Monday, 24 May 2021
സ്വൂഫിയും മസ്താനും....
Friday, 21 May 2021
ഒരു സ്വൂഫിയുംഒമ്പത് ലക്ഷം ഖലീഫമാരും!!!
Sunday, 16 May 2021
സ്വൂഫിയും വിലായത്തും (Soofiyum Vilayaththum ) part -3
സ്വൂഫിയും വിലായത്തും -3
ഇബ് രീസിൽ മഹാനവർകൾ പറയുന്നു: മഹത്തുക്കൾക്ക് സേവനം ചെയ്യുന്ന ചിലരും ഞാനും തമ്മിൽ സംസാരിച്ചിട്ടുണ്ട്. ഞാനും അയാളും ഒരു വലിയ്യിനെ സന്ദർശിക്കാൻ കൂടുതലായി പോകാറുണ്ടായിരുന്നു. ആ വലിയ്യ് മരിച്ചപ്പോൾ ഞാൻ വേറെ ഒരു വലിയ്യിനെ സന്ദർശിക്കാൻ തുടങ്ങി. എന്റെ കൂട്ടുകാരൻ ആദ്യത്തെ ആളുടെ സ്ഥലത്ത് തന്നെ ഇരുന്നു. ഒരിക്കൽ എന്നെ കണ്ട അയാൾ പറഞ്ഞു. ഞാൻ നിങ്ങളെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്നു. ഞാൻ പറഞ്ഞു. നല്ലത്, എനിക്ക് അയാളുടെ ഉദ്ദേശം മനസ്സിലായിരുന്നു. അയാൾ പറഞ്ഞു. മുമ്പ് നിങ്ങൾ ഇന്ന വലിയ്യിന്റെ കൂടെയായിരുന്നു. അദ്ദേഹം വലിയ്യാണന്നതിൽ തർക്കമില്ലാത്തയാളാണ്. ഇപ്പോൾ താങ്കൾ മറ്റൊരാളുടെ കൂടെയാണ്. താങ്കൾ മാണിക്യവും രത്നവും ഉപേക്ഷിച്ച് പകരം കല്ലുകളെയാണ് സ്വീകരിച്ചിരിക്കുന്നത്. അപ്പോൾ ഞാൻ ചോദിച്ചു. താങ്കൾ ഈ പറയുന്നത് ഉൾക്കാഴ്ച കൊണ്ടാണോ അല്ല, അതില്ലാതെയാക്കാൻ താങ്കൾ ഉൾക്കാഴ്ച്ച കൊണ്ടാണ് പറയുന്നതെങ്കിൽ അതെനിക്ക് പറഞ്ഞുതരിക. ഞാൻ എന്റെയടുത്തുള്ളത് താങ്കൾക്കും പറഞ്ഞു തരാം. ഇനി താങ്കൾ ഉൾക്കാഴ്ചയില്ലാതെയാണ് ഇത് പറയുന്നതെങ്കിൽ അതിന്റെ പ്രമാണം പറയുക. അപ്പോൾ അയാൾ പറഞ്ഞു: അത് സൂര്യനെ പോലെ വ്യക്തമാണ്. ഞാൻ പറഞ്ഞു. താങ്കളുടെ ഈ വാക്ക് അല്ലാഹുവിൽ നിന്നും താങ്കളെ അകറ്റുന്നതും പിശാചിലേക്ക് താങ്കളെ അടുപ്പിക്കുന്നതുമാണെന്ന് ഒരാൾ പറഞ്ഞാൽ താങ്കൾ ചോദിക്കും : അതിന്റെ പ്രമാണമെന്ത് ? അപ്പോൾ അയാൾ പറയും , അത് സൂര്യനെ പോലെ വ്യക്തമാണെന്ന് , അപ്പോൾ താങ്കളുടെ മറുപടി എന്തായിരിക്കും?. എന്ത് മറുപടി പറയണമെന്നറിയാതെ അയാൾ നിശ്ശബ്ദനായി. എന്നിട്ട് ഞാൻ അയാളോട് പറഞ്ഞു. താങ്കളുടെ പ്രമാണങ്ങൾ ഞാൻ ചിന്തിച്ചു. അതിനെ വിചിന്തനം നടത്തിയപ്പോൾ ആകെ താങ്കൾക്ക് ഉള്ളത് ഒരു പ്രമാണം മാത്രമാണ്. അയാൾ ചോദിച്ചു. അതെന്താണ് ? ഞാൻ പറഞ്ഞു: താങ്കൾ വാദിക്കുന്നത് താങ്കൾ അല്ലാഹുവിന്റെ അധികാരത്തിൽ പങ്കാളിയാണെന്നാണ്. ഒരാൾക്ക് അല്ലാഹു താങ്കളുടെ സമ്മതമില്ലാതെ ഒന്നും കൊടുക്കുകയില്ല. ആത്മജ്ഞാനത്തിന്റെ കവാടം തുറക്കുകയില്ല. താങ്കൾ നിഷേധിക്കുന്ന വലിയ്യിന് താങ്കൾ അറിഞ്ഞു കൊണ്ട് അല്ലാഹു വിലായത്ത് നൽകിയിട്ടില്ല. താങ്കൾ അറിയാതെ അല്ലാഹുവിന് കൊടുക്കാനും കഴിയില്ല. ഇതിനാലാണ് താങ്കൾക്ക് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ നിഷേധിക്കാൻ സാധിച്ചത്. അല്ലാഹുവിന്റെ അധികാരത്തിൽ അവന് പങ്കുകാരില്ലെന്നും അവൻ കൊടുക്കുന്നതിനെ തടയുന്നവനില്ലെന്നും താങ്കളെങ്ങാനും വിശ്വസിച്ചിരുന്നെങ്കിൽ മഹത്തുക്കളായ അല്ലാഹുവിന്റെ ദാസന്മാർക്ക് അല്ലാഹു നൽകിയ നന്മകൾ താങ്കൾ അംഗീകരിക്കുമായിരുന്നു.
ഇത് കേട്ട് അയാൾ ഞാൻ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നു എന്ന് മൂന്ന് തവണ ആവർത്തിച്ച് പറഞ്ഞു. താങ്കൾ പറഞ്ഞതാണ് ശരി അല്ലാഹുവാണേ സത്യം. നമ്മൾ വെറും വാക്ക് പറയുന്നവരും അസത്യം കൊണ്ട് സത്യത്തെ എതിർക്കുന്നവരും മാത്രമാണ് (അൽ ഇബ്രീസ് )
വലിയ്യാണെന്നറിയപ്പെടുന്ന ഒരാളെ എങ്ങനെയെല്ലാം എതിർക്കാൻ സാധിക്കുമെന്നുള്ളതിന് ഉദ്ധരണികൾ പരതി മഹത്തുക്കളെ നിഷേധിക്കുന്നവർ വരുമ്പോൾ മഹത്തുക്കൾ കൂടുതൽ അവർക്ക് എതിർക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും പ്രവർത്തിക്കുക. കാരണം അല്ലാഹു അവരെ പരാജയപ്പെടുത്താൻ ഉദ്ദേശിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണത്.
ഖൂത്വാരി ശൈഖുന (റ) (തൊടുപുഴ ഹസ്റത്ത്) Koothari shaikuna, thodupuzha hazrath
ഖൂത്വാരി ശൈഖുന (റ)
(തൊടുപുഴ ഹസ്റത്ത്)
![]() |
Maqam of thodupuzha Hazrath (qs) |
ഇടുക്കി ജില്ലയിലെ തൊടുപുഴയാറിന്റെ സമീപ പ്രദേശമായ കാരിക്കോട് കേരളത്തിലെ അറിയപ്പെട്ട സ്ഥലമാണ്. പഴമയുടെ പര്യായമായ നൈനാർ മസ്ജിദും, ഹൈന്ദവരുടെ പുണ്യ ഗേഹമായ കാരിക്കോട് ഭഗവതി ക്ഷേത്രവും ഒരു ദിവസമാണ് തറക്കല്ലിട്ടത് എന്നതു തന്നെ കാരിക്കോടിന്റെ മത നിരപേക്ഷതയുടെയും , മത സഹിഷ്ണുതയുടെയും മകുടോദാഹരണമാണ്.
ജനനം
ഹിജ്റ 1317 ദുൽഖഅ്ദ 26 ബുധൻ തമിഴ് നാട് നാഗർകോവിൽ കോട്ടാർ കച്ചപ്രതെരുവിലെ പീർമുഹമ്മദ് സാഹിബിന്റെയും മീരാമ്മാൾ ബീവിയുടെയും മകനായി ശൈഖുന മുഹമ്മദ് സ്വൂഫി ( റ ) ഭൂജാതനായി. തന്റെ മൂന്നാം വയസ്സിൽ പ്രിയ മാതാവ് നഷ്ടമായി.
