Monday, 7 December 2015

യുദ്ധങ്ങള്‍


              സൃഷ്‌ടികളില്‍ ശ്രേഷ്‌ഠരായ മുഹമ്മദ്‌ നബി (സ) സത്യത്തിന്റയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായിരുന്നു. ഇരുണ്ട യുഗത്തില്‍ അദൈവിക അഴുക്ക്‌ ചാലുകളില്‍ ആണ്ട്‌ പോയിരുന്ന മര്‍ത്യ കുലത്തിന്‌ തൗഹീദിന്റെ വെള്ളിവെളിച്ചം കാണി ക്കാന്‍ പ്രവാചകന്‍ ഒരുപാട്‌ ത്യാഗങ്ങളും ദുരിത ങ്ങളും തരണം ചെയ്‌തു.
യുദ്ധം ഇസ്‌ലാമിന്റെ നയമല്ല. അന്യായമായി ഒരു ഉറുമ്പിനെ പോലും നോവിക്കാന്‍ ഇസ്‌ലാമില്‍ അനുവാദമില്ല. രണ്ട്‌ ജീവികള്‍ തമ്മില്‍ കലഹിക്കുന്നത്‌ കണ്ടാല്‍ അവിടെ രഞ്‌ജിപ്പുണ്ടാക്കാനും പരിഹാരം കാണാനുമാണ്‌ ഇസ്‌ലാം അനുശാസിക്കുന്നത്‌. എന്നിട്ടല്ലെ... മജ്ജയും മാംസവും വികാരവും വിചാരവുമുള്ള മനുഷ്യര്‍ തമ്മിലുള്ള യുദ്ധം. ഇങ്ങനെയുള്ള സുന്ദരമായ മതം അത്‌ വാള്‍മുനയിലൂടെ പ്രചരിച്ചതാണെന്നും യുദ്ധം പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെയുള്ള ചില അല്‍പജ്ഞാനികളുടെ പരിചയപ്പെടുത്തല്‍ വളരെ ഖേദകരമാണ്‌. 
           പ്രവാചക ജീവിതത്തിന്റെ ഗുണപാഠങ്ങള്‍ അനവധിയാണ്‌. തന്റെ പതനം കാണാന്‍ ആഗ്ര ഹിക്കുന്ന ശത്രുവിനോടും വേണ്ടാതീനങ്ങള്‍ പുല മ്പുന്ന കപടവിശ്വാസികളോടും പ്രവാചകന്‍ സ്വീ കരിച്ച നിലപാട്‌ എന്തായിരുന്നു? ഏതെങ്കിലു മൊരു വന്‍ ഇസ്‌ലാം മതത്തെ തീവ്രവാദത്തി ന്റെയും ഭീകരവാദത്തിന്റെയും മതമാക്കാന്‍ ശ്രമിച്ചാല്‍ ഇസ്‌ലാംമതത്തിന്റെ പരിശുദ്ധമുഖം വികലമാ കുമോ? ഇല്ല. ഒരിക്കലും ഇല്ല. കാരണം കൊടിയ എതിര്‍പ്പുകളും അറ്റമില്ലാത്ത ശത്രുതകളും അഭിമു ഖീകരിച്ചാണ്‌ ഇസ്‌ലാം ഈ നിലയിലെത്തിയത്‌. തീയില്‍ മുളച്ചത്‌ വെയിലത്ത്‌ വാടാറില്ല. ഇസ്‌ലാ മിലെ യുദ്ധ പശ്ചാത്തലങ്ങളെ കുറിച്ച്‌ ആഴത്തില്‍ ചിന്തിച്ചാല്‍ മാത്രമേ വിഷയത്തിന്റെ മര്‍മ്മം തൊട്ടറിയാനും വിവാദങ്ങളുടെ പുകപടലങ്ങള്‍ക്ക പ്പുറത്തെ സത്യങ്ങള്‍ കണ്ടെത്താനും സാധിക്കുക യുള്ളൂ. 
