നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം
Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Saturday, 8 May 2021

സ്വൂഫിയും വിലായത്തും (Soofiyum Vilayaththum ) part -1

 സ്വൂഫിയും വിലായത്തും!!..-1

    മഹാനായ ഹുജ്ജത്തുൽ ഇസ്ലാം അബൂഹാമിദിൽ ഗസ്സാലി (റ) യുടെ സഹോദരനായ അൽ ആരിഫു ബില്ലാഹി അഹ്മദ് ബ്നു മുഹമ്മദ് (റ) ന്റെ മൂരീദായ അബ്ദുല്ലാഹിൽ ഹമദാനി (റ) പറയുന്നു : “ അനാദിയായ അറിവിന്റെ യാഥാർത്യം പഠിച്ചറിയാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ നീ ഇപ്പോഴും കാച്ചിപ്പഴുപ്പിക്കാത്ത ഇരുമ്പിലാണ് അടിച്ചു കൊണ്ടിരിക്കുന്നത് ( അത് വഴങ്ങുകയില്ല ) , അനാദിയായ ഇൽമിന്റെ യഥാർത ജ്ഞാനം കരഗതമാകുന്നത് ആത്മാവിൽ ഒളിവ് തെളിയുമ്പോഴാണ്. ആ ഒളിവിനാൽ നിന്റെ ഹൃദയവും ആന്തരികവും വിശാലമാകും. ആ ഒളിവിനാൽ നിശ്ചയം അല്ലാഹുവിന്റെ അറിവ് സൃഷ്ടികളുടെ അറിവിനോട് തുല്യമല്ല എന്ന് നിനക്ക് ഗ്രാഹ്യമാവും, അറിവിലൂടെ സമ്പാദിച്ച ഈമാനിലുള്ള നിന്റെ ആഗ്രഹം തീരും. ആത്മാവിൽ ഈ ഒളിവ് വെളിവാകാത്തിടത്തോളം ഒരാൾക്കും അനാദിയായ അറിവ് കൊണ്ടും മറ്റ് അനാദിയായ വിശേഷണങ്ങളെ കൊണ്ടുമുള്ള യഥാർത്ഥ ഈമാൻ സാധ്യമല്ല എന്ന ദൃഢത നിനക്ക് വന്ന് ചേരും.

    മേൽപറഞ്ഞ ഒളിവ് ആത്മാവിൽ തെളിയുന്നത് തന്നെ ബുദ്ധിയുടെ ഘട്ടത്തിനപ്പുറപ്പുറത്തുള്ള ഘട്ടത്തിലെത്തുമ്പോഴാണ്. ബുദ്ധിക്കപ്പുറത്ത് ഘട്ടങ്ങളുണ്ടാകുന്നതിനെ നീ വിദൂരത്തായി കാണണ്ട. കാരണം ബുദ്ധിയുടെ അപ്പുറത്ത് നിരവധി ഘട്ടങ്ങളുണ്ട്. അവയുടെ എണ്ണം പടച്ച തമ്പുരാനല്ലാതെ അറിയില്ല. ഈ ഘട്ടത്തിൽ അറിയുന്ന വിഷയങ്ങൾക്ക് മറ്റ് പ്രമാണങ്ങളുടെ ആവശ്യമില്ല. കാരണം കാഴ്ച്ചയുള്ളവന് ദർശനഗോചരമായതിനെ മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കേണ്ടതില്ലല്ലോ ? അന്ധനായവൻ അവയെ മനസ്സിലാക്കാൻ മറ്റ് തെളിവുകളിലേക്ക് ആവശ്യമാവും. ഉദാഹരണത്തിന് കാണപ്പെടുന്ന ഒരു വസ്തുവിനെ അറിയാൻ അന്ധനായ മനുഷ്യൻ സ്പർശനേന്ദ്രിയത്തെ അവലംബിക്കേണ്ടിവരും . എന്നാൽ തൊട്ടറിയുമ്പോഴും ഒരു വസ്തു ഉണ്ട് എന്നതിനപ്പുറത്ത് അതിന്റെ നിറം അന്ധന് അജ്ഞാതമാണ്. കാരണം അതിനുള്ള മാർഗ്ഗം അവന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ടതാണ്. ആത്മജ്ഞാനത്തിന്റെയും വിലായത്തിന്റെയും ഘട്ടം അനുഭവത്തിൽ വരാത്തവന്റെ ബുദ്ധി അങ്ങനെയൊരു ഘട്ടമുണ്ടെന്ന് വിശ്വസിക്കാൻ വിസമ്മതിക്കും (സുബ്ദത്തുൽ ഹഖാഇഖ് )

    ഇരുണ്ട കാരാഗൃഹത്തിൽ വസിക്കുന്ന ഒരാളുടെ അവസ്ഥയാണ് ഈ ഘട്ടത്തിന് മുമ്പ് ആത്മാവിന്റേത്. അതിന്റെ വാതായനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും അയാൾക്കറിയില്ല. അവയിലൂടെ കാണാത്തതൊന്നും അയാൾ കാണില്ല. ബുദ്ധിയുടെ വാതിലുകളാകുന്ന ശ്രവണ ദർശന  രസന സ്പർശന ഇന്ദ്രിയങ്ങളും മറ്റും മുഖേനെ സിദ്ധിക്കുന്നതല്ലാതെ  ബുദ്ധിക്ക് അറിയില്ല. വിലായത്ത് അതിനും പുറത്താണ്.

    ഇമാം ശഅ്റാനി ( റ ) പറയുന്നു: "ആത്മജ്ഞാനം കൊണ്ടല്ലാതെ ഒരാൾക്കും ഇലാഹീ രഹസ്യത്തിലേക്ക് എത്താൻ സാധ്യമല്ല"

    "മഅ്രിഫത്താകുന്ന ഒളിവ് ഉദയം ചെയ്യുന്ന ബുദ്ധിക്കപ്പുറത്തുള്ള ഘട്ട ത്തിൽ ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച് ഇമാം അൽഖുതുബുശ്ശഅറാനി ( റ ) വിശദീകരിക്കുന്നു : രണ്ട് വൈരുദ്ധ്യങ്ങൾ ഒരേ ആസ്പദത്തിൽ വൈരുദ്ധ്യമില്ലാതെ ഒരുമി ക്കും. അപ്പോൾ രണ്ട് വൈരുദ്ധ്യമായതിൽ നിന്നും ഒന്നിനെ മറ്റേത് തന്നെയായി കാണും. ആ അവസ്ഥയിൽ അതിനെ നിഷേധിക്കില്ല. ഒരു വസ്തുവിനെ അതിന്റെ വിശേഷണങ്ങളിൽ മാറ്റമില്ലാത്ത നിലക്ക് ആയിരം സ്ഥലങ്ങളിൽ കാണും. ആകാശങ്ങളും ഭൂമിയും ഗിരിനിരകളും പോലെ വിശാലമായ വസ്തുക്കൾ സൂചിയുടെ ദ്വാരം വലുതാകാതെ അതി ലൂടെ പ്രവേശിക്കുന്നത് കാണും. അപ്പോൾ ബൗദ്ധിക അസംഭവ്യങ്ങളൊന്നും അസംഭവ്യങ്ങളല്ലാതെയാവും" (അൽ ജൗഹറുൽ മസ്വൂൻ)

    ഇതാണ് ആരിഫുകളുടെ ലോകം. ഹൃദയത്തിൽ ഈ തേജസ്സ് ഉദിക്കാതെ ത്വരീഖത്ത് എതിർക്കുന്നവർ പാഴ് മുളകളാണ്. അവർ ഒരിക്കലും ഒരു ആത്മീയ ഗുരുവിനെ ആത്മാർത്ഥമായി സമീപിച്ചിട്ടില്ല. പോയങ്കിൽ തന്നെ പരിശോധിക്കാനും ന്യൂനതകൾ കണ്ടെത്താനുമാണ്.

    ഇമാം ശഅ്റാനി ( റ) പറയുന്നു: ഒരു ആത്മജ്ഞാനിയെങ്ങാനും രഹസ്യജ്ഞാനങ്ങളിൽ നിന്നും ഒരു വിഷയത്തിൽ അന്ത്യനാൾ വരെ സംസാരിച്ചാലും അതവസാനിക്കില്ല. ചിന്ത യിൽ നിന്നും ഉത്ഭവിക്കുന്ന ജ്ഞാനം തീർന്ന് പോകുന്നത് പോലെ ആത്മജ്ഞാനം തീർന്ന് പോകുമെന്ന് നീ തെറ്റിദ്ധരിക്കണ്ട...

    ഇമാം ശഅ്റാനി ( റ ) തുടരുന്നു. നീ സമകാലികരായ ഒരാളെയും എതിർക്കാൻ ചാടി പുറപ്പെടേണ്ട. ഈ സ്വൂഫികൾ ഈ വിജ്ഞാനങ്ങളൊന്നും അറിയാത്തവരാണെന്നും അതിന്റെ പേര് പോലും അറിയില്ല പിന്നെയല്ലേ അതിന്റെ ആഴങ്ങളിൽ പ്രവേശിക്കുന്നതെന്നും നീ നിന്റെ മനസ്സിൽ പോലും വിചാരിക്കണ്ട. മറിച്ച് നീ കാത്തിരിക്കുക. അവരുടെ അവസ്ഥകൾ ചിന്തിക്കുക. ഒരു പക്ഷെ അവരിൽ ചിലർ അതൊക്കെ അറിയുന്നവരാകും. എന്നാൽ അവരുടെ സമകാലികർ അർഹരല്ലാത്തതിനാൽ അവരിൽ നിന്നും ആ വിജ്ഞാനങ്ങൾ മറച്ചുവെച്ചതാകാം. കാരണം അത് രഹസ്യജ്ഞാനങ്ങളിൽ പെട്ടതാണ്.

    മൂസാനബി (അ) ക്ക് ഖിള്റി (അ) നോടൊ പ്പമുള്ള സംഭവം വ്യക്തമാണല്ലോ ? എതിർപ്പ് ഒഴിവാക്കാൻ ഉദ്ദേശിക്കുന്നവന് അവർ രണ്ട് പേരുടെ ചരിത്രത്തിൽ മതിയായ ഉപദേശമുണ്ട്. ഖിള്ർ (അ) ന്റെ അറിവ് ശരിയാവാനുള്ള ന്യായമുണ്ടെന്ന് മൂസാനബി (അ) ക്ക് അറിഞ്ഞിരുന്നില്ലെങ്കിൽ അവസാനം ഖിള്ർ (അ) നിരത്തിയ ന്യായികരണങ്ങൾ കൊണ്ട് മൂസാനബി (അ) ഖിളിർ (അ) നെ അംഗീകരിക്കില്ലായിരുന്നു. കാരണം മറ്റൊരാളുടെ കപ്പൽ അവരുടെ സമ്മതമില്ലാതെ പൊളിച്ചതിന് ശേഷം കപ്പൽ അക്രമി പിടിച്ചെടുക്കാതിരിക്കാനാണ് ഞാൻ കേടുവരുത്തിയതെന്നും കുഞ്ഞിനെ കൊന്നിട്ട് ഞാൻ അതിനെ വധിച്ചത് മാതാപിതാക്കളെ ആ കുഞ്ഞ് കുഫ്റിലേക്കും വഴികേടിലേക്കും നിർബന്ധിക്കാതിരിക്കാനാണെന്നും പറഞ്ഞത് കർമ്മശാസ്ത്രത്തിൽ അനുവദനീയമാവാനുള്ള പ്രമാണങ്ങളല്ല. അതിനാൽ സഹോദരാ! നിന്റെ സമകാലികരായ സ്വൂഫികളിൽ നിന്നും ആരെങ്കിലും മുരീദിനെ (ശിഷ്യനെ) ഖൽവത്തിൽ പ്രവേശിക്കുന്നത് എതിർക്കു ന്നതിന് മുമ്പ് അവരുടെ അവസ്ഥകൾ നീ അന്വേഷിക്ക്.

    നമ്മുടെ കാലഘട്ടത്തിൽ പ്രത്യക്ഷരായ സ്വൂഫികളെ കുറിച്ചുള്ള നമ്മുടെ വിശ്വാസം അവരെല്ലാവരും ഏകാന്ത യുടെ വിജ്ഞാനങ്ങൾ കൊണ്ടും അതിന്റെ രഹസ്യങ്ങളെ കൊണ്ടും അറി യുന്നവരാണെന്നും അവരെല്ലാം യാഥാർത്ഥ്യത്തിന്റെ ആളുകളാണെന്നും സാമ്യത പുലർത്തലിന്റെ ആളുകളല്ലാ യെന്നുമാണ്. കാരണം ഓരോ മുസ്ലിമിനെ കുറിച്ചും നല്ലത് ഭാവിക്കൽ നിർബന്ധമാണ്. എന്നിരിക്കെ സ്വാലിഹീങ്ങളും പണ്ഡിതന്മാരുമാകുന്ന സ്വൂഫികളെ കുറിച്ച് അങ്ങ നെയല്ലാതെ എങ്ങനെ വിശ്വസിക്കും?

    ഇമാം ശഅ്റാനി (റ) തുടരുന്നു : എന്റെ നേതാവ് അലിയ്യുൽ ഖവാസ്സ് ( റ ) പറയുന്നതായി ഞാൻ കേട്ടു . ഈ ലോകത്ത് ജനങ്ങളിൽ നിന്ന് തന്റെ അവസ്ഥ മറച്ച് വെക്കാൻ വേണ്ടി ജനങ്ങളുടെ മുന്നിൽ അജ്ഞത പ്രകടിപ്പിക്കുന്നവർ സ്വാലിഹീങ്ങളിലും പണ്ഡിതന്മാരിലും എക്കാല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട് . അതിനാൽ ഇക്കാ ലഘട്ടത്തിൽ പ്രത്യക്ഷത്തിലുള്ള സ്വൂഫികളിൽ ചിലർ അവരുടെ അവസ്ഥകളെ മറച്ചുവെച്ചേക്കാം . അതിനാൽ അവരും അവ രെപ്പോലുള്ളവരും പൂർണ്ണത എത്താതെ കേവലം സ്വൂഫികളോട് സാമ്യത പുലർത്തുന്നവർ മാത്രമാണെന്ന് നീ മനസ്സിലാക്കരുത്.

     നിന്റെ അജ്ഞതയാൽ അവരുടെ സ്ഥാനം താഴ്ത്തി യത് കാരണമായി ഒരു പക്ഷേ അല്ലാഹു നിന്നാട് കോപിച്ചേക്കാം. (അൽ ജൗഹറുൽ മസ്വൂൻ)

    ഇമാം ശഅ്റാനി ( റ ) പറയുന്നു :അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യുടെ കാലഘട്ടം മുതൽ പത്താം നൂറ്റാണ്ടിന്റെ തുട ക്കത്തിൽ മിസ്വ് റിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും നാം കണ്ടെത്തിച്ച സ്വൂഫികളുടെ കാലഘട്ടം വരെ ഒൗലിയാഇനോട് സാമ്യത പുലർത്തുന്നവരുടെ മേൽ ആളുകൾ ആധിപത്യം ചെലുത്തിയവരായിരുന്നു.

    ഞാൻ കണ്ട പൂർണ്ണരായ സ്വൂഫികളാണ് അലിയ്യുൽ മർസ്വഫി ( റ ), അബുൽ അബ്ബാസ് അൽ ഗമരി (റ) , മുഹമ്മദ് ബ്നു അനാൻ (റ) , മുഹമ്മദുൽ മുനീർ (റ) , മുഹമ്മദ് ബ്നു ദാവൂദ് (റ) , മുഹമ്മദു സ്സർവി (റ) , അബൂബക്കറുൽ ഹദീദി (റ) , അബുസ്സഊദിൽ ജാരി ഹി (റ) , മുഹമ്മദുശ്ശനാവി (റ) , അലിയ്യുൽ ഖവാസ്സ് (റ) , ഇവരെ പോലുള്ളവരും (അൽ ജൗഹറുൽ മസ്വൂൻ)

    ഇവരെല്ലാം പൂർണ്ണരാണെന്നാണ് ഇമാം ശഅ്റാനി (റ) പറയുന്നത് ഈ പൂർണ്ണരായ ശൈഖുമാരുടെ കൂട്ടത്തിൽ പെട്ട മുഹമ്മദു ശ്ശനാവി (റ) യിൽ നിന്നും ഇമാം ശഅ്റാനി(റ) ക്ക് ലഭിച്ച തർബിയത്ത് സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുളള തർബിയത്ത് മാത്രമായിരുന്നു എന്നാണ് ഹിജ്റ 824ന് ശേഷം പൂർണ്ണ തർബിയത്ത് ഉണ്ടാവാൻ പാടില്ല എന്ന് വാദിക്കുന്നവരുടെ വാദം.

    ഹിജറ 824 ന് ശേഷം ജീവിച്ച ഇമാം ശഅ്റാനി (റ) താൻ മിസ്വിറിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും കണ്ട പൂർണ്ണരായ മശാഇഖുകളെയാണ് ഈ എണ്ണിയത്. ഇനി സ്വൂഫികളുടെ വഴിയോട് സാമ്യത പുലർത്തുകയും ബറകത്ത് സിദ്ധിക്കുകയും ചെയ്യുന്ന വിധത്തിൽ മുരീദുകളെ തർബിയത്ത് ചെയ്യുക,ദിക്ർ ചൊല്ലിക്കൊടുക്കുക എന്നീ കാര്യങ്ങൾക്ക് എനിക്ക് അനുമതി തരികയും ദികർ ചൊല്ലിത്തരികയും ചെയ്തത് എന്റെ നേതാവായ മുഹമ്മദുശ്ശനാവി (റ) ആയിരുന്നു എന്ന് ഇമാം ശഅ്റാനി (റ) പറഞ്ഞതിലെ "സാമ്യത പുലർത്തുക" എന്നത് കൊണ്ടുദ്ദേശ്യം ഇമാം ശഅ്റാനി (റ)തന്നെ വ്യക്തമാക്കുന്നു:

    ഓരോ കാലഘട്ടത്തിലേയും മശാഇഖുകൾ മുമ്പുള്ളവരോട് സാമ്യത പുലർത്തുന്നവരാണ്. എന്റെ നേതാവ് അലിയ്യുൽ മർസ്വഫി (റ) മുരീദിന് ദിക്ർ ചൊല്ലിക്കൊടുക്കുകയും സ്ഥാന വസ്ത്രം ധരിപ്പിക്കുകയും ചെയ്തതിന് ശേഷം പറയാറുണ്ടായിരുന്നത്: മകനേ ! തീർച്ചയായും നമ്മൾ സാമ്യത പുലർത്തിയവരോട് സാമ്യത പുലർത്തുന്നവരാണ് (അൽ ജൗഹറുൽ മസ്വൂൻ) 

    താൻ കണ്ട പൂർണ്ണ മശാഇഖുകളിൽ മുമ്പ് എണ്ണിയ അലിയ്യുൽ മർസ്വഫിയാണ് നമ്മൾ സാമ്യത പുലർത്തുന്നവരാണെന്ന് പ്രയോഗിക്കുന്നത്. അതിനർത്ഥം ചിലർ മനസ്സിലാക്കിയത് പോലെ അവർ പൂർണ്ണരല്ല കേവലം ഇമാം ശഅ്റാനി (റ) ന് പോലും സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുള്ള തർബിയത്ത് മാത്രമായിരുന്നു ലഭിച്ചത്. ഒറിജിനലല്ല എന്നല്ല, മറിച്ച് പിൻഗാമികൾ മുൻഗാമികളോട് ത്വരീഖത്ത് സ്വീകരിക്കുക എന്ന വിഷയത്തിലും മുൻഗാമികൾ പോയ മാർഗ്ഗത്തിലൂടെ നാമും സഞ്ചരിക്കുന്നു എന്ന വിഷയത്തിലും സാമ്യതപ്പെടുത്തലാണ് ഇമാം ശഅ്റാനി (റ) ഉദ്ദേശിച്ചതെന്ന് വ്യക്തം.

    ഹിജ്റ 824 ന് ശേഷം മുറ ബ്ബികളുണ്ടെങ്കിൽ തന്നെ അപൂർണ്ണരാണെന്ന് വരുത്തിത്തീർക്കാനുള്ള അനാവശ്യമായ ആവേശമാണ് "ഇമാം ശഅ്റാനി (റ)ക്ക് പോലും ലഭിച്ച തർബിയത്ത് യഥാർത്ഥ തർബിയത്തല്ല" എന്ന് പറയാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചതെന്നല്ലാതെ ഇതിനെക്കുറിച്ച് മറ്റെന്ത് പറയാൻ?

    ഇമാം ശഅ്റാനി (റ) തുടരുന്നു : എന്റെ നേതാവ് അലിയ്യുൽ ഖവാസ്സ് ( റ ) പറയുന്നതായി ഞാൻ കേട്ടു . ഈ ലോകത്ത് ജനങ്ങളിൽ നിന്ന് തന്റെ അവസ്ഥ മറച്ച് വെക്കാൻ വേണ്ടി ജനങ്ങളുടെ മുന്നിൽ അജ്ഞത പ്രകടിപ്പിക്കുന്നവർ സ്വാലിഹീങ്ങളിലും പണ്ഡിതന്മാരിലും എക്കാല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട് . അതിനാൽ ഇക്കാ ലഘട്ടത്തിൽ പ്രത്യക്ഷത്തിലുള്ള സ്വൂഫികളിൽ ചിലർ അവരുടെ അവസ്ഥകളെ മറച്ചുവെച്ചേക്കാം . അതിനാൽ അവരും അവ രെപ്പോലുള്ളവരും പൂർണ്ണത എത്താതെ കേവലം സ്വൂഫികളോട് സാമ്യത പുലർത്തുന്നവർ മാത്രമാണെന്ന് നീ മനസ്സിലാക്കരുത്.

    നിന്റെ അജ്ഞതയാൽ അവരുടെ സ്ഥാനം താഴ്ത്തി യത് കാരണമായി ഒരു പക്ഷേ അല്ലാഹു നിന്നാട് കോപിച്ചേക്കാം. (അൽ ജൗഹറുൽ മസ്വൂൻ)

    ഇമാം ശഅ്റാനി ( റ ) പറയുന്നു :അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യുടെ കാലഘട്ടം മുതൽ പത്താം നൂറ്റാണ്ടിന്റെ തുട ക്കത്തിൽ മിസ്വ് റിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും നാം കണ്ടെത്തിച്ച സ്വൂഫികളുടെ കാലഘട്ടം വരെ ഒൗലിയാഇനോട് സാമ്യത പുലർത്തുന്നവരുടെ മേൽ ആളുകൾ ആധിപത്യം ചെലുത്തിയവരായിരുന്നു.

