മുഹര്‍റത്തിന്‍റെ പൊന്‍പുലരി..
വിശ്വാസിയെ സംബന്ധിച്ച് അവന്‍റെ ആയുസ്സില്‍ നിന്നും ഒരു വര്‍ഷം കൂടി കടന്നു പോവുകയാണ്.വീണ്ടും മുഹറത്തിന്‍റെ ചന്ദ്രപ്പിറവി പടിഞ്ഞാറില്‍ പോട്ടിവിടരുമ്പോള്‍ പുനര്‍വിചിന്തനത്തിന്‍റെ നാളുകളാണവര്‍ക്ക് . കഴിഞ്ഞ ഒരാണ്ടിന്‍റെ സൂക്ഷ്മ സമയങ്ങളില്‍ പോലും സൃഷ്ടാവിന്‍റെ ഔന്നിത്യം പുകഴ്ത്തിയവര്‍ ഐശ്വര്യത്തിന്‍റെ നറുനിലാവിലാണ് എന്നാല്‍ സമയം വൃഥാ ചെലവഴിച്ച തന്തോന്നികള്‍ക്ക് കല്‍മഷങ്ങളുടെ വ്യഥയും .
വിചിന്തന വിരാമത്തില്‍ മാറ്റത്തിന്‍റെ മാറ്റൊലിയാണ് മനദാരില്‍ മുഴങ്ങുന്നതെങ്കില്‍ വരുന്നൊരാണ്ടിന്‍റെ കര്‍മ്മനിര്‍വ്വഹണത്തിനു സല്‍കര്‍മങ്ങളും സൃഷ്ടാവിന്‍റെ ഔന്നത്യത്തിന്‍റെ വാഴ്ത്തലുമായി ഓരോ വിശ്വാസിയുടെയും മനതകം തുറന്നിടട്ടെ .. എങ്കില്‍ പുത്തനാണ്ടിന്‍റെ പൂരണത്തില്‍ സായൂജ്യമണയാന്‍ നനക്കുമാകും.

muharatthinnaashamsakal.........................rr
ReplyDeleteമുഹര്‍റം ഒക്കെ കഴിഞ്ഞില്ലേ കഴിഞ്ഞാലും മുഹറം അതിന്‍റെ പ്രതെകത ഒന്ന് വേറെ തന്നെയാ
ReplyDelete