നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday, 4 August 2013

كيف تصلى صلاة التسابيح


كيف تصلى صلاة التسابيح 

فضلها

مكفرة لعشرة أنواع من الذنوب:

غفر الله لك الذنب أوله 

غفر الله لك الذنب آخره 

غفر الله لك الذنب قديمه 

غفر الله لك الذنب حديثه 

غفر الله لك الذنب خطأه 

غفر الله لك الذنب عمده 

غفر الله لك الذنب صغيره

غفر الله لك الذنب كبيره 

غفر الله لك الذنب سره 

غفر الله لك الذنب علانتيه



وقد ورد أنها مكفرة للذنوب ، مفرجة للكروب ، ميسرة للعسير ، يقضى الله بها الحاجات ، ويؤمن الروعات ويستر العورات 


كيفية هذه الصلاة 

أن تصلى أربع ركعات ( أى بتسليمة واحدة )

فى كل ركعة تقرأ بفاتحة الكتاب وسورة ( أى سورة تختارها )

بعد القراءة مباشرة وقبل الركوع تقول وأنت قائم هذه التسبيحات( سبحان الله + الحمد لله + لا إله إلا الله + الله أكبر ) كل واحدة 15 مرة

ثم تركع وبعد التسبيح المعتاد فى الركوع تقول ( التسبيحات المذكورة ) 10 مرات 

ثم ترفع رأسك من الركوع قائلا ًًََُ : سمع الله لمن حمده …..إلخ ثم تقول ( التسبيحات المذكورة ) 10 مرات 

ثم تهوى ساجدا ً وبعد التسبيح المعتاد فى السجود تقول ( التسبيحات المذكورة ) 10 مرات 

ثم ترفع رأسك من السجود بين السجدتين بعد الدعاء المعتاد فتقول ( التسبيحات المذكورة ) 10 مرات 

ثم تسجد وبعد التسبيحات المعتادة فى السجود تقول ( التسبيحات المذكورة ) 10 مرات 

ثم ترفع رأسك من السجود وأنت جالس القرفصاء فى الاستراحة الخفيفة المأثورة بين السجود والقيام فتقول ( التسبيحات المذكورة ) 10 مرات 

فذلك 75 مرة فى كل ركعة 

وتفعل ذلك 4 مرات أى فى الركعات الأربعة فيكون 300 تسبيحة 

تأكيد فعلها


قال رسول الله – صلى الله عليه وعلى آله وسلم – للعباس – رضى الله عنه وعن المؤمنين - 

" إن استطعت أن تصليها فى كل يوم مرة فافعل وإن لم تستطع ففى كل جمعة مرة ، فإن لم تفعل ففى كل شهر مرة ، فإن لم تفعل ففى كل سنة مرة ، فإن لم تفعل ففى عمرك مرة "


دعاؤها


- وزاد الطبرانى : فإذا فرغت فقل بعد التشهد وقبل السلام .

" اللهم إنى أسألك توفيق أهل الهدى ، وأعمال أهل اليقين ، ومناصحة أهل التوبة ، وعزم أهل الصبر ، وجد أهل الخشية ، وطلب أهل الرغبة ، وتعبد أهل الورع ، وعرفان أهل العلم حتى أخافك .

اللهم إنى أسألك مخافة تحجزنى عن معاصيك ، حتى أعمل بطاعتك عملا ً استحق به رضاك وحتى أناصحك بالتوبة خوفا ً منك ، وحتى أخلص لك فى النصيحة حبا ً لك ، وحتى أتوكل عليك فى الأمور كلها ، حسن ظنى بك ، سبحان خالق النور " .

- ثم يزيد بعد ذلك ما شاء من دعاء بما أهمه .


القراءة فى الركعات 


- ويستحسن أن يقرأ فى هذه الركعات الأربع بعد الفاتحة بسورة مما جاء أنها تعدل نصف أو ثلث ربع القرآن ليحصل أكبر قدر من الثواب .

فمثلا ً يقرأ فى الأولى ( الزلزلة ) والثانية ( الكافرون ) والثالثة ( النصر ) والرابعة ( الإخلاص ) .


فى عدد التسبيحات سر

إنها 300 تسبيحة فى الصلاة ، فلا ينبغى الزيادة عليها لأن للعدد سرا َ خاصا 

صلاتها جماعة 

وكما تجوز هذه الصلاة انفرادا ً تجوز فى جماعة 


منقول للفائدة

Saturday, 3 August 2013

പെരുന്നാള്‍ നിസ്ക്കാരത്തിന്‍റെ രൂപം




പെരുന്നാള്‍ നിസ്ക്കാരത്തിന്‍റെ രൂപം 


                       ചെറിയ പെരുന്നാള്‍ നിസ്ക്കാരം ഞാന്‍ ( ജമാഅത്തായി) നിസ്ക്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്ത് തക്ക്ബീറത്തുല്‍ ഇഹ്റാം കെട്ടുക. വജ്ജഹത്തു ഓതുക. ശേഷം ഏഴു തക്ക്ബീര്‍ ചൊല്ലുകയും ഓരോന്നിനും കൈകള്‍ തോളിനു നേരെ ഉയര്‍ത്തി നെഞ്ചിനു താഴെ കെട്ടുകയും ചെയ്യുക.തക്ക്ബീറുകള്‍ക്കിടയില്‍
                                         سبحانالله والحمد لله 
ولا إله إلا الله والله أكبر 
എന്ന് പറയണം 
                         ഈ തക്ക്ബീറുകള്‍ മഅമൂമുകളടക്കം  ഉറക്കെയും  ഇടവേള ദിക്കര്‍ പതുക്കെയും പറയണം. ദിക്കറ് ഉപേക്ഷിക്കല്‍ കറാഹത്ത്  ആണ്. ശേഷം അഊതു ഉള്‍പ്പെടെ ഫാത്തിഹ  ഓതണം. ഇമാം ഉറക്കെയാണ് ഓതേണ്ടത്. ശേഷം സൂറത്ത് ഓതണം. സൂറത്തുല്‍ ഖാഫ് അല്ലെങ്കില്‍ സൂറത്തുല്‍ അഅല ഓതല്‍ സുന്നത്താണ്. രണ്ടാം റക്ക്അത്തില്‍ ഏഴു  തക്ക്ബീര്‍ ആണ് ചൊല്ലേണ്ടത് ഇതില്‍ സൂറത്തുല്‍ ഇഖ്തബറ അല്ലെങ്കില്‍ സൂറത്തുല്‍ ഗാശിയ ഓതല്‍ സുന്നത്താണ്. 
             റക്ക്അത്തു കളുടെ തുടക്കത്തിലേ ഏഴും അഞ്ചും  തക്ക്ബീറുകള്‍ സുന്നത്താണ്. അത് വിട്ടുപോയതിന്‍റെ പേരില്‍ സഹ് വിന്‍റെ സുജൂദില്ല. (തുഹ്ഫ 3/43) ഒന്നാം റക്ക്അത്തിന്‍റെ തക്ക്ബീര്‍ മറന്നു ഫാത്തിഹ ആരംഭിച്ചാല്‍ തക്ക്ബീറിലേക്ക് മടങ്ങാന്‍ പാടില്ല. എന്നാല്‍ രണ്ടാം റക്ക്അത്തില്‍ പന്ത്രണ്ട്തക്ക്ബീര്‍ കൊണ്ടുവന്ന് അതിനെ വീണ്ടെടുക്കാം. അത് നിര്‍ബന്ധമില്ല. മഅമൂമിന്‍റെ  തക്ക്ബീര്‍ പൂര്‍ത്തിയാകുന്നത്തിനു മുമ്പ് ഇമാം ഫാതിഹ ആരംഭിച്ചാല്‍ ബാക്കിയുള്ള  തക്ക്ബീര്‍ ചൊല്ലാതെ  മഅമൂം ഇമാമിന്‍റെ ഓത്ത് ശ്രദ്ധിക്കുകയാണ് വേണ്ടത്.
                      നിസ്കാരാനന്തരം രണ്ട് ഖുത്തുബകളുണ്ട്.അത് ജുമുഅയുടെ ഖുത്തുബകള്‍ പോലെയാണ്. ഒന്നാം ഖുത്തുബ ഒന്‍പത്  തക്ക്ബീറുകള്‍ കൊണ്ടും രണ്ടാമത്തേത്‌ ഏഴ് തക്ക്ബീറുകള്‍ കൊണ്ടു തുടങ്ങലും ഇടയില്‍  തക്ക്ബീറുകള്‍ ആവര്‍ത്തിക്കലും സുന്നത്താണ്.




