നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday 24 May 2021

സ്വൂഫിയും മസ്താനും....

 

സ്വൂഫിയും മസ്താനും....
--------------------------------------

ആരാണ് സൂഫി ?
ആരാണ് മസ്താൻ ?
ഭ്രാന്തിന്റെ അവസ്ഥയിൽ കാണുന്നവരൊക്കെ സൂഫികളാണോ ?
സൂഫി എന്നാൽ ഭ്രാന്ത് എന്നാണോ ?
ചോദ്യങ്ങൾ നിരവധി.
ഉത്തരങ്ങൾ വ്യക്തമാക്കിത്തരും കാര്യങ്ങൾ ....
മസ്തുള്ളവർക്കാണ് മസ്ഥാൻ എന്ന് പറയുന്നത്.
അറബിയിൽ ഇതിന് ജദ്ബ് എന്നും മജ്ദൂബ് എന്നും പറയും.
പണ്ഡിതൻമാർ പറയുന്നു:
حال من أحوال النفس يغيب فيها القلب عن علم ما يجري من أحوال الخلق ويتصل فيها بالعالم العلوي.
സൃഷ്ടികളുടെ അവസ്ഥകൾ അറിയുന്നതിനെ തൊട്ട് ഹൃദയം മറയുകയും ഉന്നത ലോകത്തോട് ചേരുകയും ചെയ്യുന്ന ഒരു മാനസിക അവസ്ഥയാണ് മസ്ത് അഥവാ ജദ്ബ് .
ഇബ്നു അജീബ (റ) പറയുന്നു:
ومعني الجذب هو إختطاف الروح من شهود الكون إلي شهود المكون
സൃഷ്ടികളെ കാണുന്നതിൽ
നിന്ന് സ്രഷ്ടാവിനെ ദർശിക്കുന്നതിലേക്ക് ആത്മാവിനെ തട്ടിയെടുക്കലാണ് ജദ്ബ് എന്നതിന്റെ ആശയം .
ശൈഖ് സൈനീ ദഹ്‌ലാൻ (റ) പറയുന്നു:
وقال الشيخ أبو العباس رضي الله
عنه قد يجذب الله العبد اليه ،فلا بجعل عليه منة لأستاذ، وقد يجمع شمله برسول الله صلى الله عليه وسلم، فيكون آخذا عنه وكفي بهذا منة فهو صلي الله عليه وسلم هو الواسطة في الفيض العميم لمن لا شيخ وهو صلى الله عليه وسلم فيضه من سيده وخالقه سبحانه وتعالی( تقريب الاصول)
ശൈഖ് അബുൽ അബ്ബാസ് (റ) പ്രസ്ഥാവിച്ചു :
ചിലപ്പോൾ അല്ലാഹു അവന്റെ അടിമയെ അവനിലേക്ക് വലിക്കും. അപ്പോൾ അവന് ഒരു ആത്മീയ ഗുരുവിന്റെ വിധേയത്വം ഇല്ലാതെ അവന്റെ പാശത്തെ നബി (സ്വ)യുമായി അല്ലാഹു ബന്ധിപ്പിച്ചെന്ന് വരാം. അപ്പോൾ നബി(സ്വ)യിൽ നിന്ന് തന്നെ അവൻ കാര്യങ്ങൾ സ്വീകരിക്കുന്നവനാകും. ഈ വിധേയത്വം തന്നെ ധാരാളം മതി. ശൈഖില്ലാത്ത ഈ മസ്താന് ജ്ഞാനങ്ങൾ നിർഗളിക്കുന്നതിൽ നബി (സ്വ) മാത്രമാണ് മദ്ധ്യവർത്തി . യജമാനനും സ്രഷ്ടാവുമായ അല്ലാഹുവിൽ നിന്ന് ഇവന് നബി (സ്വ) വിജ്ഞാനങ്ങൾ ചൊരിച്ചു കൊടുത്ത് കൊണ്ടേയിരിക്കും.
