Monday, 30 November 2015

വിശുദ്ധ നബി വിമര്‍ശനങ്ങള്‍ വിഫലം

വിശുദ്ധ നബി
 വിമര്‍ശനങ്ങള്‍ വിഫലം

           സര്‍വ്വലോകങ്ങളുടെയും സൃഷ്‌ടിപ്പിന്‌ കാര ണം, ലോകാനുഗ്രഹി, സദ്‌വൃത്തര്‍ക്ക്‌ സുവിശേ ഷകന്‍, ദുര്‍വൃത്തര്‍ക്ക്‌ മുന്നറിയിപ്പുകാരന്‍, ലോക ത്തിന്റെ മാര്‍ഗ്ഗദര്‍ശകന്‍. അത്യുത്തമ സ്വഭാവങ്ങ ളുടെ ഉടമ അശരണരുടെയും ആലംബഹീനരുടെയും ആശ്രയം അനാഥകളുടെയും അഗതികളുടെയും അത്താണി, സേവകനായ നേതാവ്‌, ഇരുലോക ത്തിന്റെയും ആത്മാവ്‌. മര്‍ദ്ദിതരുടെ രക്ഷകന്‍. പീ ഡിതരുടെ വിമോചകന്‍. നന്മകളുടെ ഉറവിടം, അല്ലാഹുവിന്റെ ഹബീബ്‌, അവിടുന്നിനെ സ്‌നേഹിക്കല്‍ അല്ലാഹുവിനെ സ്‌നേഹിക്കലും വെറുക്കല്‍ അവനെ വെറുക്കലുമായി അല്ലാഹു കണക്കാക്കിയ അന്ത്യപ്രവാചകന്‍. ലോകത്തിന്‌ സൃഷ്‌ടാവിന്റെ ഉദ്ദേശാനുസരണം അവനെ പരിച യപ്പെടുത്തിയ തിരുദൂതര്‍... ഇതെല്ലാം എന്നല്ല ഏതൊ ക്കെ സവിശേഷതകളും സത്‌ഗുണങ്ങളും സ്ഥാനമാന ങ്ങളുമുണ്ടോ അവയെല്ലാം സമ്മേളിച്ച അത്യാദരണീ യ വ്യക്തിത്വം അതാണ്‌ ലോകഗുരു മുഹമ്മദ്‌ മു സ്ഥഫാ (സ്വ).
             മാനവകുലത്തിന്റെ സര്‍വ്വോന്മുഖ നന്മ ലക്ഷ്യമാക്കി അല്ലാഹു നിയോഗിച്ച പ്രവാചകരില്‍ അത്യുന്നതരാണ്‌ നബി (സ്വ). ആദ്യപിതാവ്‌ ആദം നബി (അ) മുതല്‍ ആരംഭിച്ച, അല്ലാഹുവിന്റെ ഏക ത്വത്തിലധിഷ്‌ഠിതമായ വിശുദ്ധ മതം-ഇസ്‌ലാം - അതിന്റെ പൂര്‍ത്തീകരണത്തിന്‌ അല്ലാഹു തിരഞ്ഞെ ടുത്തത്‌ തിരുനബി (സ്വ) യെയായിരുന്നു. ധാരാളം പ്രത്യേകതകളും ആദരവുകളും നല്‍കി അല്ലാഹു തിരുനബി (സ്വ) യെ അനുഗ്രഹിച്ചു. ഇതൊക്കെയാ ണെങ്കിലും ആ വിശുദ്ധനബിക്കെതിരെ നിരവധി വിമര്‍ശനങ്ങളും വെല്ലുവിളികളും ഉയര്‍ന്നു. അസ ത്യ അധര്‍മ്മങ്ങളുടെ ആള്‍രൂപങ്ങളായ അവിശ്വാ സികളുടെയും കപടരുടെയും കഴമ്പില്ലാത്ത കേവല ആരോപണങ്ങളാണ്‌ അവയൊക്കെയും. സത്യധര്‍മ്മ ങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ നിര്‍ദ്ദേശാനുസരണം നേതൃത്വം നല്‍കാന്‍ തുടങ്ങിയപ്പോഴാണ്‌ ശത്രുക്കള്‍ വിമര്‍ശനങ്ങള്‍ തുടങ്ങിയത്‌. അതുവരെ കുടുംബ ക്കാര്‍ക്കും നാട്ടുകാര്‍ക്കും കണ്ണിലുണ്ണിയും വിശ്വസ്‌ത നുമായിരുന്നു. എന്നല്ല, അങ്ങനെയാണ്‌ നബി (സ്വ) യെ വിശേഷിപ്പിച്ചതും സംബോധന ചെയ്‌തിരു ന്നതും. എന്നാല്‍ അല്ലാഹുവിന്റെ ഏകത്വം അചഞ്ച ലമായി പ്രഖ്യാപിക്കുകയും ജനങ്ങളെ അതിലേക്ക്‌ ദര്‍ശനം ചെയ്യുകയും തുടങ്ങിയപ്പോള്‍ ബഹുദൈവ വിശ്വാസത്തില്‍ പൂണ്ടിരുന്ന അവര്‍ക്ക്‌ സഹിക്കാ നായില്ല. 