Thursday, 18 July 2013

റമളാന്‍17 ചരിത്രഗതിയുടെ അത്ഭുതമാറ്റം




ഹിജ്റ  2 റമളാന്‍ 17

ചരിത്രഗതിയുടെ അത്ഭുതമാറ്റം 





                           ഏഴാം നൂറ്റാണ്ടിന്‍റെതുടക്കത്തില്‍ അറേബ്യന്‍ സൈകതഭൂമിയിലെ ഇസ്ലാമിക്‌ വ്യവസ്ഥയുടെ അത്ഭുതകരമായ സംസ്ഥാപനം ലോക ചരിത്രം പ്രതിപാദിക്കുന്നത് അത്ഭുതകരമായാണ്. അതിന് തൊട്ടുമുമ്പുണ്ടായിരുന്ന ലോകഗതി പഠിക്കുമ്പോള്‍ അറബികള്‍ ലോക നേതൃത്വത്തിലേക്ക്കടക്കാനുള്ള ആശാവഹമായ ഒരു പഴുതുപോലും കാണാനുണ്ടായിരുന്നില്ല.ചെറിയ ചെറിയ ഗോത്രങ്ങളും സമൂഹങ്ങളുമായി ചിന്നിച്ചിതറി മരുഭൂമിയില്‍ അലഞ്ഞുതിരിയുകയും പരസ്പരം കൊലയും കൊള്ളയും നടത്തി സ്വയം നാശമുഖത്തിലേക്ക്  പലായനം ചെയ്യുകയുമായിരുന്നു അവര്‍. ഇവിടെയാണ് പ്രവാചക അനുഗമനത്തിന്‍റെപ്രസക്തി ലോകം ഉള്‍കൊള്ളുന്നതും.ഉതാത്തമായ ഇസ്ലാമിക ദര്‍ശനത്തിന്‍റെ അടിത്തറയില്‍ അവരെ പടുത്തുയര്‍ത്തപെട്ടു. ഒരു ദശവര്‍ഷക്കാലം കൊണ്ട് പ്രവാചകനായ മുഹമ്മദ്‌ നബി (സ ) യുടെ നേതൃത്വത്തില്‍ അറേബ്യ മുഴുവന്‍ പാറിച്ച വെന്നികൊടിയായ ഇസ്ലാമിക തത്വസംഹിതയുടെ ശാദ്വലതീരത്ത് അണിനിരന്നു.പിന്നീട് ഒരു ദശവര്‍ഷം കൂടി പിന്നിട്ടപ്പോള്‍ ഇറാനും ഇറാക്കുംസിറിയയും ഫലസ്തീനും ഈജിപ്തും അടങ്ങുന്ന ലോകരാജ്യങ്ങളില്‍ കൂടി ഈ വിശുദ്ധ സംഹിത നിലവില്‍ വന്നു.അംഗുലീപരിമിതമായ ഇത്രയും ചെറിയ കാലത്തിനുള്ളില്‍ ഇസ്ലാം ലോകഗതിയെ തന്നെ തിരിച്ചുവിട്ടതാണ് ചരിത്രകാരന്മാരില്‍ അത്യധികം അത്ഭുതമുളവാക്കുന്നത്. ഇതിനു സാഹചര്യമൊരുക്കിയ ചരിത്ര സംഭവങ്ങളില്‍ പ്രധാനമാണ് ഹിജ്റ രണ്ടാം വര്ഷം റമളാന്‍ പതിനേഴിനു നടന്ന ഐതിഹാസികമായ ബദര്‍ യുദ്ധം.                                             
                         പ്രവാചകന്‍ മുഹമ്മദ്‌ നബി (സ )യുടെ ആഗമനത്തിനു മുമ്പ് മദീനയെ യസരിബ് എന്നാണ് അറിയപെട്ടിരുന്നത്. പിന്നീട് മദീന എന്ന പേരില്‍ യസരിബ് പ്രസിദ്ധമായി.പ്രവാചക ലബ്ധിയുടെ പതിനൊന്നാമത്തെ വര്‍ഷത്തില്‍ മദീനയില്‍ നിന്നും വന്ന ആറംഗ സംഘത്തെ ഹജ്ജിന്‍റെ സീസണില്‍ മക്കയില്‍ വെച്ച് പ്രവാചകന്‍ കണ്ടുമുട്ടി. അവരെ പ്രവാചകന്‍ ഇസ്ലാമിന്‍റെ ശാദ്വല തീരത്തേക്ക് ക്ഷണിച്ചു . മുന്‍കഴിഞ്ഞ വേദഗ്രന്ഥങ്ങളെ കുറിച്ച് അറിവുണ്ടായിരുന്ന അവര്‍ വരാനിരിക്കുന്ന പ്രവാചകനെ പറ്റികേട്ടിരുന്നു.ആ  പ്രവാചകനാണ്‌ മുഹമ്മദ്‌ (സ ) എന്ന് തിരിച്ചറിഞ്ഞ അവര്‍ ഇസ്ലാം സ്വീകരിച്ചു.ഹജ്ജ് കഴിഞ്ഞു മടങ്ങിപോയ അവര്‍ അടുത്തവര്‍ഷം കുറച്ചു പുതിയ മുസ്ലീംങ്ങളെയും കൂട്ടിയാണ് ഹജ്ജിനു വന്നത് . ഹജ്ജ് കര്‍മങ്ങളുടെ പര്യവസാനത്തില്‍ മിനായില്‍ താമസിക്കുമ്പോള്‍ രാത്രിയില്‍ പ്രവാചകനുമായി അവര്‍ സന്ധിച്ചു. ചില പെരുമാറ്റ ചട്ടങ്ങള്‍ പ്രവാചകന്‍ അവര്‍ക്ക് നിര്‍ദ്ദേശിച്ചു.അവര്‍ ഹജ്ജ് പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുമ്പോള്‍ മിസ്‌അബു ബിനു  ഉമൈര്‍ (റ) നെ അവരോടൊപ്പം മദീനയിലെ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായി തൊട്ടടുത്ത വര്‍ഷം മദീനയില്‍  പ്രമാണിമാരായ 75ഓളം പേര്‍ഹജ്ജിനെത്തി. മുന്‍ വര്‍ഷത്തെ പോലെ അവരുമായി സംഭാഷണം നടത്തി.അതോടെ മദീനയുടെ നേതൃത്വം ഏറ്റെടുത്തു മുഹമ്മദ്‌ നബി (സ ) തങ്ങള്‍ അവിടേക്ക് പോകാന്‍ തയ്യാറായി.                                            കാര്യങ്ങള്‍  പരമരഹസ്യമായി നടന്നു,ഹജ്ജ് കഴിഞ്ഞു ജനങ്ങള്‍ എല്ലാവരും പോയി. മദീനയിലേക്ക് ഹിജ്റ പോകാന്‍ പ്രവാചകന്‍ (സ )തന്‍റെ അനുയായികളോട് കല്പിച്ചു.ചെറിയ ചെറിയ സംഘങ്ങള്‍ ആയി  ശത്രുപക്ഷത്തിന്‍റെ കണ്ണില്‍ പെടാതെ അവര്‍ മദീനയിലേക്ക് പലായനം ചെയ്തു.മക്കയില്‍ പലരേയും കാണാതായതോടെ പാലായന രഹസ്യം ശത്രുപക്ഷത്തിന്‍റെ ചെവിയിലെത്തി. പ്രവാചകനും അധികം വൈകാതെ മദീനയിലേക്ക്  പോകുമെന്ന് മനസിലാക്കിയ ശത്രുക്കള്‍ മുഹമ്മദ്‌ (സ ) വധിക്കാന്‍ തന്നെ തീരുമാനിച്ചു. ഈ വാര്‍ത്ത മനസിലാക്കിയ ശേഷവും പ്രവാചകന്‍ (സ ) സാധാരണ പോലെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.ഉച്ചക്ക് അബൂബക്കര്‍ സിദ്ധീക്ക് (റ ) വീട്ടില്‍  ചെന്ന് മദീനയിലേക്കുള്ള തന്‍റെ പലായനത്തിന്‍റെ വിവരം ധരിപ്പിച്ചു. വധിക്കാന്‍ ഏര്‍പ്പാടാക്കപെട്ട യോദ്ധാക്കള്‍ നബി (സ ) യുടെ വീട് വളഞ്ഞു. തന്‍റെ പുതപ്പിനടിയില്‍ കിടാക്കാന്‍ അലി (റ ) വിനോട് പ്രവാചകന്‍ ആവശ്യപെട്ടു. രാത്രി ഏറെ കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം. ശത്രു പക്ഷത്തിനു നേരെ ഒരുപിടി മണല്‍ വാരിയെറിഞ്ഞ് പ്രവാചകന്‍ അവര്‍ക്കിടയിലൂടെ കടന്നുപോയി.അബൂബക്കര്‍ (റ ) നേയുംകൂട്ടി പ്രവാചകന്‍ (സ ) മദീനയിലേക്ക്  യാത്ര തുടങ്ങി വീട് വളഞ്ഞ യോദ്ധാക്കള്‍ ഈ വിവരം അറിഞ്ഞത് നേരം പുലര്‍ന്നപ്പോളാണ്.ശത്രുപക്ഷം അവരെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. മദീനയില്‍  എത്തിച്ചേര്‍ന്ന കാരുണ്യദൂതരെ മദീനനിവാസികള്‍ ഒന്നടങ്കം സ്വീകരിച്ചു.സഞ്ചരിച്ചുകൊണ്ടിരുന്ന ഒട്ടകത്തിന്‍റെ കേട്ടഴിച്ചുവിട്ടു അത് മുട്ട് കുത്തുന്നിടത് ഇറങ്ങാന്‍ പ്രവാചകന്‍ തീരുമാനിച്ചു. ഇപ്പോള്‍ മസ്ജിദുന്നബവി നില്‍ക്കുന്ന സ്ഥലത്താണ് ഒട്ടകം മുട്ടുകുത്തിയത്.         
                                                                             