(തഖ് രീബുൽ ഉസ്വൂൽ)
പിന്നെ ഇവിടെയുള്ള സംശയം ഭ്രാന്തനും മസ്താനും എങ്ങനെ മനസ്സിലാകും എന്നതാണ്.
മഹാനായ ശൈഖുൽ അക്ബർ ഇബ്നു അറബി (റ) പറയുന്നു :
أن الفرق بينهما( بین المجنون والمجذوب) هوان المجانين سبب جنونهم فساد المزاج عن أمر کونی، من غذاء أو جوع أو فزع ونحو ذلك، أما الجاذيب سبب ذهاب عقولهم التجلي الإلهي الذي جاءهم على بغتة، فذهب بعقولهم، فعقولهم مخبئة عند الحق تعالی وسمي هؤلاء عقلاء المجانين اي المستورين عن تدبير عقوله (الفتوحات المكية)
മജ്നൂനും (ഭാന്തൻ ) മജ്ദൂബും ( മസ്താൻ ) തമ്മിലുള്ള വ്യത്യാസം ഇപ്രകാരമാണ്. ഭ്രാന്തൻമാരുടെ ഭ്രാന്തിന് കാരണം ചില ഭക്ഷ്യ പദാർത്ഥങ്ങൾ, വിശപ്പ്, ഭയം, പോലുള്ള പ്രകൃതിപരമായ കാരണങ്ങളാൽ ഉണ്ടായിത്തീരുന്ന പ്രകൃതി വ്യതിയാനമാണ് . എന്നാൽ മജ്ദൂബുകളുടെ വിശേഷബുദ്ധി പോകാനുണ്ടായ കാരണം പെട്ടെന്ന് അവർക്കെത്തിയ ഇലാഹിയ്യായ വെളിപാടാണ്. അതിൽ ഭ്രമിച്ച് അവരുടെ വിശേഷബുദ്ധി നഷ്ടപ്പെടുകയും അവരുടെ ബുദ്ധി അല്ലാഹുവിന്റെ അരികിൽ മറച്ച് വെക്കപ്പെടുകയും ചെയ്തു. ഇവർക്കാണ് ബുദ്ധിമാൻമാരായ ഭ്രാന്തൻമാർ എന്ന് വിളിക്കപ്പെടുന്നത്. അവർക്കുള്ള ബുദ്ധിയുടെ നിയന്ത്രണ ശേഷി മറച്ച് വെക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇതിന്റെ അർത്ഥം (അൽ ഫുതൂഹാത്ത് )
ഇമാം ശഅ്റാനി (റ) പറയുന്നു:
وسمعت سيدي الشيخ احمد السطيح رحمه الله يقول من أولياءالله تعالى من رحمه الله تعالى بالحجاب ولو أنه كشف له عن عظمته تعالى لما استطاع أن يقف بين يديه ابدا فهو صاح في أمور الدنيا واذا استحضر عظمة الله تعالي صار مجذوبا لا يعي لشيء فيتخير الناس من أمره هم پرونه صا حيا في أمور الدنيا ولا يرونه يصلي ركعة(الميزان الكبري)
ചില മറകൾ കൊണ്ട് അല്ലാഹു അനുഗ്രഹിച്ച ആളുകൾ അല്ലാഹുവിന്റെ സ്വൂഫികളിലുണ്ട്. അവർക്ക് അല്ലാഹുവിന്റെ ഔന്നിത്യം വെളിവാക്കപ്പെട്ടിരുന്നുവെങ്കിൽ ഒരു കാലത്തും അല്ലാഹുവിന് മുമ്പിൽ നിൽക്കാൻ പോലും അവർക്ക് കഴിയുമായിരുന്നില്ല. എന്നാൽ ദുൻയാവിന്റെ കാര്യങ്ങളിൽ അവർ തെളിഞ്ഞവരാണ്. അല്ലാഹുവിന്റെ ഔന്നിത്യത്തെ അവർ അഭിമുഖീകരിക്കുമ്പോൾ ഒന്നും ഓർമ്മയില്ലാത്ത വിധം മജ്ദൂബുകളായിത്തീരുന്നു. ദുൻയാവിന്റെ കാര്യങ്ങളിലുള്ള തെളിഞ്ഞ അവസ്ഥ ദർശിക്കുന്നതോടെ ഒരു റകഅത്ത് പോലും നിസ്കരിക്കുന്നതായി കാണാതിരിക്കുമ്പോൾ അവരുടെ കാര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാവുകയാണ്. (മീസാനുൽ കുബ്റാ )
അവരിൽ നിന്ന് ഇത് പോലോത്ത പ്രവർത്തനങ്ങൾ
കണ്ടത് കൊണ്ട് നാം അവരെ ആക്ഷേപിക്കാനോ പരിഹസിക്കാനോ പാടുള്ളതല്ല.
