നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Wednesday 25 July 2012

കാരിക്കൊടിന്‍റെ കാഞ്ചനതാരം



കാരിക്കൊടിന്‍റെ  കാഞ്ചനതാരം

( മുഹമ്മദ്‌ സൂഫീയുല്‍ ഖൂത്താരി ഖ :സി )

 إمام قطب ألكامل  و الولي الواصل شمس ألعلماء جامع ألمعقول و ألمنقول
حاول ألفروع وألأصول ألحاج ألحرمين ألشريفين ألحافظ ألوإعظ ألزاهد ألشيخ محمد ألصوفي ألقوطإري قدص الله سرة ألعزيز

                                             
                                              ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രസിദധമാണ് കേരളത്തിലെ ഇടുക്കി ജില്ലയുടെ സ്ഥാനം . കിഴക്കന്‍ ടൂറിസത്തിന്‍റെ പ്രൌഡിയാവാഹിച്ച തേക്കടിയും മൂന്നാറും അതിന്‍റെ കാരണമാണ് . എന്നാല്‍ സൂഫീസ ചക്രവാള സീമയില്‍ കിഴക്കിന്‍റെ ഔന്നത്യം വിളിച്ചോതുന്ന അപൂര്‍വം ചില പൂര്‍വ സൂരികളില്‍ പ്രധാനിയാണ് തൊടുപുഴ കരിക്കോട് അന്തിയുറങ്ങുന്ന ശൈഖുന മുഹമ്മദ്‌ സൂഫിയ്യുല്‍ ഖുത്താരി (ഖ:സി). പക്ഷെ  മഹാനവര്‍കളുടെ പാദ സ്പര്‍ശനത്തിലൂടെ പുളകം കൊണ്ട നാടെന്ന ഒരു തിരിച്ചറിവ് തോടുപുഴക്കാര്‍ക്കുപോലും ഇല്ലാത്തത് പോലെയാണിന്ന് കാര്യങ്ങള്‍..., അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും സജ്ജന സ്നേഹികള്‍ ആ സൂര്യതേജസിന്‍റെ സാമീപ്യത്തിനായി തൊടുപുഴയിലെ കാരിക്കോട് എത്തിച്ചേരുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തൊടുപുഴ നിവാസികള്‍ ഭാഗ്യശാലികളാണ്..