                                                                             
                       മക്കയിലെ വ്യാപാരികള്‍ കച്ചവടത്തിനായി മദീനയിലൂടെ യാത്രചെയ്തിരുന്നു. നേരത്തെ മദീന ഭരണകൂടത്തിന്‍റെ അനുമതിയോടെ യായിരുന്നു ഈ യാത്രകള്‍.എന്നാല്‍ പ്രവാചകന്‍റെ മേല്‍നോട്ടത്തില്‍ പുതിയ മാറ്റങ്ങളും സംവിധാനങ്ങളും വന്ന ശേഷം ഔപചാരിക സമ്മതത്തിനൊന്നും കച്ചവടക്കാര്‍ നിന്നില്ല.മാത്രമല്ല മദീനക്കാരുടെ കാലികളെ പിടിച്ചുകൊണ്ടു പോവുകയും കഅബയിലേക്കുള്ള മദീനാ നിവാസികളുടെ തീര്‍ത്ഥാടനം വിലക്കുകയും ചെയ്തു.ഈ ധിക്കാര പരമായ കാര്യങ്ങള്‍ക്ക് നേരെ കണ്ണടച്ചാല്‍ ശരിയാകില്ലെന്നു മനസിലാക്കിയ പ്രവാചകന്‍ (സ) മദീനയുടെ പരമാധികാരം പ്രകടമാകുന്ന രീതിയില്‍ ചുറ്റികറങ്ങി വരാന്‍ ചില സംഘങ്ങളെ നിയോഗിച്ചു . ഈ സംഭവത്തിനു കുറച്ചു ദിവസം കഴിഞ്ഞു മക്കയില്‍  നിന്ന് അബൂസുഫിയാന്റെനേതൃത്വത്തില്‍ ഒരു കച്ചവട സംഘം സിറിയയിലേക്ക്പുറപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത റസൂല്‍  അറിയാന്‍ ഇടയായി.ധിക്കാരം കാണിച്ച് ഭരണാധികാരത്തെ വെല്ലുവിളിച്ചു മദീനയുടെ പരമാധികാരത്തിന്‍റെ നെഞ്ചിലൂടെ ഇനിയും ഇതു അനുവതിക്കില്ലെന്നു തീരുമാനിച്ച്കച്ചവട സംഘത്തെ തടയാന്‍ എത്തിയപ്പോള്‍അത് കടന്നുപോയിരുന്നു.തിരികെ വരുമ്പോള്‍ തടയാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.ഈ വിവരം സിറിയയില്‍ അറിഞ്ഞ അബൂസുഫിയാന്‍ ദൂതനെ അയച്ച് മക്കയിലെ പ്രമുഖരെ അറിയിച്ചു.വളരെ നാളുകളായി കാത്തിരുന്ന ഖുറൈശികളിലെ ശത്രുവ്യൂഹത്തിന് കിട്ടിയ സുവര്‍ണ്ണ അവസരമായിരുന്നു അത്. സമാധാനത്തെ പറ്റി ചിന്തിക്കാന്‍ പോലും അവര്‍ തയ്യാറായില്ല.യുദ്ധത്തിനുള്ള കോപ്പുകള്‍ കൂട്ടി മക്കയില്‍ നിന്നും ആയിരത്തോളം പേര്‍ പുറപ്പെട്ടു. തെക്ക് നിന്നും ഖുറൈശിപടയും വടക്ക് വടക്ക് നിന്നും കച്ചവട സംഘവും മദീനയുടെ മണ്ണില്‍ അധിനിവേശം നടത്താന്‍ പുറപ്പെട്ടു കഴിഞ്ഞു.ഈ വിവരം അറിഞ്ഞ റസൂല്‍ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. രണ്ടില്‍ ഒരു സംഘത്തെ കീഴ്പ്പെടുത്തി കൊടുക്കാമെന്നു അള്ളാഹു പ്രവാചകനെ അറിയിച്ചു.പ്രവാചകന്‍റെ കീഴില്‍ മുന്നൂറില്‍ പരം സത്യവിശ്വാസികള്‍ ബദറിലേക്ക് പുറപ്പെട്ടു. ഈ വാര്‍ത്ത അറിഞ്ഞ അബൂസുഫിയാനും സംഘവും മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് പോയി.  ഇതറിഞ്ഞ ഖുറൈശികളില്‍ ചിലര്‍ മടങ്ങിപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തലക്കുപിടിച്ച ഇസ്‌ലാം വിരോധം. യുദ്ധപ്രഭുക്കളെ മദീനയിലേക്ക് തന്നെ നയിച്ചു. പിറ്റേ ദിവസം ഖുറൈശി സൈന്യം ബദറില്‍ എത്തിച്ചേര്‍ന്നു.           
                                         
                                         
          ഹിജ്റ രണ്ടാം വര്ഷം റമളാന്‍  നു രണ്ടു സംഘങ്ങളും ബദറില്‍ ഏറ്റുമുട്ടി. തങ്ങളേക്കാള്‍ മൂന്നിരട്ടി സംഘബലവും സായുധ സജ്ജീകരണങ്ങളുമുള്ള ഖുറൈശികളെ പ്രവാചകനും അനുയായികളും പരാജയപ്പെടുത്തി. അവരിലെ പ്രമുഖര്‍ വധിക്കപ്പെട്ടു. ഖുര്‍ആന്‍ പറഞ്ഞു. " രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്‍ക്ക്കീഴ്പ്പെടുത്തി തരാമെന്നു അള്ളാഹു വാഗ്ദത്തം ചെയ്തസന്ദര്‍ഭം . ആയുധമില്ലാത്ത സംഘത്തെ കിട്ടണം എന്നായിരുന്നു നിങ്ങള്‍ ആഗ്രഹിച്ചിരുന്നത്.എന്നാല്‍ അള്ളാഹു കരുതിയത് തന്‍റെ കല്‍പ്പന വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും സത്യനിഷേധികളുടെ മുരട്‌ മുറിച്ച്കളയാനുമാണ്. അറേബ്യന്‍ ജാഹിലീയത്തിനു ശക്തമായ നേതൃത്വം നല്‍കിയിരുന്ന പ്രബല നേതാക്കള്‍ ബദറില്‍ കൊല്ലപ്പെട്ടു. ഗോത്ര നേതൃത്വത്തിലൂടെ പോയികൊണ്ടിരുന്ന അറേബ്യ ഇസ്ലാമിന്‍റെ നീതിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുവരുകയായിരുന്നു. ഈ സംഭവം ചരിത്ര ഗതിയുടെ അത്ഭുതമാറ്റമായിരുന്നു.ഇതോടെ ഇസ്ലാംവളരാന്‍ തുടങ്ങി. അതിരുകള്‍ ഭേദിച്ച് അതിന്‍റെ പൂര്‍ണ്ണതയിലേക്ക് ................ 




Monday, 10 June 2013

പൂച്ചക്കുട്ടിയെ തള്ളയില്‍ നിന്നും വേര്‍പെടുത്താമോ?



പാല്‍ കുടിക്കുന്ന പ്രായത്തില്‍ പൂച്ചക്കുട്ടിയെ തള്ളയില്‍ നിന്നും വേര്‍പെടുത്താമോ?   


