Sunday, 25 October 2015

സല്‍സ്വഭാവം മുത്ത്‌നബിയിലൂടെ

സല്‍സ്വഭാവം
മുത്ത്‌നബിയിലൂടെ
            അന്ധകാരത്തിന്റെയും അനാചാരത്തിന്റെ യും ഈറ്റില്ലമായിരുന്ന ആറാം നൂറ്റാണ്ടിലെ അറേ ബ്യ. അക്രമവും അനീതിയും അരങ്ങ്‌ തകര്‍ക്കുന്നു. ആ വേളയിലാണ്‌ സല്‍ഗുണ സമ്പന്നനായ മുത്ത്‌ നബി (സ്വ)  ഈ ലോകത്തേക്ക്‌ ഭൂജാത നായത്‌.  മാതാപിതാ ക്കളുടെ സ്‌നേഹവാത്സല്യങ്ങള്‍ വേണ്ടുവോളം കിട്ടാതെ തന്നെ പ്രതികൂലസാഹചര്യത്തില്‍ പോലും അല്‍-അമീനായാണ്‌ മുത്ത്‌ നബി(സ്വ) വളര്‍ന്ന്‌ വന്നത്‌.
              കാരുണ്യത്തിന്റെ അലകടലായിരുന്ന മുത്ത്‌ നബി(സ്വ) കുട്ടികളെ വാത്സല്യത്തോടെ തലോടുക യും അവര്‍ക്ക്‌ സ്‌നേഹചുംബനങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ മുത്ത്‌ നബി(സ്വ)തന്റെ പേരക്കുട്ടിയായ ഹസന്‍(റ)വിനെ ചുംബിക്കുന്നത്‌ ഒരു സ്വഹാബി കണ്ടപ്പോള്‍ അദ്‌ഭുതത്തോടെ പറ ഞ്ഞു: നബിയേ, എനിക്ക്‌ പത്ത്‌ മക്കളുണ്ട്‌. അവരില്‍ ഒരാളെ പോലും ഞാനിന്ന്‌ വരെ ചുംബിച്ചിട്ടില്ല. ഇത്‌ കേട്ടപ്പോള്‍ കാരുണ്യത്തിന്റെ കേദാരമായ മുത്ത്‌ നബി(സ്വ) അവിടുന്ന്‌ പ്രഖ്യാപിക്കുന്നു: കുഞ്ഞുങ്ങ ളോട്‌ കരുണ കാണിക്കാത്തവന്‌ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുകയില്ല. എന്നാല്‍ സ്വന്തം മക്കളോ ടുള്ള സ്‌നേഹം പരസ്യമാക്കിയാല്‍ രക്ഷിതാക്ക ളോടുള്ള ഭയം നഷ്‌ടപ്പെടുമെന്നുള്ള തെറ്റ്‌ധാരണ യാണ്‌ ആധുനീകമാതാപിതാക്കള്‍ക്കുള്ളത്‌. ഓ..., മാതാപിതാക്കളെ നാം നമ്മുടെ സന്താനങ്ങളെ സ്‌നേഹിക്കുക. അങ്ങിനെ മുത്ത്‌ നബിയുടെ സ്വഭാവം നമ്മുടെ ജീവിതത്തിലേക്ക്‌ പകര്‍ത്തുക. എന്നാല്‍ ആധുനീക മാതാപിതാക്കള്‍ കുഞ്ഞു ങ്ങള്‍ക്കാവശ്യമായ സ്‌നേഹം കാണിക്കു ന്നവരില്‍ പിശുക്ക്‌ കാണിക്കുന്നവരാണ്‌. മാത്രമല്ല, അവരെ മാര്‍ക്കുത്‌പാദക യന്ത്രങ്ങളായി മാറ്റിക്കൊണ്ടിരി ക്കുന്നു. രണ്ടോ മൂന്നോ വയസ്സാകുമ്പോഴേക്കും അംഗന്‍വാടികളിലേക്കും പ്ലേസ്‌കൂളുകളിലേക്കും പറഞ്ഞുവിട്ട്‌ മക്കളുടെ കുസൃതികളില്‍ നിന്നും രക്ഷതേടുകയാണ്‌ ആധുനിക രക്ഷകര്‍ത്താക്കള്‍. 