              അന്ന്‌ മുതല്‍ തിരുനബി (സ്വ) യെയും അനു യായികളെയും അവരുടെ മഹിതമായ ആശയത്തെ യും നിഷ്‌ക്കാസനം ചെയ്യാന്‍ പലവിധ ആരോപണ വിമര്‍ശന ഉപദ്രവങ്ങള്‍ അവര്‍ പയറ്റി നോക്കി. വിശുദ്ധ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇന്ന്‌ നടത്തുന്ന വിമര്‍ശനങ്ങളും മറ്റുമെല്ലാം അതിന്റെ തുടര്‍ച്ചയാ ണ്‌. ഏത്‌ വിമര്‍ശനമായാലും എല്ലാം വിഫലമാണ്‌. തിരുനബി (സ്വ) യെ യഥാവിധി മനസ്സിലാക്കുകയും അല്ലാഹു അവിടുന്നിനെ സംബന്ധിച്ച്‌ പരിചയപ്പെ ടുത്തിയത്‌ അറിയുകയും ചെയ്‌താല്‍ അത്‌ കൂടുതല്‍ വ്യക്തമാകും. വിമര്‍ശിച്ച്‌ വിമര്‍ശിച്ച്‌ അവസാനം തിരുസവിധത്തിലെത്തി വിശുദ്ധ ഇസ്‌ലാം പുല്‍കി യ നിരവധി ചരിത്ര പുരുഷന്മാരുടെ സംഭവങ്ങള്‍ അത്‌ സാക്ഷീകരിക്കുകയും ചെയ്യുമ്പോള്‍ പ്രത്യേ കിച്ചും. 
        തിരുനബി (സ്വ) യുടെ പ്രബോധന കാലത്ത്‌ നിരവധി വിമര്‍ശനങ്ങള്‍ ശത്രുക്കള്‍ നടത്തി. എല്ലാ വിമര്‍ശനങ്ങള്‍ക്കുമുളള മറുപടി നജ്‌മ്‌ സൂറത്തിലൂ ടെ അല്ലാഹു നല്‍കുന്നു. അവന്‍ പറയുന്നു: `ഉദിക്കു ന്ന-അസ്‌തമിക്കുന്ന-ഖിയാമം നാളില്‍ ഉതിര്‍ന്നു വീഴുന്ന - നക്ഷത്രം തന്നെ സത്യം നിങ്ങളുടെ സാഹി ബ്‌ (സുഹൃത്ത്‌) വഴിപിഴിച്ചിട്ടില്ല. സന്മാര്‍ഗ്ഗം തെറ്റി യിട്ടില്ല'' (നജ്‌മ്‌ 1,2). അതായത്‌ നിങ്ങളുടെ സുഹൃത്ത്‌ മുഹമ്മദ്‌ നബി (സ്വ) തങ്ങള്‍ക്ക്‌ സത്യ ഉദ്ദേശ്യത്തില്‍ നിന്ന്‌ മാര്‍ഗ്ഗവ്യതിയാനം സംഭവിക്കുകയോ മിഥ്യ പിന്‍പറ്റുന്നതിലോ അത്‌ മാത്രമായി വിശ്വസിക്കു ന്നതിലോ പിഴവ്‌ പറ്റുകയോ ഉണ്ടായിട്ടില്ലി. അഥവാ നിങ്ങള്‍ ഉദ്ദേശിക്കുന്ന യാതൊന്നിലുമല്ല വിശുദ്ധ നബി (സ്വ) തങ്ങള്‍. 