                          
 സാധാരണ നമ്മുടെ നാടുകളില്‍ കണ്ടുവരുന്ന ഒരു രീതിയാണ്‌ പൂച്ചകുട്ടിയെ അല്ലെങ്കില്‍ അതിന്‍റെ തള്ളയെ മറ്റേതെങ്കിലും സ്ഥലത്തേക്ക്കൊണ്ടുപോയി കളയല്‍. ഇതിന്‍റെ ഗൗരവം മനസിലാക്കാത്തതാണ് ഈ പ്രവണതയ്ക്ക് പലരും മുതിരുന്നത്. ”മുലകുടിക്കുന്ന കുട്ടിയേയും അതിന്‍റെ തള്ളയേയും മുലകുടി അനിവാര്യമായ സമയത്ത് വില്‍പ്പന മുഖേനയോ മറ്റോ വേര്‍പ്പെടുത്തല്‍ അനുവദനീയമല്ല. ഹറാമാണ്.മുലകുടി അനിവാര്യമല്ലാതിരിക്കുകയും അതോടൊപ്പം മുലകുടി തുടരുകയും ചെയ്യുന്ന സമയം വേര്‍പെടുതല്‍കറാഹത്തുമാണ്. (അസ്നല്‍ മത്വാലിബ് )

                            
                                  ഇമാം അഹമദ്(റ) തന്‍റെ മുസ്നദിലും ബൈഹക്കി (റ ) തന്‍റെ സുനനിലും മറ്റും ഉദ്ധരിച്ച ഹദീസ്‌ കാണുക.ആരെങ്കിലും ഒരു കുട്ടിയുടേയും അതിന്‍റെ മാതാവിന്‍റെയുംഇടയില്‍ വിട്ടു പിരിച്ചാല്‍ ഖിയാമം നാളില്‍ അവന്‍റെയും അവന്‍റെ ഇഷ്ടക്കാര്‍ക്കിടയിലും അള്ളാഹു വേര്‍തിരിക്കുന്നതാണ്. ഒരു അടിമ സ്ത്രീയേയും മുലകുടിക്കുന്ന തന്‍റെ കുട്ടിയുടേയും തമ്മില്‍ വേര്‍പ്പെടുത്തിയതിന്റെ പേരില്‍ അള്ളാഹു യഅക്കൂബ്‌ നബി (അ ) യെയും തന്‍റെ മകന്‍ യൂസുഫ്‌ നബി (അ )യേയും വേര്‍പ്പെടുത്തിയ ചരിത്രം പ്രസിദ്ധമാണല്ലോ?അപ്പോള്‍ പാല്‍ കുടിക്കുന്ന പ്രായത്തില്‍ ഒരുജീവിയേയും അതിന്‍റെ മാതാവില്‍ നിന്നും വേര്‍പ്പെടുത്തരുത്.

Saturday, 8 June 2013

മയ്യിത്ത്‌ നിസ്കാരത്തിന് എങ്ങനെയാണു സ്വഫ്ഫുകെട്ടേണ്ടത്?

          


                                      മയ്യിത്ത്‌ നിസ്കാരത്തിന്
                              എങ്ങനെയാണു സ്വഫ്ഫുകെട്ടേണ്ടത്?




               മയ്യിത്ത്‌ നിസ്കാരത്തിന് എങ്ങനെയാണു സ്വഫ്ഫുകെട്ടേണ്ടത്?. ഇന്നു കണ്ടു വരുന്ന രീതിയില്‍ അടുത്തടുത്ത്‌ നിന്ന് കൊണ്ടാണോ അതോ സാതാരണ നിസ്കാരത്തില്‍ സ്വഫ്ഫു കെട്ടുന്നത് പോലെയാണോ?



            സാധാരണ നിസ്കാരത്തിനു സ്വഫ്ഫു കെട്ടുന്നത് പോലെയാണ് മയ്യിത്ത്‌ നിസ്കാരത്തിനും സ്വഫ്ഫു കെട്ടേണ്ടത്.കാരണം സുജൂദിന്റെ സ്ഥലത്തേക്ക് നോക്കല്‍ സുന്നത്താണ്.അത് മയ്യിത്ത്‌ നിസ്ക്കാരത്തില്‍ ആണെങ്കില്‍ പോലും. (ഖുര്‍ദി 1/154 , നിഹായ ,തുഹ്ഫ )എന്നാല്‍ ആളുകള്‍ കൂടുതല്‍ ഉള്ളപ്പോള്‍ സൗകര്യതിനായി ഈ സുന്നത്തിനെ ഒഴിവാക്കുന്നു.എന്നല്ലാതെ മയ്യിത്ത്‌ നിസ്ക്കാരത്തിന് ചേര്‍ന്നു നിന്നാല്‍ മാത്രമേ നിസ്ക്കാരം ശരിയാക്കൂ എന്ന നിലപാട് അബദ്ധമാണ്,
സ്വഫ്ഫ് കെട്ടേണ്ട രൂപം 


Sunday, 19 May 2013

ശഅബാന്‍ മാസവും ബറാഅത്ത് രാവും


                                             ശഅബാന്‍ മാസവും
                       ബറാഅത്ത് രാവും 
                                            

 

                                               അല്ലാഹു വിശുദ്ധി നല്‍കി ആദരിച്ച മാസങ്ങളില്‍ ഒന്നാണ് ശഅബാന്‍ പരിശുദ്ധ റമളാനിനെ സ്വാഗതം ചെയ്യുന്ന മാസങ്ങളില്‍ രണ്ടാമത്തേതും. നബി (സ) തങ്ങള്‍ക്കു വളരെ ഇഷ്ടപ്പെട്ട മാസമായിരുന്നു ശഅബാന്‍ . ഇമാം ഖത്തീബും ഇബ്നുന്നജ്ജ്റാനും (റ) ആയിഷ (റ )യെ തൊട്ടു ഉദ്ധരിക്കുന്നു : മഹതി പറഞ്ഞു. റമളാന്‍ എത്തുവോളം നബി (സ ) ശഅബാന്‍ മാസം നോമ്പുനോക്കും . ശഅബാന്‍ ഒഴിച്ച് മറ്റൊരു മാസവും നബി (സ ) പൂര്‍ണമായി നോമ്പ് നോക്കാറണ്ടായിരുന്നില്ല.അതിനാല്‍ ഞാന്‍ ചോദിച്ചു.അല്ലാഹുവിന്‍റെ തിരുദൂതരെ! നോമ്പ് നോക്കാന്‍ തങ്ങള്‍ക്കു വളരെ താല്പര്യമുള്ള മാസങ്ങളില്‍ പെട്ടതാനല്ലേ ശഅബാന്‍ ? നബി (സ) തങ്ങള്‍ പറഞ്ഞു.അതെ ആയിഷ ! ഒരു വര്‍ഷം മരണപ്പെടുന്നവരുടെ  കണക്കവതരിപ്പിക്കപ്പെടുന്നത് ശഅബാന്‍ മാസത്തിലാണ്. അതിനാല്‍ എന്‍റെ അവധി രേഖപ്പെടുത്തുന്നത് ഞാന്‍ എന്‍റെ റബ്ബിന്‍റെ ആരാധനയിലും സല്‍പ്രവര്‍ത്തനങ്ങളിലുമായിരിക്കെ ആകാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു .( ദുര്‍റല്‍ മന്‍സൂര്‍ 4/402 )

                                                 ശഅബാന്‍ മാസത്തിലെ വളരെ മഹത്തായപതിനഞ്ചാം രാവ് അഥവാ ബറാഅത്ത് രാവ് എത്തിച്ചേരുന്നതിനു മുന്‍പ് തൗബ ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടപ്പാടാണ്.വിശേഷിച്ചും ആ രാവില്‍ വര്ഷിക്കപ്പെടുന്ന പ്രത്യേക അനുഗ്രഹങ്ങളെ തൊട്ടു തടയപ്പെടാന്‍ കാരണമായി ഹദീസില്‍ വന്നിട്ടുള്ള പാപങ്ങളില്‍ നിന്നും നാം മുക്തരായി തൗബ ചെയ്തു അല്ലാഹുവിലേക്ക് മടങ്ങല്‍ അത്യാവശ്യമാണ്.  ഏത് ദോഷങ്ങളെ തൊട്ടും ഏത് സമയത്തും തൗബ അനിവാര്യമായിരിക്കെ ബറാഅ ത്ത് രാവ് , റമളാന്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ നല്‍കപ്പെടുന്ന പ്രത്യേക അനുഗ്രഹങ്ങളും ബറക്കത്തുകളും തൗബ ചെയ്യാത്തവര്‍ക്ക് തടയപ്പെടുന്നു എന്നത് കൊണ്ടാണ്.




