Tuesday, 30 October 2012
Wednesday, 24 October 2012
വരൂ..... മുതലാളിയാകാം
വരൂ.....
മുതലാളിയാകാം ....
----------------------------------------------------------------------------------------
മുതല്‍മുടക്കില്ലാതെ മുതലാളിയാവാന്‍ പറ്റിയ ഒരു ഏളുപ്പവഴിയാണിത്. മുതലാളിയാകുമെന്നത് വെറും വാക്കല്ല. പ്രവാചക വചസ്സാണ്. അതിനു ഒന്ന് മാത്രം ചെയ്താല്‍ മതി ഉള്ളതുകൊണ്ട് തൃപ്തിപ്പെടനം.
ഒരു ഹദീസില്‍ ഇങ്ങനെ കാണാം . നബി (സ) പറഞ്ഞു. ഇസ്ലാമിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യപ്പെടുകയും അള്ളാഹു നല്‍കിയതില്‍ തൃപ്തിപ്പെടുകയും ചെയ്യുന്ന മനുഷ്യന്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു.
ഖാനാഅത്ത് (ഉള്ളതുകൊണ്ട് തൃപ്തിപ്പെടല്‍ ) യഥാര്‍ത്ഥ വിശ്വാസിയുടെ ലക്ഷണങ്ങളില്‍ പെട്ടതാണ്. എത്ര കിട്ടിയാലും മതിവരാത്ത സമൂഹം എന്നാണിനി ഈ പ്രവാചക വചനം പഠിക്കുക. ഈ കാണുന്ന പ്രപഞ്ചവും അതിലെ ചരാചരങ്ങളും നൈമീഷികമാണെന്നും അല്ലഹുവിനാണ് എല്ലാകഴിവെന്നും ശാശ്വതമായത് പരലോക ജീവിതമാണെന്നും നമുക്കറിയാമെങ്കില്‍ നമ്മുടെ ജീവിതം അതിഥി മന്ദിരത്തിലേത് പോലായിരിക്കണം. അവിടെ കാണുന്ന ഒന്നിനോടും അമിതഭ്രമം വച്ചിട്ട് കാര്യമില്ല. ഇന്നല്ലെങ്കില്‍ നാളെ ഇവിടം വിട്ടു സ്വദേശമിലേക്ക് പോവേണ്ടതാണ്. ഇവിടെയുള്ളതില്‍ നിന്നും ഹലാലായ രീതിയില്‍ നമ്മുടെ ആവശ്യപൂര്‍ത്തീകരണത്തിന് ലഭ്യമായതില്‍ നിന്നും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക . ശേഷം തിരിച്ച് പോവുക . ഈ ലോകജീവിതത്തില്‍ യഥാര്‍ത്ഥ വിശ്വാസിയുടെ കാഴ്ചപ്പാടും മനോഭാവവും ഇതായിരിക്കണം. ഈയൊരു കാഴ്ചപ്പാടില്‍ പരലോക വിജയം കാംക്ഷിക്കുന്നവര്‍ക്ക് ഖനാഅത്ത് വളരെ പ്രയോജനകരമാകും..
ഖനാഅത്ത് എന്നാല്‍ അല്ലാഹുവിന്‍റെ നല്‍കലില്‍ സന്തുഷ്ടനാവുക എന്നാണ് സാരം. പ്രവാചകന്‍ (സ) എപ്പോഴും പ്രാര്‍ത്ഥന നടത്താറുണ്ടായിരുന്നു:"അല്ലാഹുവേ ! നീ നല്‍കിയതില്‍ എന്നെ സന്തുഷ്ടനാക്കേണമേ!" ഈ പ്രവാചക സ്വഭാവമായിരുന്നു ശേഷം വന്ന അനുചരിലും ഊട്ടിയുരപ്പിക്കപ്പെട്ടത്.
അബ്ദുല്ലാഹി ബിനു ഉമര്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു നബി വചനത്തില്‍ ഇങ്ങനെ കാണാം . അള്ളാഹു അവന്‍റെ അടിമയോട് പറയും: നിന്‍റെയടുക്കല്‍ നിനക്ക് ആവശ്യമുള്ള സമ്പത്തുണ്ട്. എന്നാലും ഇനിയും വേണമെന്നാണ് നിന്‍റെ വിചാരം. നിന്‍റെ ധിക്കാരത്താല്‍ അല്‍പ്പം കൊണ്ട് നീ തൃപ്തിപ്പെടുന്നില്ല. എന്നാല്‍ കുറെയേറെ നിന്‍റെ ആമാശയത്തില്‍ നിറക്കാനും വയ്യ. പ്രവാചകന്‍ പറയുന്നത് നാഥന്‍ നല്‍കിയതില്‍ തൃപ്തിപ്പെടാത്തത് ധിക്കാരമാണെന്നാണ്. അല്ലാഹുവിനോട് ധിക്കാരം കാണിക്കുന്ന അടിമയുടെ നാശമാവട്ടെ വ്യക്തവും. എത്ര കിട്ടിയാലും വീണ്ടും വീണ്ടും പോരട്ടെ എന്ന ചിന്താഗതിക്കാരാണ് നാം. കാല്‍ നടയായി യാത്ര ചെയ്യുമ്പോള്‍ ഒരു ടുവീലര്‍ കിട്ടാന്‍ മനം കൊതിക്കും. ടുവീലര്‍ സ്വന്തമായി കഴിയുമ്പോള്‍ എങ്ങനെയെങ്കിലും ഒരു നാലുവീലന്‍ വണ്ടി എന്നായി ചിന്ത. അത് ആയികഴിയുമ്പോള്‍ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയ പുതിയ പുതിയ മോഡലുകളോടായി ഭ്രമം. പിന്നേയും ഈ ത്വര നിലക്കാതെ പലായനം ചെയ്യുകയാണ്. ഇതൊരു വാഹനത്തിന്‍റെ കാര്യം മാത്രം . ഏത് മേഖല പരിശോധിച്ചാലും മനുഷ്യന്‍റെ അവസ്ഥ.
നബി (സ ) യുടെ മുമ്പാകെ ഒരാള്‍ വന്നു പറഞ്ഞു. പ്രവാചകരെ! എനിക്ക് ഉപകാരമുള്ള ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു തന്നാലും. നബി (സ) പറഞ്ഞു. " നീ ഇങ്ങനെ പ്രാര്‍ത്ഥിക്കുക. റബ്ബേ എനിക്ക് നീ പൊറുത്തു തരേണമേ...! എന്‍റെസ്വഭാവത്തില്‍ സവിശേഷമായ വിശാലത നല്‍കേണമേ...! എന്‍റെ ജോലിയില്‍ ബറകത്ത് വര്‍ധിപ്പിച്ചു തരേണമേ ..! നീ ഏതൊന്ന് എനിക്ക് ഔദാര്യമായി ഒരുക്കി തന്നുവോ അതില്‍ സംതൃപ്തി നല്കേണമേ...! .. വര്‍ത്തമാനകാല ഉമ്മതും ഈയൊരു പ്രാര്‍ത്ഥനയാണ് പതിവാക്കേണ്ടത്.
ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്നവനാണ് ധനികന്‍ . പ്രവാചകന്‍റെവാക്യം അതാണ് നമ്മെ പഠിപ്പിക്കുന്നത്.. . ,,. സമ്പത്തുള്ളവനല്ല മുതലാളി , പ്രത്യുത മന:സംതൃപ്തി യുള്ളവനാണ് . മുതലാളിയാവാന്‍ ഇത്രയധി കം ഏളുപ്പ പാഥേയം നമുക്ക് മുന്നില്‍ തുറക്കപ്പെട്ടിട്ടും എന്തിനാണ് നാം മടിച്ചു നില്‍കുന്നത്. നാളേയുടെ മോഹന വാഗ്ദാനങ്ങളില്‍ ചേക്കേറാതെ, ഇന്നിന്‍റെ പളപള പ്പില്‍ മതി മയങ്ങാതെ , മറ്റുള്ളവരുടെ വിഭവങ്ങളില്‍ കണ്ണുംനട്ടിരിക്കാതെ , ഉള്ളതുകൊണ്ട് സംതൃപ്തിയടഞ്ഞാല്‍ നമുക്കും ധനികനാകാം ....
വരൂ... മുതലാളിയാകാം ... ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടാല്‍ മാത്രം മതി......!!!
Wednesday, 17 October 2012
പൂട്ടുകള്‍
പൂട്ടുകള്‍.......................,.....
പൂട്ടാനുപയോഗിക്കുന്ന വസ്തുവാണ് പൂട്ട്.. .... .......... വിലപിടിപ്പുള്ള വസ്തുക്കള്‍ പലതും നാം ഭദ്രമായി സൂക്ഷിക്കുന്നു . പൂട്ടാനുപയോഗിക്കുന്ന താഴും താക്കോലും അനുസരിച്ചിരിക്കും പൂട്ടിന്‍റെ ഉറപ്പ്.
മുറികള്‍,പെട്ടികള്‍,കടകള്‍,വാഹനങ്ങള്‍ ഇവയൊക്കെ നാം പൂട്ടാറുണ്ട്. എന്നാല്‍ എത്ര വലിയ പൂട്ട് പൂട്ടിയാലും അതെല്ലാം തകര്‍ക്കാന്‍ പഠിച്ച കള്ളന്മാരും നമുക്കിടയിലുണ്ട്. അതിനര്‍ത്ഥം ഭൗതീക വസ്തുക്കളിലെ ഭൗതീക പൂട്ടുകള്‍ എല്ലാം സുരക്ഷിതമല്ലെന്നാണ്.
എന്നിരുന്നാലും സാധാരണ ഗതിയില്‍ ഒരു മുറി അല്ലെങ്കില്‍ ഒരു പെട്ടി ഇത്തരത്തില്‍ പരിപൂര്‍ണ്ണമായി പൂട്ടിയാല്‍ അതിലേക്കു യാതൊന്നിനും പ്രവേശനമില്ല . പൂട്ട് അതിഭദ്രവും അമൂല്യവുമാകാന്‍ ശ്രദ്ധിക്കണം. എന്നാല്‍ കുറെ ചപ്പുചവറുകളും ചീമുട്ടകളും വെച്ച് എത്ര ഉറപ്പോടെ പൂട്ടിയിട്ടും ഒരുകാര്യവും ഇല്ല, ഇപ്രകാരമാണ് ചില ആളുകളുടെ ഹൃദയവും.അഥവാ സത്യം നിറയേണ്ട ഹൃദയം അസത്യം നിറഞ്ഞു പൂട്ടപെട്ടു പോയി. ഇത്തരം ഹൃദയവാഹകരോട് സത്യവും ദര്‍മ്മവും ഏതൊക്കെ രീതിയില്‍ പറഞ്ഞാലും അവര്‍ ഉള്‍കൊള്ളുകയില്ല . കാരണം കറകള്‍ കൊണ്ട് മൂടപെട്ട , പൂട്ടപെട്ട ഹൃദയങ്ങളാണ് അവരുടേത്.എത്ര വ്യക്തമായിട്ടും സത്യം ഗ്രഹിക്കാത്തവരെ സംബന്ധിച്ച് അള്ളാഹു ചോദിക്കുന്നു.
"അവരുടെ ഹൃദയങ്ങളുടെ മേല്‍ പൂട്ടുകളാണോ?"
ഇനിയാണ് നാം വിചിന്തനം നടത്തേണ്ടത് . സത്യദര്‍മ്മവാഹകരെന്നഭിമാനിക്കുന്ന നമ്മില്‍ പലരുടേയും അവസ്ഥ എന്താണ്?.... അള്ളാഹുവിന്‍റെ ചോദ്യം നമുക്കുമേല്‍ പലപ്പോളും വന്നുചേരുന്നില്ലേ. ഇവിടെയാണ് ചിന്ത.. നന്മകള്‍ നിറച്ചു പൂട്ടി തിന്മകള്‍ കടക്കാതെ സൂക്ഷിക്കേണ്ട ഹൃദയം തിന്മകള്‍ നിറച്ചു നന്മകള്‍ കടക്കാതെ പൂട്ടിയത് കൊണ്ടാണ്. അതുകൊണ്ട് സത്യത്തിന്‍റെവാള്‍ കൊണ്ട് തിന്മയുടെ പൂട്ട് അറുത്തുമാറ്റിയേ മതിയാകൂ...