         മറ്റൊരു സംഭവം ആഇശാ(റ)വില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ഒരിക്കല്‍ മുത്ത്‌ നബി(സ്വ) കുട്ടികളെ താലോലിക്കുന്ന വേളയില്‍ ഒരു ഗ്രാമീണന്‍ തിരുസന്നിധിയില്‍ വന്നു കൊണ്ട്‌ ചോദിച്ചു: നിങ്ങള്‍ കുട്ടികളെ ചുംബിക്കുകയോ..? ഞങ്ങള്‍ അത്‌ ചെയ്യാ റില്ലല്ലോ..? അപ്പോള്‍ മുത്ത്‌ നബി(സ്വ)യുടെ പ്രതിക രണം; താങ്കളുടെ ഹൃദയത്തില്‍ നിന്ന്‌ അല്ലാഹു കാരുണ്യത്തെ നീക്കിക്കളഞ്ഞെങ്കില്‍ ഞാനെന്ത്‌ ചെയ്യാനാണ്‌ എന്നായിരുന്നു. അതു കൊണ്ട്‌ നാം കുട്ടികളുടെ അവകാശമായ സ്‌നേഹം കൊടുക്കു ന്നതില്‍ പിശുക്ക്‌ കാണിക്കരുത്‌. അതവര്‍ക്ക്‌ യഥാസ മയം കിട്ടിയില്ലെങ്കില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അവര്‍ പോകും.
      മുത്ത്‌ നബി(സ്വ) കുട്ടികളോട്‌ മാത്രമല്ല, അടിമക ളോടും അഗതികളോടും അയല്‍വാസികളോടും പാവപ്പെട്ടവരോടും ശത്രുക്കളോട്‌ പോലും കാരുണ്യ ത്തോടെ പെരുമാറുമായിരുന്നു.
      ലോകത്ത്‌ ഏറ്റവും വലിയ കടപ്പാട്‌ മാതാവിനോടാണെന്ന്‌ ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ച മുത്ത്‌ നബി(സ്വ) മാതാവിന്റെ കാല്‌പാദ ത്തിനടി യിലാണ്‌ സ്വര്‍ഗ്ഗമെന്ന്‌ പ്രഖ്യാപി ക്കുക വഴി മാതാ വിനോടും മാതൃത്വത്തിനോടും അതിലുപരി സ്‌ത്രീകളോടും എങ്ങനെ പെരുമാറണം എന്ന്‌ കൂടി ലോകത്തെ പഠിപ്പിക്കുകയാണ്‌.
        മുത്ത്‌ നബി(സ്വ)യുടെ കൂടെ ഊണിലും ഉറക്ക ത്തിലും ജീവിച്ച തങ്ങളുടെ ഭാര്യമാരില്‍ ഒരാള്‍ പോലും നബി(സ്വ)യെ വേദനിപ്പിക്കുന്ന രീതിയില്‍ കുറ്റപ്പെടുത്തുകയോ മറ്റോ ചെയ്‌തിട്ടില്ല എന്നത്‌ ആധുനികലോകം ചിന്തിക്കുക. കാരണം, ഒരു ഭാര്യയോട്‌ പോലും വേണ്ടവിധം പെരുമാറാന്‍ കഴിയാതെ അവളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പോലും മനസ്സില്ലാക്കാന്‍ കഴിയാതെ ദാമ്പത്യജീവിതം ഒരു ദുരിതജീവിതമായി പേറി നടക്കുന്ന എത്രയോ ദമ്പതിമാരെയാണ്‌ മാധ്യമങ്ങളിലൂടെയും മറ്റും നാം അറിയുന്നത്‌. ഇവിടെയാണ്‌ മുത്ത്‌ നബി(സ്വ)യുടെ സ്വഭാവമഹാത്മ്യം തെളിഞ്ഞ്‌ നില്‍ക്കുന്നത്‌..
        ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ക്രൂരമായ പീഢനങ്ങള്‍ക്കിരയായ ബിലാല്‍ (റ)വിനെ മുത്ത്‌ നബി(സ്വ)യുടെ പ്രേരണപ്രകാരം യജമാനനായ ഉമയ്യത്തില്‍ നിന്നും വിലകൊടുത്ത്‌ വാങ്ങി സ്വതന്ത്രനാക്കിയത്‌ അബൂബക്‌ര്‍(റ) ആണ്‌.
