്ങളിലും ചിന്തകളിലും ഒതുങ്ങി നില്‍ക്കുന്ന ഏതൊരു ചികിത്സാവിധിയും ഇസ്ലാം അനുവദിക്കുന്നുണ്ട്. മക്കളെ നല്‍കുന്നവനും നല്‍കാതിരിക്കുന്നവനും അല്ലാഹുവാണ്. അവന്‍ കരുതിയവക്ക് അവന്‍ ആണ്‍മക്കളേയും പെണ്‍മക്കലേയും നല്‍കും . ചിലര്‍ക്ക് പെണ്‍മക്കളെ മാത്രം നല്‍കും ചിലര്‍ക്ക് ആണ്‍മക്കളേയും. ,.....
Related Posts Plugin for WordPress, Blogger...