ദീനില്‍ യുദ്ധം നിയമമാക്കപ്പെടുന്നു
         കാരുണ്യവാനും രക്ഷകനുമായ അല്ലാഹു അവ ന്റെ അടിയാര്‍കളെ സുരക്ഷിതമായ ഭവനത്തിലേക്ക്‌ നയിക്കുകയും അവന്റെ തിരുദൂതര്‍ രക്ഷയുടെ സരണിയിലേക്ക്‌ വിളിക്കുകയും ചെയ്യുന്നു. അജ്ഞ തയിലും അധര്‍മ്മത്തിലും ബഹുദൈവ ആരാധന കളിലും മുങ്ങിയ മാനവികതയെ സത്യദീനിന്റെ ശാദ്വല തീരത്തേക്ക്‌ ക്ഷണിച്ചു കൊണ്ട്‌ പത്തിലധികം വര്‍ഷം മക്കയെന്ന പുണ്യഭൂവില്‍ പ്രവാചകന്‍ അധിവസിച്ചു. പിന്നീട്‌ മക്കാ മുശ്‌രിക്കീങ്ങളുടെ ഇടപെടലുകളും പെരുമാറ്റങ്ങളും അസഹ്യവും അഗാധവുമായപ്പോള്‍.. എന്തിനേറെ സ്വയം നില നില്‍പ്പ്‌ തന്നെ ഭീതിയിലായപ്പോള്‍ സര്‍വ്വാധിപതി യായ സര്‍വ്വശക്തന്‍ ബിംബാരാധകരായ മുശ്‌രികീ ങ്ങളോട്‌ യുദ്ധം ചെയ്യാന്‍ അനുമതി നല്‍കി. അങ്ങനെ ഹിജ്‌റ രണ്ടാം വര്‍ഷം സ്വഫര്‍ മാസത്തില്‍ വിശുദ്ധ ദീനില്‍ യുദ്ധം നിയമമാക്കപ്പെട്ടു. (സീറതുല്‍ഹലബിയ്യ).

അല്‍ ഗസവാത്ത്‌
        യുദ്ധങ്ങളെ
`ഗസ്‌വത്ത്‌' എന്നും `സരിയ്യത്ത്‌' എന്നും രണ്ടായി തിരിക്കാം. ഇതില്‍ മുത്ത്‌ നബി പങ്കെടുത്ത യുദ്ധത്തിനാണ്‌ `ഗസ്‌വത്ത്‌' എന്ന്‌ പറയുന്നത്‌. ഇസ്‌ലാമിക ചരിത്രത്തില്‍ പുണ്യനബി (സ) പങ്ക്‌ വഹിച്ചത്‌ 27 യുദ്ധങ്ങളിലാണ്‌. പ്രവാചക പ്രഭുവിന്റെ പുണ്യജീവിതത്തിലെ പ്രഥമയുദ്ധം ``വദ്ദാന്‍'' യുദ്ധമായിരുന്നു. വിശുദ്ധമക്കയുടെയും പുണ്യമദീനയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ്‌ ``വദ്ദാന്‍''. പ്രവാചകന്റെ പ്രിയപ്പെട്ട മാതാവിന്റെ വേര്‍പാട്‌ സംഭവിച്ച `അബവാഅ്‌' എന്ന നാടിനോട്‌ അടുത്ത്‌ കിടക്കുന്ന പ്രദേശമായതിനാല്‍ ഇത്‌ `അബവാഅ്‌ യുദ്ധം' എന്ന പേരിലും അറിയപ്പെടുന്നു. ഹിജ്‌റയുടെ രണ്ടാം വര്‍ഷം സ്വഫര്‍ മാസത്തിലായിരുന്നു പ്രസ്‌തുത യുദ്ധം. (ഫത്‌ഹുല്‍ബാരി)
       പ്രവാചകന്റെ അവസാനയുദ്ധം തബൂക്ക്‌ യുദ്ധമായിരുന്നു. വളരെ പ്രയാസം അനുഭവിച്ചിരു ന്ന സാഹചര്യത്തിലാണ്‌ ഇത്‌ സംഭവിച്ചത്‌. അതി നാല്‍ ഈ യുദ്ധത്തെ `ഗസ്‌വത്തുല്‍ ഉസ്‌റാ' (പ്രയാസ യുദ്ധം) എന്ന പേരിലും അറിയപ്പെടുന്നു. മുസ്‌ലിം സമൂഹത്തെ ഭൂമുഖത്ത്‌ നിന്ന്‌ ഉന്മൂലനം ചെയ്യാന്‍ റോം സംഘം സര്‍വ്വായുധവിഭൂഷിതരായി നില്‍ക്കു ന്ന വിവരം നബി(സ) തങ്ങള്‍ക്ക്‌ ലഭിക്കുകയും അതനുസരിച്ച്‌ പ്രവാചകന്‍ (സ) സ്വഹാബാക്കളെ ഒരുമിച്ച്‌ കൂട്ടി യുദ്ധാഹ്വാനം ചെയ്യുകയും മുഹമ്മദ്‌ ബ്‌നു മസ്‌ലുമത്‌ (റ) മദീന ഗവര്‍ണറായും അലിയ്യ്‌ ബ്‌നു അബീ ത്വാലിബ്‌ (റ) നെ അവിടുത്തെ കുടുംബ കാര്യ നിര്‍വ്വഹണത്തിനായും നിശ്ചയിക്കുകയും ചെയ്‌തു കൊണ്ട്‌ മുവ്വായിരത്തിലധികം അനുചര ന്മാരുമൊത്ത്‌ ഹിജ്‌റയുടെ ഒമ്പതാം വര്‍ഷം റജബ്‌ മാസം വ്യഴാഴ്‌ച ദിവസം മദീനയില്‍ നിന്നും തബൂ ക്കിലേക്ക്‌ പുറപ്പെട്ടു. ഇതാണ്‌ പ്രവാചക ജീവിത ത്തിലെ അവസാനത്തെ സായുധ സമരം. മദീനയുടെ യും വാദില്‍ ഖുറായുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ `തബൂക്ക്‌'. മദീനയില്‍ നിന്ന്‌ ഏതാണ്ട്‌ ഒരു മാസത്തെ വഴിദൂരം വരും. കഅ്‌ബ്‌ (റ) നെ തൊട്ട്‌ നിവേദനം ചെയ്‌ത ഒരു ഹദീസില്‍ കാണാം: ``പ്രവാചകന്‍ (സ) യുദ്ധത്തിന്‌ പുറപ്പെടാ നും യാത്രക്കും ഇഷ്‌ടപ്പെട്ടിരുന്ന ദിവസം വ്യാഴായ്‌ച ദിവസമായിരുന്നു''. ഇമാം തൗറ്‌ ബശ്‌ത്തി (റ) പറയുന്നു: നബി (സ) തങ്ങള്‍ യാത്രക്ക്‌ വ്യാഴാഴ്‌ച ദിവസത്തെ തിരഞ്ഞെടുക്കുന്നതിന്‌ പല ന്യായങ്ങ ളുണ്ട്‌. വ്യാഴാഴ്‌ച ബറക്കത്താക്കപ്പെട്ട ദിവസമാണ്‌. അടിമകളുടെ അമലുകള്‍ അവനിലേക്ക്‌ ഉയര്‍ത്ത പ്പെടുന്ന ദിവസമാണ്‌. കണക്കാല്‍ ആഴ്‌ചയിലെ ദിവസങ്ങളുടെ പൂര്‍ത്തീകരണമാണ്‌. വ്യാഴാഴ്‌ച പുറപ്പെടുന്നത്‌ ശുഭലക്ഷണമായി കണ്ടിരുന്നു. ഹജ്ജിനും മറ്റ്‌ യാത്രകള്‍ക്കും വ്യാഴാഴ്‌ച ദിവസം പറ്റുമെങ്കില്‍ അത്‌ തിരഞ്ഞെടുക്കുക. 
അസ്സരിയാത്ത്‌
       പ്രവാചക സാന്നിദ്ധ്യമില്ലാത്ത യുദ്ധങ്ങള്‍ക്കാണ്‌ `സരിയ്യത്ത്‌' എന്ന്‌ പറയുന്നത്‌. ഇത്‌ നാല്‍പത്തി യേഴെണ്ണമാണ്‌. അതില്‍ ആദ്യത്തെ സരിയ്യത്ത്‌ ഹിജ്‌റ ഒന്നാം വര്‍ഷം റമളാന്‍ മാസത്തില്‍ ഹംസത്ത്‌ബ്‌നു അബ്‌ദുല്‍മുത്തലിബ്‌(റ)ന്റെ നേതൃത്വത്തില്‍ നടന്ന യുദ്ധമായിരുന്നു. അവസാനത്തെ സരിയ്യത്ത്‌ ഹിജ്‌റയുടെ പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസം `ഉസാമത്ത്‌ ബ്‌നു സൈദ്‌'(റ)ന്റെ നേതൃത്വത്തില്‍ നടന്ന യുദ്ധമായിരുന്നു. 
ഇസ്‌ലാം വാളെടുത്ത സാഹചര്യം
      സത്യാസത്യവിവേചനം മാത്രമായിരുന്നു ഇസ്‌ലാ മിന്റെ ലക്ഷ്യം. വാര്‍, വൈന്‍, വുമണ്‍ (യുദ്ധം, കള്ള്‌, പെണ്ണ്‌) ഇതിന്‌ വേണ്ടിമാത്രം ജീവിച്ചിരുന്ന സംസ്‌കാ ര ശൂന്യരായ മക്കാ മുശ്‌രിക്കീങ്ങളെ സംസ്‌കരിക്കു വാനും ഇസ്‌ലാമിലേക്ക്‌ ക്ഷണിക്കുവാനും പ്രവാച കന്‍ (സ) മുന്നോട്ട്‌ വന്നപ്പോള്‍ പ്രവാചകനെയും പരിശുദ്ധ ഇസ്‌ലാമിനെയും നാമാവശേഷമാക്കാന്‍ അവര്‍ അശ്രാന്ത പരിശ്രമം നടത്തി.