തിന്മയുടെ പൂട്ട് തുറക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ആദ്യം വേണ്ടത്.സ്വയം തുറന്നുകിട്ടുന്നില്ലെങ്കില്‍ അതിനുള്ള മാര്‍ഗ്ഗം തേടണം. ഉദാഹരണത്തിന് പൂട്ടിയ മുറി തുറക്കാന്‍ കഴിയാതെ വന്നാല്‍ അത് തുറന്നു കിട്ടാന്‍ നാം ആശരിയുടെയോ കൊല്ലന്‍റെയോ സഹായം തേടുമല്ലോ... അതുപോലെ ഹൃദയമാകുന്ന അതുല്യ കേന്ദ്രത്തിനുമേല്‍വീണുപോയ തിന്മയുടെ പൂട്ട് തുറക്കാന്‍ അതില്‍ നൈപുണ്യവും അര്‍ഹതയുമുള്ള വഴികാട്ടിയായ ഗുരുവിന്‍റെ സഹായം തേടുക. ആ മാര്‍ഗദര്‍ശിയുടെ ഉപദേശങ്ങള്‍ മനസിലാക്കി പൂട്ട് തുറക്കാന്‍ ശ്രമിക്കുക . തീര്‍ച്ചയായും തുറന്നുകിട്ടും. ആ ഹൃദയത്തില്‍ നിന്നും തിന്മകളെ പൂര്‍ണമായും തുടച്ചു മാറ്റാനും കഴിയും.,,......,,..
Saturday, 13 October 2012
മദ്രസ വിദ്യാഭ്യാസം
aZvdk hnZy-`ymkw
tIcf
kaq-ls¯ kw_-Ôn¨v sshÚm-\nI taJ-esb ]cn-N-b-s¸-Sp-t¼mÄ hÀjw-tXmdpw hnhn[
Øm]-\-§-fn \n¶v Bbn-c-¡-W-¡n\v ]WvUnX tIk-cn-IÄ _ncpZ[mcn-I-fmbn
]pd-¯n-d-§p-¶p-v. ]Ån-Ifpw tImtf-Pp-Ifpw aZvd-k-Ifpw kwL-S-\-Ifpw
{]kn-²o-I-c-W-§fpw aäv \qX\ kmt¦XnI hnZy-I-fp-a-S¡w Adn-hnsâ DuÀÖ-X-¡v H«pw Xs¶
]nt¶m-«Ã \mw. A©v hbÊv apXÂ \½psS Ip«n-IÄ aXw ]Tn-¡p-¶p. cmhn-setbm sshInt«m
\S-¯p¶ hyh-Øm-]n-Xhpw NSn-e-hp-amb ]T-\-co-Xn. IqSmsX hAv-fp-IÄ, {]kwK-§Ä,
D]-tZ-i-§Ä, C§s\ aX-]-T\ Imcy-¯n hfsc ap¶n-emWv \½psS \mSv.
hyh-Øm-]n-X-amb
aX-]-T-\s¯ Af-¡m\pw tXmXv \nÀ®-bn-¡m\pw ]co-£-IÄ, _ncp-Z-§Ä, k\-Zp-IÄ F¶n-§s\
amÀ¤-§fpw taJ-e-I-fp-ap-ണ്ട്. F¶m hyàn-I-fn F{X-am{Xw kzm[o\w sNep-¯n-sb¶f¡m³
Fs´-¦nepw amÀ¤-aptണ്ടm F¶mWv C\n ]co-£Ww \S-t¯--Xv. Nne-t¸m-sg-¦nepw Adnhp
t\Sepw Adnhv ]I-cepw bm{´n-I-ambn t]mIp-¶pthm Fs¶mcp kwi-bw. ImcWw ]e-t¸mgpw
hyànXz cq]o-I-c-W-¯nsâ sNdnb Hcp ]¦v am{Xta \nÀÆ-ln-¡-s¸-Sm³ km[n-¡p-¶p-Åq.
\Ã hyàn
cq]-s¸-Sp-¶-Xn {]mtbm-KnI ]cn-io-e\w \nÀ_-Ô-am-Wv. \o´m\pw \S-¡m\pw ]pkvXIw
hmbn¨p \S-¸m-¡nb Adn-hà thണ്ട-Xv. ]pkvXIw hmbn¨p ]Tn¨ Adn-hp-ambn
]pg-bn-en-d-§n-bm \mi-a-ÃmsX asä-´mWv? \à s]cp-am-ä-§Ä kzmb-¯-am-¡epw
XssY-h-bm-Wv. acym-Z-bp-sSbpw kz`mh cq]o-I-c-W-¯nsâbpw ]mT-§Ä hmbn¨p
]Tn-¡p-¶-Xn\v ]Icw PohnXw Xs¶ Hcp ]cn-io-e\ thZn-bmbn amäp-I-bmWv th-ണ്ടXv.
Cusbmcp al-¯mb ZuXy-amWv ]Ån-ZÀkp-Ifpw Ad-_n-t¡m-tf-Pp-Ifpw F¡m-e¯pw
\nÀÆ-ln-¨n«p-ÅXv. \nb-{´-W-§Ä ASn-t¨Â¸n-¡-embn amdp-t¼m-gmWv ]e-t¸mgpw
aX-]m-T-§fpw \nb-a-§fpw shdp¸v krjvSn-¡p-¶-Xm-Ip-¶-Xv. adn¨v aXw A\p-im-kn-¡p¶
s]cp-amä coXn-IÄ hyàn-Isf D¶-X-§-fn-se-¯n-¡m-\pÅ \nÀt±-i-§-fmbn
]cn-N-b-s¸-Sp-¯-s¸-S-Ww. Chn-sS-bmWv \mw ]cm-Pn-X-cm-bn-cn-¡p-¶-Xv. Cusbmcp
Znim-t_m-[-¯nsâ taJ-e-bm-bn-embn-cp¶p ap³Im-e-§-fn \½psS kaqlhpw
k©-cn-¨n-cp-¶-Xv. Chn-sS-bmWv ]Ån-ZÀkp-IÄ¡pw Ad-_n-t¡m-tf-Pp-IÄ¡p-apÅ
aln-X-Øm\w hc¨p Im«m-\m-hp-¶Xpw.
]sണ്ടms¡
FÃm ]Ån-I-fnepw ZÀkp-I-fp-m-bn-cp-¶p. ZÀkp-I-fpsS \S-¯n-¸n\v thn-bm-Ws{X an¡
]Ån-Ifpw Ccp-\n-e-I-fn-embn ]Wn-Xp-bÀ¯-s¸-«n-cp-¶-Xv. C¶v Hcp al-Ãn \mepw A©pw
aX-Øm-]-\-§-fpണ്ട-v. ]s£, kaq-l-¯n\v ta kzm[o\w sNep-¯m³ Ch-¡m-Ip-¶n-Ã.
Chn-sS-bmWv Cu aX-I-em-e-b-§-fpsS [À½w \nÀÆ-ln-¡-s¸-Sm³ ]äm-Xm-hp-¶-Xv. \nkmc
sshb-ànI {]iv\-§Ä¡v ta ]c-kv]cw X½n-¯-Ãp-t¼mÄ kaq-l-¯n \nÀÆ-ln-¡-s¸-tS
IÀ¯-hy-§sf ]e-t¸mgpw ad-¡-s¸-Sp-¶p. F¶m ap³Im-e-§-fn ]Ån-I-fnse Camw t\XrXzw
\ÂIp¶ ]Ån-ZÀkp-IÄ \mSnsâ kncm-tI-{µ-§-fm-bn-cp-¶p. AhnS-am-bn-cp¶p tImS-Xnbpw
hn[n-bpw \nb-a-\nÀÆ-l-Whpw FÃmw.
F¶mÂ
ap³Im-e-§sf At]-£n¨v ]Ån-ZÀkp-IÄ AwKp-eo-]-cn-an-X-am-bn. Ah-IÄ
Ad-_n-t¡m-tf-Pp-Ifpw ZAvh tImtf-Pp-I-fp-ambn IcWw adn-ªp. ]Ån ZÀkp-I-fn-se-¯p¶
hnZymÀ°n-I-fpsS F®w KWy-ambn Ipd-ªp. CXn\v Imc-W-§Ä ]e-Xm-Wv. ap³Im-e-§-fn IpSpw-_-¯nse AwK-kwJy hfsc
hep-Xm-bn-cp-¶p. C¶v "\mw H¶v \ap-s¡m¶v' F¶ A\p-]m-X-¯n-te¡v h¶-t¸mÄ
Ip«n-I-fpsS F®w Ipd-ªp. asäm¶v KÄ^v cmPy-§-fn tPmen e`n-¡m³ Fkv.-F-kv.-FÂ.-F-kn.
hsc-sb-¦nepw ]Tn-¡Ww F¶v \nbaw h¶-tXmsS ]¯mw ¢mkv hsc ]Tn-¨-hÀ ]Ån ZÀknse
]T-\-co-Xnsb ]msS XÅn-¡-f-ªp. asäm¶v am\y-amb i¼-fhpw hcp-am-\hpw Cu taJ-e-bnÂ
e`n-¡p-¶n-sÃ-¶Xpw CXn\v Imc-W-am-bn. tIc-f-¯nse 50 hÀj-§Ä¡v ap¼pÅ Ncn{Xw
]cn-tim-[n-¡p-t¼mÄ A\y-\m-Sp-I-fn \n¶v aXw ]Tn-¸n-¡m\pw ]Ån-I-fnepw
a{Z-k-I-fnepw Bcm-[-\-IÄ¡pw aäpw t\XrXzw \ÂIm\pw F¯n-t¨À¶ ]WvUn-X-hÀ¤s¯ hoSpw
`£-Whpw kÀÆ-hpw \ÂIn ]hn-{X-Øm-\¯v IpSn-bn-cp-¯n-b-h-cmWv tIc-fo-bÀ. F¶mÂ
i¼-f-hy-hØ h¶-tXmsS Cusbmcp k{¼-Zm-b-¯n\v amäw h¶p. Ahn-S-¶-t§m-«mWv kaq-l-¯nÂ
D¶X ]Z-hnbpw Øm\hpw Ae-¦-cn-¡p¶ ]WvUnX hÀ¤s¯ DtZym-KmÀ°n-IÄ am{X-ambn ImWp¶
{]h-WX ssIh-¶Xv.