പഠനം
ഏഴാം വയസ്സിൽ പ്രാഥമിക വിദ്യഭ്യാസം തുടങ്ങുകയും സ്വൂഫി വര്യൻമാരായ മശാഇഖുമാരുടെ ശിക്ഷണത്തിൽ മത പഠനം തുടങ്ങുകയും പതിനെട്ടാമത്തെ വയസ്സിൽ ബിരുദ പഠനത്തിനായി തമിഴ് നാട്ടിലെ പുതുക്കുടിയിലെ പ്രസിദ്ധമായ മദ്റസ അന്നൂറുൽ മുഹമ്മദിയ എന്ന പുണ്യ സ്ഥാപനത്തിൽ ചേരുകയും ചെയ്തു.
മുദർറിസ്
സുപ്രസിദ്ധ സ്വൂഫിവര്യനായ ശൈഖുന അബ്ദുൽ കരീം ഹസ്റത്ത് (റ) അവർകളുടെ മഹനീയ ശിക്ഷണത്തിൽ വിവിധ വിജ്ഞാനങ്ങൾ കരസ്ഥമാക്കി. ഉസ്താദുമാരുടെ കണ്ണിലുണ്ണിയും സഹപാഠികളുടെ പ്രിയ തോഴനുമായി കഴിയവെ ഈരാറ്റുപേട്ടയിലെ മമ്പഉൽ ഖൈറാത്ത് എന്ന മത വിജ്ഞാന കേന്ദ്രത്തിലേക്ക് ഉസ്താദിനെ അന്വോഷിച്ചിച്ച് ദറസിന്റെ കാര്യദർശികൾ ചെന്നപ്പോൾ ഉസ്താദുമാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ശൈഖുന അബ്ദുൽ കരീം ഹസ്റത്ത് (റ) അവർകൾ അവർകൾ തന്റെ അരുമ ശിഷ്യനെ ആശിർവദിച്ച് അവരോടൊപ്പം അയച്ചു. ഈരാറ്റുപേട്ടക്കാർക്ക് ഓർക്കാപുറത്ത് വീണു കിട്ടിയ മുത്തിനെ അവർ ആദരവോടെ സ്വീകരിച്ചു.
ആത്മനിർവൃതിയുടെ ആ നല്ല നാളുകൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു നിയോഗമായി ഭവിച്ചത് ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴയിലേക്കുള്ള ഒരു വിവാഹ യാത്രയായിരുന്നു. കാൽനടയാലും, കാള വണ്ടിയിലും മുന്നോട്ട് നീങ്ങുന്ന യാത്ര സംഘത്തിൽ നമ്മുടെ ശൈഖുന (റ) വും ഭാഗഭാക്കായി . ശൈഖുനായെ കണ്ട തൊടുപുഴക്കാർ ആ സത്തിനെ മറ്റാർക്കും വിട്ട് കൊടുക്കാൻ തയ്യാറായില്ല. ശൈഖുന (റ) വിന്റെ ആഗമനം തൊടുപുഴ നിവാസികൾക്ക് ഒരനുഗ്രഹം ആയിരുന്നു. അവരുടെ വരവോടെ കാരിക്കോടിന് പുത്തനുണർവ്വുണ്ടായി. തഖ്‌വയിലധിഷ്ഠിത ജീവിതം നയിക്കുന്ന കാരണവൻമാർക്കും നാട്ടുകാർക്കും വീണ് കിട്ടിയയ നിധിയായിരുന്നു ശൈഖുന (റ).
പുരാതനമായ കാരിക്കോട് നൈനാര് മസ്ജിദിന്റെ ഇമാമും മുദർറിസുമായി സേവനം ചെയ്യുന്ന നാളുകളിൽ അവിടുന്ന് പകർന്ന വിജ്ഞാനമുത്തുകൾ വാരിക്കൂട്ടുവാനും ആത്മ നിർവൃതി അടയുവാനും ജനങ്ങളുടെ ആകാംക്ഷ വളരെ വലുതായിരുന്നു. അല്ലാഹുവിന്റെ പ്രീതിക്കായി സർവ്വം സമർപ്പിച്ച മഹാനവർകൾ അന്നാട്ടുകാരായ സകല മത വിശ്വാസികളുടെയും അഭയ കേന്ദ്രമായിരുന്നു. സത്യസന്ധവും സുതാര്യവുമായ പ്രവർത്തനങ്ങളിലൂടെ ജീവിതവിശുദ്ധി കൈവരിച്ച ആ മഹാ മനീഷിയുടെ പിന്നിൽ അവർ അണിനിരന്നു. തന്നിൽ നിന്ന് ഒരു നോക്ക് കൊണ്ട് പോലും വിഷമമുണ്ടാകരുതെന്ന് ശൈഖുന (റ) വിന് നിർബന്ധമുണ്ടായിരുന്നു.
ശൈഖുന (റ) വിന്റെ വിജ്ഞാനം കാരിക്കോടിന് അനിവാര്യമാണന്ന് നാട്ടുകാർ തീരുമാനിച്ചു. തദ്ദേശവാസികൾ കാരിക്കോടിന് സ്വന്തമായി ഒരു ദീനീ വിജ്ഞാന കേന്ദ്രം പടുത്തുയർത്താൻ തീരുമാനിച്ചു. ഉദാരമതികൾ സ്ഥലം ലഭ്യമാക്കി. ദർസ് നിർമാണത്തിനുള്ള സാധന സാമഗ്രികൾസംഭാവന നൽകി. അങ്ങനെ ആ ആഗ്രഹം പൂവണിഞ്ഞു. അതായിരുന്നുകാരിക്കോട് നൂറുൽ ഇസ് ലാം അറബിക്കോളേജ് . ശൈഖുന (റ) വഫാത്ത് വരെ ദറസ് നടത്തിയത് ഇവിടെയായിരുന്നു. പിന്നീട് അതിന്റെ നാമം മുനവ്വിറുൽ ഇസ്‌ലാം എന്നായി മാറി.
വിവാഹം
കാരിക്കോട് നൈനാർ മസ്ജിദിന്റെ ഇമാമായും, മുദർരിസായും സേവനമനുഷ്ഠിക്കുന്ന കാലത്ത് കാരിക്കോട് തന്നെ സ്ഥിര താമസം ആരംഭിച്ചു. കാരിക്കോട് ഫക്കീർ ലബ്ബയുടെ മകൾ ഫാത്വിമ ബീവിയെ വിവാഹം ചെയ്തു. ഹിജ്റ 1347 ശവ്വാൽ 7 നായിരുന്നു വിവാഹം
സൂക്ഷ്മത
മഹാനവർകൾ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടാൻ ഒരുങ്ങുമ്പോൾ അൽപം തുക ഹദ്‌യയായി ചിലർ കൊടുത്തപ്പോൾ അതിനെ കുറിച്ച് അന്വേഷിക്കുകയും അത് മടക്കിക്കൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ശേഷം കുറഞ്ഞ ആളുകൾ ശൈഖുന (റ)യുടെ കൈവശം ഒരു തുക കൊടുക്കുകയും അത് വാങ്ങുകയും ചെയ്തു. പൊരുത്തമില്ലാത്ത ഒരു പൈസ പോലും തന്റെ കൈവശം വന്നുചേരുന്നതിനെ അത്രമാത്രം ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്തു.
ശിഷ്യസ്നേഹം
ഇന്നത്തെ പോലെ ക്യാന്റീൻ സൗകര്യമില്ലാത്ത കാലത്ത് മുതഅല്ലിമുകൾക്ക് ഭക്ഷണം നൽകിയിരുന്നത് ദീനീ സ്നേഹികളും ഉദാരമതികളുമായ നാട്ടുകാരായിരുന്നു. പതിവുപോലെ ഒരു മുതഅല്ലിം രാത്രി ഭക്ഷണത്തിന് പോയി. കൂടെ പോകാറുണ്ടായിരുന്ന മുതഅല്ലിം അന്നുണ്ടായിരുന്നില്ല. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്ക് ഒരു നിലക്കും മുന്നോട്ട് നീങ്ങാൻ കഴിയാതെ പ്രയാസപ്പെട്ടു. ശക്തമായ ഇരുട്ടും വിജനമായ വഴിയും ! പ്രയാസപ്പെട്ട് ഭയത്തോടെ നിൽക്കുമ്പോൾ ഏറെ അകലെയല്ലാതെ ഒരു മനുഷ്യ രൂപം പ്രത്യക്ഷപ്പെടുകയും ആ ധൈര്യത്തിൽ അദ്ദേഹത്തെ പിന്തുടർന്ന് ദറസിലെത്തുകയും ചെയ്തു. ശേഷം ആ മുതഅല്ലിമിന് പനി പിടിപെട്ടു. അൽപം കഴിഞ്ഞ് ആ മുതഅല്ലിമിനെ സമീപിച്ച് ശൈഖുന (റ) പറഞ്ഞു.