    ഞാൻ കണ്ട പൂർണ്ണരായ സ്വൂഫികളാണ് അലിയ്യുൽ മർസ്വഫി ( റ ), അബുൽ അബ്ബാസ് അൽ ഗമരി (റ) , മുഹമ്മദ് ബ്നു അനാൻ (റ) , മുഹമ്മദുൽ മുനീർ (റ) , മുഹമ്മദ് ബ്നു ദാവൂദ് (റ) , മുഹമ്മദു സ്സർവി (റ) , അബൂബക്കറുൽ ഹദീദി (റ) , അബുസ്സഊദിൽ ജാരി ഹി (റ) , മുഹമ്മദുശ്ശനാവി (റ) , അലിയ്യുൽ ഖവാസ്സ് (റ) , ഇവരെ പോലുള്ളവരും (അൽ ജൗഹറുൽ മസ്വൂൻ)

    ഇവരെല്ലാം പൂർണ്ണരാണെന്നാണ് ഇമാം ശഅ്റാനി (റ) പറയുന്നത് ഈ പൂർണ്ണരായ ശൈഖുമാരുടെ കൂട്ടത്തിൽ പെട്ട മുഹമ്മദു ശ്ശനാവി (റ) യിൽ നിന്നും ഇമാം ശഅ്റാനി(റ) ക്ക് ലഭിച്ച തർബിയത്ത് സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുളള തർബിയത്ത് മാത്രമായിരുന്നു എന്നാണ് ഹിജ്റ 824ന് ശേഷം പൂർണ്ണ തർബിയത്ത് ഉണ്ടാവാൻ പാടില്ല എന്ന് വാദിക്കുന്നവരുടെ വാദം.

    ഹിജറ 824 ന് ശേഷം ജീവിച്ച ഇമാം ശഅ്റാനി (റ) താൻ മിസ്വിറിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും കണ്ട പൂർണ്ണരായ മശാഇഖുകളെയാണ് ഈ എണ്ണിയത്. ഇനി സ്വൂഫികളുടെ വഴിയോട് സാമ്യത പുലർത്തുകയും ബറകത്ത് സിദ്ധിക്കുകയും ചെയ്യുന്ന വിധത്തിൽ മുരീദുകളെ തർബിയത്ത് ചെയ്യുക,ദിക്ർ ചൊല്ലിക്കൊടുക്കുക എന്നീ കാര്യങ്ങൾക്ക് എനിക്ക് അനുമതി തരികയും ദികർ ചൊല്ലിത്തരികയും ചെയ്തത് എന്റെ നേതാവായ മുഹമ്മദുശ്ശനാവി (റ) ആയിരുന്നു എന്ന് ഇമാം ശഅ്റാനി (റ) പറഞ്ഞതിലെ "സാമ്യത പുലർത്തുക" എന്നത് കൊണ്ടുദ്ദേശ്യം ഇമാം ശഅ്റാനി (റ)തന്നെ വ്യക്തമാക്കുന്നു:

    ഓരോ കാലഘട്ടത്തിലേയും മശാഇഖുകൾ മുമ്പുള്ളവരോട് സാമ്യത പുലർത്തുന്നവരാണ്. എന്റെ നേതാവ് അലിയ്യുൽ മർസ്വഫി (റ) മുരീദിന് ദിക്ർ ചൊല്ലിക്കൊടുക്കുകയും സ്ഥാന വസ്ത്രം ധരിപ്പിക്കുകയും ചെയ്തതിന് ശേഷം പറയാറുണ്ടായിരുന്നത്: മകനേ ! തീർച്ചയായും നമ്മൾ സാമ്യത പുലർത്തിയവരോട് സാമ്യത പുലർത്തുന്നവരാണ് (അൽ ജൗഹറുൽ മസ്വൂൻ) 

    താൻ കണ്ട പൂർണ്ണ മശാഇഖുകളിൽ മുമ്പ് എണ്ണിയ അലിയ്യുൽ മർസ്വഫിയാണ് നമ്മൾ സാമ്യത പുലർത്തുന്നവരാണെന്ന് പ്രയോഗിക്കുന്നത്. അതിനർത്ഥം ചിലർ മനസ്സിലാക്കിയത് പോലെ അവർ പൂർണ്ണരല്ല കേവലം ഇമാം ശഅ്റാനി (റ) ന് പോലും സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുള്ള തർബിയത്ത് മാത്രമായിരുന്നു ലഭിച്ചത്. ഒറിജിനലല്ല എന്നല്ല, മറിച്ച് പിൻഗാമികൾ മുൻഗാമികളോട് ത്വരീഖത്ത് സ്വീകരിക്കുക എന്ന വിഷയത്തിലും മുൻഗാമികൾ പോയ മാർഗ്ഗത്തിലൂടെ നാമും സഞ്ചരിക്കുന്നു എന്ന വിഷയത്തിലും സാമ്യതപ്പെടുത്തലാണ് ഇമാം ശഅ്റാനി (റ) ഉദ്ദേശിച്ചതെന്ന് വ്യക്തം.

    ഹിജ്റ 824 ന് ശേഷം മുറ ബ്ബികളുണ്ടെങ്കിൽ തന്നെ അപൂർണ്ണരാണെന്ന് വരുത്തിത്തീർക്കാനുള്ള അനാവശ്യമായ ആവേശമാണ് "ഇമാം ശഅ്റാനി (റ)ക്ക് പോലും ലഭിച്ച തർബിയത്ത് യഥാർത്ഥ തർബിയത്തല്ല" എന്ന് പറയാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചതെന്നല്ലാതെ ഇതിനെക്കുറിച്ച് മറ്റെന്ത് പറയാൻ?

                                     അൽ ഉസ്താദ് ഹസൻ ഇർഫാനി എടക്കുളം


Thursday, 6 May 2021

Lailathul kadar ( ലൈലത്തുല്‍ ഖദ്റ് ലക്ഷണങ്ങളും ശ്രേഷ്ഠതകളും )


 ലൈലത്തുല്‍ ഖദ്റ് ലക്ഷണങ്ങളും ശ്രേഷ്ഠതകളും 
അബൂ ഇയാസ് അഹ്സനി, ഇരിങ്ങാവൂര്‍

    വിശുദ്ധ റമളാനിലെ ഒരു പുണ്യ രാത്രിയാണ് 'ലൈലത്തുല്‍ ഖദ്റ്' വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ രാത്രി...രക്ഷയുടെയും അനുഗ്രഹങ്ങളുടെയും രാത്രി... ഇരട്ടി ഇരട്ടി പ്രതിഫലം നല്‍കപ്പെടുന്ന രാത്രി. അടിമകളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കപ്പെടുന്ന രാത്രി... പ്രയാസങ്ങള്‍ ഉയര്‍ത്തപ്പെടുന്നതിനും സന്തോഷങ്ങള്‍ ഇറക്കുന്നതിനും വേണ്ടി ആകാശ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന രാത്രി... ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രി. 

    മനുഷ്യമക്കളുടെ ഇഹപര വിജയത്തിന് ഹേതുകമായ പരിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച ഈ രാത്രിയെ അല്ലാഹു പരിചയപ്പെടുത്തുന്നു "നിശ്ചയം ലൈലത്തുല്‍ ഖദ്റിലാണ് ആ വിശുദ്ധ ഗ്രന്ഥം നാം അവതരിപ്പിച്ചത്. ലൈലത്തുല്‍ ഖദ്റ് എന്താണെന്നാണ് താങ്കള്‍ മനസ്സിലാക്കിയത്. ലൈലത്തുല്‍ ഖദ്റ് ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്".

    അല്ലാഹു തആല മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉത്തമരാക്കി. മലക്കുകളില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠമാക്കി. കലാമുകളില്‍ നിന്നും അല്ലാഹുവിന്‍റെ കലാമിനെയും സ്ഥലങ്ങളില്‍ നിന്ന് അവന്‍റെ ഭവനങ്ങളാകുന്ന പള്ളികളെയും മറ്റും പുണ്യമുള്ളതാക്കി. മാസങ്ങളില്‍ ചിലതിനെ മറ്റു ചിലതിനേക്കാളും ദിവസങ്ങളില്‍ വെള്ളിയാഴ്ചയെയും രാത്രികളില്‍ ലൈലത്തുല്‍ ഖദ്റിനെയും അല്ലാഹു ശ്രേഷ്ഠമാക്കി. ഓ മുസ്ലിം സമൂഹമേ അതിനാല്‍ അല്ലാഹു ആദരിച്ചതിനെയും ബഹുമാനിച്ചതിനെയും നാമും ബഹുമാനിക്കുക. നബി (സ്വ) തങ്ങള്‍ പറഞ്ഞു: വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ചും ആരെങ്കിലും റമളാനില്‍ നോമ്പെടുത്താല്‍ അവന്‍റെ കഴിഞ്ഞ പാപങ്ങളത്രെയും അവന് പൊറുക്കപ്പെടും. വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ചവനായും ഖദ്റിന്‍റെ രാത്രിയില്‍ വല്ലവനും നിന്ന് നിസ്കരിച്ചാല്‍ അവന്‍റെ ദോഷങ്ങള്‍ മുഴുവനും അവന് പൊറുക്കപ്പെടുന്നതാണ് (ബുഹാരി, മുസ്ലിം).

    ളഹ്ഹാക് (റ) പറഞ്ഞു: ഈ രാത്രിയില്‍ അല്ലാഹു രക്ഷ മാത്രമേ വിധിക്കുകയുള്ളൂ. മറ്റു രാത്രികളില്‍ രക്ഷയും ശിക്ഷയും വിധിക്കും (ഖുര്‍ത്വുബി) പ്രഭാതം വിടരുന്നത് വരെ ആ രാത്രി രക്ഷ മാത്രമാണ് (ഖുര്‍ആന്‍). ഇമാം മുജാഹിദ് (റ) പറഞ്ഞു: സുരക്ഷിതമായ രാത്രിയാണത്. പിശാചിന് അന്ന് നീചവും പ്രയാസമുണ്ടാക്കുന്നതുമായ ഒരു വേലയും ഒപ്പിക്കാന്‍ കഴിയില്ല. മഹാനായ ഇക്രിമത്ത് (റ) പറയുന്നു: ആ വര്‍ഷം ഹജ്ജ് ചെയ്യുന്നവരുടെയും അവരുടെ പിതാക്കളുടെയും പേരുകള്‍ അന്ന് രേഖപ്പെടുത്തും. അതില്‍ നിന്ന് ഒരാളും കൊഴിഞ്ഞ് പോവുകയോ മറ്റൊരാളെ അതില്‍ വര്‍ദ്ധിപ്പിക്കപ്പെടുകയോ ഇല്ല. 

    ഓ സഹോദരാ, ഈ പുണ്യമായ അവസരം നാം പാഴാക്കിക്കളയരുത്. ഈ രാത്രിയെ നാം ആദരിക്കുകയും നന്മകളെ കൊണ്ട് ധന്യമാക്കുകയും ചെയ്യുക. "നിങ്ങളുടെ സ്വശരീരത്തിന് വേണ്ടി നിങ്ങള്‍ എന്ത് നന്മ കാഴ്ച വെച്ചാലും അത് അല്ലാഹുവിന്‍റെ അടുക്കല്‍ പ്രതിഫലാര്‍ഹമായി നിങ്ങള്‍ എത്തിക്കുന്നതാണ്. നിശ്ചയം അല്ലാഹു തആല നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാണ്" (വിശുദ്ധ ഖുര്‍ആന്‍).

മറച്ചു വെച്ചതിന്‍റെ രഹസ്യം:-

    ഈ രാത്രി ഏതാണെന്ന് നിര്‍ണ്ണയിക്കുന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ നാല്‍പ്പതോളം അഭിപ്രായങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രബലം റമളാനിലെ അവസാനപത്തിലെ ഒറ്റയിട്ട രാവുകളിലാണ് എന്നതാണ്. ഈ രാത്രി ഏതാണെന്ന് കൃത്യമായി പ്രവചിക്കാതെ ഒളിപ്പിച്ച് വച്ചതിന് പിന്നില്‍ ഒരുപാട് രഹസ്യങ്ങളും തത്വങ്ങളുമുണ്ട്. 

    ഈ രാത്രിയോട് ഒത്ത് വരണമെന്ന പ്രതീക്ഷയില്‍ സര്‍വ്വ രാത്രികളും ഇബാദത്തിനാല്‍ ധന്യമാക്കപ്പെടുന്നു. ഇതാണ് മുന്‍ഗാമികള്‍ അനുവര്‍ത്തിച്ചത്. 

    അടിമകള്‍ കൂടുതല്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് മത്സരിക്കുന്നു. അപ്പോള്‍ അല്ലാഹു തആല ഇത് മറച്ച് വെച്ചത് നമുക്ക് വലിയ അനുഗ്രഹമാണ്. കാരണം ലൈലത്തുല്‍ ഖദ്റ് പ്രതീക്ഷിച്ച് എല്ലാ രാത്രിയിലും നാം സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും അങ്ങനെ നമ്മുടെ സല്‍കര്‍മ്മങ്ങള്‍ കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിക്കാന്‍ അത് കാരണമാവുകയും ചെയ്യുന്നു. മറിച്ചായിരുന്നുവെങ്കില്‍ അന്ന് മാത്രം ഇബാദത്തില്‍ മുഴുകി മറ്റു ദിവസങ്ങളെല്ലാം നാം വെറുതെ ഇരിക്കുമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും റമളാനിന്‍റെ 27 ന്‍റെ രാത്രിയാണ് ലൈലത്തുല്‍ ഖദ്റ് എന്ന അഭിപ്രായത്തില്‍ മാത്രം ഉറച്ചുനിന്ന് അന്ന് മാത്രം രാത്രി ഹയാത്താക്കി ലൈലത്തുല്‍ ഖദ്റ് കരസ്ഥമാക്കാനാണ് നാം പലരും ശ്രമിക്കുന്നത് എന്നത് വളരെ ഖേദകരമാണ്. 

    നിശ്ചയം ഈമാനിന്‍റെയും കുഫ്റിന്‍റെയും അറിവിന്‍റെയും അജ്ഞതയുടെയും സന്മാര്‍ഗ്ഗത്തിന്‍റെയും വഴികേടിന്‍റെയും ഇരുട്ടിന്‍റെയും വെളിച്ചത്തിന്‍റെയും ഇടയില്‍ വേര്‍തിരിവും വിവേചനവും നല്‍കുന്ന നിര്‍ണ്ണായക അതിര്‍വരമ്പാണ് ലൈലത്തുല്‍ ഖദ്റും അന്ന് അവതരിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥവും. 

    മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തിന് പ്രത്യേകമാക്കപ്പെട്ട കാര്യങ്ങളിലൊന്നാണ് ലൈലത്തുല്‍ ഖദ്റ്. അനസ് (റ) നെ തൊട്ട് നിവേദനം നബി (സ്വ) പറഞ്ഞു: "ലൈലത്തുല്‍ ഖദ്റ് എന്‍റെ ഉമ്മത്തിന് അല്ലാഹു സുബ്ഹാനഹുവതആല സമ്മാനിച്ചതാണ്. അവര്‍ക്ക് മുമ്പ് ഒരാള്‍ക്കും അത് നല്‍കിയിട്ടില്ല (ദൈലമി, തഫ്സീര്‍ ......). ഈ അനുഗ്രഹീത രാത്രികൊണ്ട് ഈ സമുദായത്തെ പ്രത്യേകമാക്കപ്പെടാനുള്ള കാരണം പലതും പറയപ്പെട്ടിട്ടുണ്ട്. പ്രധാനമായും ഇമാം മാലിക്ക് (റ) തന്‍റെ മുവത്വയില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. "തിരുനബി (സ്വ) തങ്ങള്‍ക്ക് മുന്‍സമുദായങ്ങളുടെ ആയുസ്സ് കാണിക്കപ്പെട്ടു. അപ്പോള്‍ തന്‍റെ ഉമ്മത്തിന്‍റെ ആയുസ്സ് വളരെ കുറവായതുകൊണ്ട് ദീര്‍ഘകാലം ആരാധനകള്‍ ചെയ്ത് മുന്‍സമുദായങ്ങള്‍ കൈവരിച്ച നേട്ടം എന്‍റെ സമുദായത്തിന് ലഭിക്കില്ലല്ലോ എന്ന് അവിടുന്ന് പരിതപിച്ചു. അപ്പോഴാണ് ആയിരം  മാസത്തേക്കാള്‍ പുണ്യം നല്‍കപ്പെട്ട ലൈലത്തുല്‍ ഖദ്റ് എന്ന വിശുദ്ധ രാത്രി അല്ലാഹു തആല അവിടത്തേക്ക് സമ്മാനിച്ചത് " (മുവത്വ). 

    മലക്കുകള്‍ ഭൂമിലോകത്തേക്ക്

    ഖദ്റിന്‍റെ രാത്രിയില്‍ ഭൂമിലോകത്തേക്ക് മലക്കുകള്‍ ഇറങ്ങിവരും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു നാഥന്‍റെ അനുമതിയോടെ സര്‍വ്വതീരുമാനങ്ങളുമായി അന്ന് മലക്കുകളും റൂഹും ഇറങ്ങു. റൂഹ് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ജിബ്രീല്‍ (അ) മാണെന്നും അതല്ല ഒരു വിഭാഗം പ്രത്യേകക്കാരായ മലക്കുകളാണെന്നും മലക്കുകളെ നിരീക്ഷിക്കുന്ന മറ്റൊരു വിഭാഗം സൃഷ്ടികളാണെന്നും മരണപ്പെട്ടവരുടെ ആത്മാക്കളാണെന്നുമുള്ള പല വ്യാഖ്യാനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. 

    മലക്കുകള്‍ ഭൂമിലോകത്തേക്ക് ഇറങ്ങിവരുന്നതിന്‍റെ രൂപത്തെ സംബന്ധിച്ച് ഇബ്നു അബ്ബാസ് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കാണാം: നബി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റ് ആയാല്‍ "സിദ്റത്തുല്‍ മുന്‍തഹാ" വാസികളായ മലക്കുകള്‍ ഇറങ്ങിവരും ജിബ്രീല്‍ (അ) അക്കൂട്ടത്തില്‍ ഉണ്ട്. അവര്‍ പതാകകളുമായാണ് വരിക. അങ്ങനെ അവര്‍ വന്നുകൊണ്ട് ഒരു പതാക എന്‍റെ ഖബറിനു മുകളിലും ഒരു പതാക ബൈത്തുല്‍ മുഖദ്ദസിന്‍റെ മുകളിലും ഒരു പതാക മസ്ജിദുല്‍ ഹറാമിന് മുകളിലും മറ്റൊന്ന് ത്വൂരിസീനാ പര്‍വ്വതശിഖിരത്തിലും സ്ഥാപിക്കും. അങ്ങനെ അവര്‍ സത്യവിശ്വാസികളായ സര്‍വ്വരോടും സലാം ചൊല്ലും. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍, പന്നിമാംസം ഭക്ഷിക്കുന്നവര്‍, ദേഹത്ത് കുങ്കുമചായം പുരട്ടുന്നവര്‍ ഒഴികെ. ഖുര്‍ത്വുബി, റൂഹുല്‍ ബയാന്‍ തുടങ്ങി ധാരാളം തഫ്സീറുകളിലും മറ്റും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 

    മഹാനായ അല്‍ഖുതുബുറബ്ബാനി അശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) 'ഗുന്‍യ'  യില്‍ പറയുന്നു: ഇബ്നു അബ്ബാസ് (റ) നെ തൊട്ട് നിവേദനം അദ്ദേഹം പറയുന്നു: ലൈലത്തുല്‍ ഖദ്റായാല്‍ അല്ലാഹു തആല ജിബ്രീല്‍ (അ) നോട് ഭൂമിയിലേക്ക് ഇറങ്ങാന്‍ കല്‍പ്പിക്കും കൂടെ 'സിദ്റത്തുല്‍ മുന്‍തഹാ' വാസികളായ എഴുപതിനായിരം മലക്കുകളുമുണ്ടാകും പ്രകാശത്താലുള്ള പതാകകള്‍ വഹിച്ചുകൊണ്ടാണ് അവര്‍ ഇറങ്ങുന്നത്. അങ്ങനെ ഭൂമിയിലേക്കിറങ്ങിയാല്‍ ജിബ്രീല്‍ (അ) തന്‍റെയും മറ്റു മലക്കുകള്‍ അവരുടെയും പതാകകള്‍ നാലു പരിശുദ്ധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. വിശുദ്ധ കഅ്ബാലയം, തിരുനബി (സ്വ) യുടെ ഖബ്റുശ്ശരീഫ്, മസ്ജിദ് ബൈത്തുല്‍ മുഖദ്ദസ്, മസ്ജിദ് ഥൂരിസീനാ തുടങ്ങിയവയാണവ. പിന്നീട് ജിബ്രീല്‍ (അ) മറ്റു മലക്കുകളോട് ഭൂമിയില്‍ പരക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കും. അങ്ങനെ സത്യവിശ്വാസി വിശ്വാസിനികള്‍ താമസിക്കുന്ന വീടുകളിലും കുടിലുകളിലും റൂമുകളിലും കപ്പലുകളിലും മുഴുവനും അവര്‍ പ്രവേശിക്കും. പട്ടി, പന്നി, കള്ള്, ഹറാമിനാലുള്ള ജനാബത്ത്കാര്‍, രൂപങ്ങള്‍ എന്നിവയുള്ള വീടുകളൊഴിച്ച്. അവയില്‍ അവര്‍ പ്രവേശിക്കുകയില്ല. അങ്ങനെ പ്രഭാതം വരെ തസ്ബീഹ്, തഖ്ദീസ്, തഹ്ലീലുകളിലും മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തിന് വേണ്ടിയുള്ള പൊറുക്കലിനെ തേടലിലും അവര്‍ കഴിഞ്ഞ് കൂടും. 

    നേരം വെളുത്താല്‍ ആകാശത്തേക്ക് അവര്‍ കയറിപ്പോകും ആദ്യമായി ഒന്നാനാകശത്തെ മലക്കുകള്‍ അവരെ സ്വീകരിക്കും. അവര്‍ ചോദിക്കും: നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ദുനിയാവില്‍ നിന്ന് വരികയാണ്. കാരണം ഇന്ന് മുഹമ്മദ് നബി (സ്വ) യുടെ ഉമ്മത്തിന്‍റെ ലൈലത്തുല്‍ ഖദ്റായിരുന്നു. അപ്പോള്‍ ആകാശവാസികള്‍ ചോദിക്കുന്നു: മുഹമ്മദ് നബി (സ്വ) യുടെ ഉമ്മത്തിന്‍റെ ആവശ്യങ്ങള്‍ക്ക് എന്ത് പരിഹാരമാണ് അല്ലാഹു നല്‍കിയത്? സദ്വൃത്തരുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കുകയും ദുര്‍വൃത്തരുടെ കാര്യങ്ങളില്‍ ശിപാര്‍ശ സ്വീകരിക്കുകയും ചെയ്തു എന്നവര്‍ മറുപടി നല്‍കി. അപ്പോള്‍ ഈ സമുദായത്തിന് അല്ലാഹു അവന്‍റെ മഗ്ഫിറത്ത് നല്‍കി അനുഗ്രഹിച്ചതിന്‍റെ പേരില്‍ ലോക രക്ഷിതാവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സ്തുതി കീര്‍ത്തനങ്ങളാല്‍ ഒന്നാനാകാശത്തെ മലക്കുകള്‍ ശബ്ദമുയര്‍ത്തും. 