അവാരിഫുൽ മആരിഫിൽ നിന്നും നീ തസ്വവുഫ് പഠിക്കണം " എന്ന് നമ്മോട് സൈനുദ്ദീൻ മഖ്ദൂം ( റ ) അദ്കിയയിൽ ഉപദേശിച്ചതാണ് . അവാരിഫുൽ മആരിഫിന്റെ രചയിതാവും ശൈഖ് അബ്ദുൽഖാദിർ ജീലാനി ( റ ) യുടെ ഖലീഫയുമാണ് ഹിജ്റ 632 ൽ വിടപറഞ്ഞ
ശൈഖ് ശിഹാബുദ്ദീൻ അസ്സുഹ്റവർദി ( റ ) .
മഹാനവർകൾ ഒരിക്കൽ ഡമസ്കസിൽ വന്നപ്പോഴുണ്ടായ ഒരു സംഭവം ജാമിഉകറാമാത്തിൽ ഇമാം യൂസുഫുന്നബ് ഹാനി (റ) വിശദീകരിക്കുന്നു
ولما جاء العارف الكبير الإمام شهاب الدين عمر بن محمد السهروردي صاحب كتاب عوارف المعارف ، إلى دمشق...... قال لأصحابه : أريد أزور عليا الكردي ، فقال له الناس : با مولانا لا تفعل أنت إمام الوجود ، وهذا رجل لا يصلي ويمشي مكشوف العورة اكثر اوقاته .................، فقالوا للشيخ شهاب الدين : هو في الجبانة ، فركب بغلته ومشى في خدمته من يعرفه موضعه ، فلما وصل إلى قریب مکانه ترجل وأقبل يمشي إليه ، فلما رآه علي الكردي قد قرب منه کشف عورته ، فقال الشيخ شهاب الدين : ما هذا شيء يصدنا عنك وها نحن ضيفانك ، ثم دنا منه وسلم عليه وجلس معه ، وإذا بحمالين قد جاؤوا ومعهم مأكول معتبر فقيل لهم من تريدون ؟ قالوا : الشيخ عليا الكردي ، فقال لهم : ضعوه قدام ضيفي ، وقال للشيخ شهاب الدين بسم الله هذه ضيافتك ، فأكل الشيخ ، وكان يعظم الشيخ علي الكردي كثيرا (جامع كرامات الأولياء)
: ഒരിക്കൽ ഡമസ്കസിൽ വന്നപ്പോൾ കൂട്ടുകാരോട് പറഞ്ഞു . ഞാൻ അലിയ്യുൽ കുർദി ( റ ) യെ സന്ദർശി ക്കാൻ ആഗ്രഹിക്കുന്നു . ഇത് കേട്ടവർ മഹാനോട് പറഞ്ഞു : ബഹുമാനപ്പെട്ടവരേ , ഇത് നിങ്ങൾക്ക് പറ്റിയ പണിയല്ല . കാരണം അവിടുന്ന് ലോകർ തുടരപ്പെടുന്ന ഇമാമാണ് . അലിയ്യുൽ കുർദി മിക്കവാറും നഗ്നനനായിരിക്കുന്നയാളും നിസ്കരിക്കാത്തയാളുമാണ്.ഇമാം സുഹ്റവർദി ( റ ) പറഞ്ഞു . എനിക്ക് കണ്ടേ മതിയാവൂ . ജനങ്ങൾ പറഞ്ഞു . അദ്ദേഹം ഇവി ടുത്തെ വിജനമായ പ്രദേശത്താണുള്ളത് , സുഹ്റവർദി ഇമാം ( റ ) തന്റെ കോവർകഴുതയുടെ പുറത്ത് കയറി യാത്രപുറപ്പെട്ടു .