"നിനക്ക് വേണ്ടിയല്ലേ ഞാനവിടെ വന്നത് "
ഈ സമയത്തൊക്കെ ശൈഖുന (റ) ദറസിൽ തന്നെയുണ്ടായിരുന്നുവെന്ന് സാക്ഷ്യം. അതോടെ മുതഅല്ലിമിന് പനി മാറി സുഖം പ്രാപിച്ചു
ഹജ്ജ് യാത്ര
ശൈഖുന (റ)വും മറ്റ് നാല് പേരും (07/05/1951) റജബ് 30 തിന് തിങ്കൾ രാവിലെ 8.00 മണിക്ക് എറണാകുളത്തേക്ക് പുറപ്പെടുകയും അന്ന് 2 : 30 ന് എറണാകുളത്ത് നിന്ന് മുംബൈയിലേക്ക് ട്രെയിൻ കയറി. 09/5/1951 ബുധൻ 1:30 ന് മുംബൈയിൽ എത്തുകയും ചെയ്തു.15 ദിവസത്തോളം ബോംബെയിൽ താമസമാക്കി. 25/05/1951 വെള്ളിയാഴ്ച്ച 5:30ന് കപ്പലിൽ ജിദ്ദയിലേക്ക് ...
10 ദിവസത്തോളം കപ്പൽ യാത്ര . 04.06.1951 തിങ്കൾ 9:30 ന് ജിദ്ദയിൽ എത്തി. പരിശുദ്ധ റമളാനിന്റെ രാപകലുകൾ വിശുദ്ധ മക്കയിൽ . 120 ദിവസത്തോളം മക്കയിലും മദീനയിലുമായി താമസം. ഇക്കാലയളവിൽ മക്കയിലേയും മദീനയിലെയും പുണ്യസ്ഥലങ്ങൾ മുഴുവനും സന്ദർശിച്ചു. മഹത്തുക്കളായ സ്വഹാബത്തിന്റെ മഖ്ബറകൾ സിയറത്ത് ചെയ്തു. അന്ന് അവിടെ മുദർരി സായി സേവനമനുഷ്ഠിക്കുന്ന ധാരാളം ആലിമീങ്ങളുമായി കൂടികാഴ്ച്ച നടത്തി. അന്നവിടെ ലഭ്യമായ കുതുബ്ഖാനകൾ, ലൈബ്രറികൾ ഒന്നൊഴിയാതെ സന്ദർശിച്ചു. അന്ന് അവിടെ നിന്ന് ധാരാളം ഗ്രന്ഥങ്ങൾ ശേഖരിച്ചു. ഇന്ന് ലഭ്യമാകാൻ പ്രയാസകരമായ പല ഗ്രന്ഥങ്ങളും മഹാനവർകളുടെ ഗ്രന്ഥശേഖരത്തിൽ ഉൾപ്പെടുന്നു. എന്നത് തന്നെ അവ ശേഖരിക്കുന്നതിലും കണ്ടെത്തുന്നതിലും ശൈഖുന (റ) വിന് ഉണ്ടായിരുന്ന അമിതമായ താത്പര്യവും അത്യുൽസാഹവും എത്രയായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. 20/09/1951 (വ്യാഴം) മക്കയിൽ നിന്ന് ജിദ്ദയിലേക്ക്... 24/09/1951 ( തിങ്കൾ ) ജിദ്ദയിൽ നിന്ന് ബോംബെയിലേക്ക് . 03/10/1951 രാവിലെ 10 മണിക്ക് ബോംബെയിൽ എത്തി. 08/10/1951 രാവിലെ ആലുവയിൽ എത്തി. അന്ന് തന്നെ തൊടുപുഴയിലെ വസതിയിലും എത്തി
![]() |
Mahlarathul Qadiruyya karikode |
![]() |
Nooru Hafiz Hifzul Quran College, Karikode |
സ്വൂഫിയും വിലായത്തും (Soofiyum Vilayaththum ) part -2
സ്വൂഫിയും വിലായത്തും!!... 2
ഇമാം ശാഫിഈ ( റ ) പറഞ്ഞു . " ആത്മപ്രഭ ഹൃദയത്തിൽ അല്ലാഹു ഇട്ട് തരാൻ വല്ലവനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ഏകാന്തതയും അൽപാഹാരവും വിഡ്ഢികളോടും നിഷ്പക്ഷതയും അദബുമില്ലാത്ത പണ്ഡിതരോടുമുള്ള സംസർഗ്ഗം ഉപേക്ഷിക്കട്ടെ.
ഇങ്ങനെയുള്ള പണ്ഡിതർ ആരാണെന്ന് ഇമാം അബ്ദുൽഗനിയൂന്നാബുലുസി (റ) വിശദീകരിക്കുന്നു : ഔലിയാഇന്റെ മാർഗ്ഗത്തിൽ നിന്നും അവർക്ക് അറിയാത്തതിനെ നിഷേധിക്കുന്ന പണ്ഡിതരാണവർ. അവരെ ഉപേക്ഷിക്കൽ ആത്മജ്ഞാ നമുണ്ടാകാനുള്ള മാർഗ്ഗമാണ് " (അൽവുജൂദ്)
ഗൗസുൽ അഅ്ളം അബ്ദുൽഖാദിർ ജീലാനി (റ) അവിടുന്നിന്റെ ഫത്ഹുർറബ്ബാനിയിൽ പറയുന്നു: വിജയം ഉദ്ദേശിക്കുന്നവൻ ശൈഖുമാരുടെ കാലടിക്കീഴിലെ മണ്ണാവട്ടെ..
മുഹ്‌യിദ്ദീൻ മാലയിൽ ഖാളി മുഹമ്മദ് ( റ ) പറയുന്നത് “ ആഖിറം തന്നെ കൊതിയുള്ള ലോകരേ , അവരെ മുരീദായി കൊള്ളുവീൻ അപ്പോളെ " ആഖിറം തന്നെ കൊതിയുള്ള ലോകരേ എന്നാണ് പറഞ്ഞത്. അഥവാ കൊതി യുള്ള എല്ലാവർക്കും പണ്ഡിതരാവട്ടെ പാമരരാവട്ടെ ത്വരീഖത്ത് വേണം എന്നാണ് ഹിജ്റ 1026ൽ വഫാത്തായ മഹാനായ ഖാളി മുഹമ്മദ് (റ) പറയുന്നത്.
അടുത്ത വരിയിൽ മഹാൻ പറയുന്നു: "ഞാങ്ങളെല്ലാരും അവരെ മുരീദാകാൻ , ഞാങ്ങൾക്കുദവി താ ഞാങ്ങളെ നായനേ" (രക്ഷിതാവേ! ശൈഖവർകളുടെ മുരീദാകാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ !). മുഹ്‌യിദ്ദീൻ മാലക്ക് തീർത്തും കടകവിരുദ്ധമാണ് ഇന്ന് ചിലരുടെ വാക്കുകളും പ്രവൃത്തികളും. അതിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർക്ക് എന്ത് പറ്റി?
അൽഗൗസ് അബ്ദുൽ അസീസ് അദ്ദബ്ബാഗ് ( റ ) പറയുന്നു : അകലെ ഒരു നാട്ടിലുള്ള വലിയ്യിനെ കുറിച്ചും അദ്ദേഹത്തിന്റെ കറാമത്തുകളും കേൾക്കുമ്പോൾ കേൾക്കപ്പെട്ട കറാമത്തുകൾക്ക് അനുസൃതമായി ഒരു ചിത്രം ആ വലിയ്യിന് നൽകും. ചെന്ന് കാണുമ്പോൾ താൻ മനസ്സിൽ സങ്കൽപ്പിച്ച ചിത്രത്തിന് വിപരീതമായി ആ വലിയ്യിനെ കണ്ടാൽ ഇത് ആ വലിയ്യ് തന്നെയാണോ എന്ന് സംശയിക്കും. "ഫാസ് " എന്ന സ്ഥലത്തുള്ള ഒരു വലിയ്യിനെയും അദ്ദേഹത്തിന്റെ ധാരാളം കറാമത്തുകളെയും അറിഞ്ഞ ജസാഇറിലുള്ള ഒരാൾ തന്റെ മനസ്സിൽ വൃദ്ധനും ഗാംഭീര്യവുമുള്ള ആളായി രിക്കും ആ വലിയ്യെന്ന് രൂപകൽപന നൽകി.