    പിന്നെ അവര്‍ രണ്ടാനാകാശത്തേക്ക് ആ മലക്കുകളെ യാത്രയാക്കി അവരെ പിന്തുടരും. അങ്ങനെ ഏഴാനാകാശം വരെ ഇത് തുടരും. അവിടെ നിന്ന് ജിബ്രീല്‍ (അ) അവരോട് തിരിച്ച് പോകാന്‍ നിര്‍ദേശിക്കുകയും ഓരോ മലക്കുകളും അവരവരുടെ ആകാശങ്ങളിലേക്ക് തിരിച്ച് പോവുകയും ചെയ്യും. പിന്നെ ജിബ്രീല്‍ (അ) മും കൂടെയുള്ള മലക്കുകളും സിദ്റത്തുല്‍ മുന്‍തഹായിലേക്ക് തിരിച്ചെത്തുമ്പോള്‍ അവിടെയുള്ള മലക്കുകളും അവരോട് ചോദിക്കും നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? മുമ്പ് പോലെ അവര്‍ പ്രതികരിക്കും. അവിടെയുള്ള മലക്കുകളും സ്തുതി കീര്‍ത്തനങ്ങളാല്‍ ശബ്ദ മുഖരിതമാക്കും. അത് ജന്നത്തുല്‍ മഅ്വയും പിന്നെ ജന്നത്തുന്നഈമും ജന്നത്തു അദനും ഫിര്‍ദൗസും കേള്‍ക്കും. അല്ലാഹുവിന്‍റെ അര്‍ശും അത് കേള്‍ക്കാനിടവരും. അപ്പോള്‍ ഈ ഉമ്മത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് അല്ലാഹുവിന്‍റെ അര്‍ശും സ്തുതി കീര്‍ത്തനങ്ങളെ കൊണ്ട് ശബ്ദ മുഖരിതമാക്കും. എന്നിട്ട് അര്‍ശ് ചോദിക്കുകയാണ്. എന്‍റെ നാഥാ! മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തില്‍ നിന്ന് സദ്വൃത്തര്‍ക്ക് നീ പൊറുത്തു കൊടുത്തതായും ദുര്‍വൃത്തരുടെ കാര്യത്തില്‍ സദ്വൃത്തര്‍ ചെയ്ത ശിപാര്‍ശ നീ സ്വീകരിച്ചതായും എനിക്ക് വിവരം ലഭിച്ചുവല്ലോ? അപ്പോള്‍ അല്ലാഹു തആല പറയുന്നു: അതെ സത്യമാണ് നീ പറഞ്ഞത്. മാത്രമല്ല മുഹമ്മദ് നബി (സ്വ) തങ്ങളുടെ സമുദായത്തിന് ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത ഒരു മനുഷ്യ ഹൃദയത്തിലും ഉദിക്കുക പോലും ചെയ്യാത്ത ബഹുമതികള്‍ അവര്‍ക്ക് എന്‍റെ അരികില്‍ ഞാന്‍ തയ്യാര്‍ ചെയ്തിട്ടുണ്ട് (തഫ്സീര്‍ റൂഹുല്‍ മആനി). മലക്കുകളുടെ വരവിനെ സംബന്ധിച്ച് ഇനിയും ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചില ലക്ഷണങ്ങള്‍

    ഇമാം അഹ്മദ് (റ) തന്‍റെ മുസ്നദില്‍ ഉബാദത്ത് ബ്നു സ്സ്വാമിത് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂലുല്ലാഹി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റിന്‍റെ ലക്ഷണങ്ങള്‍ ആ രാത്രി തെളിഞ്ഞതും പ്രഭാപൂരിതവുമായിരിക്കും. തിളങ്ങി നില്‍ക്കുന്ന ചന്ദ്രനുള്ളത് പോലിരിക്കും. വളരെ ശാന്തവും നിശ്ശബ്ദവുമായതായിരിക്കും. അന്ന് തണുപ്പോ ചൂടോ ഉണ്ടാവുകയില്ല. ചെങ്കോലുകള്‍ എറിയപ്പെടുന്നത് കാണുകയില്ല. അന്നിന്‍റെ പകലിലെ സൂര്യന്‍ പതിനാലാം രാവിലെ ചന്ദ്രനെപ്പോലെയായിരിക്കും. രശ്മികളുണ്ടാവുകയില്ല. മങ്ങിയ നിലയിലായിരിക്കും അന്ന് പിശാചിന് പുറത്തിറങ്ങാന്‍ സാധിക്കുകയില്ല. എന്നതും അതിന്‍റെ ലക്ഷണങ്ങളില്‍ പെട്ടതാണ്. മജ്മഉസ്സവാഇദിലും ഇമാം ത്വബ്റാനി തന്‍റെ മുഅ്ജമുല്‍ കബീറിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. 

    അന്നത്തെ സൂര്യന് കിരണങ്ങളില്ലാത്തതിന് ബഹുമാനപ്പെട്ട ഖാളി ഇയാള്വ്(റ) തങ്ങള്‍ രണ്ട് കാരണങ്ങള്‍ പറയുന്നു: ഒന്ന്: ലൈലത്തുല്‍ ഖദ്റ് മനസ്സിലാക്കാന്‍ അല്ലാഹു നിശ്ചയിച്ച ഒരു അടയാളമാണ്. രണ്ട്: അന്നിറങ്ങിവരുകയും കയറിപ്പോവുകയും ചെയ്യുന്ന മലക്കുകളുടെ ബാഹുല്യം കാരണം അവരുടെ ശരീരങ്ങളും ചിറകുകളും സൂര്യപ്രകാശത്തിനും അതിന്‍റെ കിരണങ്ങള്‍ക്കും മറയിടുന്നതാണ് (ശര്‍ഹ് മുസ്ലിം).

അമലുകള്‍:-

    പ്രസ്തുത രാത്രി നാം ആരാധനകളെകൊണ്ട് ധന്യമാക്കണം. നമുക്ക് കിട്ടിയ വലിയൊരവസരമാണത്. അടുത്ത വര്‍ഷം ആ രാത്രിയില്‍ അമല്‍ ചെയ്യാനും പുണ്യം നേടാനും നാം ജീവിച്ചിരിക്കണമെന്നില്ല. അത് കിട്ടിയാല്‍ നഷ്ടപ്പെടാതെ സൂക്ഷിക്കലാണ് ബുദ്ധി. അതിനാല്‍ ദിക്റ് ദുആകളെ കൊണ്ടും തൗബ ഇസ്തിഗ്ഫാറുകളെ കൊണ്ടും ഈ രാത്രിയെ നാം ഹയാത്താക്കുക. തസ്ബീഹുകളും തഹ്മീദുകളും തഹ്ലീലുകളും അധികരിപ്പിക്കുക. നബി (സ്വ) തങ്ങളുടെ മേല്‍ പെരുപ്പിച്ച് സ്വലാത്തുകള്‍ ചൊല്ലുക. തസ്ബീഹ് നിസ്കാരവും മറ്റും സുന്നത്തായ അമലുകളും വര്‍ദ്ധിപ്പിക്കുക. കഴിവിന്‍റെ പരമാവധി തന്‍റെ ധനത്തില്‍ നിന്ന് ധര്‍മ്മം അധികരിപ്പിക്കാന്‍ ശ്രമിക്കുക. 

    പാപങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വെടിഞ്ഞ് നില്‍ക്കുക. ജമാഅത്തായുള്ള നിസ്കാരങ്ങള്‍ കാത്തുസൂക്ഷിക്കുക. രാത്രിയില്‍ ഉറങ്ങിയാല്‍ എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുക. 

    അബ്ദുല്ലാഹിബ്നു ആമിറുബ്നു റബീഅ (റ) പറയുന്നു: നബി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റില്‍ ആരെങ്കിലും ഇശാ മഗ്രിബ് നിസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വ്വഹിച്ചാല്‍ ലൈലത്തുല്‍ ഖദ്റില്‍ നിന്നുള്ള ഒരു വിഹിതം അവന് ലഭിച്ചു (അല്‍ കശ്ഫു വല്‍ബയാന്‍).           

നോമ്പിന്‍റെ മര്‍മ്മം ( Nombinte Marmmam )

 നോമ്പിന്‍റെ മര്‍മ്മം


    മൗനം, നിശ്ചലനം എന്നൊക്കെ അര്‍ത്ഥം കല്‍പിക്കാവുന്ന 'സ്വൗമ്' എന്ന ക്രിയാധാതുവാണ് സോപാധികം പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനാദികളും വികാര പ്രകടനങ്ങളും വര്‍ജ്ജിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ നോമ്പ് എന്ന ആരാധനക്ക് പ്രയോഗിച്ചിരിക്കുന്നത്. ഈ പ്രയോഗത്തില്‍ നിന്ന് തന്നെ നോമ്പിന്‍റെ ആത്മാവിനെ കണ്ടെത്താന്‍ കഴിയും. കഴിയണം. അതിനുതകുന്ന ഒരു ചര്‍ച്ചയാണ് ഈ പ്രമേയം.

    അശ്ശൈഖ് ഹകീമുത്തുര്‍മുദി (റ) പറയുന്നു: "നിന്‍റെ ജീവിതത്തിന്‍റെ പകല്‍യാമങ്ങളില്‍ കുറച്ച് നേരം ഇച്ഛകളില്‍ നിന്ന് ശരീരത്തെ തടഞ്ഞുനിര്‍ത്തുക. അതാണ് നോമ്പ്".

    ശൈഖ് ഫാരിസി അല്‍ ബഗ്ദാദ് (റ) പറയുന്നു: "ഇലാഹീ ദര്‍ശനം നിമിത്തം സൃഷ്ടി ദര്‍ശനത്തില്‍ നിന്ന് മുക്തനാവുക. പരാശ്രയത്തില്‍ നിന്ന് മോചിതമായ അവസ്ഥാ വിശേഷം കൊണ്ട് വിശേഷണം സിദ്ധിക്കുക എന്നതാണ് നോമ്പ്".

    അന്ന പാനീയങ്ങളില്‍ നിന്നും മാനുഷിക ദുര്‍ഗുണങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്നതാകായാല്‍ സ്രഷ്ടാവിനുള്ള ആരാധനയുടെ കവാടവും ഭൗതിക വിരക്തിയുടെ താക്കോലുമാണ് നോമ്പ് എന്ന് ഇമാം അബൂതാലിബുല്‍ മക്കി (റ) പറയുന്നു.

    പരാശ്രയമില്ലാതിരിക്കുക എന്ന ഇലാഹീ വിശേഷണം സിദ്ധിക്കുന്നതിന് മാനുഷികാവശ്യങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെ തടയുക എന്നാണ് നോമ്പിന് അശ്ശൈഖ് അബ്ദുല്‍കരീം ജീലി (റ) തന്‍റെ അല്‍ ഇന്‍സാനുല്‍ കാമിലില്‍ പറയുന്നത്.

    സൃഷ്ടികളുടെ ആത്മാര്‍ത്ഥതയെ പരിശോധിക്കുകയാണ് നോമ്പ് നിര്‍ബന്ധമാക്കിയതിന്‍റെ ലക്ഷ്യമെന്ന് ഇമാം അലി (റ) പറയുന്നു. പ്രകൃതി വികാരങ്ങളെയും ശാരീരിക താല്‍പര്യങ്ങളെയും ഇല്ലാതാക്കുന്നതാണ് നോമ്പ്. അത് നിമിത്തം ഹൃദയത്തിന് തെളിച്ചവും അവയവങ്ങള്‍ക്ക് ശുദ്ധിയും ബാഹ്യവും ആന്തരികവുമായ സംസ്കരണവും ലഭിക്കും. നന്മകള്‍ക്ക് പ്രത്യുപകാരവും ദരിദ്രന്മാരിലേക്ക് ഗുണവും അവനില്‍ നിന്നുണ്ടാകും.

    നോമ്പ് ഈ വിധം ലക്ഷ്യമുള്ളതും ശാരീരിക മാനസിക പരിശുദ്ധിക്ക് ഉതകുന്നതുമായിരിക്കണം. കേവലം അന്നപാനീയങ്ങള്‍ വെടിഞ്ഞ് വിശപ്പും ദാഹവും സഹിക്കുന്നതില്‍ കാര്യമില്ല. 

    ഖൂത്തുല്‍ ഖുലൂബില്‍ ഇമാം അബൂത്വാലിബുല്‍ മക്കി (റ) പറയുന്നത് ശ്രദ്ധിക്കുക: "കണ്ണും കാതും അനാവശ്യങ്ങളില്‍ നിന്നും വിലക്കപ്പെട്ടതില്‍ നിന്നും തടയുക. ഹൃദയത്തെ ദുര്‍ചിന്തകളില്‍ നിന്നും നിരോധിത കാര്യങ്ങളില്‍ ചിന്തിക്കുന്നതില്‍ നിന്നും മോചിപ്പിക്കുക. അനാവശ്യ സംസാരത്തില്‍ നിന്ന് നാവിനെ നിയന്ത്രിക്കുക. താന്തോന്നികളോടുള്ള സംസര്‍ഗ്ഗം ഉപേക്ഷിക്കുക. ദുരാഗ്രഹങ്ങളെ വെടിയുക. നിരോധിതമോ ഗുണകരമല്ലാത്തതോ ആയ കര്‍മ്മങ്ങളില്‍ നിന്ന് കരങ്ങളെ സൂക്ഷിക്കുക. തിന്മയിലേക്കുള്ള പ്രയാണത്തില്‍ നിന്ന് കാലുകളെ തടുക്കുക. ഇതൊക്കെയുള്‍പ്പെട്ടതാണ് പ്രത്യേകക്കാരുടെ നോമ്പ്. 

    ഒരാള്‍ ഇതിനെയെല്ലാം സൂക്ഷിച്ച് വയറും ഗുഹ്യസ്ഥാനവും മാത്രം ശ്രദ്ധിച്ചില്ലെങ്കില്‍ ശ്രേഷ്ഠതയുടെ വിഷയത്തില്‍ അവന്‍ അല്ലാഹുവിന്‍റെയടുക്കല്‍ നോമ്പുകാരനാണ്. കാരണം അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ ഒരുപരിധി വരെ അവന്‍ സൂക്ഷിച്ചവനാണ്. എന്നാല്‍ വയറും ഗുഹ്യസ്ഥാനവും സൂക്ഷിക്കുകയും മറ്റുള്ളതെല്ലാം അനിയന്ത്രിതമാവുകയും ചെയ്താല്‍ സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാഴാക്കിയവനായത് കൊണ്ട് യഥാര്‍ത്ഥ പണ്ഡിതന്മാരുടെ അടുക്കല്‍ അവന്‍ നോമ്പുകാരനാണെന്ന പരിഗണനയില്‍ വരില്ല. സ്വയം അവന്‍ നോമ്പുകാരനാണെന്ന് നടിക്കാമെന്ന് മാത്രം. മേല്‍വചനങ്ങളെ സാധൂകരിക്കുന്ന ഒരു ഹദീസ് ഇമാം ബുഖാരി (റ) തന്‍റെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം: "അനാവശ്യ സംസാരവും പ്രവര്‍ത്തനവും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരു ആവശ്യവുമില്ല". ഈ ഹദീസിന്‍റെ വ്യാഖ്യാനങ്ങളില്‍ മഹാത്മാക്കള്‍ രേഖപ്പെടുത്തുന്നത് കളവ്, കള്ളസത്യം, കള്ള സാക്ഷിത്വം, പരദൂഷണം, ഏഷണി തുടങ്ങിയ നാവിന്‍റെ വിപത്തുകള്‍, മോഷണം അപരനെ വേദനിപ്പിക്കുന്ന ശാരീരിക ചലനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരോധിത പ്രവര്‍ത്തനങ്ങള്‍ വര്‍ജ്ജിക്കാത്തവന്‍റെ നോമ്പ് പ്രതിഫലാര്‍ഹമല്ല. എന്നാല്‍ ഇത്തരം പ്രവണതകള്‍ കൊണ്ട് നോമ്പ് ബാത്വിലാകുമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞിട്ടില്ലാത്തത് കൊണ്ട് നോമ്പ് അസാധുവെന്ന് പറഞ്ഞുകൂടാ. ശരീഅത്ത് നിയമം അനുസരിച്ച് വ്രതം സാധുവാകുമെങ്കിലും പ്രതിഫലം ലഭിക്കുകയില്ല എന്നാണ് പണ്ഡിത മതം. 

    പകലന്തിയോളം പട്ടിണി കിടന്ന് കഷ്ടതയനുഭവിച്ചതിന് ഒരു പ്രതിഫലവുമില്ലെങ്കില്‍ നാം എന്ത് മാത്രം ഹതഭാഗ്യര്‍! ഈ വിനാശത്തില്‍ നിന്ന് രക്ഷ നേടുന്നതിന് കൈകാലുകള്‍, കണ്ണ്, ചെവി, നാവ്, വയറ്, ഗുഹ്യസ്ഥാനങ്ങള്‍, ചിന്താശേഷി എന്നിവ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിരിക്കേണ്ടതാണ്. ഇവകളില്‍ വളരെ പ്രധാനപ്പെട്ടതും അധികപേരും അശ്രദ്ധരുമായ നാവിന്‍റെ പാപങ്ങള്‍ നമുക്കൊന്ന് വിലയിരുത്താം. 

കളവ്

    സത്യവിരുദ്ധമായ പ്രസ്താവനയാണ് കളവ്. ഇത് കൊണ്ട് ആര്‍ക്കും ഉപദ്രവവും അനിഷ്ടവും ഉണ്ടാകുന്നില്ലെങ്കിലും നിരോധിക്കപ്പെട്ടത് തന്നെയാണ്. അത്യാപൂര്‍വ്വമായ ചില ഘട്ടങ്ങളില്‍ അത് അനുവദനീയമാകുമെന്നത് വിസ്മരിക്കുന്നില്ല. അനന്തരഫലം ദുഷ്കരമാകുമെങ്കിലും നിങ്ങള്‍ സത്യമേ പറയാവൂ എന്ന തിരുവചനം വളരെ പ്രസിദ്ധമാണ്. ഇമാം ബുഖാരി, മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ തീര്‍ച്ചയായും കളവ് തെമ്മാടിത്തത്തിലേക്കും തെമ്മാടിത്തം നരകത്തിലേക്കും നയിക്കും എന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാപട്യത്തിന്‍റെ സൂചനയായി നാല് കാര്യങ്ങള്‍ തിരുദൂതര്‍ (സ്വ) പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. അതില്‍ പ്രഥമസ്ഥാനമാണ് കളവിന് നല്‍കിയിരിക്കുന്നത്. ഉമര്‍ (റ) ല്‍ നിന്നും ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: നുണ മെനഞ്ഞുണ്ടാക്കുന്നവരില്‍ ഏറ്റവും സമര്‍ത്ഥന്‍ കാണാത്തതിനെ കണ്ടു എന്ന് പറയുന്നവനാണ്. 

    അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരു ദിവസം നബി (സ്വ) ഞങ്ങളോട് പറഞ്ഞു: കഴിഞ്ഞ രാത്രി രണ്ടാളുകള്‍ എന്നെ സമീപിച്ചു കൊണ്ട് പറഞ്ഞു. നിങ്ങള്‍ പുറപ്പെടൂ! അങ്ങനെ ഞങ്ങള്‍ മൂന്നാളും യാത്രയായി. വഴിമധ്യേ ഒരു പുരുഷന്‍ മലര്‍ന്ന് കിടക്കുന്നതായി ഞാന്‍ കണ്ടു. അദ്ദേഹത്തിന് സമീപം വേറൊരാള്‍ ഒരു ഇരുമ്പു കൊളുത്തുമായി നില്‍ക്കുന്നു. അയാള്‍ കിടക്കുന്ന വ്യക്തിയുടെ മുഖത്തിന്‍റെ ഒരു ഭാഗത്തേക്ക് വന്ന് അയാളുടെ കടവായയും മൂക്കും കണ്ണും ചേര്‍ത്ത് പിടിച്ച് വലിച്ച് തലയുടെ പിന്‍ഭാഗത്തേക്ക് ചേര്‍ക്കും. അങ്ങനെ ചേര്‍ന്ന് കഴിയുമ്പോള്‍ അദ്ദേഹം മറുഭാഗത്തേക്ക് വരും. എന്നിട്ട് മറ്റേ ചുണ്ടും കണ്ണും മൂക്കും ചേര്‍ത്ത് പിടിച്ച് മറുഭാഗത്തിലൂടെ തലയുടെ പിന്‍ഭാഗത്തേക്ക് ചേര്‍ക്കും. അയാള്‍ കൈവിടുമ്പോഴേക്ക് ചെവിയും മൂക്കും കണ്ണും പൂര്‍വ്വസ്ഥിതി പ്രാപിച്ചിരിക്കും. ഇടതടവില്ലാതെ ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരുന്നു. ഈ നിലയ്ക്ക് ശിക്ഷിക്കപ്പെടുന്ന ആളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവന്‍ കളവ് പറയുന്നവനായിരുന്നു എന്നാണ് മറുപടി നല്‍കപ്പെട്ടത്. പരലോകത്ത് കളവ് പറയുന്നവര്‍ക്ക് ലഭിക്കുന്ന കഠോരമായ ശിക്ഷ സ്വപ്നം മുഖേന നബി (സ്വ) ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. 

കളവ് പറയല്‍ മഹാപാപമാകുന്നതോട് കൂടി നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടുത്തിക്കളയും എന്നതിനാല്‍ നോമ്പുകാരന്‍ അത് പ്രത്യേകം ഗൗനിക്കേണ്ടതാണ്.

കള്ളസാക്ഷ്യം

    കള്ളസത്യവും കള്ള സാക്ഷ്യവും വളരെ ഹീനമായ വന്‍പാപങ്ങളാണ്. ഒരിക്കല്‍ തിരുനബി (സ്വ) ചോദിച്ചു: വന്‍പാപം എന്താണെന്ന് ഞാന്‍ പറഞ്ഞുതരട്ടെ. അപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു. അതെ, അവിടുന്ന് അരുള്‍ ചെയ്തു: അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുക, മാതാപിതാക്കളെ പ്രയാസപ്പെടുത്തുക. അവിടുന്ന് ചാഞ്ഞ് കിടന്നിരുന്നതില്‍ നിന്ന് എണീറ്റിരുന്ന് കൊണ്ട് പറഞ്ഞു: അറിയുക, കള്ളസാക്ഷ്യം, കള്ളസാക്ഷ്യം!! ആ പദം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഇത് നിര്‍ത്തിയിരുന്നെങ്കില്‍ എന്ന് പോലും ഞങ്ങള്‍ ചിന്തിച്ചു പോയി. ശിര്‍ക്കും മാതാപിതാക്കളോടുള്ള നിന്ദ്യതയും പ്രഥമസ്ഥാനത്താണെങ്കിലും കള്ളസാക്ഷ്യത്തെയും കള്ളസത്യത്തെയും ഉള്‍ക്കൊള്ളുന്ന പദത്തെ നബി (സ്വ) പലതവണ ആവര്‍ത്തിച്ചു കൊണ്ട് അതിന്‍റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുകയാണ്. 