              മുആദുബിനു ജബല്‍ (റ)നെ തൊട്ടു നിവേദനം : നബി (സ) പറഞ്ഞു. അള്ളാഹു അവന്‍റെ മുഴുവന്‍ അടിമകളിലേക്കും ശഅബാന്‍ പതിനഞ്ചിന്‍റെ രാത്രിയില്‍  (അവന്‍റെ അനുഗ്രഹത്തിന്‍റെനോട്ടം ) നോക്കും. അങ്ങനെ മുശ്രിക്കും മുശാഹിനും അല്ലാത്ത മുഴുവന്‍ ആളുകള്‍ക്കും അവന്‍ പൊറുത്തു നല്‍കും. (ബൈഹഖി). നബി (സ) പറഞ്ഞു. മലക്ക് ജിബിരീല്‍ (അ) എന്നെ സമീപിച്ച് പറഞ്ഞു. ഈ രാത്രിയില്‍ ബനു കല്‍ബ് ഗോത്രത്തിലെ ആട്ടിന്‍ പറ്റങ്ങളുടെ രോമങ്ങളുടെ എണ്ണം കണ്ട് ജനങ്ങള്‍ക്ക്‌ അള്ളാഹു പാപമോചനം നല്‍കുന്നു. എന്നാല്‍ ബഹുദൈവ ആരാധകര്‍, കുടുംബകലഹി , വസ്ത്രം വലിച്ചിഴച്ചു നടക്കുന്നവര്‍, മുശാഹിര്‍,മാതാപിതാക്കളെ കഷ്ടപ്പെടുതുന്നവര്‍, മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടവര്‍ എന്നിവരിലേക്ക് അള്ളാഹു നോക്കുകയില്ല.. (ബൈഹക്കി)

Saturday, 11 May 2013

വിശുദ്ധ റജബ്

                         

                                    വിശുദ്ധ റജബ്


                                          അനേകം പവിത്രതയും മഹത്വവുമുള്ളതാണ് റജബ് മാസം.റജബിന്‍റെ ചന്ദ്രക്കല  മാനത്ത് കണ്ടത് മുതല്‍ പുണ്യങ്ങളുടെ മഴവര്‍ഷം ആരംഭിക്കുന്നു .
                                         വിശ്വാസിയുടെ ജീവിതത്തിലെ ഒരു സുവര്‍ണ്ണ അധ്യായം സമാഗതമാകുന്നു.വിശ്വാസിയുടെ ആത്മീയ ആരോഹണമായ നിസ്ക്കാരം നിര്‍ബന്ധമാക്കപ്പെട്ട മാസം, യുദ്ധം നിഷിദ്ധമാക്കിയ മാസം,ചരിത്ര പ്രസിദ്ധമായ ആകാശയാത്ര നടന്ന  മാസം. പുണ്യ റസൂലിന്റെ ആഗ്രഹത്തിനോത്ത് ഖിബ്‌ല കഅബ ശരീഫിലേക്ക് മാറ്റപെട്ട മാസം, അനുഗ്രഹ വര്‍ഷം നടത്തുന്ന മാസം, ഹബ്ശയിലെക്കുള്ള ആദ്യ ഹിജ്റ നടന്ന മാസം,സമുദ്ര സമാന പാപങ്ങളെ തീര്‍ത്തും കഴുകികളയുന്ന മാസം. പുണ്യങ്ങളുടെ പൂക്കാലമായ റമളാനിലേക്കുള്ള മുന്‍വിരുന്നാണ് റജബ്. ഇങ്ങനെ എണ്ണിയാല്‍ ഒതുങ്ങാത്ത മേന്മയും പുണ്യവും പവിത്രതയുമുള്ള പുണ്യ റജബ് യഥാര്‍ത്ഥ വിശ്വാസിയുടെ ഹൃദയം പുളകിതമാക്കുന്നു.


Saturday, 19 January 2013

സ്വാഗതസംഘ രൂപീകരണം


                                  
സ്വാഗതസംഘ രൂപീകരണം



നൂറുല്‍ ഹാഫിള് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് 
കാരിക്കോട്, തൊടുപുഴ 
അഞ്ചാം വാര്‍ഷിക , ഒന്നാം സനദുദാന സമ്മേളനം.
ഏപ്രില്‍ 8,9,10   തിയതികളില്‍ നടത്തപ്പെടുന്നു. സ്വാഗതസംഘ രൂപീകരണം 
18-01-2013 വെള്ളിയാഴ്ച നടത്തി......

ഹംസക്കോയ ജസരി സംസാരിക്കുന്നു..

ഡോ: ഹുസൈന്‍  ചിസ്തി സംസാരിക്കുന്നു.      
                           
 
v.h. മുഹമ്മദ്‌ മൌലവി സംസാരിക്കുന്നു.

Monday, 14 January 2013

മൌലിദ്


 മൌലിദ് 




കാലപ്രവാഹത്തില്‍ ഒരിക്കല്‍ കൂടി കടന്നുവരാനിരിക്കുകയാണ് പരിശുദ്ധ പ്രവാചകരുടെ തിരുപ്പിറവിയുടെ അനുഗ്രഹീത നിമിഷം. മാനവിക ചരിത്രത്തില്‍ എവിടെയോ കൈമോശം വന്നുപോയ ജീവിതം അതിന്റെ തിളക്കം വീണ്ടെടുത്ത യുഗത്തിന്റെ സമാരംഭമായിരുന്നു ഒരു റബീഉല്‍ അവ്വലില്‍ പ്രവാചകരുടെ തിരുപ്പിറവിയോടെ സംഭവിച്ചത്. അതിനാല്‍ ഓരോ റബീഉല്‍ അവ്വലിലും പ്രവാചകരുടെ അപദാന കീര്‍ത്തനങ്ങളാല്‍ ആഗോള മുസ്ലിം മനസ്സ് ഊഷരതയില്‍ നിന്ന് ഊര്‍വരതയിലേക്കും മരുപ്പറമ്പില്‍ നിന്ന് മരുപ്പച്ചയിലേക്കും സഞ്ചരിച്ചു കൊണ്ടിരിക്കും.
അല്ലാഹു അല്ലാത്ത ആരാധ്യവസ്തുക്കളുടെ അടിമത്വത്തില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിച്ച, അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും ബഹുദൈവാരാധനയില്‍ നിന്ന് ഏകദൈവാരാധനയിലേക്കും മനുഷ്യകുലത്തെ വഴിനടത്തിയ ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെ മുസ്ലിം ലോകം പ്രകീര്‍ത്തിച്ചുകൊണ്ടേയിരിക്കും.
ഈ അനുഗ്രഹീത പ്രവാചകന്റെ ഉമ്മത്തിലെ ഒരംഗമാവുക എന്ന സൌഭാഗ്യത്തിനു നന്ദി രേഖപ്പെടുത്തുന്നതിനും പ്രവാചകരോടുള്ള സ്നേഹവും ആദരവും വരച്ചുകാണിക്കുന്നതിനുമായി ആഗോള മുസ്ലിം സമൂഹം ചെയ്തുവരുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് പ്രവാചക പ്രകീര്‍ത്തനം. പ്രകീര്‍ത്തനത്തിനായി കേരളജനത വ്യാപകമായി ഉപയോഗിക്കുന്നത് മൌലിദ് പാരായണമാണ്. മുഹമ്മദ് നബി(സ്വ) ജീവിതത്തിന്റെ വിവിധ മേഖലകളെയും അനുപമമായ അവിടുത്തെ സ്വഭാവത്തെയും ഗദ്യപദ്യ ശൈലികളിലൂടെ വിശദീകരിച്ചുകൊണ്ട് നടത്തുന്ന മൌലിദ് പാരായണം തന്നെയാണ് റബീഉല്‍ അവ്വലില്‍ നാം അനുഷ്ടിക്കുന്ന സവിശേഷ കര്‍മ്മം...

Tuesday, 25 December 2012

കുന്നത്തേരി മഖാം ഉറൂസ്





കുന്നത്തേരി മഖാം ഉറൂസ് 


                 പങ്കെടുക്കുക.......പുണ്യം കൈവരിക്കുക 

Wednesday, 19 December 2012

നൂറുല്‍ ഇര്‍ഫാന്‍ മാസിക








നൂറുല്‍ ഇര്‍ഫാന്‍ മാസിക 

 
plz contact,

സര്‍ക്കുലേഷന്‍ മാനേജര്‍,,,നൂറുല്‍ ഇര്‍ഫാന്‍ മാസിക
മദ്രസ നൂറുല്‍ ഇര്‍ഫാന്‍ അറബിക്കോളേജ്
കുന്നത്തേരി
തായിക്കാട്ടുകര
ആലുവ-6

Thursday, 13 December 2012

മാതൃത്വം വില്‍ക്കാനുണ്ട്.....



