അല്ലാഹുവിന്റെ ഔലിയാക്കളാകുന്ന ഇഷ്‌ടദാസന്മാരുടെ കണ്ണിയിലെ മുത്തുകളില്‍ ഒരു അമുല്യമുത്തായിരുന്നു ശൈഖുനാ സയ്യിദ് മുഹമ്മദ് കമാലുദ്ദീന്‍അല്‍ ഖാദിരിയ്യ് അസ്സ്വൂഫിയ്യ് എം. മുത്തുകോയ തങ്ങള്‍ (ഖു.സി.). അവിടുത്തെ മഹനീയ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ അനുകരണീയമാണെന്നതില്‍ സന്ദേഹമില്ല. ചെറുപ്പം മുതല്‍ ദീനീവിജ്ഞാന സമ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രഗത്ഭരില്‍ നിന്നും വേണ്ടുവോളം അറിവ് പഠിച്ചു. ആത്മീയജ്ഞാന രംഗത്ത് അതിതല്‍പരരായിരുന്ന മഹാനുഭാവന്റെ പിന്നീടുള്ള അന്വേഷണം ഇലാഹിലേക്ക് തന്നെ വഴിനടത്തുന്ന യോഗ്യനായ ഒരു മാര്‍ഗ്ഗദര്‍ശിയിലേക്കായിരുന്നു. ആ തീക്ഷ്‌ണാന്വേഷണം ഏറെ നാള്‍ നീണ്ടുനിന്നുവെങ്കിലും ഒടുവില്‍ യാദൃശ്ചികമായി തന്റെ കരങ്ങളില്‍ എത്തിച്ചേര്‍ന്ന തൗഹീദ് മാല ഒരു നോക്ക് വായിച്ചപ്പോള്‍ അത്ഭുതം! ആശ്ചര്യം!! കാലങ്ങളായി തന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കുന്ന ഒരു അമൂല്യ കൃതി! ഇത് മഹാനുഭാവനെ ആത്മീയജ്ഞാനത്തിന്റെ പ്രകാശ ഗോപുരമായ ശൈഖുനാ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എ.ഐ. മുത്തുകോയ തങ്ങള്‍(ഖു.സി.) അവര്‍കളുടെ മഹനീയ സമക്ഷത്തിലേക്ക് അണയാനും അവിടുന്നിന്റെ ശിഷ്യത്വം സ്വീകരിക്കാനും ഒരു നിമിത്തമായി. തന്റെ ഗുരുവില്‍ സര്‍വ്വവും സമര്‍പ്പിച്ചു കൊണ്ട് പിന്നീടുള്ള ജൈത്രയാത്ര അസൂയാവഹമായിരുന്നു.
ദീനി സേവന രംഗത്ത് അതുല്യസേവനങ്ങള്‍ കാഴ്‌ച വെക്കുന്ന തന്റെ വന്ദ്യരായ ഗുരുവിനെ ആവും വിധം സഹായിച്ചു. അവിടുന്നിനോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ ഭാഗമായി രാപകലുകള്‍ ഉറക്കം ഒഴിച്ചും മറ്റും മഹത്തായ നൂറുല്‍ ഇര്‍ഫാന്‍ അറബിക്കോളേജിന് എല്ലാ നിലക്കും വേണ്ട സഹായ സഹകരണങ്ങള്‍ അകമഴിഞ്ഞു ചെയ്‌തു. അവിടുന്നിന്റെ നിഷ്‌കാമ സേവനമായിരുന്നു മറ്റ് പലരേയും ഇത്തരം കാര്യങ്ങളിലേക്ക് പ്രേരിപ്പിച്ചത്. അതുവഴി തന്റെ ആത്മീയ ഗുരുവിന്റെ ഗുരുത്വവും പൊരുത്തവും നേടിയെടുത്തു. മാത്രമല്ല, ആയിരക്കണക്കിന് ശിഷ്യരില്‍ അഗ്രിമസ്ഥാനം അലങ്കരിക്കാനും ഇത് സഹായകമായി. തന്റെ ശൈഖില്‍ നിന്നും ഖാദിരിയ്യ, രിഫാഇയ്യ, ചിശ്‌ത്തിയ്യ, നഖ്‌ശബന്തിയ്യ തുടങ്ങിയ ഇലാഹീ സരണികള്‍ സ്വീകരിക്കുകയും തന്റെ വന്ദ്യരായ ഗുരുവിന്റെ വഫാത്തിന് ശേഷം പ്രധാന ഖലീഫയാവുകയും മാര്‍ഗ്ഗദര്‍ശനം നടത്തുകയും ചെയ്‌തു. ഇരുള്‍ മുറ്റിയ ഹൃദയങ്ങളിലേക്ക് മഅ്‌രിഫത്തിന്റെ വെള്ളിവെളിച്ചം വീശുകയും അതിലൂടെ അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കുന്ന നിരവധി ശിഷ്യ സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ മഹനീയ ജീവിതത്തിന് സാധിച്ചുവെന്നത് സ്‌മരണീയമാണ്.