പരദൂഷണം

    അപരനെക്കുറിച്ച് അവനിഷ്ടമില്ലാത്തത് പറയുന്നതിനാണ് പരദൂഷണം എന്ന് പറയുന്നത്. ഇത് ഏറ്റവും വിനാശകാരിയായ ഒരു പാപമാണ്. ഒരാളുടെ ദുഃസ്വഭാവങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രകൃതിയാണല്ലോ? അത് വേറൊരാളോട് പറയുന്നതില്‍ എന്താ തെറ്റ്? അത് വസ്തുതയാണല്ലോ? ഈ ചിന്ത മഹാ അബദ്ധമാണ്. മുത്ത് നബി (സ്വ) യില്‍ നിന്ന് അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ നബി (സ്വ) ഞങ്ങളോട് ചോദിച്ചു: ഗീബത്ത് (പരദൂഷണം) എന്നാല്‍ എന്താണെന്നറിയാമോ? ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവും അവന്‍റെ പ്രവാചകനും ഏറ്റവും അറിയുന്നവരാണ് പ്രവാചകരേ! അവിടുന്ന് അരുള്‍ ചെയ്തു: നീ നിന്‍റെ സഹോദരനെ കുറിച്ച് അദ്ദേഹം ഇഷ്ടപ്പെടാത്തത് പറയലാണ്. അപ്പോള്‍ സദസ്യര്‍ ചോദിച്ചു: ഞങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിലുള്ള യാഥാര്‍ത്ഥ്യമെങ്കിലോ? അവിടുന്ന് വിശദീകരിച്ചു: അയാളിലുള്ളതാണ് നീ പറഞ്ഞതെങ്കില്‍ നീ പരദൂഷണം പറഞ്ഞു. ഇല്ലാത്തതാണ് പറഞ്ഞതെങ്കില്‍ നീ കളവ് നിര്‍മ്മിച്ചുണ്ടാക്കി പറയുന്നവനാണ്. രണ്ട് തന്നെയായാലും തെറ്റ് തന്നെയാണല്ലോ?

    ബീവി ആഇശ (റ) പറയുന്നു: നബി (സ്വ) യോട് സ്വഫിയ്യ (റ) യെ കുറിച്ച് ഞാന്‍ പറഞ്ഞു: സ്വഫിയ്യയില്‍ ചില ന്യൂനതകളുണ്ട്. അവിടുന്ന് എന്തിനാ അവരെ? തത്സമയം നബി (സ്വ) പറഞ്ഞു: നീ വല്ലാത്തൊരു വാക്കാണ് പറഞ്ഞത്. ആ വാക്കിനെ സമുദ്രത്തിലെ വെള്ളത്തില്‍ കലര്‍ത്തിയാല്‍ ദുര്‍ഗന്ധം നിമിത്തം സമുദ്രജലം ചീഞ്ഞുനാറും. ഗീബത്തിന്‍റെ കാഠിന്യത മനസ്സിലാക്കാന്‍ ഈ ഹദീസുകള്‍ ധാരാളം. 

    ഗീബത്ത് പറയും പോലെ തന്നെ അത് കേള്‍ക്കുന്നതും മഹാപാപമാണ്. ഒരു പ്രതികരണവുമുണ്ടായിട്ടില്ലെങ്കിലും കേട്ടിരുന്നവര്‍ പറയുന്നവനെ പോലെ പാപത്തില്‍ പങ്കുകാരാണെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു.

ഏഷണി

    ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കും വിധം അന്യരുടെ സംസാരങ്ങള്‍ പറഞ്ഞുപരത്തുന്നതാണ് ഏഷണി. നബി (സ്വ) പറഞ്ഞു; ഏഷണിക്കാരന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ഏഷണിക്കാരനെ ആക്ഷേപിച്ചു കൊണ്ട് പറയുന്നു: നാവ് കൊണ്ട് ബുദ്ധിമുട്ടിക്കുന്നവനും ഏഷണിയുമായി നടക്കുന്നവനും പരിധി ലംഘിച്ചവരാണ്. ഖുര്‍ആനിന്‍റെ ഈ പദം മാത്രം മതി ഏഷണിയും പരദൂഷണവും വെടിയേണ്ടതിന്‍റെ അനിവാര്യത മനസ്സിലാക്കാന്‍. "മനുഷ്യന്‍ ഒരക്ഷരവും ഉരിയാടുന്നില്ല. അവകളത്രയും റഖീബ്, അതീദ് എന്നീ രണ്ട് മലക്കുകള്‍ രേഖപ്പെടുത്തിയിട്ടല്ലാതെ" എന്ന ഖുര്‍ആന്‍ വചനം നമ്മുടെ നാവിനെ എന്ത് മാത്രം സൂക്ഷിക്കണമെന്ന് തെര്യപ്പെടുത്തുന്നു. തീര്‍ച്ചയായും  കേള്‍വി, കാഴ്ച, ചിന്താശേഷി ഇവകളെല്ലാം തന്നെ വിചാരണക്ക് വിധേയമാക്കപ്പെടുന്നവയാണ്. മേല്‍ ഉദ്ധരണികളില്‍ നിന്ന് നോമ്പിന്‍റെ മര്‍മ്മം എന്താണെന്ന് ഗ്രഹിക്കാന്‍ പ്രയാസമില്ല. ജമാഅത്ത് നിസ്കാരവും കഴിഞ്ഞ് പള്ളികളില്‍ കൂട്ടം കൂടിയിരുന്ന് സംസാരത്തിലേര്‍പ്പെടുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍! നമ്മുടെ അമലുകള്‍ അല്ലാഹു സ്വീകരിക്കുമാറാകട്ടെ. 

                                                                                               ഹംസക്കോയ ജസരി

റമളാന്‍ സ്രഷ്ടാവിന്‍റെ അനുഗ്രഹം

റമളാന്‍ സ്രഷ്ടാവിന്‍റെ അനുഗ്രഹം



  വിശുദ്ധ റമളാന്‍ പുണ്യങ്ങളുടെ പൂക്കാലം, സര്‍വ്വ മ്ലേച്ഛതകളില്‍ നിന്നും ശരീരത്തേയും മനസ്സിനെയും ശുദ്ധിയാക്കുന്ന സുവര്‍ണ്ണകാലം. ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരത്തേയും ആരാധനയുടെ അകക്കാമ്പിലൂടെ മനസ്സിനേയും സക്കാത്തിലൂടെ സമ്പത്തിനെയും എല്ലാം റമളാന്‍ വിശുദ്ധിയുള്ളതാക്കും. കൂടാതെ നോമ്പുകാരന് നിരവധി ഓഫറുകളാണ് അല്ലാഹു നല്‍കുന്നത്. പാപമോചനവും സ്വര്‍ഗ്ഗ സുഖാനുഭൂതികളും നോമ്പുകാരനായി കാത്തിരിക്കും. "നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നവന്‍ ഞാനാണ്" എന്ന വിശുദ്ധവചനം ഈ ഓഫറുകള്‍ക്ക് ഗ്യാരണ്ടിയും നല്‍കുന്നു. പ്രവാചക പുംഗവര്‍ പറഞ്ഞു:  'റയ്യാന്‍' എന്ന പേരിലൊരു വാതില്‍ സ്വര്‍ഗ്ഗത്തിലുണ്ട്. വിശുദ്ധ റമളാനിന്‍റെ പകലുകളെ വ്രതാനുഷ്ഠാനത്തിലൂടെ ധന്യമാക്കിയവര്‍ക്ക് മാത്രമേ ഈ വാതായനത്തിലൂടെ പ്രവേശനമുള്ളൂ". 'നോമ്പുകാരനെവിടെ, നോമ്പുകാരനെവിടെ' യെന്ന് അതിലൂടെ ചോദിച്ചു കൊണ്ടിരിക്കും". അപ്പോള്‍ റമളാന്‍ മാസത്തെ പവിത്രമാക്കിയവര്‍ പ്രസ്തുത വാതായനത്തിലൂടെ സുഖാനുഭൂതികള്‍ നിറഞ്ഞ പറുദീസയില്‍ പ്രവേശിക്കും. മറ്റാര്‍ക്കും അതിലൂടെ പ്രവേശനം അനുവദനീയമല്ല!! അവര്‍ കടന്നു കഴിഞ്ഞാല്‍ മലര്‍ക്കെ തുറക്കപ്പെട്ട വാതായനം കൊട്ടിയടക്കുകയും ചെയ്യും. ഇങ്ങനെ യഥാര്‍ത്ഥമായ വ്രതത്തിന്‍റെ, ശുദ്ധമായ നോമ്പിന്‍റെ പ്രതിഫലം എവിടെയൊക്കെയാണ് എണ്ണി പറയപ്പെട്ടിട്ടുള്ളത്. അവര്‍ണ്ണനീയമാണത്. കാരണം നോമ്പുകാരന് പ്രതിഫലം നല്‍കുന്നവന്‍ അല്ലാഹുവാണ്.

    നാം പലപ്പോഴും നിസ്സാരമായി കാണുന്ന സകാത്ത് അതിന്‍റെ അവകാശികള്‍ക്ക് കൊടുത്തു വീട്ടാത്തിടത്തോളം കാലം നാം പരിപൂര്‍ണ്ണത കൈവരിക്കുകയില്ല. ഇസ്ലാം ഈ സകാത്ത് കൊണ്ട് അര്‍ത്ഥമാക്കുന്നത് സാമ്പത്തിക സമത്വമല്ല മറിച്ച് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ്. ഇതിലൂടെ സമ്പത്തിന്‍റെ മേഖലകള്‍ മുതലാളിമാരില്‍ മാത്രം കുന്നു കൂടുന്നതിന് പകരം സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും പാവപ്പെട്ടവനും ആവശ്യമായ സൗകര്യങ്ങള്‍ തരപ്പെടുത്തുക എന്നതാണ്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയില്‍ സകാത്തിന് മഹനീയ സ്ഥാനമാണുള്ളത്. വളര്‍ച്ച, ശുദ്ധീകരണം, അഭിവൃദ്ധി എന്നൊക്കെയാണ് സകാത്ത് കൊണ്ടുള്ള ഭാഷാര്‍ത്ഥ വിവക്ഷ. 

    പൊതുവെ മൃഗങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, നാണയങ്ങള്‍, കച്ചവട സമ്പത്ത് ഇവയിലാണ് ഇസ്ലാമിക സകാത്തിന്‍റെ അര്‍ത്ഥതലം. എന്നാല്‍ ഫിത്വ്റ് സകാത്ത് ശവ്വാല്‍ മാസപ്പിറവി കാണുന്നതോടു കൂടി പെരുന്നാളിന്‍റെ രാപകലിലെ സ്വന്തം ചെലവും ആശ്രിതര്‍ക്കുള്ള ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പത്ത് മിച്ചമുള്ളവര്‍ക്ക് നിര്‍ബന്ധമായി തീരും. ശാഫിഈ മദ്ഹബ് പ്രകാരം ഫിത്വ്റ് സകാത്ത് നിര്‍ബന്ധമായ ആളുടെ സ്ഥിര താമസ സ്ഥലത്തെ മുഖ്യ ആഹാരത്തില്‍ നിന്ന് ഒരു സ്വാഅ് ആണ് സകാത്ത് കൊടുക്കേണ്ടത്. അതായത് ഏകദേശം 2.500 കിലോഗ്രാം. ഹനഫീ മദ്ഹബ് പ്രകാരം ഇതിന്‍റെ വില നല്‍കിയാലും മതിയാകും. എന്നാല്‍ ശാഫിഈ മദ്ഹബുകാരന്‍ വില നല്‍കിയാല്‍ സകാത്ത് സ്വീകാര്യമല്ല. അവന്‍ നമ്മുടെ നാടിന്‍റെ സ്ഥിതിയനുസരിച്ച് അരി തന്നെ നല്‍കണം. 

    വിശ്വാസികളുടെആഘോഷങ്ങളില്‍ പെട്ട ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിശ്വാസിയായ ഒരാളും പട്ടിണി കിടക്കരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണിത് ഇത്രയും ക്രിയാത്മകമായി ചിന്തിക്കുന്ന മറ്റൊരു വ്യവസ്ഥിതിയും ഇല്ലെന്നുള്ളതിന് ഇതിലും വലിയ മറ്റെന്ത് തെളിവാണ്. സമ്പന്നന്‍ വയറ് നിറച്ച് ആഹരിക്കുമ്പോള്‍ പട്ടിണിക്കാരനും അവന്‍റെ കുടുംബവും പെരുന്നാള്‍ ദിനത്തിലെങ്കിലും സന്തോഷകരമായി ഭക്ഷണം കഴിക്കട്ടെ എന്ന് ചിന്തിച്ച പ്രവാചകന്‍റെ കാര്യദര്‍ശനം എത്രയോ മഹത്തരം. 

    പ്രവാസികളാണെങ്കില്‍ സകാത്ത് പ്രവാസിയുള്ള സ്ഥലത്ത് തന്നെയാണ് നല്‍കേണ്ടത്. ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ട സമയം നേരത്തെ പറഞ്ഞത് പോലെ ശവ്വാല്‍പിറ കണ്ടത് മുതല്‍ പെരുന്നാള്‍ ദിനത്തിലെ സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ്. എന്നാല്‍ റമളാന്‍ ഒന്ന് മുതല്‍ ഫിത്വ്ര്‍ സകാത്ത് വിതരണം ചെയ്താല്‍ സ്വീകാര്യമാണെന്നാണ് പണ്ഡിതമതം. എന്നാല്‍ പെരുന്നാള്‍ സുദിനവും വിട്ട് അകാരണമായി ഫിത്വ്ര്‍ സകാത്ത് പിന്തിക്കുന്നത് ഹറാമാണെന്ന് ഫത്ഹുല്‍ മുഈന്‍ പോലെയുള്ള കര്‍മ്മശാസ്ത്ര ഗന്ഥങ്ങള്‍ പ്രതിപാദിക്കുന്നു. 

     ഓരോ റമളാനിന്‍റെയും ചന്ദ്രക്കീറ് ആകാശത്ത് പ്രത്യക്ഷമാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രഖ്യാപിക്കപ്പെടുന്നത് പാവങ്ങളുടെ അവകാശമാണ്. വിശുദ്ധറമളാന്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിനാകെ അനുഗ്രഹമാണ്. സ്രഷ്ടാവ് കനിഞ്ഞരുളിയ അനുഗ്രഹം.  

                                                സുബൈര്‍ ഇര്‍ഫാനി, തൊടുപുഴ

Friday, 9 April 2021

തിരുത്തണം ചില ധാരണകള്‍

 തിരുത്തണം ചില ധാരണകള്‍

             അറിവ് തേടുന്നവന്‍റെ ഹൃദയം അഹങ്കാരം, കൊതി ഭൗതിക പ്രേമം തുടങ്ങിയ മാരക രോഗങ്ങളില്‍ നിന്നും സംസ്കരിക്കണം. തന്‍റെ അറിവ് കൊണ്ട് കേവലം ദുന്‍യാവ് സമ്പാദിക്കാന്‍ ഒരാള്‍ ശ്രമിച്ചാല്‍ അത് അതിമോഹമാണ്. അവന്‍ പരിശുദ്ധ ദീനിനെ വില്‍ക്കാന്‍ ശ്രമിച്ചവനാണ്. മഹാനായ ഇമാം യാഫിഈ (റ) രേഖപ്പെടുത്തി: നമ്മുടെ ദീനിനെ പിച്ചിച്ചീന്തിക്കൊണ്ട് നാം ദുന്‍യാവിനെ മോടി പിടിപ്പിക്കുന്നു. പക്ഷേ, നാം മോടി പിടിപ്പിച്ച ദുന്‍യാവോ ദീനോ ഒന്നും ശേഷിക്കുന്നില്ല. എല്ലാം പാഴായിപ്പോയി. ഒരിക്കല്‍ മഹാനായ ഇബ്റാഹീം ബ്നു അദ്ഹം (റ) ഒരു കല്ലിന്‍റെ അരികിലൂടെ പോകുമ്പോള്‍ കല്ലിന്‍റെ പുറത്ത് എഴുതിയതായി കണ്ടു: "എന്നെ ഒന്ന് മറിച്ചിട്ട് നോക്കൂ". മഹാനവര്‍കള്‍ പറഞ്ഞു: ഞാന്‍ ആ കല്ല് മറിച്ചിട്ടപ്പോള്‍ അതിന്‍റെ ഉള്‍ഭാഗത്ത് ഇങ്ങനെ എഴുതപ്പെട്ടതായി കണ്ടു: "നിങ്ങള്‍ നിങ്ങളുടെ അറിവനുസരിച്ച് കര്‍മ്മം ചെയ്യുന്നില്ല!. പിന്നെ എങ്ങനെയാണ് നിങ്ങള്‍ക്കറിയാത്ത കാര്യം അറിയാനായി ശ്രമിക്കുന്നത്!". പ്രസ്തുത സംഭവം പറഞ്ഞതിന് ശേഷം ഇമാം ശഅ്റാനി (റ) രേഖപ്പെടുത്തി: നിശ്ചയം വിദ്യാര്‍ത്ഥി സ്വൂഫി സംഘത്തില്‍ വിശ്വസിക്കുകയും അവരോടൊപ്പം കൂടി ഇടപഴകുകയും ചെയ്താല്‍ മാത്രമേ അവന്‍ പഠിച്ച അറിവ് കൊണ്ട് പരിപൂര്‍ണ്ണമായി കര്‍മ്മങ്ങള്‍ ചെയ്യാനും മര്യാദകള്‍ പാലിക്കാനും മറ്റും സാധ്യമാവുകയുള്ളൂ. അപ്പോള്‍ അവന്‍റെ അറിവ് കര്‍മ്മങ്ങളെ ഫലങ്ങളായി നല്‍കും. കാരണം മഹത്തുക്കളായ സ്വൂഫികള്‍ നന്മ സ്വീകരിക്കുന്നതില്‍ നിന്നും ഹൃദയത്തിനെ തടയുന്ന മ്ലേച്ഛമായ തടസ്സങ്ങളെ വിദ്യാര്‍ത്ഥിക്ക് ഉണര്‍ത്തിക്കൊടുക്കും". മഹാനായ ഇമാം ശഅ്റാനി (റ) യുടെ ഈ സാരോപദേശം ആധുനിക വിദ്യാര്‍ത്ഥികള്‍ക്ക് വിശിഷ്യാ മതപഠനത്തിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷാ കവചമാണ്. കാരണം യഥാര്‍ത്ഥ മശാഇഖുമാരും സ്വൂഫികളും കാലയവനികക്കുള്ളില്‍ എന്നോ മറഞ്ഞുപോയി. എന്ന് പറഞ്ഞ് ആധുനിക ഗുരുക്കള്‍ തന്‍റെ ശിഷ്യന്മാരോട് പറയും: നിങ്ങള്‍ ഒരു സ്വൂഫിയേയും അന്വേഷിച്ച് പോകേണ്ടതില്ല. നിങ്ങളുടെ ആത്മീയ ഗുരുക്കള്‍ ഞങ്ങള്‍ തന്നെയാണ്. ആത്മജ്ഞാനത്തില്‍ അവഗാഹമുള്ള ഹൃദയസംസ്കരണത്തിന് അര്‍ഹരായ ഗുരുവരേണ്യര്‍ തങ്ങളുടെ ശിഷ്യരെ അപ്രകാരം സംസ്കരിക്കുമെന്നതില്‍ സന്ദേഹമില്ല. കാരണം ആ ഗുരുക്കളും മഹാരഥന്മാരുടെ സരണിയില്‍ കടന്നവരാണ്. എന്നാല്‍ മഹാന്മാരേയും അവരുടെ അവസ്ഥകളേയും അവരുടെ വചനങ്ങളേയും ഗ്രഹിക്കാനാവാതെ അവകളൊക്കെ ദീനില്‍ കടന്നു കൂടിയ വൈകൃതങ്ങളാണെന്ന് വിവരമില്ലാതെ പറയുന്നവര്‍ അവര്‍ തങ്ങളുടെ ശിഷ്യരുടെ ആത്മജ്ഞാന ഗുരുക്കളാകാന്‍ ശ്രമിക്കുന്നത് തീര്‍ത്തും വിരോധാഭാസമാണ്.

ഇമാം ശഅ്റാനി (റ) പറയുന്നു: ഒരിക്കല്‍ മഹാനായ ഇസ്സുദ്ദീന്‍ ബ്നു അബ്ദിസ്സലാം (റ) പറഞ്ഞു: സ്വൂഫികളുടെ കറാമത്തിന്‍റെ ആധിക്യം തന്നെ അവരുടെ വഴി സത്യമാണെന്ന് മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: "സ്വൂഫികളുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിച്ച ഒരു പണ്ഡിതനില്‍ നിന്നല്ലാതെ മറ്റ് കര്‍മ്മശാസ്ത്ര പണ്ഡിതരിലെ ഒരാളില്‍ നിന്നും ഞാന്‍ ഒരു കറാമത്തും കണ്ടിട്ടില്ല. മഹാന്മാരുടെ കറാമത്തുകള്‍ വിശ്വസിക്കാത്തവര്‍ക്ക് അവരുടെ ബറകത്ത് തടയപ്പെടുന്നതാണ്. തുടര്‍ന്ന് പറഞ്ഞു; സ്വൂഫികളുടെ വഴിയില്‍ പ്രവേശിക്കാതെ അവരെ നിഷേധിക്കുന്നവന്‍റെ മുഖത്ത് കഠിന ദുഃഖവും പരാജിത ലക്ഷണവും ഉണ്ടാവുന്നതാണ്. അകക്കാഴ്ചയുള്ളവര്‍ക്ക് ഇത് വളരെ വ്യക്തമായി കാണാവുന്നതുമാണ്. അവന്‍റെ അറിവ് കൊണ്ട് അല്ലാഹു ഒരാള്‍ക്കും ഉപകാരം ചെയ്യുകയില്ല". 

മഹാനായ ഇമാം ശഅ്റാനി (റ) യുടെ ഉദ്ദൃത ആശയങ്ങള്‍ പലരും ഇന്ന് മനസ്സിലാക്കാതെ പോയി. അതിനാലുണ്ടായ വിപത്ത് ഒരിക്കലും നികത്താനാകില്ല. അഥവാ വിമര്‍ശന വാദവുമായി വരണമെങ്കില്‍ പ്രസ്തുത വഴി ആദ്യം തിരിച്ചറിയേണ്ടതുണ്ട്. നിഷേധത്തിന്‍റെ ഉത്ഭവമാണ് മഹാനുഭാവന്‍ പഠിപ്പിക്കുന്നത്. സങ്കുചിത ചിന്താഗതിയോടെ തന്‍റെ കയ്യിലുള്ള അളവ് കോല്‍ വെച്ച് എല്ലാം അളന്ന് തീരുമാനിച്ചേക്കാം എന്ന് വിചാരിച്ചവര്‍ക്ക് അബദ്ധം പിണഞ്ഞു. അത് അസാധ്യമാണ്. അതിലേറെ കുറ്റകരമാണ്. ഇത്തരക്കാര്‍ക്ക് പറ്റിയ അമളി മുന്‍വിധിയോടെ കാര്യങ്ങള്‍ തീരുമാനിച്ചതാണ്. അഥവാ തങ്ങള്‍ വലിയ കിതാബ് തിരിയുന്നവരും വ്യാകരണ ശാസ്ത്രവും തര്‍ക്കശാസ്ത്രവും തുടങ്ങി വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ അഗാധ പാണ്ഡിത്യമുള്ളവരുമാണ്. സ്വൂഫികള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇവ്വിഷയകമായി കാര്യമായി പാണ്ഡിത്യമില്ലാത്തവരും അവര്‍ കേവലം ദിക്റുകളുമായി ജോലിയാകുന്നവരുമാണ്. സ്വൂഫികളെ കുറിച്ചുള്ള ഇത്തരം അബദ്ധ ജഡിലമായ മുന്‍വിധി പലര്‍ക്കും നാശമായിട്ടുണ്ട്. 