ശ്രദ്ധിക്കുക|!!!!!!

മാതൃത്വം വില്‍ക്കാനുണ്ട്.....

ഇസ്ലാമിക സമൂഹം കമ്പോള വ്യവസ്ഥിതിയെ ഒരു ഞെട്ടലോടെയാണ് കാണുന്നത്.യന്ത്രം വാഴുന്ന യജ്ഞ രഹിത യുഗത്തില്‍ എന്തിനേയും വിപണി മൂല്യമുള്ള കച്ചവടച്ചരക്കാക്കി മാറ്റാന്‍ ഈ കമ്പോള വത്കരണത്തിന് കഴിഞ്ഞിട്ടുണ്ട്. വില്‍ക്കാന്‍ ഇനിയെന്ത് ബാക്കി എന്ന് ചോദിച്ച് പ്രപഞ്ചമായ പ്രപഞ്ചത്തെയൊക്കെ അരിച്ചുപെറുക്കുകയും അതിനെ ഏതിര്‍ത്തവരെ അടിച്ചു വീഴ്ത്തുകയും ചെയ്യുന്ന സാമ്രാജ്യത്വ കഴുകന്മാര്‍ ലോകവ്യവസ്ഥിതിക്ക് മുകളില്‍ വട്ടമിട്ട് പറക്കുമ്പോള്‍ വികാരങ്ങളും വിചാരങ്ങളും വരെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണിവിടെ. അവസാനമായി കമ്പോളവത്കരണം  ഗര്‍ഭത്തിന്‍റെയും പ്രസവത്തിന്‍റെയും അല്ലലുകള്‍ അറിയാതെ മാതൃത്വം പുല്‍കാന്‍ പണം നല്‍കുന്നവരെയും അത് പോക്കറ്റിലിട്ട് അന്യന്‍റെ കുഞ്ഞിനെ നൊന്ത് പ്രസവിച്ചു പറഞ്ഞുറപ്പിച്ച കരാര്‍ പ്രകാരം തിരികെ നല്‍കാനും മാതൃ ഹൃദയമുള്ളവരെ  തന്നെ രൂപപ്പെടുത്തിയിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല കമ്പോള വാര്‍ത്ത‍....,..
       
                                       യഥാര്‍ത്ഥത്തില്‍ കമ്പോള സമസ്ക്കാരം രൂപപ്പെടുത്തിയ വാടക മാതൃത്വം തകര്‍ക്കുന്നത് കുടുംബത്തെയാണ്. ആധുനീക മുതലാളിത്വത്തിന്‍റെ സന്തതികളായ അനിയന്ത്രിതമായ ഭോഗതൃഷ്ണയും സ്വാര്‍ത്ഥതയുമാണ്. കുടുംബ വിരോധത്തിന്‍റെ യഥാര്‍ത്ഥ പ്രചോദനം. സ്വന്തം സുഖത്തിനു വിഘ്നം നില്‍ക്കുന്ന എന്തിനേയും മുച്ചൂടും നശിപ്പിക്കുന്ന മനുഷ്യര്‍ ഏറി വരുമ്പോള്‍ മൂല്യങ്ങളും ദര്‍മ്മവും വലിച്ചെറിയപ്പെടുന്ന മാതാപിതാക്കളും മക്കളും ദമ്പതിമാരും രൂപപ്പെടും. ഇങ്ങനെ രൂപപ്പെടുന്ന കുടുംബങ്ങളും വ്യക്തികളുമാണ് പ്രജനന കച്ചവട വത്കരണ ത്തെ പ്രോത്സാഹിപ്പിക്കുന്നതും .. പണമുള്ളവന് കുട്ടിയെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും ഒന്നും സമയമില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറല്ല. സമ്പത്തിന്‍റെ ഒരംശം കൊടുത്താല്‍ പത്തുമാസം ചുമക്കാനും നൊന്ത് പ്രസവിക്കാനും വേറെ ആളെ കിട്ടുമെങ്കില്‍ എന്തിനീ പൊല്ലാപ്പ് ഏറ്റെടുക്കണം എന്ന ചിന്താഗതി . വാടക ഗര്‍ഭധാരണം വന്‍ വേതനം ലഭിക്കുന്ന തൊഴിലായി മാറിയിരിക്കുന്നു . പണക്കാര്‍ക്കിനി പട്ടിയെയും പന്നിയും പോലെ മക്കളെയും പണം കൊടുത്ത് വാങ്ങാം..
മൂല്യങ്ങളെയും മാനങ്ങളെയുംമുഴുവന്‍ മാറ്റി നിര്‍ത്തി  വാടക മാതൃത്വ വിപണനം ഇന്നു ആര്‍ഷഭാരതത്തിലാണ് തകൃതിയായി നടക്കുന്നത്. എന്ന വസ്തുത തിരിച്ചറിയുമ്പോഴാണ് ഞെട്ടലിന്‍റെ കനം ഏറുന്നത് . അസന്മാര്‍ഗീകതയുടെ കൂത്തരങ്ങായി മാറിയ വിദേശ രാജ്യങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ വാടക മാതൃത്വത്തിന് പ്രിയം ഏറുകയാണ്. ഈ വസ്തുത ഇന്ത്യന്‍ സമസ്കാരത്തിന്‍റെ സര്‍വ്വനാശത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഗര്‍ഭധാരണവും , ചുമക്കലും , പ്രസവവുമെല്ലാം ഭാരമായി കണ്ട യുവ തലമുറ ഈ രംഗത്തേക്ക് പാഞ്ഞുവരുകയാണ്.
                 
                                കൃത്രിമ ബീജ സങ്കലനത്തിലൂടെയാണ് ഈ ഗര്‍ഭധാരണം നടക്കുന്നത് . ചില സാഹചര്യങ്ങളില്‍ ഏതെങ്കിലും  ദമ്പതിമാരുടെ ഭ്രൂണത്തെ സ്വന്തം ഗര്‍ഭാശയത്തിലേക്ക് സ്വീകരിച്ചും വാടക മാതാക്കള്‍ പ്രസവം നടത്താറുണ്ട്. സ്വവര്‍ഗരതിക്കാരായ ദമ്പതിമാരും സന്താന ലബ്ദിക്കായി വാടക ഗര്‍ഭപാത്രത്തെയാണ് ആശ്രയിക്കുന്നത് ഇത്തരം സ്വവര്‍ഗരതിക്കാര്‍ക്ക് ബീജവും അണ്ഡവും നല്‍കുന്ന വില്‍ക്കുന്ന വൃത്തികെട്ട വിപണനക്കാരെയും ഈ മേഖലയില്‍ കാണാം. നൊന്തുപെറ്റവളാണ് അമ്മ എന്ന സത്യം ഇന്നു ഉള്‍കൊള്ളാന്‍ പറ്റാത്ത തരത്തിലേക്ക് ഇന്നു കാര്യങ്ങള്‍ ചെന്നെത്തി . പ്രസവം കഴിഞ്ഞു ഒരുമാസത്തെയോ രണ്ടുമാസത്തെയോ പരിചരണ ശേഷം കുഞ്ഞിനെ  ആര്‍ക്കു വേണ്ടിയാണോ ഗര്‍ഭം ധരിച്ചത് അവര്‍ക്ക് തിരികെ നല്‍കിയെ മതിയാകു. അല്ലാതെ മറ്റു ശാരീരീക  വൈകാരിക ബന്ധങ്ങള്‍ക്കൊന്നും ഇവിടെ സ്ഥാനമില്ല. എന്നല്ല അത് അര്‍ത്ഥ ശൂന്യമാണ്. 1986-ല്‍ അമേരിക്കയില്‍ ഇത്തരം ഒരു സംഭവം ഉണ്ടായി.കരാര്‍ പ്രകാരം കുഞ്ഞിനെ തിരികെ നല്‍കേണ്ട സമയമായപ്പോള്‍ നല്കാന്‍ വിസമ്മതിച്ച വാടക മാതാവിനെതിരെ കേസ് നല്‍കിയ കരാറുകാര്‍ക്ക് അനുകൂലമായിട്ടായിരുന്നു കോടതി വിധി. പറഞ്ഞ പണം കിട്ടിയാല്‍ പിന്നെ അതിനപ്പുറം വാടക മാതൃത്വത്തിന് എന്ത് അവകാശം എന്നായിരുന്നു കോടതി ഭാഷ്യം. പെറ്റുനോവിനെ പട്ടി കരാറില്‍ പരാമര്‍ശിക്കാത്തതിനാലാവാം കോടതി അത്തരം ഒരു നിലപാടെടുത്തത്.
                       