അങ്ങനെ ആ വലിയ്യിനെ കണ്ട് ആത്മ ജ്ഞാനം ലഭ്യമാക്കാൻ അയാൾ പുറപ്പെട്ടു. ഫാസിൽ എത്തിയപ്പോൾ അയാൾ ശൈഖിന്റെ വീട് അന്വേഷിച്ച് കണ്ടെത്തി. ആ വലിയ്യിന്റെ വീടിന്റെ വാതിലിൽ പാറാവുകാരുണ്ടാവുമെന്നായിരുന്നു അയാൾ മനസ്സിലാക്കിയത്. വാതിലിൽ മുട്ടി. വലിയ്യ് വാതിൽ തുറന്ന് പുറത്തു വന്നു. സന്ദർശകൻ ഇത് പാറാവുകാരനാണെന്ന് തെറ്റിദ്ധരിച്ച് പറഞ്ഞു. നിങ്ങൾ ചെന്ന് വലിയ്യിനോട് എന്റെ കാര്യം പറയണം വലിയ്യ് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ നാട്ടിൽ നിന്നും ഒരു മാസമോ അതിലധികമോ ദൂരം താണ്ടി ലക്ഷ്യം വെച്ച് വന്നയാൾ ഞാൻ തന്നെയാണ്. മറ്റാരുമല്ല സന്ദർശകൻ പറഞ്ഞു. ഞാൻ അന്യനാട്ടുകാരനാണ്. ശൈഖിനെ കാണാൻ അതിയായ ആഗ്രഹത്തോടെ വന്നതാണ്. അദ്ദേഹത്തെ എനിക്ക് അറിയിച്ചു തരൂ. അല്ലാഹു താങ്കൾക്ക് അനുഗ്രഹം ചെയ്യട്ടെ. സന്ദർശകൻ വലിയ്യിലേക്ക് നോക്കിയപ്പോൾ വസ്ത്രാഡംബരമോ അയാൾ മനസ്സിൽ കണ്ട രൂപമോ ഇല്ലാതിരുന്നതിനാലാണ് അയാൾക്ക് ഉൾക്കൊളളാൻ സാധിക്കാതെ വന്നത്. വലിയ്യ് സന്ദർശകനോട് പറഞ്ഞു. ഓ സാധുവായ മനുഷ്യാ!താങ്കൾ ഉദ്ദേശിക്കുന്ന ആൾ ഞാനാണ്. സന്ദർശകൻ ഞാൻ നിങ്ങളോട് പറഞ്ഞില്ലേ ? ഞാൻ ഈ നാട്ടുകാരനല്ല. അതിനാൽ ഞാൻ ആഗ്രഹിച്ചുവന്ന ശൈഖിനെ എനിക്ക് പറഞ്ഞതരൂ എന്ന്. നിങ്ങൾ എന്നെ പരിഹസിക്കരുത്. വലിയ്യ് : ഞാൻ നിങ്ങളെ പരിഹസിച്ചിട്ടുണ്ടെങ്കിൽ നമുക്കിടയിൽ അല്ലാഹുവുണ്ട്. സന്ദർശകൻ : അല്ലാഹു നിങ്ങൾക്ക് മതി എന്ന് പറഞ്ഞ് തിരിച്ചു പോയി. കാരണം ആ വലിയ്യിന്റെ കറാമത്തുകൾ കേട്ട് സന്ദർശകൻ മനസ്സിൽ രൂപകൽപന ചെയ്ത രൂപത്തിലായിരുന്നില്ല ആ വലിയ്യ്.
അൽ ഗൗസ് അബ്ദുൽ അസീസുദ്ദബ്ബാഗ് (റ) തുടരുന്നു : എത്രയെത്ര ആളുകളാണ് ഈ കാരണം കൊണ്ട് വീണ് പോയത്. അവർ ഔലിയാഇന്റെ കറാമത്തുകളിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ വായിച്ച് ആ ഗ്രന്ഥങ്ങളിൽ നിന്ന് വലിയ്യിനെ മനസ്സിൽ രൂപകൽപന നടത്തും എന്നിട്ട് തന്റെ കാലഘട്ടത്തിലുള്ള ഔലിയാഇനെ ആ ചിത്രവുമായി സാമ്യപ്പെടുത്തി നോക്കി അവരെല്ലാവരിലും സംശയിക്കും. ഗ്രന്ഥങ്ങളിൽ രേഖപ്പെടാത്ത വിശേഷണങ്ങൾ സമകാലികരിൽ കണ്ടതാണ് കാരണം. അവരെങ്ങാനും കറാമത്തുകൾ രേഖപ്പെടുത്തപ്പെട്ട ഔലിയാഇനെ അവ രേഖപ്പെടുത്തുന്നതിന് മുമ്പ് കണ്ടിരുന്നെങ്കിൽ തന്റെ സമകാലികരായ ഔലിയാഇൽ മോശമായി കണ്ട വിശേഷണങ്ങൾ അവരിലും കാണുമായിരുന്നു.
അജ്ഞത ചിലരെ സമകാലികരായ മുഴുവൻ ഔലിയാക്കളുടെയും വിലായത്തിനെ നിഷേധിക്കുന്നതിലേക്ക് എത്തിക്കും. കാരണം വിലായത്ത് അവർ മനസ്സിലാക്കിയ ചില വ്യവസ്ഥകളിൽ നിക്ഷിപ്തമാണെന്നാണ് അവരുടെ ബുദ്ധിയിൽ ഉറച്ചു കഴിഞ്ഞിരിക്കുന്നത്. അത് വെച്ച് സമകാലികരായ ഓരോരുത്തരെയും അളന്ന് നോക്കുമ്പോൾ ആ വ്യവസ്ഥ അയാളോട് ഒക്കാത്തതായി കാണും. അങ്ങനെ ഓരോരുത്തരുടെയും വിലാ യത്ത് അളന്ന് നിഷേധിച്ച് കൊണ്ടേയിരിക്കും.
ചുരുക്കത്തിൽ ഇക്കൂട്ടർ ബാഹ്യലോകത്ത് ഉണ്മയില്ലാത്ത ഒരു പൊതുവായ വലിയ്യിൽ വിശ്വസിക്കുന്നേടത്ത് എത്തിച്ചേരും (വലിയ്യ് ഉണ്ടോ ? ഉണ്ട്. ഇന്നയാൾ വലിയ്യാണോ ? അല്ല എന്ന നയം)
ഇവരുണ്ടോ അറിയുന്നു വിലായത്ത് എന്നാൽ അല്ലാഹു തന്റെ ദാസനെ തന്റെ സാമീപ്യത്തിന് വേണ്ടി തിരഞ്ഞെടുക്കൽ മാത്രമാണെന്ന്. ആ വിലാത്തിന് വ്യവസ്ഥ വെക്കാൻ ഒരു സ്യഷ്ടിക്കും അവകാശമില്ല (അൽ ഇബ്രീസ്)
ഈ പറഞ്ഞത് തീർത്തും ഔലിയാഇന് തങ്ങളുടെ അരികിലുള്ള അളവു കോൽ കൊണ്ട് അളന്ന് നീളം കുറവോ കൂടുതലോ ആണ ങ്കിൽ വലിയല്ല എന്ന് പ്രഖ്യാപിക്കുന്ന ചില നവബിദഇകൾക്കിട്ട് കൊട്ടിയതാണെന്ന് വ്യക്തം. ഞങ്ങളോട് ചോദിക്കാതെ ഞങ്ങളാകുന്ന സെൻസർബോർഡ് തീരുമാനിക്കാതെ ഒരാളും വലിയ്യാകരുത്. വലിയ്യാക്കാൻ അല്ലാഹുവിന് അവകാശമില്ല എന്ന് സാരം.
ഇബ്രീസിൽ തുടരുന്നു : മേൽ പറഞ്ഞത് പോലുള്ള ഒരു സംഭവം എന്റെ സമകാലികരായ ചില കർമ്മശാസ്ത്ര പണ്ഡിതന്മാർക്ക് അനുഭവമുണ്ടായി. ഒരു കർമ്മശാസ്ത്ര പണ്ഡിതൻ വിലായത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും മുറബ്ബിയായ വലിയ്യ് ഏത് രൂപത്തിലാകണം എന്നെല്ലാം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥവുമായി എന്നെ സമീപിച്ച് പറഞ്ഞു: "ഈ ഗ്രന്ഥത്തിൽ വിലായത്തിനെ കുറിച്ചും വലിയിനെ കുറിച്ചും പരാമർശിച്ചത് നിങ്ങൾ ഒന്ന് കേൾക്കണേ"
വലിയ്യാണെന്ന് പറയപ്പെടുന്ന ചിലരെ എതിർക്കലാണ് അയാളുടെ ലക്ഷ്യമെന്ന് എനിക്ക് മനസ്സിലായി. അങ്ങനെ അയാൾ ആ ഗ്രന്ഥത്തിലുള്ളത് എനിക്ക് വായിച്ചു തരാൻ ഉദ്ദേശിച്ചു. അത് ഞാൻ അംഗികരിച്ചാൽ അയാളുടെ ഉള്ളിലുള്ള ഔലിയാഇനോടുള്ള നിഷേധവും ആരോപണങ്ങളും കൊണ്ട് എന്നെ കുടുക്കലാണെന്ന് മസ്സിലാക്കിയ ഞാൻ അയാളോട് പറഞ്ഞു: എന്റെ ഒരു ചോദ്യത്തിന് മറുപടി പറയാതെ നീ ആ ഗ്രന്ഥത്തിലുളളത് വായിക്കരുത്. എന്റെ ചോദ്യത്തിന് മറുപടി തന്നിട്ട് നിനക്ക് ഇഷ്ടമുള്ളത് വായിക്കാം.