ഇമാം ശഅ്റാനി (റ) പറയുന്നു: മഹാനായ ഇമാം നവവി (റ) തന്‍റെ ശൈഖായ ശൈഖ് മറാകിശി (റ) ന്‍റെ സവിധത്തിലെത്തുമായിരുന്നു. ശേഷം ഇമാം നവവി (റ) ചില മസ്അലകള്‍ ശൈഖവര്‍കള്‍ക്ക് കാണിച്ച് കൊടുക്കുകയും അത് മനസ്സിലാക്കാനായി തിരുസവിധത്തില്‍ കാത്ത് നില്‍ക്കുകയും ചെയ്യുമായിരുന്നു. ഈ സംഭവം ഉദ്ധരിച്ച ശേഷം ഇമാം ശഅ്റാനി (റ) പറഞ്ഞു; ശരീഅത്തിന്‍റെ പണ്ഡിതന്മാര്‍ അറിയുന്നതിനേക്കാളും കൂടുതലായി ശരീഅത്തിന്‍റെ രഹസ്യങ്ങള്‍ സ്വൂഫീ പണ്ഡിത മഹത്തുക്കള്‍ക്ക് അറിയില്ലായിരുന്നെങ്കില്‍ പാണ്ഡിത്യത്തിന്‍റെ നിറകുടമായ ഇമാം നവവി (റ) ഒരിക്കലും മഹാനായ ശൈഖ് മറാകിശി (റ) ന്‍റെ അരികിലേക്ക് പോയി വരുമായിരുന്നില്ല. 

മഹാനായ ഇമാം യാഫിഈ (റ) പറഞ്ഞതായി ഇമാം ശഅ്റാനി (റ) രേഖപ്പെടുത്തി: യാഫിഈ ഇമാം (റ) പറഞ്ഞു: ഞാന്‍ 10 വര്‍ഷത്തോളം രണ്ട് തോന്നലുകള്‍ക്കിടയിലായിരുന്നു. ചിലപ്പോള്‍ തോന്നും പണ്ഡിതരുടെ മാര്‍ഗ്ഗം സ്വീകരിക്കാമെന്ന്. മറ്റ് ചിലപ്പോള്‍ തോന്നും സ്വൂഫികളുടെ വഴി കൈക്കൊള്ളാമെന്ന്. അവസാനം യമനിലുള്ള അല്ലാഹുവിന്‍റെ ഔലിയാക്കളില്‍ പെട്ട ഒരു മഹാനോടൊപ്പം ഞാന്‍ കൂടി. അദ്ദേഹം എന്‍റെ മനസ്സ് തുറന്നു. എന്‍റെ മനസ്സിലുള്ള സര്‍വ്വതും അദ്ദേഹം അറിഞ്ഞു. മഹാനുഭാവന്‍ എന്നോട് പറഞ്ഞു: ഓ കുഞ്ഞേ! സ്വൂഫിയുടെ പ്രാരംഭഘട്ടം സ്വൂഫിയല്ലാത്ത ഒരു പണ്ഡിതന്‍റെ അവസാന ഘട്ടമാണ്. ഇതിന്‍റെ കാരണം മഹാനുഭാവന്‍ യാഫിഈ (റ) ന് വിവരിച്ച് കൊടുത്തു. കാരണം ഒരു സ്വൂഫി തുടക്കം തന്നെ അല്ലാഹുവല്ലാത്ത സര്‍വ്വതിനെ തൊട്ടുമുള്ള ഒഴിയലാണ്. സര്‍വ്വ ആരാധനകളും അല്ലാഹുവിന് മാത്രമായി ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കലാണ്. അതിന് പകരമോ പ്രതിഫലമോ യാതൊന്നും തേടുകയില്ല. എന്നാല്‍ ഈ മഹത്തരമായ അവസ്ഥ പണ്ഡിതന്‍റെ അവസാന ഘട്ടത്തിലാണ്. ഇതിലൂടെ ഇമാം യാഫിഈ (റ) സ്വൂഫീ സരണി സ്വീകരിക്കണമെന്ന് കാര്യകാരണങ്ങള്‍ സഹിതം പ്രഖ്യാപിച്ചു. മാത്രമല്ല, മഹാനുഭാവന്‍ തന്‍റെ പല അനുഭവങ്ങളും കുറിച്ചിട്ടു. ഇത്രയൊക്കെ മഹാരഥന്മാര്‍ രേഖപ്പെടുത്തിയിട്ടും സ്വൂഫീ സരണിക്കെതിരെയുള്ള ചിലരുടെ ഉറഞ്ഞുതുള്ളലുകള്‍ കാണുമ്പോള്‍ സഹതപിക്കാനേ സാധിക്കുന്നുള്ളൂ. തുടര്‍ന്ന് ഗൗരവത്തോടെ ഇമാം ശഅ്റാനി (റ) ഒരു കാര്യം പറഞ്ഞു: "എന്‍റെ സമുദായത്തിലെ പണ്ഡിതര്‍ ബനൂ ഇസ്റാഈലിലെ അമ്പിയാഇന് സമാനരാണ്". "പണ്ഡിതര്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്" എന്നിങ്ങനെയുള്ള വിജ്ഞാനത്തിന്‍റെ മഹത്വമൂന്നിപ്പറയുന്ന ഹദീസുകള്‍ അവലംബമാക്കി ഹൃദയ സംസ്കാരത്തിനുതകുന്ന കര്‍മ്മങ്ങളൊന്നും പ്രവൃത്തി പദത്തില്‍ കൊണ്ട് വരാതെ കേവലം കുറേ അറിവുകള്‍ സമ്പാദിച്ച് വെക്കുന്നവരുടെ കൂട്ടത്തില്‍ നീ പെടാതെ സൂക്ഷിക്കണം. ശേഷം അതിന്‍റെ വഴിയും മഹാനുഭാവന്‍ ഉണര്‍ത്തി; അഥവാ നിന്‍റെ അകം ശുദ്ധിയാക്കാതെ ഒരിക്കലും നിഷ്കപടമായ സുകൃതങ്ങള്‍ ചെയ്യാന്‍ നിനക്ക് സാധ്യമേ അല്ല. അതിന് വഴികാട്ടിയായ ഒരു ആത്മജ്ഞാനിയുമായി നീ കൂട്ടുകൂടുക. ആ സത്യസരണി കാണിച്ചു തരാനാവുന്ന ഒരു മഹാനുമായി നീ ആത്മബന്ധം സ്ഥാപിക്കുക. ഇതിന് പ്രമാണമെന്നോണം തൊട്ടുപിറകെ വിശുദ്ധ വചനം കുറിച്ചു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞു: "വീടുകളുടെ മുന്‍വാതിലിലൂടെ നിങ്ങള്‍ കടന്നുചെല്ലുക". 

ചാരിയാല്‍ ചാരിയത് മണക്കും. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. ചാണകം ചാരിയാല്‍ ചാണകം മണക്കും. അല്ലാഹു, അല്ലാഹു എന്ന സ്മരണയുമായി സദാ ആനന്ദത്തിലാറാടുന്ന ആത്മജ്ഞാന ഗുരുക്കളുമായി ആത്മബന്ധം സ്ഥാപിക്കുമ്പോള്‍ അവനും ആത്മജ്ഞാനിയായി മാറുന്നു. സര്‍വ്വ സുകൃതങ്ങളുടെയും ഗുണനിലവാരങ്ങള്‍ നശിപ്പിക്കുന്ന ഹൃദയ രോഗങ്ങളില്‍ നിന്നും ശാശ്വത മോചന സൗഭാഗ്യം ലഭിക്കുന്നു. തന്‍റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നു. അതുവഴി ജഗന്നിയന്താവിന്‍റെ യഥാര്‍ത്ഥ അടിമയായി മാറുന്നു.

ഒരിക്കല്‍ ശൈഖ് ഉബ്ബാദുല്‍ മാലികി (റ) ശൈഖ് മദ്യനു (റ) മായി ഒരുമിച്ച് കൂടി. മദ്യന്‍ (റ) ഇദ്ദേഹത്തെ തിരിഞ്ഞുനോക്കുകയോ ബഹുമാനിക്കുകയോ ഒന്നും ചെയ്തില്ല. ഒരുനിലയ്ക്കും പരിഗണിക്കുന്നില്ലെന്ന് ബോധ്യമായപ്പോള്‍ ഉബ്ബാദ് (റ) ചോദിച്ചു: അവിടുന്ന് എന്തിനാ ഈ നിലപാട് സ്വീകരിച്ചത്? ഉടനെ ഗൗരവത്തോടെ മദ്യന്‍ (റ) പറഞ്ഞു: "നീ ഒരു മുശ്രിക്കാണ്". ഉബ്ബാദ് (റ) ഉടനെ ചോദിച്ചു: "എന്താണ് എന്‍റെ ഭാഗത്ത് നിന്നുള്ള ശിര്‍ക്ക്?". മദ്യന്‍ (റ) പറഞ്ഞു: "നിങ്ങളുടെ നിലവിലുള്ള ഈ അവസ്ഥ തന്നെ. നിങ്ങളെ ആദരിക്കണമെന്നും നിങ്ങളോട് വിനയം കാണിക്കണമെന്നുള്ള ഈ തേട്ടം. ഇത് തന്നെ. സര്‍വ്വ വിധ ആദരവുകളും അങ്ങേയറ്റത്തെ വിനയവും പ്രകടിപ്പിക്കേണ്ടത് അല്ലാഹുവിന് മാത്രമാണ്. അവന് മാത്രം അര്‍ഹതപ്പെട്ടതില്‍ നിങ്ങളെന്തിന് തര്‍ക്കിക്കണം? അവന് തുല്യനാവാനുള്ള പുറപ്പാടാണോ?! ഇനി പറയൂ! എങ്ങനെ നിങ്ങളെ ആദരിക്കുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനാദരവും പുച്ഛവുമാണ് അര്‍ഹിക്കുന്നത്. ശൈഖ് മദ്യന്‍ (റ) ന്‍റെ മുമ്പില്‍ കൊച്ചുകുഞ്ഞിനെ പോലെ മിണ്ടാട്ടമില്ലാതെ ഉബ്ബാദ് (റ) കുറച്ച് നേരം മൗനം ദീക്ഷിച്ച് നിന്ന ശേഷം അര്‍ഹിക്കുന്ന ആദരവോടെയും ആത്മാര്‍ത്ഥമായും വിളിച്ച് പറഞ്ഞു: "......"  ഞാനിന്ന് പൂര്‍ണ്ണ മുസ്ലിമായി മാറി. ഇത്തരം ആത്മജ്ഞാനികളുമായി സഹവസിക്കാന്‍ അവസരം പ്രദാനം ചെയ്യട്ടെ. ആമീന്‍. 


                                      സയ്യിദ് അഹ്മദ് കബീര്‍ ഇര്‍ഫാനി, ആന്ത്രോത്ത്

Tuesday, 18 August 2020

നബി (സ്വ) യുടെ നബിദിന സന്ദേശം

ലോകത്ത് ധാരാളം ജന്മദിനാഘോഷങ്ങളുണ്ട്. പക്ഷേ, എണ്ണപ്പെട്ടത് അധികമില്ല; വളരെ കുറച്ചേയുള്ളൂ. അതില്‍ പ്രമുഖം രണ്ട് നബിമാരുടേതാണ്. 

ഒന്ന് നമ്മുടെ നബി മുഹമ്മദ് മുസ്ഥഫാ റസൂല്‍ കരീം (സ്വ) തങ്ങളുടേത്. മറ്റേത് ഈസാ നബി (അ) എന്ന ശ്രീയേശുവിന്‍റേത്. അവയില്‍ നമ്മുടെ നബി (സ്വ) യുടെ ജന്മദിനാഘോഷമേ നബിദിനം എന്ന് പേര് കേട്ടിട്ടുള്ളൂ. ഈസാ നബി (അ) യുടെ ജന്മദിനാഘോഷമാകട്ടെ ക്രിസ്തുമസ് എന്ന പേരാണ് കേള്‍പ്പിച്ചത്. 

നബിദിനം ഒന്ന് മതി, ഒന്നേ ഒന്ന്; അത് സ്വന്തം ഹബീബിന്‍റേതാകട്ടെ എന്നായിരിക്കാം അല്ലാഹുവിന്‍റെ തീരുമാനം. ഇക്കഴിഞ്ഞത് പുന്നാര നബി (സ്വ) യുടെ 1488-ാമത് ജന്മദിനാഘോഷമായിരുന്നു. നമ്മള്‍ എന്തിനീവിധം അവിടുത്തെ ജന്മദിനങ്ങള്‍ എണ്ണുന്നു?

ഉത്തരത്തിന് നമുക്കൊരു ഹദീസിലേക്ക് പോകാം. എന്‍റെ വരവോടെ ഖിയാമത്ത് നാള്‍ അടുത്തു. ഉത്തരം വ്യക്തം; ഖിയാമത്തിന്‍റെ അടുപ്പം അക്കമിട്ട് അറിയാന്‍.

വിപുലമായ നബിദിനാഘോഷങ്ങള്‍ ആരംഭിച്ചത് ഹിജ്റ് 300 ന് ശേഷം ആയിരുന്നു. അവിടുന്നിങ്ങോട്ട് പ്രാദേശിക നബിദിനാഘോഷങ്ങളുടെ നോട്ടീസുകളില്‍ പോലും അത് നമ്മള്‍ ആവേശത്തോടെ എണ്ണിക്കുറിച്ചു. അവരും ഇവരും അവരവരുടെ ആചാര്യന്മാരുടെ ജന്മദിനാഘോഷങ്ങള്‍ എണ്ണിയത് കണ്ടിട്ടല്ല: പിന്നെയോ, ഖിയാമം അടുത്തു എന്ന് നമ്മുടെ നബി (സ്വ) പറഞ്ഞിട്ടാണ്.

യേശുവിന്‍റെ ജന്മദിനം ആഘോഷിച്ചു; നബി (സ്വ) യുടെയും ആഘോഷിച്ചു!? ക്രിസ്തുമസ് എണ്ണി; നബിദിനവും എണ്ണി!?; അല്ല, അങ്ങനെയല്ല. ചിലര്‍ക്ക് അങ്ങനെ ഒരു ധാരണയുണ്ട്. അബദ്ധ ധാരണയാണത്. 

എന്‍റെ വരവോടെ ഖിയാമം അടുത്തു എന്ന നബിവചനത്തില്‍ ഉറപ്പായും ഒരു നബിദിന സ്പര്‍ശമുണ്ട്. ഒന്ന് കടത്തിപ്പറഞ്ഞാല്‍ ഖിയാമ സന്ദേശം എന്നതിന് പുറമേ അതൊരു നബിദിന സന്ദേശം കൂടിയാണ്. നബി (സ്വ) യുടെ വക നബിദിന സന്ദേശം. നബി (സ്വ) യുടെ സ്വന്തം നബിദിന സന്ദേശം. നബിദിനാഘോഷങ്ങള്‍ക്ക് മുമ്പേ പിറന്ന, അല്ല പറന്ന നബിദിന സന്ദേശം.

നബിദിനാഘോഷങ്ങള്‍ നിലവില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ നമുക്കിങ്ങനെ ഖിയാമ സാമീപ്യം എണ്ണി അറിയുവാന്‍ ഒക്കുകയില്ലായിരുന്നു. എവിടെ തൊട്ട്  അല്ലെങ്കില്‍ എവിടെ നിന്നെണ്ണും? 

ആദം നബി (അ) മുതല്‍ ഈസാ നബി (അ) വരെ നോക്കിയാലും എണ്ണിത്തുടങ്ങുവാന്‍ ഒരു ആധാരശില അഥവാ ഒന്നാം (നാഴിക)കല്ല് ഇല്ല. അതുണ്ടായത് നബി (സ്വ) യുടെ വരവോടെ, നബിദിനത്തോടെ മാത്രം. 

ലോകം അവസാനിക്കുന്നത് ദിവസങ്ങളുടെ നേതാവായ വെള്ളിയാഴ്ചയിലായിരിക്കും എന്ന് ലോകത്തിന്‍റെ നേതാവ് നമ്മുടെ നബി (സ്വ) വെളിപ്പെടുത്തിയിട്ടുണ്ട്. 

വെള്ളിയാഴ്ച സംഭവിക്കാനിരിക്കുന്ന സംഭവം ആയിട്ടും ഏതെങ്കിലും ഒരു വെള്ളിയാഴ്ച ആസ്പദമാക്കി ആ സംഭവത്തെ എണ്ണാമെന്ന് വെച്ചാല്‍ സാധ്യമല്ല, പകരം നക്ഷത്രമെണ്ണുകയേയുള്ളൂ. നബിദിനം തൊട്ട് അല്ലാതെ മറ്റൊരു ദിനം തൊട്ടും ഖിയാമം എണ്ണാന്‍ ഒക്കുകയില്ല. 

നബി (സ്വ) യും നബിദിനവും നമ്മളെ ഖിയാമം എണ്ണിച്ചു. നബിയ്ക്ക് പുകഴ്. നബിദിനത്തിനും പുകഴ്. നബിദിനാഘോഷ വിരോധികള്‍ക്ക് ജനകോടികളെ കൊണ്ട് ഖിയാമം എണ്ണിയ്ക്കുന്ന നബിദിനാഘോഷ മഹാമഹങ്ങള്‍ എങ്ങനെ വിരോധിക്കുവാന്‍ കഴിയുന്നു?

നബിദിനാഘോഷങ്ങള്‍ ഒരു തസ്ബീഹ് മാലയാണ്. ഖിയാമം എണ്ണാനുള്ള, എണ്ണിക്കഴിയാനുള്ള ഒരു തസ്ബീഹ് മാല; അസാധാരണവും അപൂര്‍വ്വവുമായ ഒരു തസ്ബീഹ് മാല. നബി (സ്വ) യുടെ എണ്ണിയാല്‍ തീരാത്ത പുകഴുകള്‍ എണ്ണുന്നതിന്‍റെ കൂടെ അനന്തമജ്ഞാതമവര്‍ണ്ണനീയമീ പ്രപഞ്ചത്തിന്‍റെ മരണവും എണ്ണിക്കഴിയാന്‍ നമ്മള്‍ അന്ത്യജനതയ്ക്ക് അല്ലാഹു അവന്‍റെ പ്രത്യേക ഔദാര്യമായി തന്ന തസ്ബീഹ് മാല. പൂര്‍വ്വ ജനതകള്‍ക്കൊന്നും കിട്ടാത്ത റബീഅ്-ന്‍റെ മലര്‍മണി മാല. 

സാധാരണ തസ്ബീഹ് മാലകള്‍ക്ക് ക്ലിപ്തം തസ്ബീ മണികളായിരിക്കും. ഇതിലെ മണികള്‍ ക്ലിപ്തമല്ല. അതുകൊണ്ട് തന്നെ ഇത് അസാധാരണ മാലയാണ്. വസന്തം (റബീഅ്) വരുന്നു, മണിമുത്ത് തരുന്നു, മുത്തോടൊരു മുത്തുടന്‍ കോര്‍ക്കുന്നു, മറിയ്ക്കുന്നു, തസ്ബീഹ് ചെയ്യുന്നു, വസന്തത്തിന്‍ വത്സപുത്രനെ വാഴ്ത്തുന്നു. നബിദിനാഘോഷങ്ങള്‍അന്ത്യനാളിന്‍റെ അജ്ഞാത സാമീപ്യം സമൂഹത്തിനാകെ ആവാഹിച്ചു തരുന്നു. 

ഇത് അന്ത്യജനതയായ നമ്മളുടെ മാത്രം സൗഭാഗ്യം. 'അന്തനാള്‍' നാം സൂക്ഷ്മമായി എണ്ണിക്കൊണ്ടിരിക്കണം. കാരണം നമ്മുടെ വിശ്വാസ സംഹിതയിലെ മുഖ്യ പ്രമാണങ്ങളിലൊന്നാണത്.

അന്ത്യദിനത്തിലുള്ള വിശ്വാസത്തിലുള്ള ആഘോഷം കൂടിയാകട്ടെ നബിദിനാഘോഷം. 

                                                                പി. മുഹമ്മദ് ബഷീര്‍, വണ്ണപ്പുറം

അനിവാര്യമാണ് ആദരവ്

മുഹമ്മദ് സഹല്‍, കാരിക്കോട്

ആദരവ് എന്നത് ഒരു മഹത്തായ ഗുണമാണ്. മത-ദേശ-ഭാഷ-വര്‍ഗ്ഗ-ലിംഗ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്ന ഒരു സുവര്‍ണ്ണഗുണം. കാരണം മനുഷ്യന്‍റെ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്നതാണത്. മതം ഉള്ളവനും ഇല്ലാത്തവനും അത് അംഗീകരിക്കുന്നു. മതമില്ലാത്ത കമ്മ്യൂണിസ്റ്റുകാരനും അവരുടെ മുന്‍ഗാമികളെ പറഞ്ഞും ഓര്‍ത്തും ആദരിക്കുന്നു. ഉറുമ്പുകള്‍, തേനീച്ചകള്‍ പോലെയുള്ള കേവലം ജീവികള്‍ പോലും അവരുടെ നേതാവിനെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ആദരവ് എന്നത് മനുഷ്യ ജീവിതത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുന്ന ഇന്ധനമാണ്. പൂര്‍വ്വസൂരികളോടാവുമ്പോള്‍ അത് പത്തരമാറ്റാവും. ആദരവില്ലാത്ത സമൂഹം ആത്മാവ് നഷ്ടപ്പെട്ട ജഡത്തെ പോലെയാണ്. നശ്വരമായ ദുന്‍യാവിലെ ജീവിതവും അനശ്വരമായ പരലോക വിജയത്തിലേക്കുള്ള പ്രതിസന്ധികളും തരണം ചെയ്യാനുള്ള മനക്കരുത്ത് നേടിത്തരുന്നത് മുത്ത് നബി (സ്വ) യോടും അവിടുത്തെ പിന്തുടര്‍ന്ന സ്വാലിഹീങ്ങളോടുമുള്ള ആദരവും സ്നേഹവും ഒന്ന് മാത്രമാണ്. 

ആദ്യത്തെ അനാദരവ്

ആദരവിന്‍റെയും അനാദരവിന്‍റെയും ചരിത്രത്തിന് മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്. ആദം നബി (അ) നെ സൃഷ്ടിച്ച പടച്ച തമ്പുരാന്‍ ആദം നബി (അ) ക്ക് സുജൂദ് ചെയ്യാന്‍ മലക്കുകളോട് കല്‍പിച്ചു. ഇബ്ലീസ് (ല) ഒഴികെയുള്ള മലക്കുകള്‍ എല്ലാം തന്നെ സുജൂദ് ചെയ്തു. സുജൂദ് ചെയ്യാത്ത ഇബ്ലീസ് ഇതിന് പറഞ്ഞ ന്യായം : തീ കൊണ്ട് പടക്കപ്പെട്ട ഞാന്‍ മണ്ണ് കൊണ്ട് പടക്കപ്പെട്ട ആദമിന് എന്തിന് സുജൂദ് ചെയ്യണം? എന്നതായിരുന്നു. 