                                  അമേരിക്കകാരനായ നോയല്‍ കീനും, വാറന്‍ ജെറിന്‍ ഗോള്‍ഡും ചേര്‍ന്ന് 1981-ലാണ് വാടക മാതൃത്വം എന്നാ ആശയത്തിനു പ്രയോഗവത്കരണം നടത്തിയത്. അക്കാലത്ത് മതനേതാക്കളും മറ്റും ശക്തമായി എതിര്‍ത്തെങ്കിലും പിന്നീട് പല യൂറോപ്യന്‍ രാജ്യങ്ങളിലും അത് നിയമ പ്രാബല്യമുള്ള സംഗതിയായി മാറി.ചില രാജ്യങ്ങളില്‍ പണം വാങ്ങി വാടകക്ക് നല്‍കല്‍ നിയമവിരുദ്ധമാണ്. എന്നാല്‍ 2002 മുതല്‍ ഇന്ത്യയില്‍ ഗര്‍ഭപാത്ര വില്‍പനക്കും മാതൃത്വ വിപണനത്തിനും യാതൊരു തടസവുമില്ല. ഇന്നു ലോകത്ത് ഏറ്റവും കൂടുതല്‍ വാടക മാതൃത്വം ഉള്ള നാട് ഇന്ത്യ ആയി മാറിയിരിക്കുന്നു. കുറഞ്ഞ ചിലവില്‍ ഇവിടെ കാര്യം നടക്കുമെന്നതിനാല്‍ വാടക മാതൃത്വം തേടി ഇവിടെ എത്തുന്ന വിദേശികളുടെ എണ്ണം കൂടിവരുകയാണ്. ചുരുക്കത്തില്‍ ഒരു രസത്തിനു കുട്ടികളെ വേണമെന്ന് തോന്നുന്നവര്‍ക്കും സ്വവര്‍ഗ്ഗരതിക്കാര്‍ക്കും,ഗര്‍ഭധാരണ ശേഷി ഇല്ലാത്തവര്‍ക്കും മക്കളെ കിട്ടുന്ന ഒററമൂലിയായി മാറിയിരിക്കുന്നു. വാടക മാതൃത്വം.

                                                 മൂല്യ സങ്കല്‍പ്പങ്ങളും  ധാര്‍മ്മീകതയും നഷ്ടമായ ലോകത്ത് പുതിയ പുതിയ വിദ്യകള്‍ ഉടലെടുക്കുമ്പോള്‍ ധാരാളം പ്രിതിസന്ധികള്‍ രൂപപ്പെടുന്നുണ്ട്. വാടക മാതൃത്വവും ഇവിടെ ഒട്ടനവതി പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുന്നുണ്ട്.
ആരാണ് കുഞ്ഞിന്‍റെ യഥാര്‍ത്ഥ മാതാവ്‌?
പ്രസവിക്കുന്നവളോ... അണ്ഡത്തിന്‍റെ ഉടമയോ?
കരാര്‍ പ്രകാരം കുഞ്ഞിനെ പ്രസവിച്ചു കരാറുകാരന് കുഞ്ഞിനെ നല്‍കുമ്പോള്‍ മാതാവിന് കുഞ്ഞിന്‍റെ മേലുള്ള അധികാരംതീരുമോ?
അണ്ഡം തന്‍റെതാണെന്ന കാര്യത്തില്‍ ആ കുഞ്ഞുമായി മാതൃത്വത്തിന്‍റെ വൈകാരിക ബന്ധം പുലര്‍ത്താനാകുമോ?
കര്‍മ്മശാസ്ത്ര പരമായ മറ്റു പ്രശ്നങ്ങള്‍ , അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങള്‍ ,നൊന്തുപെറ്റ മാതാവ് ജീവിച്ചിരിക്കുമ്പോള്‍ കുഞ്ഞ് തിരിച്ചറിഞ്ഞാല്‍ ആ കുഞ്ഞിനുണ്ടാകുന്ന മാനസീക പ്രശ്നങ്ങള്‍,ഇങ്ങനെ നൂറുനൂറു പ്രശ്നങ്ങളാണ് വാടക മാതൃത്വം ഉയര്‍ത്തിപിടിക്കുന്നത്‌...,.വാടക മാതാവും കരാറുകാരനും തമ്മിലുള്ള ഉടമ്പടി ഇസ്ലാം അംഗീകരിച്ച ഏത് കരാറിലാണ് ഉള്‍പെടുത്തുക.? സത്യത്തില്‍ മനുഷ്യകുലത്തിന്‍റെ  ധാര്‍മ്മീകമായ  നല്ല നടത്തിപ്പിനെ തന്നെ ഇത് ബാധിക്കും എന്നതില്‍ സംശയമില്ല.
വാടക മാതൃത്വത്തിന്‍റെ സന്തതിക്ക് ഭ്രൂണ അവസ്ഥയില്‍ തന്നെ അവന്‍ കുടുംബത്തില്‍ നിന്നും പിഴുതെറിയുന്നു. അവന്‍ രൂപം പ്രാപിക്കുന്നത് വാടക ഗര്‍ഭ പത്രത്തില്‍ , വളരുന്നത് ഡേ കെയറിലും നേഴ്സറി കളിലും , പിന്നെ സ്കൂള്‍,ഉന്നതപഠനം , ഹോസ്റ്റല്‍ ,തൊഴില്‍, വൃദ്ധസദനം ഈ പ്രിക്രിയയില്‍ മാതാപിതാക്കള്‍ വെറും ഉടമകള്‍ മാത്രമായി മാറുന്നു. അവരുമായുള്ള ബന്ധങ്ങള്‍ വെറും യാന്ത്രികം.ഇങ്ങനെ രൂപപ്പെടുന്ന കുടുംബത്തിലെവിടെ മൂല്യങ്ങള്‍.,. .സ്നേഹവും ഉത്തരവാദിത്വവും ധര്‍മ്മവും സദാചാരവും എല്ലാം ഇവിടെ അന്യമാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന കുടുംബവ്യവസ്ഥിതി മാന്യവും മഹിതവുമാണ്. അതില്‍ പരസ്പര പൂരകങ്ങളായ കടമകളും കര്‍ത്തവ്യങ്ങളും ഉണ്ട്. അത് പ്രായോഗികവത്കരിക്കാത്ത കുടുംബം ഇസ്ലാമീക കാഴ്ചപ്പാടില്‍ കുടുംബമല്ല.നരകമാണ് നരകം.

                                       വാടകമാതൃത്വം ഇസ്ലാമിക വിരുദ്ധമാണെന്നതില്‍ ഏക അഭിപ്രായമാണ് ഇസ്ലാമീക പണ്ഡിതന്മാര്‍ക്കിടയില്‍ . കാരണം മനുഷ്യ വംശത്തിന്‍റെ നിലനില്‍പ്പിന് അള്ളാഹു ഏര്‍പ്പെടുത്തിയ സര്‍വ്വ മാര്‍ഗ്ഗങ്ങളും  അട്ടിമറിക്കുന്നുണ്ട് ഈ പ്രിക്രിയ. ഒരു പുരുഷന്‍റെ ബീജം അയാളുടെ ഭാര്യ അല്ലാത്ത മറ്റൊരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിക്കല്‍ വ്യഭിചാര തുല്യമാണ്. അള്ളാഹു വിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നു. സത്യ വിശ്വാസികള്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുന്നവരാകുന്നു. അവരുടെ ഭാര്യമാരിലും ഉടമസ്ഥതയിലുള്ള സ്ത്രീകളിലും ഒഴിച്ച് . ഇസ്ലാമിക തത്വസംഹിതയില്‍ വാടകമാതാവും ഉടമയും തമ്മിലുള്ള കരാര്‍ ബാത്വിലായ കരാറാണ്. കാരണം ഒരു കുഞ്ഞിനെ കുറിച്ചാണ് കരാര്‍ സ്വതന്ത്രയായ കുഞ്ഞിനെ വില്‍ക്കുന്ന കരാര്‍ ഇസ്ലാമില്‍ പാഴായകരാറാണ്.
എന്നാല്‍ വന്ധ്യത അനുഭവിക്കുന്നവരെ ഇസ്ലാം അവഗണിക്കുന്നില്ല . സന്താന ഭാഗ്യം ഇല്ലാത്തവരുടെ വേദന ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ഇസ്ലാമീക മൂല്യങ്ങളിലും ചിന്തകളിലും ഒതുങ്ങി നില്‍ക്കുന്ന ഏതൊരു ചികിത്സാവിധിയും ഇസ്ലാം അനുവദിക്കുന്നുണ്ട്. മക്കളെ നല്‍കുന്നവനും നല്‍കാതിരിക്കുന്നവനും അല്ലാഹുവാണ്. അവന്‍ കരുതിയവക്ക് അവന്‍ ആണ്‍മക്കളേയും പെണ്‍മക്കലേയും നല്‍കും . ചിലര്‍ക്ക് പെണ്‍മക്കളെ മാത്രം നല്‍കും ചിലര്‍ക്ക് ആണ്‍മക്കളേയും. ,.....