Ah-K-W-\-bpsS
h¡n-en-cn-¡p¶ ]Ån-ZÀkp-I-sfbpw Ad-_n-t¡m-tf-Pp-I-sfbpw C\n apkvenw
kap-Zm-b-¯n\v D]-I-cn¡pw hn[w ]nSn¨p \nÀ¯m³ Imtem-Nn-X-amb Nne amä-§Ä hcp-t¯n
hcpw. amä-§Ä¡v hnt[-b-am-I-W-sa-¶-Xnsâ aIp-tSm-Zm-l-c-W-amWv ZAvhx
tImtf-Pp-I-fn-te¡v XÅn-¡-b-dp¶ hnZymÀ°n-k-aqlw. F¶m Ahn-sSbpw a\x-]qÀÆtam
adt¶m t]mIp¶ Nne Bßob am\-§sf \mw ]cn-N-b-s¸-Sp-t¼mÄ bYmÀ°-[À½w \nÀÆ-ln-¡m³ ]Ån
ZÀkp-Ifpw Ad-_n-t¡m-tf-Pp-Ifpw \ne-\nÀ¯-s¸-tS--Xnsâ Bh-iy-IX t_m[y-am-hpw.
apl-½Zv
_v\p Jmknansâ lnµv A{I-a-W-¯n\v tijw D¯-tc-´y-bn `cWw \S-¯nb t]Àjy³ A^vKm³
cmPm-¡-·m-tcm-sSm¸w IS-¶p-h¶ aX ]WvUn-X-·m-cmWv C´y-bn aZvdk {]Øm-\-¯n\v
{]mcw`w Ipdn-¨-Xv. tIc-f-¯nse aX-]-T\ ime-I-fpsS Ncn{Xw ]cn-tim-[n-¡p-t¼mÄ
amenIv _v\p Zo\m-dnsâ BK-a-\-¯n\v ap¼v Xs¶ AYhm {]hm-NI Ime¯v Xs¶
sImSp-§-Ãq-cnse `c-Wm-[n-Imcn ]Ån-_mWs¸cp-amÄ F¶ i{Ip¯n ^ÀamÄ ImbÂ]-«Ww, [À½Sw,
Xf-¦c F¶n-§s\ ]¯v Øe-§-fn-embn aX-]mT ime-IÄ¡v XpS¡w Ipdn-¨-Xmbn Ben apkvenbm-cpsS
]u{X³ s\Ãn-¡p¯v apl-½-Zen apkvenbmÀ tcJ-s¸-Sp¯n sh¨-Xmbn Ncn{X iI-e-§-fn ImWm³
Ign-bpw. Ahn-Sp-¶-t§m«v aJvZqw X§-·m-cn-eqsS C¶pw {]uVX DbÀ¯p¶ ]Ån-ZÀkp-Ifpw
Ad-_n-t¡m-tf-Pp-Ifpw tIc-f-¯n ImWm³ Ign-bpw. ]s£, kaq-l-¯nsâ AÚ-Xbpw Ah-Ú-Xbpw
Ah-Isf ]nt¶m-«m¡n sImണ്ടn-cn-¡p-I-bm-Wv. hfÀ¶p-h-cp¶ kaq-l-¯nsâ Imep-jn-IX
XpS-¨p-am-äm³ bYmÀ° ]Ån ZÀkp-IÄ¡pw tImtf-Pp-IÄ¡pw C\nbpw Ignbpw F¶-Xn ktµlw
thണ്ട.
Wednesday, 10 October 2012
ദുല്‍ ഹജ്ജ് . നമ്മോട് പറയുന്നത്.......
ദുല്‍ ഹജ്ജ് .......
നമ്മോട് പറയുന്നത്.......
ദുല്‍ ഹജ്ജ്
........അത് നമ്മോട് പറയുന്നത് ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും
ആത്മീയഉന്നതിയുടേയും പ്രഭാപൂരിതമായ കഥകളാണ്. ഇബ്രാഹീംനബി (അ) യുടേയും ഇസ്മാഈല്‍
നബി (അ ) യുടെയും ഹാജറ ബീവിയുടെയും ജീവചരിതം .....
ഈ ചരിതങ്ങള്‍
കേട്ട് മനം പുളകിതമായാല്‍ മാത്രം പോര. സമര്‍പ്പണ മനോഭാവത്തിന്‍റെ മൂര്‍ദ്ധന്യതയിലേക്ക്
ഇറങ്ങിചെല്ലണം. അപ്പോളാണ് ദുല്‍ ഹജ്ജും ബലിപെരുന്നാളും നമ്മെ ഉണര്‍ത്തുന്ന
ത്യാഗകഥകള്‍ പ്രഭാപൂരിതവും അര്‍ഥവത്തുമാകുന്നത്.................
ആറ്റുനോറ്റ്
ഉണ്ടായ പുത്രനെ ബലിയറുക്കാന്‍ മാത്രം സൃഷ്ടാവിന്‍റെ കല്‍പ്പനക്കുമുന്നില്‍
മനസ്സിനെ പരുവപ്പെടുത്താന്‍ ഇബ്രാഹീം നബി (അ) ക്ക് കഴിഞ്ഞു. തന്‍റെ പുത്രനെ ബലിയറക്കുമെന്ന് അറിഞ്ഞിട്ടും പിടക്കാത്ത
ഹൃദയത്തോടെ റബ്ബിന്‍റെ തീരുമാനത്തിനോട് ഇണങ്ങിചേരാന്‍ മഹതിയായ ഹാജറ ബീവിക്ക്
കഴിഞ്ഞു. തന്‍റെ കഴുത്തില്‍ മൂര്‍ച്ചയുള്ള കത്തി ആഴ്ന്നിറങ്ങുന്നതും മനസ്സില്‍ ദര്‍ശിച്ച്
ബലികല്ലില്‍ പിടക്കാത്ത ഹൃദയവുമായി കണ്‍ചിമ്മി കിടക്കാന്‍ ഇസ്മായീല്‍ (അ) യെ
പ്രേരിപ്പിച്ചത് സൃഷ്ടാവിന്‍റെ സാമിപ്യത്തിലേക്ക് നടന്നു കയറിയ സമര്‍പ്പണത്തിന്‍റെ
ത്യാഗപൂര്‍ണ്ണതയുടെ നിമിഷങ്ങളായിരുന്നു......
മഹിതമായ ഈ യൊരു സന്ദേശമാണ് ബലിപെരുന്നാള്‍ നമുക്ക് നല്‍കുന്നത്.. ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഇലാഹിസാമിപ്യം മുറ്റിനില്‍ക്കുന്ന സന്ദേശം..
പലിശയിലൂടെയും
വഞ്ചനയിലൂടെയും പണം സമ്പാദിച്ച് പവിത്രമായ ഹജ്ജ് കര്‍മ്മത്തിന് ആകാശയാത്ര നടത്തുന്നവര്‍
ഏത് സമര്‍പ്പണത്തിന്‍റെ മേലാണ് ഈ യാത്ര ?..... താന്‍ വലിയ ഹാജിയാണെന്ന പേര് നേടാന്‍
മാത്രമായി ഈ മഹിതമായ ഇബാദത്തിനെ സമീപിക്കുമ്പോള്‍ സമര്‍പ്പണത്തിനും ത്യാഗത്തിനും
പകരം അഹങ്കാരവത്കരണത്തിന്‍റെ മോഡലുകളാണ് ഇത്തരക്കാര്‍ സമ്മാനിക്കുന്നത്..
ഇബ്രാഹീംനബി (അ) യുടേയും ഇസ്മാഈല്‍ നബി (അ ) യുടെയും ജീവിതം നമ്മെ പഠിപ്പിച്ച ത്യാഗസമര്‍പ്പണസന്ദേശം നമ്മുടെ സമൂഹവും അതിന്‍റെ അര്‍ത്ഥതലത്തില്‍ ഉള്‍കൊള്ളട്ടെ . എന്നാല്‍ നമ്മുടെ സമൂഹവും ഇസ്ലാമിക സാമൂഹിക പര്യവേഷത്തില്‍ പുനസ്ഥാപിക്കപ്പെടും.. അതിനായി നമുക്ക് കാത്തിരിക്കാം...
ഏവര്‍ക്കും ത്യാഗസമര്‍പ്പണത്തിന്‍റെ
ഈദ് ആശംസകള്‍ ..................
Thursday, 27 September 2012
അറവിന്‍റെ മര്യാദകള്‍
അറവിന്‍റെ മര്യാദകള്‍
മൃഗത്തെ അറുക്കുമ്പോള്‍ ബിസ്മിക്കു മുമ്പും ശേഷവും മൂന്നു തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട് . (ബുഷ്റല്‍ കരീം) മൂന്നാമത്തേതിനു ശേഷം 'വലില്ലാഹില്‍ ഹംദ്' എന്നതിനെ അതികരിപ്പിക്കല്‍ സുന്നത്താണ്. (ബാജൂരി ) അറവിന്‍റെ സമയത്ത് ബിസ്മിയോടൊപ്പം നബി (സ ) തങ്ങളുടെ മേല്‍സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്. " അറവിന്‍റെ സമയത്ത് 'അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ സയ്യിദിനാ മുഹമ്മദിന്‍ 'എന്ന് ചൊല്ലല്‍ സുന്നത്താണ്.". അറവ് മൃഗത്തെ ഖിബ് ലയിലേക്ക് നേരിടീക്കലും അറവുകാരന്‍ ഖിബ് ലയിലേക്ക് മുന്നിടലും സുന്നത്താണ്. (ബാജൂരി). അറുക്കുമ്പോള്‍ കഴുത്ത് ഖിബ് ലയിലേക്ക് നേരിടീക്കണം. മുഖം നേരിടീക്കേണ്ടതില്ല.
കത്തി നല്ലതുപോലെ മൂര്‍ച്ചയുള്ളതായിരിക്കണം. " ഒരിക്കല്‍ നബി (സ ) ഒരു മനുഷ്യന്‍റെ അരികിലൂടെ നടക്കാന്‍ ഇടയായി . ആ മനുഷ്യന്‍ അറുക്കാന്‍ വേണ്ടി ആടിനെ മറിച്ചിട്ട് ആടിന്‍റെ ഊരയുടെ മേല്‍ തന്‍റെ കാല്‍ കയറ്റി വെച്ച് കത്തി തേക്കുകയാണ്. ഇതു കണ്ട നബി (സ) പ്രിതികരിച്ചു. മറിച്ചിടുന്നതിന് മുമ്പ് നിനക്ക് കത്തി തേക്കാമായിരുന്നില്ലേ . എന്തിനാണ് അതിനെ രണ്ടു പ്രാവശ്യം കൊല്ലുന്നത്. (ഹാക്കിം).
അറുക്കുന്ന സ്ഥലത്തേക്ക് മയത്തോടെ കൊണ്ടുപോകലും അറുക്കുന്നതിനു മുമ്പ് വെള്ളം കൊടുക്കലും ഉത്തമമാണ്.ആടിനേയും മാടിനേയും ഇടതു ഭാഗത്തിന്‍റെ മേല്‍ ഖിബ് ലയിലേക്ക് നേരിടീച്ച് ചരിച്ചു കിടത്തണം.വലത്തേ കാല്‍ ഒഴികെയുള്ള കാലുകള്‍ തമ്മില്‍ കെട്ടുക. കഴുത്തിലൂടെ അറുക്കാതെ പിരടിയിലൂടെ അരുത്താലും മൃഗം ഹലാലാകുമെങ്കിലും അങ്ങനെ ചെയ്യുന്നവന്‍ വന്‍ പാപിയായി തീരുന്നതാണ്. നബി (സ ) പറയുന്നു. നിങ്ങള്‍ അറുക്കുകയാണെങ്കില്‍ നല്ല രീതിയില്‍ അറുക്കുക . (ത്വബ്റാനി).
അറവു മൃഗം കാണുന്ന രീതിയില്‍ കത്തിക്ക് മൂര്‍ച്ചവെക്കാനോ മറ്റു മൃഗം കാണുന്ന രീതിയില്‍ ഒരു മൃഗത്തെ അറുക്കാനോ പാടില്ല. അത് കറാഹത്താനെന്നു ഹാശിയതുല്‍ ഇഖ്‌നാഇല്‍ കാണാം .
Tuesday, 18 September 2012
ബലികര്‍മ്മത്തില്‍ ഓര്‍മ്മിക്കാന്‍
ബലികര്‍മ്മത്തില്‍ ഓര്‍മ്മിക്കാന്‍
അല്ലാഹുവിന്‍റെ ഖലീലായ ഇബ്രാഹീം നബി (അ) ന്‍റെയും പ്രിയ പുത്രന്‍ ഇസ്മായില്‍ (അ) ന്‍റെയും ത്യാഗത്തിന്‍റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും സ്മരണകള്‍ അയവിറക്കി അല്ലാഹുവിന്‍റെ തൃപ്തിയും സാമിപ്യവും ലക്ഷ്യംവച്ച് പെരുന്നാള്‍ ദിനത്തിലോ അയ്യാമുത്തശ് രീ ഖിലോ (പെരുന്നാള്‍ കഴിഞ്ഞുള്ള ആദ്യ മൂന്ന് ദിവസം ) നിശ്ചിത നിബന്ധനകള്‍ ഒത്തിണങ്ങിയ മൃഗത്തെ ബലിയര്‍പ്പിക്കുന്നതിനാണ് ഉള്ഹിയ്യത്ത് അഥവാ ബലികര്‍മ്മം എന്ന് പറയുന്നത്.
