Friday, 30 October 2015

തിരുപ്രകാശം ഗര്‍ഭാശയത്തിലൂടെ ഭൂമിലോകത്തേക്ക്‌

         പുണ്യറസൂലിന്റെ നിയോഗം പ്രപഞ്ചത്തിന്റെ അനിവാര്യതയാണ്‌. ഈ അനിവാര്യതക്ക്‌ മാത്രമോ പ്രപഞ്ചം എന്ന്‌ സംശയിക്കുമാറ്‌ അത്ഭുതങ്ങളും അ തിശയോക്തി നിറഞ്ഞ ആശ്ചര്യങ്ങളുമാണ്‌ അവിടു ന്നിന്റെ ഈ ലോകത്തേക്കുള്ള വരവിന്റെ ആമുഖം തന്നെ. ആ ആശ്ചര്യം പ്രപഞ്ചം ഒന്നടങ്കം നിറഞ്ഞു എന്ന്‌ തന്നെ പറയാം. ഏകദൈവാരാധനയുമായി കട ന്നുവരുന്നവര്‍ക്ക്‌ മുഖ്യകേന്ദ്രമാകേണ്ട കഅ്‌ബാ ശരീഫ്‌ നശിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ട അബ്‌റഹ ത്തിനെയും പടയാളികളെയും പരാജയപ്പെടുത്തി യത്‌ അതില്‍ ഒരു അത്ഭുതമത്രെ..!! കേവലം ഒരു നശീ കരണം മാത്രമായിരുന്നില്ലല്ലോ, അത്ഭുതം നിറഞ്ഞ അന്ധാളിപ്പ്‌ മാത്രം നിര്‍ഗ്ഗളിക്കുന്ന നശീകരണം. ``എ ങ്ങനെയാ താങ്കളുടെ റബ്ബ്‌ ആനപ്പടയാളികളോട്‌ പ്ര തികരിച്ചതെന്ന്‌ താങ്കള്‍ക്ക്‌ അറിയുമോ'' (വി.ഖു. സൂറത്തുല്‍ ഫീല്‍). 
       ആശ്ചര്യത്തിന്റെയും അത്ഭുതത്തിന്റെയും ധ്വനി നിറയുന്ന ചോദ്യപദങ്ങളിലൂടെയാണ്‌ പ്രവാചക തിരുമേനിയുടെ വരവിന്റെ ആമുഖത്തെ ഖുര്‍ആന്‍ തന്നെ വിവരിച്ചത്‌. മുഹമ്മദ്‌നബിയുടെയും അറബികളുടെയും മുസ്‌ ലിംകളായ എല്ലാവരുടെയും പുണ്യഗേഹമായിട്ടാണ്‌ ലോകമനസ്സുകളില്‍ വിശുദ്ധ കഅ്‌ബാലയം ഓടിയെ ത്തുന്നത്‌. ഈ വിശുദ്ധത നിലനിര്‍ത്താന്‍ വേണ്ടി ഈ ഗേഹത്തെ സംരക്ഷിക്കപ്പെട്ടിരുന്നു എന്ന്‌ പഴയകാല അറബി ചരിത്രങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും വ്യക്ത മാക്കുന്നുണ്ട്‌. അത്ഭുതം നിറഞ്ഞ ഒരു സംരക്ഷണ വലയം ഈ ഗേഹത്തിന്‌ തരപ്പെടുത്തിയിട്ടുണ്ട്‌ എന്ന്‌ വ്യക്തമാക്കുന്നതായിരുന്നു ക്രിസ്‌താബ്‌ദം 571 മുഹര്‍റം മാസത്തില്‍ നടന്നത്‌. യമന്‍ ഭരിച്ചിരുന്ന എത്യോപ്യക്കാരനായിരുന്ന അബ്‌റഹത്ത്‌ ആനയും പടയാളികളുമായി വന്ന്‌ മക്കയിലെ കഅ്‌ബ തകര്‍ക്കാന്‍ ശ്രമിച്ചു. അത്ഭുതവും ആശ്ചര്യവും ഉളവാക്കുന്ന തരത്തില്‍ ക്രൂരമായ പ്രതികാരത്തോ ടെ അബാബീല്‍ പക്ഷികള്‍ രംഗപ്രവേശനം നടത്തി. ആനപ്പടകളെ തുരത്തി. കഅ്‌ബക്ക്‌ സുരക്ഷാവലയം തീര്‍ത്തു.
     ഏകദൈവാരാധനയുടെ മുഖ്യഗേഹം കഅ്‌ബ... ഏകദൈവാരാധനയുടെ പ്രബോധനവുമായി കടന്നു വന്ന വ്യക്തി മുഹമ്മദ്‌ നബി(സ്വ).... ആനപ്പടയാ ളികളെ തുരത്തിയ വര്‍ഷം ക്രിസ്‌താബ്‌ദം 571. മുഹ മ്മദ്‌ നബി(സ്വ)യുടെ ജന്മം അതേ വര്‍ഷത്തില്‍ തന്നെ. ഈ ബാന്ധവത്തെ സുസ്ഥിരപ്പെടുത്തുന്നതായിരുന്നു ഗര്‍ഭസ്ഥശിശുവായിരുന്നപ്പോള്‍ തന്നെ സംഭവിച്ച അബാബീല്‍ പ്രതിരോധം. ഇങ്ങനെയുള്ള ഒരു ബന്ധ ത്തിന്റെ ചിന്തോദ്ദീപകമായ വഴികളിലേക്കാണ്‌ മാനവകുലത്തെ വിശുദ്ധഖുര്‍ആന്‍ ക്ഷണിക്കുന്നത്‌. ``ആനപ്പടകളോട്‌ എങ്ങനെയാണ്‌ താങ്കളുടെ റബ്ബ്‌ പ്രവര്‍ത്തിച്ചതെന്ന്‌ താങ്കള്‍ക്കറിയുമോ?'' (ഇബ്‌നു കസീര്‍) 
      ഈ ബന്ധത്തിന്റെ അസ്ഥിവാരത്തിന്‌ വേണ്ടി മാ ത്രമായിരുന്നോ അബ്‌ദുല്‍മുത്ത്വലിബിന്റെ മകനായ അബ്‌ദുല്ലയുടെ ജന്മം എന്ന്‌ ചരിത്രം വിളിച്ചു ചോദി ക്കുന്നുണ്ട്‌. ദൈവമാര്‍ഗ്ഗത്തില്‍ എല്ലാം ത്യജിച്ച ഇബ്‌ റാഹീം നബി(അ) ``മകനെ അറുക്കുക'' എന്ന സ്വപ്‌ന നിര്‍ദ്ദേശം നിറവേറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇസ്‌മാഈല്‍ സന്താന പരമ്പരയിലൂടെ വരാനിരിക്കുന്ന മുഹമ്മദ്‌ (സ്വ) കാരണമായി ആ ശ്രമം പരാജയപ്പെടുകയാണുണ്ടായത്‌. ഈ ബലികര്‍മ്മം നടക്കാതിരിക്കാനുണ്ടായ വസ്‌തുതാപരവും വിശ്വാസപരവുമായ ഒരു രഹസ്യം അബ്‌ദുല്‍ മുത്ത്വലിബിന്റെ മകനായ അബ്‌ദുല്ലയുടെ ജീവിത കാലത്ത്‌ തന്നെ വളരെ വ്യക്തമായിരുന്നു. ഇസ്‌മാ ഈല്‍ സന്താന പരമ്പരയിലാണ്‌ അബ്‌ദുല്ല ജന്മം.
           ആമിന ബീവി(റ)യുമായി വിവാഹാലോചന നടക്കുന്നതിന്‌ മുമ്പ്‌ പല ഖുറൈശി സ്‌ത്രീകളും അ ബ്‌ദുല്ലയെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെട്ടിരു ന്നുവെന്നും അവര്‍ ഒരുപാട്‌ ആഗ്രഹിച്ചിരുന്നുവെ ന്നും അന്നത്തെ സമകാലീന സംഭവങ്ങള്‍ വ്യക്ത മാക്കുന്നുണ്ട്‌. ആമിന ബീവി(റ) യുമായുള്ള വിവാ ഹത്തിന്‌ ശേഷം തന്നോടുള്ള താല്‍പര്യമോ ഇഷ്‌ടഭാ വങ്ങളോ സ്‌ത്രീകളില്‍ നിന്നും പ്രകടമാകാതിരുന്ന പ്പോള്‍ കാരണമെന്തെന്ന്‌ അന്വേഷിച്ച അബ്‌ദുല്ലക്ക്‌ കിട്ടിയ മറുപടി: വിവാഹത്തിന്‌ മുമ്പ്‌ താങ്കളുടെ മുഖത്തുണ്ടായിരുന്ന അസൂയാവഹമായ ഒരു അ ത്ഭുത സൗന്ദര്യം വിവാഹശേഷം കാണാന്‍ കഴിയു ന്നില്ല എന്നതായിരുന്നു. 
      ഏതാനും മാസങ്ങള്‍ മാത്രമേ മഹാനവര്‍കള്‍ക്ക്‌ ഈ ലോകത്ത്‌ താമസിക്കാന്‍ അവസരമുണ്ടായുള്ളൂ. ആമിന ബീവി(റ)യുടെ ഗര്‍ഭാശയത്തിലേക്ക്‌ ഈ പു ണ്യപ്രകാശത്തെ എത്തിക്കാന്‍ വേണ്ടി എന്നു തോന്നു മാറുള്ള അത്ഭുതവിയോഗം. 
     അസൂയാവഹമായ സൗന്ദര്യമുള്ള ഈ അബ്‌ദുല്ല എന്ന മകനേയും ഒരു നേര്‍ച്ച മുഖേനെ അറുക്കപ്പെ ടേണ്ടതായിരുന്നു. എന്നാല്‍ മഹാനവര്‍കളിലുള്ള പുണ്യചൈതന്യം കെട്ടുപോകാതിരിക്കാന്‍ ആ അറ വ്‌ കര്‍മ്മവും നടന്നില്ല എന്നത്‌ ചരിത്രത്തിലെ മറ്റൊ രു വസ്‌തുതയാണ്‌. ഇബ്‌നുദ്ദബീഹൈന്‍ (അറുക്ക പ്പെടേണ്ടതായിരുന്ന വ്യക്തികളുടെ മകന്‍) എന്ന നാമ കരണം നബി(സ്വ)ക്കുണ്ടായത്‌ ഈ ഒരു രഹസ്യത്തെ യാണ്‌ നമുക്ക്‌ പറഞ്ഞുതരുന്നത്‌. 
      അബ്‌ദുല്ല (റ) യില്‍ നിന്നും ഈ പുണ്യപ്രകാശം ആമീന ബീവി (റ) യുടെ ഗര്‍ഭാശയത്തില്‍ എത്തിയ പ്പോള്‍ ആമിന ബീവി (റ) യിലും അത്ഭുത വ്യത്യാസ ങ്ങള്‍ ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. ഗര്‍ഭധാരണ വുമായി ബന്ധപ്പെട്ട്‌ സാധാരണ സ്‌ത്രീകള്‍ക്ക്‌ ഉണ്ടാ കാറുള്ള യാതൊരു പ്രയാസങ്ങളും ആമിന ബീവിക്കുണ്ടായിരുന്നില്ല. മകനെ സംബന്ധിക്കുന്ന സ്വപ്‌നങ്ങളും സുവാര്‍ത്തകളും ഗര്‍ഭധാരണാ വസ്ഥയെ വലിയ ഒരു സന്തോഷ നിമിഷങ്ങളിലേ ക്കാണ്‌ ആമിന ബീവിയെ കൊണ്ടുപോയത്‌. ആ പ്രകാശമാകുന്ന പൊന്നോമന മകന്‍ പുറത്ത്‌ വന്നാല്‍ അധികനാള്‍ തനിക്ക്‌ ജീവിക്കാനോ കാത്തിരുന്ന്‌ അവന്റെ സദ്‌ഗുണസമ്പന്നത കാണുവാനോ കഴിയാ ത്ത വേര്‍പാട്‌ തനിക്ക്‌ വരുന്നത്‌ പോലും സന്തോഷ മാക്കി തീര്‍ക്കുന്ന നല്ല അത്ഭുതം നിറഞ്ഞ സ്വപ്‌നങ്ങ ളാണ്‌ ആമിന ബീവി (റ)ക്ക്‌ ലഭിച്ചു കൊണ്ടിരുന്നത്‌. പ്രസവം കഴിഞ്ഞ്‌ 6 വര്‍ഷം മാത്രമേ ആമിന ബീവി ജീവിച്ചിരുന്നുള്ളൂ.പിതാവ്‌ അബ്‌ദുല്ലയെ പോലെ മാതാവ്‌ ആമിന ബീവിയുടെ ജീവിതവും ഈ ഒര ത്ഭുതത്തിന്റെ പൂര്‍ത്തീകരണത്തിനെന്നേ ചരിത്ര ത്തിന്‌ പറയാന്‍ കഴിയുന്നുള്ളൂ. ഇത്രമാത്രമേയുള്ളൂ ഈ രണ്ട്‌ ജീവിതത്തിലും. 
