നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday, 26 November 2013

ജ്ഞാനദളം 1

ജ്ഞാനദളം 1



ആദ്യമായി വാനലോകത്ത്‌ വാങ്ക്‌ കൊടുത്തതാരാണ്‌?
ഇത്‌ സംബന്ധമായി ഹാശിയത്തുല്‍ ജമലില്‍ പറയുന്നത്‌ ഇപ്രകാരമാണ്‌: വാനലോകത്ത്‌ ആദ്യം വാങ്ക്‌ കൊടുത്തത്‌ ജിബ്‌രീലും ഇസ്‌ലാമില്‍ ആദ്യമായി (ഭൂമിലോകത്ത്‌) വാങ്ക്‌ കൊടുത്തത്‌ ബിലാല്‍ (റ) വാണ്‌


പള്ളിയില്‍ തീറ്റയും കുടിയും അനുവദനീയമാണോ?
പള്ളി മലിനമാകാത്ത രൂപത്തില്‍ പള്ളിയില്‍ വെച്ച്‌ ഭക്ഷിക്കല്‍ അനുവദനീയമാണ്‌. നബി (സ്വ) യുടെ കാലഘട്ടത്തില്‍ സ്വഹാബികള്‍ പത്തിരിയും ഇറച്ചിയും പള്ളിയില്‍ വെച്ച്‌ തിന്നുമായിരുന്നുവെന്ന്‌ ഇബ്‌നുമാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ കാണാം. മാത്രമല്ല, ഇത്‌ അനുവദനീയമാണെന്ന്‌ ഇമാം സര്‍കശി (റ) തന്റെ `ഇഅ്‌ലാമുസ്സാജിദ്‌ ബി അഹ്‌കാമില്‍ മസാജിദ്‌' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌. 


ജ്ഞാനദളം

ജ്ഞാനദളം


അബ്‌റഹത്ത്‌ രാജാവ്‌ കഅ്‌ബ പൊളിക്കാനായി വന്നതിന്‌ കാരണം എന്താണ്‌? ഏറ്റവും മുന്നിലുണ്ടായിരുന്ന ആനയുടെ പേരെന്തായിരുന്നു?
യമനിലെ രാജാവായിരുന്ന അബ്‌റഹത്ത്‌ `സ്വന്‍ആഇ' ല്‍ അതിമനോഹരമായ ഒരു ക്രിസ്‌ത്യന്‍ പള്ളി സ്ഥാപിച്ചു. മക്കയിലെത്തുന്ന ഹാജിമാരെ അങ്ങോട്ട്‌ തിരിക്കലായിരുന്നു സ്ഥാപിത ലക്ഷ്യം. എന്നാല്‍ കിനാന ഗോത്രത്തില്‍ (ഖുറൈശി) പെട്ട ഒരു വ്യക്തി ആ പള്ളിയില്‍ ഒരു രാത്രി കാഷ്‌ടിച്ച്‌ മലീമസമാക്കി. ഇതറിഞ്ഞ അബ്‌റഹത്ത്‌ ഖുറൈശികളുടെ അഭിമാനമായിരുന്ന കഅ്‌ബാലയം പൊളിക്കുമെന്ന്‌ സത്യം ചെയ്‌തു. അങ്ങനെയാണ്‌ ആനപ്പടയുമായി കഅ്‌ബ പൊളിക്കാനായി അബ്‌റഹത്ത്‌ പുറപ്പെട്ടത്‌. ആനയുടെ നാമം മഹ്‌മൂദ്‌ എന്നായിരുന്നു. (ജലാലൈനി, ബഹ്‌റുല്‍ മദീദ്‌).


നിസ്‌കാരത്തില്‍ തിരിഞ്ഞു നോക്കുന്നതിന്റെ വിധി എന്താണ്‌?
അകാരണമായി നിസ്‌കാരത്തില്‍ തിരിഞ്ഞു നോക്കല്‍ കറാഹത്താണ്‌. കാരണത്തോട്‌ കൂടിയാണെങ്കില്‍ കറാഹത്താവുകയില്ല. ഇമാം മുതവല്ലിയുടെയും ഹലീമിയ്യ്‌ എന്നവരുടെയും അഭിപ്രായം ഹറാമാണെന്നാണ്‌. നെഞ്ച്‌ കൊണ്ട്‌ ഖിബ്‌ലയേയും വിട്ട്‌ തിരിച്ചാല്‍ നിസ്‌കാരം ബാത്വിലാകും. അതുപോലെ തമാശ രൂപത്തില്‍ മുഖം കൊണ്ട്‌ തിരിയലും നിസ്‌കാരം ബാത്വിലാക്കും. (ഫത്‌ഹുല്‍മുഈന്‍, ഇആനത്ത്‌, അസ്‌നല്‍ മത്വാലിബ്‌)


നബി (സ്വ) യുടെ പുത്രന്‍ ഇബ്‌റാഹിം (റ) വഫാത്തായപ്പോള്‍ കുളിപ്പിച്ചതും കഫന്‍ ചെയ്‌തതും ആരാണ്‌
ഉമ്മയായ മാരിയ്യത്തുല്‍ ഖിബ്‌ത്തിയ്യയാണ്‌ കുളിപ്പിച്ചതും കഫന്‍ ചെയ്‌തതും. നിസ്‌കരിക്കാതെയാണ്‌ നബി (സ്വ) മറമാടിയത്‌. (ഫതാവല്‍ ഹദീസിയ്യ)



പെണ്‍കുഞ്ഞിന്റെ ചെവിയില്‍ ജനിച്ച ഉടനെ വാങ്ക്‌ കൊടുക്കാമോ?
കുട്ടി ജനിച്ച ഉടനെ വലത്തെ ചെവിയില്‍ വാങ്കും ഇടത്തെ ചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്‌. ആണ്‍-പെണ്‍ വേര്‍തിരിവില്ല. നിസ്‌കാരങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ വാങ്ക്‌ സുന്നത്തില്ല എന്നതില്‍ നിന്നും ഉണ്ടായ ധാരണപ്പിശകാണ്‌ പെണ്‍കുഞ്ഞിന്റെ ചെവിയില്‍ വാങ്ക്‌ കൊടുക്കേണ്ടതില്ല എന്നത്‌.


Wednesday, 20 November 2013

മുഹര്‍റം അല്ലാഹുവിന്റെ മാസം

മുഹര്‍റം അല്ലാഹുവിന്റെ മാസം


        ഈ കാണുന്ന പ്രവിശാല സുന്ദരമായ പ്രപഞ്ചത്തിന്റെ സ്രഷ്‌ടാവ്‌ അല്ലാഹുവാണ്‌. അതില്‍ ചേതനവും