അത് നമുക്ക് ശക്തിയേറിയ സുന്നത്തും നബി (സ) നിര്‍ബന്ധവുമാണ്. (ബാജൂരി2/412 ) സ്വതന്ത്രനും പ്രായപൂര്‍ത്തിയും ബുദ്ധിയും കഴിവുള്ളവനുമായ മുസ്ലിമിനാണ് ഇതു ബാധകമാകുന്നത്.ഇതു നേര്‍ച്ചയാക്കിയാല്‍ നിബന്ധമാവുകയും ചെയ്യും.
അറവിന്‍റെ സന്ദര്‍ഭത്തിലോ അതിനു
മുമ്പ് മൃഗത്തെ നിജപ്പെടുത്തുന്ന അവസരത്തിലോ സുന്നത്തായ ഉള്ഹിയ്യത്ത് ആണെങ്കില്‍ സുന്നത്തായ ഉള്ഹിയ്യത്തിനെ കരുതുന്നു എന്നോ ഉള്ഹിയ്യത്ത് എന്നസുന്നത്തിനെ വീടുന്നു എന്നോ പോലുള്ള നിയ്യത്ത് ചെയ്യേണ്ടതാണ്. ഉള്ഹിയ്യത്ത് എന്ന് മാത്രം പറയുമ്പോള്‍ അത് നിര്‍ബന്ധംആയിത്തീരും.(ഇആനത്ത് ) നിബന്ധമായ ഉള്ഹിയ്യത്ത് ആണെങ്കില്‍ നിബന്ധതയെ കരുതുകയും വേണം.
ഉള്ഹിയ്യത്ത് അറുക്കാന്‍ ഉദേശിക്കുന്നവന്‍ ദുല്‍ ഹജ്ജ് മുതല്‍ ഉള്ഹിയ്യത്ത് അറക്കുന്നത് വരെ മുടിയും നഖവും നീക്കം ചെയ്യല്‍ കറാഹത്താകുന്നു. ജുമുഅ ദിവസത്തില്‍ ആയാലും ശരി. ഉള്ഹിയ്യത്ത് ഉദേശിക്കുന്നവന് മാത്രമേ കറാഹത്തുള്ളൂ. അവന്‍റെ /വീട്ടുകാര്‍ക്ക് കരാഹത്തില്ല. (ഇആനത്ത്).
ആട് , മാട്, ഒട്ടകം,എന്നിവ മാത്രമാണ് ഉള്ഹിയ്യത്തില്‍ പരിഗണിക്കപ്പെടുന്നത്. നെയ്യാട്,കോലാട് എന്നിങ്ങനെ ആട് രണ്ടിനമുണ്ട്.സാധാരണ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നവ കോലാടിന്‍റെ ഗണത്തിലാണ് പെടുന്നത് . കോലാടിനും കാള, പശു,എരുമ,പോത്ത്, തുടങ്ങിയ മാടുകള്‍ക്കും രണ്ടു വയസ്സ് വേണം.നെയ്യാടിനു ഒരു വയസ്സ് തികയുകയോ ആറുമാസത്തിനു ശേഷം അതിന്‍റെ മുന്‍പല്ലില്‍ നിന്ന് ഒന്നെങ്കിലും കൊഴിഞ്ഞു പോവുകയോ ചെയ്യല്‍ നിര്‍ബന്ധമാണ്.ഒട്ടകത്തിന് അഞ്ചു വയസ്സും പൂര്‍ത്തിയായിരിക്കണം.
കോലാടിനു ഒരു വയസ്സ് തികഞ്ഞാല്‍ മതി എന്ന വീക്ഷണം (ശറഹുല്‍ മുഹദ്ദബ്) ചില ഷാഫിഈ പണ്ഡിതന്‍മാര്‍ക്കുണ്ട്. അതിനാല്‍ രണ്ടു വയസ്സ് തികഞ്ഞ ആടുകള്‍ ലഭിക്കാതെ വന്നാല്‍ ഈ വീക്ഷണം സ്വീകരിക്കാവുന്നതാണ്.
മേല്‍ പറഞ്ഞ മൃഗത്തെ വാങ്ങി ഉള്ഹിയ്യത്ത് അറക്കാന്‍സാമ്പത്തീക ശേഷിയില്ലാത്ത ദരിദ്രന്കോഴിയെ അറത്തു ഉള്ഹിയ്യത്ത് കര്‍മ്മം നിര്‍വഹിക്കാമെന്ന് ഇബ്നു അബ്ബാസ് (റ ) നും മറ്റു ചില പണ്ഡിതര്‍ക്കും അഭിപ്രായമുണ്ട്.
ഒട്ടകം , മാട്, എന്നിവയില്‍ ഏഴില്‍ അധികരിക്കാത്ത ആളുകള്‍ പങ്കു ചേര്‍ന്നു ഉള്ഹിയ്യത്ത് അറുക്കാം. ഏഴില്‍ കവിയാന്‍ പാടുള്ളതല്ല. ഏഴില്‍ താഴെയുള്ള പങ്കാളിത്തം അനുവദനീയമാണ്.ആടില്‍ ഒരാള്‍ മാത്രമേ പറ്റുകയുള്ളൂ. പങ്കാളികളില്‍ ചിലര്‍ ഉള്ഹിയ്യത്തും മറ്റു ചിലര്‍ ഉള്ഹിയ്യത്ത് ഉദേശിക്കാതെ ഭക്ഷിക്കല്‍, ആഖീഖ , വില്‍പ്പന, തുടങ്ങിയവ കരുതിയാല്‍ ആ പങ്കാളിത്തം അനുവദനീയമാണ്. വീതം വെച്ചെടുത്ത ശേഷം ഓരോരുത്തരുടെയും കരുതല്‍ പോലെ ചെലവഴിക്കാവുന്നതാണ് .
ബലിപെരുന്നാള്‍ ദിനം സൂര്യന്‍ ഉദിച്ച് ലളിതമായ രീതിയില്‍ രണ്ടു റക്കഅത്തു നിസ്ക്കാരവും രണ്ടു ഖുതുബയും നിര്‍വ്വഹിക്കാന്‍ മതിയായ സമയം കഴിഞ്ഞതു മുതല്‍ ഉള്ഹിയ്യത്തിന്‍റെ സമയം ആരംഭിക്കുന്നതാണ്. നിസ്ക്കാരതിണോ ഖുതുബക്കോ ശേഷമാവല്‍ നിര്‍ബന്ധമില്ല. എന്നാല്‍ സൂര്യന്‍ ഉദിച്ച് ഏകദേശം ഇരുപത് മിനിട്ട് കഴിഞ്ഞ്നിസ്ക്കാരവും രണ്ടു ഖുതുബയും കഴിഞ്ഞതിനു ശേഷമാകലാണ് ഏറ്റവും ഉത്തമം. (ബാജൂരി ). പെരുന്നാള്‍ കഴിഞ്ഞുള്ള മൂന്നു ദിവസം വരെ ഉള്ഹിയ്യത്തിന്‍റെ സമയം നീളുന്നതാണ്.
ബലിപെരുന്നാള്‍ ദിനം സൂര്യന്‍ ഉദിച്ച് ലളിതമായ രീതിയില്‍ രണ്ടു റക്കഅത്തു നിസ്ക്കാരവും രണ്ടു ഖുതുബയും നിര്‍വ്വഹിക്കാന്‍ മതിയായ സമയം കഴിഞ്ഞതു മുതല്‍ ഉള്ഹിയ്യത്തിന്‍റെ സമയം ആരംഭിക്കുന്നതാണ്. നിസ്ക്കാരതിണോ ഖുതുബക്കോ ശേഷമാവല്‍ നിര്‍ബന്ധമില്ല. എന്നാല്‍ സൂര്യന്‍ ഉദിച്ച് ഏകദേശം ഇരുപത് മിനിട്ട് കഴിഞ്ഞ്നിസ്ക്കാരവും രണ്ടു ഖുതുബയും കഴിഞ്ഞതിനു ശേഷമാകലാണ് ഏറ്റവും ഉത്തമം. (ബാജൂരി ). പെരുന്നാള്‍ കഴിഞ്ഞുള്ള മൂന്നു ദിവസം വരെ ഉള്ഹിയ്യത്തിന്‍റെ സമയം നീളുന്നതാണ്.
Thursday, 30 August 2012
തെറ്റിദ്ധരിക്കപ്പെട്ട വിജയം
തെറ്റിദ്ധ രിക്കപ്പെട്ട വിജയം
ഉപഭോക വസ്തുക്കളോടുള്ള മനുഷ്യന്‍റെ അതിഭ്രമം മാനുഷിക ജീവിതത്തിന്‍റെ പരമമായ ലക്ഷ്യത്തോടുള്ള പുറംതിരിഞ്ഞു നില്‍ക്കലാണ് . ഉപഭോകവസ്തുക്കള്‍ സ്വായത്തമാക്കലും അതുപയോഗിച്ച് സുകലോലുപതയില്‍ ആറാടലുമാണ് ജീവിത വിജയമെന്നു നാം തെറ്റിദ്ധരിച്ചിരിക്കുന്നു. ഈ ചിന്താഗതിയില്‍ പലപ്പോഴും മൂല്യങ്ങള്‍ക്ക് രണ്ടാം സ്ഥാനമാണ് . വിജയത്തിനാണിവിടെ മികവ്. ചിലപ്പോഴൊക്കെ ഇത്തരം വിജയത്തിനുതകുന്ന തെറ്റായ മൂല്യങ്ങളും ഇതിന്‍റെ വിതരണക്കാര്‍ സൃഷ്ട്ടിക്കാറുണ്ട്. ഇവകളെ പലപ്പോഴും നിയന്ത്രിക്കപ്പെടുന്നത് മുതലാളിത്തത്തിന്‍റെ പാശം ചേരുന്ന വന്‍കിട മുതലാളിമാരാണ്.
മേല്‍ പറഞ്ഞ വ്യവസ്ഥിതിയില്‍ വന്‍കിട മുതലാളിമാരും കുത്തക കമ്പനികളും പുതിയ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും മൂല്യങ്ങള്‍ക്ക് അടിവരയിട്ട വിജയത്തെ കുറിച്ച് മാത്രമാണ് നമ്മോട് സംസാരിക്കുന്നത്. ഈ മത്സരാധിഷ്ഠിത വിജയത്തില്‍ പരിശ്രമത്തെക്കാള്‍ എത്തിപ്പിടിക്കാന്‍ ശ്രമം നടക്കുന്നു. ഈ കപട വിജയഗാഥയിലെ പ്രയാണത്തില്‍ മൂല്യങ്ങള്‍ക്ക് സ്ഥാനം ചവറ്റുകൊട്ടയില്‍. വഞ്ചനയിലൂടെ ആരെയും ചവിട്ടിതാഴ്ത്താം .... തരം താഴ്ത്താം ... ഭൂമിയില്‍ നിന്നുതന്നെ ഉന്മൂലനം ചെയ്യാം. വിജയം അത് മാത്രം ലക്ഷ്യം. ഇങ്ങനെ ജീവിതവിജയം എത്തിപിടിക്കാനുള്ള അതി വെപ്രാളത്തില്‍ വസ്തുക്കള്‍,സൃഷ്ട്ടികള്‍, നമ്മെ നിയന്ത്രിച്ചു തുടങ്ങും. പതുക്കെ പതുക്കെ അവകള്‍ നമുക്കുമേല്‍ ആതിപത്യത്തിന്‍റെ ശ്രീകോവില്‍ തീര്‍ക്കും. നല്ല ഉയര്‍ന്ന ജോലി , വീട്, സാമ്പത്തീക ഭദ്രത, ഇവയാണ് ഇന്ന് വിജയത്തിന്‍റെ നിര്‍വ്വചനത്തില്‍ രേഖപ്പെടുത്തപെട്ടിരിക്കുന്നത്. ഈ വിജയ സാക്ഷാത്കാരത്തിന്‍റെ ഗോദയില്‍ ചവിട്ടിമേതിക്കപെട്ട മൂല്യങ്ങള്‍ക്ക് മുകളില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് പണം വാരിക്കൂട്ടി എന്തിനേയും വിലകൊടുത്തു വാങ്ങുമ്പോള്‍ നാം സത്യത്തില്‍ വിജയത്തിനുപകരം പരാജയം വില കൊടുത്ത് വാങ്ങുകയാണ്.