        ആദം നബി(അ)മുതല്‍ അല്ലാഹുവിനെ അനു സരിച്ചവരായ മഹദ്‌ വ്യക്തിത്വങ്ങളുടെ മുതുകി ലൂടെയാണ്‌ നബി(സ്വ) തങ്ങളുടെ പ്രകാശം സഞ്ചരി ച്ച്‌ സഞ്ചരിച്ച്‌ അബ്‌ദുല്ല(റ) വരെയും അവിടുന്ന്‌ ആമിന ബീവി(റ)യുടെ ഗര്‍ഭാശയത്തിലൂടെ പുറത്ത്‌ വരികയും ചെയ്‌തത്‌. തങ്ങളുടെ ബീജമാകുന്ന പ്രകാശത്തെ വഹിക്കുന്നവര്‍ തീര്‍ത്തും മുസ്‌ലിം കളും പരിശുദ്ധരും ആയിരിക്കണമെന്നത്‌ അല്ലാഹു വിന്റെ തീരുമാനമാണ്‌. ``സാഷ്‌ടാംഗം ചെയ്യുന്നവ രുടെ കൂട്ടത്തില്‍ താങ്കളുടെ ചലനവും കാണുന്ന അജയ്യനായ അല്ലാഹുവില്‍ താങ്കള്‍ ഭരമേല്‍പിക്കു ക'' (വി.ഖു. സൂറ 29). അഥവാ ഗര്‍ഭധാരണത്തിന്‌ ഭാഗ്യം കിട്ടിയവരും തിരുപ്രകാശം സഞ്ചരിച്ചവരൊ ക്കെയും തിരുപ്രകാശവാഹികള്‍ എന്ന നിലക്ക്‌ പരി ശുദ്ധരാകാന്‍ ഭാഗ്യം കിട്ടിയ അത്ഭുത്തിന്റെ ഉടമക ളാണെന്നതാണ്‌ വിശുദ്ധ ഖുര്‍ആനിന്റെ സമര്‍ത്ഥനം.
ഇബ്‌നു അബ്ബാസ്‌(റ)നെ തൊട്ടുള്ള ഹദീസില്‍ അബൂ നുഐം ഉദ്ധരിക്കുന്നു:``ഗര്‍ഭധാരണത്തിന്റെ ആറാം മാസം മലക്കുകള്‍ വന്ന്‌ ആമിന ബീവി(റ)യോട്‌ പറയുന്നു. നിങ്ങള്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന കുഞ്ഞ്‌ ലോകത്തിന്‌ അനുഗ്രഹമായി വരുന്നയാളാണ്‌. നിങ്ങള്‍ ഈ കുഞ്ഞിന്‌ മുഹമ്മദ്‌ എന്ന്‌ നാമകരണം ചെയ്യണം. ഈ വിഷയം പ്രസവശേഷമല്ലാതെ പുറത്തറിയുകയും ചെയ്യരുത്‌. ഗര്‍ഭാശയത്തിലുള്ള കുട്ടിയുടെ കാര്യത്തില്‍ വ്യാകുലതയില്ലാതിരിക്കാനു ള്ള മുന്നറിയിപ്പ്‌ ബീവിക്ക്‌ അത്ഭുതവും സന്തോഷ വും നല്‍കി. ഗര്‍ഭധാരണം 8 മാസമാണെന്നും 9 മാസമാണെന്നും അഭിപ്രായമുള്ളതോട്‌ കൂടെ തന്നെ ഓരോ മാസവും പ്രത്യേകം പ്രത്യേകം സ്വപ്‌നദര്‍ശ നങ്ങള്‍ മഹതിയായ ആമിന ബീവി(റ)ക്കുണ്ടാ വുകയും ചെയ്യുമായിരുന്നു. ഉദ്ദേശ്യങ്ങളൊക്കെ സാധ്യമാകുമെന്ന സന്തോഷവാര്‍ത്തയാണ്‌ ഗര്‍ഭം ചുമന്ന ശഅ്‌ബാന്‍ മാസത്തില്‍ ലഭിച്ചത്‌. റമളാ നിലായപ്പോള്‍ ഭൗതികവും ആത്മീയവുമായ ചേറുകളില്‍ നിന്ന്‌ ശുദ്ധീകരിക്കുന്നയാളാണ്‌ തന്റെ മകനെന്ന്‌ പറയപ്പെടുകയുണ്ടായി. 
     ശവ്വാലായപ്പോള്‍ അങ്ങേയറ്റത്തെ വിജയമാണ്‌ നിങ്ങള്‍ക്കുള്ളത്‌ എന്ന്‌ മലക്കുകള്‍ പറയുന്നതും മഹതി കേള്‍ക്കുകയുണ്ടായി. ദുല്‍ ഖഅദ്‌ മാസമായപ്പോള്‍ ഖലീലുല്ലാഹി ഇബ്രാഹിം നബി (അ) യെയും ഇസ്‌മാഈല്‍ നബി (അ) യെയും ഹൂദ്‌ നബിയേയും കാണുകയുണ്ടായി. പ്രകാശങ്ങളുടെ ഉടമയാണ്‌ മകന്‍ എന്ന സന്തോഷവാര്‍ത്ത അറിയി ക്കപ്പെടുകയുണ്ടായി. ദുല്‍ ഹജ്ജ്‌ മാസത്തില്‍ മൂസാ നബി (അ) വരികയും തന്റെ മകന്റെ സ്ഥാനമാന ങ്ങളെ അറിയിക്കുകയും ചെയ്‌തു. മുഹര്‍റം മാസമാ യപ്പോള്‍ ജിബ്‌രീല്‍ വിളിച്ച്‌ പറയുകയുണ്ടായി. പ്രസവം അടുത്തിരിക്കുകയാണെന്നും സ്വഫര്‍ മാസത്തില്‍ മലക്കുകള്‍ വീട്ടില്‍ നിറഞ്ഞിട്ടുണ്ട്‌ എന്നും അറിയിക്കപ്പെട്ടപ്പോള്‍ മഹതി ആമിന ബീവിക്ക്‌ മനസ്സിലായി സന്തോഷത്തിന്റെ കരാര്‍ പൂര്‍ത്തീകരിക്കാന്‍ സമയമായി എന്ന്‌. റബീഉല്‍ അവ്വല്‍ ആയപ്പോള്‍ ആകാശ ഭൂമികള്‍ അവക്കിടയിലുള്ള സര്‍വ്വതും പ്രകാശിക്കുന്നതായും മഹതിക്ക്‌ അനുഭവപ്പെട്ടു. 
    അബ്‌ദുല്ലയുടെ മകള്‍ ഫാത്വിമ പറയുന്നതായി ബൈഹഖി രേഖപ്പെടുത്തുന്നു: ``നബി സ) തങ്ങളുടെ പ്രസവ സമയത്തുള്ള വീട്‌ പ്രകാശത്താല്‍ നിറഞ്ഞതായും നക്ഷത്രങ്ങള്‍ എന്റെ മേല്‍ വീഴുമോ എന്ന്‌ തോന്നുന്ന തരത്തില്‍ അടുത്തടുത്ത്‌ വരുന്ന തായും ഞാന്‍ കണ്ടു.ആമിന ബീവി (റ) പറയു ന്നു:``പ്രസവത്തോടടുത്ത സമയം ആകാശ ലോകത്ത്‌ നിന്ന്‌ ഒരു പക്ഷി വന്ന്‌ എന്റെ പള്ളയുടെ മേല്‍ അതിന്റെ ചിറകുകളെ കൊണ്ട്‌ തലോടി അത്ഭുത ത്തിന്റെ പിറവി നടക്കുകയും ചെയ്‌തു. പ്രസവ ത്തിന്റെ സമയത്ത്‌ സാധാരണ സ്‌ത്രീകള്‍ക്ക്‌ ഉണ്ടാ കുന്നത്‌ പോലെ ഭയം എനിക്കും ഉണ്ടായി. ഞാന്‍ വീട്ടില്‍ തനിച്ചായിരുന്നു. അബ്‌ദുല്‍മുത്ത്വലിബ്‌ കഅ്‌ബ ത്വവാഫിലുമായിരുന്നു. അപ്പോള്‍ തന്നെ ഞാനൊരു ഭയങ്കര ശബ്‌ദം കേട്ടു ഭയപ്പെട്ടു പോയി. അപ്പോള്‍ ഒരു വെളുത്ത പക്ഷിയുടെ ചിറക്‌ എന്റെ ഹൃദയത്തിന്മേല്‍ തഴുകുന്നു. എന്റെ ഭയമെല്ലാം നീങ്ങാന്‍ അത്‌ മതിയായി. പിന്നെ ഞാന്‍ കുറെ സ്‌ത്രീകളെയും കണ്ടു. അവരുടെ കൂട്ടത്തില്‍ ഫിര്‍ ഔനിന്റെ ഭാര്യയായ ആസിയ(റ)യേയും ഇംറാ ന്റെ മകള്‍ മര്‍യമി(റ)നെയും കണ്ടു. അവര്‍ എനിക്ക്‌ സന്തോഷവാര്‍ത്ത നല്‍കുകയും ചെയ്‌തു. അങ്ങനെ റബീഉല്‍ അവ്വല്‍ എന്ന മാസത്തിനും തിങ്കള്‍ എന്ന ദിവസത്തിനും പ്രഭാതത്തിനും പ്രത്യേകത നല്‍കി ക്കൊണ്ട്‌ മുത്ത്‌ നബി തങ്ങള്‍(സ്വ) ഭൂജാതനായി. 
നബി(സ്വ) തങ്ങളെ പ്രസവിച്ചപ്പോള്‍ ശാമിന്റെ കൊട്ടാരം പ്രകാശിക്കുന്ന തരത്തിലുള്ള ഒരു പ്രകാ ശം ഞാന്‍ കണ്ടു എന്ന്‌ ആമിന ബീവി(റ) പറയുകയു ണ്ടായി. നബിയേ, താങ്കളുടെ കാര്യത്തിന്റെ തുട ക്കമെന്താണ്‌? എന്ന്‌ അബീഉമാമത്തുല്‍ ബാഹിലി എന്നവരുടെ ചോദ്യത്തിന്റെ മറുപടിയില്‍, എന്റെ ഉമ്മ കണ്ടിരുന്ന ശാമിനെ പ്രകാശിപ്പിക്കുന്ന പ്രകാശം എന്ന്‌ നബി(സ്വ) മറുപടി പറയുന്നുണ്ട്‌. ആമിന ബീ വി(റ) പറയുന്നു: ഞാന്‍ എന്റെ കുഞ്ഞിനെ കാണാ ന്‍ ആദ്യം ശ്രമിച്ചപ്പോള്‍ എനിക്ക്‌ കാണാന്‍ കഴിഞ്ഞി ല്ല. പിന്നെ ഞാന്‍ കണ്ടത്‌ ഒരു പ്രത്യേക പെട്ടിയിലാ യിട്ടാണ്‌. സുറുമ ഇടപ്പെട്ട നിലയിലും എണ്ണ പൂശപ്പെ ട്ടതായും വെളുത്ത പട്ടുവസ്‌ത്രത്തില്‍ പൊതിഞ്ഞ തായും അതിന്റെ പാര്‍ശ്വങ്ങളില്‍ നിന്നും സുഗന്ധം അടിച്ചുവീശുന്നതായും കണ്ടു. ഞാനതിലേക്ക്‌ എത്തി നോക്കുമ്പോള്‍ ആരോ വിളിച്ചു പറയുന്നു: ജന ദൃഷ്‌ടിയില്‍ നിന്നും കുട്ടിയെ മാറ്റുവീന്‍. ആമിന ബീ വി(റ) പറയുന്നു: ``കുട്ടിയെ കാണാതായതും കണ്ടെ ത്തിച്ചതും വളരെ വേഗത്തിലായിരുന്നു. ഇത്തരം ആദരവുകള്‍ ഒരു വിശ്വാസിക്ക്‌ മാത്രമേ ഉണ്ടാകൂ എന്നത്‌ നബി(സ്വ)യുടെ മാതാപിതാക്കളെ നരക ത്തിലിടാന്‍ ശ്രമിക്കുന്നവരുടെ മര്‍മ്മത്താണ്‌ കുത്തു ന്നത്‌.
      നബി(സ്വ) പറയുന്നു: ``അല്ലാഹു എന്നെ ബഹു മാനിച്ച കാര്യങ്ങളില്‍ പെട്ടതാണ്‌ എന്നെ ചേലാ കര്‍മ്മം ചെയ്യപ്പെട്ടതായി പ്രസവിക്കപ്പെട്ടു എന്നതും എന്റെ നഗ്നത ആരും കണ്ടിട്ടില്ല എന്നതും'' (അല്‍ബി ദായത്തു വന്നിഹായ 2/344). അബ്‌ദുര്‍റഹ്‌മാന്‌ ബ്‌നുഔഫ്‌ എന്നവരുടെ ഉമ്മയായ ഉമ്മു ഐമന്‍ പറയുന്നു; എന്റെ കൈയിലേക്ക്‌ കുഞ്ഞിനെ പ്രസ വിക്കപ്പെട്ടപ്പോള്‍ കുഞ്ഞ്‌ തുമ്മുകയും അല്‍ഹം ദുലില്ലാഹ്‌ പറയുകയും ചെയ്‌തു. അപ്പോള്‍ നിനക്ക്‌ റഹ്‌മത്ത്‌ ചെയ്യട്ടെ എന്ന്‌ ആരോ പറയുന്നത്‌ കേട്ടു (നസീമുര്‍റിയാള്‌ 3/276).