അചേതനവുമായ മുഴുവന്‍ വസ്‌തുക്കളും മനുഷ്യര്‍ക്ക്‌ വേണ്ടി സൃഷ്‌ടിക്കപ്പെട്ടു. കാലത്തേയും സമയത്തെയും പോലും. സ്രഷ്‌ടാവിനെ സംബന്ധിച്ച്‌ സൃഷ്‌ടിത്വത്തിന്റെ പാശം ചേരുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ നിഴലിക്കുന്നില്ല. എന്നാല്‍ സൃഷ്‌ടികളോട്‌ ചേര്‍ക്കുമ്പോള്‍ ചിലതിന്‌ ചിലതിനേക്കാള്‍ സ്ഥാനവും ഗുണവും വളര്‍മ്മയും നല്‍കിയിരിക്കുന്നത്‌ കാണാം. ചില കാലങ്ങള്‍ക്ക്‌ മറ്റ്‌ ചില കാലങ്ങളേക്കാളും ചില വസ്‌തുക്കള്‍ക്ക്‌ മറ്റു ചില വസ്‌തുക്കളേക്കാളും ഉയര്‍ച്ചയും സ്ഥാനവും പ്രവാചകന്‍ (സ്വ) തന്നെ നല്‍കിയിട്ടുണ്ട്‌. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന പ്രവാചക വചസ്സില്‍ ഇപ്രകാരം കാണാം: ``ഉത്തമസമുദായം എന്റെ കാലഘട്ടക്കാരാണ്‌. പിന്നെ അവരോട്‌ ചേര്‍ന്ന്‌വരുന്നവരും പിന്നെ അവരോട്‌ ചേര്‍ന്ന്‌വരുന്നവരും''. ഇതുപോലെ തന്നെ ചില മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും പവിത്രത കല്‍പിച്ചതായി വിശുദ്ധ ഖുര്‍ആനും തിരുഹദീസും നമ്മെ പഠിപ്പിക്കുന്നുണ്ട്‌. 
                                     കാലാതിവര്‍ത്തിയായ വിശുദ്ധ ഗ്രന്ഥവും പാപമോചനത്തിന്റെ സുദിന സമാഹാരവും വിശുദ്ധ റമളാന്‌ കിരീടം ചാര്‍ത്തുമ്പോള്‍ വിശുദ്ധ റബീഉല്‍ അവ്വലിന്‌ പവിത്രത നല്‍കുന്നത്‌ ലോകാനുഗ്രഹിയുടെ പ്രവാചക തിരുജന്മമാണ്‌. അപ്രകാരം അല്ലാഹുവിന്റെ മാസം എന്നതു കൊണ്ട്‌ മുഹര്‍റവും മഹിതസ്ഥാനം അലങ്കരിക്കുന്നു. ``തീര്‍ച്ചയായും മുഹര്‍റം അല്ലാഹുവിന്റെ മാസമാകുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന്‌ മുമ്പും ശേഷവും ശാന്തിയുടെയും സമാധാനത്തിന്റെയും മാസങ്ങളായി മുഹര്‍റം, റജബ്‌, ദുല്‍ഖഅ്‌ദ, ദുല്‍ഹിജ്ജ എന്നിവ അറിയപ്പെട്ടുവരുന്നു. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ മുഹര്‍റം മാസത്തിനാണ്‌. കാരണം യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ നാലെണ്ണമുണ്ടായിട്ടും യുദ്ധം നിഷിദ്ധമായത്‌ എന്നര്‍ത്ഥം വരുന്ന അല്‍ മുഹര്‍റം എന്ന പേര്‌ ഈ മാസത്തിന്‌ നല്‍കപ്പെട്ടിട്ടുണ്ട്‌. മഹനീയമായ ദിനങ്ങളില്‍ പുണ്യകരമായ ആരാധനകളില്‍ പ്രധാനമായത്‌ വ്രതാനുഷ്‌ഠാനമാണെന്ന്‌ കാണാന്‍ കഴിയും. രണ്ട്‌ പെരുന്നാളിലും അയ്യാത്തമുത്തശ്‌രീഖിലും ഒഴികെ സമുചിത ആഘോഷ വേഷകള്‍ വ്രതാനുഷ്‌ഠാനത്തിലാണ്‌ പ്രഭാപൂരിതമാക്കിയിരിക്കുന്നത്‌. റമളാനും അറഫാദിനവും ആശുറാഉം മിഅ്‌റാജും പ്രവാചക ജന്മം കൊണ്ട്‌ പുളകം കൊണ്ട തിങ്കളാഴ്‌ചയും സുന്നത്ത്‌ നോമ്പ്‌ കൊണ്ട്‌ പുളകിതമാക്കാന്‍ പ്രവാചക നിര്‍ദ്ദേശമുണ്ടായതായി നമുക്ക്‌ കാണാം. 
                              മുഹര്‍റം മാസത്തിലും വ്രതാനുഷ്‌ഠാനം ശക്തമായ സുന്നത്താണ്‌. അലി (റ) പറയുന്നു:�``ഒരാള്‍ പ്രവാചക സമക്ഷത്തില്‍ വന്ന്‌ ചോദിച്ചു: റമളാനിന്‌ ശേഷം ഏത്‌ മാസമാണ്‌ നോമ്പെടുക്കാന്‍ എന്നോട്‌ കല്‍പിക്കുന്നത്‌? പ്രവാചകന്‍ പറഞ്ഞു: മുഹര്‍റം അതാണല്ലോ അല്ലാഹുവിന്റെ മാസം. അബൂഹുറൈറ (റ) പറയുന്നു: റമളാന്‍ കഴിഞ്ഞാല്‍ നോമ്പുകള്‍ക്ക്‌ നല്ലത്‌ അല്ലാഹുവിന്റെ മാസമായ മുഹര്‍റം ആകുന്നുവെന്ന്‌ നബി (സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. (മുസ്‌ലിം). റമളാന്‍ കഴിഞ്ഞാല്‍ നോമ്പനുഷ്‌ഠിക്കാന്‍ ഏറ്റവും ശ്രേഷ്‌ഠകരമായ മാസങ്ങള്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാല്‌ മാസങ്ങളാണ്‌. ഇവയില്‍ ഏറ്റവും ശ്രേഷ്‌ഠമായത്‌ മുഹര്‍റം മാസവും. പിന്നീട്‌ റജബ്‌, ദുല്‍ഹിജ്ജ, ദുല്‍ഖഅ്‌ദ മാസങ്ങള്‍ക്കുമാണ്‌. മുഹര്‍റം മുഴുവന്‍ നോമ്പനുഷ്‌ഠിക്കല്‍ പ്രധാന സുന്നത്താണ്‌. പവിത്രമായ മുഹര്‍റം മാസത്തിലെ ഓരോ ദിവസത്തെ വ്രതത്തിനും മുപ്പത്‌ സാധാരണ ദിവസങ്ങളിലെ നോമ്പുകളുടെ പ്രതിഫലമുണ്ട്‌''( ത്വബ്‌റാനി). മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്ത്‌ ദിനങ്ങള്‍ക്ക്‌ പ്രത്യേക പദവി കല്‍പിച്ചിട്ടുണ്ട്‌. മുഹര്‍റം മാസത്തിലെ ആദ്യപത്തുകളെ കുറിച്ചാണ്‌ സൂറത്തുല്‍ ഫജറിന്റെ ഒന്നും രണ്ടും ആയത്തുകളില്‍ പ്രതിപാദിച്ചിരിക്കുന്നത്‌ എന്ന്‌ മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്‌. മഹാനായ ഇബ്‌നു ഹജര്‍ (റ) പോലെയുള്ള മഹാന്മാര്‍ പറയുന്നു: ``വളരെയധികം പ്രധാന്യമുള്ളതിനെ പറ്റിയാണ്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സത്യം ചെയ്‌ത്‌ പറയാന്‍ ഉപയോഗിക്കാറുള്ളത്‌. അപ്പോള്‍ മുഹര്‍റത്തിന്റെ ആദ്യത്തെ പത്ത്‌ ദിവസത്തെ നോമ്പിനെ പറ്റി പറയേണ്ടതില്ലല്ലോ?''.
ആശുറാഉം താസുആഉം
ചരിത്ര പ്രസിദ്ധമായ അനവധി നിരവധി സംഭവ ബഹുലതകളുടെ സംഗമസുദിനമാണ്‌ മുഹര്‍റം പത്ത്‌. സുപ്രസിദ്ധമായ വെള്ളപ്പൊക്കത്തിന്‌ ശേഷം നൂഹ്‌ നബി (അ) യെ കപ്പലില്‍ നിന്ന്‌ മോചിപ്പിച്ചതും നംറൂദിന്റെ തീ കുണ്ഡാരത്തില്‍ നിന്നും ഇബ്‌റാഹീം നബി (അ) യെ മോചിപ്പിച്ചതും അസ്സീസ്‌ രാജന്റെ കാരാഗ്രഹത്തില്‍ നിന്നും യൂസുഫ്‌ നബി (അ) യെ അല്ലാഹു പുറത്ത്‌ കടത്തിയതും യൂസുഫ്‌ നബി (അ) യുടെ പിതാവായ യഅ്‌ഖൂബ്‌ നബി (അ)ക്ക്‌ കാഴ്‌ചശക്തി തിരികെ നല്‍കിയതും അയ്യൂബ്‌ നബി (അ) യെ തീരാ വേദനയുടെ കയത്തില്‍ നിന്നും കര കയറ്റിയതും മത്സ്യത്തിന്റെ വയറ്റില്‍ നിന്നും യൂനുസ്‌ നബി (അ) യെ രക്ഷിച്ചതും ഈസാനബി (അ) യെ ക്രൂശിക്കാന്‍ വന്നപ്പോള്‍ ആകാശത്തേക്ക്‌ ഉയര്‍ത്തിയതും തുടങ്ങി ധാരാളം ചരിത്ര സംഭവങ്ങള്‍ കണ്ടെത്താന്‍ കഴിയും. പിടക്കുന്ന ഹൃദയത്തോടെ വേദനയോടെ സ്രഷ്‌ടാവിന്റെ ദര്‍ബാറിലേക്ക്‌ കൈകള്‍ ഉയര്‍ത്തിയവര്‍ക്ക്‌ അര്‍ഹമായ മറുപടി മുഹര്‍റത്തില്‍ അല്ലാഹു നല്‍കി. തൗഹീദിനെതിരെ സമരമുറകള്‍ പരീക്ഷിച്ചവരെയും യുദ്ധ പ്രഖ്യാപനം നടത്തിയ ധിക്കാരി വര്‍ഗ്ഗത്തേയും നാശമുഖത്തേക്ക്‌ തൂത്തെറിഞ്ഞ്‌ ദീനുല്‍ ഇസ്‌ലാമിന്‌ സംരക്ഷണത്തിന്റെ പട്ട്‌ പുതപ്പിച്ച സുദിനം കൂടിയാണ്‌ മുഹര്‍റം പത്ത്‌. 
                            വിശ്വാസി സമൂഹത്തിന്‌ നല്‍കിയ അനുഗൃഹീത സംഗമങ്ങളെ സ്‌മരിച്ചു കൊണ്ട്‌ സ്രഷ്‌ടാവിന്‌ നന്ദി ചെയ്യാനായി പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) ക്ക്‌ മുമ്പുള്ള പ്രവാചകന്മാര്‍ ഈ ദിവസത്തിന്‌ പ്രത്യേകം പരിഗണന നല്‍കിയത്‌ ഹദീസുകളില്‍ കാണാം. മുഹര്‍റം പത്ത്‌ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) യുടെ അനുചരന്മാരുടെ മാത്രം വിശേഷ ദിവസമല്ല. പൂര്‍വ്വ പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും വിശേഷ ദിവസമായിരുന്നു. ആഇശാ ബീവി (റ) പറയുന്നു: ``ജാഹിലിയ്യാ കാലത്ത്‌ ഖുറൈശികള്‍ ആശുറാഅ്‌ സുദിനം നോമ്പനുഷ്‌ഠിച്ചിരുന്നു. നുബുവ്വത്തിന്‌ മുമ്പ്‌ പ്രവാചകനും ഈ നോമ്പ്‌ എടുത്തിരുന്നു. പ്രവാചകന്‍ (സ്വ) മദീനയിലേക്ക്‌ ഹിജ്‌റ പോയപ്പോള്‍ ആശുറാഅ്‌ നോമ്പ്‌ സ്വയം അനുഷ്‌ഠിക്കുന്നതിന്‌ പുറമെ അനുയായികളോട്‌ കല്‍പിക്കുകയും ചെയ്‌തു (ഇബ്‌നു മാജ).
                                              അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായ ഫിര്‍ഔനിന്റെ അക്രമങ്ങളില്‍ നിന്ന്‌ വിജയശ്രീലാളിതനാവാന്‍ മൂസാനബി (അ) ക്ക്‌ സാധിച്ചത്‌ മുഹര്‍റം പത്തിനായിരുന്നു. ജൂതന്മാരും ക്രിസ്‌ത്യാനികളും ഈ ഓര്‍മ്മ പുതുക്കാന്‍ ഈ ദിവസം നോമ്പനുഷ്‌ഠിച്ചിരുന്നു. ഹിജ്‌റയോടെ പ്രവാചകന്‍ (സ്വ) മദീനയിലെത്തിയപ്പോള്‍ ജൂതന്മാര്‍ ഈ നോമ്പനുഷ്‌ഠിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: മൂസാ നബി (അ) യുമായി ഏറ്റവും അടുത്തത്‌ ഞങ്ങളാണ്‌. അങ്ങനെ നബി (സ്വ) അനുചരന്മാരോടും നോമ്പനുഷ്‌ഠിക്കാന്‍ കല്‍പിച്ചു. ഇബനു അബ്ബാസ്‌ (റ) പറയുന്നു: നോമ്പ്‌ കൊണ്ടുള്ള ഈ കല്‍പന വന്നപ്പോള്‍ ജൂത-ക്രൈസ്‌തവ സുഹൃത്തുക്കള്‍ മഹത്വം നല്‍കുന്ന സുദിനമല്ലേ ഇത്‌ എന്ന്‌ ചോദിച്ചപ്പോള്‍ നബി (സ്വ) തങ്ങള്‍ പ്രതികരിച്ചു. അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഒമ്പതിനും നോമ്പനുഷ്‌ഠിക്കും. പക്ഷേ, അടുത്ത വര്‍ഷം ആ സുദിനം പുല്‍കാന്‍ പ്രവാചകന്‍ ഈ ലോകത്ത്‌ വസിച്ചിരുന്നില്ല. ഇബ്‌നു അബ്ബാസ്‌ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ്വ) ഫറയുന്നു: ഒന്‍പതിലും പത്തിലും നിങ്ങള്‍ നോനമ്പനുഷ്‌ഠിക്കുകയും ജൂതന്മാരോട്‌ എതിരാവുകയും ചെയ്യുക.
                                           ആശുറാഇനോടൊപ്പം മുഹര്‍റം പതിനൊന്നിനും നോമ്പെടുക്കല്‍ സുന്നത്താണെന്ന്‌ ഹദീസുകളില്‍ കാണാം. ഇമാം അഹ്‌മദ്‌ (റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഒമ്പതിനും പതിനൊന്നിനും എന്ന്‌ കാണാന്‍ കഴിയും. ജൂതന്മാരോടുള്ള നിസ്സഹകരണമായിട്ടാണ്‌ മുഹര്‍റം ഒമ്പതിന്‌ നോമ്പു പിടിക്കാന്‍ നബി (സ്വ) അരുള്‍ ചെയ്‌തത്‌. അതിനാല്‍ പതിനൊന്നിനും സുന്നത്താണെന്ന്‌ ശര്‍വ്വാനിയിലും കാണാം. ആശുറാഅ്‌ നോമ്പിന്‌ വിവിധ രൂപങ്ങള്‍ പണ്ഡിത കേസരികള്‍ പഠിപ്പിക്കുന്നുണ്ട്‌. ഒന്നാമതായി മുഹര്‍റം 9,10,11 തുടങ്ങിയ മൂന്ന്‌ ദിവസങ്ങളിലും രണ്ടാമതായി ഒമ്പതും പത്തും മാത്രം നോക്കല്‍ മൂന്നാമതായി പത്ത്‌ മാത്രം നോമ്പനുഷ്‌ഠിക്കലും. ഒമ്പതിന്‌ നോമ്പനുഷ്‌ഠിക്കാത്തവര്‍ക്കും അനുഷ്‌ഠിച്ചവര്‍ക്കും പത്തിനോടൊപ്പം പതിനൊന്നിന്റെ നോമ്പ്‌ അനുഷ്‌ഠിക്കല്‍ സുന്നത്താണ്‌. പത്തിനൊപ്പം ഒമ്പതോ പതിനൊന്നോ ഏതെങ്കിലും ഒന്ന്‌ നിജപ്പെടുത്തുന്നവര്‍ക്ക്‌ ഒമ്പതാണുത്തമം. കാരണം ജൂതന്മാരോട്‌ എതിരാവുക എന്നതിന്‌ പുറമെ മുഹര്‍റം മാസത്തെ ആദ്യത്തെ പത്ത്‌ ദിവസം എന്ന മഹിമയും ലഭിക്കുന്നു. പതിനൊന്നിന്‌ ഈ ശ്രേഷ്‌ഠത ലഭിക്കില്ലല്ലോ? (ശര്‍വാനി). മാസപ്പിറവി നിര്‍ണ്ണയത്തിലെ പിശകോ മറ്റു സൂക്ഷ്‌മത കുറവോ മൂലം പുണ്യം നഷ്‌ടമാകാതിരിക്കാന്‍ എട്ടിനും നോമ്പ്‌ സുന്നത്താണെന്ന്‌ പണ്ഡിതന്മാര്‍ പറഞ്ഞത്‌ കാണാം. 
ആശുറാഅ്‌ ദിവസത്തിന്റെ പ്രാധാന്യം ചൂണ്ടി കാണിക്കുന്ന ഒരു സംഭവം ഇആനത്തില്‍ കാണാം: ഒരു ദരിദ്രനായ മനുഷ്യന്‍ ആശുറാഅ്‌ ദിവസത്തില്‍ കുടുംബത്തിന്റെ ആവശ്യത്തിനായി മുസ്‌ലിമിന്റെ അടുക്കല്‍ ചെന്നു. എന്നാല്‍ ഈ ദരിദ്രന്‌ പണം നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. പിന്നീട്‌ അദ്ദേഹം പണത്തിനായി ഒരു ജൂതനെ സമീപിച്ചു. കാര്യങ്ങള്‍ ഉണര്‍ത്തി. ആശുറാഅ്‌ ദിവസത്തിന്റെ പ്രത്യേകതകള്‍ ജൂതന്‌ പറഞ്ഞു കൊടുക്കുകയും ഈ പുണ്യസുദിനത്തില്‍ അയാള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാമെന്നും വാഗ്‌ദാനം ചെയ്‌തു. ആശുറാഇന്റെ മഹത്വം മനസ്സിലാക്കിയ അയാള്‍ ഈ ദിവസത്തിന്റെ മഹത്വം മാനിച്ച്‌ 10 ദിര്‍ഹം നല്‍കുന്നു എന്ന്‌ പറഞ്ഞ്‌ ദരിദ്രന്‌ പണം നല്‍കി. മുസ്‌ലിമായ വ്യക്തി അന്ന്‌ രാത്രി ശക്തമായ ദാഹത്തോട്‌ കൂടി അന്ത്യനാളിനെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു. അവന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ചെങ്കോട്ടയില്‍ നിന്നും ശബ്‌ദമുയര്‍ന്നു. ഇന്നലെ വരെ ഇത്‌ നിനക്കുള്ളതായിരുന്നു. എന്നാല്‍ നീ ദരിദ്രന്‌ പണം നിഷേധിച്ചതിനാല്‍ നിന്റെ പേര്‌ നീക്കി പകരം ജൂതന്റെ പേര്‌ കൊത്തിവെക്കപ്പെട്ടതാണ്‌. നിരാശ സഹിക്കവയ്യാതെ അയാള്‍ ജൂതനെ സമീപിച്ച്‌ 100 ദിര്‍ഹമിന്‌ പകരമായി ജൂതന്‌ ലഭിച്ച പദവിയും പ്രതിഫലവും യാചിക്കുകയും ചെയ്‌തു. എന്നാല്‍ ജൂതന്‍ സമ്മതം നല്‍കിയില്ലെന്ന്‌ മാത്രമല്ല പ്രവേശന അനുമതി പോലും വിലക്കി. ആശൂറാഅ്‌ ദിനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട്‌ സദുദ്യമം നടത്തിയപ്പോള്‍ അവിശ്വാസിയായ മനുഷ്യന്‌ പോലും സ്ഥാനങ്ങള്‍ കൈവരിക്കുകയും മുസ്‌ലിമാവുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ വിശ്വാസികളെ സംബന്ധിച്ച്‌ പ്രതിഫല ചാകരയാണെന്ന്‌ പറയേണ്ടതില്ലല്ലോ?
                                        പശ്ചാത്താപം സ്വീകരിക്കപ്പെടുമെന്നതാണ്‌ മുഹര്‍റം പത്തിന്റെ മറ്റൊരു സവിശേഷത. അലി (റ) പറയുന്നു: ``ഒരാള്‍ പ്രവാചക സവിധത്തില്‍ വന്ന്‌ റമളാന്‌ ശേഷം ഏത്‌ മാസമാണ്‌ സുന്നത്ത്‌ നോമ്പിന്‌ വേണ്ടി തങ്ങള്‍ എനിക്ക്‌ നിര്‍ദ്ദേശിക്കുന്നത്‌ എന്ന്‌ ചോദിച്ചപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: മുഹര്‍റം മാസം നോമ്പെടുക്കൂ. അത്‌ അല്ലാഹുവിന്റെ മാസമാണ്‌. മാത്രമല്ല, ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും ഇനിയൊരു സമൂഹത്തിന്റേത്‌ സ്വീകരിക്കാനിരിക്കുന്നതുമായ ദിവസം ആശുറാഅ്‌ ആണ്‌. ആ ദിവസം ഉള്‍ക്കൊള്ളുന്ന മാസമായതുകൊണ്ടാണ്‌ റമളാന്‍ കഴിഞ്ഞാല്‍ നോമ്പിന്‌ വിശേഷപ്പെട്ട മാസം മുഹര്‍റമാണെന്ന്‌ നബി (സ്വ) തങ്ങള്‍ പറഞ്ഞതെന്ന്‌ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

