നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 4 March 2014

ഈ വനിതാദിനം സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍..

മാര്‍ച്ച്‌ 8
ഈ വനിതാദിനം 

സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍..
                       മാര്‍ച്ച്‌ 8. അന്ന്‌ ലോക വനിതാ ദിനം ആചരിക്കുകയാണ്‌. അല്ല ആഘോഷിക്കുകയാണ്‌. ഐക്യരാഷ്‌ട്രസഭ അങ്ങനെ ഓരോ ദിനങ്ങള്‍ പലര്‍ക്കും വേണ്ടി മാറ്റിവെക്കുന്നു. ആ വിഭാഗത്തിന്റെ അരുതായ്‌മകള്‍ ചര്‍ച്ച ചെയ്യാന്‍ പിന്നോക്കാവസ്ഥ വിലയിരുത്താന്‍, അരുതായ്‌മകള്‍ പരിഹരിച്ച്‌ മുന്നോക്കത്തിന്‌ വഴി തുറക്കാന്‍.
                    നാടെങ്ങും സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, പ്രകടനങ്ങള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍ ഇവക്കൊന്നും ഒരു പഞ്ഞവുമില്ല. ഇപ്പേരില്‍ കുറെ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച്‌ മുടിക്കുന്നു. 
                      മാന്യയായി കഴിഞ്ഞിരുന്ന ഒരു പറ്റം മഹിളാമേനികളെ കൂടി റോഡ്‌ ഷോക്ക്‌ ഇരയാക്കുന്നു. ഇതിലപ്പുറം ഈ വനിതാ ദിനം സ്‌ത്രീ സമൂഹത്തന്‌ എന്ത്‌ നേടിക്കൊടുക്കുന്നുവെന്ന്‌ ചിന്തിക്കാന്‍ വനിതാ സമുദ്ധാരകര്‍ ബാദ്ധ്യസ്ഥരാണ്‌. ഏതൊരു വിഭാഗത്തിന്റെയും സത്വം നിലനില്‍ക്കുന്നത്‌ അവരുടെ തനിമ നിലനിലര്‍ത്തുന്നതിലൂടെയാണ്‌. 
``
ഒരു സ്‌ത്രീ അവളുടെ പ്രകൃതം പുരുഷനെ പോലെ'' എന്ന്‌ പറഞ്ഞാല്‍ അത്‌ ഒരിക്കലും പ്രശംസയല്ല, അവളെ ഇകഴ്‌ത്തലാണ്‌. തിരിച്ച്‌ ``ഒരു പുരുഷന്‍ സ്‌ത്രീയെ പോലെ'' യെന്ന്‌ പറഞ്ഞാലും തഥൈവ. അപ്പോള്‍ സ്‌ത്രീത്വമാണ്‌ അവളുടെ `സ്റ്റാറ്റസ്‌'. അത്‌ നിലനിര്‍ത്താനുതകുന്ന ചര്‍ച്ചകളും പഠനങ്ങളുമാണ്‌ ഈ ദിനത്തില്‍ നടക്കേണ്ടത്‌.
                         സ്‌ത്രീപുരുഷ വര്‍ഗ്ഗങ്ങളായി മനുഷ്യനെ ക്രമീകരിച്ച സ്രഷ്‌ടാവ്‌ വനിതാ വിഭാഗത്തിന്‌ മാന്യതയുടെ വഴിതുറക്കുന്നതിങ്ങനെ: ``സ്‌ത്രീയോ പുരുഷനോ ആരുമാകട്ടെ അവര്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുമ്പോള്‍ അവരുടെ കര്‍മ്മഫലങ്ങള്‍ അല്ലാഹു നഷ്‌ടപ്പെടുത്തുകയില്ല'' (വി.ഖുര്‍ആന്‍). സല്‍കര്‍മ്മങ്ങള്‍ മനുഷ്യരുടെ അവകാശവും ബാധ്യതയുമാണ്‌. അതില്‍ ലിംഗവിവേചനമില്ല. ആര്‌ പ്രവര്‍ത്തിച്ചാലും പ്രതിഫലം നല്‍കുമെന്ന്‌ സ്രഷ്‌ഠാവ്‌ വാഗ്‌ദത്തം ചെയ്യുന്നു. 
വിജ്ഞാന സമ്പാദനം എല്ലാ സ്‌ത്രീ പുരുഷന്മാരുടെയും കടമയാണ്‌. (ഹദീസ്‌).
സന്താന പരിപാലനത്തില്‍, ഗൃഹഭരണത്തില്‍സ്‌ത്രീയുടെ മുഖ്യപങ്ക്‌ തിരുവചനങ്ങള്‍ വ്യക്തമാക്കുന്നു. 
                    എന്നാല്‍ സ്‌ത്രീയുടെ സ്‌ത്രീത്വം, മാന്യത, ചാരിത്ര്യം എന്നിവക്ക്‌ ഹാനികരമാകാവുന്ന എല്ലാ മേഖലകളെയും അവള്‍ വര്‍ജ്ജിക്കേണ്ടവളാണ്‌. അത്‌ ആരാധനയായാല്‍ പോലും. 
                  ഒരു റക്‌അത്ത്‌ നിസ്‌കാരത്തിന്‌ ഒരു ലക്ഷം പ്രതിഫലം ലഭ്യമാകുമെന്ന്‌ വാഗ്‌ദത്തം ചെയ്യപ്പെട്ടിരിക്കുന്ന പുണ്യമദീനയിലെ തിരുദൂതരുടെ പള്ളിയില്‍ ജമാഅത്തിന്‌ പങ്കെടുക്കാന്‍ അവസരം ചോദിച്ച മഹിളാ മണിയോട്‌ തിരുദൂതര്‍ (സ്വ) യുടെ മറുപടി: നിങ്ങളുടെ വീട്ടില്‍ ഒരു റക്‌അത്ത്‌ നിസ്‌കരിച്ചാല്‍ ഒരു ലക്ഷത്തിലധികം പ്രതിഫലം ലഭിക്കും എന്ന്‌ ഗ്രഹിക്കാവുന്ന തിരുദൂതരുടെ മറപുടയില്‍ നിന്ന്‌ വനിതകള്‍ സ്‌ത്രീത്വത്തിന്‌ വില കല്‍പിക്കേണ്ടതിന്റെ അളവ്‌ കോല്‍ എന്താണെന്ന്‌ വളരെ സ്‌പഷ്‌ടമാണ്‌. ഈ വനിതാദിനം സ്‌ത്രീത്വം എന്താണെന്ന്‌ ചിന്തിക്കാന്‍ അവസരമേകിയെങ്കില്‍...

2 comments:

  1. സമത്വം നല്ലത് തന്നെ
    പരസ്പര ബഹുമാനമാണ് കൂടുതല്‍ നല്ലത് !
    നല്ല ആശംസകളോടെ
    @srus..

    ReplyDelete
  2. നിങ്ങളുടെ വീട്ടില്‍ ഒരു റക്‌അത്ത്‌ നിസ്‌കരിച്ചാല്‍ ഒരു ലക്ഷത്തിലധികം പ്രതിഫലം ലഭിക്കും എന്ന്‌ ഗ്രഹിക്കാവുന്ന തിരുദൂതരുടെ മറപുടയില്‍ നിന്ന്‌ വനിതകള്‍ സ്‌ത്രീത്വത്തിന്‌ വില കല്‍പിക്കേണ്ടതിന്റെ അളവ്‌ കോല്‍ എന്താണെന്ന്‌ വളരെ സ്‌പഷ്‌ടമാണ്‌

    ReplyDelete

Related Posts Plugin for WordPress, Blogger...