        പരസ്യമായ ഭീഷണികള്‍, മോഹനവാഗ്‌ദാന ങ്ങള്‍, അസഹ്യമായ ആക്രമണങ്ങള്‍...തുടരെ തുടരെ പ്രവഹിച്ചു കൊണ്ടിരുന്നു. ത്വാഇഫിലെ കുട്ടികളുടെ മര്‍ദ്ധനത്താല്‍ പ്രവാചകപൂമേനിയില്‍ നിന്നുംരക്തം വാര്‍ന്നു. ഒട്ടകത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന ചീഞ്ഞ ളിഞ്ഞ കുടല്‍മാലകള്‍ ശിരസ്സില്‍ ചാര്‍ത്തപ്പെട്ടു. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കപ്പെട്ടു. നാടും വീടും സ്വത്തും സ്വന്തമെന്ന്‌ പറയാനുള്ള എല്ലാം നശിപ്പിക്കപ്പെട്ടു. ഇസ്‌ലാം മതം പുല്‍കിയതിന്റെ പേരില്‍ എത്രയോ പേര്‍ ശത്രുക്ക ളാല്‍ വധിക്കപ്പെട്ടു. ശല്യം സഹിക്കവയ്യാതെ എല്ലാം മറന്ന്‌ മക്കയില്‍ നിന്ന്‌ അല്ലാഹുവിന്റെ കല്‍പന പ്രകാരം പലായനം ചെയ്‌ത്‌ മദീനയില്‍ വന്നു. നബിയെയും മുഹാജിറുകളായ സ്വഹാബാക്ക ളെയും ഊഷ്‌മള സ്വീകരണങ്ങള്‍ നല്‍കി സഹായിച്ച അന്‍സ്വാറുകളെയും ക്രൂരമായി മര്‍ദ്ദിക്കുകയും അവകാശങ്ങള്‍ വെട്ടിപ്പിടിക്കുകയും ചെയ്‌തു. അവസാനം സ്വജീവിതം തന്നെ അപകടത്തിലാകുമെ ന്ന്‌ ഉറപ്പായി. ഇതെല്ലാം സഹിച്ച്‌ ഗത്യന്തരമില്ലാതെ വഴിമുട്ടി നിന്ന സന്ദര്‍ഭത്തിലായിരുന്നു പ്രവാചക നും അനുയായികളും വാളെടുത്തത്‌. ഈ വാളെടുക്ക ല്‍ അസത്യത്തെയും അനീതിയെയും പിഴുതെറിഞ്ഞ്‌ സത്യത്തെയും നീതിയെയും പുനഃസ്ഥാപിക്കാനായി രുന്നു. 
രക്തരഹിത യുദ്ധം
        പ്രവാചക പ്രഭുവിന്റെ 23 വര്‍ഷത്തെ ത്യാഗോ ജ്ജലമായ ജീവിതത്തില്‍ ഉണ്ടായ യുദ്ധങ്ങളില്‍ വളരെ പരിമിതമായ ആളുകള്‍ മാത്രമേ ബലിയാ ടാകേണ്ടി വന്നിട്ടുള്ളൂ. രക്തം കണ്ട്‌ അറപ്പ്‌ മാറാത്ത അക്രമികളായ ഭരണാധികാരികള്‍ നയിച്ച യുദ്ധങ്ങ ള്‍ പോലെയായിരുന്നില്ല പ്രവാചകന്‍ നയിച്ച യുദ്ധ ങ്ങള്‍. ബദറിന്റെ മണ്ണിലും ഉഹ്‌ദ്‌ രണാങ്കണത്തിലും ഖന്‍ദഖ്‌ പോര്‍ക്കളത്തിലും ശത്രുസൈന്യത്തോട്‌ വീറോടെ പോരാടി വിജയത്തിന്റെ വെന്നിക്കൊടി പറത്തിയത്‌ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച്‌ ആധിപത്യം സ്ഥാപിക്കാനായിരുന്നില്ല. മറിച്ച്‌ സത്യവും നീതിയും പുനഃസ്ഥാപിക്കാനും അശരണര്‍ക്കും ആലംബഹീനര്‍ക്കും മുശ്‌രികീങ്ങള്‍ അപമാനമായി കണ്ടിരുന്ന സ്‌ത്രീകള്‍ക്കും അവകാശ മൂല്യങ്ങള്‍ വാങ്ങിച്ചു കൊടുക്കുന്നതിന്‌ വേണ്ടിയു മായിരുന്നു. ആധുനിക കാലത്ത്‌ സംഭവിക്കുന്ന യുദ്ധങ്ങളെ പോലെ അധികാര മോഹങ്ങള്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ക്കും നിരപരാധികളെ കൊന്നൊടുക്കുന്നതിനും വേണ്ടിയായിരുന്നില്ല. 