പറയാമോ ? ഈ ഗ്രന്ഥകാരൻ അല്ലാഹുവിന്റെ ഖജനാവുകളേയും അവന്റെ ധർമ്മങ്ങളേയും അവന്റെ വിശാലമായ അധികാരത്തെ യുമെല്ലാം പൂർണ്ണമായി അറിഞ്ഞിട്ടുണ്ടോ ? അതല്ല , അയാൾ മൂസാ നബി (അ) യോട് ഖിള്ർ (അ) പറഞ്ഞത് പോലെ എന്റെയും താങ്കളുടെയും അറിവ് അല്ലാഹുവിന്റെ അറിവിലേക്ക് നോക്കുമ്പോൾ ഈ കൊച്ചു കിളി സമുദ്രത്തിൽ നിന്നും കൊത്തിയപ്പോൾ അതിന്റെ കൊക്കിൽ കുരുങ്ങിയ വെള്ളത്തിനോളമേ ഉള്ളൂ എന്ന ഗണത്തിലാണോ ?
അല്ലാഹുവിന്റെ അധികാരവും അവന്റെ ഖജനാവും പൂർണ്ണമായും ഈ ഗ്രന്ഥകർത്താവ് അറിയുമെന്ന ധാരണയുണ്ടങ്കിൽ വായിച്ചു കൊളളുക.ഞാൻ കേൾക്കാം.
അപ്പോൾ കർമ്മശാസ്ത്ര പണ്ഡിതൻ പറഞ്ഞു. അങ്ങനെ ഞാൻ പറയുന്നതിൽ നിന്നും അല്ലാഹുവിൽ അഭയം (ഞാൻ അങ്ങനെ പറയില്ല).
ഇനി നിങ്ങൾ പറയുകയാണ് ഈ ഗ്രന്ഥകാരൻ ഖിളർ (അ) മൂസാ നബി (അ) യോട് പറഞ്ഞത് പോലെയാണെങ്കി അദ്ദേഹത്തിന് മൗനിയാകലല്ലേ നല്ലത്. ഒരു ഉറുമ്പിന്റെ ഉപമയാണ് അയാളുടേത് അതിന് അഭയം പ്രാപിക്കാനും താമസിക്കാനും ഒരു കൊച്ചുമാളമുണ്ട്. ഒരിക്കൽ അത് പുറത്തു വന്നപ്പോൾ ഒരു ഗോതമ്പ് മണി കിട്ടി (പുറത്ത് തനിക്ക് കിട്ടിയത് മാത്രമേയുള്ളൂ എന്ന് ധരിച്ച് ) അത് ചുമന്ന് തന്റെ മാളത്തിലെത്തിച്ച് സന്തോഷം കൊണ്ട് വിളിച്ചു പറയാൻ തുടങ്ങി. ഓ മുഴുവൻ ഉറുമ്പ് സമൂഹമേ ! നിങ്ങൾക്ക് എന്റെ അരികിലല്ലാതെ അഭയമില്ല. തന്റെ നിലയല്ലാത്ത ഒരു നന്മയുമില്ല. എന്നിട്ട് ഞാൻ ഫഖീഹിനോട് പറഞ്ഞു. ആ ഉറുമ്പ് അതിന്റെ തൊണ്ടയെ പ്രയാസപ്പെടുത്തലും അനാവശ്യമായി തലവേദനയുണ്ടാക്കലുമല്ലാതെ ഒരു ഗുണവും അതിനില്ല (അതിനപ്പുറത്തുള്ള ഗോതമ്പ് ശേഖരം അത് കണ്ടിട്ടില്ല) കാരണം, സമുദ്രത്തിൽ നിന്നും ഒരു കൊച്ചുകിളിയുടെ കൊക്കിൽ പറ്റിയ വെളളത്തിനോളം മാത്രം അല്ലാഹുവിന്റെ ഇൽമിൽ നിന്നും ലഭിച്ചവൻ എങ്ങനെയാണ് ഔദാര്യവാനായ അല്ലാഹു ഇയാൾക്ക് അനുഗ്രഹം ചെയ്യില്ല. ഇയാളെ വലിയ്യാക്കില്ല. ഇയാൾ ഔലിയാഇൽ പെട്ടയാളല്ല, വിലായത്തിന്റെ നിയമങ്ങൾ ഇയാളിലില്ല. ആ നിയമങ്ങൾ ഇയാളോട് സമരസപ്പെടില്ല എന്നെല്ലാം തീർത്ത് പറയുക ?
കാഫിറായ ഒരുവന് ഈമാൻ നൽകി ഉടനെ തന്നെ അവനെ വലിയ്യാക്കി അല്ലാഹു അനുഗ്രഹിക്കുമെങ്കിൽ പിന്നെ എന്ത് നിയമമാണ് വിലായത്തിന് നാം വ്യവസ്ഥ ചെയ്യുന്നത് ? ( ഇബ്രീസ് ).
ഇത് തന്നെയാണ് മുഹയിദ്ദീൻ മാലയിൽ പറഞ്ഞത്.
"അപ്പൾ കുലം പുക്കെ പുതിയ ഇസ്‌ലാമിനെ
അബ്ദാലൻമാരാക്കി കൽപിച്ച് വെച്ചോ വർ "
(ഇസ്‌ലാം സ്വീകരിച്ച ക്രിസ്ത്യാനിയെ ഉടനെത്തന്നെ ശൈഖവർകൾ അബ്ദാലൻമാരായ ഔലിയാഇൽ നിയോഗിച്ചു )
ഇബ്രീസിൽ തുടരുന്നു... അല്ലാഹുവിന്റെ സൃഷ്ടിയും അശക്തനുമായ ഒരു രാജാവ് തന്റെ ഒരു അടിമക്ക് എല്ലാം നൽകി സമ്പന്നനാക്കി മറ്റൊരു സ്വതന്ത്രനായവന് എല്ലാം തടഞ്ഞു. ഒരു ജൂതന് ഇന്നതെല്ലാം നൽകിയെന്ന് പറഞ്ഞാൽ നിശ്ചയം നീ അതിനെ വിദൂരത്തായ കാര്യമായി പരിഗണിക്കില്ല. കാരണം നിനക്കറിയാം, അയാളുടെ അധികാരത്തിൽ എതിരാളിയില്ല എന്ന്.
ഇതാണ് അല്ലാഹുവിന്റെ സൃഷ്ടിയായ ഒരു രാജാവിനെ കുറിച്ച് നിന്റെ വിശ്വാസമെങ്കിൽ ഖദീമും (അനാദ്യൻ) പരിശുദ്ധനും രാജാധിരാജനുമായ അല്ലാഹുവിനെ എങ്ങനെയാ നിന്റെ നിയമങ്ങളും വ്യവസ്ഥകളും വെച്ച് വിലായത്ത് നല്കുന്നതിൽ നിന്നും നി തടയുക. അല്ലാഹുവിനെ കുറിച്ചുള്ള നിന്റെ വിശ്വാസം "അവൻ ഉദ്ദേശിച്ചതിനെ പ്രവർത്തിക്കുന്നവനാണെന്നും അവൻ അവന്റെ കാര്യത്തെ ജയിച്ചടക്കുന്നവനുമാണെന്നാണ്". ഇത് കേട്ട് കർമ്മശാസ്ത്ര പണ്ഡിതൻ നിങ്ങൾ പറഞ്ഞത് ശരിയാണ് അല്ലാഹുവാണേ സത്യം ഇതാണ് സത്യമെന്ന് പറഞ്ഞ് കിതാബ് പൂട്ടിവെച്ച് പറഞ്ഞു. ഗ്രന്ഥരചന നടത്തിയവരെല്ലാം അല്ലാഹുവിന്റെ മുഴുവൻ വിജ്ഞാനവും അറിഞ്ഞവരാണെന്ന് നാം പറഞ്ഞാൽ അത് വളരെ മോശം. ഇനി അവർ അല്ലാഹുവിന്റെ അറിവിൽ നിന്നും കുറച്ച് മാത്രമേ അറിഞ്ഞിട്ടുളളു എന്ന് പറഞ്ഞാൽ അവരെഴുതിയ നിയമങ്ങൾ വെച്ച് കൊണ്ട് അല്ലാഹുവിനെ തടയാൻ നമുക്കൊട്ട് പറ്റുകയുമില്ല.
അവർ (ഗ്രന്ഥകാരന്മാർ) ഒന്നും എഴുതാതിരുന്നെങ്കിൽ അതായിരുന്നു അവർക്ക് നല്ലത്. യഥാർത്ഥ സന്മാർഗ്ഗി അല്ലാഹു മാർഗ്ഗദർശനം നൽകിയവനാണ് ഈ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാകുന്നതിന് മുമ്പ് ആത്മജ്ഞാനത്തിലേക്ക് മാർഗ്ഗദർശനം നൽകപ്പെട്ട എത്രയെത്ര ആളുകളാണുള്ളത്. ( ഇബ്രീസ് )
ഇങ്ങനെയാണ് നിസ്വാർത്ഥരായ കർമ്മശാസ്ത്ര പണ്ഡിതന്മാർ സത്യം കണ്ടാൽ മടങ്ങും.അല്ലാതെ നാല് മദ്ഹബുകളും അവകാശപ്പെടുന്ന ഇന്നത്തെ ചില ആളുകളെ പോലെയല്ല. തങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചെടുത്ത പരസ്യങ്ങളിൽ മാത്രം ജീവിക്കുകയും താനറിയാതെ ഒരാൾക്കും വിലായത്ത് കൊടുക്കാൻ അല്ലാഹുവിന് അവകാശമില്ലെന്ന് അഹങ്കരിക്കുകയും ചെയ്യുന്നവരാണിവർ.