നബി (സ്വ) യുടെ വഫാത്തിന്‌ ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക്‌ ഇറങ്ങുമോ?




നബി (സ്വ) യുടെ വഫാത്തിന്‌ ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക്‌ ഇറങ്ങുമോ?


           നബി (സ്വ) യുടെ വഫാത്തിന്‌ ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക്‌ ഇറങ്ങുകയില്ല എന്നറിയിക്കുന്ന ``ഇത്‌ ഭൂമിയിലെ അവസാനത്തെ എന്റെ കാല്‍വെപ്പാണ്‌'' എന്ന ഹദീസ്‌ വളരെ ബലഹീനമാണ്‌. ഇനി ഈ ഹദീസ്‌ സ്വഹീഹായാല്‍ തന്നെ വഹ്‌യുമായി ഇറങ്ങുകയില്ലെന്നാണ്‌ അതിനര്‍ത്ഥം. കാരണം ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ ജിബ്‌രീല്‍ (അ) ഇറങ്ങുമെന്ന്‌ സ്വഹീഹായ ഹദീസുകള്‍ അറിയിക്കുന്നുണ്ട്‌. മാത്രമല്ല, ഖിയാമം നാളില്‍ ഈസാ നബി (അ) വരുമ്പോള്‍ ഈസാനബി (അ) യുടെ അടുക്കലും ജിബ്‌രീല്‍ (അ) വരുമെന്ന്‌ മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസ്‌ തേടുന്നുണ്ട്‌. ഈ വിഷയം ഫതാവല്‍ ഹദീസിയ്യ 164 ല്‍ കാണാം.

Monday, 18 November 2013

അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ മറമാടുന്നതിന്‌ മുമ്പ്‌ നിസ്‌കരിക്കാമോ?


അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ മറമാടുന്നതിന്‌ മുമ്പ്‌ നിസ്‌കരിക്കാമോ?
അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ നിസ്‌കരിക്കുന്നതിന്‌ മറമാടലല്ല പരിഗണിക്കുന്നത്‌. മറിച്ച്‌ മയ്യിത്ത്‌ കുളിപ്പിക്കലാണ്‌ പരിഗണിക്കുന്നത്‌. മയ്യിത്തിനെ കുളിപ്പിച്ചിട്ടുണ്ടെങ്കില്‍ നിസ്‌കരിക്കാവുന്നതാണ്‌. (ഫത്‌ഹുല്‍മുഈന്‍)

സ്വഫാ മര്‍വ്വ എന്നീ പര്‍വ്വതങ്ങളില്‍ ഏതാണ്‌ ഏറ്റവും ശ്രേഷ്‌ഠമായത്‌?




സ്വഫാ മര്‍വ്വ എന്നീ പര്‍വ്വതങ്ങളില്‍ ഏതാണ്‌ ഏറ്റവും ശ്രേഷ്‌ഠമായത്‌?
സ്വഫാ, മര്‍വ്വാ എന്നിവയില്‍ ഏറ്റവും ശ്രേഷ്‌ഠമായത്‌ ഏതാണെന്ന വിഷയത്തില്‍ പണ്ഡിത മഹത്തുക്കള്‍ ഏകോപിതരല്ല. ഇബ്‌നു ഹജറുല്‍ ഹൈതമി (റ) പറയുന്നത്‌ `സ്വഫ'യാണ്‌ എറ്റവും ശ്രേഷ്‌ഠമാക്കപ്പെട്ടത്‌. മുഹമ്മദ്‌ റംലി (റ) പറയുന്നത്‌ ഏറ്റവും ശ്രേഷ്‌ഠത മര്‍വ്വാക്കാണെന്നാണ്‌. (ഫത്‌ഹുല്‍ അലിയ്യ്‌ 903).

Sunday, 13 October 2013

നിനക്കും വേദനിക്കട്ടെ!


നിനക്കും വേദനിക്കട്ടെ!