              പ്രവാചകരുടെ പിറവിയുടെ സമയത്ത്‌ പ്രതി മകള്‍ തല കുത്തിവീണതും സാവാ തടാകം വറ്റിയ തും കിസ്‌റ കോട്ട ഞെട്ടിവിറച്ചതും ആരാധനാ മൂര്‍ ത്തിയായ അഗ്‌നി അണഞ്ഞുപോയതും പ്രശസ്‌ത മായ അത്ഭുതങ്ങളാണ്‌. ഇത്‌ സംബന്ധമായി ബൈ ഹഖി റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``നബി(സ്വ) ജന്മം കൊണ്ട രാത്രി കിസ്‌റാ കൊട്ടാരം തകര്‍ന്നു. പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്നതും ആയിരം വര്‍ഷത്തിലധികമായി അണയാതെ കത്തിജ്ജ്വലിച്ചിരുന്നതുമായ തീ അണഞ്ഞുപോയി. പേര്‍ഷ്യാപട്ടണത്തിലെ സാവാ പ്രദേശത്തെ 10 മൈലോളം നീളവും വീതിയുമുള്ള വലിയ തടാകം പെട്ടെന്ന്‌ തന്നെ വെള്ളമില്ലാതെ വറ്റിവരണ്ടു. (അസ്സീറത്തുന്നബവിയ്യ 1/215, ഫത്‌ഹു ല്‍ബാരി, ദലാഇലുന്നുബുവ്വ,സുബുലുല്‍ഹുദാ.)
ഖുറൈശികളുടെ ഉത്സവദിനമായിരുന്ന അന്ന്‌ ബിംബങ്ങളെ ആരാധിക്കുകയും അതിന്‌ വേണ്ടി ബലി നടത്തുകയും മാംസവും മദ്യവും മതിവരു വോളം സേവിക്കുകയും ചെയ്യല്‍ പതിവായിരുന്നു. പതിവനുസരിച്ച്‌ ബിംബത്തിന്‌ അരികിലെ ത്തിയവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌ ബിംബങ്ങള്‍ മറിഞ്ഞു കിടക്കുന്നതായിട്ടാണ്‌. പലതവണ നിവര്‍ ത്തിവെച്ചിട്ടും മറിഞ്ഞ്‌ വീഴുന്നത്‌ കണ്ടപ്പോള്‍ പുതുതായി എന്തോ സംഭവിച്ചത്‌ കൊണ്ടാണെന്ന്‌ എല്ലാവരും കണക്കാക്കി. ഈ സമയത്ത്‌ ആമിന ബീവി (റ) കുഞ്ഞിനെ പ്രസവിച്ചിരുന്നു (അല്‍ ബിദായത്തു വന്നിഹായ).
       പ്രവാചകരുടെ ജന്മത്തോട്‌ ബന്ധപ്പെട്ട്‌ ഉണ്ടായ ആനക്കലഹ സംഭവം മുതലുള്ള കാര്യങ്ങള്‍ നബി (സ്വ) തങ്ങള്‍ക്ക്‌ വേണ്ടി അല്ലാഹുതആല തയ്യാറാ ക്കിയവയായിരുന്നു. ഒരു കുഞ്ഞിന്റെ ജന്മത്തോട്‌ ബന്ധപ്പെട്ട്‌ ഇത്രമാത്രം അത്ഭുതങ്ങള്‍ ഒരുക്കുന്നതില്‍ ബുദ്ധിയുള്ളവര്‍ക്ക്‌ ഒരുപാട്‌ പാഠങ്ങള്‍ നല്‍കു ന്നുണ്ട്‌. പണ്‌ഡിതന്മാര്‍ പറയുന്നു: ``പിറവിയെടുത്ത സമയം എല്ലാ രാത്രിയിലും ദുആക്ക്‌ ഉത്തരം കിട്ടുന്ന സമയമാണ്‌. ആദം നബി (അ) യെ സൃഷ്‌ടിക്കപ്പെട്ട വെള്ളിയാഴ്‌ചയിലുള്ള ഒരു സമയം ദുആക്ക്‌ ഉത്തരം കിട്ടുന്ന സമയമാണെന്ന്‌ നബി (സ്വ) പഠിപ്പി ച്ചതാണ്‌. അല്ലാഹു പാവനമാക്കിയ കാര്യങ്ങളെ ആരെങ്കിലും ആദരിക്കുന്നുവെങ്കില്‍ അതവന്‌ തന്റെ നാഥന്റെ പക്കല്‍ ഉത്തമമായതാണ്‌ (ഹജ്ജ്‌ 30).
ദിനങ്ങളില്‍ ഏറ്റവും മഹത്വമേറിയത്‌ മാസങ്ങളില്‍ മാഹാത്മ്യമുള്ളതുമായ റബീഉല്‍ അവ്വലിനെ ബഹു മാനിക്കലും ആദരിക്കലും ദാനധര്‍മ്മങ്ങളെ കൊ ണ്ടും മൗലിദ്‌ കീര്‍ത്തനങ്ങളെ കൊണ്ടും ആ ബഹുമാ ന്യതയെ അംഗീകരിക്കലും മേല്‍പറയപ്പെട്ട ഖുര്‍ആന്‍ വചനത്തിന്റെ അര്‍ത്ഥരൂപമാണ്‌. നിങ്ങ ളുടെ നേതാക്കള്‍ക്ക്‌ നിങ്ങള്‍ എഴുന്നേല്‍ക്കുവിന്‍ എന്ന നബി (സ്വ) തങ്ങളുടെ വചനം ശ്രദ്ധേയമാണ്‌.

നബി (സ്വ) ശൈശവം, ബാല്യം

നബി (സ്വ)

ശൈശവം, ബാല്യം

     പ്രവാചക ജീവിതത്തിന്റെ നിഖില മേഖലകളിലും അത്ഭുതങ്ങള്‍ക്കപ്പുറം അമാനുഷികത നിറഞ്ഞ്‌ നില്‍ക്കുന്നു. പ്രസവം, ശൈശവം, യുവത്വം എന്ന്‌ വേണ്ട പ്രവാചകജീവിതം കടന്നുപോയ മുഴുവന്‍ ഘട്ടങ്ങളിലും അസാധാരണത്വം നിലനില്‍ക്കുന്നു. ഇന്ന്‌ ചില മുസ്‌ലിം നാമധാരികള്‍ പറയുന്നത്‌ പോലെ നബി (സ്വ) മക്കയിലെ `സാധാരണ അറബി പയ്യന്‍' ആയിരുന്നുവോ? അവിടുത്തെ പ്രസവം മുതല്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നടന്ന സംഭവ വികാസങ്ങള്‍ സാധാരണ അറബി പയ്യന്മാരില്‍ സ്വാഭാവികമായി കാണാറുള്ളതായിരുന്നോ? മക്കയില്‍ ജനിക്കുന്ന ഒരു സാധാരണ ബാലനില്‍ നിന്ന്‌ നബി (സ്വ) തങ്ങളിലെ അസാധാരണ ബാലനിലേക്കുള്ള ദൂരം എത്രമാത്രം ദൈര്‍ഘ്യമുള്ളതാണെന്ന്‌ അവിടുത്തെ ജീവിതം മുന്‍വിധിയുടെ കണ്ണട വെക്കാതെ നോക്കുന്നവര്‍ക്ക്‌ നിസ്സംശയം കാണാന്‍ കഴിയും. ഗര്‍ഭസ്ഥ ശിശു ആയിരിക്കെ പിതാവ്‌ മരണപ്പെട്ടതിനാല്‍ യതീമായിട്ടാണ്‌ നബി (സ്വ) തങ്ങള്‍ ജനിച്ചതും വളര്‍ന്നതും. 
     പല സ്‌ത്രീകളില്‍ നിന്നും നബി (സ്വ) മുല കുടിച്ചിട്ടുണ്ട്‌. ആദ്യത്തെ ഏഴ്‌ ദിവസം ഉമ്മയായ ആമിന (റ) യില്‍ നിന്നും പിന്നീട്‌ സുവൈബത്തുല്‍ അസ്‌ലമിയ്യ (പ്രവാചകന്റെ ജനനവിവരം അറിയിച്ച സന്തോഷത്താല്‍ അബൂലഹബ്‌ മോചിപ്പിച്ച അടിമസ്‌ത്രീ) യില്‍ നിന്ന്‌ കുറച്ച്‌ ദിവസവും തിരുമേനി (സ്വ) മുലകുടിച്ചിട്ടുണ്ട്‌ (സുബ്‌ലുല്‍ ഹുദാ 1/375) . നല്ല ആരോഗ്യത്തോടെ വളരുന്നതിനും ശുദ്ധവായു ശ്വസിക്കുന്നതിനും സാഹിത്യ സമ്പുഷ്‌ട സംസാരരീതി ശീലമാക്കുന്നതിനും കുട്ടികളെ മുലയൂട്ടുന്നതിന്‌ ഗ്രാമീണ സ്‌ത്രീകളെ ഏല്‍പിക്കുന്ന പതിവ്‌ അറബികള്‍ക്കിടയിലുണ്ടായിരുന്നു. ഒരിക്കല്‍ അബൂബക്കര്‍ (റ) നബി (സ്വ) യോട്‌ പറഞ്ഞു. ``അങ്ങയേക്കാള്‍ സാഹിത്യ സമ്പുഷ്‌ടമായി സംസാരിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) പറഞ്ഞു: ഞാന്‍ ഖുറൈശിയാണ്‌. ഞാന്‍ മുല കുടിച്ചത്‌ ബനൂ സഅ്‌ദ്‌ ഗോത്രത്തില്‍ നിന്നുമാണ്‌''. സാഹിത്യത്തിലും മുലയൂട്ടുന്നതിലും അറബികള്‍ക്കിടയില്‍ പേരുകേട്ട ഗോത്രമായിരുന്നു. ബനൂ സഅ്‌ദ്‌. പതിവു പോലെ ആ വര്‍ഷവും പ്രസ്‌തുത ഗോത്രത്തില്‍ നിന്നും മുലയൂട്ടുന്നതിന്‌ കുട്ടികളെ സ്വീകരിക്കാന്‍ ഒരു പറ്റം സ്‌ത്രീകള്‍ മക്കയിലെത്തി. ഹലീമത്തുസ്സഅ്‌ദിയ്യ (റ) പറയുന്നു: ``മുല കൊടുക്കാന്‍ കുട്ടികളെ അന്വേഷിച്ച്‌ ഞാന്‍ എന്റെ ഗോത്രത്തിലെ പത്ത്‌ സ്‌ത്രീകളോടൊപ്പം മക്കയിലേക്ക്‌ പുറപ്പെട്ടു. എന്റെ കൂടെ ഭര്‍ത്താവും (ഹാരിസ്‌ ബ്‌നു അബ്‌ദുല്‍ ഉസ്സ) മുലകുടിക്കുന്ന എന്റെ കുട്ടിയും ഉണ്ട്‌. വളരെ ക്ഷാമം അനുഭവപ്പെട്ട കാലമായതു കൊണ്ട്‌ കുട്ടിയെ തൃപ്‌തികരമായ രീതിയില്‍ കുടിപ്പിക്കാന്‍ എന്റെ സ്‌തനങ്ങളില്‍ പാല്‌ പോലും ഉണ്ടായിരുന്നില്ല. വിശന്ന കുട്ടിയുടെ കരച്ചില്‍ പല രാത്രികളും ഞങ്ങളുടെ ഉറക്കം കെടുത്തി. മക്കയിലെത്തിയ ഞങ്ങള്‍ കുട്ടികളെ അന്വേഷിക്കാന്‍ തുടങ്ങി. പലരും കുട്ടികളെ സ്വീകരിക്കുകയും നാട്ടിലേക്ക്‌ തിരിക്കുകയും ചെയ്‌തു. എന്നാല്‍ ആമിനയുടെ അനാഥനായ മുഹമ്മദിനെ സ്വീകരിക്കാന്‍ അവരാരും തയ്യാറായില്ല. ലാഭേച്ഛ അവരെ പിന്തിരിപ്പിച്ചു കളഞ്ഞു. അബ്‌ദുല്‍ മുത്തലിബ്‌ എന്നെ വിളിച്ച്‌ പേരും നാടും ചോദിച്ചു. ആമിനയുടെ അനാഥ ബാലനെ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. വാഹനത്തിലിരിക്കുന്ന ഭര്‍ത്താവിനോട്‌ കാര്യം ധരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഏറ്റെടുക്കുക. ആ കുട്ടിയില്‍ അല്ലാഹു നമുക്ക്‌ ബര്‍ക്കത്ത്‌ ചെയ്‌തേക്കാം''. മുഹമ്മദ്‌ നബി എന്ന ആ അസാധാരണ കുട്ടിയെ ഏറ്റെടുത്തത്‌ മുതല്‍ അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി. മുല കൊടുക്കാന്‍ കൈയിലെടുത്തപ്പോള്‍ വറ്റിവരണ്ടുപോയ അവരുടെ സ്‌തനങ്ങളില്‍ പാല്‌ നിറഞ്ഞു. ശോഷിച്ചു പോയ അവരുടെ ഒട്ടകം പൂര്‍ണ്ണ ആരോഗ്യത്തോടെ കാണപ്പെട്ടു. മക്കയിലേക്ക്‌ വരുമ്പോള്‍ ഏറ്റവും പിന്നിലായിരുന്ന അവരുടെ വാഹനം തിരിച്ചു പോവുമ്പോള്‍ ഏറ്റവും മുന്നിലായി. വേഗത കണ്ട മറ്റ്‌ സ്‌ത്രീകള്‍ ഹലീമയോട്‌ ചോദിച്ചുവത്രെ. ``നീ പോയ വാഹനത്തില്‍ തന്നെയല്ലേ തിരിച്ചു വരുന്നത്‌?'' 