യഥാർത്ഥ ഇഖ്ലാസ്വുള്ളവരിൽ നമ്മെ ഉൾപ്പെടുത്തി റഹ്മാനായ റബ്ബ് അനുഗ്രഹിക്കട്ടെ....9
ആമീൻ...
【തുടരും....】
അൽ ഉസ്താദ് ഹസൻ ഇർഫാനി എടക്കുളം
Saturday, 8 May 2021
സ്വൂഫിയും വിലായത്തും (Soofiyum Vilayaththum ) part -1
സ്വൂഫിയും വിലായത്തും!!..-1
മേൽപറഞ്ഞ ഒളിവ് ആത്മാവിൽ തെളിയുന്നത് തന്നെ ബുദ്ധിയുടെ ഘട്ടത്തിനപ്പുറപ്പുറത്തുള്ള ഘട്ടത്തിലെത്തുമ്പോഴാണ്. ബുദ്ധിക്കപ്പുറത്ത് ഘട്ടങ്ങളുണ്ടാകുന്നതിനെ നീ വിദൂരത്തായി കാണണ്ട. കാരണം ബുദ്ധിയുടെ അപ്പുറത്ത് നിരവധി ഘട്ടങ്ങളുണ്ട്. അവയുടെ എണ്ണം പടച്ച തമ്പുരാനല്ലാതെ അറിയില്ല. ഈ ഘട്ടത്തിൽ അറിയുന്ന വിഷയങ്ങൾക്ക് മറ്റ് പ്രമാണങ്ങളുടെ ആവശ്യമില്ല. കാരണം കാഴ്ച്ചയുള്ളവന് ദർശനഗോചരമായതിനെ മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കേണ്ടതില്ലല്ലോ ? അന്ധനായവൻ അവയെ മനസ്സിലാക്കാൻ മറ്റ് തെളിവുകളിലേക്ക് ആവശ്യമാവും. ഉദാഹരണത്തിന് കാണപ്പെടുന്ന ഒരു വസ്തുവിനെ അറിയാൻ അന്ധനായ മനുഷ്യൻ സ്പർശനേന്ദ്രിയത്തെ അവലംബിക്കേണ്ടിവരും . എന്നാൽ തൊട്ടറിയുമ്പോഴും ഒരു വസ്തു ഉണ്ട് എന്നതിനപ്പുറത്ത് അതിന്റെ നിറം അന്ധന് അജ്ഞാതമാണ്. കാരണം അതിനുള്ള മാർഗ്ഗം അവന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ടതാണ്. ആത്മജ്ഞാനത്തിന്റെയും വിലായത്തിന്റെയും ഘട്ടം അനുഭവത്തിൽ വരാത്തവന്റെ ബുദ്ധി അങ്ങനെയൊരു ഘട്ടമുണ്ടെന്ന് വിശ്വസിക്കാൻ വിസമ്മതിക്കും (സുബ്ദത്തുൽ ഹഖാഇഖ് )
ഇരുണ്ട കാരാഗൃഹത്തിൽ വസിക്കുന്ന ഒരാളുടെ അവസ്ഥയാണ് ഈ ഘട്ടത്തിന് മുമ്പ് ആത്മാവിന്റേത്. അതിന്റെ വാതായനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും അയാൾക്കറിയില്ല. അവയിലൂടെ കാണാത്തതൊന്നും അയാൾ കാണില്ല. ബുദ്ധിയുടെ വാതിലുകളാകുന്ന ശ്രവണ ദർശന രസന സ്പർശന ഇന്ദ്രിയങ്ങളും മറ്റും മുഖേനെ സിദ്ധിക്കുന്നതല്ലാതെ ബുദ്ധിക്ക് അറിയില്ല. വിലായത്ത് അതിനും പുറത്താണ്.
ഇമാം ശഅ്റാനി ( റ ) പറയുന്നു: "ആത്മജ്ഞാനം കൊണ്ടല്ലാതെ ഒരാൾക്കും ഇലാഹീ രഹസ്യത്തിലേക്ക് എത്താൻ സാധ്യമല്ല"
"മഅ്രിഫത്താകുന്ന ഒളിവ് ഉദയം ചെയ്യുന്ന ബുദ്ധിക്കപ്പുറത്തുള്ള ഘട്ട ത്തിൽ ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച് ഇമാം അൽഖുതുബുശ്ശഅറാനി ( റ ) വിശദീകരിക്കുന്നു : രണ്ട് വൈരുദ്ധ്യങ്ങൾ ഒരേ ആസ്പദത്തിൽ വൈരുദ്ധ്യമില്ലാതെ ഒരുമി ക്കും. അപ്പോൾ രണ്ട് വൈരുദ്ധ്യമായതിൽ നിന്നും ഒന്നിനെ മറ്റേത് തന്നെയായി കാണും. ആ അവസ്ഥയിൽ അതിനെ നിഷേധിക്കില്ല. ഒരു വസ്തുവിനെ അതിന്റെ വിശേഷണങ്ങളിൽ മാറ്റമില്ലാത്ത നിലക്ക് ആയിരം സ്ഥലങ്ങളിൽ കാണും. ആകാശങ്ങളും ഭൂമിയും ഗിരിനിരകളും പോലെ വിശാലമായ വസ്തുക്കൾ സൂചിയുടെ ദ്വാരം വലുതാകാതെ അതി ലൂടെ പ്രവേശിക്കുന്നത് കാണും. അപ്പോൾ ബൗദ്ധിക അസംഭവ്യങ്ങളൊന്നും അസംഭവ്യങ്ങളല്ലാതെയാവും" (അൽ ജൗഹറുൽ മസ്വൂൻ)
ഇതാണ് ആരിഫുകളുടെ ലോകം. ഹൃദയത്തിൽ ഈ തേജസ്സ് ഉദിക്കാതെ ത്വരീഖത്ത് എതിർക്കുന്നവർ പാഴ് മുളകളാണ്. അവർ ഒരിക്കലും ഒരു ആത്മീയ ഗുരുവിനെ ആത്മാർത്ഥമായി സമീപിച്ചിട്ടില്ല. പോയങ്കിൽ തന്നെ പരിശോധിക്കാനും ന്യൂനതകൾ കണ്ടെത്താനുമാണ്.
ഇമാം ശഅ്റാനി ( റ) പറയുന്നു: ഒരു ആത്മജ്ഞാനിയെങ്ങാനും രഹസ്യജ്ഞാനങ്ങളിൽ നിന്നും ഒരു വിഷയത്തിൽ അന്ത്യനാൾ വരെ സംസാരിച്ചാലും അതവസാനിക്കില്ല. ചിന്ത യിൽ നിന്നും ഉത്ഭവിക്കുന്ന ജ്ഞാനം തീർന്ന് പോകുന്നത് പോലെ ആത്മജ്ഞാനം തീർന്ന് പോകുമെന്ന് നീ തെറ്റിദ്ധരിക്കണ്ട...
ഇമാം ശഅ്റാനി ( റ ) തുടരുന്നു. നീ സമകാലികരായ ഒരാളെയും എതിർക്കാൻ ചാടി പുറപ്പെടേണ്ട. ഈ സ്വൂഫികൾ ഈ വിജ്ഞാനങ്ങളൊന്നും അറിയാത്തവരാണെന്നും അതിന്റെ പേര് പോലും അറിയില്ല പിന്നെയല്ലേ അതിന്റെ ആഴങ്ങളിൽ പ്രവേശിക്കുന്നതെന്നും നീ നിന്റെ മനസ്സിൽ പോലും വിചാരിക്കണ്ട. മറിച്ച് നീ കാത്തിരിക്കുക. അവരുടെ അവസ്ഥകൾ ചിന്തിക്കുക. ഒരു പക്ഷെ അവരിൽ ചിലർ അതൊക്കെ അറിയുന്നവരാകും. എന്നാൽ അവരുടെ സമകാലികർ അർഹരല്ലാത്തതിനാൽ അവരിൽ നിന്നും ആ വിജ്ഞാനങ്ങൾ മറച്ചുവെച്ചതാകാം. കാരണം അത് രഹസ്യജ്ഞാനങ്ങളിൽ പെട്ടതാണ്.