        കറുത്തവനായ ബിലാര്‍(റ)വിന്‌ മക്കാവിജയ ശേഷം പരിശുദ്ധമായ കഅ്‌ബയുടെ മുകളില്‍ കയറി നിന്ന്‌ വാങ്ക്‌ കൊടുക്കാനുള്ള നിയോഗം ഉണ്ടായി. എന്നാല്‍ ആധുനികസമൂഹം, സമ്പത്തിന്റെയും കുടുംബമഹിമയുടെയും പേരില്‍ പാവപ്പെട്ടവനെ സമൂഹത്തല്‍ നിന്നും മറ്റു മേഖലകളില്‍ നിന്നും ആട്ടിപ്പായിക്കുന്ന അവസ്ഥയാണ്‌ നമുക്ക്‌ കാണാന്‍ സാധിക്കുന്നത്‌. സമൂഹത്തിന്റെ താഴെ തട്ടിലുള്ള വരിലേക്ക്‌ നാം കാരുണ്യത്തിന്റെ ഹസ്‌തം നീട്ടുക യും അവരോട്‌ വിനയത്തോട്‌ കൂടി പെരുമാറു കയും ചെയ്യുക. അങ്ങനെ, നാം മുത്ത്‌ നബി(സ്വ)യുടെ മാതൃക പിന്‍പറ്റി മുത്ത്‌ നബി(സ്വ)യിലേക്ക്‌ ചേര്‍ന്ന്‌ നില്‍ക്കുക.
     അയല്‍വാസികളെ ദരിദ്രവാസികളെ പോലെ കാണുന്ന ലോകമാണ്‌ വര്‍ത്തമാനകാലം. അവ രോടുള്ള കടമ നിര്‍വ്വഹിക്കണമെന്ന്‌ മുത്ത്‌ നബി(സ്വ) നമ്മെ പഠിപ്പിക്കുന്നു. തന്റെ വീട്ടില്‍ ഉണ്ടാക്കുന്ന രുചികരമായ ഭക്ഷണങ്ങള്‍ നമ്മുടെ ചുറ്റുവളപ്പില്‍ കുഴിച്ച്‌ മൂടിയാല്‍ പോലും വിശക്കുന്നവനോ അയല്‍വാസികള്‍ക്കോ അതില്‍ നിന്ന്‌ രുചി നോക്കാ ന്‍ പോലും കൊടുക്കില്ല. അത്രക്കും കഠിന ഹൃദയ ത്തിന്‌ ഉടമകളായി നാം മാറുകയാണോ..? നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളെ പോലെ അയല്‍വീട്ടിലും കുഞ്ഞുങ്ങള്‍ ഉണ്ടെന്ന്‌ നാം മനസ്സിലാക്കുക. ഇവിടെ മുത്ത്‌ നബിയുടെ ഉപദേശം നാം കേള്‍ക്കുക. അ ബൂദര്‍റേ, നീ കറി പാകം ചെയ്യുമ്പോള്‍, അതില്‍ കൂടുതല്‍ വെള്ളം ചേര്‍ത്ത്‌ കൊണ്ട്‌ അയല്‍ക്കാരെ കൂടി പരിഗണിക്കുകയും ന്യായപ്രകാരം അവര്‍ക്ക്‌ കൂടി അത്‌ പകര്‍ന്ന്‌ കൊടുക്കുകയും വേണം. മറ്റൊരു പ്രഖ്യാപനം കൂടി നാം ഓര്‍ക്കുക. അല്ലാഹുവിലും അന്ത്യനാളിലും ആര്‌ വിശ്വസി ക്കുന്നുവോ, അവന്‍ അയല്‍വാസിയെ ബഹുമാനി ക്കട്ടെ.. തരം കിട്ടിയാല്‍ വാക്ക്‌ കൊണ്ടും നോക്ക്‌ കൊണ്ടും പ്രവൃത്തി കൊണ്ടും അയല്‍വാസികളെ ഉപദ്രവിക്കുന്നവരാണ്‌ നാം. അതിനാല്‍ ഈ തിരു വചനം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുക.എല്ലാ അനുഗ്രഹങ്ങളും ആര്‍ക്കും ലഭിക്കാത്ത സ്ഥനമാനങ്ങളും ഇരുലോകത്തും ലഭിച്ചിട്ട്‌ പോലും മുത്ത്‌ നബി(സ്വ) വളരെ വിനയാന്വിതനായിട്ടാണ്‌ ജീവിച്ചത്‌. അല്ലാഹുവിന്റെ ഉത്തമദാസനായി ജീവിക്കാനാണ്‌ മുത്ത്‌ നബി(സ്വ) ആഗ്രഹിച്ചത്‌. അല്ലാഹുവേ, എന്നെ നീ മിസ്‌കീനായി ജീവി പ്പിക്കു കയും മിസ്‌കീനായി മരിപ്പിക്കുകയും മിസ്‌കീന്‍ മാരോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ... എന്നാ ണ്‌ അവിടുന്ന്‌ പ്രാര്‍ത്ഥിച്ചത്‌.