     ഹലീമയുടെ സമൃദ്ധി പ്രവാചക സാന്നിദ്ധ്യം സമൂലമാറ്റമുണ്ടാക്കി. ബനൂസഅദിലെ ഉണങ്ങിപ്പോയ മരങ്ങള്‍ വരെ പച്ചപിടിച്ചു. ഹലീമയുടെ ആടുകള്‍ അത്ഭുതകരമായി ആരോഗ്യത്തോടെ വളര്‍ന്നു. അവിടുത്തെ ആട്ടുടമകള്‍ ഇടയന്മാരോട്‌ ``ഹലീമയുടെ ആടുകളെ മേക്കുന്ന സ്ഥലത്ത്‌ നിങ്ങള്‍ക്കും ആടുകളെ മേച്ചുകൂടേ'' എന്ന്‌ ശാസിക്കുക പോലും ചെയ്‌തു. എന്നാല്‍ ആടിനെ മേക്കുന്ന സ്ഥലമല്ല, ഹലീമയുടെ വീട്ടിലുള്ള കുട്ടിയുടെ സാന്നിദ്ധ്യമാണ്‌ അവരുടെ വളര്‍ച്ചയുടെ കാരണം എന്ന്‌ അവര്‍ വൈകാതെ മനസ്സിലാക്കി. അവര്‍ക്ക്‌ എന്തെങ്കിലും അസുഖം വന്നാല്‍ ഹലീമയുടെ അത്ഭുതബാലനെ കാണുന്നതിലും അവിടുത്തെ തൃക്കരം വേദന അനുഭവപ്പെട്ട സ്ഥലത്ത്‌ വെക്കുന്നതിലും അവര്‍ ആശ്വാസം കണ്ടെത്തി (സുബ്‌ലുല്‍ ഹുദാ 1/387). 
     ഹലീമ (റ) പറയുന്നു: പ്രവാചകന്‌ 8 മാസം പ്രായമായപ്പോള്‍ മറ്റുള്ളവര്‍ ശബ്‌ദം കേള്‍ക്കുന്ന രൂപത്തില്‍ സംസാരിക്കാനും 9 മാസമായപ്പോള്‍ സാഹിത്യ സമ്പുഷ്‌ടമായി സംസാരിക്കാനും 10 മാസമായപ്പോള്‍ കുട്ടികളോടൊപ്പം അമ്പ്‌ എറിയാനും തുടങ്ങി(സീറത്തുല്‍ ഹലബിയ്യ 1/148). പ്രവാചകന്‌ 2 വയസ്സ്‌ പൂര്‍ത്തിയാവുകയും മുലകുടി നിര്‍ത്തുകയും ചെയ്‌തപ്പോള്‍ കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നതിന്‌ വേണ്ടി ഹലീമ(റ) മക്കയിലെത്തി. കുട്ടി കാരണം അവര്‍ക്കുണ്ടായ അളവറ്റ അനുഗ്രഹങ്ങള്‍ കുറച്ച്‌ കാലം കൂടി നബി (സ്വ) യെ അവരോടൊപ്പം താമസിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ആമിന (റ) യെ കണ്ട്‌ ഹലീമ (റ) പറഞ്ഞു: ``മക്കയിലെ വ്യാധികള്‍ കുട്ടിക്ക്‌ പിടിപെടാന്‍ സാധ്യതയുള്ളത്‌ കൊണ്ട്‌ കുറച്ച്‌ കാലം കൂടി കുട്ടിയെ ഞങ്ങളോടൊപ്പം താമസിപ്പിക്കാം''. മാതാവിന്റെ അനുവാദത്തോടെ കുട്ടിയുമായി അവര്‍ നാട്ടിലേക്ക്‌ തിരിച്ചു. ഹലീമയുടെ സ്‌നേഹത്തിലും പരിലാളനയിലും പ്രവാചകജീവിതം നീങ്ങിക്കൊണ്ടിരുന്നു. ഹലീമയുടെ മക്കളോടൊപ്പം ആട്‌ മേയ്‌ക്കാനും മറ്റും പോയി ത്തുടങ്ങി. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: ``ഒരു പ്രവാചകനും ആട്‌ മേക്കാതിരിന്നിട്ടില്ല''. സ്വഹാബികള്‍ ചോദിച്ചു: നബിയേ! അങ്ങയും! നബി (സ്വ) പറഞ്ഞു: ``അതെ, `ഖറാറീബ'്‌ എന്ന സ്ഥലത്ത്‌ ഞാനും ആട്‌ മേക്കാറുണ്ടായിരുന്നു''.
        നോക്കുക ഒരു ദിവസം നബി (സ്വ)യും സഹോദരനും വീടിന്റെ പിറകില്‍ ആട്ടിന്‍ പറ്റത്തോടൊടൊപ്പം നില്‍ക്കുകയായിരുന്നു. വെളുത്ത വസ്‌ത്രം ധരിച്ച രണ്ടാളുകള്‍ (ജിബ്‌രീല്‍, മീകാഈല്‍) പ്രവാചകന്റെ അടുത്ത്‌ വരികയും ബലമായി പിടിച്ച്‌ മണ്ണില്‍ കിടത്തുകയും ചെയ്‌തു. ഒരാള്‍ നെഞ്ച്‌ കീറി ഹൃദയം പുറത്തെടുത്ത്‌ അതില്‍ നിന്ന്‌ ഒരു കറുത്ത കഷണം എടുത്ത്‌ ഒഴിവാക്കി. തണുത്ത വെള്ളം കൊണ്ട്‌ ഹൃദയം കഴുകുകയും അദ്ദേഹത്തിന്റ കൈവിരലില്‍ ഉണ്ടായിരുന്ന വെട്ടിത്തിളങ്ങുന്ന മോതിരം കൊണ്ട്‌ സീല്‍ വെക്കുകയും ചെയ്‌തു. ആ സീല്‌ വെച്ചതിന്റെ തണുപ്പ്‌ കാലങ്ങളോളം നബി (സ്വ) അനുഭവിച്ചിരുന്നു. വന്നവരില്‍ രണ്ടാമത്തെയാള്‍ തന്റെ കൈ കൊണ്ട്‌ കീറിയ ഭാഗം തടവുകയും മുറിവ്‌ കൂടുകയും ചെയ്‌തു. വന്നവര്‍ കൈ പിടിച്ച്‌ എഴുന്നേല്‍പ്പിക്കുകയും ആലിംഗനം ചെയ്യുകയും തലയിലും രണ്ട്‌ കണ്ണിന്റെ ഇടയിലും ചുംബിക്കുകയും ചെയ്‌തു. ളംറത്തിന്റെ (ഹലീമയുടെ പുത്രന്‍) കരച്ചില്‍ കേട്ട്‌ ഓടിക്കൂടിയവര്‍ക്കൊന്നും വന്നവരെ കാണാനോ അവര്‍ മലക്കുകളാണെന്ന്‌ മനസ്സിലാക്കാനോ കഴിഞ്ഞില്ല. അവരില്‍ ആരോ പറയുന്നുണ്ടായിരുന്നു: ``ഇത്‌ പിശാച്‌ ബാധയാണ്‌. കുട്ടിയെ ജോത്സ്യന്മാരെ കാണിക്കുക''. ഹലീമയുടെ ഉള്ളില്‍ ഭീതി പടര്‍ന്നു. അവര്‍ നബി (സ്വ) തങ്ങളെ ജ്യോത്സ്യന്റെ അടുത്ത്‌ കൊണ്ടുപോയി കാര്യങ്ങള്‍ പറഞ്ഞു. ജോത്സ്യന്‍ : നിങ്ങള്‍ മിണ്ടാതിരിക്കൂ. എന്താണ്‌ നടന്നതെന്ന്‌ കുട്ടി പറയട്ടെ. ``നബി (സ്വ) തങ്ങള്‍ സംഭവം വിശദീകരിക്കേണ്ട താമസം ജോത്സ്യന്‍ ചാടി എഴുന്നേറ്റ്‌്‌ അലറി: ``ഓ അറബികളേ! നിങ്ങള്‍ ഈ കുട്ടിയെ വെറുതെ വിട്ടാല്‍ ഇവര്‍ നിങ്ങളുടെ മതത്തെയും ദൈവത്തെയും നിഷേധിക്കും. നിങ്ങള്‍ കാണാത്ത ദൈവത്തിലേക്ക്‌ നിങ്ങളെ ക്ഷണിക്കും''. ഈ സംഭവം ഹലീമയെ വല്ലാതെ ഭയപ്പെടുത്തി. കുട്ടിയെ തിരിച്ചേല്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. മക്കയിലെത്തിയ അവര്‍ ആമിനയോട്‌ തനിക്കുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ചു. ഹലീമയുടെ സംസാരത്തില്‍ പിശാച്‌ ബാധ സംശയിക്കുന്നതായി മനസ്സിലാക്കിയ ആമിന നബി (സ്വ) തങ്ങളെ ഗര്‍ഭം ചുമന്നപ്പോഴും ശേഷവും തനിക്കുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ചിട്ട്‌ പറഞ്ഞു: ``എന്റെ കുട്ടിയുടെ മേല്‍ പിശാചിന്‌ അധികാരമില്ല''.
മാതാവിന്റെ സംരക്ഷണത്തില്‍ പ്രവാചക ജീവിതം നീങ്ങിക്കൊണ്ടിരുന്നു. 6-ാം വയസ്സില്‍ മതാവിനോടൊപ്പം മദീനയിലേക്ക്‌ യാത്ര തിരിച്ചു. പിതാവ്‌ അബ്‌ദുല്ലയുടെ ഖബ്‌റ്‌ സിയാറത്ത്‌ ചെയ്യലും ബനൂ നജ്ജാറിലെ ബന്ധുക്കളെ സന്ദര്‍ശിക്കലുമായിരുന്നു യാത്രയുടെ ലക്ഷ്യം. ഒരു മാസം അവിടെ താമസിച്ചു. ഒരിക്കല്‍ നബി (സ്വ) ബനൂ നജജാറിലെ ഒരു കുളത്തില്‍ നീന്തല്‍ പഠിക്കുകയായിരുന്നു. ഇത്‌ കണ്ട രണ്ട്‌ യഹൂദികള്‍ പറഞ്ഞു: ``ആ കുട്ടി പ്രവചിത പ്രവാചകനാണ്‌. അദ്ദേഹം നാട്‌ വിട്ട്‌ പലായനം ചെയ്യേണ്ട നാടാണിത്‌. ഒരുപാട്‌ യുദ്ധങ്ങള്‍ ഇവിടെ നടക്കാനുണ്ട്‌''. ഇത്‌ കേട്ട ആമിന (റ) മക്കയിലേക്ക്‌ യാത്ര തിരിക്കാന്‍ തീരുമാനിച്ചു. മദീനയില്‍ നിന്ന്‌ തിരിച്ചു വരുമ്പോള്‍ മക്കയുടെയും മദീനയുടെയും ഇടയിലുള്ള `അബവാഅ്‌' എന്ന സ്ഥലത്ത്‌ വെച്ച്‌ ആമിന ബീവി (റ) ക്ക്‌ അസുഖം ബാധിച്ചു. പ്രവാചകനെ കൂടെയുണ്ടായിരുന്ന `ഉമ്മുഐമന്‍' എന്ന അടിമസ്‌ത്രീയെ ഏല്‍പിച്ച്‌ മഹതി ഇഹലോകവാസം വെടിഞ്ഞു.