കാരിക്കോട് നൈനാരുപള്ളി
                                          തൊടുപുഴ കാരിക്കോട്  നൈനാരുപള്ളിയുടെ തെക്ക് കിഴക്കേ അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന കരിക്കൊടിന്‍റെ കാഞ്ചനതാരം ശൈഖുന മുഹമ്മദ് സൂഫിയ്യുല്‍ ഖുത്താരി അവര്‍കളുടെ ജനനം ഹിജ്റ 1317 ദുല്‍ഖഅദ  26 ബുധനാഴ്ച്ചയായിരുന്നു. തുടര്‍ന്ന്   57 വര്‍ഷത്തെ കര്‍മ്മനിരതമായ അത്മിയ്യ പടയോട്ടത്തിനു ശേഷം മഹാനവര്‍കള്‍ ഹിജ്റ 1373 ശവ്വാല്‍9  9 ന് ഇഹലോകവാസം വെടിയുമ്പോള്‍ രചിക്കപെട്ട ആത്മ നിര്‍വൃതിയുടെ അധ അധ്യായങ്ങള്‍ എന്നും കത്തിജോലി ക്കുന്ന പ്രകാശ ഗോപുരമായി നിറഞ്ഞു നില്‍കുന്നതാണ്.
                                                                      തമിഴകത്തെ കൊട്ടാറില്‍ നിന്നാദ്യം ഈരാറ്റുപേട്ടയിലും പിന്നെ തൊടുപുഴയിലെ കാരിക്കോടും എത്തി അത്മീയോത്കര്‍ഷത്തിന്‍റെ സുവര്‍ണ്ണാദ്ധ്യയം രചിച്ച മഹാനാണ് ശൈഖുന ഖുത്താരി (ഖ : സി ). അതി സൂഷ്മതയോടെ ജീവിത ഗോദയിലെ ഓരോ പടവുകളും ചവിട്ടി കയറിയപ്പോള്‍ ശൈഖുനായെ അടുത്തറിഞ്ഞ പലര്‍ക്കും അദ്ദേഹത്തില്‍ ഒളിഞ്ഞിരുന്ന ഇലാഹി ജ്ഞാനത്തിന്‍റെ മധു നുകരാന്‍ കഴിയാതെപോയി എന്നതാണ് സത്യം . ജീവിതകാലത്തും ഒഫാത്തിനു ശേഷവും മഹാനാവര്‍കളുടെ ഔന്നിത്യം ലോകത്തിനു മുന്നില്‍ പരസ്യമായി തുറന്നിടാന്‍ ആ പുണ്യപുരുഷന്‍ ഇഷ്ടപെട്ടിരുന്നില്ല .അതിന്‍റെ മകുടോദാഹരണമാണ് മഹാനാവര്‍കളുടെ ജീവിത കാലത്ത്‌ നടന്ന സംഭവം .കാരിക്കോട് നിന്നും 7 കിലോമീറ്റര്‍ ദൂരമുള്ള കലയന്താനിയില്‍ സ്ഥിതി ചെയ്യുന്ന കൊന്താലപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കൊന്തലം , ബാവ എന്ന രണ്ടു ശഹീ ദന്‍മാരുടെ ഖബര്‍ സിയാറത്തിനായി മഹാനാവര്‍കള്‍ രാത്രി കാലങ്ങലളില്‍ ആരുമറിയാതെ പോകുന്നത് പതിവായിരുന്നു . ഒരുദിവസം കൊന്താലപള്ളിയിലെക്കുള്ള യാത്രക്കിടയില്‍ മഹാനാവര്‍കളെ ഒരു ഉന്തുവണ്ടിക്കാരന്‍ കാണാന്‍ ഇടയായി .പഷേ അന്നേരംമഹാനാവര്‍കള്‍ തനിച്ചായിരുന്നില്ല. കൂട്ടത്തില്‍ കൊന്താലപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന രണ്ടു ശഹീദന്‍മാരേയും കാണാന്‍ ഇടയായി .  തന്നെ ഈയൊരു അവസ്ഥയില്‍ കണ്ടകാര്യം  ആരോടും പറയരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും ഉന്തുവണ്ടിക്കാരനോട് ആരാഞ്ഞു . തുടര്‍ന്ന് ഉന്തുവണ്ടിക്കാരന്‍റെ ഐശ്വര്യത്തി നായി പ്രാര്‍ത്ഥിക്കുകയും ചെയ്തു . വളരെ കഷ്ടതകളും ബുദധിമുട്ടുകളും  സാമ്പത്തീക പരാധീ നതകള്‍ അനുഭവിക്കുകയും ചെയ്തിരുന്ന ഉന്തുവണ്ടിക്കാരന്‍റെ കഷ്ടതകള്‍ മഹാനാവര്‍കളുടെ പ്രാര്‍ത്ഥനയുടെ ഫലമായി പെട്ടന്ന് മാറി . സാമ്പത്തീക അവസ്ഥ ഉയര്‍ന്ന നിലയിലായി . പെട്ടന്നുള്ള വളര്‍ച്ചയില്‍ സംശയം തോന്നിയ വണ്ടിക്കാരന്‍റെ അയല്‍വാസികളും കൂട്ടുകാരും ഉയര്‍ച്ചയെപറ്റി ചോതിച്ചെങ്കിലും വണ്ടിക്കാരന്‍ ആ രഹസ്യത്തെ മഹാനവര്‍കളുടെ  കല്‍പ്പന  തെറ്റിക്കാതെ പരമ രഹസ്യമായിതന്നെ സൂക്ഷിച്ചു . എന്നാല്‍ വളരെക്കാലം രഹസ്യമായി സൂക്ഷിച്ച ആ സംഭവം ഒരുവേള വണ്ടിക്കാരന്‍റെ സ്നേഹനിധിയായ  ഭാര്യക്ക്‌ മുന്നില്‍ നിര്‍ഭാഗ്യവശാല്‍ തുറന്നു . അത് ആ രഹസ്യത്തിന്‍റെ കേട്ടഴിയന്‍ കാരണമായി .  തുടര്‍ന്ന്‍ പെട്ടന്നുതന്നെ അദ്ദേഹത്തിന്‍റെ സമ്പത്തും ഔന്നത്യവും നശിച്ച്‌പഴയ ദാരിദ്ര്യത്തി ലേക്ക് അദ്ധേഹം മുഖം കുത്തിവീണു .