           മേല്‍വചനത്തില്‍ നബി (സ്വ) തങ്ങളെ സുഹൃ ത്ത്‌ എന്ന്‌ അര്‍ത്ഥം വരുന്ന സ്വാഹിബ്‌ എന്നാണ്‌ അല്ലാഹു പ്രയോഗിച്ചത്‌ . അതിന്റെ കാരണം അവ രുടെ വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതവും അയ ഥാര്‍ത്ഥവുമാണെന്ന്‌ അറിയിക്കാനാണ്‌. അവരുടെ യിടയില്‍ ജീവിക്കുന്ന, സഹവസിക്കുന്ന തിരുനബി മഹിത സ്വഭാവങ്ങള്‍ക്കുടമയും അങ്ങേയറ്റം വിശുദ്ധനും സന്മാര്‍ഗ്ഗവും നേര്‍വഴിയുമുള്ളവരും അവര്‍ ആരോപിക്കുന്ന സര്‍വ്വ കാര്യങ്ങളില്‍ നിന്ന്‌ മുക്തരുമാണെന്ന സത്യം അവര്‍ക്ക്‌ അറിയാമെന്ന്‌ അറിയിക്കലാണ്‌ ഈ പ്രയോഗത്തിന്റെ തത്വമെന്ന്‌ പണ്‌ഡിത ശ്രേഷ്‌ഠര്‍ വിശദീകരിച്ചു. കാരണം തിരുനബി (സ്വ) യോടുള്ള സഹവാസവും അവിടു ന്നിന്റെ മഹോന്നത നന്മകള്‍ ദര്‍ശിക്കലും അവരുടെ സര്‍വ്വ വിമര്‍ശനങ്ങളില്‍ നിന്ന്‌ അവിടുന്ന്‌ മുക്തരും സന്മാര്‍ഗ്ഗത്തിന്റെ മൂര്‍ത്തീമത്ഭാവമാണെന്നും സ്ഥിരപ്പെടുത്തുന്നു. 
      അല്ലാഹു തുടരുന്നു: നബി സയേഷ്‌ടപ്രകാരം (ഖുര്‍ആനോ അല്ലാത്തതോ) ഒന്നും തന്നെ സംസാരി ച്ചിട്ടില്ല. അല്ലാഹുവില്‍ നിന്നുള്ള ദിവ്യബോധനം മാത്രമാണ്‌ നബി (സ്വ) യുടെ സംസാരം. നബി (സ്വ) യെ അയച്ചത്‌ അതിശക്ത കഴിവുള്ളവനാണ്‌ (അല്ലാഹു-ജിബ്‌രീല്‍) (നജ്‌മ്‌ 35). ഈ ആയത്തുകളി ലും തുടര്‍ന്നുള്ള ആയത്തുകളിലുമായി അന്ന്‌ അവര്‍ വിമര്‍ശിച്ചതിന്‌ വ്യക്തമായ മറുപടിയാണ്‌ അല്ലാ ഹു നല്‍കുന്നത്‌. വിശുദ്ധ ഖുര്‍ആനില്‍ വിവിധയിട ങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി കാണാവുന്ന താണ്‌. അല്ലാഹുവിന്റെ വചനങ്ങളില്‍ നിന്ന്‌ മനസ്സിലാവുന്നത്‌ നബി (സ്വ) തങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും വിമര്‍ശനങ്ങള്‍ വിഫലമാണെന്നുമാണ്‌. നബി (സ്വ) തങ്ങള്‍ ഉന്നത അവസ്ഥയുള്ള ഗുണങ്ങള്‍ പൊതിഞ്ഞവരും അല്ലാഹുവിനോട്‌ ഏറ്റം അടുത്തവരുമാണെന്നും നബി (സ്വ) തങ്ങള്‍ സ്വന്തം അഭിപ്രായത്തിനും ഇഷ്‌ടത്തിനും അനുസരിച്ചല്ല അല്ലാഹു നേരിട്ടോ ജിബ്‌രീല്‍ മുഖേനെയോ നല്‍കുന്ന ബോധന പ്രകാരമാണ്‌ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്ന തുമെന്നുമാണ്‌ അല്ലാഹു വിമര്‍ശകരോട്‌ പറഞ്ഞത്‌. ഇത്‌ എല്ലാ കാലത്തുമുള്ള എല്ലാ വിമര്‍ശനങ്ങ ള്‍ക്കും മറുപടിയാണ്‌. അതുകൊണ്ട്‌ തന്നെ തിരുന ബിക്കെതിരെയുള്ള സര്‍വ്വ വിമര്‍ശനങ്ങളും വിഫല മാണ്‌. 