നല്ലൊരു വീട് വെച്ചാല്‍ എല്ലാം ആയെന്നു ധരിക്കുന്നവന് തെറ്റി. പണം കൊടുത്ത് സര്‍വ്വ സൗകര്യങ്ങള്‍ മേളിക്കുന്ന മാളികകള്‍ നിര്‍മിക്കാം. എന്നാല്‍ നല്ലൊരു ഗ്രഹാന്തരീഷം വിലകൊടുത്ത് വാങ്ങാന്‍ കഴിയുമോ?... ലക്ഷകണക്കിന് രൂപയുടെ വാച്ചുകള്‍ വിപണിയില്‍ സുലഭമാണ്. പണക്കാരന് വാങ്ങി ഉപയോഗിക്കാം. പക്ഷെ സമയത്തിന് വില നിശ്ചയിക്കാന്‍ ഏത് പണക്കാരനാണ് കഴിയുക?.... മുതലാളിക്ക് ശയനമുറികളില്‍ എ.സി നിര്‍മിക്കാം. പക്ഷെ ഉറക്കം എന്ത് വിലകൊടുത്താണ് അവന്‍ വാങ്ങുക?... ഈ സാഹചര്യം വിലയിരുത്തുമ്പോള്‍ നാം എവിടെയാണ് വിജയിക്കുക. എന്നാല്‍ യഥാര്‍ത്ഥ വിജയവും പരാജയവും അള്ളാഹുവിന്‍റെ പാശങ്ങളിലാണ്. ഖുര്‍ആന്‍ പറയുന്നു. ' നിശ്ചയം സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. ' ഈ സത്യവിശ്വാസിയുടെ ഗണത്തില്‍ പെട്ടവര്‍ക്കാകുന്നു യഥാര്‍ത്ഥ വിജയം. അല്ലാതെ പണത്തിന്‍റെ ആതിപത്യതിനുമേല്‍ നാം സ്ഥാപിച്ചെടുക്കുന്ന ഭൗതീക ഉപഭോക വസ്തുക്കളുടെ മേളനമോ , അതുപയോഗിച്ച് സുകലോലുപതയുടെ മേളനഭൂമികയില്‍ സസുഖം വാഴലോ അല്ല . മറിച്ച് ഖുര്‍ആന്‍ പഠിപ്പിച്ച വിജയ വീഥിയാണ് യഥാര്‍ത്ഥ്യമെന്നു മനസിലാക്കിയതു കൊണ്ടാണ് ഒരു സാമ്രാജ്യത്തിന്‍റെ അതിപനായിരുന്ന ഇബ്രഹീമു ബിനു
അത്‌ഹം തന്‍റെ കൊട്ടാരവും സിംഹാസനവും വിലമതിക്കാനാവാത്ത സമ്പത്തും പട്ടുമെത്തകളും എന്തിനും പോന്ന പരിചാരകരേയും ഉപേഷിച്ച് പരമസത്തയിലേക്ക് നടന്നു പോയത്. ഇബ്രാഹീമു ബിനു അധ്ഹം മനസിലാക്കിയ വിജയം നാം മാസിലാക്കിയ വിജയത്തിന് വിപരീതമായിരുന്നു. ഭൗതീകവസ്തുക്കളുടെ മേളനത്തിനു പകരം അവകളെ തെജിച്ച് ,ഹ്രദയത്തില്‍ ആ ഉപഭോകവസ്തുക്കളെ സൃഷ്‌ടിച്ച നാഥനെ കുടിയിരുതുകയായിരുന്നു. അപ്പോളാണ് സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു എന്നലേബലില്‍ ഉള്‍പ്പെടുക.
ഭൗതീക വസ്തുക്കളെ ത്യജിക്കുക എന്ന് അര്‍ത്ഥമാക്കുമ്പോള്‍ സര്‍വ്വവും വലിച്ചെറിഞ്ഞു ഊരുചുറ്റലാവണം എന്നില്ല . മറിച്ച് മാനസീക ഭ്രഷ്ട്ടിനാണ് പ്രാധാന്യം . അപ്പോളാണ് വിജയം മൂല്യത്തിന് നിരക്കുന്നതാകുന്നതും. ഈയൊരു അവബോധം പ്രവാചകന് തന്‍റെ അനുചരന്‍മാരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ക്രിയാത്മകമായും, കാര്യബോധത്തോടെയും , സമര്‍പ്പണ മനോഭാവത്തോടെയും, ത്യഗത്തോടെയും ജീവിത കര്‍മ്മങ്ങള്‍ ചിട്ടപ്പെടുത്തിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞത്. ഈയൊരു പ്രവാചക ദൗത്യമാണ് വര്‍ത്തമാനകാല പണ്ഡിത വര്‍ഗ്ഗവും സ്വീകരിക്കേണ്ടത്. അല്ലാതെ ഭൗതീക സുഖാസ്വാദനത്തിന്‍റെ വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മനസ്സുകള്‍ക്ക് മുമ്പില്‍ രാപ്പകല്‍ വിജയ പാതയോതിയിട്ടും നിര്‍ഫലം മാത്രമേ ഉണ്ടാക്കൂ.മറിച്ച് മേല്‍ പറഞ്ഞ മാനസീക നിലയുടെ പൂരണത്തിലാണ് ഈ ഉപദേശമെങ്കില്‍ ഉദേദശം സഫലീകരിക്കപെടും.
ഖുര്‍ആന്‍ പറയുന്നു." തീര്‍ച്ചയായും അതിനെ *( അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു." ഭൗതീക വിജയമല്ല യഥാര്‍ത്ഥ വിജയമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മനുഷ്യന്‍റെ നല്ല പ്രവര്‍ത്തനങ്ങളുടെയും, പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും മൂര്‍ദ്ധന്യതയില്‍സൃഷ്ടാവിന്‍റെ അസ്തിത്വത്തെ പരിശുദ്ധമാക്കാനും അറിയാനും സമയം കണ്ടെത്തിയവന്‍ ശാശ്വത വിജയത്തിന്‍റെ ഗോദയില്‍ കടന്നു എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഈ കാണുന്ന സര്‍വ്വ ചരാചരങ്ങളെയും മനുഷ്യ ജീവിതത്തിന്‍റെ സുഗമതക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. ഈ സൃഷ്ടികളുടെ വലിമത്തരത്തിന് പിന്നാലെ പോകാതെ ഈ സൃഷ്ടികളുടെ സൃഷ്ടാവിന്‍റെ വലിമത്തരത്തിലേക്കും അസ്തിത്വത്തിലേക്കും പാലായനം ചെയ്യപ്പെടുമ്പോഴാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്മ കൈവരുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും ആകെ തുകയായി അപ്പോഴാണ് വിജയം നമ്മെ പുല്‍കുന്നത്. അല്ലാതെ കൊപ്റെറ്റു മുതലാളിമാര്‍ നമ്മെ പഠിപ്പിച്ചത് പോലെ വിജയം ഒരിക്കലും പണം കൊടുത്ത് വാങ്ങാന്‍ കഴിയുന്നതല്ല.
മേല്‍ പറഞ്ഞ വ്യവസ്ഥിതിയില്‍ വന്‍കിട മുതലാളിമാരും കുത്തക കമ്പനികളും പുതിയ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും മൂല്യങ്ങള്‍ക്ക് അടിവരയിട്ട വിജയത്തെ കുറിച്ച് മാത്രമാണ് നമ്മോട് സംസാരിക്കുന്നത്. ഈ മത്സരാധിഷ്ഠിത വിജയത്തില്‍ പരിശ്രമത്തെക്കാള്‍ എത്തിപ്പിടിക്കാന്‍ ശ്രമം നടക്കുന്നു. ഈ കപട വിജയഗാഥയിലെ പ്രയാണത്തില്‍ മൂല്യങ്ങള്‍ക്ക് സ്ഥാനം ചവറ്റുകൊട്ടയില്‍. വഞ്ചനയിലൂടെ ആരെയും ചവിട്ടിതാഴ്ത്താം .... തരം താഴ്ത്താം ... ഭൂമിയില്‍ നിന്നുതന്നെ ഉന്മൂലനം ചെയ്യാം. വിജയം അത് മാത്രം ലക്ഷ്യം. ഇങ്ങനെ ജീവിതവിജയം എത്തിപിടിക്കാനുള്ള അതി വെപ്രാളത്തില്‍ വസ്തുക്കള്‍,സൃഷ്ട്ടികള്‍, നമ്മെ നിയന്ത്രിച്ചു തുടങ്ങും. പതുക്കെ പതുക്കെ അവകള്‍ നമുക്കുമേല്‍ ആതിപത്യത്തിന്‍റെ ശ്രീകോവില്‍ തീര്‍ക്കും. നല്ല ഉയര്‍ന്ന ജോലി , വീട്, സാമ്പത്തീക ഭദ്രത, ഇവയാണ് ഇന്ന് വിജയത്തിന്‍റെ നിര്‍വ്വചനത്തില്‍ രേഖപ്പെടുത്തപെട്ടിരിക്കുന്നത്. ഈ വിജയ സാക്ഷാത്കാരത്തിന്‍റെ ഗോദയില്‍ ചവിട്ടിമേതിക്കപെട്ട മൂല്യങ്ങള്‍ക്ക് മുകളില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് പണം വാരിക്കൂട്ടി എന്തിനേയും വിലകൊടുത്തു വാങ്ങുമ്പോള്‍ നാം സത്യത്തില്‍ വിജയത്തിനുപകരം പരാജയം വില കൊടുത്ത് വാങ്ങുകയാണ്.
അത്‌ഹം തന്‍റെ കൊട്ടാരവും സിംഹാസനവും വിലമതിക്കാനാവാത്ത സമ്പത്തും പട്ടുമെത്തകളും എന്തിനും പോന്ന പരിചാരകരേയും ഉപേഷിച്ച് പരമസത്തയിലേക്ക് നടന്നു പോയത്. ഇബ്രാഹീമു ബിനു അധ്ഹം മനസിലാക്കിയ വിജയം നാം മാസിലാക്കിയ വിജയത്തിന് വിപരീതമായിരുന്നു. ഭൗതീകവസ്തുക്കളുടെ മേളനത്തിനു പകരം അവകളെ തെജിച്ച് ,ഹ്രദയത്തില്‍ ആ ഉപഭോകവസ്തുക്കളെ സൃഷ്‌ടിച്ച നാഥനെ കുടിയിരുതുകയായിരുന്നു. അപ്പോളാണ് സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു എന്നലേബലില്‍ ഉള്‍പ്പെടുക.