രാപകലുകള്‍ പോലെ, ഇരുളും വെളിച്ചവും പോലെ ശരീരത്തിന്റെ രണ്ട്‌ അവസ്ഥകളാണ്‌ സുഖവും ദുഃഖവും. ഈ രണ്ട്‌ അവസ്ഥകളെ ജീവിത ഗോദയില്‍ ഒരിക്കലെങ്കിലും കണ്ടുമുട്ടാത്തരവായി ഒരാളും ഉണ്ടാവുകയില്ല. എന്നാല്‍ നവലോകത്തിന്റെയൊരവസ്ഥ ഒരു വിഭാഗമാളുകള്‍ സുഖാഡംബരങ്ങളുടെ മാളുകളില്‍ വിഹരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ദുഃഖങ്ങളുടെയും കണ്ണീരിന്റെയും ദുര്‍ഗന്ധം വമിക്കുന്ന ചന്തകളില്‍ കിടന്ന്‌ കറങ്ങുകയാണ്‌. എങ്ങനെ ഈ ദുരന്ത ഭൂമിയുടെ പരിധി വിട്ട്‌ കടക്കാം എന്ന ചിന്തയോടെ. ഈ മാര്‍ഗ്ഗത്തെ പിന്തള്ളി മനുഷ്യര്‍ തമ്മില്‍ സഹകരണവും സുഖ ദുഃഖങ്ങള്‍ പരസ്‌പരം പങ്കിട്ടെടുക്കുന്ന ആത്മാര്‍ത്ഥമായ സാഹോദര്യ ബോധവും വളര്‍ത്തിയാല്‍ മാത്രമേ ഫലവത്തായ, ആരോഗ്യ പൂര്‍ണ്ണമായ ഒരു സാമൂഹിക ജീവിതം നടപ്പിലാകൂ...
                        സുഖ ദുഃഖങ്ങളില്‍ പങ്കാളികളായും പരസ്‌പരം സഹകരിച്ചും മുന്നോട്ട്‌ പോകുന്ന സമൂഹത്തെയാണ്‌ ഇസ്‌ലാം വളര്‍ത്താനും പുലര്‍ത്താനും ആഗ്രഹിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ വിശ്വാസികള്‍ പരസ്‌പരമുള്ള ബന്ധം വെറും അധര പുലമ്പല്‍ മാത്രമായിരിക്കരുതെന്നും അത്‌ ആത്മാര്‍ത്ഥത നിറഞ്ഞ സാഹോദര്യ സ്‌നേഹമായിരിക്കണമെന്നും ഇസ്‌ലാം കല്‍പിക്കുന്നു. മറ്റുള്ളവര്‍ എത്ര കഷ്‌ടപ്പെട്ടാലും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും എനിക്കൊന്നുമില്ല , എനിക്ക്‌ എന്റേതുമാത്രം എന്ന സ്വാര്‍ത്ഥതയില്‍ നിന്ന്‌ ഉടലെടുക്കുന്ന ദുഃസ്വഭാവവും ചിന്താഗതികളും ഇസ്‌ലാമികമല്ല. അത്‌ തികച്ചും മനുഷ്യ കുലത്തിന്റെ ശത്രുവായ പിശാചിന്റെ പ്രവണതയാണ്‌. സ്വാര്‍ത്ഥത മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹ ബന്ധങ്ങളെയും നന്മകളെയും അറുത്ത്‌ മുറിക്കുന്ന രാകി കൂര്‍പ്പിച്ച കഠാരയാണ്‌. നിന്റെ സഹോദരന്റെ വേദനയില്‍ നീയും വേദനിക്കട്ടെ. അവന്‍ വേദനിക്കുമ്പോള്‍ നിനക്കും വേദനിക്കട്ടെ! അപ്പോഴാണ്‌ നമ്മുടെ വിശ്വാസം കറ കളഞ്ഞതാവുന്നത്‌. 
                       ``ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും. കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം'' എന്ന്‌ കവി പാടിയത്‌ ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിന്റ ശരിയായ ചിത്രീകരണമാണെന്നതില്‍ സംശയമില്ല. ഇത്തരം ആത്മാര്‍ത്ഥതയില്ലാത്ത കള്ളമോന്തകള്‍ സാമൂഹ്യ ജീവിതത്തിന്റെ ദയനീയമായ അധഃപതനത്തെയാണ്‌ കുറിക്കുന്നത്‌. തന്റെ സഹോദരന്‌ യാദൃശ്ചികമായി വല്ല ബുദ്ധിമുട്ടോ പ്രശ്‌നമോ സംഭവിച്ചാല്‍ പിന്നെ കണ്ടാല്‍ അറിയാത്തവരായി മാറുന്നത്‌ നമ്മില്‍ പലരുടെയും സ്വഭാവമാണ്‌. സത്യവിശ്വാസികളെ ഒരൊറ്റ ശരീരത്തോട്‌ ഉപമിച്ചു കൊണ്ട്‌ ഹഠാതാകര്‍ഷിക്കുന്ന ശൈലിയില്‍ ഒരിക്കല്‍ പ്രവാചകര്‍ (സ) തങ്ങള്‍ അരുളിയത്‌ ഇപ്രകാരമാണ്‌. സത്യവിശ്വാസികള്‍ പരസ്‌പരമുള്ള കാരുണ്യത്തിലും സ്‌നേഹത്തിലും കൃപയിലും ഒരൊറ്റ ശരീരം പോലെയാണ്‌. ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവത്തിന്‌ കേട്‌ പറ്റിയാല്‍ ശരീരം മുഴുവന്‍ ജ്വരം ബാധിച്ചും ഉറക്കമൊഴിച്ചും അനുഭാവം പ്രകടിപ്പിക്കുന്നു. എത്ര സരളമായ ഉപമയാണ്‌ പ്രവാചകന്റേത്‌. മനുഷ്യ ശരീരത്തിന്റെ ഏതെങ്കിലും ഒരംഗത്തിന്‌ വല്ല മുറിവോ ചതവോ പറ്റുമ്പോള്‍ ആ അംഗം മാത്രമല്ല അതിന്റെ വേദന കടിച്ചിറക്കുന്നത്‌. മറിച്ച്‌ ശരീരത്തില്‍ മുഴുവന്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ചിലപ്പോള്‍ അത്‌ കാരണമായി പനി പോലും ബാധിച്ചേക്കാം. നീണ്ട എത്ര രാത്രികള്‍ ആ മുറിവിനായി കണ്ണുകള്‍ ഉറക്കമൊഴിച്ചേക്കാം. ഈയൊരു അവസ്ഥ തന്നെയായിരിക്കണം വിശ്വാസികള്‍ക്കിടയിലും എന്ന്‌ പഠിപ്പിക്കുന്നതാണ്‌ ഈ തിരുവചനം. ഒരാള്‍ കരയുമ്പോഴും വേദനിക്കുമ്പോഴും മനസ്സില്‍ ഊറിച്ചിരിക്കുന്ന മാനസീകാവസ്ഥ ഇസ്‌ലാമിക സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ആത്മാര്‍ത്ഥമായ സ്‌നേഹ ബന്ധങ്ങളാണ്‌ സാമൂഹിക ജീവിതത്തിന്റെ മൂലശില. നമ്മുടെ സഹോദരന്‍ വല്ല വിഷമാവസ്ഥയിലും പെട്ട്‌ നരകിച്ച്‌ ഇഞ്ചിഞ്ചായി മരിക്കുമ്പോള്‍ അവനെ തിരിഞ്ഞ്‌ നോക്കാതെ, ആശ്വാസ വചസ്സുകള്‍ മൊഴിയാതെ പിന്തിരിഞ്ഞ്‌ കളയുന്ന സ്വഭാവം ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാ പരമാണ്‌. ഹൃദയത്തില്‍ കുടികൊള്ളുന്ന ഈമാനിക പര്യവേഷത്തിന്റെ കുറവാണെന്നാണ്‌ നാം ഇതിനെ മനസ്സിലാക്കേണ്ടത്‌. യുദ്ധ ഭൂമിയില്‍ ചക്രശ്വാസം വലിക്കുന്ന സ്വഹാബിക്ക്‌ പാനജലം നല്‍കിയപ്പോള്‍ അത്‌ പോലും തന്റെയടുത്ത്‌ മുറിവേറ്റ്‌ കിടക്കുന്ന സഹോദരന്‌ കൊടുക്കാന്‍ പറഞ്ഞ ധീര സ്വഹാബത്തിന്റെ സാഹോദര്യ സ്‌നേഹത്തിന്റെയും ഈമാനിന്റെയും തോത്‌, അളവ്‌ സീമകള്‍ക്കപ്പുറമായിരുന്നു. 
ഇസ്‌ലാം വിഭാവനം ചെയ്യുന്ന സുന്ദരവും പ്രൗഢവുമായ സാമൂഹിക ജീവിതത്തെ ഒരിക്കല്‍ പ്രവാചകന്‍ (സ)തങ്ങള്‍ ഉദാഹരിച്ചത്‌ ഇങ്ങനെയാണ്‌. ``ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്‌ കെട്ടിടം പോലെയായിരിക്കണം. കെട്ടിടത്തിന്റെ ഇഷ്‌ടികകള്‍ തമ്മില്‍ കെട്ടിടത്തിന്‌ എത്ര ഉറപ്പും ബലവും ഉണ്ടാക്കുന്നുവോ അതുപോലെ. അനന്തരം നബി (സ) തങ്ങള്‍ തന്റെ കൈവിരലുകള്‍ തമ്മില്‍ കോര്‍ത്ത്‌ പിടിച്ചു കൊണ്ട്‌ സ്വഹാബത്തിന്‌ കാണിച്ചു കൊടുക്കുകയുണ്ടായി. ഒരു കെട്ടിടത്തിന്റെ ഓരോ ഇഷ്‌ടികയും മറ്റ്‌ ഇഷ്‌ടികകളോട്‌ ചേര്‍ത്തും അടുപ്പിച്ചും വെച്ചിരുന്നാലേ ആ കെട്ടിടം ഭദ്രമാവുകയുള്ളൂ. അവകള്‍ക്കിടയില്‍ വിടവും വിള്ളലുമുണ്ടാകുന്ന പക്ഷം ആ കെട്ടിടം ഏത്‌ നിമിഷവും തകര്‍ന്നു നിലം പരിശാവാന്‍ സാധ്യതയുണ്ട്‌. അതുപോലെ തന്നെയാണ്‌ വിശ്വാസികള്‍ തമ്മിലുള്ള പരസ്‌പര ബന്ധത്തിന്റെ കാര്യവും. അവര്‍ പരസ്‌പരം ഉറച്ച കെട്ടിടം പോലെ ഭിന്നിപ്പും വിടവുമില്ലാതെ സ്ഥിതി ചെയ്യണം. പര്‌സപരം അടുത്തും സഹകരിച്ചും ഒന്നായി വര്‍ത്തിക്കണം. ആത്മാര്‍ത്ഥത കൈവിടാതെ നോക്കണം. അവരില്‍ ഒരാളുടെ സുഖ ദുഃഖങ്ങള്‍ എല്ലാവരുടെയും സുഖ ദുഃഖങ്ങളായി മാറണം. അപ്പോള്‍ നിന്റെ സഹോദരനായ വിശ്വാസിയുടെ വേദന നിനക്കും വേദനയായി അനുഭവപ്പെടുന്നു. അങ്ങനെയൊരു വേദന നിനക്കും ഉണ്ടാകുമ്പോഴാണ്‌ വിശ്വാസം പൂര്‍ണ്ണമാകുന്നത്‌. 
              ഒരു ദുഃഖം പല ശരീരങ്ങളിലാകുമ്പോള്‍ അത്‌ വളരെ ലഘുവും വേഗത്തില്‍ പരിഹരിക്കുന്നതുമാകുന്നു. ഈയൊരു മാനസിക അവസ്ഥയിലേക്ക്‌ ഓരോ വിശ്വാസിയും കടന്ന്‌ വന്നാല്‍ ഇസ്‌ലാമിക സമുദായത്തിന്റെ ഭദ്രത കൈവരും.