മൂസാനബി (അ) ക്ക് ഖിള്റി (അ) നോടൊ പ്പമുള്ള സംഭവം വ്യക്തമാണല്ലോ ? എതിർപ്പ് ഒഴിവാക്കാൻ ഉദ്ദേശിക്കുന്നവന് അവർ രണ്ട് പേരുടെ ചരിത്രത്തിൽ മതിയായ ഉപദേശമുണ്ട്. ഖിള്ർ (അ) ന്റെ അറിവ് ശരിയാവാനുള്ള ന്യായമുണ്ടെന്ന് മൂസാനബി (അ) ക്ക് അറിഞ്ഞിരുന്നില്ലെങ്കിൽ അവസാനം ഖിള്ർ (അ) നിരത്തിയ ന്യായികരണങ്ങൾ കൊണ്ട് മൂസാനബി (അ) ഖിളിർ (അ) നെ അംഗീകരിക്കില്ലായിരുന്നു. കാരണം മറ്റൊരാളുടെ കപ്പൽ അവരുടെ സമ്മതമില്ലാതെ പൊളിച്ചതിന് ശേഷം കപ്പൽ അക്രമി പിടിച്ചെടുക്കാതിരിക്കാനാണ് ഞാൻ കേടുവരുത്തിയതെന്നും കുഞ്ഞിനെ കൊന്നിട്ട് ഞാൻ അതിനെ വധിച്ചത് മാതാപിതാക്കളെ ആ കുഞ്ഞ് കുഫ്റിലേക്കും വഴികേടിലേക്കും നിർബന്ധിക്കാതിരിക്കാനാണെന്നും പറഞ്ഞത് കർമ്മശാസ്ത്രത്തിൽ അനുവദനീയമാവാനുള്ള പ്രമാണങ്ങളല്ല. അതിനാൽ സഹോദരാ! നിന്റെ സമകാലികരായ സ്വൂഫികളിൽ നിന്നും ആരെങ്കിലും മുരീദിനെ (ശിഷ്യനെ) ഖൽവത്തിൽ പ്രവേശിക്കുന്നത് എതിർക്കു ന്നതിന് മുമ്പ് അവരുടെ അവസ്ഥകൾ നീ അന്വേഷിക്ക്.
നമ്മുടെ കാലഘട്ടത്തിൽ പ്രത്യക്ഷരായ സ്വൂഫികളെ കുറിച്ചുള്ള നമ്മുടെ വിശ്വാസം അവരെല്ലാവരും ഏകാന്ത യുടെ വിജ്ഞാനങ്ങൾ കൊണ്ടും അതിന്റെ രഹസ്യങ്ങളെ കൊണ്ടും അറി യുന്നവരാണെന്നും അവരെല്ലാം യാഥാർത്ഥ്യത്തിന്റെ ആളുകളാണെന്നും സാമ്യത പുലർത്തലിന്റെ ആളുകളല്ലാ യെന്നുമാണ്. കാരണം ഓരോ മുസ്ലിമിനെ കുറിച്ചും നല്ലത് ഭാവിക്കൽ നിർബന്ധമാണ്. എന്നിരിക്കെ സ്വാലിഹീങ്ങളും പണ്ഡിതന്മാരുമാകുന്ന സ്വൂഫികളെ കുറിച്ച് അങ്ങ നെയല്ലാതെ എങ്ങനെ വിശ്വസിക്കും?
ഇമാം ശഅ്റാനി (റ) തുടരുന്നു : എന്റെ നേതാവ് അലിയ്യുൽ ഖവാസ്സ് ( റ ) പറയുന്നതായി ഞാൻ കേട്ടു . ഈ ലോകത്ത് ജനങ്ങളിൽ നിന്ന് തന്റെ അവസ്ഥ മറച്ച് വെക്കാൻ വേണ്ടി ജനങ്ങളുടെ മുന്നിൽ അജ്ഞത പ്രകടിപ്പിക്കുന്നവർ സ്വാലിഹീങ്ങളിലും പണ്ഡിതന്മാരിലും എക്കാല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട് . അതിനാൽ ഇക്കാ ലഘട്ടത്തിൽ പ്രത്യക്ഷത്തിലുള്ള സ്വൂഫികളിൽ ചിലർ അവരുടെ അവസ്ഥകളെ മറച്ചുവെച്ചേക്കാം . അതിനാൽ അവരും അവ രെപ്പോലുള്ളവരും പൂർണ്ണത എത്താതെ കേവലം സ്വൂഫികളോട് സാമ്യത പുലർത്തുന്നവർ മാത്രമാണെന്ന് നീ മനസ്സിലാക്കരുത്.
നിന്റെ അജ്ഞതയാൽ അവരുടെ സ്ഥാനം താഴ്ത്തി യത് കാരണമായി ഒരു പക്ഷേ അല്ലാഹു നിന്നാട് കോപിച്ചേക്കാം. (അൽ ജൗഹറുൽ മസ്വൂൻ)
ഇമാം ശഅ്റാനി ( റ ) പറയുന്നു :അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യുടെ കാലഘട്ടം മുതൽ പത്താം നൂറ്റാണ്ടിന്റെ തുട ക്കത്തിൽ മിസ്വ് റിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും നാം കണ്ടെത്തിച്ച സ്വൂഫികളുടെ കാലഘട്ടം വരെ ഒൗലിയാഇനോട് സാമ്യത പുലർത്തുന്നവരുടെ മേൽ ആളുകൾ ആധിപത്യം ചെലുത്തിയവരായിരുന്നു.
ഞാൻ കണ്ട പൂർണ്ണരായ സ്വൂഫികളാണ് അലിയ്യുൽ മർസ്വഫി ( റ ), അബുൽ അബ്ബാസ് അൽ ഗമരി (റ) , മുഹമ്മദ് ബ്നു അനാൻ (റ) , മുഹമ്മദുൽ മുനീർ (റ) , മുഹമ്മദ് ബ്നു ദാവൂദ് (റ) , മുഹമ്മദു സ്സർവി (റ) , അബൂബക്കറുൽ ഹദീദി (റ) , അബുസ്സഊദിൽ ജാരി ഹി (റ) , മുഹമ്മദുശ്ശനാവി (റ) , അലിയ്യുൽ ഖവാസ്സ് (റ) , ഇവരെ പോലുള്ളവരും (അൽ ജൗഹറുൽ മസ്വൂൻ)
ഇവരെല്ലാം പൂർണ്ണരാണെന്നാണ് ഇമാം ശഅ്റാനി (റ) പറയുന്നത് ഈ പൂർണ്ണരായ ശൈഖുമാരുടെ കൂട്ടത്തിൽ പെട്ട മുഹമ്മദു ശ്ശനാവി (റ) യിൽ നിന്നും ഇമാം ശഅ്റാനി(റ) ക്ക് ലഭിച്ച തർബിയത്ത് സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുളള തർബിയത്ത് മാത്രമായിരുന്നു എന്നാണ് ഹിജ്റ 824ന് ശേഷം പൂർണ്ണ തർബിയത്ത് ഉണ്ടാവാൻ പാടില്ല എന്ന് വാദിക്കുന്നവരുടെ വാദം.
ഹിജറ 824 ന് ശേഷം ജീവിച്ച ഇമാം ശഅ്റാനി (റ) താൻ മിസ്വിറിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും കണ്ട പൂർണ്ണരായ മശാഇഖുകളെയാണ് ഈ എണ്ണിയത്. ഇനി സ്വൂഫികളുടെ വഴിയോട് സാമ്യത പുലർത്തുകയും ബറകത്ത് സിദ്ധിക്കുകയും ചെയ്യുന്ന വിധത്തിൽ മുരീദുകളെ തർബിയത്ത് ചെയ്യുക,ദിക്ർ ചൊല്ലിക്കൊടുക്കുക എന്നീ കാര്യങ്ങൾക്ക് എനിക്ക് അനുമതി തരികയും ദികർ ചൊല്ലിത്തരികയും ചെയ്തത് എന്റെ നേതാവായ മുഹമ്മദുശ്ശനാവി (റ) ആയിരുന്നു എന്ന് ഇമാം ശഅ്റാനി (റ) പറഞ്ഞതിലെ "സാമ്യത പുലർത്തുക" എന്നത് കൊണ്ടുദ്ദേശ്യം ഇമാം ശഅ്റാനി (റ)തന്നെ വ്യക്തമാക്കുന്നു:
ഓരോ കാലഘട്ടത്തിലേയും മശാഇഖുകൾ മുമ്പുള്ളവരോട് സാമ്യത പുലർത്തുന്നവരാണ്. എന്റെ നേതാവ് അലിയ്യുൽ മർസ്വഫി (റ) മുരീദിന് ദിക്ർ ചൊല്ലിക്കൊടുക്കുകയും സ്ഥാന വസ്ത്രം ധരിപ്പിക്കുകയും ചെയ്തതിന് ശേഷം പറയാറുണ്ടായിരുന്നത്: മകനേ ! തീർച്ചയായും നമ്മൾ സാമ്യത പുലർത്തിയവരോട് സാമ്യത പുലർത്തുന്നവരാണ് (അൽ ജൗഹറുൽ മസ്വൂൻ)
താൻ കണ്ട പൂർണ്ണ മശാഇഖുകളിൽ മുമ്പ് എണ്ണിയ അലിയ്യുൽ മർസ്വഫിയാണ് നമ്മൾ സാമ്യത പുലർത്തുന്നവരാണെന്ന് പ്രയോഗിക്കുന്നത്. അതിനർത്ഥം ചിലർ മനസ്സിലാക്കിയത് പോലെ അവർ പൂർണ്ണരല്ല കേവലം ഇമാം ശഅ്റാനി (റ) ന് പോലും സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുള്ള തർബിയത്ത് മാത്രമായിരുന്നു ലഭിച്ചത്. ഒറിജിനലല്ല എന്നല്ല, മറിച്ച് പിൻഗാമികൾ മുൻഗാമികളോട് ത്വരീഖത്ത് സ്വീകരിക്കുക എന്ന വിഷയത്തിലും മുൻഗാമികൾ പോയ മാർഗ്ഗത്തിലൂടെ നാമും സഞ്ചരിക്കുന്നു എന്ന വിഷയത്തിലും സാമ്യതപ്പെടുത്തലാണ് ഇമാം ശഅ്റാനി (റ) ഉദ്ദേശിച്ചതെന്ന് വ്യക്തം.