പ്രവാചകനും ഉമ്മുഐമനും 5 ദിവസത്തിന്‌ ശേഷം മക്കയിലെത്തി. ഖുറൈശികളുടെ നേതാവും പ്രവാചകന്റെ വല്ല്യുപ്പയുമായ മാന്യനായ അബ്‌ദുല്‍മുത്തലിബ്‌ പ്രവാചകന്റെ സംരക്ഷണം ഏറ്റെടുത്തു. സ്വന്തം മക്കളേക്കാള്‍ അദ്ദേഹം നബിയെ സ്‌നേഹിച്ചു. കഅ്‌ബയുടെ ചാരത്ത്‌ തയ്യാര്‍ ചെയ്യപ്പെട്ട പ്രത്യേക ഇരിപ്പിടത്തില്‍ അദ്ദേഹമല്ലാതെ മക്കളോ മറ്റ്‌ ഖുറൈശി നേതാക്കളോ ഇരിക്കാന്‍ ധൈര്യപ്പെട്ടില്ല. ആരെങ്കിലും അവിടെ ഇരിക്കാന്‍ ശ്രമിച്ചാല്‍ മറ്റുള്ളവര്‍ തടയുമായിരുന്നു. നബി (സ്വ) തങ്ങളെ ആരെങ്കിലും തടഞ്ഞാല്‍ അബ്‌ദുല്‍ മുത്തലിബ്‌ പറയുമത്രെ: ``മുഹമ്മദിനെ നിങ്ങള്‍ വിട്ടേക്കുക''. പ്രവാചകന്റെ 8 ാം വയസ്സില്‍ അവിടുത്തെ സംരക്ഷണം മകന്‍ അബൂത്വാലിബിനെ ഏല്‍പിച്ചു അബ്‌ദുല്‍മുത്തലിബും യാത്രയായി. അദ്ദേഹം ഊണിലും ഉറക്കിലും നബി (സ്വ) തങ്ങളെ ഒപ്പം കൂട്ടി. അദ്ദേഹത്തിന്റെ മുമ്പില്‍ ഭക്ഷണം കൊണ്ടുവരപ്പെട്ടാല്‍ പ്രവാചകന്‌ വേണ്ടി കാത്തിരിക്കും. നബിയെ കൂടാതെ അബൂത്വാലിബിന്റെ മക്കള്‍ ഭക്ഷണം കഴിച്ചാല്‍ അവരുടെ വിശപ്പ്‌ മാറുമായിരുന്നില്ല.
   നബി (സ്വ) ക്ക്‌ 12 വയസ്സ;്‌ അബൂത്വാലിബ്‌ കച്ചവടാവശ്യത്തിനായി ശാമിലേക്ക്‌ പോകുമ്പോള്‍ നബിയെയും കൂടെ കൂട്ടി. യാത്രക്കിടയില്‍ അവര്‍ ബുസ്വ്‌റാ എന്ന സ്ഥലത്ത്‌ എത്തി. വെയിലത്ത്‌ സഞ്ചരിച്ചിരുന്ന തങ്ങള്‍ക്ക്‌ മേഘം തണലിടുന്ന കാര്യം അവരാരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ബഹീറാ എന്ന പാതിരി ഇത്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ മഠത്തില്‍ നിന്ന്‌ ഇറങ്ങി വന്ന്‌ അവരോട്‌ പറഞ്ഞു:ഓ! ഖുറൈശികളേ! ഞാന്‍ നിങ്ങള്‍ക്ക്‌ ഒരു സദ്യ തയ്യാറാക്കിയിട്ടുണ്ട്‌. നിങ്ങളിലെ ചെറിയവരും വലിയവരും അടിമകളും ഉടമകളും പങ്ക്‌ ചേരണം''. ആ സംഘത്തിലെ ഒരാള്‍ പറഞ്ഞു: ``അല്ലയോ ബഹീറാ! ഈ വഴിയിലൂടെ പല പ്രാവശ്യം ഞങ്ങള്‍ പോയിട്ടുണ്ട്‌. അന്നൊന്നും ഞങ്ങള്‍ ക്ഷണിക്കപ്പെട്ടിട്ടില്ല. അദ്ദേഹം പറഞ്ഞു: ശരിയാണ്‌. പക്ഷെ, ഇന്ന്‌ ഞാന്‍ നിങ്ങളെ ആദരിക്കാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാവരും സദ്യക്കിരുന്നു. എന്നാല്‍ ബഹീറ പ്രതീക്ഷിച്ച വിശേഷണങ്ങളൊത്ത ആളെ മാത്രം അതില്‍ കണ്ടില്ല. അദ്ദേഹം പറഞ്ഞു: ഓ ഖുറൈശികളെ! നിങ്ങളില്‍ ആരും തന്നെ എന്റെ സദ്യയില്‍ നിന്ന്‌ ഒഴിവാകരുത്‌. അവര്‍ പറഞ്ഞു: ഞങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു കുട്ടിയല്ലാതെ മറ്റാരും ഒഴിവായിട്ടില്ല. പ്രായം കുറഞ്ഞത്‌ കൊണ്ട്‌ നബിയെ വാഹനത്തില്‍ ഇരുത്തിയാണ്‌ അവര്‍ വന്നത്‌. ബഹീറയുടെ ആവശ്യപ്രകാരം നബി (സ്വ) തങ്ങളെ കൊണ്ടുവരപ്പെട്ടു. നബി (സ്വ) തങ്ങള്‍ വരുമ്പോള്‍ മുകളില്‍ കൂടി തണലിടുന്ന മേഘങ്ങളെ ബഹീറ അവര്‍ക്ക്‌ കാണിച്ചു കൊടുത്തു. ബഹീറ പല ചോദ്യങ്ങളും നബിയോട്‌ ചോദിച്ചു. നബിയുടെ മറുപടി കേട്ട ബഹീറ അബൂത്വാലിബിനോട്‌ പറഞ്ഞു: ഈ കുട്ടിയുടെ കാര്യത്തില്‍ നിങ്ങള്‍ യഹൂദികളെ പേടിക്കണം. ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കിയാല്‍ അവര്‍ അപകടപ്പെടുത്തും. എന്റെ പിതാക്കളില്‍ നിന്നും ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയ കാര്യമാണിത്‌. അതുകൊണ്ട്‌ എത്രയും വേഗം നിങ്ങള്‍ തിരിച്ചുപോകണം. അവര്‍ ശാമിലേക്ക്‌ പോകുകയും കച്ചവടം കഴിഞ്ഞ്‌ എത്രയും വേഗം നാട്ടിലേക്ക്‌ മടങ്ങി പോവുകയും ചെയ്‌തു(ഇബ്‌നുകസീര്‍, ഇബ്‌നു ഹിഷാം). 
ചെറുപ്പത്തിലേയുള്ള പ്രവാചകന്റെ മാന്യതയും വിശ്വാസ്യതയും `അല്‍ അമീന്‍' അഥവാ വിശ്വസ്‌തന്‍ എന്ന വിളിപ്പേരിന്‌ അര്‍ഹനാക്കി. ബാല്യത്തിലെ അവിവേകമോ യുവത്വത്തിലെ ചോരത്തിളപ്പോ പ്രവാചകനെ തെറ്റിലേക്ക്‌ നയിച്ചില്ല. ഏതെങ്കിലും നവോത്ഥാന നായകനെ പോലെ സാഹചര്യത്തിന്റെ സന്തതിയായിരുന്നില്ല. പ്രവാചകന്‍ ലോകാവസാനം വരെ വരാനിരിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാക്കപ്പെടേണ്ട, സൃഷ്‌ടികള്‍ക്ക്‌ സ്രഷ്‌ടാവിനെ അറിയാനുള്ള മാര്‍ഗ്ഗമാകേണ്ടവരായിരുന്നു. പ്രായഭേദമന്യേ പ്രവാചകന്റെ ഓരോ ചലനവും പാപസുരക്ഷിതമായിരുന്നു. അലി (റ) വില്‍ നിന്നും ഉദ്ധരിക്കുന്നു: അങ്ങ്‌ എപ്പോഴെങ്കിലും ബിംബത്തെ ആരാധിച്ചിട്ടുണ്ടോ?നബി (സ്വ) : ഇല്ല. എപ്പോഴെങ്കിലും കള്ള്‌ കുടിച്ചിട്ടുണ്ടോ? നബി (സ്വ) ഇല്ല. ഇരുണ്ടയുഗം എന്ന സാഹിത്യകാരന്മാര്‍ വിശേഷിപ്പിച്ച ഒരു കാലഘട്ടത്തില്‍ കള്ളും പെണ്ണും അഭിമാനമായി കണക്കാക്കിയ ഒരു സമൂഹത്തില്‍ പ്രവാചക യുവത്വം തീര്‍ത്തും പാപരഹിതമായത്‌ യാദൃശ്ചികം എന്ന്‌ വിലയിരുത്തപ്പെട്ട്‌ കൂടാ.

Tuesday, 27 October 2015

മുത്തുനബി (സ്വ) പരലോക രക്ഷകന്‍


       സകല മനുഷ്യരും കോടാനുകോടി മലക്കുകളും ജിന്നുകളും പിശാചുക്കളും വള ര്‍ത്തു  മൃഗങ്ങളും വന്യജീവികളും വണ്ട്‌ പ്രാണി പറവകളും ഒരുമിച്ച്‌ കൂടി തിക്കും തിര ക്കും കൂട്ടുന്ന, സൂര്യന്‍ കഠിനമായ ചൂടോടു കൂടി അവരുടെ മൂര്‍ദ്ധാവിലേക്ക്‌ അടുക്കു ന്ന, അര്‍ശി ന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാ ത്ത, സമ്മേളന നഗരിയാണ്‌ മഹ്‌ ശറ. ഇവിടെ സൂര്യ താപത്താല്‍ ഉരുകുന്ന മനുഷ്യന്‍ വിയര്‍ത്തു കുളി ക്കുന്നു. കുറ്റങ്ങളു ടെയും കുറവുകളുടെയും തോത നുസരിച്ച്‌ വിയര്‍പ്പില്‍ മുങ്ങുന്നു.
         അബൂഹുറൈറ (റ) യില്‍ നിന്ന്‌ നിവേദനം; നബി (സ്വ) പറഞ്ഞു. അന്ത്യനാ ളില്‍ മനുഷ്യര്‍ വിയര്‍ക്കും. അവരുടെ വിയര്‍പ്പ്‌ താഴോട്ട്‌ എഴുപതുമുഴം ആഴ ത്തിലും മുകളിലേക്ക്‌ അവരുടെ ചെവികളോളവുമെ ത്തും. ഈ വിഷമ ഘട്ടത്തിലാണ്‌ ഒരു രക്ഷകനേയും തേടിയുള്ള ജനങ്ങളുടെ യാത്ര. 
         അവര്‍ പറയും നമുക്ക്‌ വേണ്ടി ആരെങ്കിലും അല്ലാഹുവിനോട്‌ ശുപാര്‍ശ ചെയ്‌തിരുന്നെങ്കില്‍ ഈ വിഷമഘട്ടത്തില്‍ നിന്നും രക്ഷ ലഭിച്ചേനേ. അങ്ങനെ അവര്‍ ആദം (അ)മിനെ സമീപിക്കും. അങ്ങ്‌ മനുഷ്യപിതാവാണ്‌. ഞങ്ങള്‍ക്ക്‌ ഈ വിഷമ ഘട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ അങ്ങയുടെ രക്ഷി താവിനോട്‌ ശിപാര്‍ശ ചെയ്‌താലും. അപ്പോള്‍ ആദം നബി (അ) ഞാന്‍ അതിന്‌ യോഗ്യനല്ലെന്ന്‌ പറ ഞ്ഞ്‌ നൂഹ്‌ നബി (അ) മിലേക്ക്‌ അവരെ അയക്കും ദീര്‍ഘ കാലത്തെ പ്രബോധന പാടവമുളള ഹസ്‌റത്ത്‌ നൂഹ്‌ നബി (അ) അവരെ ഇബ്‌റാഹീം നബിയിലേക്ക്‌ പറ ഞ്ഞയക്കും. കൂട്ടം കൂട്ടമായി തന്നിലേക്ക്‌ ഒഴുകിവ രുന്ന മനുഷ്യമക്കളെ അല്ലാഹുവിന്റ ഖലീലായ ഇബ്‌റാഹീം നബി (അ) മൂസാനബി (അ)യിലേക്ക്‌ തിരിച്ചുവിടും. പ്രവാച കത്വം കൊണ്ടും അല്ലാഹു മായുളള സംസാരഭാഗ്യം കൊണ്ടും ആദരണീയനായ മൂസാനബി (അ) മിലേക്ക്‌ പ്രതീക്ഷയോടെ കടന്ന്‌ ചെ ന്ന്‌ ഞങ്ങള്‍ക്ക്‌ വേണ്ടി ശിപാ ര്‍ശ ചെയ്യണേ എന്നാവ ശ്യപ്പെടുന്ന സമൂഹത്തെ മൂസാ നബി (അ) ഈസാ നബി (അ) യിലേക്ക്‌ അയക്കും. മഹാനുഭാവനെ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ല്ലാം എടുത്തു പറഞ്ഞ്‌ ശിപാര്‍ശക്കായി, രക്ഷക്കായി കേഴുന്നവരെ ഈസാ നബി (അ) മുത്തിലും മുത്തായ മുത്തുനബി യിലേക്ക്‌ പറഞ്ഞയക്കും.