ആത്മഹത്യ പരലോക ഹത്യ


ആത്മഹത്യ പരലോക ഹത്യ



ലോകത്ത്‌ ഇന്ന്‌ മനുഷ്യര്‍ പല വിധ മാനസിക പിരിമുറുക്കങ്ങള്‍ക്ക്‌ വിധേയരാണ്‌. നിസാര കാര്യങ്ങള്‍ക്ക്‌ പോലും ദിവസങ്ങളോളം വ്യഥ അനുഭവിക്കുന്നവരെ നമുക്ക്‌ സമൂഹമദ്ധ്യേ ദര്‍ശിക്കാനാകും. ഓമനിച്ച്‌ വളര്‍ത്തിയ പൂച്ച ചത്താലും കടം സംഭവിച്ചാലും വാഹനത്തിന്‌ കേടുപാടുകള്‍ സംഭവിച്ചാലും പരീക്ഷയില്‍ തോറ്റാലും പിടിച്ചു നില്‍ക്കാനാവാത്ത മാനസീക വേദനയില്‍ ആത്മഹത്യക്ക്‌ മുതിരുന്നവരേയും നമുക്ക്‌ കാണാം. 
                     ലോക കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ കണക്ക്‌ ദൈനംദിനം ഏറിവരുന്നു എന്നതാണ്‌. വസ്‌തുതാ പരമായി പഠിക്കാന്‍ തയ്യാറാകുമ്പോള്‍ വിശ്വാസ വൈകല്യമാണ്‌ മുസ്‌ലിം ഉമ്മത്തില്‍ ഈ പ്രവണത ഏറിവരാന്‍ കാരണമെന്ന്‌ നമുക്ക്‌ മനസ്സിലാകും. ഈമാന്‍ കാര്യങ്ങള്‍ ആറും ഉരുവിട്ട്‌ പഠിക്കുകയും ജീവിതഗോദയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ്‌ ഓരോ വിശ്വാസിയും യഥാര്‍ത്ഥ വിശ്വാസിയായി മാറുക. ഈ ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേതായ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ്‌ സംഭവിക്കുന്നതെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന വിശ്വാസിയെന്തിന്‌ പരീക്ഷയില്‍ തോറ്റതിനും വാഹനം കേടുവന്നതിനും വ്യഗ്രത പൂണ്ട്‌ മാനസിക പിരിമുറുക്കത്തില്‍ ആത്മഹത്യക്ക്‌ ശ്രമിക്കണം?.                             ആത്മഹത്യ ചെയ്യുക എന്നത്‌ ഭീരുക്കളുടെ ലക്ഷണമാണ്‌. ധീരന്മാര്‍ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത്‌ പ്രശ്‌നങ്ങളും ചങ്കൂറ്റത്തോടെ നേരിടുന്നവരാണ്‌. അതെല്ലാം തന്നെ സൃഷ്‌ടിച്ച്‌ പരിപാലിക്കുന്ന സ്രഷ്‌ടാവിന്റെ സമക്ഷത്തില്‍ നിന്നും പരീക്ഷണാര്‍ത്ഥം സംഭവിച്ചതാണെന്ന്‌ മനസ്സിലാക്കും. ദുന്‍യാവ്‌, ഒരു വിശ്വാസിയെ സംബന്ധിച്ച്‌ പരീക്ഷണ ശാലയാണ്‌. ഈ പരീക്ഷണ ശാലയിലെ ഓരോ പരീക്ഷണങ്ങളും യഥാവിധി മനോധൈര്യത്തോടെ ഏറ്റെടുത്ത്‌ വിജയം കരസ്ഥമാക്കുമ്പോഴാണ്‌ ശാശ്വതമായ പരലോകജീവിതം ഐശ്വര്യപൂര്‍ണ്ണമാകുന്നത്‌. 
അല്ലാതെ നിസ്സാരമായ ദുന്‍യാവിന്റെ പ്രശ്‌നങ്ങളില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്‌താല്‍ ആയിരം രൂപ നഷ്‌ടപ്പെട്ടതിന്റെ പേരില്‍ കടുത്ത മനഃപ്രയാസവും നിരാശയും പിടിപെട്ട ഒരാള്‍ തന്റെ കൈവശമുള്ള ഒരു ലക്ഷം രൂപ കൂടി നശിപ്പിച്ച്‌ കളയുന്നതിന്‌ സമാനമാണ്‌. ആത്മഹത്യ ചെയ്യല്‍ മഹാപാപമാണ്‌. മരണം ആഗ്രഹിക്കുന്നത്‌ പോലും വിലക്കപ്പെട്ടതായി ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. ``ഒരു വ്യക്തിയും മരണം ആഗ്രഹിക്കരുത്‌. അവന്‍ നല്ല വ്യക്തിയാണെങ്കില്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അവസരം ലഭിച്ചേക്കാം, ചീത്ത വ്യക്തിയാണെങ്കില്‍ പിന്‍മാറിയേക്കാം'' (ബുഖാരി). ഇമാം ബുഖാരി (റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം: ``ഏതെങ്കിലും പ്രയാസമനുഭവിക്കുന്നതിന്റെ പേരില്‍ ആരും തന്നെ മരണം കൊതിക്കരുത്‌, നിവൃത്തിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ! ``അല്ലാഹുവേ! ജീവിതമാണ്‌ എനിക്ക്‌ ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ! മരണമാണ്‌ ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ!'' ഒരു കാരണവശാലും സ്വസ്ഥത ജീവിതത്തിലേക്ക്‌ മടങ്ങി വരില്ലെന്ന്‌ ഉറപ്പിച്ച രോഗിയുടെ അടുത്ത്‌ പോലും മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ വിശുദ്ധ മതം അനുവദിക്കുന്നില്ല. മറിച്ച്‌ നന്മ ഏതാണോ അത്‌ ഭവിക്കേണമേ എന്ന്‌ പ്രാര്‍ത്ഥന നടത്താനാണ്‌ കല്‍പന. 


                          ആത്മഹത്യക്ക്‌ മുതിരുന്നവര്‍ സ്വശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്‌. മറിച്ച്‌ ശാശ്വതമായ പരലോക ജീവിതം കൂടിയാണവര്‍ നശിപ്പിക്കുന്നത്‌. ആത്മഹത്യ ചെയ്യുന്നവന്റെ ഈമാന്‍ നശിച്ചതിന്‌ ശേഷമല്ലാതെ അവന്‍ അതിന്‌ മുതിരുകയില്ല. ഒരിക്കല്‍ പ്രവാചകന്‍ (സ്വ) തങ്ങള്‍ പറഞ്ഞു: ``പൂര്‍വ്വികരില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. അക്ഷമനായ ആ വ്യക്തി കത്തിയെടുത്ത്‌ സ്വയം കൈവെട്ടി മാറ്റി. രക്തം വാര്‍ന്നൊഴുകി അയാള്‍ മരണപ്പെട്ടു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ അടിമ മരണം കൈവരിക്കാന്‍ തിടുക്കം കാണിച്ചു. അതിനാല്‍ അവന്‌ ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി). ആത്മഹത്യ പരലോകഹത്യ കൂടിയാണെന്നര്‍ത്ഥം.
ആത്മഹത്യ ചെയ്യുന്നവര്‍ക്ക്‌ അല്ലാഹു പ്രത്യേകം ശിക്ഷാരീതികള്‍ നല്‍കുന്നതാണ്‌. ആത്മഹത്യ ചെയ്യാന്‍ ഏത്‌ മാര്‍ഗ്ഗമാണോ സ്വീകരിച്ചത്‌ അതേ രീതിയില്‍ അവന്‍ പരലോകത്ത്‌ ശാശ്വതമായി ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. ``ആരെങ്കിലും തന്റെ ശരീരത്തെ ഏതെങ്കിലും രൂപത്തില്‍ കൊലപ്പെടുത്തുന്ന പക്ഷം അതേ വിധത്തില്‍ അവന്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും'' (ബുഖാരി) എന്ന പ്രവാചക വചസ്സ്‌ അതിന്‌ തെളിവാണ്‌. മറ്റൊരു ഹദീസില്‍ കാണാം: ``ആരെങ്കിലും ഒരു പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്‌താല്‍ അവന്‍ ശാശ്വതമായി നരകത്തില്‍ താഴേക്ക്‌ വീണു കൊണ്ടേയിരിക്കും. ആരെങ്കിലും വിഷം കഴിച്ച്‌ മരിച്ചാല്‍ നരകത്തിലും ശാശ്വതമായി അവന്‍ വിഷം കഴിച്ചു കൊണ്ടിരിക്കും. ഇരുമ്പ്‌ ഉപയോഗിച്ച്‌ മരിച്ചവന്‍ ആ ലോഹായുധം കൈയില്‍ വെച്ച്‌ എക്കാലവും നരകത്തില്‍ വെച്ച്‌ കഴുത്തില്‍ കുരുക്കിട്ടു കൊണ്ടിരിക്കും. ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചവന്‍ നരകത്തിലും കുത്തിനോവിച്ചു കൊണ്ടിരിക്കും''. 
                            നിസ്സാര ജീവിത പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്രയധികം ഭയാനകമായ ആത്മഹത്യക്ക്‌ പുറകെ പോകാതെ, ശാശ്വതമായ ജീവിത വിജയത്തിനായി ക്ഷമ കൈകൊണ്ട്‌ നന്മയും തിന്മയും അല്ലാഹുവിന്റെ പക്ഷത്ത്‌ നിന്നുള്ളതാണെന്ന്‌ കരുതി സായൂജ്യമണയുക. നാഥന്‍ തുണക്കട്ടെ! ആമീന്‍.

Tuesday, 24 September 2013

മാതൃ സ്നേഹം


മാതൃ സ്നേഹം               
                 
                 തന്നെ കെട്ടിച്ചയക്കാന്‍ വെച്ച പണ്ടത്തിന്‍റെ താക്കോല്‍ നോക്കി നടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി തീവ്ര തിരച്ചിലിനൊടുവില്‍ അത് ലഭിച്ചു.              
            
  പാടത്ത് വാഴക്ക്‌ ഇടാന്‍ വെച്ചിരുന്ന കീടനാശിനി പാലില്‍ ചേര്‍ത്തവള്‍ തന്‍റെ മാതാവിന് നല്‍കി. അവള്‍ ഭൂമി കാണുന്നതിനു മുമ്പ് പിതാവ് ഈ ലോകം വിട്ടതുകൊണ്ട് അതുമുഴുവന്‍ കഴിക്കാന്‍ അമ്മക്കായിരുന്നു വിധി.മകള്‍ നല്‍കിയ പാനപാത്രം മാതാവ് കാലിയാക്കിയപ്പോള്‍, അലമാരയിലെ പണ്ടവും എടുത്തവള്‍ ജനാലയില്‍ കാത്തു നിന്നിരുന്ന കാമുകന് കൈകാണിച്ചു . .... പോകാമെന്ന്...                         

                          അവശയായ ആ മാതാവിനെ നോക്കി പെട്ടന്ന് മുറ്റത്തേക്കിറങ്ങിയ അവള്‍ എന്തിലോ തട്ടിവീണു. ആ ശബ്ദം കേട്ട മാതൃഹൃദയം ആ പ്രാണവേദനയിലും മന്ത്രിച്ചു.                      

                 എന്‍റെപോന്നുമോള്‍ക്കൊന്നും പറ്റല്ലേ.......