           സര്‍വ്വലോക സ്രഷ്‌ടാവും പരിപാലകനുമായ അല്ലാഹു തിരുനബിയിലൂടെ ലോകത്തിനാവശ്യ മായ എല്ലാം പഠിപ്പിച്ചു. വെട്ടിച്ചുരുക്കലുകള്‍ക്കോ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ ഇടമില്ലാത്ത വിധം വിശുദ്ധ ഇസ്‌ലാമിനെ പൂര്‍ത്തീകരിച്ചു. നിരവധി ത്യാഗങ്ങളും കഷ്‌ടതകളും സഹിച്ച്‌ ശത്രുക്കളുടെ എതിര്‍പ്പുകള്‍ അവഗണിച്ച്‌ അവിടുന്ന്‌ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചു. നിഷ്‌ക്കളങ്കവും ധര്‍മ്മാ ധിഷ്‌ഠിതവുമായ ആ പ്രശോഭിത ജീവിതം ഇടിച്ചു താഴ്‌ത്താനാണ്‌ ശത്രുക്കള്‍ ശ്രമിച്ചത്‌. ഒന്നിന്‌ പിറകെ ഒന്നായി നിരവധി വിമര്‍ശനങ്ങള്‍ അവിടുന്നിന്‌ നേരെ അവര്‍ എയ്‌തുവിട്ടു. എന്നാല്‍ അല്ലാഹുവി ന്റെ അജയ്യശക്തിയാല്‍ സംശുദ്ധ ജീവിതം നയിച്ച അവിടുന്നിന്റെ പരിസരത്തേക്ക്‌ പോലും ഈ വിമര്‍ശനങ്ങള്‍ക്ക്‌ എത്താന്‍ കഴിഞ്ഞില്ലെന്നതാണ്‌ സത്യം. ചരിത്രം തെളിയിക്കുന്നതും അത്‌ തന്നെ. 
ആധുനിക യുഗത്തിലും വിമര്‍ശകര്‍ വിരളമല്ലല്ലോ? പുറത്തുള്ളവരെ കൂടാതെ അകത്തുള്ളവരെന്ന്‌ പറയുന്നവര്‍ പോലും അവിടുന്നിനെ വിമര്‍ശിക്കു ന്നു. എല്ലാ വിമര്‍ശനങ്ങളും വിഫലം തന്നെയെന്നാണ്‌ ആധുനിക വിമര്‍ശനങ്ങളും പ്രതിഫലനങ്ങളും സ്ഥിരപ്പെടുത്തുന്നത്‌. തിരുനബി (സ്വ) യെ ഏതെങ്കി ലും നിലക്ക്‌ വിമര്‍ശിക്കുകയോ തരം താഴ്‌ത്തുകയോ ചെയ്യുന്നവന്‍ മുസ്‌ലിം നാമധാരിയാണെങ്കില്‍ പോ ലും അവിടുത്തെ അനുയായിയാകാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. 