      സമ്പത്തിന്റെ ഹുങ്ക്‌ കൊണ്ടോ സാഹചര്യ ത്തിന്റെ സമ്മര്‍ദ്ദത്താലോ വീട്ട്‌ വേലക്കായി ആളെ നിയോഗിച്ച്‌ അവരോട്‌ മനുഷ്യത്വരഹിതമായി പെരുമാറുന്ന എത്രയോ ആളുകളെയാണ്‌ നാം കാണു ന്നത്‌. അവരെ പുച്ഛത്തോടെയാണ്‌ ആ സമൂഹം നോ ക്കിക്കാണുന്നത്‌. ഇവിടെയും മുത്ത്‌ നബി(സ്വ)യി ലേക്ക്‌ നാം മടങ്ങുക.
       അവിടുന്ന്‌  സ്വന്തം വീട്ടുകാരോടും വേലക്കാ രോടും വളരെ സൗമ്യതയോടെയാണ്‌ പെരുമാറി യിരുന്നത്‌. അനസ്‌(റ) പറയുന്നു:പത്ത്‌ വര്‍ഷക്കാലം ഞാന്‍ മുത്ത്‌ നബി (സ്വ)യെ പരിചരിച്ചു. ഇക്കാല യളവില്‍ ഒരിക്കല്‍ പോലും എന്നോട്‌ കോപിക്കു കയോ പരുഷമായി പെരുമാറുകയോ ചെയ്‌തിട്ടില്ല. ഛെ, എന്നൊരു വാക്ക്‌ പോലും പറഞ്ഞിട്ടില്ല. നമ്മുടെ അവസ്ഥയോ, വേലക്കാരിയുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ ഒരു ഗ്ലാസ്‌ വീണുടഞ്ഞാല്‍ അവരുടെ കാര്യം അചിന്തനീയമാണ്‌.
      നവീന ഭര്‍ത്താക്കന്മാര്‍ താന്‍ വെള്ളം കുടിച്ച ഗ്ലാസ്‌ പോലും ഒന്ന്‌ നീക്കി വയ്‌ക്കുന്നതിന്‌, തന്റെ ഈഗോ തടസ്സമാണെങ്കില്‍, ഭര്‍ത്താക്കന്മാര്‍ക്കും മാതൃകയായ മുത്ത്‌ നബി(സ്വ) കുടുംബത്തില്‍ എങ്ങനെ പെരുമാറിയെന്ന്‌ ആഇശ(റ) തന്നെ പറയ ട്ടെ: മുത്ത്‌ നബി(സ്വ) വീട്ടുജോലിയില്‍ സഹായിക്കും. വസ്‌ത്രങ്ങള്‍ തുന്നും. വീട്‌ അടിച്ച്‌ വൃത്തിയാക്കും. അങ്ങാടിയില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങിക്കൊണ്ട്‌ തരും. പൊട്ടിയ ചെരിപ്പുകള്‍ തുന്നുകയും ഒട്ടകത്തി ന്‌ തീറ്റ കൊടുക്കുകയും അടിമകളോടൊപ്പം ഇരുന്ന്‌ മാവ്‌ കുഴക്കുകയും ചെയ്‌തിരുന്നു.പ്രിയ ഭര്‍ത്താ ക്കന്മാരേ, നാം മുത്ത്‌ നബി(സ്വ)യിലേക്ക്‌ മടങ്ങുക. മറിച്ച്‌ നാം വീട്ടിലിരുന്ന്‌ ഭാര്യമാരെ അങ്ങാ ടികളിലേക്ക്‌ പറഞ്ഞ്‌ വിടലല്ല. ഇങ്ങനെ ഏത്‌ മേഖല നോക്കിയാലും മുത്ത്‌ നബി(സ്വ)യുടെ സ്വഭാവം, അത്‌ ലോകത്തിന്‌ മാതൃകയാണ്‌. കാരണം, മുത്ത്‌ നബി(സ്വ)യുടെ സ്വഭാവം അത്‌ ഖുര്‍ആനാണ്‌. നാം ഖുര്‍ആനിലേക്ക്‌ മടങ്ങുക, അഥവാ മുത്ത്‌ നബി(സ്വ)യിലേക്ക്‌.No comments:

Post a Comment

Related Posts Plugin for WordPress, Blogger...