![]() |
ദൗഖുല്‍ ഇര്‍ഫാന്‍ |
മലപ്പുറം ജില്ലയില്‍ മഞ്ചേരി, മുള്ളമ്പാറ, വാക്കേത്തൊടിയില്‍ ഇന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫൈളുല്‍ ഹാഫിള് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ & ദൗഖുല്‍ ഇര്‍ഫാന്‍അറബിക്കോളേജ് മഹാനുഭാവന്റെ രൂപ കല്‍പനയായിരുന്നു. മഹാനായ ശൈഖ് മുഹ്‌യിദ്ദീന്‍ (ഖു.സി.) അവര്‍കളുടെ അന്തരാളങ്ങളില്‍ നിന്ന് ഉദിച്ച അമൂല്യ വിജ്ഞാന ശേഖരമായ ``അല്‍ഫത്‌ഹുര്‍റബ്ബാനി'' യുടെ പരിഭാഷ ഇലാഹീ ജ്ഞാന ദാഹികള്‍ക്ക്
ഹിദായത്തുസ്സാലിക്കീന്‍, ബുഖാരി മാല തുടങ്ങിയവ മഹാനുഭാവന്റെ തൂലികകളാണ്. ബഹുഭാഷാ നൈപുണ്യം നേടിയ ശൈഖുനാ ഒരു പ്രഗത്ഭ വാഗ്മിയായിരുന്നു. അവിടുന്നിന്റെ ആത്മീയ പ്രഭാഷണങ്ങളില്‍ ചിലത് ഇന്നും സൂക്ഷിച്ചുവരുന്നു. അവിടുന്നിന്റെ ജീവിതം തികച്ചും മാതൃകാപരമായിരുന്നു. തിരുസുന്നത്തിനെതിരെ വല്ലതും കണ്ടാല്‍ ആര് ചെയ്‌തു എന്ന് നോക്കാതെ മഹാനുഭാവന്‍ പ്രതികരിക്കുമായിരുന്നു. തല മറക്കാതെ നിസ്‌കരിച്ച ഒരാളെ ശാസിച്ചതിനും ഉപദേശിച്ചതിനും ഈ എളിയവന്‍ സാക്ഷിയാണ്.
തിരുസുന്നത്തുകളെ ജീവിപ്പിക്കുന്നതില്‍ ശൈഖുനാ അതീവശ്രദ്ധ പാലിച്ചിരുന്നു. അവിടുന്ന് താമസിച്ചിരുന്ന കുറ്റിച്ചിറ സ്വൂഫി മന്‍സിലില്‍ എല്ലാ റബീഉല്‍ അവ്വല്‍ 12 നും അതിവിപുലമായി നടന്നുവന്നിരുന്ന മൗലിദ് സദസ്സ് പരിസര പ്രദേശങ്ങളിലുള്ള മുബ്‌തദിഉകളെ നീരസപ്പെടുത്തിയിരുന്നു. ഇസ്‌തിഖാമത്തായിരുന്നു അവിടുത്തെ ഏറ്റവും വലിയ കറാമത്ത്. എണ്ണമറ്റ അനുഭവങ്ങള്‍, കറാമത്തുകള്‍ നേരില്‍ കണ്ടവര്‍ നിരവധിയാണ്. സുന്ദരമായി പ്രവര്‍ത്തിച്ചു പോരുന്ന മഞ്ചേരി ദൗഖുല്‍ ഇര്‍ഫാന്‍ അറബിക്കോളേജ് അവിടുന്നിന്റെ ഇന്നും ജീവിക്കുന്ന കറാമത്താണ്.
![]() |
മഹാനുഭാവന്റെ മഖാം |
എ.ഡി. 1931 ആന്ത്രോത്ത് ദ്വീപില്‍ ജനിച്ച മഹാനുഭാവന്‍ ഹിജ്‌റ 1418 റബീഉല്‍ അവ്വല്‍ 9 തിളങ്കാഴ്‌ച രാത്രി 1 മണി സമയത്ത് വഫാത്തായി. മഹാനുഭാവന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി വാക്കേത്തൊടി `മഹ്‌ളറത്തുല്‍ ഖാദിരിയ്യ വര്‍രിഫാഇയ്യ' എന്ന പുണ്യസ്ഥാപനത്തിന്റെ ചാരത്ത് മറമാടപ്പെടുകയും ചെയ്‌തു. പല ആഗ്രഹ സഫലീകരണത്തിനും മറ്റും ഈ മഖാമിലേക്കും സ്ഥാപനത്തിലേക്കും നേര്‍ച്ച വെച്ചു കൊണ്ട് കാര്യം സാധിച്ച അനുഭവസ്ഥരുടെ വിവരണം ജീവിതകാലത്ത് മഹാനുഭാവനെ അറിയാതെ പോയ പലരെയും ചിന്തിപ്പിക്കുന്ന വസ്‌തുതയാണ്
good
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteAlhamdulillah
ReplyDeleteഇയാളെ പറ്റി എന്താണു അഭിപ്രായം ?http://www.youtube.com/watch?v=_g5BImJdgNI
ReplyDelete