അലിയ്യുൽ കുർദി ( റ ) യുടെ സ്ഥലമറിയുന്ന ചിലരും അദ്ദേഹത്തോട് കൂടെ അനുഗമിച്ചു . അലിയ്യുൽ കുർദി ( റ ) ഉള്ള സ്ഥലത്തി നടുത്ത് എത്താറായപ്പോൾ ഇമാം സുഹ്റവർദി ( റ ) താഴെ ഇറങ്ങി നടന്നു . സുഹ്റവർദി ഇമാം ( റ ) തന്നിലേക്ക് അടുത്തുവരുന്നത് കണ്ട അലിയ്യുൽ കുർദി ( റ ) തന്റെ നഗ്നത വെളിവാക്കി . ഇത് കണ്ട സുഹ്റവർദി ( റ ) പറഞ്ഞു :
ഈ പ്രവർത്തനങ്ങളൊന്നും ഞങ്ങളെ നിങ്ങളിൽ നിന്നും തടയില്ല . ഞങ്ങൾ നിങ്ങളുടെ വിരുന്നുകാരാണ് , എന്നിട്ട് മഹാൻ അലിയ്യുൽ കുർദി ( റ ) യുടെ അടുത്ത് ചെന്ന് സലാം ചൊല്ലി , അടുത്തിരുന്നു . അപ്പോൾ കാര്യമായ ഭക്ഷണവും ചുമന്ന് കുറേ പേർ അവിടേക്ക് കടന്നുവന്നു . നിങ്ങൾ ആർക്ക് വേണ്ടിയാണ് ഇത് കൊണ്ടുവന്നതെന്ന് അവരോട് ചോദിക്കപ്പെട്ടു . അവർ പറഞ്ഞു : ഞങ്ങൾ അലിയ്യുൽ കുർദി ( റ ) ക്ക് വേണ്ടി കൊണ്ടുവന്നതാണ് . അലിയ്യുൽ കുർദി ( റ ) പറഞ്ഞു : അതെന്റെ വിരുന്നുകാർക്ക് വെച്ച് കൊടുക്കൂ . ഇത് നിങ്ങളുടെ വിരുന്നാണെന്ന് പറഞ്ഞു. സുഹ്റവർദി ഇമാം ( റ ) ഭക്ഷിച്ചു . സുഹ്റ വർദി ഇമാം ( റ ) അലിയ്യുൽ കുർദി ( റ ) യെ ഒരു പാട് ആദരിച്ചിരുന്നു ( ജാമിഉ കറാമാത്ത് )
സൂഫിസം ലഹരിയാണ്.
ഭ്രാന്താണ് ......
അറിഞ്ഞതിൽ നിന്നുള്ള മോചനമാണ്.
ഓരോ സൂഫികളും ഓരോ ഹാലിൽ ദുനിയാവിനപ്പുറം സഞ്ചരിക്കുന്നു.
ഇവ കാണാൻ നമുക്ക് മൂന്നാം കണ്ണ് വേണമെന്ന് മാത്രം.
നാഥൻ അനുഗ്രഹിക്കട്ടെ
ആമീൻ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...