Friday, 20 September 2013

മഹത്വവല്‍ക്കരണത്തിന്‍റെ മനശാസ്ത്രം



മഹത്വവല്‍ക്കരണത്തിന്‍റെ
  മനശാസ്ത്രം

                               ഇതു മഹത്വവല്‍ക്കരണത്തിന്‍റെ കാലമാണ്. സ്വയം മഹത്വവല്‍ക്കരണം നടത്തുന്നവരും പണം മുടക്കി മറ്റുള്ളവരിലൂടെ അത് നേടിയെടുക്കുന്നവരും എന്ന് മത്സരത്തിലാണ്. അടുത്തിടെ ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ  നേതാവിനെ പരിചയപ്പെടാന്‍ ഇടയായി. അദ്ദേഹത്തിന്‍റെ പേരില്‍ മഹത്വവത്കരണ ഫ്ളക്സ് ബോര്‍ഡ്‌ " ബഹുമാനപ്പെട്ട ഞങ്ങളുടെ പ്രിയ നേതാവിന് അഭിനന്ദനങ്ങള്‍" ""'" എന്ന് നാടുനീളെ സ്ഥാപിച്ചതിനു സ്വന്തം കീശയില്‍ നിന്നും അര ലക്ഷം രൂപ മുടക്കുണ്ടത്രെ!!! നേതാവിന്‍റെ പ്രവര്‍ത്തനം കണ്ട് ആവേശം കൊണ്ട അണികളുടെ വക അനുമോദനമാണ് നാട് നീളെ ഉയര്‍ത്തപ്പെട്ട  ഫ്ളക്സ് ബോര്‍ഡുകള്‍ എങ്കില്‍ സമാധാനിക്കാമായിരുന്നു. ഈ മഹാന്‍റെ മഹത്വം ഓര്‍ത്തു ദുഖിക്കയല്ലാതെ മറ്റെന്തു ചെയ്യാന്‍.
മഹത്വം, അത് എല്ലാവരും ആഗ്രഹിക്കുന്നു.മഹത്വവല്‍ക്കരണത്തിന്‍റെ ചക്രവാള സീമകളില്‍ കുടിയിരിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്നവരാണ് ബഹുഭൂരിപക്ഷം. പക്ഷെ മഹത്വം നേടിയെടുക്കാനുള്ള യഥാര്‍ത്ഥ സരണിയെ ഗ്രഹിച്ചവര്‍ കുറഞ്ഞ പക്ഷമാണ്. ഇതിനായി എന്തു നീച മാര്‍ഗ്ഗവും അവലംബിക്കുന്നവര്‍ ഒരു പക്ഷതുള്ളപ്പോള്‍ഉന്നതവും ഉല്‍കൃഷ്ടവുമായ മാര്‍ഗ്ഗത്തിലൂടെ അതിലേക്കു എത്തിപ്പെടാന്‍ ശ്രമിക്കുന്നവരാണ് മറുപക്ഷത്. എന്നാല്‍ യഥാര്‍ത്ഥ മഹത്വമെന്തെന്നു എല്ലാവരും മനസിലാക്കിയിരുന്നെങ്കില്‍ മനുഷ്യരെല്ലാം മഹാന്മാരായെനെ എന്ന് ഒരു തത്വചിന്തകന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഈ ലോകത്ത് പ്രയത്നിക്കുന്ന ഏതൊരാളും തന്‍റെ പ്രയത്നത്താല്‍ താനോ തനിക്കായി ജനങ്ങള്‍ വിഭാവനം ചെയ്യുന്നതോ ആയ മഹത്വത്തെ കാംക്ഷിക്കുന്നു. പലപ്പോളും അത് സാക്ഷാല്‍ക്കരിക്കാപ്പെടാറില്ലെങ്കില്‍ പോലും.
                                    ആളുകള്‍ മഹാന്മാരായി തീരുന്നത് പല രീതിയിലാണ്. ചിലര്‍ അസാധാരണ കൃത്യങ്ങളും പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചുകൊണ്ടാകാം. മറ്റു ചിലരാകട്ടെ സമര്‍ത്ഥമായ ജനനായകത്വം വരിച്ചു കൊണ്ട് . വേറെ ചിലര്‍ അവരുടെ അഗാധമായ പാണ്ഡിത്യം കൊണ്ട് . ഇനിയും ഇവിടെയെല്ലാം നാം കാണാത്ത മഹത്വത്തിന്റെയും മാന്യതയുടെയും മാനദണ്ഡം സാധാരണയില്‍ കവിഞ്ഞ പ്രവര്‍ത്തനങ്ങളും സ്വഭാവങ്ങളുമാണ്. എന്നാല്‍ അതിനൊന്നും അവസരം ലഭിക്കാത്ത ഒരു സാധാരണ മനുഷ്യന് മഹാനായിത്തീരാന്‍ കഴിയില്ലേ?..... ഇവര്‍ക്കും മഹാന്മാരാകാം കാരണം അള്ളാഹു മഹത്വം എന്നഗുണം ചില ദേശക്കാര്‍ക്കോ ഭാഷക്കാര്‍ക്കോ വിഭാവനം ചെയ്തതല്ല. അത് ആഗ്രഹിക്കുന്ന ആര്‍ക്കും കരസ്ഥമാക്കാം. അതിനായി കഷ്ടതകള്‍ നിറഞ്ഞ പഥേയങ്ങളിലൂടെ സഞ്ചരിക്കണമെന്ന് മാത്രം. ഖുര്‍ആന്‍ പറയുന്നു. മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു.നിങ്ങളെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം പരിചിതരാവാന്‍ വേണ്ടിയാണ്.നിങ്ങളില്‍ ഏറ്റവും സൂഷ്മതയുള്ളവനത്രേ അല്ലാഹുവിന്‍റെയടുക്കല്‍ ഏറ്റവും മാന്യന്‍.""'' ഈ മാന്യത കൈവരിക്കുന്നതിലൂടെയാണ് മനുഷ്യന്‍ മഹത്വവത്ക്കരണത്തിന്‍റെ മാനദണ്ഡം തിരിച്ചറിയേണ്ടത്.ഈ  മഹത്വവത്ക്കരണത്തിലൂടെ മാത്രമേ വിജയം സുതാര്യ മാകൂ.അല്ലാതെ നാം സ്വയം  മഹത്വവത്ക്കരണത്തിന് മുതിരുമ്പോള്‍ വിജയത്തിന് പകരം പരാജയമായിരിക്കും പുല്‍കുക.
                                              മഹത്വ മാനദണ്ഡം വ്യക്തമാക്കുന്ന ഒരു പ്രവാചക വചസില്‍ ഇപ്രകാരം കാണാം. അറബിക്ക് അനറബിയേക്കാലോവെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ടതയില്ല സൂഷ്മതാബോധം കൊണ്ടല്ലാതെ . എല്ലാവരും ആദമില്‍ നിന്നും ആദം നബി (അ ) മണ്ണില്‍ നിന്നും ഉള്ളതാണ്. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി (റ) നെയും നീഗ്രോ വിഭാഗത്തില്‍ പെട്ട ബിലാല്‍ ബിനു റബാഹ് (റ) നേയും ഒരേ പദവിയിലും സ്ഥാനത്തും അണിനിരത്തുക മാത്രമല്ല ഇസ്ലാം ചെയ്തത്. മറിച്ചുഅസാധാരണ വൈഭവങ്ങളും കഴിവുകളും വാസനകളും ഉള്ളവരുടെ കുത്തകയാണ് മഹത്വമെന്ന ധാരണയുടെ മൂദ്ധാവില്‍ പ്രഹരിക്കുകയും മഹത്വത്തിന്‍റെ മാനദണ്ഡം നിര്‍ണ്ണയിക്കുകയും ചെയ്തു. സൂഷ്മതയോടെ ജീവിത ഗോദയില്‍ പ്രവേശിക്കുന്ന വിശ്വസിയത്രേ സൃഷ്ടാവിന്‍റെ സമക്ഷത്തില്‍ മഹത്വമുടയവന്‍.. . , ജീവിതത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മനസിലാക്കി സൃഷ്ടാവിനെ അറിഞ്ഞു സ്വന്തം ബാധ്യതകള്‍ നിറവേറ്റി ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വഹിച്ച്, അല്ലാഹു അനുഗ്രഹിച്ച്നല്‍കിയ കഴിവുകളെ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജന പ്രദമാകുന്നരീതിയില്‍ വിനിയോഗിക്കുക എന്നതാണ് സൂഷ്മത പാലിക്കുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
                                                ശരാശരി ഒരു സാധാരണ മനുഷ്യന് മഹാനും മാന്യനുമാകാന്‍ കഴിയും. സൂഷ്മതയോടെ ജീവിക്കുകയും സൃഷ്ടിത്വത്തിന്‍റെ കാരണം മനസ്സിലാക്കി  സൃഷ്ടാവിനെ അറിഞ്ഞ് ആരാധിച്ച്ഉത്തരവാദിത്വങ്ങളും ബാധ്യതകളും ശരിയാവണ്ണം നിര്‍വഹിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും അതിനാകും. അയാള്‍ പ്രസിദ്ധനാകട്ടെ! അല്ലാതിരിക്കട്ടെ!.............

Sunday, 4 August 2013

كيف تصلى صلاة التسابيح


كيف تصلى صلاة التسابيح 

فضلها

مكفرة لعشرة أنواع من الذنوب:

غفر الله لك الذنب أوله 

غفر الله لك الذنب آخره 

غفر الله لك الذنب قديمه 

غفر الله لك الذنب حديثه 

غفر الله لك الذنب خطأه 

غفر الله لك الذنب عمده 

غفر الله لك الذنب صغيره

غفر الله لك الذنب كبيره 

غفر الله لك الذنب سره 

غفر الله لك الذنب علانتيه



وقد ورد أنها مكفرة للذنوب ، مفرجة للكروب ، ميسرة للعسير ، يقضى الله بها الحاجات ، ويؤمن الروعات ويستر العورات 


كيفية هذه الصلاة 

أن تصلى أربع ركعات ( أى بتسليمة واحدة )

فى كل ركعة تقرأ بفاتحة الكتاب وسورة ( أى سورة تختارها )

بعد القراءة مباشرة وقبل الركوع تقول وأنت قائم هذه التسبيحات( سبحان الله + الحمد لله + لا إله إلا الله + الله أكبر ) كل واحدة 15 مرة

ثم تركع وبعد التسبيح المعتاد فى الركوع تقول ( التسبيحات المذكورة ) 10 مرات 

ثم ترفع رأسك من الركوع قائلا ًًََُ : سمع الله لمن حمده …..إلخ ثم تقول ( التسبيحات المذكورة ) 10 مرات 

ثم تهوى ساجدا ً وبعد التسبيح المعتاد فى السجود تقول ( التسبيحات المذكورة ) 10 مرات 

ثم ترفع رأسك من السجود بين السجدتين بعد الدعاء المعتاد فتقول ( التسبيحات المذكورة ) 10 مرات 

ثم تسجد وبعد التسبيحات المعتادة فى السجود تقول ( التسبيحات المذكورة ) 10 مرات 

ثم ترفع رأسك من السجود وأنت جالس القرفصاء فى الاستراحة الخفيفة المأثورة بين السجود والقيام فتقول ( التسبيحات المذكورة ) 10 مرات 

فذلك 75 مرة فى كل ركعة 

وتفعل ذلك 4 مرات أى فى الركعات الأربعة فيكون 300 تسبيحة 

تأكيد فعلها


قال رسول الله – صلى الله عليه وعلى آله وسلم – للعباس – رضى الله عنه وعن المؤمنين - 

" إن استطعت أن تصليها فى كل يوم مرة فافعل وإن لم تستطع ففى كل جمعة مرة ، فإن لم تفعل ففى كل شهر مرة ، فإن لم تفعل ففى كل سنة مرة ، فإن لم تفعل ففى عمرك مرة "


دعاؤها


- وزاد الطبرانى : فإذا فرغت فقل بعد التشهد وقبل السلام .

" اللهم إنى أسألك توفيق أهل الهدى ، وأعمال أهل اليقين ، ومناصحة أهل التوبة ، وعزم أهل الصبر ، وجد أهل الخشية ، وطلب أهل الرغبة ، وتعبد أهل الورع ، وعرفان أهل العلم حتى أخافك .

اللهم إنى أسألك مخافة تحجزنى عن معاصيك ، حتى أعمل بطاعتك عملا ً استحق به رضاك وحتى أناصحك بالتوبة خوفا ً منك ، وحتى أخلص لك فى النصيحة حبا ً لك ، وحتى أتوكل عليك فى الأمور كلها ، حسن ظنى بك ، سبحان خالق النور " .

- ثم يزيد بعد ذلك ما شاء من دعاء بما أهمه .


القراءة فى الركعات 


- ويستحسن أن يقرأ فى هذه الركعات الأربع بعد الفاتحة بسورة مما جاء أنها تعدل نصف أو ثلث ربع القرآن ليحصل أكبر قدر من الثواب .

فمثلا ً يقرأ فى الأولى ( الزلزلة ) والثانية ( الكافرون ) والثالثة ( النصر ) والرابعة ( الإخلاص ) .