                                                                         വഫാത്തിനു ശേഷവും നൈനാരുപള്ളിയുടെ അങ്കണത്തില്‍ നിന്ന് ആത്മീയപ്രഭ ചൊരിക്കുമ്പോഴും അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ  മഹാനാവര്‍കള്‍  ഇന്നും ഇലാഹി സാമിപ്യം കൊതിക്കുന്നവരുടെ കെടാവിളക്കാണ്. പക്വ മനസോടെ ആത്മാര്‍ത്ഥതയുടെ പാശം ചേര്‍ന്നു  അവിടത്തെ സമീപിക്കുന്നവര്‍ക്ക്  ഇലാഹി സവിധത്തി ലേക്ക് നയിക്കുന്ന ആത്മീയ ഗുരുവിലേക്കുള്ള പാദ വെട്ടിത്തെളിച്ച് കൊടുക്കും എന്നത് അടുത്തകാലത്ത് നടന്ന ഒരു വിശ്വാസിയുടെ     അനുഭവം നമുക്ക്‌ തെളിവാണ് . അദ്ദേഹം ഒരു മുര്‍ഷിദിനെ ലഭിക്കണം എന്ന അതിയായ ആഗ്രഹത്തോടെ  മഹാനാവര്‍കളുടെ മഖാം സിയാറത്ത്‌ ചെയ്യല്‍ പതിവാക്കി . രാത്രി കാലങ്ങളില്‍ മഹാനാവര്‍കളുടെ ചാരത്ത്  ഈയൊരു ആഗ്രഹ സഫലീകരണത്തിന്‍റെ തിരയടങ്ങാത്ത മനസുമായി  കഴിഞ്ഞു കൂടും. പതിവ്‌ പോലെ ഒരു ദിവസം ഇശാഅ നമസ്ക്കാരം കഴിഞ്ഞ് സിയാറത്ത് ചെയ്ത് തന്‍റെ ആഗ്രഹ സഫലീകരിക്കുന്നതിനായി ഖൂത്താരി ശൈഖുനായുടെ (ഖു : സി ) മഖാമിന്‍റെ ചാരത്ത് ഉറങ്ങുമ്പോള്‍ ശൈഖുന അവര്‍കള്‍ സ്വപ്നത്തില്‍ വരികയും തികഞ്ഞ ഒരു മുര്‍ഷിദിനെ അറിയിച്ചു കൊടുക്കുകയും ചെയ്തു .   ആ മുര്‍ഷിദുള്ള നാട്ടില്‍ പോകാത്ത അദ്ധേഹം ഉറക്കില്‍ നിന്നും ഉണര്‍ന്ന്വീണ്ടും മഹാനാവര്‍കളെ സിയാറത്ത്‌ ചെയ്യുകയും വീട്ടിലേക്ക് പോവുകയും അതിരാവിലെ തന്നെ സ്വപ്നത്തില്‍ കിട്ടിയ വിവരമനുസരിച്ച്‌ ലക്ഷ്യസ്ഥാനതേക്ക് യാത്രയാവുകയും ചെയ്തു .അദ്ദേഹം അവിടെ എത്തിച്ചേര്‍ന്നപ്പോള്‍ കാണാനിടയായത് സൂഫീസ ചക്രവാളസീമയിലെ അഗ്രഗണ്യനും ശൈഖും  സൂഫിയുമായ മഞ്ചേരി വാക്കേതോടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഞ്ചേരി ശൈഖുന എം . മുത്തുക്കോയ തങ്ങള്‍ എന്ന പേരുകളില്‍ പ്രസിദ്ധനായ ശൈഖുന മുഹമ്മദ്‌ കമാലുദ്ദീന്‍ അല്‍ ജീലീയ്യ് (ഖ : സി ) അവര്‍കളെയായിരുന്നു .   മഹാനാവര്‍കളുടെ നിര്‍ദേശപ്രകാരം അദ്ദേഹം അവിടെ താമസിക്കുകയും മഞ്ചേരി ശൈഖുനായുടെ ശിഷ്യനായി മാറുകയും ചെയ്തു .  
                                                     രോഗ ശമനത്തിനായും മറ്റ് ആഗ്രഹ സാഫല്ല്യങ്ങള്‍ക്കായും ഖൂത്താരി ശൈഖുനായെ സമീപിക്കുന്നവര്‍ക്ക്  ഫലം കാണാന്‍ കഴിയുന്നു എന്നതുകൊണ്ട് ഇന്നും നിരവധിയാളുകള്‍ ; മുസ്ലിംകളും അമുസ്ലീംകളും ചാരത്തെത്തുന്നുണ്ട്. 
                                                          മഹാനവര്‍കളുടെ സവിധത്തില്‍ നൂറുല്‍ ഹാഫിള് തഹ്ഫീളുല്‍ഖുര്‍ആന്‍ കോളേജ് എന്ന സ്ഥാപനം ഖുര്‍ആന്‍ മന:പ്പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ചപ്പോള്‍ ഒരാഴ്ച്ച പോലും മുന്നോട്ടു പോകില്ലെന്ന വിമര്‍ശനങ്ങളുടെ കൂരമ്പുമായി വന്നവര്‍ക്ക് വായടപ്പന്‍ മറുപടിയായി ഇന്നു വളര്‍ച്ചയുടെ പാതയിലാണ് . ഇന്നും നൂറുകണക്കിനാളുകള്‍ ആത്മനിര്‍വൃതിയുടെ പൂരണത്തിനായി ഇലാഹി സാമിപ്യത്തിലെ ഉയര്‍ച്ചക്കായി നൈനാരുപള്ളിയുടെ അങ്കണത്തില്‍ അഭയം തേടുമ്പോള്‍ ആത്മനിര്‍വൃതിയാല്‍ അവര്‍ സയ്യൂജ്യമണയുന്നു  എന്നതാണ് വര്‍ത്തമാനകാല ചരിത്രം....

No comments:

Post a Comment

Related Posts Plugin for WordPress, Blogger...