ഹിജ്റ 824 ന് ശേഷം മുറ ബ്ബികളുണ്ടെങ്കിൽ തന്നെ അപൂർണ്ണരാണെന്ന് വരുത്തിത്തീർക്കാനുള്ള അനാവശ്യമായ ആവേശമാണ് "ഇമാം ശഅ്റാനി (റ)ക്ക് പോലും ലഭിച്ച തർബിയത്ത് യഥാർത്ഥ തർബിയത്തല്ല" എന്ന് പറയാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചതെന്നല്ലാതെ ഇതിനെക്കുറിച്ച് മറ്റെന്ത് പറയാൻ?
ഇമാം ശഅ്റാനി (റ) തുടരുന്നു : എന്റെ നേതാവ് അലിയ്യുൽ ഖവാസ്സ് ( റ ) പറയുന്നതായി ഞാൻ കേട്ടു . ഈ ലോകത്ത് ജനങ്ങളിൽ നിന്ന് തന്റെ അവസ്ഥ മറച്ച് വെക്കാൻ വേണ്ടി ജനങ്ങളുടെ മുന്നിൽ അജ്ഞത പ്രകടിപ്പിക്കുന്നവർ സ്വാലിഹീങ്ങളിലും പണ്ഡിതന്മാരിലും എക്കാല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട് . അതിനാൽ ഇക്കാ ലഘട്ടത്തിൽ പ്രത്യക്ഷത്തിലുള്ള സ്വൂഫികളിൽ ചിലർ അവരുടെ അവസ്ഥകളെ മറച്ചുവെച്ചേക്കാം . അതിനാൽ അവരും അവ രെപ്പോലുള്ളവരും പൂർണ്ണത എത്താതെ കേവലം സ്വൂഫികളോട് സാമ്യത പുലർത്തുന്നവർ മാത്രമാണെന്ന് നീ മനസ്സിലാക്കരുത്.
നിന്റെ അജ്ഞതയാൽ അവരുടെ സ്ഥാനം താഴ്ത്തി യത് കാരണമായി ഒരു പക്ഷേ അല്ലാഹു നിന്നാട് കോപിച്ചേക്കാം. (അൽ ജൗഹറുൽ മസ്വൂൻ)
ഇമാം ശഅ്റാനി ( റ ) പറയുന്നു :അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യുടെ കാലഘട്ടം മുതൽ പത്താം നൂറ്റാണ്ടിന്റെ തുട ക്കത്തിൽ മിസ്വ് റിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും നാം കണ്ടെത്തിച്ച സ്വൂഫികളുടെ കാലഘട്ടം വരെ ഒൗലിയാഇനോട് സാമ്യത പുലർത്തുന്നവരുടെ മേൽ ആളുകൾ ആധിപത്യം ചെലുത്തിയവരായിരുന്നു.
ഞാൻ കണ്ട പൂർണ്ണരായ സ്വൂഫികളാണ് അലിയ്യുൽ മർസ്വഫി ( റ ), അബുൽ അബ്ബാസ് അൽ ഗമരി (റ) , മുഹമ്മദ് ബ്നു അനാൻ (റ) , മുഹമ്മദുൽ മുനീർ (റ) , മുഹമ്മദ് ബ്നു ദാവൂദ് (റ) , മുഹമ്മദു സ്സർവി (റ) , അബൂബക്കറുൽ ഹദീദി (റ) , അബുസ്സഊദിൽ ജാരി ഹി (റ) , മുഹമ്മദുശ്ശനാവി (റ) , അലിയ്യുൽ ഖവാസ്സ് (റ) , ഇവരെ പോലുള്ളവരും (അൽ ജൗഹറുൽ മസ്വൂൻ)
ഇവരെല്ലാം പൂർണ്ണരാണെന്നാണ് ഇമാം ശഅ്റാനി (റ) പറയുന്നത് ഈ പൂർണ്ണരായ ശൈഖുമാരുടെ കൂട്ടത്തിൽ പെട്ട മുഹമ്മദു ശ്ശനാവി (റ) യിൽ നിന്നും ഇമാം ശഅ്റാനി(റ) ക്ക് ലഭിച്ച തർബിയത്ത് സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുളള തർബിയത്ത് മാത്രമായിരുന്നു എന്നാണ് ഹിജ്റ 824ന് ശേഷം പൂർണ്ണ തർബിയത്ത് ഉണ്ടാവാൻ പാടില്ല എന്ന് വാദിക്കുന്നവരുടെ വാദം.
ഹിജറ 824 ന് ശേഷം ജീവിച്ച ഇമാം ശഅ്റാനി (റ) താൻ മിസ്വിറിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും കണ്ട പൂർണ്ണരായ മശാഇഖുകളെയാണ് ഈ എണ്ണിയത്. ഇനി സ്വൂഫികളുടെ വഴിയോട് സാമ്യത പുലർത്തുകയും ബറകത്ത് സിദ്ധിക്കുകയും ചെയ്യുന്ന വിധത്തിൽ മുരീദുകളെ തർബിയത്ത് ചെയ്യുക,ദിക്ർ ചൊല്ലിക്കൊടുക്കുക എന്നീ കാര്യങ്ങൾക്ക് എനിക്ക് അനുമതി തരികയും ദികർ ചൊല്ലിത്തരികയും ചെയ്തത് എന്റെ നേതാവായ മുഹമ്മദുശ്ശനാവി (റ) ആയിരുന്നു എന്ന് ഇമാം ശഅ്റാനി (റ) പറഞ്ഞതിലെ "സാമ്യത പുലർത്തുക" എന്നത് കൊണ്ടുദ്ദേശ്യം ഇമാം ശഅ്റാനി (റ)തന്നെ വ്യക്തമാക്കുന്നു:
ഓരോ കാലഘട്ടത്തിലേയും മശാഇഖുകൾ മുമ്പുള്ളവരോട് സാമ്യത പുലർത്തുന്നവരാണ്. എന്റെ നേതാവ് അലിയ്യുൽ മർസ്വഫി (റ) മുരീദിന് ദിക്ർ ചൊല്ലിക്കൊടുക്കുകയും സ്ഥാന വസ്ത്രം ധരിപ്പിക്കുകയും ചെയ്തതിന് ശേഷം പറയാറുണ്ടായിരുന്നത്: മകനേ ! തീർച്ചയായും നമ്മൾ സാമ്യത പുലർത്തിയവരോട് സാമ്യത പുലർത്തുന്നവരാണ് (അൽ ജൗഹറുൽ മസ്വൂൻ)
താൻ കണ്ട പൂർണ്ണ മശാഇഖുകളിൽ മുമ്പ് എണ്ണിയ അലിയ്യുൽ മർസ്വഫിയാണ് നമ്മൾ സാമ്യത പുലർത്തുന്നവരാണെന്ന് പ്രയോഗിക്കുന്നത്. അതിനർത്ഥം ചിലർ മനസ്സിലാക്കിയത് പോലെ അവർ പൂർണ്ണരല്ല കേവലം ഇമാം ശഅ്റാനി (റ) ന് പോലും സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുള്ള തർബിയത്ത് മാത്രമായിരുന്നു ലഭിച്ചത്. ഒറിജിനലല്ല എന്നല്ല, മറിച്ച് പിൻഗാമികൾ മുൻഗാമികളോട് ത്വരീഖത്ത് സ്വീകരിക്കുക എന്ന വിഷയത്തിലും മുൻഗാമികൾ പോയ മാർഗ്ഗത്തിലൂടെ നാമും സഞ്ചരിക്കുന്നു എന്ന വിഷയത്തിലും സാമ്യതപ്പെടുത്തലാണ് ഇമാം ശഅ്റാനി (റ) ഉദ്ദേശിച്ചതെന്ന് വ്യക്തം.
ഹിജ്റ 824 ന് ശേഷം മുറ ബ്ബികളുണ്ടെങ്കിൽ തന്നെ അപൂർണ്ണരാണെന്ന് വരുത്തിത്തീർക്കാനുള്ള അനാവശ്യമായ ആവേശമാണ് "ഇമാം ശഅ്റാനി (റ)ക്ക് പോലും ലഭിച്ച തർബിയത്ത് യഥാർത്ഥ തർബിയത്തല്ല" എന്ന് പറയാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചതെന്നല്ലാതെ ഇതിനെക്കുറിച്ച് മറ്റെന്ത് പറയാൻ?
അൽ ഉസ്താദ് ഹസൻ ഇർഫാനി എടക്കുളം