      ജനങ്ങള്‍ മുത്തുനബിയുടെ അരികിലെത്തി രക്ഷ യ്‌ക്കായി കേഴും പുണ്യറസൂലേ.. അങ്ങ്‌ അല്ലാഹു വിന്റെ റസൂലും അന്ത്യപ്രവാചകനുമാണ്‌. അവി ടുന്നിന്‌ സകലപാപങ്ങളും പൊറുത്തു തന്നിരി ക്കുന്നു. അതിനാല്‍ അങ്ങയുടെ രക്ഷിതാവിനോട്‌ ഞങ്ങള്‍ക്ക്‌ വേണ്ടി ശിപാര്‍ശ ചെയ്‌താലും. ഞങ്ങ ളുടെ ഈ അവസ്ഥ അങ്ങ്‌ കാണുന്നില്ലേ? അങ്ങനെ മുത്തുനബി (സ്വ) അര്‍ശിന്റെ താഴെ സുജൂദില്‍ വീഴും. സുജൂദില്‍ കിടക്കുന്ന മുത്തുനബിയോട്‌ അല്ലാഹു പറയും: ഓ പ്രവാചകരേ!.. അങ്ങ്‌ തല ഉയര്‍ത്തി ചോദിച്ചുകൊളളൂ.. അങ്ങയുടെ ആവ ശ്യങ്ങള്‍ നിറവേറ്റപ്പെടും. ശുപാര്‍ശചെയ്യൂ.. അത്‌ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും. അപ്പോള്‍ നബി (സ്വ)തങ്ങള്‍ സൂജൂദില്‍ നിന്ന്‌ തല ഉയര്‍ത്തി എന്റെ നാഥാ ``എന്റെ സമുദായം, എന്റെ സമുദായം'' എന്ന്‌ വിലപിക്കും. ഉടനെ അല്ലാഹു പറയും: ഓ പ്രവാചകരേ; തങ്ങളുടെ സമുദായത്തില്‍ നിന്ന്‌ വിചാരണയില്ലാത്തവരെ സ്വര്‍ഗ്ഗത്തിന്റെ വലത്‌ കവാടത്തിലൂടെ സ്വര്‍ഗ്ഗത്തിലേക്ക്‌ കടത്തിവിടുക. മുറ്റു കവാടങ്ങളിലൂടെയും അവര്‍ക്ക്‌ കടക്കാവു ന്നതാണ്‌ ഈ മഹത്തായ അവസരത്തെക്കുറിച്ച്‌ നബി തങ്ങള്‍ പറഞ്ഞു: എല്ലാ നബി മാര്‍ക്കും ഓരോ പ്രാര്‍ത്ഥനയുണ്ട്‌. അത്‌ അവര്‍ അവരുടെ സമൂഹ ത്തിനായി പ്രാര്‍ത്ഥിച്ചു കഴിഞ്ഞു. എന്റെ പ്രാര്‍ത്ഥ നയെ ഖിയാമത്ത്‌ നാളില്‍ എന്റെ സമുദായത്തിന്റെ ശിപാര്‍ശക്കായി ഞാന്‍ മാറ്റിവച്ചു. ഖിയാമത്തു നാളില്‍ ഞാന്‍ ജനങ്ങളുടെ നേതാവും അവരുടെ ശിപാര്‍ശകനുമായിരിക്കും. അനസ്‌ (റ) നിവേദനം ചെയ്യുന്നു: നബി തങ്ങള്‍ പറഞ്ഞു: എന്റ സമുദായം സ്വിറാത്ത്വ ്‌ വിട്ട്‌ കടക്കുന്നതും നോക്കി ഞാന്‍ നില്‍ക്കും. 
      ശഫാഅത്തിന്‌ അനുവാദം നല്‍കിക്കൊണ്ട്‌ അല്ലാഹു പറഞ്ഞു: അല്ലാഹുവിന്റെ സൃഷ്‌ടികളില്‍ നിന്നും ഒരു ദിവസമെങ്കിലും നിശ്‌ക്കളങ്കതയോടെ മാത്രം അല്ലാഹു അല്ലാതെ ഇലാഹില്ലെന്ന്‌ സാക്ഷ്യം വഹിക്കുകയും അതിന്റെ മേല്‍ മരണപ്പെടുകയും ചെയ്‌ത താങ്കളുടെ സമുദായത്തില്‍ പെട്ടവരെ താങ്കള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിച്ചുകൊള്ളുക''
     എന്റെ സമുദായത്തിന്റെ പകുതിയെ സ്വര്‍ഗ്ഗ ത്തില്‍ പ്രവേശിപ്പിക്കല്‍ എല്ലാവര്‍ക്കും വേണ്ടി ശഫാഅത്ത്‌ ചെയ്യല്‍ ഇവരണ്ടില്‍ ഇഷ്‌ട മുള്ളത്‌ തിരഞ്ഞെടുക്കാന്‍ എനിക്ക്‌ അവസരം ലഭിച്ചു. ആസമയം ഞാന്‍ ശഫാഅത്താണ്‌ തിരഞ്ഞടുത്തത്‌. 
     ഇമാം സുയൂഥി (റ)പറയുന്നു. ഖിയാമത്ത്‌ നാളില്‍ നബി (സ്വ)ക്ക്‌ എട്ട്‌ ശഫാഅത്തുണ്ട്‌ അതില്‍ ആദ്യത്തേതും ഏറ്റവും ഉന്നതമായതും ദീര്‍ഘനാ ളായുളള മഹ്‌ശറയിലെ നിര്‍ത്തത്തില്‍ നിന്ന്‌ ആശ്വാസം നല്‍കുന്നതിനും സൃഷ്‌ടികളുടെ വിചാരണ ധൃതിയാക്കുന്നതിനുമുള്ള നബിയുടെ ശഫാഅത്താണ്‌. ഇത്‌ നബിക്ക്‌ മാത്രം പ്രത്യേകമായതാണ.്‌ ഇതിനാണ്‌ ശഫാഅത്തുല്‍ കുബ്‌റ എന്ന്‌ പറയുന്നത്‌. രണ്ട്‌: വിചാരണ ഇല്ലാതെ ഒരു സമൂഹത്തെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പി ക്കുന്നതിനു ള്ളതാണ്‌. ഇമാം നവവി (റ) ഇത്‌ നബി (സ്വ) യില്‍ പ്രത്യേകമായതാണെന്ന്‌ പറഞ്ഞിരി ക്കുന്നു. മൂന്ന്‌: നരക പ്രവേശനത്തിന്‌ അര്‍ഹ നായവനെ അതില്‍ പ്രവേശിപ്പിക്കാതി രിക്കാന്‍ വേണ്ടിയുള്ളത്‌ ഇതും നബി (സ്വ) യുടെ പ്രത്യേക തയാണെന്നാണ്‌ ഇമാം നവവി (റ) പറഞ്ഞിട്ടുള്ളത്‌. ഇമാം നവവി പറഞ്ഞതിനെ സ്ഥിരീകരിച്ചുകൊ ണ്ടോ നിരാകരിച്ചുകൊണ്ടോ വ്യക്തമായ പ്രമാണം വന്നിട്ടില്ലെ ന്നാണ്‌ സുബ്‌ക്കി (റ) വിന്റെ പക്ഷം നാല്‌ : ഏക ദൈവ വിശ്വാസികളില്‍ നിന്നും നരകത്തില്‍ പ്രവേശിച്ചവരെ അതില്‍ നിന്ന്‌ മോചിപ്പിക്കാന്‍. അങ്ങനെ അവരില്‍ ആരും നരകത്തില്‍ അവശേഷി ക്കുകയില്ല. ഈ ശഫാഅത്ത്‌ മറ്റു പ്രവാചകന്മാര്‍ മലക്കുകള്‍ മുഅ്‌മിനുകള്‍ എന്നിവര്‍ക്കും ഉണ്ടാകും. അഞ്ച്‌: സ്വര്‍ഗ്ഗനിവാസികളുടെ പദവികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശഫാഅത്ത്‌ ഇത്‌ നബി (സ്വ) യുടെ പ്രത്യേക തയാകാമെന്ന്‌ ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്‌. ആറ്‌: തന്റെ സമുദായത്തിലെ സ്വാലിഹീങ്ങളില്‍ ഒരു സംഘത്തിന്‌ അവരുടെ ആരാധനകളിലെ വീഴ്‌ചകള്‍ പരിഹരിക്കാന്‍ വേണ്ടിയുളള ശിപാര്‍ശയാണ.്‌ ഏഴ്‌: കാഫിക റുകളില്‍; നരക ത്തില്‍ ശാശ്വതമായി കഴിയുന്ന കാഫിറുകള്‍ക്ക്‌ ചിലപ്രത്യേകമായ സമയങ്ങളില്‍ ശിക്ഷയെ ലഘുകരിക്കുന്നതിന്‌ വേണ്ടിയുളള ശഫാഅത്ത്‌. എട്ട്‌:- മുശ്‌രിക്കുകളുടെ കുട്ടികളെ ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കുന്നതിനുളള ശഫാഅത്ത്‌; അവസാനം പറഞ്ഞ മൂന്ന്‌ എണ്ണം ചില ഇമാമീങ്ങള്‍ പറഞ്ഞതാണ്‌.

തിരുനബി (സ്വ) യുടെ മാതാപിതാക്കള്‍       ഇസ്‌ലാമിക ചൈതന്യത്തിന്റെ പ്രഥമ സ്രോതസ്സ്‌ ബഹുമാനവും ആദരവുമാണ്‌. ഇസ്‌ലാമിക വീര ചരിതങ്ങളിലെല്ലാം വിജയവീഥിയിലേക്കുള്ള സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ ഈ ആദരവുകളായിരുന്നു. അല്ലാഹു ആദരിച്ചവരോടും ആദരിച്ചവയോടുമുള്ള ആദരവ്‌ ഹൃദയ ഭക്തിയില്‍ നിന്ന്‌ നിര്‍ഗ്ഗളിക്കുന്നതാണ്‌ എന്നതാണ്‌ ഖുര്‍ആനിക അദ്ധ്യാപനം. ഇസ്‌ലാമിനെ നിര്‍വീര്യമാക്കാന്‍ അനവധി പരീക്ഷണങ്ങള്‍ക്ക്‌ തീ കൊളുത്തി നോക്കി സര്‍വ്വശ്രമങ്ങളും വിഫലമായ മുസ്‌ലിം വിരോധികള്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. ഇസ്‌ലാമിക കെട്ടുറപ്പിന്റെ അടിസ്ഥാന ശില ആത്മചൈതന്യമാണെന്ന്‌ അവര്‍ മനസ്സിലാക്കി. അങ്ങനെ ഇസ്‌ലാമിക വിരുദ്ധ ക്രിസ്‌തീയ-ജൂത ലോബികള്‍ മുസ്‌ലിം അകതാരുകളില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന ആത്മീയ ശോഭയെ നിര്‍വ്വീര്യമാക്കാന്‍ അശ്രാന്തം പരിശ്രമിച്ചു. യുക്തിവാദി എന്ന പ്രതിച്ഛായയില്‍ ചിലര്‍ രംഗത്ത്‌ വന്നു. മറ്റു ചിലര്‍ നിരീശ്വരവാദി എന്ന പുടവയിലും ഉയിര്‍ത്തെഴുന്നേറ്റു. 
          ഖേദകരമെന്ന്‌ പറയട്ടെ! ഇവരുടെ കുതന്ത്രങ്ങള്‍ക്ക്‌ ചൂട്ട്‌ പിടിച്ച്‌ ചില മുസ്‌ലിം നാമധാരികളും രംഗത്ത്‌ വന്നു. കള്ളന്‍ കപ്പലില്‍ തന്നെ കഴിയുന്ന ദുര്‍ഗതി. ഇസ്‌ലാമിക ദീപശിഖയെ ഘട്ടം ഘട്ടമായി അണച്ചു കളയാന്‍ അവര്‍ കണക്കു കൂട്ടി. മഹാന്മാരുടെയും ഔലിയാക്കളുടെയും മൂല്യങ്ങള്‍ ഇടിച്ചു തകര്‍ത്തു.... മഖ്‌ബറകളെ ശിര്‍ക്ക്‌ കേന്ദ്രങ്ങളാക്കി.. പൂര്‍വ്വസൂരികളുടെ പാതകളെ നരകവീഥികളാക്കി.... മാര്‍ഗ്ഗദര്‍ശികള്‍ നരക ദര്‍ശികളായി.... വിശിഷ്‌ട ദിനരാത്രങ്ങളുടെ തനിമ നഷ്‌ടപ്പെടുത്തി.....ഇതു കൊണ്ടെന്നും ദാഹശമനം സാധ്യമാകാതെ അവര്‍ പുണ്യറസൂലിനെതിരില്‍ ആദര്‍ശ ഗഡ്‌ഗമെടുത്തു..... മുത്ത്‌ റസൂലിനെ കേവല അറബി പയ്യനാക്കി..... മുസ്‌ലിം ഹൃദയാന്തരങ്ങളിലേക്ക്‌ ആത്മീയ സൗരഭ്യം വിതറുന്ന പച്ചഖുബ്ബ പൊളിച്ചു തകര്‍ക്കപ്പെടേണ്ടതാക്കി..... തിരുജന്മം നല്‍കാനുള്ള അനിര്‍വ്വചനീയ ഹിതം ലഭിച്ച അവിടുത്തെ മാതാപിതാക്കളെ നരക നിവാസികളാക്കി.... ഇനിയും തുടരുന്നു അവരുടെ ആത്മീയ (?) പോരാട്ടങ്ങള്‍...എല്ലാത്തിനൊപ്പവും അവരുടെ ഒരു അടിക്കുറിപ്പും. `ഞങ്ങള്‍ യഥാര്‍ത്ഥ തൗഹീദ്‌ വാഹകര്‍ !!!'