ഭൗതീക വസ്തുക്കളെ ത്യജിക്കുക എന്ന് അര്‍ത്ഥമാക്കുമ്പോള്‍ സര്‍വ്വവും വലിച്ചെറിഞ്ഞു ഊരുചുറ്റലാവണം എന്നില്ല . മറിച്ച് മാനസീക ഭ്രഷ്ട്ടിനാണ് പ്രാധാന്യം . അപ്പോളാണ് വിജയം മൂല്യത്തിന് നിരക്കുന്നതാകുന്നതും. ഈയൊരു അവബോധം പ്രവാചകന് തന്‍റെ അനുചരന്‍മാരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ക്രിയാത്മകമായും, കാര്യബോധത്തോടെയും , സമര്‍പ്പണ മനോഭാവത്തോടെയും, ത്യഗത്തോടെയും ജീവിത കര്‍മ്മങ്ങള്‍ ചിട്ടപ്പെടുത്തിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞത്. ഈയൊരു പ്രവാചക ദൗത്യമാണ് വര്‍ത്തമാനകാല പണ്ഡിത വര്‍ഗ്ഗവും സ്വീകരിക്കേണ്ടത്. അല്ലാതെ ഭൗതീക സുഖാസ്വാദനത്തിന്‍റെ വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മനസ്സുകള്‍ക്ക് മുമ്പില്‍ രാപ്പകല്‍ വിജയ പാതയോതിയിട്ടും നിര്‍ഫലം മാത്രമേ ഉണ്ടാക്കൂ.മറിച്ച് മേല്‍ പറഞ്ഞ മാനസീക നിലയുടെ പൂരണത്തിലാണ് ഈ ഉപദേശമെങ്കില്‍ ഉദേദശം സഫലീകരിക്കപെടും.
ഖുര്‍ആന്‍ പറയുന്നു." തീര്‍ച്ചയായും അതിനെ *( അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു." ഭൗതീക വിജയമല്ല യഥാര്‍ത്ഥ വിജയമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മനുഷ്യന്‍റെ നല്ല പ്രവര്‍ത്തനങ്ങളുടെയും, പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും മൂര്‍ദ്ധന്യതയില്‍സൃഷ്ടാവിന്‍റെ അസ്തിത്വത്തെ പരിശുദ്ധമാക്കാനും അറിയാനും സമയം കണ്ടെത്തിയവന്‍ ശാശ്വത വിജയത്തിന്‍റെ ഗോദയില്‍ കടന്നു എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഈ കാണുന്ന സര്‍വ്വ ചരാചരങ്ങളെയും മനുഷ്യ ജീവിതത്തിന്‍റെ സുഗമതക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. ഈ സൃഷ്ടികളുടെ വലിമത്തരത്തിന് പിന്നാലെ പോകാതെ ഈ സൃഷ്ടികളുടെ സൃഷ്ടാവിന്‍റെ വലിമത്തരത്തിലേക്കും അസ്തിത്വത്തിലേക്കും പാലായനം ചെയ്യപ്പെടുമ്പോഴാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്മ കൈവരുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും ആകെ തുകയായി അപ്പോഴാണ് വിജയം നമ്മെ പുല്‍കുന്നത്. അല്ലാതെ കൊപ്റെറ്റു മുതലാളിമാര്‍ നമ്മെ പഠിപ്പിച്ചത് പോലെ വിജയം ഒരിക്കലും പണം കൊടുത്ത് വാങ്ങാന്‍ കഴിയുന്നതല്ല.
Sunday, 19 August 2012
Thursday, 16 August 2012
Tuesday, 14 August 2012
Friday, 10 August 2012
perunnal porul

വിശ്വാസിയുടെ
ആഹ്ലാദ വേളയാണ് പെരുന്നാള്‍....., പരിപൂര്‍ണ്ണ ത്യാഗതിലൂടെയും ആത്മസമര്‍പ്പണത്തിന്‍റെ
മൂര്‍ദ്ധാവസ്ഥയിലൂടെയും ആത്മീയ ഉന്നതിയുടെ പര്യവേഷത്തിലൂടെയും സ്വര്‍ഗ്ഗാനുഭൂതിയുടെ
അകത്തളങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ കഴിയുമെന്ന ശുഭ വാര്‍ത്തയില്‍ ചുറ്റപെട്ട
ഒരാഘോഷമാണത്. ഭൗതീകനേട്ടത്തിന്‍റെ കണക്കുകളോ സുഖാനുഭൂതിയുടെ പരിവേഷമോ ഈ പെരുന്നാള്‍
ആഘോഷത്തിന്‍റെ വ്യാപ്തിയില്‍ ഉള്‍കൊള്ളുന്നില്ല. മറിച്ച് ആഭാസങ്ങള്‍ക്കിടമില്ലാത്തആത്മഹര്‍ഷമാണ്
ഈദ് ആഘോഷത്തിന്‍റെ പൊരുള്‍ ..
ആത്മധന്യതയുടേയും
പാപമോഷത്തിന്‍റെയും വിശുദ്ധ ദിനങ്ങള്‍ക്ക് അടിവരയിട്ട് കൊണ്ട് നന്മയുടെ ഒരായിരം
അരിമുല്ല പൂക്കള്‍ വിതറി , വിശുദ്ധിയുടെ സംഗീതവുമായി വന്നെത്തുന്ന സുന്ദരസുദിനമാണ്
ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വര്‍. പാപങ്ങളില്‍ കൂപ്പുകുത്തിയ മനുഷ്യ
മനസുകളെ മുപ്പത് ദിനരാത്രങ്ങളില്‍ ശുദ്ധികലശം നടത്തി ശവ്വാല്‍ പിറയില്‍
ഹൃത്തടങ്ങള്‍ക്ക് സന്തോഷം പകരുമ്പോള്‍ വെറും ഒരു ആഘോഷവേളയല്ല ഇസ്ലാം വിഭാവനം
ചെയ്യുന്ന പെരുന്നാളിന്‍റെ അന്തസത്ത.
തെറിച്ചുവീഴാരായ കുടുംബബന്ധങ്ങളെ
സ്നേഹോഷ്മളതയുടെ ശാദ്വല തീരങ്ങളിലേക്ക് കൂട്ടികൊണ്ടുപോകാനും വഴിമുട്ടി നില്‍ക്കുന്ന
സഹോദരസ്നേഹത്തെ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും ഊഷ്മളതയിലേക്ക് നവീകരിക്കാനും
പാര്‍ശ്വവല്‍ക്കരിക്കപെട്ടവരോട് അനുകമ്പപുല്‍കാനും അതിലുപരി ആത്മീയോന്നമനത്തിന്‍റെ
വിഹായസില്‍ മനുഷ്യ മനസുകളെ കുടിയിരുത്താനും പെരുന്നാള്‍ ദിനം ഉപയോഗപ്പെടുത്തണം.
എന്നാല്‍ ആധുനീകതയുടെ വൃത്തികെട്ട നാറ്റത്തിലേക്ക് മൂക്കുപൊത്താതേയും
അറപ്പില്ലാതേയും കയറിച്ചെല്ലാന്‍ ശീലിച്ച നാം പലപ്പോഴും ഇസ്ലാമീക മാനങ്ങളോടും സല്‍സരണിയോടും
പുറം തിരിഞ്ഞുനില്‍ക്കുന്നവരാണ്.
നാം ചിന്തിക്കുക!
നോമ്പിന്‍റെ വിശുദ്ധിയും മൂല്യവും
അന്ത:സത്തയും മുഖമുദ്രയായിട്ടുള്ളതാണോ നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍.
അതിതീഷ്ണമായ ത്യാഗത്തിലൂടെ വിശപ്പും ദാഹവും സഹിച്ച് രാപകലുകള്‍ സര്‍വ്വ ഭൗതീക
ചിന്തകളും വെടിഞ്ഞ് ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ഊതിക്കാച്ചിയ വിശുദ്ധ ഭാവത്തിന്‍റെ
പ്രതിഫലനമാണോ നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങളില്‍ കാണാന്‍ കഴിയുക. അങ്ങനെയാണെന്ന്
വാതിക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഒരുമാസത്തെ ത്യാഗത്തിനു ശേഷം വരുന്ന
ആഘോഷവേളയില്‍ നന്മയുടെ തൂക്കം കൂടുക മാത്രമല്ല , നേരിന്‍റെ വാതയനത്തിലൂടെ കടന്ന
നമ്മുടെ മനസുകളെ നല്ല ചിന്തകളും സല്‍പ്രവര്‍ത്തനങ്ങളും
കൊണ്ടു നാം നിയന്ത്രിക്കപ്പെടും. അതില്ലെങ്കില്‍ നമ്മുടെ മുപ്പതു ദിവസത്തെ വ്രതം
വെറും പട്ടിണിയല്ലാതെ മറ്റെന്താവാന്‍...,.
നാം നേടിയ പവിത്രതയുടെ
തിളക്കം കാണേണ്ടത് പെരുന്നാളിലാണ്. അവിടന്നങ്ങോട്ട് തിളക്കവും മാറ്റും കൂടണം .
ആഘോഷങ്ങള്‍ക്ക് ഇസ്ലാം അതിരുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് മാത്രമല്ല ,
ദീനില്‍ എന്തിനും ഏതിനും അതിന്‍റെതായമാനങ്ങള്‍ നിശ്ചയിക്കപെട്ടിട്ടുണ്ട് .
തുപ്പുന്നതിനുപോലും മര്യാദകളും മാനങ്ങളും പഠിപ്പിച്ച മറ്റേതുമതമാണ് ലോകത്തുള്ളത്.
അത് വിട്ടുകടക്കാന്‍ പാടുള്ളതല്ല . സന്തോഷമാവാം........ അത് പ്രകടിപ്പിക്കാം......
ഒരു പെരുന്നാള്‍ ദിനത്തില്‍ ആഇശ ബീവി (റ) യുടെ വീട്ടിലേക്ക്അബൂബക്കര്‍ സിദ്ധീഖ്
(റ) കടന്നു വന്നു. അപ്പോള്‍ അവിടെ രണ്ടു അന്‍സാരി പെണ്‍കുട്ടികള്‍ യുദ്ധ ഭൂമിയില്‍
ശഹീദായ ധീര സ്വഹാബത്തിനെ പുകഴ്ത്തി പാട്ടുകള്‍ പാടുന്നുണ്ടായിരുന്നു. ഇതു കണ്ട
അബൂബക്കര്‍ സിദ്ധീഖ് (റ) ദേഷ്യം സഹിക്കവയ്യാതെ ആ അന്‍സാരി പെണ്‍കുട്ടികളോട്
ചോദിച്ചു: അല്ല ! റസൂലിന്‍റെ വീട്ടിലാണോ
ഗാനാലാപനം. ഈ ശബ്ദം കേട്ട് പുറത്തേക്കുവന്ന കാര്യദര്‍ശിയായ പ്രവാചകന്‍ (സ )
പ്രതികരിച്ചു. “ ഓരോ സമുദായത്തിനും ഓരോ ആഘോഷമുണ്ട്. ഇന്നു നമ്മുടെ പെരുന്നാള്‍
സുദിനമാണ്. “ മേല്‍ ഉദ്ദരിച്ച സംഭവത്തില്‍ നിന്ന് ആഘോഷങ്ങള്‍ക്ക് ഇസ്ലാം വിലക്ക്
കല്പ്പിച്ചിട്ടില്ലെന്നും എന്നാല്‍ മാനങ്ങള്‍ക്കു വിധേയമാണെന്നും നമുക്ക്
മനസിലാക്കാം. യഥാര്‍ത്ഥ മാര്‍ഗ്ഗത്തിലല്ലാത്ത ഒരു ആഘോഷത്തിനും ഇസ്ലാമില്‍
അനുവാദമില്ല.
Saturday, 4 August 2012
വിശുദ്ധ റമളാന്‍
ആത്മീയ വിപ്ലവത്തിന്‍റെ ഉഡഡയന ഭൂമിക
വിശുദ്ധ റമളാന്‍
റമളാനിന്‍റെ പിറവി പടിഞ്ഞാറെ ചക്രവാളത്തില്‍ പ്രത്യക്ഷപെട്ടതോടെ ലോക മുസ്ലീംകള്‍ ആഹ്ലാദഭരിതരായി . ഭൂമിയിലെ ചെളിയിലും ചേറിലും ഊന്നിനിന്നിരുന്ന അവരുടെ ദൃഷ്ടികള്‍ മനോഹരമായ വിണ്ണിലേക്കുയര്‍ത്തി നാഥനോടായി കേഴുന്നു . അതിന്‍റെ അനുഭൂതിയും മനോഹാരിതയും അവരുടെ മനസുകളിലേക്കിരങ്ങിവന്ന്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കുകളും മാലിന്യങ്ങളും കഴുകി വൃത്തിയാക്കി കൊണ്ടിരിക്കുന്നു .