فى عدد التسبيحات سر

إنها 300 تسبيحة فى الصلاة ، فلا ينبغى الزيادة عليها لأن للعدد سرا َ خاصا 

صلاتها جماعة 

وكما تجوز هذه الصلاة انفرادا ً تجوز فى جماعة 


منقول للفائدة

Saturday, 3 August 2013

പെരുന്നാള്‍ നിസ്ക്കാരത്തിന്‍റെ രൂപം




പെരുന്നാള്‍ നിസ്ക്കാരത്തിന്‍റെ രൂപം 


                       ചെറിയ പെരുന്നാള്‍ നിസ്ക്കാരം ഞാന്‍ ( ജമാഅത്തായി) നിസ്ക്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്ത് തക്ക്ബീറത്തുല്‍ ഇഹ്റാം കെട്ടുക. വജ്ജഹത്തു ഓതുക. ശേഷം ഏഴു തക്ക്ബീര്‍ ചൊല്ലുകയും ഓരോന്നിനും കൈകള്‍ തോളിനു നേരെ ഉയര്‍ത്തി നെഞ്ചിനു താഴെ കെട്ടുകയും ചെയ്യുക.തക്ക്ബീറുകള്‍ക്കിടയില്‍
                                         سبحانالله والحمد لله 
ولا إله إلا الله والله أكبر 
എന്ന് പറയണം 
                         ഈ തക്ക്ബീറുകള്‍ മഅമൂമുകളടക്കം  ഉറക്കെയും  ഇടവേള ദിക്കര്‍ പതുക്കെയും പറയണം. ദിക്കറ് ഉപേക്ഷിക്കല്‍ കറാഹത്ത്  ആണ്. ശേഷം അഊതു ഉള്‍പ്പെടെ ഫാത്തിഹ  ഓതണം. ഇമാം ഉറക്കെയാണ് ഓതേണ്ടത്. ശേഷം സൂറത്ത് ഓതണം. സൂറത്തുല്‍ ഖാഫ് അല്ലെങ്കില്‍ സൂറത്തുല്‍ അഅല ഓതല്‍ സുന്നത്താണ്. രണ്ടാം റക്ക്അത്തില്‍ ഏഴു  തക്ക്ബീര്‍ ആണ് ചൊല്ലേണ്ടത് ഇതില്‍ സൂറത്തുല്‍ ഇഖ്തബറ അല്ലെങ്കില്‍ സൂറത്തുല്‍ ഗാശിയ ഓതല്‍ സുന്നത്താണ്. 
             റക്ക്അത്തു കളുടെ തുടക്കത്തിലേ ഏഴും അഞ്ചും  തക്ക്ബീറുകള്‍ സുന്നത്താണ്. അത് വിട്ടുപോയതിന്‍റെ പേരില്‍ സഹ് വിന്‍റെ സുജൂദില്ല. (തുഹ്ഫ 3/43) ഒന്നാം റക്ക്അത്തിന്‍റെ തക്ക്ബീര്‍ മറന്നു ഫാത്തിഹ ആരംഭിച്ചാല്‍ തക്ക്ബീറിലേക്ക് മടങ്ങാന്‍ പാടില്ല. എന്നാല്‍ രണ്ടാം റക്ക്അത്തില്‍ പന്ത്രണ്ട്തക്ക്ബീര്‍ കൊണ്ടുവന്ന് അതിനെ വീണ്ടെടുക്കാം. അത് നിര്‍ബന്ധമില്ല. മഅമൂമിന്‍റെ  തക്ക്ബീര്‍ പൂര്‍ത്തിയാകുന്നത്തിനു മുമ്പ് ഇമാം ഫാതിഹ ആരംഭിച്ചാല്‍ ബാക്കിയുള്ള  തക്ക്ബീര്‍ ചൊല്ലാതെ  മഅമൂം ഇമാമിന്‍റെ ഓത്ത് ശ്രദ്ധിക്കുകയാണ് വേണ്ടത്.
                      നിസ്കാരാനന്തരം രണ്ട് ഖുത്തുബകളുണ്ട്.അത് ജുമുഅയുടെ ഖുത്തുബകള്‍ പോലെയാണ്. ഒന്നാം ഖുത്തുബ ഒന്‍പത്  തക്ക്ബീറുകള്‍ കൊണ്ടും രണ്ടാമത്തേത്‌ ഏഴ് തക്ക്ബീറുകള്‍ കൊണ്ടു തുടങ്ങലും ഇടയില്‍  തക്ക്ബീറുകള്‍ ആവര്‍ത്തിക്കലും സുന്നത്താണ്.




Thursday, 18 July 2013

റമളാന്‍17 ചരിത്രഗതിയുടെ അത്ഭുതമാറ്റം




ഹിജ്റ  2 റമളാന്‍ 17

ചരിത്രഗതിയുടെ അത്ഭുതമാറ്റം 





                           ഏഴാം നൂറ്റാണ്ടിന്‍റെതുടക്കത്തില്‍ അറേബ്യന്‍ സൈകതഭൂമിയിലെ ഇസ്ലാമിക്‌ വ്യവസ്ഥയുടെ അത്ഭുതകരമായ സംസ്ഥാപനം ലോക ചരിത്രം പ്രതിപാദിക്കുന്നത് അത്ഭുതകരമായാണ്. അതിന് തൊട്ടുമുമ്പുണ്ടായിരുന്ന ലോകഗതി പഠിക്കുമ്പോള്‍ അറബികള്‍ ലോക നേതൃത്വത്തിലേക്ക്കടക്കാനുള്ള ആശാവഹമായ ഒരു പഴുതുപോലും കാണാനുണ്ടായിരുന്നില്ല.ചെറിയ ചെറിയ ഗോത്രങ്ങളും സമൂഹങ്ങളുമായി ചിന്നിച്ചിതറി മരുഭൂമിയില്‍ അലഞ്ഞുതിരിയുകയും പരസ്പരം കൊലയും കൊള്ളയും നടത്തി സ്വയം നാശമുഖത്തിലേക്ക്  പലായനം ചെയ്യുകയുമായിരുന്നു അവര്‍. ഇവിടെയാണ് പ്രവാചക അനുഗമനത്തിന്‍റെപ്രസക്തി ലോകം ഉള്‍കൊള്ളുന്നതും.ഉതാത്തമായ ഇസ്ലാമിക ദര്‍ശനത്തിന്‍റെ അടിത്തറയില്‍ അവരെ പടുത്തുയര്‍ത്തപെട്ടു. ഒരു ദശവര്‍ഷക്കാലം കൊണ്ട് പ്രവാചകനായ മുഹമ്മദ്‌ നബി (സ ) യുടെ നേതൃത്വത്തില്‍ അറേബ്യ മുഴുവന്‍ പാറിച്ച വെന്നികൊടിയായ ഇസ്ലാമിക തത്വസംഹിതയുടെ ശാദ്വലതീരത്ത് അണിനിരന്നു.പിന്നീട് ഒരു ദശവര്‍ഷം കൂടി പിന്നിട്ടപ്പോള്‍ ഇറാനും ഇറാക്കുംസിറിയയും ഫലസ്തീനും ഈജിപ്തും അടങ്ങുന്ന ലോകരാജ്യങ്ങളില്‍ കൂടി ഈ വിശുദ്ധ സംഹിത നിലവില്‍ വന്നു.അംഗുലീപരിമിതമായ ഇത്രയും ചെറിയ കാലത്തിനുള്ളില്‍ ഇസ്ലാം ലോകഗതിയെ തന്നെ തിരിച്ചുവിട്ടതാണ് ചരിത്രകാരന്മാരില്‍ അത്യധികം അത്ഭുതമുളവാക്കുന്നത്. ഇതിനു സാഹചര്യമൊരുക്കിയ ചരിത്ര സംഭവങ്ങളില്‍ പ്രധാനമാണ് ഹിജ്റ രണ്ടാം വര്ഷം റമളാന്‍ പതിനേഴിനു നടന്ന ഐതിഹാസികമായ ബദര്‍ യുദ്ധം.                                             
                         പ്രവാചകന്‍ മുഹമ്മദ്‌ നബി (സ )യുടെ ആഗമനത്തിനു മുമ്പ് മദീനയെ യസരിബ് എന്നാണ് അറിയപെട്ടിരുന്നത്. പിന്നീട് മദീന എന്ന പേരില്‍ യസരിബ് പ്രസിദ്ധമായി.പ്രവാചക ലബ്ധിയുടെ പതിനൊന്നാമത്തെ വര്‍ഷത്തില്‍ മദീനയില്‍ നിന്നും വന്ന ആറംഗ സംഘത്തെ ഹജ്ജിന്‍റെ സീസണില്‍ മക്കയില്‍ വെച്ച് പ്രവാചകന്‍ കണ്ടുമുട്ടി. അവരെ പ്രവാചകന്‍ ഇസ്ലാമിന്‍റെ ശാദ്വല തീരത്തേക്ക് ക്ഷണിച്ചു . മുന്‍കഴിഞ്ഞ വേദഗ്രന്ഥങ്ങളെ കുറിച്ച് അറിവുണ്ടായിരുന്ന അവര്‍ വരാനിരിക്കുന്ന പ്രവാചകനെ പറ്റികേട്ടിരുന്നു.ആ  പ്രവാചകനാണ്‌ മുഹമ്മദ്‌ (സ ) എന്ന് തിരിച്ചറിഞ്ഞ അവര്‍ ഇസ്ലാം സ്വീകരിച്ചു.ഹജ്ജ് കഴിഞ്ഞു മടങ്ങിപോയ അവര്‍ അടുത്തവര്‍ഷം കുറച്ചു പുതിയ മുസ്ലീംങ്ങളെയും കൂട്ടിയാണ് ഹജ്ജിനു വന്നത് . ഹജ്ജ് കര്‍മങ്ങളുടെ പര്യവസാനത്തില്‍ മിനായില്‍ താമസിക്കുമ്പോള്‍ രാത്രിയില്‍ പ്രവാചകനുമായി അവര്‍ സന്ധിച്ചു. ചില പെരുമാറ്റ ചട്ടങ്ങള്‍ പ്രവാചകന്‍ അവര്‍ക്ക് നിര്‍ദ്ദേശിച്ചു.അവര്‍ ഹജ്ജ് പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുമ്പോള്‍ മിസ്‌അബു ബിനു  ഉമൈര്‍ (റ) നെ അവരോടൊപ്പം മദീനയിലെ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായി തൊട്ടടുത്ത വര്‍ഷം മദീനയില്‍  പ്രമാണിമാരായ 75ഓളം പേര്‍ഹജ്ജിനെത്തി. മുന്‍ വര്‍ഷത്തെ പോലെ അവരുമായി സംഭാഷണം നടത്തി.അതോടെ മദീനയുടെ നേതൃത്വം ഏറ്റെടുത്തു മുഹമ്മദ്‌ നബി (സ ) തങ്ങള്‍ അവിടേക്ക് പോകാന്‍ തയ്യാറായി.                                            കാര്യങ്ങള്‍  പരമരഹസ്യമായി നടന്നു,ഹജ്ജ് കഴിഞ്ഞു ജനങ്ങള്‍ എല്ലാവരും പോയി. മദീനയിലേക്ക് ഹിജ്റ പോകാന്‍ പ്രവാചകന്‍ (സ )തന്‍റെ അനുയായികളോട് കല്പിച്ചു.ചെറിയ ചെറിയ സംഘങ്ങള്‍ ആയി  ശത്രുപക്ഷത്തിന്‍റെ കണ്ണില്‍ പെടാതെ അവര്‍ മദീനയിലേക്ക് പലായനം ചെയ്തു.മക്കയില്‍ പലരേയും കാണാതായതോടെ പാലായന രഹസ്യം ശത്രുപക്ഷത്തിന്‍റെ ചെവിയിലെത്തി. പ്രവാചകനും അധികം വൈകാതെ മദീനയിലേക്ക്  പോകുമെന്ന് മനസിലാക്കിയ ശത്രുക്കള്‍ മുഹമ്മദ്‌ (സ ) വധിക്കാന്‍ തന്നെ തീരുമാനിച്ചു. ഈ വാര്‍ത്ത മനസിലാക്കിയ ശേഷവും പ്രവാചകന്‍ (സ ) സാധാരണ പോലെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.ഉച്ചക്ക് അബൂബക്കര്‍ സിദ്ധീക്ക് (റ ) വീട്ടില്‍  ചെന്ന് മദീനയിലേക്കുള്ള തന്‍റെ പലായനത്തിന്‍റെ വിവരം ധരിപ്പിച്ചു. വധിക്കാന്‍ ഏര്‍പ്പാടാക്കപെട്ട യോദ്ധാക്കള്‍ നബി (സ ) യുടെ വീട് വളഞ്ഞു. തന്‍റെ പുതപ്പിനടിയില്‍ കിടാക്കാന്‍ അലി (റ ) വിനോട് പ്രവാചകന്‍ ആവശ്യപെട്ടു. രാത്രി ഏറെ കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം. ശത്രു പക്ഷത്തിനു നേരെ ഒരുപിടി മണല്‍ വാരിയെറിഞ്ഞ് പ്രവാചകന്‍ അവര്‍ക്കിടയിലൂടെ കടന്നുപോയി.അബൂബക്കര്‍ (റ ) നേയുംകൂട്ടി പ്രവാചകന്‍ (സ ) മദീനയിലേക്ക്  യാത്ര തുടങ്ങി വീട് വളഞ്ഞ യോദ്ധാക്കള്‍ ഈ വിവരം അറിഞ്ഞത് നേരം പുലര്‍ന്നപ്പോളാണ്.ശത്രുപക്ഷം അവരെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. മദീനയില്‍  എത്തിച്ചേര്‍ന്ന കാരുണ്യദൂതരെ മദീനനിവാസികള്‍ ഒന്നടങ്കം സ്വീകരിച്ചു.സഞ്ചരിച്ചുകൊണ്ടിരുന്ന ഒട്ടകത്തിന്‍റെ കേട്ടഴിച്ചുവിട്ടു അത് മുട്ട് കുത്തുന്നിടത് ഇറങ്ങാന്‍ പ്രവാചകന്‍ തീരുമാനിച്ചു. ഇപ്പോള്‍ മസ്ജിദുന്നബവി നില്‍ക്കുന്ന സ്ഥലത്താണ് ഒട്ടകം മുട്ടുകുത്തിയത്.         
                                                                             