അനാദരവിന്‍റെ ഉത്ഭവം

അനാദരവ് ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം അഹങ്കാരം തന്നെയാണ്. ഒന്നുകില്‍ എല്ലാവരും എന്നെപ്പോലെയാണ് അല്ലെങ്കില്‍ എന്നേക്കാള്‍ താഴെയാണ് എന്ന മൂഢമായ ധാരണ. ഇബ്ലീസിന് പറ്റിയതും ഈ ചിന്ത തന്നെ. നമ്മുടെ നാട്ടിലെ ചില ആളുകളെ കാണുമ്പോള്‍ അവരും ഇബ്ലീസിന്‍റെ അനുയായികള്‍ തന്നെയാണ് എന്ന് സംശയിക്കേണ്ടിരിക്കുന്നു. കാരണം അല്ലാഹുവിന്‍റെ അമ്പിയാക്കളും ഔലിയാക്കളും സാധാരണക്കാരും നമ്മെ പോലെ ഉറങ്ങുന്നവരും ഭക്ഷണം കഴിക്കുന്ന വരുമാണ്. അതുകൊണ്ട് അവരെ ബഹുമാനിക്കേണ്ടതില്ല എന്ന് പറയുന്നവരും മണ്ണ് കൊണ്ട് പടച്ച ആദമിനെ തീ കൊണ്ട് പടച്ച ഞാന്‍ എന്തിന് സുജൂദ് ചെയ്യണം എന്ന് ചോദിക്കുന്ന ഇബ്ലീസും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഇരുവരും യുക്തിക്ക് പ്രാധാന്യം കൊടുക്കുന്ന യുക്തിവാദികള്‍ തന്നെ.

ആരാധനയും ആദരവും

പരിശുദ്ധ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ആദരവും ആരാധനയും പരസ്പരം പൂരകങ്ങളാണ്. ഒരു നാണയത്തിന്‍റെ ഇരുവശങ്ങളുമാണ്. ആദരവില്ലാത്ത ആരാധനയും ആരാധന ഇല്ലാത്ത ആദരവും രണ്ടും ഭൂഷണമല്ല. എന്നിരുന്നാല്‍ പോലും ചിലയാളുകള്‍ ആരാധനക്ക് മാത്രം പ്രാധാന്യം കൊടുത്ത് ആദരവിനെ പാടെ ഒഴിവാക്കുന്നു. പൂര്‍വ്വീകരുടെ ചരിത്രം പരതുമ്പോള്‍ ആരാധനയുടെ കാര്യത്തില്‍ കുറവ് വന്ന പലരും ആദരവ് ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടതായി കാണാം. എന്നാല്‍ ആരാധനാ വിഷയത്തില്‍ വലിയ വലിയ മേച്ചില്‍പുറങ്ങള്‍ കീഴടക്കിയ പലരും ആദരവ് ഒന്നിന്‍റെ കുറവ് കൊണ്ട് മാത്രം നാശത്തിന്‍റെ അഗാധ ഗര്‍ത്തത്തിലേക്ക് ആണ്ട് പോയ സംഭവവും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. 

കാഫിരീങ്ങളുടെ ആദരവ്

മൂസാ നബി (അ) ക്ക് അല്ലാഹു കൊടുത്ത മുഅ്ജിസത്തിന്‍റെ വടി മായാജാലമാണെന്ന് ആരോപണം ഉന്നയിച്ച അന്നാട്ടിലെ കാഫിരീങ്ങളായ സാഹിരീങ്ങള്‍ (മായാജാലക്കാര്‍) മൂസാ നബി (അ) യെ ഒരു മത്സരത്തിന് ക്ഷണിച്ചു. അല്ലാഹുവിന്‍റെ കല്‍പന പ്രകാരം വെല്ലുവിളി എറ്റെടുത്ത മൂസാ നബി (അ) യും എതിര്‍ ചേരിയിലുള്ളവരും സംഗമിച്ചു. ആയിരക്കണക്കിന് കാണികളെ സാക്ഷി നിര്‍ത്തിക്കൊണ്ടുള്ള പ്രകടനം തുടങ്ങുന്നതിന് മുമ്പ് അവിടെ കൂടിയ സാഹിരീങ്ങള്‍ മൂസാനബി (അ) യോട് ചോദിക്കുന്ന ഒരു ചോദ്യം അല്ലാഹു അവന്‍റെ വിശുദ്ധ ഖുര്‍ആനില്‍ അവതരിപ്പിക്കുന്നുണ്ട്. "അവര്‍ (സാഹിരീങ്ങള്‍) പറഞ്ഞു: ഓ! മൂസാ! ഒന്നുകില്‍ നീ (വടി) ഇടുക. അല്ലെങ്കില്‍ ആദ്യമിടുന്നത് ഞങ്ങളാവാം" (സൂറത്ത് ത്വാഹാ 65). മൂസാ നബി (അ) ഈ മത്സരത്തില്‍ വിജയിക്കുകയും സാഹിരീങ്ങള്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ഈ ആയത്തിനെ വ്യാഖ്യാനിച്ച് കൊണ്ട് ബഹു. ശൈഖ് ഇസ്മാഈലില്‍ ഹഖി എന്നവര്‍ പറയുന്നു: ആദ്യം വടി ഇടാന്‍ മൂസാ നബി (അ) ക്ക് സ്വാതന്ത്ര്യം നല്‍കുകയും അദ്ദേഹത്തെ മുന്തിക്കുകയും വഴി മൂസാ നബി (അ) യെ ആദരിച്ചതിനാലാണ് അവരെ സത്യവിശ്വാസത്തിലേക്ക് അല്ലാഹു നയിച്ചത് എന്ന് ഈ ആയത്തില്‍ സൂചനയുണ്ട് (റൂഹുല്‍ ബയാന്‍ 5/401). ഈ ചെറിയ ബഹുമാനം കൊണ്ട് കാഫിരീങ്ങളായ ജനതയ്ക്ക് അല്ലാഹു ഹിദായത്ത് കൊടുത്തെങ്കില്‍ അല്ലാഹു ആദരിച്ചവരോടുള്ള ഒരു ചെറിയ അനാദരവ് പോലും നമ്മെ നാശത്തിന്‍റെ പടുകുഴിയിലേക്ക് നയിക്കും എന്ന വിഷയത്തില്‍ സംശയമില്ല. നാം എത്രമാത്രം ജാഗരൂകരായിരിക്കണം എന്ന് ഈ സംഭവം പഠിപ്പിക്കുന്നു. 

ആബിദീങ്ങളുടെ അനാദരവ്

നാം മേല്‍പറഞ്ഞ ഇബ്ലീസിന്‍റെ ചരിത്രം തന്നെ വലിയ പാഠമാണ്. മലക്കുകളുടെ ഉസ്താദും വലിയ ആബിദും ഏഴ് ആകാശങ്ങളില്‍ 7 പേരുകളില്‍ അറിയപ്പെട്ടിരുന്നവരുമായ അസാസീല്‍ എന്ന ഇബ്ലീസ് ശപിക്കപ്പെടാന്‍ കാരണം ആരാധനയിലെ കുറവായിരുന്നില്ല. മറിച്ച് അനാദരവ് എന്ന ഒന്ന് കൊണ്ട് മാത്രമാണ്. പണ്ഡിതനും ആബിദുമായ ഇബ്നു സഖായ്ക്കും പറ്റിയ പ്രധാന പ്രശ്നം അല്ലാഹു ആദരിച്ചവരെ ആദരിക്കാത്തതാണ്. ബല്‍ഗമ് ബ്നു ബാഗൂറയ്ക്ക് പറ്റിയ അബദ്ധവും അത് തന്നെ.

സ്വഹാബാക്കള്‍ക്ക് കിട്ടിയ ശാസന

മദീനാ പള്ളിയില്‍ ഒരു ചര്‍ച്ച. നേതൃത്വം കൊടുക്കുന്നത് തിരുനബി (സ്വ) തന്നെ. ചര്‍ച്ച അല്‍പം ഉച്ചത്തിലായി. പ്രധാന അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖ് (റ), ഉമര്‍ (റ) എന്നിവരുടെ സ്വരം അവര്‍ അറിയാതെ അല്‍പാല്‍പമായി ഒന്നുയര്‍ന്നു. ദുന്‍യവിയ്യായ എന്തെങ്കിലും ഉദ്ദേശത്തിന് വേണ്ടിയായിരുന്നില്ല. മറിച്ച് ഇസ്ലാമിന്‍റെ വളര്‍ച്ചക്ക് വേണ്ടിയായിരുന്നു. പക്ഷേ, ഉടന്‍ ജിബ്രീല്‍ (അ) ഖുര്‍ആനിക വാക്യങ്ങള്‍ ഓതിക്കൊടുത്തു: "സത്യവിശ്വാസികളേ, നബിയുടെ സ്വരത്തേക്കാള്‍ നിങ്ങളുടെ സ്വരത്തെ ഉയര്‍ത്തരുത്. നിങ്ങളില്‍ ചിലര്‍ ഒച്ചവെക്കുന്നത് പോലെ നബി (സ്വ) യോട് ഒച്ച വെക്കരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോയേക്കും എന്നത് കൊണ്ടാണ്". പിന്നീട് അബൂബക്കര്‍ (റ), ഉമര്‍ (റ)എന്നിവര്‍ രഹസ്യം പറയുന്നത് പോലെയേ നബി (സ്വ) യോട് സംസാരിക്കുമായിരുന്നുള്ളൂ. 

വീണ്ടും അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ നബി (സ്വ) യെ ഓതിക്കേള്‍പ്പിച്ചു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കല്‍ ശബ്ദം താഴ്ത്തി സംസാരിക്കുന്നവനാരോ ഹൃദയങ്ങള്‍ ഭക്തി നിഷ്ഠക്കായി അല്ലാഹു പരീക്ഷിച്ച് പരിശീലിപ്പിച്ചിട്ടുള്ളവരത്രെ. അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.

അടിസ്ഥാനം ആദരവ് തന്നെ

ഇബ്ലീസ്, ഇബ്നു സഖാ തുടങ്ങിയ വലിയ ആബിദീങ്ങളായ പണ്ഡിതന്മാര്‍ നാശത്തിന്‍റെ പടുകുഴിയിലേക്ക് വീഴാനും മൂസാ നബി (അ) ക്കെതിരെ നിലയുറപ്പിച്ച സാഹിരീങ്ങള്‍ക്ക് സത്യവിശ്വാസത്തിന്‍റെ കവാടം തുറക്കാനുമുണ്ടായ കാരണം 'ആദരവ്' എന്ന സത്ഗുണം മാത്രമാണ്. 'അസ്വ്ഹാബുല്‍ കഹ്ഫ്' ചരിത്രത്തിലെ 'പട്ടി' സ്വര്‍ഗ്ഗസ്ഥനായതിനുള്ള കാരണവും മറ്റൊന്നല്ല. നാം നേരത്തെ പറഞ്ഞ ഖുര്‍ആന്‍ ആയത്തുകള്‍ പരിശോധിക്കുമ്പോള്‍ ഉന്നതരായ സ്വഹാബാ കിറാമിന് പോലും മനഃപൂര്‍വ്വമല്ലാത്ത ഒരു ചെറിയ അനാദരവിന്‍റെ പേരില്‍ അല്ലാഹു ശാസിച്ചെങ്കില്‍ കേവലം ഇബാദത്ത് കൊണ്ട് മാത്രം നാം രക്ഷപ്പെടും എന്ന വിശ്വാസം ഒരു മിഥ്യാധാരണയാണെന്ന് മനസ്സിലാക്കാം. കാരണം കര്‍മ്മങ്ങളുടെ സ്വീകാര്യതയ്ക്ക് അനിവാര്യമായ ഒന്നാണല്ലോ ഭയഭക്തി. ഭയഭക്തി ഉണ്ടാവണമെങ്കിലാവട്ടെ ഹൃദയശുദ്ധി അനിവാര്യമാണ് താനും. ഹൃദയ ശുദ്ധിക്കുള്ള ഒരു പ്രധാന മരുന്നായി പണ്ഡിതന്മാര്‍ പറയുന്നതാവട്ടെ സജ്ജന സഹവാസവും. വെറും സഹവാസമല്ല, അളവറ്റ ആദരവിലും സ്നേഹത്തിലും ചാലിച്ച സഹവാസം. ആ സഹവാസവും ആദരവുമില്ലെങ്കില്‍ ഒരു രക്ഷയുമില്ല താനും. കാരണം അല്ലാഹു പറഞ്ഞത് "ആരെങ്കിലും അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ ബഹുമാനിച്ചാല്‍ തീര്‍ച്ചയായും അത് ഹൃദയത്തിന്‍റെ ഭയഭക്തിയില്‍ നിന്നുള്ളതാണ്" എന്നാണ്. മാത്രവുമല്ല, മുത്തുനബി (സ്വ) പറഞ്ഞു: "അമ്പിയാക്കളെ ഓര്‍ക്കല്‍ ഇബാദത്തും സ്വാലീഹീങ്ങളെ സ്മരിക്കല്‍ പാപമോചനവുമാണ്".

തെറ്റായ നിഗമനങ്ങള്‍

ലോക ചരിത്രത്തില്‍ ഏറ്റവും ഭയഭക്തിയിലും സൂക്ഷ്മതയിലും ഇബാദത്ത് ചെയ്തവരാണല്ലോ തിരുനബി (സ്വ) യുടെ സ്വഹാബാക്കള്‍? ആ സ്വാഹാബാക്കള്‍ ആദരവിന്‍റെ കാര്യത്തില്‍ കാണിച്ച അങ്ങേയറ്റത്തെ കണിശത നമ്മില്‍ പെട്ട ചിലര്‍ കണ്ടില്ലെന്ന് തോന്നുന്നു. കാരണം മറ്റൊന്നല്ല, ധാരാളം നിസ്കരിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുന്ന ഇവര്‍ ആദരവിന്‍റെ കാര്യത്തില്‍ അലംഭാവം കാണിക്കുകയും ഖുര്‍ആന്‍ ഓതിയാല്‍ പോരേ? മൗലിദ് ഓതണോ? നിസ്കരിച്ചാല്‍ പോരേ, മഹാന്മാരെ സിയാറത്ത് ചെയ്യണോ? തുടങ്ങിയ ന്യൂ ജനറേഷന്‍ പോളിസിയുമായി യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. മഹത്തുക്കളോടും മറ്റുമുള്ള ആദരവിന് പരിധി വെച്ച് "അമിതമായാല്‍ അമൃതും വിഷം" എന്ന് വേദമോതുന്ന ഇവര്‍ ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ഒന്ന് കണ്ടിരുന്നുവെങ്കില്‍..

ഖുറൈശികളുടെ പ്രതിനിധിയായി തിരുസവിധത്തിലെത്തിയ ഉര്‍വ്വത്ത് ബ്നു മസ്ഊദ് നടത്തിയ ദൃക്സാക്ഷി വിവരണം ഒന്ന് കാണുക. "മുഹമ്മദ് നബി (സ്വ) തുപ്പുന്നത് അവര്‍ ആദരപൂര്‍വ്വം ഏറ്റുവാങ്ങി മുഖത്തും ശരീരത്തും പുരട്ടുന്നു. അവരോട് വല്ലതും കല്‍പിച്ചാല്‍ ഞൊടിയിട കൊണ്ട് അവരത് നിറവേറ്റുന്നു. അവിടുന്ന് വുളൂ ചെയ്താല്‍ ബാക്കിയുള്ള വെള്ളത്തിന് വേണ്ടി തിക്കും തിരക്കും കൂട്ടുന്നു. ഇതെല്ലാം കണ്ടമ്പരന്ന ഖുറൈശി പ്രതിനിധി ഖുറൈശികളോട് പറയുന്നു: ഞാന്‍ കിസ്റയുടെയും കൈസറിന്‍റെയും നജ്ജാശിയുടെയും മറ്റ് പല രാജാക്കന്മാരുടെയും ദര്‍ബാറുകളില്‍ പോയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി (സ്വ) യെ ആദരിക്കുന്നത് പോലെ മറ്റ് ഒരു രാജാക്കന്മാരെയും അവരുടെ അനുയായികള്‍ ആദരിക്കുന്നത് കണ്ടിട്ടില്ല".

അതുകൊണ്ട് തന്നെ ആദരവ് എന്നത് പൂര്‍വ്വികരായ സ്വഹാബാക്കളുടെ അനന്തര സ്വത്താണ്. അത് ഏറ്റുവാങ്ങിയവര്‍ മാത്രമാണ് വിജയിച്ചിട്ടുള്ളതും. അനാദരവിന്‍റെയും അഹങ്കാരത്തിന്‍റെയും വഴി തേടിയവരെല്ലാം പരാജയത്തിന്‍റെ പടുകുഴിയിലേക്ക്, സ്വയം നാശത്തിന്‍റെ നിതാന്ത അസ്തമയത്തിലേക്ക് ആണ്ട് പോയിട്ടുണ്ട്. കാലം അതിന് സാക്ഷിയാണ്. "വിജയിച്ചവരാരും വിജയിച്ചിട്ടില്ല; വിജയിച്ചവരോട് കൂടിയിട്ടല്ലാതെ". അതെ വിജയിച്ചവരോട് കൂടുമ്പോള്‍ അവിടെ ആദരവ് അനിവാര്യമാകുന്നു. അല്ലാഹു നമ്മെ പൊരുത്തമുള്ള വഴികളിലൂടെ സഞ്ചരിപ്പിക്കട്ടെ. ആമീന്‍. 

അന്ത്യനാളിലെ ഇരുളുകള്‍

"നിങ്ങള്‍ അക്രമം സൂക്ഷിക്കുക. തീര്‍ച്ചയായും അന്ത്യനാളിലെ ഇരുളുകളാണവ. നിങ്ങള്‍ ആര്‍ത്തിയെ സൂക്ഷിക്കുക. നിങ്ങളുടെ പൂര്‍വ്വീകരെ നാശത്തിലാക്കിയത് ആര്‍ത്തിയാണ്. രക്തമൊഴുക്കാനും നിഷിദ്ധ കൃത്യങ്ങള്‍ അനുവദനീയമാക്കി മാറ്റാനും അവരെ പ്രേരിപ്പിച്ചത് അതായിരുന്നു" 

ജാബിര്‍ (റ) വില്‍ നിന്നും മുസ്ലിം ഉദ്ധരിച്ച ഹദീസിന്‍റെ താല്‍പര്യമാണിത്. മനുഷ്യന് ഉണ്ടാവേണ്ട ഉത്തമ ഗുണങ്ങള്‍ പാടെ നശിപ്പിച്ച് ക്രൂരനാക്കി തീര്‍ക്കുന്ന രണ്ട് ദൂഷ്യങ്ങളാണ് ആര്‍ത്തിയും അക്രമ മനോഭാവവും. ഒരു നാണയത്തിന്‍റെ ഇരുവശങ്ങളുമാണത്. ഒരു കാര്യം അസ്ഥാനത്ത് പ്രയോഗിക്കുന്നതിനാണ് അക്രമം എന്ന് മഹാന്മാര്‍ വിവക്ഷ നല്‍കിയിരിക്കുന്നു. മനസ്സാ-വാചാ-കര്‍മ്മണാ വരുത്താന്‍ കഴിയുന്ന കടുത്ത ദ്രോഹമാണ് അക്രമം. ആര്‍ത്തി ചിന്തയുള്ള മനുഷ്യരില്‍ നിന്ന് അക്രമ സ്വഭാവം എളുപ്പം പുറത്ത് ചാടുന്നു. അക്രമത്തെയും ആര്‍ത്തിയെയും ഒരു ഹദീസില്‍ ചേര്‍ത്ത് പറഞ്ഞതില്‍ നിന്ന് തന്നെ അക്കാര്യം മനസ്സിലാകും. ലോകചരിത്രത്തില്‍ ആദ്യമായി കൊലപാതകം എന്ന അക്രമം ആദം സന്തതിയായ ഖാഹീല്‍ നടത്തിയതിന്‍റെ പ്രേരകം ആര്‍ത്തിയായിരുന്നു. അക്രമിക്ക് മുന്നില്‍ സത്യാസത്യ വിവേചനത്തിന് പ്രസക്തി കിട്ടാത്തത് പോലെ ആര്‍ത്തി ബോധം ബാധിക്കുമ്പോള്‍ അധമ മനോഭാവത്തില്‍ നിന്ന് മുക്തി പ്രാപിക്കാനും മനുഷ്യന് കഴിയുകയില്ല. 

വിദ്വേഷങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തുന്ന ധ്യൂമ വലയം എല്ലാ രംഗത്തുമെന്ന പോലെ മുസ്ലിം ധാര്‍മ്മിക മണ്ഡലത്തെയും മേഘാവൃതമാക്കി തുടങ്ങിയിരിക്കുന്നു. ഹൃദ്യതയും ചൈതന്യവും നിറഞ്ഞു തുളുമ്പേണ്ട സാംസ്കാരിക വേദികളില്‍ പോലും അവജ്ഞയോ അസൂയയോ നര്‍ത്തനമാടാന്‍ തുടങ്ങിയിട്ടുണ്ട്. സത്യത്തിന്‍റെ തീരത്തണയേണ്ട സാമുദായിക നൗക അസത്യത്തിന്‍റെ താളങ്ങളില്‍ തട്ടി അകലങ്ങളില്‍ ഒഴുകുകയാണ്. കാരണം നമ്മുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ മനുഷ്യ മനസ്സിനെ ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഭത്സന മനോഭാവങ്ങള്‍. അക്രമവും ആര്‍ത്തിയും വിളയാടാന്‍ അവസരമുണ്ടാക്കി എന്നത് തന്നെ. കൊലപാതകം, ഭവനഭേദനം ആദിയായ കൃത്യങ്ങള്‍ നടത്തുന്നതിനെ കുറിച്ച് മാത്രം അക്രമം എന്ന് പേര് പറയുകയും രാഷ്ട്രീയ വിമര്‍ശനം, സ്വഭാവഹത്യ തുടങ്ങിയ ചെയ്തികള്‍ക്ക് അനുവദനീയതയുടെ മൂടുപടം ചാര്‍ത്തുകയും ചെയ്തത് മറ്റൊരു കാരണമാണ്. ഒരു സത്യവിശ്വാസിയുടെ ധനമോ മാനമോ ദേഹമോ എന്തപഹരിച്ചാലും അക്രമത്തിന്‍റെ പട്ടികയില്‍ പെടുമെന്ന കാര്യം ബോധപൂര്‍വ്വം മറക്കുന്നു. 