           അല്ലാഹുവിന്റെ ഇഷ്‌ടദാസന്മാരും ഉത്തമ അടിമകളുമായ അമ്പിയാക്കള്‍ക്കും ഔലിയാ ക്കള്‍ക്കും ശത്രുക്കളും വിമര്‍ശനങ്ങളും ഉണ്ടാകുമെ ന്നത്‌ അവന്‍ വ്യക്തമാക്കിയതാണ്‌. അവരെ രക്ഷിതാവിലേക്ക്‌ പരിപൂര്‍ണ്ണമായി അടുപ്പിക്ക ലാണ്‌ അതിന്റെ ഉദ്ദേശ്യമെന്ന്‌ മഹത്തുക്കള്‍ സമര്‍ത്ഥിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ അവര്‍ ശ ത്രുതയും വിമര്‍ശനങ്ങളും വകവെക്കാതിരിക്കു കയും സര്‍വ്വവും അല്ലാഹുവില്‍ അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ എല്ലാ ശത്രുതകളും വിമര്‍ശനങ്ങളും വിഫലമാകുന്നു. 
          അല്ലാഹു പറഞ്ഞത്‌ കാണുക: ``തങ്ങള്‍ക്ക്‌ അവിശ്വാസികളെ ശത്രുക്കളാക്കിയത്‌ പോലെ എല്ലാ പ്രവാചകന്മാര്‍ക്കും മനുഷ്യ ഭൂത പിശാചുക്കളെ നാം ശത്രുക്കളാക്കി. വഞ്ചനക്ക്‌ വേണ്ടി മോശമായ കാര്യങ്ങളെ അവര്‍ സൗന്ദര്യവത്‌കരിച്ച്‌ പരസ്‌പരം ദുര്‍ബോധനം ചെയ്യുന്നു. രക്ഷിതാവ്‌ അവരുടെ സന്മാര്‍ഗ്ഗം ഉദ്ദേഷിച്ചിരുന്നുവെങ്കില്‍ അത്‌ അവര്‍ പ്രവര്‍ത്തിക്കുമായിരുന്നില്ല. അതുകൊണ്ട്‌ അവരെ യും അവരുടെ നിര്‍മ്മിതികളെയും തങ്ങള്‍ ഒഴിവാക്കുക. പരലോക വിശ്വാസമില്ലാത്തവര്‍ കേള്‍ക്കുന്നതിനും തൃപ്‌തിപ്പെടുന്നതിനും അവര്‍ ചെയ്‌തു കൊണ്ടിരിക്കുന്ന അവിശ്വാസങ്ങളും തെറ്റു കുറ്റങ്ങളും ചെയ്യുന്നതിനാണ്‌ ചീത്തയെ നല്ലതാക്കി കാണിച്ച്‌ പരസ്‌പരം ദുര്‍ബോധനം ചെയ്യുന്നത്‌'' (അന്‍ആം 112,113). തിരുനബിയെയും മറ്റു പ്രവാചകന്മാരെയും എതിര്‍ക്കുകയും വിമര്‍ശിക്കു കയും ചെയ്യുന്നവരുടെ ശരിയായ ചിത്രമാണ്‌ ഈ ആയത്തുകള്‍ നമുക്ക്‌ വരച്ച്‌ കാണിക്കുന്നത്‌. ഇവയി ല്‍ നിന്ന്‌ താഴെ പറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കാം.
1.
അല്ലാഹുവിന്റെ ഉത്തമദാസരായ അമ്പിയാക്ക ള്‍ക്ക്‌ അല്ലാഹു ശത്രുക്കളെ നിശ്ചയിക്കും. അതുപോലെ അമ്പിയാക്കളുടെ അനന്തരാവകാശികളായ ഔലിയാക്കള്‍ക്കും ശത്രുക്കളും വിമര്‍ശനങ്ങളും ഉണ്ടാകുമെന്ന്‌ മഹത്തുക്കള്‍ വ്യക്തമാക്കുന്നു. 
    2.
മനുഷ്യഭൂത വര്‍ഗ്ഗങ്ങളിലെ പിശാചുക്കളാണ്‌ എതിരാളികള്‍. ഇതില്‍ ഏറ്റവും മോശം മനുഷ്യ പിശാചുക്കളാണെന്ന്‌ പണ്‌ഡിത വരേണ്യര്‍ വിശദീകരിക്കുന്നു. കാരണം അവര്‍ ഉപദേശകരുടെയും ഗുണകാംക്ഷികളുടെയും രൂപത്തില്‍ വരുന്നതിനാല്‍ കാവല്‍ തേടിയോ മറ്റോ അവരെ തടയപ്പെടുകയില്ല.