Monday, 12 November 2012

റൂമി




റൂമിയുടെ മൊഴിമുത്തുകള്‍



നിങ്ങള്‍ക്ക് വേദന തോന്നുമ്പോള്‍ സഹനതക്കായി
ദൈവത്തോടു പ്രാര്‍ത്ഥിക്കുക.
ഈ വേദനയ്ക്ക് അതിന്‍റെതായ ചില ഗുണങ്ങളുണ്ട്.
അവന്‍ കരുതിയാല്‍ വേദന തന്നെ ആനന്ദമായി മാറും.
ബന്ധനം മോചനമാകും.
കരുണയുടെ ജലവും കോപത്തിന്‍റെ അഗ്നിയും രണ്ടും വരുന്നത് ദൈവത്തില്‍നിന്നാണെന്നും സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കും മനസ്സിലാകും .

Saturday, 10 November 2012

പട്ടിക്കൊതി



                                      പട്ടിക്കൊതി 

                               ഭക്ഷണം കഴിക്കുന്നത് പട്ടികള്‍ നോക്കിയിരുന്നാല്‍ കൊതി കിട്ടാതിരിക്കാന്‍ അല്‍പമെങ്കിലും ഇട്ടുകൊടുക്കണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. പഴമക്കാരുടെ വാക്കുകള്‍ പറ്റെ നിരസിക്കല്‍ ശരിയല്ല. അവരുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനം കണ്ടേക്കാം. പുതുതലമുറകള്‍ പഴമക്കാരുടെ വാക്കുകള്‍ പാടെ തള്ളുന്ന പ്രവണതയാണ് ഇന്നു കൂടുതലും കണ്ടുവരുന്നത്.സന്ധ്യസമയമായാല്‍ പഴമക്കാര്‍ കുട്ടികളെ വഴക്ക് പറഞ്ഞു വീടിനകത്ത്‌ കയറ്റുന്നത് കാണാം.കുട്ടികളെ ശല്യപ്പെടുത്തുന്ന ശൈത്വാന്‍ വിഹരിക്കുന്ന സമയമാണത്.ഇതിനു ഹദീസുകള്‍ തെളിവുണ്ട്. ഇതുപോലെയാണ് പട്ടിക്കൊതിയുടെ കാര്യവും.ഇബ്നു അബ്ബാസ്‌ (റ) പറയുന്നു.ഭക്ഷണ സമയം പട്ടികള്‍ നിങ്ങളെ സമീപിച്ചാല്‍ അതിനു നിങ്ങള്‍ ഭക്ഷണം കൊടുക്കുക. കാരണം അതിനു കൊതിയുണ്ട്.(കണ്ണേറുണ്ട്). ഇതു ഇമാം സുയൂതിയുടെ (റ) ലുഖത്തുല്‍ മര്‍ജാന്‍ പേജ്  22 ലും, തമ്ഹീതിലും കാണാവുന്നതാണ്.

Wednesday, 7 November 2012

കവാടങ്ങള്‍




കവാടങ്ങള്‍


"നിങ്ങള്‍ ഭവനങ്ങളിലേക്ക് അവയുടെ കവാടങ്ങളിലൂടെ ചെല്ലുക "(വി .ഖു.)"


മനുഷ്യ ജീവിതത്തിന്‍റെ നിഖില മേഖലകളിലും പാവനമായ നിയമങ്ങള്‍ നിഷ്കര്‍ഷിച്ച ഇസ്ലാം വീടുകളില്‍ എപ്രകാരം പ്രവേശിക്കണമെന്ന് പഠിപ്പിക്കുകയാണ് ഉപരിസൂചിത സൂക്തത്തിലൂടെ .

ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ തോന്നിയ പോലെ ചെല്ലാന്‍ പാടില്ല.അതിന് മര്യാദകളും ചട്ടങ്ങളും വിശുദ്ധമതം പറഞ്ഞിട്ടുണ്ട്. ഏതൊരു കാര്യവും ഇങ്ങനെ തന്നെയാണ്. എല്ലാത്തിനും അതാതിന്‍റെ കവാടങ്ങളില്‍ കൂടി കടക്കേണ്ട നിയമമനുസരിച്ച് കടക്കണം. എന്നാല്‍ മാത്രമേ ഗുണകര മാകൂ.അല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും.

രോഗിക്ക് രോഗം മാറാനുള്ള കവാടമാണ് വൈദ്യന്‍.., സുഖപ്പെടുത്തുക എന്ന ലക്ഷ്യം രോഗി നേടണമെങ്കില്‍ അതിന്‍റെ കവാടമായ വൈദ്യനെ വേണ്ട രീതിയില്‍ സമീപിച്ചേ മതിയാകൂ. വൈദ്യനെന്ന കവാടം കൂടാതെ സുഖപ്പെടുത്തുക എന്ന ഭവനത്തില്‍ പ്രവേശിക്കാന്‍ രോഗിക്ക് സാധ്യമല്ല . അത് പോലെ അറിവ് എന്ന വീട്ടില്‍ കടക്കാന്‍ ഗുരുനാഥന്‍ എന്ന കവാടം അനിവാര്യമാണ്.ശരിയായ ഗുരുവിനെ കൂടാതെ പ്രയോജനപ്രദമായ അറിവ് ലഭ്യമല്ല. ഗുരുമുഖത്തുനിന്ന്‌ അറിവ് കരസ്ഥമാക്കുന്നതിനു ചില ചിട്ടകള്‍ ഉണ്ട്. അത് കൂടെ അനുവര്‍ത്തിക്കല്‍ അറിവ് ആര്ജ്ജിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്.

ആത്മീയ ഗുരുക്കള്‍....,.. അവര്‍ അല്ലാഹുവിലേക്കുള്ള വഴികാട്ടികളും കവാടങ്ങളുമാണ്. അല്ലാഹുവിനെ ഉദ്ദേശിക്കുന്നവര്‍ അവനെ അറിയുന്നതിനും സാമിപ്യം സിദ്ധിക്കുന്നതിനും അവനിലേക്ക് ആത്മീയ ഗുരുക്കളായ കവാടങ്ങളിലൂടെ തന്നെ കടക്കണം. കാരണം അല്ലാഹുവിലേക്ക് ഉള്ള ശരിയായ കവാടങ്ങള്‍ അവര്‍ തന്നെയാണ്. ഇതു ഹദീസുകൊണ്ടും ഖുര്‍ആന്‍ കൊണ്ടും തെളിയിക്കപ്പെട്ട കാര്യവുമാണ്. മറ്റു പലതും കരുതിയാല്‍ ലക്ഷ്യത്തിനു പകരം  പരാജയമായിരിക്കും ഫലം. അതുകൊണ്ടാണല്ലോ മഹാനായ ശൈഖു മുഹിയദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു. സി) യെ പോലെ ഉള്ളും പുറവും അനുഭവിച്ചറിഞ്ഞ മഹത്തുക്കള്‍ പറഞ്ഞത്. അല്ലാഹുവിനെ ഉദ്ദേശിക്കുന്നവര്‍ക്കൊക്കെ അവനെ അറിഞ്ഞ അര്‍ഹനായ ഒരു ആത്മീയ ഗുരു (ശൈഖ്) അനിവാര്യമാണെന്ന്. അതിനാല്‍ അല്ലാഹുവിനെ ലക്ഷ്യം വെക്കുന്നവര്‍ അതിന്‍റെ കവാടമായ ആത്മീയ ഗുരുക്കളെ കണ്ടെത്തി അവരുടെ ശിക്ഷണത്തില്‍ ലക്ഷ്യം വരിക്കാന്‍ ശ്രമിക്കുക . 
  
           "  നിങ്ങള്‍ ഭവനങ്ങളിലേക്ക് അവയുടെ                             കവാടങ്ങളിലൂടെ ചെല്ലുക "(വി .ഖു.)"

Related Posts Plugin for WordPress, Blogger...