സങ്കടവും അതിലുപരി സഹതാപവുമാണ്‌ ഇവരുടെ ദുര്‍ഗതി കാണുമ്പോള്‍ തോന്നുന്നത്‌. ദുര്‍ഗന്ധം വമിക്കുന്ന അബദ്ധ ജഡില വാദങ്ങള്‍ക്ക്‌ വിശുദ്ധ ഖുര്‍ആനിന്റെയും തിരുഹദീസിന്റെയും പിന്‍ബലം അവര്‍ അവകാശപ്പെടുന്നു. ന്യായങ്ങളാകാം, ന്യായീകരണങ്ങളും ഒരു പരിധി വരെ ആകാം. എന്നാല്‍ ന്യായവത്‌കരണം കൊണ്ട്‌ എങ്ങനെ വാദങ്ങള്‍ സ്ഥീരീകരിക്കാനാകും. 
         മുത്ത്‌നബിയുടെ വന്ദ്യ മാതാപിതാക്കള്‍ മുശ്‌രിക്കുകളാണെന്ന്‌ ഈ കുബുദ്ധികള്‍ നാട്‌ നീളെ പ്രസംഗിച്ച്‌ പ്രചരിപ്പിക്കുന്നു. മുശ്‌രിക്കുകളുടെയും മുവഹ്‌ഹിദുകളുടെയും ലിസ്റ്റുകള്‍അവരുടെ കരങ്ങളില്‍ ഏല്‍പിക്കപ്പെട്ടത്‌ പോലെയുണ്ട്‌ ഈ യത്‌നങ്ങള്‍ കാണുമ്പോള്‍. തന്റെ മാതാ പിതാക്കളെ കുറിച്ച്‌ നിസ്സാരമായ ആരോപണം പോലും ഉന്നയിക്കാന്‍ അവര്‍ അനുവദിക്കുമോ? പിന്നെയെങ്ങനെ ഏവരും തന്നേക്കാള്‍ പ്രിയം വെക്കുന്ന പുണ്യറസൂലിന്റെ ആദരണീയരായ മാതാപിതാക്കളെ മുശ്‌രിക്കുകളാക്കാന്‍ ലോകമുസ്‌ലിംകള്‍ അനുവദിക്കും? സ്‌നേഹമുള്ളവര്‍ക്കേ ബഹുമാനവും ആദവരും ഉണ്ടാകൂ. 
തിരുനബി (സ്വ) യുടെ മാതാപിതാക്കള്‍
     വിശുദ്ധ പ്രവാചകന്‍ മുത്ത്‌ നബി (സ്വ) യുടെ മാതാപിതാക്കളെ കുറിച്ച്‌ നടത്തുന്ന
`മുശ്‌രിക്ക്‌ അവഹേളനം' യുക്തിരഹിതവും യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ ബഹുദൂരം അകന്ന്‌ നില്‍ക്കുന്നതുമാണ്‌. പ്രമാണങ്ങളും ചരിത്രവും യുക്തിയും മേല്‍വാദം അബദ്ധ ജഡിലമാണെന്ന്‌ സമര്‍ത്ഥിക്കുന്നു. ചില തെളിവുകള്‍ പ്രതിപാദിക്കാം. 
              പുണ്യറസൂലിന്റെ മാതാപിതാക്കള്‍ ഫത്‌റത്ത്‌ - കാലഘട്ടത്തില്‍ (അമ്പിയാക്കളിലൂടെയുള്ള ഇലാഹീ സന്ദേശം നിലച്ച കാലഘട്ടം) ജീവിച്ചവരാണ്‌. ഈസാ നബി(അ) ക്ക്‌ ശേഷം പുണ്യറസൂല്‍(സ്വ) യുടെ അവതീര്‍ണ്ണം വരെ മറ്റൊരു നബിയെയും നിയോഗിക്കപ്പെട്ടിട്ടില്ല. 600 വര്‍ഷത്തോളം നീണ്ടതാണ്‌ ഈ കാലയളവ്‌ എന്നത്‌ നിരവധി ഹദീസുകളില്‍ നിന്ന്‌ വ്യക്തമാണ്‌. ക്രിസ്‌താബ്‌ദം 571 ന്‌ ഭൂജാതരായ പുണ്യറസൂലിന്‌ നുബുവ്വത്ത്‌ ലഭിക്കുന്നത്‌ നാല്‍പതാം വയസ്സിലാണെന്ന ചരിത്രസത്യവും ഈ യാതാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുന്നുണ്ട്‌. ഫത്‌റത്‌ കാലഘട്ടത്തില്‍ തന്നെ അതിന്റെ മൂര്‍ദ്ധന്യ ദശയിലായിരുന്നു നബി(സ്വ) യുടെ മാതാപിതാക്കള്‍ ജീവിച്ചിരുന്നത്‌. ഈസാനബി(അ) ന്റെ പ്രബോധനം മക്കയിലേക്ക്‌ എത്തിയിട്ടുണ്ടായിരുന്നില്ല എന്ന്‌ ചരിത്രകാരന്മാര്‍ സാക്ഷീകരിക്കുന്നു. പുണ്യറസൂലിന്‌ മുമ്പ്‌ മക്കയിലേക്ക്‌ പ്രബോധകരായി നിയോഗിക്കപ്പെട്ടിരുന്നത്‌ ഇസ്‌മാഈല്‍ നബി(അ) യെയായിരുന്നു എന്നതാണ്‌ പ്രബല അഭിപ്രായം. ഈ നിയോഗം നടന്നത്‌ ബി.സി. 4000 കാലഘട്ടങ്ങളിലായിരുന്നു. ഇത്രയും ദീര്‍ഘമായ കാലം മക്കയിലേക്ക്‌ മറ്റൊരു പ്രബോധകനും എത്തിയിട്ടില്ല എന്നര്‍ത്ഥം. അതുകൊണ്ട്‌ തന്നെ മുത്ത്‌ നബിയുടെ മാതാപിതാക്കള്‍ ജീവിച്ചിരുന്ന കാലം ഇരുള്‍ മുറ്റിയതായിരുന്നു. ബിംബാരാധനയും അക്രമങ്ങളും മറ്റു നീച കൃത്യങ്ങളും നാട്‌ നീളെ പ്രചരിച്ച കാലം ചരിത്രകാരന്മാര്‍ പോലും ആ കാഘട്ടത്തെ വിശേഷിപ്പിച്ചത്‌ `ഡാര്‍ക്‌ ഏജ്‌' (ഇരുണ്ട യുഗം) എന്നായിരുന്നു. ദിവ്യപ്രബോധനം അശ്ശേഷം അവര്‍ക്ക്‌ എത്തിയിരുന്നില്ല എന്നത്‌ ഇതില്‍ നിന്നും മനസ്സിലാക്കാം. അല്ലാഹു മുത്തുനബിയെ റസൂലായി നിയോഗിച്ചപ്പോള്‍ അവര്‍ ചോദിച്ചു: ``ഒരു മനുഷ്യനെയാണോ ഞങ്ങളിലേക്ക്‌ റസൂലായി നിയോഗിക്കപ്പെട്ടിരിക്കുന്നത്‌''. അല്ലാഹുവിന്റെ ദൂതന്മാര്‍ മനുഷ്യരാകുമെന്ന അടിസ്ഥാനജ്ഞാനം പോലും അവര്‍ക്കുണ്ടായിരുന്നില്ല എന്നത്‌ ഇതില്‍ നിന്നും സ്‌പഷ്‌ടമാണ്‌. ദൈവ സന്ദേശത്തോട്‌ ഇത്രയും അന്യമായി അജ്ഞതയില്‍ കഴിയുന്ന ഒരു തലമുറയില്‍ നിന്നും പ്രവാചക നിയുക്തിക്ക്‌ മുമ്പേ മരണം വരിച്ച ഒരു വിഭാഗത്തെ അല്ലാഹു ശിക്ഷിക്കുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല. ഖുര്‍ആന്‍ പറയുന്നു: ``ഒരു ദൂതനെ നിയോഗിക്കുന്നത്‌ വരെ ഒരു ജനവിഭാഗത്തെയും നാം ശിക്ഷിക്കുന്നവനല്ല'' (വി.ഖു. 17/15). മറ്റൊരു ആയത്തില്‍ അല്ലാഹു പറയുന്നു: ``അശ്രദ്ധരായിരിക്കെ ഒരു പ്രദേശത്തുകാരെയും തങ്ങളുടെ അക്രമങ്ങള്‍ കാരണം നശിപ്പിക്കുന്നവനല്ല താങ്കളുടെ നാഥന്‍'' (വി.ഖു. 6/131).
             മേല്‍ ഖുര്‍ആനിക വചനങ്ങളുടെ പിന്‍ബലത്തില്‍ നിരവധി പണ്‌ഡിതരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഫത്‌്‌റത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ച്‌ മരണപ്പെട്ടവര്‍ നരകം പ്രാപിക്കുകയില്ലായെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. വിശ്വാസ ശാസ്‌ത്ര പണ്‌ഡിതരില്‍ പ്രമുഖനായ ഇമാം ബാജൂരി(റ) പറയുന്നു: ``പ്രബലാഭിപ്രായത്തില്‍ സന്ദേശം നിലച്ച കാലഘട്ടത്തില്‍ ജീവിച്ചു കഴിഞ്ഞവര്‍ നരകമുക്തി നേടിയവരും സത്യവിശ്വാസം കൊണ്ട്‌ വിധിയെഴുതപ്പെടുന്നവരുമാണ്‌. അതിനാല്‍ നബി(സ്വ) യുടെ മാതാപിതാക്കള്‍ ഫത്‌റത്തുകാരില്‍ പെട്ടതിനാല്‍ നരകാവകാശികളല്ല എന്നതാണ്‌ നിരവധി പണ്‌ഡിതരുടെ വീക്ഷണം. 
ഫത്‌റത്ത്‌ കാലഘട്ടത്തില്‍ മരണമടഞ്ഞവരെ കുറിച്ചുള്ള മറ്റൊരു അഭിപ്രായം അവരെ പരീക്ഷണ വിധേയരാക്കും എന്നതാണ്‌. ഇത്‌ സംബന്ധമായി വന്ന ഹദീസില്‍ ഫത്‌റത്‌ കാലക്കാരോട്‌ അല്ലാഹു ഇങ്ങനെ പറയുന്നതായി കാണാം; ``ഇഹലോകത്ത്‌ കല്‍പനയും സന്ദേശവും ലഭിക്കാത്തതാണ്‌ നിങ്ങളുടെ പ്രശ്‌നം. കല്‍പനയും സന്ദേശവും ലഭിച്ചിരുന്നെങ്കില്‍ നിങ്ങള്‍ എപ്രകാരം പ്രതികരിക്കുമായിരുന്നു. ഇപ്പോള്‍ ഞാന്‍ നിങ്ങളോട്‌ വല്ലതും കല്‍പിച്ചാല്‍ നിങ്ങളത്‌ സ്വീകരിക്കുമോ? അപ്പോള്‍ അവര്‍ പറയും : ``അതെ, തീര്‍ച്ചയായും'' അപ്പോള്‍ അല്ലാഹു പറയും: ``നിങ്ങള്‍ ആ അഗ്നി കുണ്‌ഠാരത്തില്‍ ചെന്ന്‌ ചാടുക''. വിജയികള്‍ ആ അഗ്നികുണ്‌ഠരത്തിലേക്ക്‌ ഓടിയടുക്കും. അഗ്നി അവര്‍ക്ക്‌ രക്ഷാകവചവും തണുപ്പുമായി തീരുകയും ചെയ്യും. പരാജിതര്‍ അഗ്നികുണ്‌ഠാരം കണ്ട്‌ ഭയചിത്തരായി കരാര്‍ ലംഘിക്കുകയും ചെയ്യും. മഹ്‌ശറയില്‍ നടക്കുന്ന ഈ പരീക്ഷണത്തില്‍ വിജയിക്കാന്‍ പുണ്യ റസൂലിന്റെ മാതാപിതാക്കള്‍ക്ക്‌ യാതൊരു പ്രയാസവും ഉണ്ടാകില്ല. പരലോകത്ത്‌ മുത്ത്‌ നബിക്ക്‌ തൃപ്‌തി വരുന്നത്‌ വരെ നല്‍കുമെന്ന്‌ അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ വാഗ്‌ദാനം നല്‍കിയിട്ടുണ്ട്‌. അവിടുത്തെ മതാപിതാക്കള്‍ നരകത്തില്‍ കടക്കുന്നതില്‍ നബിക്ക്‌ തൃപ്‌തിയുണ്ടാകുമെന്ന്‌ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുകയില്ല. അവരെ നരകമോചിതരാക്കുന്നത്‌ വരെ അവിടുന്നിന്‌ തൃപ്‌തി വരികയില്ല. 