കഴിഞ്ഞ പതിനൊന്നു മാസങ്ങള്‍ നാം ഭൌതിക ജീവിതത്തിലെ എല്ലാം ആസ്വദിച്ചു കഴിയുകയായിരുന്നു. പ്രവര്‍ത്തിക്കുന്നതോക്കെയും കൃത്യമായി ശെരിയാണോ ? അനുഭവിക്കുന്നതോക്കെയും അര്‍ഹമയതാണോ? എന്നൊന്നും അത്ര കണിശമായി പരിശോധിക്കാന്‍ സൗകര്യപെട്ടിട്ടുണ്ടാവില്ല. എന്നാല്‍ റമളാന്‍ ഒരു കണക്ക് നോക്കലിന്‍റെ മാസമാണ് . കച്ചവടത്തിന്‍റെയോ കൃഷിയുടെയോ കണക്കല്ല . മറിച്ച് ഏതൊരു ജീവിതത്തിന്‍റെ വിജയ മൂല്യങ്ങള്‍ക്കായാണോ കച്ചവടവും കൃഷിയും കഠിനാധ്വാനവും ചെയ്യുന്നത് ആ ജീവിതത്തിന്‍റെ ലാഭ നഷ്ട കണക്ക് അഥവാ തെറ്റിന്‍റെയും ശരിയുടെയും കണക്ക് . സ്വയം പരിശോദിച്ചു തെറ്റുകള്‍ തിരുത്താനും കുറവുകള്‍ നികത്താനും ഉള്ള ഒരവസരമാണ് വിശുദ്ധ റമളാന്‍ . അതിനാലാണ് സത്യവിശ്വാസികള്‍ റമളാന്‍ മാസത്തിന്‍റെ ആഗമനത്തെ ആഹ്ലാദ പുരസ്സരം സ്വാഗതം ചെയ്യുന്നത്.
റമളാന്‍ എന്നാല്‍ കേവലം ഭഷണ പാനീയങ്ങള്‍ ഉപേഷിക്കാനുള്ള നാളുകള്‍ അല്ല . പതിനൊന്നു മാസത്തെ ശരീര പ്രധാനമായ ജീവിതം ആത്മീയ രംഗത്തു സൃഷ്ടിച്ചിട്ടുള്ള തേയ്മാനനങ്ങള്‍ പരിഹരിക്കാനുള്ള സുവര്‍ണകാലമാണിത് . ശാരീരീകേചഛകളുടെ മേല്‍ആത്മീയ വിചാരങ്ങള്‍ക്ക് ആധിപത്യം നല്‍കാനുള്ള ഒരു ഉപാധി മാത്രമാണ് വ്രെതദിനങ്ങളിലെ അന്ന പാനീയങ്ങളുടെ വര്‍ജ്ജനം. ശാരീരീകേചഛകളെ കീഴ്പെടുത്തിയ പശ്ചാത്തലത്തില്‍ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കുകയും, തന്നെ സ്രിഷ്ടിച്ചതിന്‍റെ ലക്ഷ്യങ്ങള്‍ പഠിക്കുകയും സൃഷ്ടാവിന്‍റെ സമക്ഷത്തിലേക്ക് നിസ്വാര്‍ത്ഥ മനസോടെ അടുക്കാന്‍ ശ്രമിക്കുകയും ചെയ്താലേ നോമ്പ് ഇസ്ലാം കല്പിച്ച നോമ്പാവുകയുള്ളൂ.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍ വര്‍ജ്ജിക്കുകയും ആ പശ്ചാത്തലത്തില്‍ ജീവിത സംസ്കരണത്തിനും നാഥനിലേ ക്കുള്ള സാമിപ്യത്തിനും ശ്രെമിക്കാതെ സാധാരണ പോലെ പാപപങ്കിലമായ ജീവിതം നയിക്കുകയും ചെയ്താല്‍ ആ നോമ്പ് ഫല ശൂന്യവും വെറും പട്ടിണിയുമാണ്. അത്തരം നോമ്പുകാരെ പറ്റി പ്രവാചകന്‍ (സ ) പറഞ്ഞത് "എ ത്രയോ നോമ്പുകാരുണ്ട് വിശപ്പും ദാഹവും അല്ലാതെ അവര്‍ ഒന്നും നേടുന്നില്ല ". യഥാര്‍ത്ഥ നോമ്പുകാരന്‍റെ വയര്‍ വിശക്കുമ്പോള്‍ അവന്‍ നേടുന്ന ആത്മീയ ഉന്നതിയും ചൈതന്യവും അവനെ ഒരു പക്ഷെ പൂര്‍ണ മനുഷ്യന്‍ ആക്കിയേക്കാം..
Wednesday, 25 July 2012
കാരിക്കൊടിന്‍റെ കാഞ്ചനതാരം
കാരിക്കൊടിന്‍റെ കാഞ്ചനതാരം
( മുഹമ്മദ് സൂഫീയുല്‍ ഖൂത്താരി ഖ :സി )
إمام قطب ألكامل و الولي الواصل شمس ألعلماء جامع ألمعقول و ألمنقول
حاول ألفروع وألأصول ألحاج ألحرمين ألشريفين ألحافظ ألوإعظ ألزاهد ألشيخ محمد ألصوفي ألقوطإري قدص الله سرة ألعزيز
തമിഴകത്തെ കൊട്ടാറില്‍ നിന്നാദ്യം ഈരാറ്റുപേട്ടയിലും പിന്നെ തൊടുപുഴയിലെ കാരിക്കോടും എത്തി അത്മീയോത്കര്‍ഷത്തിന്‍റെ സുവര്‍ണ്ണാദ്ധ്യയം രചിച്ച മഹാനാണ് ശൈഖുന ഖുത്താരി (ഖ : സി ). അതി സൂഷ്മതയോടെ ജീവിത ഗോദയിലെ ഓരോ പടവുകളും ചവിട്ടി കയറിയപ്പോള്‍ ശൈഖുനായെ അടുത്തറിഞ്ഞ പലര്‍ക്കും അദ്ദേഹത്തില്‍ ഒളിഞ്ഞിരുന്ന ഇലാഹി ജ്ഞാനത്തിന്‍റെ മധു നുകരാന്‍ കഴിയാതെപോയി എന്നതാണ് സത്യം . ജീവിതകാലത്തും ഒഫാത്തിനു ശേഷവും മഹാനാവര്‍കളുടെ ഔന്നിത്യം ലോകത്തിനു മുന്നില്‍ പരസ്യമായി തുറന്നിടാന്‍ ആ പുണ്യപുരുഷന്‍ ഇഷ്ടപെട്ടിരുന്നില്ല .അതിന്‍റെ മകുടോദാഹരണമാണ് മഹാനാവര്‍കളുടെ ജീവിത കാലത്ത് നടന്ന സംഭവം .കാരിക്കോട് നിന്നും 7 കിലോമീറ്റര്‍ ദൂരമുള്ള കലയന്താനിയില്‍ സ്ഥിതി ചെയ്യുന്ന കൊന്താലപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കൊന്തലം , ബാവ എന്ന രണ്ടു ശഹീ ദന്‍മാരുടെ ഖബര്‍ സിയാറത്തിനായി മഹാനാവര്‍കള്‍ രാത്രി കാലങ്ങലളില്‍ ആരുമറിയാതെ പോകുന്നത് പതിവായിരുന്നു . ഒരുദിവസം കൊന്താലപള്ളിയിലെക്കുള്ള യാത്രക്കിടയില്‍ മഹാനാവര്‍കളെ ഒരു ഉന്തുവണ്ടിക്കാരന്‍ കാണാന്‍ ഇടയായി .പഷേ അന്നേരംമഹാനാവര്‍കള്‍ തനിച്ചായിരുന്നില്ല. കൂട്ടത്തില്‍ കൊന്താലപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന രണ്ടു ശഹീദന്‍മാരേയും കാണാന്‍ ഇടയായി . തന്നെ ഈയൊരു അവസ്ഥയില്‍ കണ്ടകാര്യം ആരോടും പറയരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും ഉന്തുവണ്ടിക്കാരനോട് ആരാഞ്ഞു . തുടര്‍ന്ന് ഉന്തുവണ്ടിക്കാരന്‍റെ ഐശ്വര്യത്തി നായി പ്രാര്‍ത്ഥിക്കുകയും ചെയ്തു . വളരെ കഷ്ടതകളും ബുദധിമുട്ടുകളും സാമ്പത്തീക പരാധീ നതകള്‍ അനുഭവിക്കുകയും ചെയ്തിരുന്ന ഉന്തുവണ്ടിക്കാരന്‍റെ കഷ്ടതകള്‍ മഹാനാവര്‍കളുടെ പ്രാര്‍ത്ഥനയുടെ ഫലമായി പെട്ടന്ന് മാറി . സാമ്പത്തീക അവസ്ഥ ഉയര്‍ന്ന നിലയിലായി . പെട്ടന്നുള്ള വളര്‍ച്ചയില്‍ സംശയം തോന്നിയ വണ്ടിക്കാരന്‍റെ അയല്‍വാസികളും കൂട്ടുകാരും ഉയര്‍ച്ചയെപറ്റി ചോതിച്ചെങ്കിലും വണ്ടിക്കാരന്‍ ആ രഹസ്യത്തെ മഹാനവര്‍കളുടെ കല്‍പ്പന തെറ്റിക്കാതെ പരമ രഹസ്യമായിതന്നെ സൂക്ഷിച്ചു . എന്നാല്‍ വളരെക്കാലം രഹസ്യമായി സൂക്ഷിച്ച ആ സംഭവം ഒരുവേള വണ്ടിക്കാരന്‍റെ സ്നേഹനിധിയായ ഭാര്യക്ക് മുന്നില്‍ നിര്‍ഭാഗ്യവശാല്‍ തുറന്നു . അത് ആ രഹസ്യത്തിന്‍റെ കേട്ടഴിയന്‍ കാരണമായി . തുടര്‍ന്ന്‍ പെട്ടന്നുതന്നെ അദ്ദേഹത്തിന്‍റെ സമ്പത്തും ഔന്നത്യവും നശിച്ച്‌പഴയ ദാരിദ്ര്യത്തി ലേക്ക് അദ്ധേഹം മുഖം കുത്തിവീണു .
ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രസിദധമാണ് കേരളത്തിലെ ഇടുക്കി ജില്ലയുടെ സ്ഥാനം . കിഴക്കന്‍ ടൂറിസത്തിന്‍റെ പ്രൌഡിയാവാഹിച്ച തേക്കടിയും മൂന്നാറും അതിന്‍റെ കാരണമാണ് . എന്നാല്‍ സൂഫീസ ചക്രവാള സീമയില്‍ കിഴക്കിന്‍റെ ഔന്നത്യം വിളിച്ചോതുന്ന അപൂര്‍വം ചില പൂര്‍വ സൂരികളില്‍ പ്രധാനിയാണ് തൊടുപുഴ കരിക്കോട് അന്തിയുറങ്ങുന്ന ശൈഖുന മുഹമ്മദ് സൂഫിയ്യുല്‍ ഖുത്താരി (ഖ:സി). പക്ഷെ മഹാനവര്‍കളുടെ പാദ സ്പര്‍ശനത്തിലൂടെ പുളകം കൊണ്ട നാടെന്ന ഒരു തിരിച്ചറിവ് തോടുപുഴക്കാര്‍ക്കുപോലും ഇല്ലാത്തത് പോലെയാണിന്ന് കാര്യങ്ങള്‍..., അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും സജ്ജന സ്നേഹികള്‍ ആ സൂര്യതേജസിന്‍റെ സാമീപ്യത്തിനായി തൊടുപുഴയിലെ കാരിക്കോട് എത്തിച്ചേരുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തൊടുപുഴ നിവാസികള്‍ ഭാഗ്യശാലികളാണ്..