അക്രമകാരികള്‍ക്ക് അന്ത്യദിനത്തില്‍ നരക പ്രവേശനത്തിന് മുമ്പു തന്നെ നിരവധി പീഡനങ്ങളും ദുരിതാനുഭവങ്ങളും നേരിടേണ്ടിവരും. ഹദീസിലെ 'ഇരുളുകള്‍' എന്ന ബഹുവചന പ്രയോഗത്തില്‍ നിന്ന് തന്നെ അത് ഗ്രഹിക്കാമെന്ന് മഹാനായ ഇബ്നുല്‍ജൗസി (റ) പറഞ്ഞു. സമൂഹത്തിനോ തനിക്കോ ഇത്തിരി ലാഭമുണ്ടാക്കാന്‍ കഴിയുന്നതിനെ കുറിച്ച് സേവനമെന്ന് വിശേഷിപ്പിക്കുക, അതിന്‍റെ മറവില്‍ അരുതാത്ത വാക്കും വര്‍ത്തമാനവുമൊക്കെ ശരിയുടെയോ നന്മയുടെയോ കണക്ക് പുസ്തകത്തില്‍ വരവ് വെക്കുകയും ചെയ്യുന്നു. നിലവിലുള്ള ഈ ധാരണ ചിലര്‍ക്ക് പറ്റിയ പാളിച്ച തന്നെയാണ്. സര്‍വ്വവിധ വാത രോഗങ്ങള്‍ക്കും ഒരു സിദ്ധ ഔഷധമാണ് കുറുന്തോട്ടി. എന്നാല്‍ കുറുന്തോട്ടിക്ക് വാതം പിടിച്ചാലുള്ള അവസ്ഥയാണിത്. താന്താങ്ങളുടെ അക്രമസ്വഭാവങ്ങള്‍ക്ക് ചൂട് പിടിക്കാനും സിന്ദാബാദ് വിളിച്ച് സമുദായാന്തരീക്ഷം മലീമസമാക്കുന്ന ചിലരെ കാണാം. എല്ലാം തനിക്കാക്കി ബടക്കാക്കുന്ന പ്രവണതയാണിത്. നന്മയുടെ വക്താക്കളായി മാറേണ്ടവര്‍ അന്ത്യനാളിലെ ഇരുളുകളില്‍ ഊളിയിടേണ്ടിവരുമെന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്. 

                                                പി.കെ.എ. ഹമീദ് മൗലവി, ശ്രീമൂലനഗരം

ഇസ്ലാം ശാസ്ത്രീയം സമഗ്രം-2

 ഇസ്ലാം ശാസ്ത്രീയം സമഗ്രം-2

മറ്റൊരു നിബന്ധനയായ ശുദ്ധീകരണം അതി പ്രാധാന്യമേറിയതാണ്. അല്ലാഹു പറയുന്നു: "നാം നിങ്ങള്‍ക്ക് ശുദ്ധവെള്ളമാണ് ആകാശത്ത് നിന്ന് ഇറക്കിത്തന്നത്".

ഉപ്പുജലം നീരാവിയായി സ്വീകരിച്ച് തണുത്ത മഴത്തുള്ളികളായി പെയ്തിറങ്ങുമ്പോള്‍ കുടിക്കാനും കുളിക്കാനും ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന മനുഷ്യരാശി മറ്റൊരു അനുഗ്രഹം ഓര്‍ത്തില്ലായെങ്കില്‍ പോലും ജീവജലത്തെ മറക്കാന്‍ പാടില്ലാത്തതാണ്. കൊടുംവേനലില്‍ വടക്കേ ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ നടന്നു പോയപ്പോള്‍ ഒരു ഗ്ലാസ്സ് കുടിവെള്ളത്തിന് പൈസ നല്‍കിയ രംഗം ഇപ്പോഴും വിനീതന്‍റെ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്.

ഇതേ ജലം തന്നെയാണ് ശുദ്ധീകരണ പ്രക്രിയക്കും ഇസ്ലാം അനുശാസിക്കുന്നത്. പരിസര മലിനീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ഇസ്ലാം നിര്‍ദ്ദേശിച്ച അംഗസ്നാനം (വുളൂ) പഠിയ്ക്കുമ്പോള്‍ അതിന്‍റെ ശാസ്ത്രീയതയുടെ മുന്നില്‍ നാം പകച്ചു പോകും. 

ശുദ്ധീകരണത്തിലെ ശാസ്ത്രീയത

ഒരു കര്‍മ്മം ആരംഭിക്കുവാന്‍ ശുചിത്വം പൊതുസമ്മതിയായ ഒരു തത്വമാണ്. പക്ഷേ ഇസ്ലാമിന്‍റെ നിര്‍ദ്ദേശങ്ങളും വീക്ഷണങ്ങളും കുറ്റമറ്റതാണ്. ഉദാഹരണമായി ഒരാള്‍ കുറച്ച് നേരം നടന്നു. വിയര്‍പ്പ് ഇറ്റുന്ന ശരീരവുമായി അയാള്‍ കുറച്ച് നേരം മുറിയിലോ പുറത്തോ  വിശ്രമിക്കുമ്പോള്‍ ശരീരമൊന്നാകെ വിയര്‍ക്കുന്നു. ചിലപ്പോള്‍ ആ വിയര്‍പ്പ് തുടച്ച് മാറ്റിയെന്ന് വരാം. 

പക്ഷേ, ഈ രൂപത്തില്‍ അയാള്‍ ഏതെങ്കിലും വിധേന വിയര്‍പ്പൊഴിവാക്കി ശരീരത്തിന് ശുദ്ധത വരുത്തല്‍ ഐച്ഛികമാണ്. നിരന്തരമായ ആലസ്യം കാരണം സ്വതവേ ശരീരം ദുര്‍ഗന്ധപൂരിതമാകുന്നു. പൊതുസദസ്സില്‍ അയാള്‍ക്ക് ഇടകലരാന്‍ അത് തടസ്സം സൃഷ്ടിക്കുന്നു. 

ഇതേ സ്ഥാനത്ത് ഒരു പ്രാവശ്യം ദാമ്പത്യബന്ധം പുലര്‍ത്തിയാല്‍ തന്നെ ഇസ്ലാം കുളി നിര്‍ബന്ധമാക്കിയിരിക്കുന്നു. ശരീരത്തിന്‍റെ സൂക്ഷ്മ നാഡികള്‍ പോലും ചലനത്തിലേര്‍പ്പെടാതെ ഇന്ദ്രിയസ്രവം സാധ്യമാകുന്നില്ലായെന്ന് ശാസ്ത്രം അടുത്തിടെ വിധിയെഴുതി. ആ പ്രവര്‍ത്തനഫലമായി ഇന്ദ്രിയസ്രവം നടക്കുമ്പോള്‍ ശരീരം പുറന്തള്ളുന്നത് ഒരു പ്രത്യേകതരം വിയര്‍പ്പാണ്. അതിന് ഗന്ധവും കൂടും. ആ വിയര്‍പ്പില്‍ വിഷാംശം ഉണ്ട്. 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ നിര്‍ദ്ദേശിച്ചു : "അല്‍ മാഉ മിനല്‍ മാഇ". സംസര്‍ഗ്ഗത്തിന്‍റെ പേരില്‍ കുളി നിര്‍ബന്ധമാണെന്നാണ് ഇതിന്‍റെ സാരം. 

ഇനി നമുക്ക് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്തു കൊണ്ടുവന്ന നിസ്കാരത്തിന് മുമ്പുള്ള അംഗസ്നാനത്തിലേക്ക് തന്നെ തിരിച്ചു വരാം. അംഗസ്നാനത്തിന്‍റെ പ്രാരംഭം തന്നെ മനസ്സിന്‍റെ ഏകാഗ്രതയാണ്. 

മനഃകൃതം കൃതം രാമഃ

നഃശരീര കൃതം കൃതം

ഏനേ ആലിംഗനേ കാന്ത

തേനേ ആലിംഗനേ സുതഃ

ഇത് മനസ്സിന്‍റെ ശുദ്ധിയെ പറ്റിയുളള ഉപനിഷത്തിലെ ഒരു കാഴ്ച്ചപ്പാടാണ്. 

"മനസ്സിന്‍റെ പ്രവൃത്തിയാണ് യഥാര്‍ത്ഥ പ്രവൃത്തി. ശരീരത്തിന്‍റേതല്ല. ഏത് അവയവം കൊണ്ട് കാന്തയെ പുണരുന്നുവോ അത് കൊണ്ട് മക്കളെ പുണരുമ്പോള്‍ മനസ്സിന്‍റെ കാഴ്ചപ്പാടാണ് വ്യത്യാസപ്പെടുന്നത്" ഇതാണ് സാരം. 

ഒരു പടി കൂടി മനസ്സിന്‍റെ ഏകാഗ്രതയെ ഇസ്ലാം മുന്നില്‍ പ്രതിഷ്ഠിച്ചു. "ഏത് കര്‍മ്മങ്ങളും ഹൃദയംഗമമായതേ അല്ലാഹു സ്വീകരിക്കുകയുള്ളൂ" (നബിവചനം). അംഗസ്നാനത്തില്‍  ഒന്നാമതായുള്ള നിര്‍ബന്ധഘടകം നിയ്യത്താണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. അതിന് മുമ്പായി ചില ഐച്ഛിക കര്‍മ്മങ്ങള്‍ കൂടിയുണ്ട്. 

ദന്തശുദ്ധീകരണം

പല്ലുതേയ്ക്കാന്‍ പഠിപ്പിക്കുന്ന ഒരു ശാസ്ത്രീയ മതമുണ്ടെങ്കില്‍ അത് ഇസ്ലാം മാത്രമാണ്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പല്ലു തേക്കേണ്ട രീതി പോലും സുവിധിതമാണ്. 

വീതിയില്‍ ('അ'റള്) എന്ന അറബി പദമാണ് ഇന്ന് ദന്തിസ്റ്റുകള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. പല്ല് കേട് വന്ന് നാം അത് ഒഴിവാക്കാനോ കുഴി അടയ്ക്കാനോ റൂട്ട് കനാലിലൂടെ പൂര്‍വ്വോപരി ശക്തപ്പെടുത്താനോ ഒരു ദന്തവൈദ്യനെ സമീപിക്കുമ്പോള്‍ അദ്ദേഹം പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഒരു നിര പല്ല് നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കും. അതില്‍ ബ്രഷ് തൊട്ടിട്ട് മുകളിലോട്ടും താഴോട്ടും ഉരസി കാണിച്ച് പല്ലുകള്‍ക്കിടയിലുള്ള അഴുക്ക് ഒഴിവാകുന്ന രീതി മനസ്സിലാക്കിത്തരും. പലരും ദന്ത നിരകളിലൂടെ വെറുതെ രണ്ട് പാര്‍ശ്വങ്ങളിലും ബ്രഷ് ഓടിക്കുമെന്നല്ലാതെ കൃത്യമായ ഒരു ശുചീകരണത്തില്‍ ശ്രദ്ധിക്കാറില്ല. ഇവിടെയാണ് ദിനേനെയുള്ള നമ്മുടെ ശുദ്ധീകരണ വിഷയത്തില്‍ ഇസ്ലാം ശ്രദ്ധിക്കുന്നത്. സമഗ്രതയും കാലികതയും ആവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്ത വിധം മുഴു ചലനങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതിനാല്‍ അനുവാചകര്‍ അവസരോചിതം അത്തരം പദപ്രയോഗങ്ങള്‍ ഓര്‍ത്തെടുക്കുമെന്ന് തന്നെയാണ് വിനീതന്‍റെ പ്രതീക്ഷ. 

ഉറങ്ങുമ്പോള്‍! ഉണരുമ്പോള്‍

അംഗസ്നാനം വേണ്ടുന്ന രണ്ട് സമയങ്ങളാണിവ. ആ സന്ദര്‍ഭങ്ങളില്‍ പ്രത്യേക നിര്‍ദ്ദേശം പല്ലു തേക്കാനായി നല്‍കുന്നുണ്ട്. ഉറങ്ങുന്ന അവസരത്തില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ പല്ലുകള്‍ക്കിടയില്‍ ഇരുന്നാല്‍ ഒരുതരം ഇന്‍സൈം ഉല്‍പാദിപ്പിക്കപ്പെട്ട് പല്ലിന്‍റെ ബലക്ഷയത്തിന് അത് കാരണമാകുന്നു. ഇത് ശാസ്ത്രീയ വശമാണെങ്കില്‍ മലക്കുകളുടെ സാന്നിദ്ധ്യം ഒരാള്‍ക്ക് ലഭ്യമാകാന്‍ അവന്‍റെ സംശുദ്ധത കൂടി സഹായകമാകുന്നു എന്ന ആത്മീയവശം കൂടി ഇതിന്‍റെ മറുപുറത്തുണ്ട്.

ഉണരുമ്പോള്‍ എല്ലാവരും പൊതുവേ വായ്നാറ്റം വെറുക്കുന്നു. ഒരു ചിന്തകന്‍ പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു. "ഒരാള്‍ രാവിലെ എഴുന്നേറ്റ് വായിലെ അഴുക്ക് കഴുകാതെ തന്നെ ഒരു പിടി അരിയെടുത്ത് ചവച്ച് കോഴിക്ക് തിന്നാന്‍ കൊടുത്താല്‍ ആ കോഴി ചത്തുപോകും". അത്ര വിഷാംശമാണ് രാവിലെ നമ്മുടെ വായക്ക്. ബഡ്ഡില്‍ നിന്നും തല മാത്രം ഉയര്‍ത്തിപ്പിടിച്ച് വായ വൃത്തിയാക്കാതെ കോഫി ചൂടാറാതെ മൊത്തിക്കുടിക്കുന്ന പശ്ചാത്യ സംസ്കാരം കുടല്‍പ്പുണ്ണ് ഉള്‍പ്പെടെയുള്ള മാരകമായ രോഗങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ഇവിടെയാണ് രാവിലെയുള്ള ദന്തശുദ്ധീകരണത്തിന്‍റെ പ്രാധാന്യത വീണ്ടും നമ്മുടെ ചിന്തയെ ചൂടു പിടിപ്പിക്കുന്നത്. 