3.
ഈ പിശാചുക്കള്‍ പരസ്‌പരം ദുര്‍ബോധനം ചെയ്യുന്നു. പണ്‌ഡിത ശ്രേഷ്‌ഠര്‍ പറയുന്നു: ഭൂത പിശാചുക്കള്‍ മനുഷ്യപിശാചുക്കളിലേക്കും പിന്നെ മനുഷ്യ പിശാചുക്കള്‍ അല്ലാഹു പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവരിലേക്കും ദുര്‍ബോധനം നടത്തുന്നു.
4.
പുറംമോടിയാക്കപ്പെട്ട മോശവാക്കുകളാണ്‌ അവര്‍ ബോധനം ചെയ്യുന്നത്‌. വഞ്ചനായാണ്‌ ഇതിലൂടെ അവര്‍ ലക്ഷ്യമാക്കുന്നത്‌. അല്ലാഹു പരാജയപ്പെടുത്താന്‍ ഉദ്ദേശിച്ചവരെ പുറംഭംഗിയാക്കപ്പെട്ട ചീത്ത വാക്കുകളിലൂടെ ഈ പിശാചുക്കള്‍ വഞ്ചിക്കുന്നു. അവര്‍ ഇവരെ പിന്‍പറ്റുകയും ചെയ്യുന്നു. അല്ലാഹു ഉദവി നല്‍കിയവരെ അവന്‍ ഇവരുടെ ദുര്‍ബോധനങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു. 
5.
ഇതെല്ലാം അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്‌. കാരണം അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ ദുര്‍ബോധനം നടത്തുകയോ അമ്പിയാക്കളുടെ ശത്രുക്കളാകുകയോ ചെയ്യുമായിരുന്നില്ല.
6.
അതുകൊണ്ട്‌ അവരെയും അവര്‍ പടച്ചുണ്ടാക്കുന്നതിനെയും ഒഴിവാക്കി വിടലാണ്‌ വേണ്ടത്‌. അഥവാ അവരെയും അവരുടെ ചെയ്‌തികളെയും കാര്യമാക്കേണ്ടതില്ല.
7.
അല്ലാഹു ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്‌ വിശ്വാസമില്ലാത്തവന്‍ ഈ പിശാചുക്കളുടെ ദുര്‍ബോധനത്താല്‍ അവര്‍ പടച്ചുണ്ടാക്കുന്ന കുറ്റത്തിലും അവിശ്വാസത്തിലും പ്രവര്‍ത്തിക്കുന്നതിന്‌ വേണ്ടിയാണ്‌. അതായത്‌ ദുര്‍ബോധനങ്ങള്‍ സ്വീകരിച്ച്‌ അവിശ്വാസങ്ങളിലും കുറ്റങ്ങളിലും അകപ്പെട്ട്‌ വഞ്ചിതരായി അല്ലാഹുവിന്റെ ഉത്തമദാസന്മാരായ അമ്പിയാക്കളോട്‌ ശത്രുത പുലര്‍ത്തുന്നത്‌ പരലോക വിശ്വാസമില്ലാത്തവരാണ്‌.
മഹത്തുക്കളായ പണ്‌ഡിതര്‍ ഈ ആയത്തുകളുടെ സൂചനാര്‍ത്ഥത്തില്‍ രേഖപ്പെടുത്തി. എല്ലാ നബിമാര്‍ക്കും മനുഷ്യ ഭൂത പിശാചുക്കളില്‍ അല്ലാഹു ശത്രുക്കളെ ആക്കിയത്‌ പോലെ എല്ലാ ഔലിയാക്കള്‍ക്കും ശത്രുക്കളെ ആക്കി. അവരെ അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുപ്പിക്കുന്നതിനും അല്ലാഹുവിന്റെ സന്നിധി പ്രാപിക്കുന്നതിനും പ്രാപ്‌തരാകുന്നതിന്‌ അവശേഷിക്കുന്ന ന്യൂനതകള്‍ കൂടി ശുദ്ധീകരിക്കാന്‍ വേണ്ടിയാണിത്‌. 