        ഒരു സൈന്യാധിപന്‍ എന്ന നിലക്ക്‌ പ്രവാചകന്‍ നയിച്ച യുദ്ധങ്ങളും (ഗസ്‌വത്ത്‌) പ്രവാചകന്റെ അഭാവത്തില്‍ നടന്ന യുദ്ധങ്ങളും (സരിയ്യത്ത്‌) മഹത്തരമെന്ന്‌ വിശേഷിപ്പിക്കുന്ന ഫ്രഞ്ച്‌ വിപ്ലവവും റഷ്യന്‍ വിപ്ലവവും ഒന്നാം ലോക മഹായുദ്ധവും തമ്മില്‍ തുലനം ചെയ്‌താല്‍ പ്രവാചക കാലത്ത്‌ സംഭവിച്ച യുദ്ധങ്ങള്‍ തികച്ചും രക്ത രഹിത യുദ്ധങ്ങളാണെന്ന്‌ മനസ്സിലാക്കാം. പ്രവാചകന്‍ പങ്കെടുത്തതും പങ്കെടുക്കാത്തതുമായ ആകെ യുദ്ധങ്ങളുടെ കണക്ക്‌ 74. ബദ്‌റ്‌, ഉഹ്‌ദ്‌, മുറൈസിഅ്‌, ഖന്‍ദഖ്‌, ബനൂഖുറൈള, ഖൈബര്‍, ഹുനൈന്‍, ത്വാഇഫ്‌ ഇങ്ങനെ 8 യുദ്ധങ്ങളിലാണ്‌ ജീവഹാനി സംഭവിച്ചത്‌. ഇവയില്‍ പ്രവാചകനാല്‍ വധിക്കപ്പെട്ടത്‌ ഉഹ്‌ദ്‌ യുദ്ധത്തില്‍ ഉബയ്യ്‌ബ്‌നു ഖലഫ്‌ എന്ന ഏക മനുഷ്യനാണ്‌. 
             ഇരു സൈന്യത്തില്‍ വധിക്കപ്പെട്ടവര്‍ : 1018
മുസ്‌ലിം സൈന്യത്തില്‍ നിന്നും വധിക്കപ്പെട്ടത്‌ : 259
അമുസ്‌ലിം സൈന്യത്തില്‍ നിന്നും വധിക്കപ്പെട്ടത്‌ : 759
മുസ്‌ലിം തടവുകാര്‍ പിടികൂടിയ തടവുകാര്‍ : 6564
വധക്കുറ്റം തെളിഞ്ഞതിന്റെ പേരില്‍ ഇവരില്‍ നിന്ന്‌ 2 പേരെ വധിച്ചു. 6347 പേരെ വെറുതെ വിട്ടു. 
ഫ്രഞ്ച്‌ വിപ്ലവത്തില്‍ വധിക്കപ്പെട്ടവര്‍ : 66 ലക്ഷം
റഷ്യന്‍ വിപ്ലവത്തില്‍ വധിക്കപ്പെട്ടവര്‍ : ഒരു കോടി
ഒന്നാം ലോക മഹായുദ്ധത്തില്‍ വധിക്കപ്പെട്ടവര്‍ : 1 കോടി 6 ലക്ഷം
         പ്രവാചക കാലത്തുണ്ടായ യുദ്ധ പശ്ചാത്തലങ്ങ ളും ലക്ഷ്യങ്ങളും നീതിന്യായങ്ങളും സത്യധര്‍മ്മങ്ങ ളും പുനഃസ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു എന്ന്‌ ഈ കണക്കില്‍ നിന്ന്‌ തന്നെ ഗ്രഹിക്കാം. അധി കാരത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ വേണ്ടി കൂട പ്പിറപ്പിനെ തന്നെ അറുതി വരുത്തിക്കളയുന്ന ഭരണകര്‍ത്താക്കള്‍ക്കും അന്യന്റെ മുതലും അന്നത്തിന്‌ വകയില്ലാത്ത പാവപ്പെട്ടവന്റെ അവകാശവും കയ്യേറാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്ക്‌ പരിശുദ്ധ ഇസ്‌ലാം എന്നും ഒരു പാഠമാണ്‌. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...