Tuesday, 18 September 2012

ബലികര്‍മ്മത്തില്‍ ഓര്‍മ്മിക്കാന്‍

                    ബലികര്‍മ്മത്തില്‍  ഓര്‍മ്മിക്കാന്‍ 
                          അല്ലാഹുവിന്‍റെ ഖലീലായ ഇബ്രാഹീം നബി (അ) ന്‍റെയും പ്രിയ പുത്രന്‍ ഇസ്മായില്‍ (അ) ന്‍റെയും ത്യാഗത്തിന്‍റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും സ്മരണകള്‍ അയവിറക്കി അല്ലാഹുവിന്‍റെ തൃപ്തിയും സാമിപ്യവും ലക്ഷ്യംവച്ച് പെരുന്നാള്‍ ദിനത്തിലോ അയ്യാമുത്തശ് രീ ഖിലോ (പെരുന്നാള്‍ കഴിഞ്ഞുള്ള ആദ്യ മൂന്ന് ദിവസം ) നിശ്ചിത നിബന്ധനകള്‍ ഒത്തിണങ്ങിയ മൃഗത്തെ ബലിയര്‍പ്പിക്കുന്നതിനാണ് ഉള്ഹിയ്യത്ത് അഥവാ ബലികര്‍മ്മം എന്ന് പറയുന്നത്.
                                   
അത് നമുക്ക് ശക്തിയേറിയ സുന്നത്തും നബി (സ) നിര്‍ബന്ധവുമാണ്. (ബാജൂരി2/412 ) സ്വതന്ത്രനും പ്രായപൂര്‍ത്തിയും ബുദ്ധിയും കഴിവുള്ളവനുമായ മുസ്ലിമിനാണ് ഇതു ബാധകമാകുന്നത്.ഇതു നേര്‍ച്ചയാക്കിയാല്‍ നിബന്ധമാവുകയും ചെയ്യും.

                                            അറവിന്‍റെ സന്ദര്‍ഭത്തിലോ അതിനു
 മുമ്പ് മൃഗത്തെ നിജപ്പെടുത്തുന്ന അവസരത്തിലോ സുന്നത്തായ  ഉള്ഹിയ്യത്ത് ആണെങ്കില്‍ സുന്നത്തായ  ഉള്ഹിയ്യത്തിനെ കരുതുന്നു എന്നോ  ഉള്ഹിയ്യത്ത് എന്നസുന്നത്തിനെ വീടുന്നു എന്നോ പോലുള്ള നിയ്യത്ത് ചെയ്യേണ്ടതാണ്.  ഉള്ഹിയ്യത്ത് എന്ന് മാത്രം പറയുമ്പോള്‍ അത് നിര്‍ബന്ധംആയിത്തീരും.(ഇആനത്ത്  ) നിബന്ധമായ  ഉള്ഹിയ്യത്ത് ആണെങ്കില്‍ നിബന്ധതയെ കരുതുകയും വേണം. 

                           ഉള്ഹിയ്യത്ത് അറുക്കാന്‍ ഉദേശിക്കുന്നവന്‍ ദുല്‍ ഹജ്ജ്‌  മുതല്‍  ഉള്ഹിയ്യത്ത് അറക്കുന്നത് വരെ മുടിയും നഖവും നീക്കം ചെയ്യല്‍ കറാഹത്താകുന്നു. ജുമുഅ ദിവസത്തില്‍ ആയാലും ശരി.  ഉള്ഹിയ്യത്ത് ഉദേശിക്കുന്നവന് മാത്രമേ കറാഹത്തുള്ളൂ. അവന്‍റെ /വീട്ടുകാര്‍ക്ക് കരാഹത്തില്ല. (ഇആനത്ത്).