തിരുറസൂല്‍ (സ്വ) യെ സംബന്ധിച്ച്‌ അവിടുന്ന്‌ പ്രാരംഭം മുതലേ സമ്പൂര്‍ണ്ണരാണ്‌. അതിനാല്‍ അവിടുന്നിന്‌ സംഭവിച്ചതൊക്കെ മറ്റുള്ളവരെ അദ്ധ്യാപനം ചെയ്യുന്നതിനും മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നതിനും അവിടുന്നിന്റെ പദവി ഉയര്‍ത്തുന്നതിനും വേണ്ടിയാണ്‌. അവിടുത്തെ അനുയായികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിലേക്കുള്ള പ്രയാണത്തിന്റെ തുടക്കത്തില്‍ അവനിലുള്ള വിശ്വാസവും അവനോടുള്ള അടുപ്പവും വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയം അവനല്ലാത്തതില്‍ നിന്ന്‌ പൂര്‍ണ്ണമായി ശുദ്ധമാക്കുന്നതിനും അല്ലാഹു നടപടിയാക്കിയതാണ്‌ ശത്രുതയും വിമര്‍ശനങ്ങളും. അതിനാല്‍ വിമര്‍ശകരുടെയും ശത്രുക്കളുടെയും പിന്നാലെ പോയി അല്ലാഹുവില്‍ നിന്ന്‌ അകലുന്നതിന്‌ പകരം സര്‍വ്വവും അല്ലാഹുവില്‍ അര്‍പ്പിച്ച്‌ മുന്നേറുകയാണ്‌ വേണ്ടത്‌. സൃഷ്‌ടികള്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ അല്ലാഹുവിന്റെ തീരുമാനം ഉണ്ടാകണം. അവരില്‍ നിന്നുണ്ടാകുന്ന ഉപദ്രവങ്ങള്‍ അല്ലാഹുവിന്റെ തീരുമാനമാണെന്ന്‌ ഉറച്ച്‌ ഹൃദയം അല്ലാഹുവില്‍ നിലനിറുത്തുകയാണ്‌ വേണ്ടത്‌. അല്ലാത്ത പക്ഷം പ്രാരംഭ ദശയിലുള്ളവര്‍ വീണ്ടും അധഃപതനത്തിലേക്ക്‌ പോകുന്നതാണ്‌. ഈ വിശ്വാസ ദൃഢത ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്ത്‌ ഉറക്കാതിരിക്കുന്നതിനലാണ്‌ യുദ്ധം നിയമമാക്കാതിരുന്നത്‌. പരിപൂര്‍ണ്ണമായി ഉറച്ചപ്പോള്‍ നിയമമാക്കിയതും. 
ചുരുക്കത്തില്‍ അല്ലാഹുവിന്റെ ഇഷ്‌ടത്തിലും പ്രീതിയിലുമായി ജീവിതം നയിച്ച തിരുനബി (സ്വ) തങ്ങളും അവിടുത്തെ അനന്തരഗാമികളായ ഔലിയാക്കളും എല്ലാ കാലത്തും വിമര്‍ശനങ്ങളും എതിര്‍പ്പുകളും നേരിടുമെന്നും അവയെല്ലാം വിഫലമാണെന്നുമാണ്‌ പ്രമാണങ്ങളും ചരിത്രങ്ങളും നമ്മെ പഠിപ്പിക്കുന്നത്‌. മഹത്തുകളുടെ വിജയവും കപടരുടെയും ശത്രുക്കളുടെയും പതനവും കാലം തെളിയിച്ചതും തെളിയിച്ച്‌ കൊണ്ടിരിക്കുന്നതുമായ സത്യമാണ്‌. തിരുനബി (സ്വ) തങ്ങളെയും മഹത്തുക്കളെയും പൂര്‍ണ്ണമായി അനുകരിച്ച്‌ ഇഹപര ജീവിതം സ്വര്‍ഗ്ഗീയമാക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...