നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday 14 January 2013

മൌലിദ്


 മൌലിദ് 




കാലപ്രവാഹത്തില്‍ ഒരിക്കല്‍ കൂടി കടന്നുവരാനിരിക്കുകയാണ് പരിശുദ്ധ പ്രവാചകരുടെ തിരുപ്പിറവിയുടെ അനുഗ്രഹീത നിമിഷം. മാനവിക ചരിത്രത്തില്‍ എവിടെയോ കൈമോശം വന്നുപോയ ജീവിതം അതിന്റെ തിളക്കം വീണ്ടെടുത്ത യുഗത്തിന്റെ സമാരംഭമായിരുന്നു ഒരു റബീഉല്‍ അവ്വലില്‍ പ്രവാചകരുടെ തിരുപ്പിറവിയോടെ സംഭവിച്ചത്. അതിനാല്‍ ഓരോ റബീഉല്‍ അവ്വലിലും പ്രവാചകരുടെ അപദാന കീര്‍ത്തനങ്ങളാല്‍ ആഗോള മുസ്ലിം മനസ്സ് ഊഷരതയില്‍ നിന്ന് ഊര്‍വരതയിലേക്കും മരുപ്പറമ്പില്‍ നിന്ന് മരുപ്പച്ചയിലേക്കും സഞ്ചരിച്ചു കൊണ്ടിരിക്കും.
അല്ലാഹു അല്ലാത്ത ആരാധ്യവസ്തുക്കളുടെ അടിമത്വത്തില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിച്ച, അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും ബഹുദൈവാരാധനയില്‍ നിന്ന് ഏകദൈവാരാധനയിലേക്കും മനുഷ്യകുലത്തെ വഴിനടത്തിയ ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെ മുസ്ലിം ലോകം പ്രകീര്‍ത്തിച്ചുകൊണ്ടേയിരിക്കും.
ഈ അനുഗ്രഹീത പ്രവാചകന്റെ ഉമ്മത്തിലെ ഒരംഗമാവുക എന്ന സൌഭാഗ്യത്തിനു നന്ദി രേഖപ്പെടുത്തുന്നതിനും പ്രവാചകരോടുള്ള സ്നേഹവും ആദരവും വരച്ചുകാണിക്കുന്നതിനുമായി ആഗോള മുസ്ലിം സമൂഹം ചെയ്തുവരുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് പ്രവാചക പ്രകീര്‍ത്തനം. പ്രകീര്‍ത്തനത്തിനായി കേരളജനത വ്യാപകമായി ഉപയോഗിക്കുന്നത് മൌലിദ് പാരായണമാണ്. മുഹമ്മദ് നബി(സ്വ) ജീവിതത്തിന്റെ വിവിധ മേഖലകളെയും അനുപമമായ അവിടുത്തെ സ്വഭാവത്തെയും ഗദ്യപദ്യ ശൈലികളിലൂടെ വിശദീകരിച്ചുകൊണ്ട് നടത്തുന്ന മൌലിദ് പാരായണം തന്നെയാണ് റബീഉല്‍ അവ്വലില്‍ നാം അനുഷ്ടിക്കുന്ന സവിശേഷ കര്‍മ്മം...

1 comment:

  1. അല്ലാഹു അല്ലാത്ത ആരാധ്യവസ്തുക്കളുടെ അടിമത്വത്തില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിച്ച, അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും ബഹുദൈവാരാധനയില്‍ നിന്ന് ഏകദൈവാരാധനയിലേക്കും മനുഷ്യകുലത്തെ വഴിനടത്തിയ ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെ മുസ്ലിം ലോകം പ്രകീര്‍ത്തിച്ചുകൊണ്ടേയിരിക്കും.

    :)

    ReplyDelete

Related Posts Plugin for WordPress, Blogger...