                                                                             
                       മക്കയിലെ വ്യാപാരികള്‍ കച്ചവടത്തിനായി മദീനയിലൂടെ യാത്രചെയ്തിരുന്നു. നേരത്തെ മദീന ഭരണകൂടത്തിന്‍റെ അനുമതിയോടെ യായിരുന്നു ഈ യാത്രകള്‍.എന്നാല്‍ പ്രവാചകന്‍റെ മേല്‍നോട്ടത്തില്‍ പുതിയ മാറ്റങ്ങളും സംവിധാനങ്ങളും വന്ന ശേഷം ഔപചാരിക സമ്മതത്തിനൊന്നും കച്ചവടക്കാര്‍ നിന്നില്ല.മാത്രമല്ല മദീനക്കാരുടെ കാലികളെ പിടിച്ചുകൊണ്ടു പോവുകയും കഅബയിലേക്കുള്ള മദീനാ നിവാസികളുടെ തീര്‍ത്ഥാടനം വിലക്കുകയും ചെയ്തു.ഈ ധിക്കാര പരമായ കാര്യങ്ങള്‍ക്ക് നേരെ കണ്ണടച്ചാല്‍ ശരിയാകില്ലെന്നു മനസിലാക്കിയ പ്രവാചകന്‍ (സ) മദീനയുടെ പരമാധികാരം പ്രകടമാകുന്ന രീതിയില്‍ ചുറ്റികറങ്ങി വരാന്‍ ചില സംഘങ്ങളെ നിയോഗിച്ചു . ഈ സംഭവത്തിനു കുറച്ചു ദിവസം കഴിഞ്ഞു മക്കയില്‍  നിന്ന് അബൂസുഫിയാന്റെനേതൃത്വത്തില്‍ ഒരു കച്ചവട സംഘം സിറിയയിലേക്ക്പുറപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത റസൂല്‍  അറിയാന്‍ ഇടയായി.ധിക്കാരം കാണിച്ച് ഭരണാധികാരത്തെ വെല്ലുവിളിച്ചു മദീനയുടെ പരമാധികാരത്തിന്‍റെ നെഞ്ചിലൂടെ ഇനിയും ഇതു അനുവതിക്കില്ലെന്നു തീരുമാനിച്ച്കച്ചവട സംഘത്തെ തടയാന്‍ എത്തിയപ്പോള്‍അത് കടന്നുപോയിരുന്നു.തിരികെ വരുമ്പോള്‍ തടയാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.ഈ വിവരം സിറിയയില്‍ അറിഞ്ഞ അബൂസുഫിയാന്‍ ദൂതനെ അയച്ച് മക്കയിലെ പ്രമുഖരെ അറിയിച്ചു.വളരെ നാളുകളായി കാത്തിരുന്ന ഖുറൈശികളിലെ ശത്രുവ്യൂഹത്തിന് കിട്ടിയ സുവര്‍ണ്ണ അവസരമായിരുന്നു അത്. സമാധാനത്തെ പറ്റി ചിന്തിക്കാന്‍ പോലും അവര്‍ തയ്യാറായില്ല.യുദ്ധത്തിനുള്ള കോപ്പുകള്‍ കൂട്ടി മക്കയില്‍ നിന്നും ആയിരത്തോളം പേര്‍ പുറപ്പെട്ടു. തെക്ക് നിന്നും ഖുറൈശിപടയും വടക്ക് വടക്ക് നിന്നും കച്ചവട സംഘവും മദീനയുടെ മണ്ണില്‍ അധിനിവേശം നടത്താന്‍ പുറപ്പെട്ടു കഴിഞ്ഞു.ഈ വിവരം അറിഞ്ഞ റസൂല്‍ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. രണ്ടില്‍ ഒരു സംഘത്തെ കീഴ്പ്പെടുത്തി കൊടുക്കാമെന്നു അള്ളാഹു പ്രവാചകനെ അറിയിച്ചു.പ്രവാചകന്‍റെ കീഴില്‍ മുന്നൂറില്‍ പരം സത്യവിശ്വാസികള്‍ ബദറിലേക്ക് പുറപ്പെട്ടു. ഈ വാര്‍ത്ത അറിഞ്ഞ അബൂസുഫിയാനും സംഘവും മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് പോയി.  ഇതറിഞ്ഞ ഖുറൈശികളില്‍ ചിലര്‍ മടങ്ങിപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തലക്കുപിടിച്ച ഇസ്‌ലാം വിരോധം. യുദ്ധപ്രഭുക്കളെ മദീനയിലേക്ക് തന്നെ നയിച്ചു. പിറ്റേ ദിവസം ഖുറൈശി സൈന്യം ബദറില്‍ എത്തിച്ചേര്‍ന്നു.           
                                         
                                         
          ഹിജ്റ രണ്ടാം വര്ഷം റമളാന്‍  നു രണ്ടു സംഘങ്ങളും ബദറില്‍ ഏറ്റുമുട്ടി. തങ്ങളേക്കാള്‍ മൂന്നിരട്ടി സംഘബലവും സായുധ സജ്ജീകരണങ്ങളുമുള്ള ഖുറൈശികളെ പ്രവാചകനും അനുയായികളും പരാജയപ്പെടുത്തി. അവരിലെ പ്രമുഖര്‍ വധിക്കപ്പെട്ടു. ഖുര്‍ആന്‍ പറഞ്ഞു. " രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്‍ക്ക്കീഴ്പ്പെടുത്തി തരാമെന്നു അള്ളാഹു വാഗ്ദത്തം ചെയ്തസന്ദര്‍ഭം . ആയുധമില്ലാത്ത സംഘത്തെ കിട്ടണം എന്നായിരുന്നു നിങ്ങള്‍ ആഗ്രഹിച്ചിരുന്നത്.എന്നാല്‍ അള്ളാഹു കരുതിയത് തന്‍റെ കല്‍പ്പന വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും സത്യനിഷേധികളുടെ മുരട്‌ മുറിച്ച്കളയാനുമാണ്. അറേബ്യന്‍ ജാഹിലീയത്തിനു ശക്തമായ നേതൃത്വം നല്‍കിയിരുന്ന പ്രബല നേതാക്കള്‍ ബദറില്‍ കൊല്ലപ്പെട്ടു. ഗോത്ര നേതൃത്വത്തിലൂടെ പോയികൊണ്ടിരുന്ന അറേബ്യ ഇസ്ലാമിന്‍റെ നീതിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുവരുകയായിരുന്നു. ഈ സംഭവം ചരിത്ര ഗതിയുടെ അത്ഭുതമാറ്റമായിരുന്നു.ഇതോടെ ഇസ്ലാംവളരാന്‍ തുടങ്ങി. അതിരുകള്‍ ഭേദിച്ച് അതിന്‍റെ പൂര്‍ണ്ണതയിലേക്ക് ................ 




Monday, 10 June 2013

പൂച്ചക്കുട്ടിയെ തള്ളയില്‍ നിന്നും വേര്‍പെടുത്താമോ?



പാല്‍ കുടിക്കുന്ന പ്രായത്തില്‍ പൂച്ചക്കുട്ടിയെ തള്ളയില്‍ നിന്നും വേര്‍പെടുത്താമോ?   


                          
 സാധാരണ നമ്മുടെ നാടുകളില്‍ കണ്ടുവരുന്ന ഒരു രീതിയാണ്‌ പൂച്ചകുട്ടിയെ അല്ലെങ്കില്‍ അതിന്‍റെ തള്ളയെ മറ്റേതെങ്കിലും സ്ഥലത്തേക്ക്കൊണ്ടുപോയി കളയല്‍. ഇതിന്‍റെ ഗൗരവം മനസിലാക്കാത്തതാണ് ഈ പ്രവണതയ്ക്ക് പലരും മുതിരുന്നത്. ”മുലകുടിക്കുന്ന കുട്ടിയേയും അതിന്‍റെ തള്ളയേയും മുലകുടി അനിവാര്യമായ സമയത്ത് വില്‍പ്പന മുഖേനയോ മറ്റോ വേര്‍പ്പെടുത്തല്‍ അനുവദനീയമല്ല. ഹറാമാണ്.മുലകുടി അനിവാര്യമല്ലാതിരിക്കുകയും അതോടൊപ്പം മുലകുടി തുടരുകയും ചെയ്യുന്ന സമയം വേര്‍പെടുതല്‍കറാഹത്തുമാണ്. (അസ്നല്‍ മത്വാലിബ് )

                            
                                  ഇമാം അഹമദ്(റ) തന്‍റെ മുസ്നദിലും ബൈഹക്കി (റ ) തന്‍റെ സുനനിലും മറ്റും ഉദ്ധരിച്ച ഹദീസ്‌ കാണുക.ആരെങ്കിലും ഒരു കുട്ടിയുടേയും അതിന്‍റെ മാതാവിന്‍റെയുംഇടയില്‍ വിട്ടു പിരിച്ചാല്‍ ഖിയാമം നാളില്‍ അവന്‍റെയും അവന്‍റെ ഇഷ്ടക്കാര്‍ക്കിടയിലും അള്ളാഹു വേര്‍തിരിക്കുന്നതാണ്. ഒരു അടിമ സ്ത്രീയേയും മുലകുടിക്കുന്ന തന്‍റെ കുട്ടിയുടേയും തമ്മില്‍ വേര്‍പ്പെടുത്തിയതിന്റെ പേരില്‍ അള്ളാഹു യഅക്കൂബ്‌ നബി (അ ) യെയും തന്‍റെ മകന്‍ യൂസുഫ്‌ നബി (അ )യേയും വേര്‍പ്പെടുത്തിയ ചരിത്രം പ്രസിദ്ധമാണല്ലോ?അപ്പോള്‍ പാല്‍ കുടിക്കുന്ന പ്രായത്തില്‍ ഒരുജീവിയേയും അതിന്‍റെ മാതാവില്‍ നിന്നും വേര്‍പ്പെടുത്തരുത്.

Saturday, 8 June 2013

മയ്യിത്ത്‌ നിസ്കാരത്തിന് എങ്ങനെയാണു സ്വഫ്ഫുകെട്ടേണ്ടത്?

          


                                      മയ്യിത്ത്‌ നിസ്കാരത്തിന്
                              എങ്ങനെയാണു സ്വഫ്ഫുകെട്ടേണ്ടത്?




               മയ്യിത്ത്‌ നിസ്കാരത്തിന് എങ്ങനെയാണു സ്വഫ്ഫുകെട്ടേണ്ടത്?. ഇന്നു കണ്ടു വരുന്ന രീതിയില്‍ അടുത്തടുത്ത്‌ നിന്ന് കൊണ്ടാണോ അതോ സാതാരണ നിസ്കാരത്തില്‍ സ്വഫ്ഫു കെട്ടുന്നത് പോലെയാണോ?



            സാധാരണ നിസ്കാരത്തിനു സ്വഫ്ഫു കെട്ടുന്നത് പോലെയാണ് മയ്യിത്ത്‌ നിസ്കാരത്തിനും സ്വഫ്ഫു കെട്ടേണ്ടത്.കാരണം സുജൂദിന്റെ സ്ഥലത്തേക്ക് നോക്കല്‍ സുന്നത്താണ്.അത് മയ്യിത്ത്‌ നിസ്ക്കാരത്തില്‍ ആണെങ്കില്‍ പോലും. (ഖുര്‍ദി 1/154 , നിഹായ ,തുഹ്ഫ )എന്നാല്‍ ആളുകള്‍ കൂടുതല്‍ ഉള്ളപ്പോള്‍ സൗകര്യതിനായി ഈ സുന്നത്തിനെ ഒഴിവാക്കുന്നു.എന്നല്ലാതെ മയ്യിത്ത്‌ നിസ്ക്കാരത്തിന് ചേര്‍ന്നു നിന്നാല്‍ മാത്രമേ നിസ്ക്കാരം ശരിയാക്കൂ എന്ന നിലപാട് അബദ്ധമാണ്,
സ്വഫ്ഫ് കെട്ടേണ്ട രൂപം 


Related Posts Plugin for WordPress, Blogger...