                                 ആട് , മാട്, ഒട്ടകം,എന്നിവ മാത്രമാണ്  ഉള്ഹിയ്യത്തില്‍ പരിഗണിക്കപ്പെടുന്നത്. നെയ്യാട്,കോലാട് എന്നിങ്ങനെ ആട് രണ്ടിനമുണ്ട്.സാധാരണ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നവ കോലാടിന്‍റെ ഗണത്തിലാണ് പെടുന്നത് . കോലാടിനും കാള, പശു,എരുമ,പോത്ത്, തുടങ്ങിയ മാടുകള്‍ക്കും രണ്ടു വയസ്സ് വേണം.നെയ്യാടിനു ഒരു വയസ്സ് തികയുകയോ ആറുമാസത്തിനു ശേഷം അതിന്‍റെ മുന്‍പല്ലില്‍ നിന്ന് ഒന്നെങ്കിലും കൊഴിഞ്ഞു പോവുകയോ ചെയ്യല്‍ നിര്‍ബന്ധമാണ്.ഒട്ടകത്തിന് അഞ്ചു വയസ്സും പൂര്‍ത്തിയായിരിക്കണം.
                           കോലാടിനു ഒരു വയസ്സ് തികഞ്ഞാല്‍ മതി എന്ന വീക്ഷണം (ശറഹുല്‍ മുഹദ്ദബ്) ചില ഷാഫിഈ പണ്ഡിതന്‍മാര്‍ക്കുണ്ട്. അതിനാല്‍ രണ്ടു വയസ്സ് തികഞ്ഞ ആടുകള്‍ ലഭിക്കാതെ വന്നാല്‍ ഈ വീക്ഷണം സ്വീകരിക്കാവുന്നതാണ്.
മേല്‍ പറഞ്ഞ  മൃഗത്തെ വാങ്ങി  ഉള്ഹിയ്യത്ത് അറക്കാന്‍സാമ്പത്തീക ശേഷിയില്ലാത്ത ദരിദ്രന്കോഴിയെ അറത്തു ഉള്ഹിയ്യത്ത് കര്‍മ്മം നിര്‍വഹിക്കാമെന്ന് ഇബ്നു അബ്ബാസ് (റ ) നും മറ്റു ചില പണ്ഡിതര്‍ക്കും അഭിപ്രായമുണ്ട്.
ഒട്ടകം , മാട്, എന്നിവയില്‍ ഏഴില്‍ അധികരിക്കാത്ത ആളുകള്‍ പങ്കു ചേര്‍ന്നു  ഉള്ഹിയ്യത്ത് അറുക്കാം. ഏഴില്‍ കവിയാന്‍ പാടുള്ളതല്ല. ഏഴില്‍ താഴെയുള്ള പങ്കാളിത്തം അനുവദനീയമാണ്.ആടില്‍ ഒരാള്‍ മാത്രമേ പറ്റുകയുള്ളൂ. പങ്കാളികളില്‍ ചിലര്‍  ഉള്ഹിയ്യത്തും മറ്റു ചിലര്‍  ഉള്ഹിയ്യത്ത് ഉദേശിക്കാതെ  ഭക്ഷിക്കല്‍, ആഖീഖ , വില്‍പ്പന, തുടങ്ങിയവ കരുതിയാല്‍ ആ പങ്കാളിത്തം അനുവദനീയമാണ്. വീതം വെച്ചെടുത്ത ശേഷം ഓരോരുത്തരുടെയും കരുതല്‍ പോലെ ചെലവഴിക്കാവുന്നതാണ് .
ബലിപെരുന്നാള്‍ ദിനം  സൂര്യന്‍ ഉദിച്ച് ലളിതമായ രീതിയില്‍ രണ്ടു റക്കഅത്തു നിസ്ക്കാരവും രണ്ടു ഖുതുബയും നിര്‍വ്വഹിക്കാന്‍ മതിയായ സമയം കഴിഞ്ഞതു മുതല്‍ ഉള്ഹിയ്യത്തിന്‍റെ സമയം ആരംഭിക്കുന്നതാണ്. നിസ്ക്കാരതിണോ ഖുതുബക്കോ ശേഷമാവല്‍ നിര്‍ബന്ധമില്ല. എന്നാല്‍ സൂര്യന്‍ ഉദിച്ച് ഏകദേശം ഇരുപത് മിനിട്ട് കഴിഞ്ഞ്നിസ്ക്കാരവും രണ്ടു ഖുതുബയും കഴിഞ്ഞതിനു ശേഷമാകലാണ് ഏറ്റവും ഉത്തമം. (ബാജൂരി ). പെരുന്നാള്‍ കഴിഞ്ഞുള്ള മൂന്നു ദിവസം വരെ ഉള്ഹിയ്യത്തിന്‍റെ സമയം നീളുന്നതാണ്.


No comments:

Post a Comment

Related Posts Plugin for WordPress, Blogger...