കുടുംബമഹിമ
       ഇബ്‌റാഹിം നബി (അ) യുടെ സന്താന പരമ്പരയിലാണ്‌ മഹാനായ റസൂലുല്ലാഹി (സ്വ) ഭൂജാതരാകുന്നത്‌. ഇബ്രാഹിം നബി (അ) യുടെ ഗുണഗണങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ വിവിധയിടയങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. അവരുടെ പേരില്‍ ഒരു അദ്ധ്യായം തന്നെ പരിശുദ്ധ ഖുര്‍ആനിലുണ്ട്‌. തന്റെ സന്താനങ്ങളെ വിഗ്രഹാരാധനയെ തൊട്ട്‌ സംരക്ഷിക്കണമെന്ന്‌ ഇബ്‌റാഹിം നബി (അ) പ്രാര്‍ത്ഥിച്ചതായി അല്ലാഹുപറയുന്നുണ്ട്‌. മഹാനവര്‍കള്‍ ദുആ ചെയ്‌തു. ``ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഇരുവരെയും നിന്നെ അനുസരിക്കുന്ന വിഭാഗത്തില്‍ പെടുത്തേണമേ! ഞങ്ങളുടെ സന്താന പരമ്പരയില്‍ നിന്നോട്‌ അനുസരണ കാണിക്കുന്ന സമൂഹത്തെ സൃഷ്‌ടിക്കേണമേ!''. എങ്കില്‍ മുസ്ഥഫാ (സ്വ) തങ്ങളുടെ മാതാപിതാക്കളെ കുറിച്ചുള്ള കുഫ്‌ര്‍ ആരോപണം എങ്ങനെ ഫലവത്താവും? ഇബ്‌റാഹിം നബി (അ) യുടെ പ്രാര്‍ത്ഥനക്ക്‌ അല്ലാഹു ഉത്തരം ചെയ്‌തിട്ടില്ല എന്നല്ലേ ഇത്‌ അര്‍ത്ഥമാക്കുക? 
അബൂത്വാലിബിന്റെ ശിക്ഷ
            നരകത്തില്‍ പ്രവേശിക്കുന്നവരില്‍ ഏറ്റവും കുറഞ്ഞ ശിക്ഷ അനുഭവിക്കുന്ന വ്യക്തി അബൂത്വാലിബാണെന്ന്‌ ബുഖാരി-മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. പുണ്യറസൂലിന്റെ പിതൃവ്യനായിരുന്ന അബൂത്വാലിബ്‌ മുത്ത്‌ നബിയുടെ സന്ദേശം ലഭിച്ചവരാണ്‌. ദീര്‍ഘകാലം പുണ്യറസൂലിനൊപ്പം ജീവിക്കാനും സാധ്യമായിട്ടുണ്ട്‌. എന്നാല്‍ അബൂത്വാലിബ്‌ റസൂലുല്ലാഹി (സ്വ) യെ കൊണ്ട്‌ പരസ്യമായി അംഗീകരിച്ചിട്ടില്ല. എങ്കില്‍ പോലും അദ്ദേഹത്തിന്റെ ശിക്ഷയില്‍ ഇളവുണ്ടെന്നാണ്‌ ബുഖാരി-മുസ്‌ലിം വ്യക്തമാക്കുന്നത്‌. റസൂലുല്ലാഹി (സ്വ) യുടെ ശഫാഅത്ത്‌ മൂലം അബൂത്വാലിബിന്‌ പോലും ഇളവ്‌ ലഭിച്ചെങ്കില്‍ സന്ദേശം എത്തുന്നതിന്‌ മുമ്പ്‌ മരണമടഞ്ഞ അവിടുത്തെ മാതാപിതാക്കള്‍ ശിക്ഷാര്‍ഹരാണെന്ന്‌ സങ്കല്‍പിച്ചാല്‍ തന്നെ അവര്‍ക്ക്‌ ഇളവ്‌ ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. അവിടുത്തെ വിശുദ്ധ രക്തമോ മറ്റോ വയറ്റിലായാല്‍ അവന്‍ നരകം സ്‌പര്‍ശിക്കുകയില്ലായെന്ന്‌ ഹദീസുകളില്‍ കാണാമെങ്കില്‍ അവിടുന്ന്‌ ദീര്‍ഘനാള്‍ വസിച്ച ഉദരം എങ്ങനെ നരകത്തിലകപ്പെടും? 
                നബി (സ്വ) യുടെ മാതാപിതാക്കള്‍ വിഗ്രഹാരാധന നടത്തുകയോ മറ്റ്‌ പിഴച്ച മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്‌തതായി യാതൊരു തെളിവുമില്ല. അന്യായമായി അല്ലാഹു ഒരാളെയും ശിക്ഷിക്കുകയില്ല എന്നതാണ്‌ ഖുര്‍ആനിന്റെ ഭാഷ്യം. റസൂലുല്ലാഹി (സ്വ) യുടെ ആഗമനത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവര്‍ക്കുണ്ടായിരുന്നു എന്നത്‌ ഒരു പരമാര്‍ത്ഥമാണ്‌. നിരവധി സ്വപ്‌നങ്ങള്‍ ആമിന ബീവി (റ) ദര്‍ശിച്ചിട്ടുണ്ട്‌. അതിലുപരി അനവധി അത്ഭുത സംഭവങ്ങളുംമഹതിയില്‍ പ്രകടമായിട്ടുമുണ്ട്‌. അല്ലാഹുവിന്റെ ഇഷ്‌ടദാസരിലൂടെയല്ലാതെ കറാമത്തുകള്‍ വെളിപ്പെടുകയില്ല എന്നിരിക്കെ മഹതി എങ്ങനെ നരകത്തില്‍ അകപ്പെടും? മഹതിയുടെ വഫാത്ത്‌ വേളയില്‍ കാവ്യരൂപത്തില്‍ മുത്ത്‌ നബിയോട്‌ ചെയ്‌ത ഉപദേശങ്ങളും പ്രസിദ്ധമാണ്‌ മഹതി പറഞ്ഞു: ``ഞാന്‍ ദര്‍ശിച്ചത്‌ യാഥാര്‍ത്ഥ്യമാണെങ്കില്‍ പരമോന്നതനില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ നിയോഗിതനാവുന്നവനാണ്‌ നീ. നിന്റെ പിതാമഹന്‍ ഇബ്‌റാഹീമിന്റെ മതമായ ഇസ്‌ലാമുമായി നീ നിയോഗിതനാകും. ബിംബങ്ങളെ തൊട്ട്‌ അല്ലാഹു നിന്നെ നിരോധിക്കുന്നുമുണ്ട്‌''. മഹതി ബഹുദൈവ വിശ്വാസിയായിരുന്നുവെന്നതിനെതിരെ ഇതു തന്നെ അനിഷേധ്യമായ തെളിവാണ്‌. 
            അവിടുത്തെ മാതാപിതാക്കളെ പുനര്‍ജ്ജനിപ്പിക്കപ്പെട്ടതായും നബി (സ്വ) യെ കൊണ്ട്‌ വിശ്വസിച്ച ശേഷം അവര്‍ വീണ്ടും മരിക്കുകയും ചെയ്‌തു എന്നും ചില ഹദീസുകളില്‍ കാണാം. ഈ ഹദീസ്‌ നിരവധി പണ്‌ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്‌. 
      പ്രമാണം, ബുദ്ധി, ചരിത്രം എന്നീ മൗലികമായ തെളിവുകളെല്ലാം മുന്‍നിറുത്തി മേല്‍പറഞ കാരണങ്ങള്‍ കൊണ്ട്‌ നബി (സ്വ) തങ്ങളുടെ മാതാപിതാക്കള്‍ നരകമോചിതരാണെന്ന്‌ സമര്‍ത്ഥിക്കാവുന്നതാണ്‌. മേല്‍ ന്യായങ്ങളെല്ലാം പൂര്‍ണ്ണമായും സലക്ഷ്യം തള്ളിക്കളയാന്‍ സാധിച്ചാല്‍ മാത്രമേ അവര്‍ നരകാവകാശികളാണെന്ന വാദം ന്യായമായി വിജയിക്കുകയുള്ളൂ. 
എതിര്‍ ന്യായങ്ങള്‍
     മുത്ത്‌ നബിയുടെ മാതാപിതാക്കളെ നിന്ദിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ അവര്‍ക്ക്‌ അനുകൂലമെന്ന്‌ ധരിച്ചോ ധരിപ്പിച്ചോ ചില പ്രമാണങ്ങളെ ഉയര്‍ത്തി കാണിക്കാറുണ്ട്‌. അവര്‍ ഉദ്ധരിക്കുന്ന പ്രമാണങ്ങളിലധികവും ഹദീസ്‌ പണ്‌ഡിതരുടെ നിദാനശാസ്‌ത്ര പ്രകാരം ദുര്‍ബലമായതാണ്‌. സ്വഹീഹായ ഹദീസുകളാണെങ്കില്‍ ന്യായീകരണ വിധേയവുമാണ്‌. പരിശുദ്ധ ഖുര്‍ആനും സ്വഹീഹായി വന്ന തിരുവചനവും ബാഹ്യതലത്തില്‍ വൈരുദ്ധ്യമാണെന്ന്‌ തോന്നിപ്പിക്കപ്പെടുന്ന പക്ഷം അവയെ ഏകോപിപ്പിക്കണമെന്നതാണ്‌ അടിസ്ഥാന നിയമം. ഇത്‌ പ്രകാരം ``എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ്‌'' എന്നര്‍ത്ഥത്തില്‍ അവര്‍ ഉദ്ധരിക്കുന്ന ഹദീസിന്റെയും തതുല്യ ഹദീസുകളുടെയും വിശദീകരണം പണ്‌ഡിത മഹത്തുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 
`
അബ്‌' എന്ന പ്രയോഗം അറബി ഭാഷയില്‍ `പിതൃവ്യനെ' കുറിച്ച്‌ ഉപയോഗിക്കുന്നത്‌ സര്‍വ്വ വ്യാപകമാണ്‌. ഖലീലുല്ലാഹി ഇബ്‌റാഹിം നബി (അ) യും ഇതേ അര്‍ത്ഥത്തില്‍ `അബ്‌' എന്ന വാക്കിനെ പ്രയോഗിച്ചതായി പരിശുദ്ധ ഖുര്‍ആനില്‍ തന്നെ ദര്‍ശിക്കാവുന്നതാണ്‌. നിരവധി ഹദീസുകളും ഈ അര്‍ത്ഥത്തില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 
      മുഹമ്മദ്‌ നബി (സ്വ) തന്റെ മാതാവിന്റെ ഖബ്‌റിനരികില്‍ വെച്ച്‌ കരഞ്ഞ സംഭവത്തില്‍ കരഞ്ഞത്‌ തന്റെ മാതാവിന്റെ നരകപ്രവേശനമോര്‍ത്താണെന്ന്‌ വ്യക്തമാക്കുന്ന ഒന്നും ഹദീസിലില്ല. മാത്രമല്ല, ``നിങ്ങള്‍ ഖബ്‌ര്‍ സന്ദര്‍ശനം നടത്തുക. നിശ്ചയം അത്‌ മരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്‌'' എന്ന തിരുനബിയുടെ ആ സംഭവത്തിലെ തന്നെ പരാമര്‍ശത്തില്‍ നിന്ന്‌ ഗ്രാഹ്യമാകുന്നത്‌ മരണത്തെ ഓര്‍ത്താണ്‌ റസൂലുല്ലാഹി (സ്വ) കരഞ്ഞതെന്നാണ്‌. പ്രത്യുത അവരുടെ മാതാപിതാക്കള്‍ കാഫിറായിരുന്നുവെങ്കില്‍ അവരെയോര്‍ത്ത്‌ പുണ്യറസൂല്‍ (സ്വ) എങ്ങനെ കരയും? അല്ലാഹുവിനേയും പുണ്യറസൂലിനേയും അംഗീകരിക്കാത്തവര്‍ സ്വന്തം മാതാപിതാക്കള്‍ തന്നെയാണെങ്കിലും അവര്‍ക്ക്‌ പരിഗണനയില്ല എന്ന്‌ പരിശുദ്ധ ഖുര്‍ആന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കെ പുണ്യറസൂലിനെ ഖുര്‍ആന്‍ വിരോധിയാക്കാനാണോ അവരുടെ കുത്സിത ശ്രമം. 
പുണ്യറസൂലി (സ്വ) നെ യഥാവിധി മനസ്സിലാക്കത്തവര്‍ക്ക്‌ എന്തും പറയാം. എന്തും പ്രവര്‍ത്തിക്കാം. പക്ഷേ, അവിടുത്തെ തിരുദര്‍ശനം കൊണ്ട്‌ സായൂജ്യമണയാനുള്ള സൗഭാഗ്യം കരഗതമാക്കണമെന്ന്‌ മോഹിക്കുന്ന നമുക്ക്‌ അവരോടെന്നേ പറയാനുള്ളൂ. ``നിങ്ങള്‍ വഴിമാറി തരിക. ഞങ്ങള്‍ ഒന്ന്‌ മുന്നോട്ട്‌ പോകട്ടെ. 
Related Posts Plugin for WordPress, Blogger...