മുഹമ്മദ് മുബാറക് ബാഖവി, മെരുവമ്പായി


Saturday, 28 July 2018

വഹ്ദത്തുല്‍ വുജൂദ്

വഹ്ദത്തുല്‍ വുജൂദ് 

            വുജൂദ് (ഉണ്മ) യഥാര്‍ത്ഥത്തില്‍ ഒന്നേ ഉള്ളൂ എന്നതാണ് വഹ്ദത്തുല്‍ വുജൂദ് എന്നതുകൊണ്ടുള്ള വിവക്ഷ. (യഥാര്‍ത്ഥ ആരാധ്യന്‍ അല്ലാഹുവല്ലാതെ ആരുമില്ല) എന്ന വിശുദ്ധ കലിമയുടെ (യഥാര്‍ത്ഥത്തില്‍ വുജൂദ് ഉള്ളവന്‍ അല്ലാഹുവല്ലാതെ ഇല്ല) എന്ന തലം വ്യക്തമാക്കുന്നത് ഈ വഹ്ദത്തുല്‍ വുജൂദിനെയാണ്. മലയാളത്തില്‍ ഈ അറബി പദത്തിന് ഏകോണ്മതത്വം എന്ന് വേണമെങ്കില്‍ പറയാം. അന്നും ഇന്നും എന്നും യഥാര്‍ത്ഥത്തില്‍ വുജൂദ് അല്ലാഹുവിന് മാത്രമാണ്. അഥവാ അവന്‍റേത് മാത്രമാണ് യഥാര്‍ത്ഥ ആസ്തിക്യം. മറ്റുള്ളതെല്ലാം അവനില്‍ നിന്ന് അവന്‍ നല്‍കുന്നതാകയാല്‍ യഥാര്‍ത്ഥ ആസ്തിക്യമല്ല. ആപേക്ഷികമാണ്. 
                വഹ്ദത്തുല്‍ വുജൂദിന്‍റെ കോണിലൂടെ മനസ്സിലാക്കുമ്പോള്‍ ഈ ലോകത്തുള്ളവയും എന്നല്ല അല്ലാഹുവല്ലാത്തത് സര്‍വ്വതും യഥാര്‍ത്ഥത്തില്‍ അവന്‍റെ വുജൂദും അതിനുള്ള നിര്‍ണ്ണയങ്ങളുമാണ്. അഥവാ ആ വുജൂദും അതിന്‍റെ നാമവിശേഷണങ്ങളും പ്രകടമാകുന്നവയാണ്.
              ഈ തത്വം ആന്തരീകായി ബോധ്യപ്പെടാത്തിടത്തോളം കേവലം ബാഹ്യനില വെച്ച് നോക്കിയാല്‍ ഇത് തെറ്റാണെന്നും അവതാരവാദമാണെന്നും തോന്നിയേക്കാം. ഇത്രയും കൃത്യവും സത്യവും എന്നല്ല ഖുര്‍ആനും ഹദീസും മഹദ്വചനങ്ങളും കൊണ്ട് സ്ഥിരപ്പെട്ടതും യഥാര്‍ത്ഥമായ മതം അഥവാ വിശുദ്ധ മതത്തിന്‍റെ അടിസ്ഥാനമിതാണെന്ന് വ്യക്തമായതുമായ കാര്യത്തെ നിഷേധിക്കലാണ് പിഴവ്. നിഷേധിച്ചവരാണ് പിഴച്ചത്. അംഗീകരിക്കുന്നവരും ഉള്‍ക്കൊള്ളുന്നവരുമല്ല. പിഴച്ചത് ഇവരല്ല, അവരാണ്. 
        വഹ്ദത്തുല്‍ വുജൂദ് വ്യക്തമാക്കുന്ന നിരവധി ഖുര്‍ആനിക വചനങ്ങളിലൊന്ന് കാണുക: "തങ്ങള്‍ എറിഞ്ഞ നേരത്ത് തങ്ങള്‍ എറിഞ്ഞില്ല, എന്നാല്‍ അല്ലാഹുവാണ് എറിഞ്ഞത്" (...). ധാരാളം മഹാന്മാര്‍ ഈ വചനത്തെ വഹ്ദത്തുല്‍ വുജൂദിന് തെളിവായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി (സ്വ) യുടെ ഏറിനെ അല്ലാഹുവിന്‍റെ ഏറായിട്ടാണ് അവന്‍ ഈ ആയത്തില്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ അല്ലാഹു, തങ്ങള്‍ എന്നിങ്ങനെ പലതില്ല. അത് ബാഹ്യവീക്ഷണവും പരിഗണനയുമാണ്. അതിനാല്‍ തത്വത്തില്‍ ഞാന്‍ മാത്രമാണുള്ളത്. അതുകൊണ്ട് ഏറ് എന്‍റേതാണ്. 
         വഹ്ദത്തുല്‍ വുജൂദ് ഹുലൂലും ഇത്തിഹാദാണെന്ന് പറയുന്നവര്‍ അല്ലാഹുവിനെ സംബന്ധിച്ചും അത് പറയേണ്ടിവരില്ലേ? നബി (സ്വ) അല്ലാഹുവാകണ്ടേ നബിയുടെ ഏറ് അല്ലാഹുവിന്‍റെ ഏറാകണമെങ്കില്‍? അപ്പോള്‍ അല്ലാഹു നബിയില്‍ അവതരിച്ചുവെന്നല്ലേ വരുന്നത്? അന്യമതസ്ഥരില്‍ നിന്നും ഏടുകളില്‍ നിന്നും വഹ്ദത്തുല്‍ വുജൂദ് പഠിക്കുമ്പോള്‍ ഇത്തരത്തില്‍ ഭീമാബദ്ധങ്ങളില്‍ ചാടേണ്ടിവരും. അതുകൊണ്ട് പിഴച്ചത് വഹ്ദത്തുല്‍ വുജൂദ് വ്യക്തമാക്കിയ അല്ലാഹുവല്ല, അത് നിഷേധിച്ചവരാണ്. 
               "അല്ലാഹു ഒഴികെയുള്ള സര്‍വ്വതും മിഥ്യയാണ്. എല്ലാ സുഖങ്ങളും നിസ്സംശയം നീങ്ങുന്നതാണ്". എന്ന ലബീദ് (റ) വചനത്തിന് തിരുനബി (സ്വ) അംഗീകാരവും വാസ്തവീകരണവും ല്‍കിയത് വഹ്ദത്തുല്‍ വുജൂദിന് തിരുസുന്നത്തിലെ തെളിവുകളില്‍ നിന്നുള്ള ഒരെണ്ണമാണ്. അപ്പോള്‍ അല്ലാഹുവും അവന്‍റെ തിരുദൂതരും പഠിപ്പിച്ച വഹ്ദത്തുല്‍ വുജൂദ് നിഷേധിക്കുന്നവരാണോ പിഴച്ചത് അംഗീകരിക്കുന്നുവരാണോ? തീരുമാനിക്കാന്‍ ക്വിന്‍റല്‍ തൂക്കത്തിന് അറിവ് വേണ്ടല്ലോ? അല്ലാഹു ഒഴികെയുള്ളതെല്ലാം മിഥ്യയാണ് എന്ന ഈ വചനത്തിന്‍റെ ആശയം യഥാര്‍ത്ഥം അല്ലാഹു മാത്രമാകുന്നുവെന്നാണല്ലോ? അത് തന്നെയാണ് വഹ്ദത്തുല്‍ വുജൂദും.
         അല്ലാഹുവിനെയും തിരുറസൂലിനെയും യഥാവിധി അംഗീകരിച്ച, മഹാരഥന്മാരായ മഹത്തുക്കളൊക്കെയും ഈ വഹ്ദത്തുല്‍ വുജൂദ് അംഗീകരിച്ചവരും അതിന് വേണ്ടി നിലകൊണ്ടവരുമാണ്. 
"ഞാന്‍ യാതൊന്നിനെയും കണ്ടിട്ടില്ല, അതില്‍ അല്ലാഹുവിനെ കണ്ടിട്ടല്ലാതെ, അതിന് മുമ്പോ അതിനോടൊപ്പമോ അല്ലാഹുവിനെ കണ്ടിട്ടല്ലാതെ" എന്ന വചനങ്ങള്‍ പ്രമുഖരായ സ്വഹാബത്തിന്‍റേതാണ്. ഏതൊന്നിനെ കാണുന്ന സമയം അതിന് മുമ്പോ ഒപ്പമോ അവകള്‍ക്ക് സ്വന്തമായ അസ്തിത്വമില്ലെന്നും അവകളുടേത് അല്ലാഹു നല്‍കിയതാണെന്നും അവന്‍റേത് മാത്രമാണ് യഥാര്‍ത്ഥ വുജൂദെന്നുമുള്ള ബോധ്യത്തോടെയല്ലാതെ യാതൊന്നിനെയും ദര്‍ശിച്ചിട്ടില്ലായെന്നാണ് ഇതിന്‍റെ സാരം. കറകള്‍ നിറഞ്ഞ് അന്ധമായ ഹൃദയമുള്ളവര്‍ വിചാരിക്കുന്നത് പോലെ അല്ലാഹു വസ്തുക്കളില്‍ ഇറങ്ങിയെന്നോ അല്ലാഹുവിന് സ്ഥലമുണ്ടെന്നോ ഒന്നുമല്ല അതിന്‍റെ അര്‍ത്ഥം. മഹത്തുക്കളായ സ്വഹാബത്ത് തെറ്റിദ്ധാരണ പരത്തി എന്ന് പറയേണ്ടി വരില്ലേ കറപുരണ്ടവര്‍ക്ക്? കാരണം ഇവര്‍ക്ക് ഹുലൂലും ഇത്തിഹാദുമൊക്കെ ഇതിലുണ്ടാകും?!
           ഇനിയിങ്ങോട്ട് പോന്നാല്‍ സര്‍വ്വ വിജ്ഞാന കോശമെന്ന് വിശേഷിപ്പിക്കാവുന്ന ഇമാം ഗസ്സാലി (റ) വാക്കുകള്‍ കാണുക"അല്ലാഹുവിനെ അറിഞ്ഞ മഹത്തുക്കള്‍ മജാസിന്‍റെ (..) അധമത്തരത്തില്‍ നിന്ന് ഹഖീഖത്തിന്‍റെ ഉന്നതാവസ്ഥയിലേക്ക് കയറി. അപ്പോള്‍ അവര്‍ അനുഭവിച്ചറിഞ്ഞു. അല്ലാഹുവിനല്ലാതെ വുജൂദ് ഇല്ലെന്നും അവനൊഴികെയുള്ളതെല്ലാം അനാദിയും അനന്തവുമായി നശിച്ചതാണെന്നും". ഇമാം ഗസ്സാലി (റ) യുടെ ഈ വാക്കുകള്‍ തനിച്ച വഹ്ദത്തുല്‍ വുജൂദാണ്. ഇത് പിഴവാണെന്ന് വാദിക്കുന്നവരല്ലേ പിഴച്ചത്. അംഗീകരിക്കുന്നവരല്ലല്ലോ? അപ്പോള്‍ ആര് ആരില്‍ നിന്നാണ് വിട്ടുനില്‍ക്കേണ്ടത്?
           ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു.സി.) ശൈഖ് രിഫാഈ (ഖു.സി.) ശൈഖ് അബുല്‍ ഹസനിശ്ശാദുലി (ഖു.സി.) , ശൈഖ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (ഖു.സി.), ശൈഖ് ബഹാഉദ്ദീന്‍ നഖ്ശബന്തി (ഖു.സി.), ഇബ്നു ഹജറുല്‍ ഹൈതമി (ഖു.സി.), ഇമാം ശഅ്റാനി (ഖു.സി.) ഇങ്ങനെ എണ്ണിയാല്‍ വഹ്ദത്തുല്‍ വുജൂദ് അംഗീകരിക്കുകയും രേഖപ്പെടുത്തുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ആന്തരിക ബാഹ്യജ്ഞാനങ്ങളില്‍ അവഗാഹം നേടിയ പണ്ഡിത പ്രഭുക്കള്‍ അനവധിയാണ്. വഹ്ദത്തുല്‍ വുജൂദ് പിഴച്ചതാണെന്ന് പറയുന്നവര്‍ ഈ മഹാ പണ്ഡിത പ്രതിഭകളെയൊക്കെയാണ് പിഴപ്പിക്കുന്നതെന്ന് അറിയുന്നില്ലേ പോല്‍?!
                       "ജുബ്ബക്കുള്ളില്‍ അല്ലാഹുവല്ലാതെ ഒന്നുമില്ല", "അല്ലാഹുവല്ലാത്ത് കേവലം തോന്നലാണ്, യഥാര്‍ത്ഥത്തില്‍ അത് അല്ലാഹുവാണ്" "അല്ലാഹുവല്ലാത്തതൊക്കെ അന്ധകാരമാണ്, അതിലുള്ള അവന്‍റെ പ്രത്യക്ഷതയാണ് അതിനെ വുജൂദ് കൊണ്ട് പ്രകാശിതമാക്കിയത്" മുതലായ വചനങ്ങള്‍ പറയുകയും ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്ത മഹത്തുക്കളെ അംഗീകരിക്കുകയും ചെയ്യുന്നവര്‍ വഹ്ദത്തുല്‍ വുജൂദിനെ നിഷേധിക്കുന്നതെങ്ങനെയാണ്? തനിച്ച വിരോധാഭാസമോ വിവരക്കേടോ മര്‍ക്കട മുഷ്ടിയോ അല്ലേ ഈ നിലപാട്?. കാരണം ആ വചനങ്ങളൊക്കെ വഹ്ദത്തുല്‍ വുജൂദിലധിഷ്ഠിതമാണ്. പണ്ട് സുലൈമാന്‍ മുസ്ലിയാര്‍ പറഞ്ഞത് പോലെ തീക്കളിയല്ലേ ഇത്? ഇത് നാം വളരെയധികം സൂക്ഷിക്കേണ്ട കളിയാണ്. ഇല്ലെങ്കില്‍ അതിഭയങ്കര അപകടമായിരിക്കും പരിണിതി. വഹ്ദത്തുല്‍ വുജൂദിനെയും അതിലധിഷ്ഠിതമായി ജീവിച്ച മഹത്തുക്കളെയും പിഴപ്പിക്കുകയും അവരെ സംബന്ധിച്ച് ജനതക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്താല്‍ മതഭ്രംശം വരെ സംഭവിച്ചേക്കും. ചരിത്രങ്ങള്‍ സാക്ഷീകരിച്ച വസ്തുതയാണിത്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
മതത്തെ അതിന്‍റെ യഥാര്‍ത്ഥമായ രീതിയില്‍ ഉള്‍ക്കൊള്ളല്‍ വഹ്ദത്തുല്‍ വുജൂദിലൂടെയാണെന്നും ദീനിന്‍റെ അടിസ്ഥാനം വഹ്ദത്തുല്‍ വുജൂദാണെന്നുമാണ് മഹാന്മാര്‍പഠിപ്പിക്കുന്നത്. ഉദാഹരണത്തിന് ഒരു മഹാന്‍ പറഞ്ഞത് പരിചയപ്പെടുത്താം.
      ബാഹ്യ അറിവുകളിലും ആന്തരീക ജ്ഞാനങ്ങളിലും നിപുണരായ ഒരു മഹാന്‍ അദ്ദേത്തിന്‍റെ പ്രമുഖ ഗ്രന്ഥത്തില്‍ ഏടുത്തുദ്ധരിച്ചതുമാണീ കാര്യം. "നീ അറിയുക, മനുഷ്യന് ഒരു അന്ധകാര മനസ്സും പ്രകാശിത ആത്മാവുമുണ്ട്. ഇവ രണ്ടിലോരോന്നും അതാതിന്‍റെ ലോകത്തേക്കുള്ള ആഗ്രഹത്തിലും ആശയിലുമാണ്. മനസ്സുകളെ അവയുടെ അന്ധകാര ദുര്‍ഗുണങ്ങളില്‍ നിന്ന് ശുദ്ധീകരിക്കലും ആത്മീയ പ്രഭ നല്‍കിയ നല്‍കി ആത്മാക്കളെ അണിയിക്കലുമാണ് പ്രവാചക നിയോഗത്തിന്‍റെ ലക്ഷ്യം. ആത്മാവ് സര്‍വ്വ ദുര്‍ഗുണങ്ങളില്‍ നിന്ന് മുക്തമായി പ്രകാശിതമാകുമ്പോള്‍ യഥാര്‍ത്ഥമായ മൗജൂദ് അല്ലാഹുവും അവന്‍റെ വിശേഷണങ്ങളും പ്രവൃത്തികളും മാത്രമാണെന്ന് ആത്മാവറിയും. അതിനാല്‍ കലിമത്തുത്തൗഹീദിന്‍റെ ദണ്ഡ് കൊണ്ട് മനസ്സിന്‍റെ (നഫ്സിന്‍റെ) വിരുദ്ധതയെ തട്ടിപ്പൊട്ടിച്ച് അതിനെ ഈ വിശ്വാസത്തിലെത്തിക്കുകയും അതിന്‍റെയും അല്ലാഹുവല്ലാത്ത സര്‍വ്വതിന്‍റെയും വുജൂദാകുന്ന വിഗ്രഹത്തെ നിഷേധിക്കുകയും ചെയ്യുന്നത് വരെ മനസ്സിന്‍റെ വിരുദ്ധതയെ തട്ടിപ്പൊളിച്ച് കളയല്‍ മനുഷ്യന് നിര്‍ബന്ധമാണ്. വുജൂദ് അല്ലാഹുവിന് മാത്രമാണെന്നതാണ് യഥാര്‍ത്ഥമായ ഇസ്ലാം ദീന്‍. അല്ലാഹുവിനെ തൊട്ട് നിരാശനാകല്‍, അവന്‍റെ വാഗ്ദാനങ്ങളിലുള്ള സംശയം, അവനല്ലാത്തതിനോടുള്ള ഹൃദയബന്ധം, തന്‍റെ പ്രവൃത്തികള്‍ വിശേഷണങ്ങളില്‍ നിന്ന് മുക്തമാകാതെയും തന്‍റെ അന്ധകാരങ്ങള്‍ അവന്‍റെ ഒളിവുകളില്‍ ഇല്ലാതാകുകയും കൊണ്ട് പിശാചിന്‍റെ വലയില്‍ കുടുങ്ങി ഇതിന് വിപരീതങ്ങള്‍ കൊണ്ടുവരുന്നവന്‍ ശപിക്കപ്പെട്ട പിശാചിന്‍റെ അനുയായി ആണ്. അവനെ തള്ളപ്പെടുകയും വേണം".
           നോക്കൂ! നാം നീതിയും നിക്ഷ്പക്ഷതയും ആധാരമാക്കി വിലയിരുത്തൂ. എത്രയോ കൃത്യവും വ്യക്തവുമാണ് മേല്‍ വാചകങ്ങള്‍. ശരിയായ മതം വഹ്ദത്തുല്‍ വുജൂദിലധിഷ്ഠിതമാണെന്നും അതിന് വിരുദ്ധമായി കൊണ്ടുവരുന്നത് തനിച്ച പിഴവാണെന്നുമാണ് ഇവിടെ മഹാന്മാര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പറഞ്ഞ മഹത്തുക്കള്‍ എത്രയോ ഉണ്ടെന്നിരിക്കെ ഈ സത്യം അംഗീകരിക്കുന്നവരാണോ നിരാകരിക്കുന്നവരാണോ പിഴക്കുന്നത്. പിഴച്ചത് അവരല്ല ഇവരാണെന്നാണ് വിശുദ്ധ ഖുര്‍ആനും ഹദീസും മഹത് വചനങ്ങളുമൊക്കെ സത്യസന്ധമായി മനസ്സിലാക്കുമ്പോള്‍ വ്യക്തമാകുന്നത്. 
                                                                                                                                   P A ALUVA

Monday, 23 July 2018

ഹജ്ജ്; അന്താരാഷ്ട്ര ആണ്ട് നേര്‍ച്ച

ഹജ്ജ്; അന്താരാഷ്ട്ര ആണ്ട് നേര്‍ച്ച


                       മാനവലോകത്തിന് വിശിഷ്യാ മുസ്ലിം സമൂഹത്തിന് അനുഗുണമായ നിരവധി ചിന്താധാരകള്‍ വിഭാവനം ചെയ്യുന്ന മാസമാണ് ദുല്‍ഹജ്ജ്. സഹനവും അര്‍പ്പണബോധവും അനുസരണയും പുല്‍കിയ വിശ്വാസികള്‍ ഇലാഹീ സമക്ഷത്തിലേക്ക് നടന്നടുക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട് ഈ മാസം. എന്തിനേയും ഏതിനേയും ഭൗതികതയുടെ മുളംതണ്ടിലൂടെ നോക്കിക്കാണുന്ന ലോകത്ത് ഒട്ടനവധി അടിസ്ഥാന കാര്യങ്ങളെ ആത്മീയതയുടെ നേര്‍ച്ചാലില്‍ മനസ്സിലാക്കിത്തരുക കൂടി ചെയ്യുന്നു എന്നതും ദുല്‍ഹജ്ജിന്‍റെ പ്രത്യേകതയാണ്. ഭൗതികതയുടെ പക്ഷം ചേരുന്നവര്‍ക്ക് കഅ്ബ കേവലം ഒരു ബില്‍ഡിംഗും ഹജറുല്‍ അസ്വദ് വെറുമൊരു കല്ലും സംസം വെറും ജലവുമാണ്. സത്യത്തില്‍ ഇവ മൂന്നും ഭൗതികതയുടെ മേലുള്ള ആത്മീയതയുടെ ആധിപത്യമാണ്. പൊതുവേ ഇവകളോട് മാനസീകമായ ഒരു ബന്ധം വിശ്വാസികള്‍ക്കുണ്ട്. ഉണ്ടാകണം.
                         ആധുനീകരില്‍ ആത്മീയതയും ഭൗതികതയും കൊമ്പുകോര്‍ക്കുന്നത് കാണാം.  വര്‍ത്തമാനത്തില്‍ നിന്ന് ആസന്ന ഭാവിയിലേക്ക് മാത്രമേ ആധുനികത നോക്കുന്നുള്ളൂ. ഇന്നലെകളുടെ നിലനില്‍പ്പുമായോ ചരിത്രപാശങ്ങളുമായോ വസ്തുതകളുമായോ അതിന് കടപ്പാടുകള്‍ ഇല്ല. അതിനേ പറ്റി ചര്‍ച്ചകളുമില്ല. ഇപ്പോള്‍ നാം ആരാണ്? അടുത്ത നിമിഷം നാം ആരാകും? ഇതാണ് ഭൗതികതയില്‍ പ്രധാനം. ഇവിടെ കടപ്പാടുകളും ആദരവുകളും സഹനവും വണക്കവും വെറും വാക്ക് മാത്രം. ഉപയോഗത്തിനായി കുറേ ചരാചരങ്ങളെയുമാണ് ആവശ്യം. അപ്പോള്‍ ഉമ്മയും ബാപ്പയും അദ്ധ്യാപകനും മക്കളും വെറും ഉപകരണങ്ങള്‍, പേനയും ബുക്കും ഉപയോഗിച്ച് ഒഴിവാക്കുന്ന ഉപകരണങ്ങള്‍ പോലെ ഉപയോഗിച്ച് ഒഴിവാക്കുന്ന ഉപകരണങ്ങള്‍. മഷി തീര്‍ന്ന പേന നാം ഉപേക്ഷിക്കും, കുടി തീര്‍ന്നാല്‍ ഡിസ്പോസിബിള്‍ ഗ്ലാസ്സും. ഉപകരണങ്ങളോട് ആരും പൊതുവേ ആത്മബന്ധം സ്ഥാപിക്കാറില്ലല്ലോ? 
                 ദുല്‍ഹജ്ജ് മാസം സമാഗതമാകുമ്പോള്‍ പ്രസക്തമായ ചിന്തകള്‍ അനിവാര്യമാണ്. കാരണം ചരിത്രത്തില്‍ ഒരിക്കലും അറ്റുപോകാത്ത, ഇന്നലകളെക്കുറിച്ചുള്ള ഒരു ആത്മീയ ബന്ധം ദുല്‍ഹജ്ജ് സമ്മാനിക്കുന്നുണ്ട്. ഇബ്റാഹീം നബി (അ) യുടെയും പത്നി ഹാജറാ ബീവി (റ) യുടേയും മകന്‍ ഇസ്മാഈല്‍ നബി (അ) യുടെയും ജ്വലിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കുന്ന സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളാണ് ദുല്‍ഹജ്ജിന്‍റേത്. ഈ പാവനമായ സ്മരണകള്‍ അയവിറക്കാതെയും ഈ ചരിത്ര പശ്ചാത്തലങ്ങളിലൂടെയല്ലാതെയും ഒരു വിശ്വാസിക്കും അവന്‍റെ വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണം സാധ്യമാകില്ലെന്നര്‍ത്ഥം. 
             ഇബ്റാഹീം നബി (അ) യുടെയും കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകന്മാരുടേയും ഓര്‍മ്മ ഹജ്ജ് പുതുക്കുന്നുണ്ട്. എല്ലാ പ്രവാചകരും ഹജ്ജ് ചെയ്തവര്‍ തന്നെയാണെന്നാണല്ലോ ഇസ്ലാം പഠിപ്പിക്കുന്നത്. മനുഷ്യരാശിക്ക് വേണ്ടി പണിത ഒന്നാമത്തെ ഗേഹമാണ് കഅ്ബ. അതുകൊണ്ട് തന്നെ മാനുഷീക കുലത്തിന്‍റെ ഓരോ ചരിത്ര ശകലത്തിനും കഅ്ബ പ്രത്യക്ഷമായും പരോക്ഷമായും സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ അര്‍ത്ഥത്തില്‍ ഒരാള്‍ കഅ്ബയെ ചുറ്റുമ്പോള്‍ മനുഷ്യരാശിയുടെ മഹത്തായ ചരിത്രം അവന്‍റെ ഇടതുഭാഗത്തുണ്ട്. ഈ കഅ്ബയുടെ നാഥനില്‍ സമര്‍പ്പണം നടത്തുന്നു എന്ന തൗഹീദിന്‍റെ  അചഞ്ചലമായ ശബ്ദം അവന്‍റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ കഅ്ബ വെറും ഒരു കെട്ടിടമല്ല. മറിച്ച് അത് വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതിയുടെ ഗേഹം കൂടിയാണ്. 
             സ്വര്‍ഗ്ഗത്തില്‍ നിന്ന് കൊണ്ടുവരപ്പെട്ട ഹജറുല്‍ അസ്വദ് ചുംബിക്കുമ്പോള്‍ ഒരുവന്‍റെ ചുണ്ടുകള്‍ ചേരുന്നത് പ്രവാചകന്‍റെ പുണ്യഅധരങ്ങളോടാണ്. കാരണം പ്രവാചകന്‍റെ ചുണ്ടുകള്‍ ആ പുണ്യശിലയെ ചുംബിച്ചിട്ടുണ്ട്. അതിനെ ചുംബിക്കല്‍ ആരാധനയാണ്. പുണ്യമാണ്. സുന്നത്താണ്. ഭൗതികതയുടെ മഞ്ഞളിച്ച കണ്ണിലെ വെറും കല്ലല്ല അത്. അത് പുണ്യമാര്‍ന്ന ഹജറാണ് ഹജറുല്‍ അസ്വദാണ്. 
              ഒരിറ്റു ദാഹജലത്തിനായി കൊതിച്ച് സൈകത ഭൂമിയില്‍ കാലിട്ടടിച്ച ഇസ്മാഈല്‍ (അ) എന്ന പിഞ്ചുകുഞ്ഞിന്‍റെ കുഞ്ഞിളം കാലിന്‍റെ പ്രഹരമേറ്റ് മരുഭൂമിയില്‍ നിന്നും പൊട്ടിയൊഴുകിയ ജലത്തെ സംസം, സംസം നില്‍ക്കൂ, നില്‍ക്കൂ എന്ന് പറഞ്ഞ് തടഞ്ഞുവെച്ച ഉമ്മയുടെയും കുഞ്ഞിന്‍റെയും കദനകഥകള്‍ അയവിറക്കാതെ ഒരു വിശ്വാസിക്കെങ്ങനെ സംസം പാനീയം നുകരാന്‍ കഴിയും? സംസം ജലം എന്തിനായി കുടിച്ചോ അത് അതിനുള്ളതാണെന്ന് പഠിപ്പിച്ച പ്രവാചകന്‍റെ തിരുവചനം വാഴ്ത്തപ്പെടട്ടെ! അത് കുടിക്കല്‍ സുന്നത്തും പുണ്യവുമാണ്. സംസവും ഹജറും കഅ്ബയും ഭൗതീകതയില്‍ വെറും സൃഷ്ടികള്‍ മാത്രം. എന്നാല്‍ ആത്മീയ വഴിത്താരയില്‍ ഇവ മൂന്നും തുല്യം വെക്കാനില്ലാത്ത അമൂല്യനിധികളാണ്. സ്രഷ്ടാവിന്‍റെ ആദരവിന് പാത്രീഭൂതമായതിനെ ആദരിക്കുക എന്നത് സ്രഷ്ടാവിനോടുള്ള വണക്കമാണ്. ഇവിടെയാണ് ആത്മീയത ഭൗതീകതയോട് സമരത്തിലാകുന്നത്. ഉമ്മയേയും ഉപ്പയേയും മക്കളേയും അയല്‍വാസിയേയും അല്ലാഹു ആദരിച്ച വസ്തുക്കളേയും വെറും ഉപകരണമോ വസ്തുക്കളോ ആക്കി മാറുന്ന ലോകത്ത് മഹനീയമായ ആത്മീയമാനങ്ങള്‍ നല്‍കപ്പെടണം എന്ന ചിന്താധാര നമുക്ക് ദുല്‍ഹജ്ജ് സമ്മാനിക്കുന്നുണ്ട്. അല്ലാഹു ഏറെ ഇഷ്ടം വെച്ച അവന്‍റെ ഔലിയാക്കളെ പ്രിയം വെക്കലും ആദരിക്കലും അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമാണ്. അപ്പോള്‍ പിന്നെ എന്തിന് ആണ്ട്നേര്‍ച്ചകളെ എതിര്‍ക്കപ്പെടുന്നു? ഭൗതീകാസ്വാദനത്തിന്‍റെ മേഖലകള്‍ തേടി ഓടുന്നവര്‍ക്കേ ആണ്ട്നേര്‍ച്ചകളെ എതിര്‍ക്കാന്‍ പറ്റൂ. കാരണം സത്യത്തില്‍ ഗതകാല പ്രവാചകന്മാരുടെ മേല്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര ആണ്ടുനേര്‍ച്ചയല്ലേ ഹജ്ജ്?
                 സഫാ മര്‍വ്വയിലൂടെയുള്ള തീര്‍ത്ഥാടകരുടെ ഓട്ടം ചരിത്രത്തിന്‍റെ അങ്ങേതലക്കല്‍ ഒരു പിഞ്ചുകുഞ്ഞിന്‍റെ ഭാഗമാകാനായി കിതച്ചോടിയ ഒരു ഹാജറ ഉമ്മയുടെ കാല്‍പാദങ്ങളുടെ ചുവട് പിടിക്കലല്ലേ സ്മരിപ്പിക്കുന്നത്. ചെകുത്താനെ കല്ലെറിയുമ്പോള്‍ ബലി കര്‍മ്മത്തിന് പോയ ഇബ്റാഹീം നബി (അ)യ്ക്ക് ദുര്‍ബുദ്ധി ഉപദേശിച്ച പിശാചിനെ എറിഞ്ഞോടിച്ച ഇബ്റാഹീം നബി (അ) യുടെ പ്രവര്‍ത്തനവുമല്ലേ പുതുക്കപ്പെടുന്നത്. ഇങ്ങനെ നോക്കിയാല്‍ ഹജ്ജില്‍ മുഴുവന്‍ അനുസ്മരണത്തിന്‍റെ നിറപ്പകിട്ട് കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ഗതകാല പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും അനുസ്മരണമാണ് ഹജ്ജ്. മഹാന്മാരുടെ ഓര്‍മ്മകള്‍ സജീവമാക്കാന്‍ ആണ്ടുതോറും നടത്തപ്പെടുന്ന അനുസ്മരണമാണ് ആണ്ടുനേര്‍ച്ച. പ്രാദേശികമായി നടത്തപ്പെടുന്ന ആണ്ടുനേര്‍ച്ച സംഗമങ്ങള്‍ക്കെതിരെ ആധൂനികതയുടെ കണ്ണാടിയും വെച്ച് വിമര്‍ശനം നടത്തുന്നവര്‍ക്ക് ഈ അന്താരാഷ്ട്ര ആണ്ടുനേര്‍ച്ചയായ ഹജ്ജില്‍ സംബന്ധിക്കുന്നതിന് എന്തവകാശമാണുള്ളത്?
Related Posts Plugin for WordPress, Blogger...