![]() |
| കാരിക്കോട് നൈനാരുപള്ളി |
തൊടുപുഴ കാരിക്കോട് നൈനാരുപള്ളിയുടെ തെക്ക് കിഴക്കേ അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന കരിക്കൊടിന്‍റെ കാഞ്ചനതാരം ശൈഖുന മുഹമ്മദ് സൂഫിയ്യുല്‍ ഖുത്താരി അവര്‍കളുടെ ജനനം ഹിജ്റ 1317 ദുല്‍ഖഅദ 26 ബുധനാഴ്ച്ചയായിരുന്നു. തുടര്‍ന്ന് 57 വര്‍ഷത്തെ കര്‍മ്മനിരതമായ അത്മിയ്യ പടയോട്ടത്തിനു ശേഷം മഹാനവര്‍കള്‍ ഹിജ്റ 1373 ശവ്വാല്‍9 9 ന് ഇഹലോകവാസം വെടിയുമ്പോള്‍ രചിക്കപെട്ട ആത്മ നിര്‍വൃതിയുടെ അധ അധ്യായങ്ങള്‍ എന്നും കത്തിജോലി ക്കുന്ന പ്രകാശ ഗോപുരമായി നിറഞ്ഞു നില്‍കുന്നതാണ്.
തമിഴകത്തെ കൊട്ടാറില്‍ നിന്നാദ്യം ഈരാറ്റുപേട്ടയിലും പിന്നെ തൊടുപുഴയിലെ കാരിക്കോടും എത്തി അത്മീയോത്കര്‍ഷത്തിന്‍റെ സുവര്‍ണ്ണാദ്ധ്യയം രചിച്ച മഹാനാണ് ശൈഖുന ഖുത്താരി (ഖ : സി ). അതി സൂഷ്മതയോടെ ജീവിത ഗോദയിലെ ഓരോ പടവുകളും ചവിട്ടി കയറിയപ്പോള്‍ ശൈഖുനായെ അടുത്തറിഞ്ഞ പലര്‍ക്കും അദ്ദേഹത്തില്‍ ഒളിഞ്ഞിരുന്ന ഇലാഹി ജ്ഞാനത്തിന്‍റെ മധു നുകരാന്‍ കഴിയാതെപോയി എന്നതാണ് സത്യം . ജീവിതകാലത്തും ഒഫാത്തിനു ശേഷവും മഹാനാവര്‍കളുടെ ഔന്നിത്യം ലോകത്തിനു മുന്നില്‍ പരസ്യമായി തുറന്നിടാന്‍ ആ പുണ്യപുരുഷന്‍ ഇഷ്ടപെട്ടിരുന്നില്ല .അതിന്‍റെ മകുടോദാഹരണമാണ് മഹാനാവര്‍കളുടെ ജീവിത കാലത്ത് നടന്ന സംഭവം .കാരിക്കോട് നിന്നും 7 കിലോമീറ്റര്‍ ദൂരമുള്ള കലയന്താനിയില്‍ സ്ഥിതി ചെയ്യുന്ന കൊന്താലപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കൊന്തലം , ബാവ എന്ന രണ്ടു ശഹീ ദന്‍മാരുടെ ഖബര്‍ സിയാറത്തിനായി മഹാനാവര്‍കള്‍ രാത്രി കാലങ്ങലളില്‍ ആരുമറിയാതെ പോകുന്നത് പതിവായിരുന്നു . ഒരുദിവസം കൊന്താലപള്ളിയിലെക്കുള്ള യാത്രക്കിടയില്‍ മഹാനാവര്‍കളെ ഒരു ഉന്തുവണ്ടിക്കാരന്‍ കാണാന്‍ ഇടയായി .പഷേ അന്നേരംമഹാനാവര്‍കള്‍ തനിച്ചായിരുന്നില്ല. കൂട്ടത്തില്‍ കൊന്താലപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന രണ്ടു ശഹീദന്‍മാരേയും കാണാന്‍ ഇടയായി . തന്നെ ഈയൊരു അവസ്ഥയില്‍ കണ്ടകാര്യം ആരോടും പറയരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും ഉന്തുവണ്ടിക്കാരനോട് ആരാഞ്ഞു . തുടര്‍ന്ന് ഉന്തുവണ്ടിക്കാരന്‍റെ ഐശ്വര്യത്തി നായി പ്രാര്‍ത്ഥിക്കുകയും ചെയ്തു . വളരെ കഷ്ടതകളും ബുദധിമുട്ടുകളും സാമ്പത്തീക പരാധീ നതകള്‍ അനുഭവിക്കുകയും ചെയ്തിരുന്ന ഉന്തുവണ്ടിക്കാരന്‍റെ കഷ്ടതകള്‍ മഹാനാവര്‍കളുടെ പ്രാര്‍ത്ഥനയുടെ ഫലമായി പെട്ടന്ന് മാറി . സാമ്പത്തീക അവസ്ഥ ഉയര്‍ന്ന നിലയിലായി . പെട്ടന്നുള്ള വളര്‍ച്ചയില്‍ സംശയം തോന്നിയ വണ്ടിക്കാരന്‍റെ അയല്‍വാസികളും കൂട്ടുകാരും ഉയര്‍ച്ചയെപറ്റി ചോതിച്ചെങ്കിലും വണ്ടിക്കാരന്‍ ആ രഹസ്യത്തെ മഹാനവര്‍കളുടെ കല്‍പ്പന തെറ്റിക്കാതെ പരമ രഹസ്യമായിതന്നെ സൂക്ഷിച്ചു . എന്നാല്‍ വളരെക്കാലം രഹസ്യമായി സൂക്ഷിച്ച ആ സംഭവം ഒരുവേള വണ്ടിക്കാരന്‍റെ സ്നേഹനിധിയായ ഭാര്യക്ക് മുന്നില്‍ നിര്‍ഭാഗ്യവശാല്‍ തുറന്നു . അത് ആ രഹസ്യത്തിന്‍റെ കേട്ടഴിയന്‍ കാരണമായി . തുടര്‍ന്ന്‍ പെട്ടന്നുതന്നെ അദ്ദേഹത്തിന്‍റെ സമ്പത്തും ഔന്നത്യവും നശിച്ച്‌പഴയ ദാരിദ്ര്യത്തി ലേക്ക് അദ്ധേഹം മുഖം കുത്തിവീണു .
വഫാത്തിനു ശേഷവും നൈനാരുപള്ളിയുടെ അങ്കണത്തില്‍ നിന്ന് ആത്മീയപ്രഭ ചൊരിക്കുമ്പോഴും അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ മഹാനാവര്‍കള്‍ ഇന്നും ഇലാഹി സാമിപ്യം കൊതിക്കുന്നവരുടെ കെടാവിളക്കാണ്. പക്വ മനസോടെ ആത്മാര്‍ത്ഥതയുടെ പാശം ചേര്‍ന്നു അവിടത്തെ സമീപിക്കുന്നവര്‍ക്ക് ഇലാഹി സവിധത്തി ലേക്ക് നയിക്കുന്ന ആത്മീയ ഗുരുവിലേക്കുള്ള പാദ വെട്ടിത്തെളിച്ച് കൊടുക്കും എന്നത് അടുത്തകാലത്ത് നടന്ന ഒരു വിശ്വാസിയുടെ അനുഭവം നമുക്ക് തെളിവാണ് . അദ്ദേഹം ഒരു മുര്‍ഷിദിനെ ലഭിക്കണം എന്ന അതിയായ ആഗ്രഹത്തോടെ മഹാനാവര്‍കളുടെ മഖാം സിയാറത്ത് ചെയ്യല്‍ പതിവാക്കി . രാത്രി കാലങ്ങളില്‍ മഹാനാവര്‍കളുടെ ചാരത്ത് ഈയൊരു ആഗ്രഹ സഫലീകരണത്തിന്‍റെ തിരയടങ്ങാത്ത മനസുമായി കഴിഞ്ഞു കൂടും. പതിവ് പോലെ ഒരു ദിവസം ഇശാഅ നമസ്ക്കാരം കഴിഞ്ഞ് സിയാറത്ത് ചെയ്ത് തന്‍റെ ആഗ്രഹ സഫലീകരിക്കുന്നതിനായി ഖൂത്താരി ശൈഖുനായുടെ (ഖു : സി ) മഖാമിന്‍റെ ചാരത്ത് ഉറങ്ങുമ്പോള്‍ ശൈഖുന അവര്‍കള്‍ സ്വപ്നത്തില്‍ വരികയും തികഞ്ഞ ഒരു മുര്‍ഷിദിനെ അറിയിച്ചു കൊടുക്കുകയും ചെയ്തു . ആ മുര്‍ഷിദുള്ള നാട്ടില്‍ പോകാത്ത അദ്ധേഹം ഉറക്കില്‍ നിന്നും ഉണര്‍ന്ന്വീണ്ടും മഹാനാവര്‍കളെ സിയാറത്ത് ചെയ്യുകയും വീട്ടിലേക്ക് പോവുകയും അതിരാവിലെ തന്നെ സ്വപ്നത്തില്‍ കിട്ടിയ വിവരമനുസരിച്ച് ലക്ഷ്യസ്ഥാനതേക്ക് യാത്രയാവുകയും ചെയ്തു .അദ്ദേഹം അവിടെ എത്തിച്ചേര്‍ന്നപ്പോള്‍ കാണാനിടയായത് സൂഫീസ ചക്രവാളസീമയിലെ അഗ്രഗണ്യനും ശൈഖും സൂഫിയുമായ മഞ്ചേരി വാക്കേതോടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഞ്ചേരി ശൈഖുന എം . മുത്തുക്കോയ തങ്ങള്‍ എന്ന പേരുകളില്‍ പ്രസിദ്ധനായ ശൈഖുന മുഹമ്മദ് കമാലുദ്ദീന്‍ അല്‍ ജീലീയ്യ് (ഖ : സി ) അവര്‍കളെയായിരുന്നു . മഹാനാവര്‍കളുടെ നിര്‍ദേശപ്രകാരം അദ്ദേഹം അവിടെ താമസിക്കുകയും മഞ്ചേരി ശൈഖുനായുടെ ശിഷ്യനായി മാറുകയും ചെയ്തു .
രോഗ ശമനത്തിനായും മറ്റ് ആഗ്രഹ സാഫല്ല്യങ്ങള്‍ക്കായും ഖൂത്താരി ശൈഖുനായെ സമീപിക്കുന്നവര്‍ക്ക് ഫലം കാണാന്‍ കഴിയുന്നു എന്നതുകൊണ്ട് ഇന്നും നിരവധിയാളുകള്‍ ; മുസ്ലിംകളും അമുസ്ലീംകളും ചാരത്തെത്തുന്നുണ്ട്.
മഹാനവര്‍കളുടെ സവിധത്തില്‍ നൂറുല്‍ ഹാഫിള് തഹ്ഫീളുല്‍ഖുര്‍ആന്‍ കോളേജ് എന്ന സ്ഥാപനം ഖുര്‍ആന്‍ മന:പ്പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ചപ്പോള്‍ ഒരാഴ്ച്ച പോലും മുന്നോട്ടു പോകില്ലെന്ന വിമര്‍ശനങ്ങളുടെ കൂരമ്പുമായി വന്നവര്‍ക്ക് വായടപ്പന്‍ മറുപടിയായി ഇന്നു വളര്‍ച്ചയുടെ പാതയിലാണ് . ഇന്നും നൂറുകണക്കിനാളുകള്‍ ആത്മനിര്‍വൃതിയുടെ പൂരണത്തിനായി ഇലാഹി സാമിപ്യത്തിലെ ഉയര്‍ച്ചക്കായി നൈനാരുപള്ളിയുടെ അങ്കണത്തില്‍ അഭയം തേടുമ്പോള്‍ ആത്മനിര്‍വൃതിയാല്‍ അവര്‍ സയ്യൂജ്യമണയുന്നു എന്നതാണ് വര്‍ത്തമാനകാല ചരിത്രം....
Subscribe to:
Posts (Atom)











.jpg)














